കണ്ണൂർ രാജ്യാന്തര വിമാനത്താവളം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുകയാണ്. 2420 കോടി രൂപയോളം ചെലവിൽ നിർമാണം പൂർത്തിയാക്കിയ വിമാനത്താളത്തിൽ നിന്ന് ഇപ്പോൾ സർവീസ് നടത്തുന്നത് കേവലം രണ്ടു വിമാനക്കമ്പനികൾ മാത്രം. വിമാന സർവീസുകൾ കുറഞ്ഞതോടെ നിരക്കുകൾ കുത്തനെ കൂടി. ദൈനംദിന ചെലവുകൾ നടത്തിക്കൊണ്ടുപോകാൻ പോലും വിമാനത്താവള കമ്പനി പ്രയാസപ്പെടുന്ന സ്ഥിതി. ഇന്ന് ലോകത്ത് സർവീസ് നടത്തുന്ന ഏതുതരം വിമാനവും സുരക്ഷിതമായി പറന്നിറങ്ങാൻ സാധിക്കുന്നത്ര വിശാലമായ റൺവേയും അത്യാധുനിക സൗകര്യങ്ങളോടെയുള്ള ടെർമിനലും എല്ലാം ഉണ്ടായിട്ടും കണ്ണൂർ കിതയ്ക്കുന്നത് എന്തുകൊണ്ട്?

കണ്ണൂർ രാജ്യാന്തര വിമാനത്താവളം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുകയാണ്. 2420 കോടി രൂപയോളം ചെലവിൽ നിർമാണം പൂർത്തിയാക്കിയ വിമാനത്താളത്തിൽ നിന്ന് ഇപ്പോൾ സർവീസ് നടത്തുന്നത് കേവലം രണ്ടു വിമാനക്കമ്പനികൾ മാത്രം. വിമാന സർവീസുകൾ കുറഞ്ഞതോടെ നിരക്കുകൾ കുത്തനെ കൂടി. ദൈനംദിന ചെലവുകൾ നടത്തിക്കൊണ്ടുപോകാൻ പോലും വിമാനത്താവള കമ്പനി പ്രയാസപ്പെടുന്ന സ്ഥിതി. ഇന്ന് ലോകത്ത് സർവീസ് നടത്തുന്ന ഏതുതരം വിമാനവും സുരക്ഷിതമായി പറന്നിറങ്ങാൻ സാധിക്കുന്നത്ര വിശാലമായ റൺവേയും അത്യാധുനിക സൗകര്യങ്ങളോടെയുള്ള ടെർമിനലും എല്ലാം ഉണ്ടായിട്ടും കണ്ണൂർ കിതയ്ക്കുന്നത് എന്തുകൊണ്ട്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ രാജ്യാന്തര വിമാനത്താവളം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുകയാണ്. 2420 കോടി രൂപയോളം ചെലവിൽ നിർമാണം പൂർത്തിയാക്കിയ വിമാനത്താളത്തിൽ നിന്ന് ഇപ്പോൾ സർവീസ് നടത്തുന്നത് കേവലം രണ്ടു വിമാനക്കമ്പനികൾ മാത്രം. വിമാന സർവീസുകൾ കുറഞ്ഞതോടെ നിരക്കുകൾ കുത്തനെ കൂടി. ദൈനംദിന ചെലവുകൾ നടത്തിക്കൊണ്ടുപോകാൻ പോലും വിമാനത്താവള കമ്പനി പ്രയാസപ്പെടുന്ന സ്ഥിതി. ഇന്ന് ലോകത്ത് സർവീസ് നടത്തുന്ന ഏതുതരം വിമാനവും സുരക്ഷിതമായി പറന്നിറങ്ങാൻ സാധിക്കുന്നത്ര വിശാലമായ റൺവേയും അത്യാധുനിക സൗകര്യങ്ങളോടെയുള്ള ടെർമിനലും എല്ലാം ഉണ്ടായിട്ടും കണ്ണൂർ കിതയ്ക്കുന്നത് എന്തുകൊണ്ട്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ രാജ്യാന്തര വിമാനത്താവളം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുകയാണ്. 2420 കോടി രൂപയോളം ചെലവിൽ നിർമാണം പൂർത്തിയാക്കിയ വിമാനത്താളത്തിൽ നിന്ന് ഇപ്പോൾ സർവീസ് നടത്തുന്നത് കേവലം രണ്ടു വിമാനക്കമ്പനികൾ മാത്രം. വിമാന സർവീസുകൾ കുറഞ്ഞതോടെ നിരക്കുകൾ കുത്തനെ കൂടി. ദൈനംദിന ചെലവുകൾ നടത്തിക്കൊണ്ടുപോകാൻ പോലും വിമാനത്താവള കമ്പനി പ്രയാസപ്പെടുന്ന സ്ഥിതി. ഇന്ന് ലോകത്ത് സർവീസ് നടത്തുന്ന ഏതുതരം വിമാനവും സുരക്ഷിതമായി പറന്നിറങ്ങാൻ സാധിക്കുന്നത്ര വിശാലമായ റൺവേയും അത്യാധുനിക സൗകര്യങ്ങളോടെയുള്ള ടെർമിനലും എല്ലാം ഉണ്ടായിട്ടും കണ്ണൂർ കിതയ്ക്കുന്നത് എന്തുകൊണ്ട്? 

∙ സ്വപ്നതുല്യമായ തുടക്കം, വളർച്ച

ADVERTISEMENT

സ്വപ്നതുല്യമായിരുന്നു കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ തുടക്കം. രാജ്യത്തെ മെട്രോ നഗരങ്ങളിലെ വിമാനത്താവളങ്ങളെപ്പോലും അടിസ്ഥാനസൗകര്യങ്ങളാൽ അമ്പരപ്പിച്ച വിമാനത്താവളം. രാജ്യത്തെ മറ്റുപല വിമാനത്താവളങ്ങളെപ്പോലെ ആഭ്യന്തര സർവീസുകൾ നടത്തി ഏറെക്കാലത്തിനു ശേഷമല്ല, കണ്ണൂരിന് രാജ്യാന്തര വിമാനമിറങ്ങാൻ അനുമതി ലഭിച്ചത്. ആദ്യ സർവീസ് തന്നെ രാജ്യാന്തര സർവീസായിരുന്നു. അബുദാബിയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ്. കണ്ണൂരിനെ ഹബ് ആയി പ്രഖ്യാപിച്ച് ഗോ എയറും (ഇപ്പോൾ ഗോ ഫസ്റ്റ്) ഉഡാൻ ഉൾപ്പെടെ രാജ്യത്തെ ഒട്ടേറെ നഗരങ്ങളിലേക്ക് സർവീസുകളുമായി ഇൻഡിഗോയും തുടക്കത്തിലേ സജീവമായി. വൈകാതെ എയർ ഇന്ത്യയും സർവീസ് ആരംഭിച്ചു. ഇരുപതോളം വിദേശ വിമാനക്കമ്പനികളും രാജ്യത്തെ സ്പൈസ് ജെറ്റ്, ജെറ്റ് എയർവെയ്സ്, വിസ്താര, എയർ ഏഷ്യ ഇന്ത്യ എന്നിവയും കണ്ണൂരിൽ നിന്നു സർവീസ് തുടങ്ങാൻ താൽപര്യം പ്രകടിപ്പിച്ച നാളുകൾ.

കണ്ണൂർ വിമാനത്താവളം നിർമാണം നടക്കുന്ന വേളയിൽ (ഫയൽ ചിത്രം)

പ്രവർത്തനം ആരംഭിച്ച് 9 മാസം കൊണ്ട് പ്രതിദിനം 50 വീതം സർവീസ് ടേക്ക് ഓഫും ലാൻഡിങ്ങും, ഒരു വർഷം പിന്നിടുന്നതിന് മുൻപ് ആഴ്ചയിൽ 65 രാജ്യാന്തര സർവീസ് എന്ന നേട്ടവും കൈവരിച്ചു. ആദ്യ 10 മാസം കൊണ്ട് 10 ലക്ഷം യാത്രക്കാർ എന്ന സ്വപ്നതുല്യമായ നേട്ടം കണ്ണൂർ സ്വന്തമാക്കി. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ കോഴിക്കോടിനെ മറികടന്നു. കോവിഡ് ലോകമെമ്പാടും പ്രതിസന്ധി തീർത്തപ്പോഴും കണ്ണൂരിന് അത് പ്രതീക്ഷയാണ് പകർന്നത്. 

‘പോയിന്റ് ഓഫ് കോൾ’ പദവിയില്ലാത്തതിനാൽ വിദേശ വിമാനങ്ങൾക്ക് അനുമതിയില്ലാതിരുന്ന കണ്ണൂരിലേക്ക് വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി വിദേശ വിമാനങ്ങൾ കൂട്ടത്തോടെയെത്തി. എയർബസ് എ330, ബോയിങ് 777 എന്നീ വൈഡ് ബോഡി വിമാനങ്ങളും പലവട്ടം കണ്ണൂരിലിറങ്ങി. കുവൈത്ത് എയർവേസ്, സൗദി എയർ, എയർ അറേബ്യ എന്നിവയുടെ വൈഡ് ബോഡി വിമാനങ്ങളും എത്തിഹാദ്, ഫ്ലൈ ദുബായ്, സലാം എയർ, ജസീറ എയർവേസ്, സൗദി എയർവേസ് തുടങ്ങിയ വിദേശ കമ്പനി വിമാനങ്ങളുമാണ് അന്ന് പറന്നെത്തിയത്. 

നാലു വർഷം പിന്നിട്ട കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡി (കിയാൽ) ന്റെ വളർച്ചയുടെ നിർണായക ഘടകമായിരുന്നു ഹജ് പുറപ്പെടൽ കേന്ദ്രത്തിനുള്ള അനുമതി. അതും ഇത്തവണ കണ്ണൂരിനു ലഭിച്ചു. എന്നാൽ ഈ സന്തോഷത്തേക്കാൾ കണ്ണൂരിനെ അലട്ടുന്നത് ഗോ ഫസ്റ്റ് വിമാനക്കമ്പനി സർവീസുകൾ അവസാനിപ്പിച്ചതാണ്. വിസ്താരയുമായുള്ള ലയന നടപടികളുടെ ഭാഗമായി എയർ ഇന്ത്യ നേരത്തേ സർവീസ് നിർത്തിയിരുന്നു. ഇതോടെ രണ്ടേ രണ്ട് എയർലൈനുകൾ മാത്രം സർവീസ് നടത്തുന്ന വിമാനത്താവളമായി കണ്ണൂർ മാറി. ഇൻഡിഗോ ആണെങ്കിൽ ദോഹയിലേക്കുള്ള ഒരേയോരു രാജ്യാന്തര സർവീസ് മാത്രമാണ് കണ്ണൂരിൽ നിന്നു നടത്തുന്നത്. 

കണ്ണൂർ വിമാനത്താവളത്തിൽ ഗോ എയർ വിമാനം. 2021ലാണ് ഇത് ഗോ ഫസ്റ്റ് ആയി മാറിയത് (Photo by Wiki/CreativeCommons/Sharjilrishal)
ADVERTISEMENT

∙ പാപ്പരായി ഗോ ഫസ്റ്റ്, പടുകുഴിയിൽ കിയാൽ

ഗോ ഫസ്റ്റ് എയർലൈൻ സർവീസ് പുനരാരംഭിക്കുന്നത് അനിശ്ചിതമായി നീളാൻ തുടങ്ങിയതോടെ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകളുടെ എണ്ണം കുത്തനെ കുറഞ്ഞു. അബുദാബി, കുവൈത്ത്, ദുബായ്, ദമാം, മസ്കത്ത് എന്നിവിടങ്ങളിലേക്കും തിരികെയുമുള്ള സർവീസുകളും, മുംബൈയിലേക്കും തിരികെയുമുള്ള ആഭ്യന്തര സർവീസും ഉൾപ്പെടെ പ്രതിദിനം 8 സർവീസുകളാണ് ഗോ ഫസ്റ്റ് കണ്ണൂർ വഴി നടത്തിയിരുന്നത്. കുവൈത്ത്, ദമാം വിമാനത്താവളങ്ങളിലേക്ക് കണ്ണൂരിൽ നിന്നു സർവീസ് നടത്തിയിരുന്ന ഏക വിമാനക്കമ്പനിയും ഗോ ഫസ്റ്റ് ആയിരുന്നു. സർവീസ് നിലച്ചാതോടെ പ്രതിമാസം 240 സർവീസുകളുടെ കുറവാണ് സംഭവിച്ചത്. 

വിദേശ വിമാന‌ കമ്പനികൾക്ക് അനുമതി ഇല്ലാത്തതിനാൽ ഗോ ഫസ്റ്റിനു പുറമേ ഇന്ത്യൻ കമ്പനികളായ എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എന്നിവ മാത്രമാണ് കണ്ണൂരിൽ നിന്നു സർവീസ് നടത്തുന്നത്. എയർ ഇന്ത്യ നേരത്തെ സർവീസ് നടത്തിയിരുന്നെങ്കിലും നിർത്തി. ദുബായ്, അബുദാബി, മസ്കത്ത് റൂട്ടുകളിൽ ഗോ ഫസ്റ്റ് കൂടി സർവീസ് നടത്തിയിരുന്നതു കാരണമാണ് നിരക്കി‍ൽ നേരിയ ആശ്വാസം ലഭിച്ചിരുന്നത്. കണ്ണൂരിനും മുംബൈയ്ക്കും ഇടയിലെ ഏക സർവീസായിരുന്നു ഗോ ഫസ്റ്റിന്റേത്. എയർ ഇന്ത്യ ഡൽഹി സർവീസ് നിർത്തിയതിനാൽ പലരും മുംബൈ വഴിയാണ് ഡൽഹിക്ക് പോകുന്നത്. ഇതും കനത്ത തിരിച്ചടിയായി. ജൂലൈ ഒന്നു മുതൽ ഇൻഡിഗോ മുംബൈ സർ‍വീസ് ആരംഭിക്കുമെന്ന് അറിയിച്ചതു മാത്രമാണ് നേരിയ ആശ്വാസം.

∙ കുത്തനെ കുറഞ്ഞ് ചരക്കു നീക്കം

ADVERTISEMENT

യാത്രാ പ്രതിസന്ധി മാത്രമല്ല, ചരക്കു നീക്കവും പ്രതിസന്ധിയിലാണ്. പ്രതിദിനം 7 ടൺ വരെ മാത്രമാണ് ചരക്ക് നീക്കം സാധ്യമാകുന്നത്. ഗോ ഫസ്റ്റ് സർവീസ് കുറച്ചതോടെ ചരക്ക് നീക്കവും കുറഞ്ഞുവെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. വിമാനത്താവളത്തോട് അനുബന്ധിച്ച് വികസിപ്പിക്കേണ്ട റോഡുകളുടെ നിർമാണം പാതി വഴിയിലാണ്. വിമാനത്താവള നഗരമായി മട്ടന്നൂരിനെ ഉയർത്താനായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വൻകിട സംരംഭങ്ങൾ പലതും തുടങ്ങിയില്ല. വിമാനത്താവള പരിസരത്ത് കുറഞ്ഞ ചെലവിൽ താമസ സൗകര്യങ്ങളും പരിമിതം. 

കണ്ണൂർ വിമാനത്താവളം (ഫയൽ ചിത്രം)

∙ വരിഞ്ഞുമുറുക്കി കടബാധ്യതകൾ

2420 കോടി രൂപ ചെലവിട്ട് നിർമാണം പൂർത്തിയാക്കിയ വിമാനത്താവളത്തിന് കടബാധ്യതകളും ഏറെയുണ്ട്. ബാങ്കിങ് കൺസോർഷ്യം വഴി എടുത്ത 892 കോടി രൂപയുടെ വായ്പ കോവിഡ് കാലത്തെ രണ്ടു മോറട്ടോറിയം കാലാവധി കഴിഞ്ഞതോടെ 1100 കോടി രൂപയ്ക്കു മുകളിലായിക്കഴിഞ്ഞു. മോറട്ടോറിയം ഒരു വർഷത്തേക്കുകൂടി നീട്ടിയിട്ടുണ്ട്. ഇതുകൂടി കഴിയുമ്പോൾ തിരിച്ചടയ്ക്കേണ്ട തുക 1300 കോടിക്കു മുകളിലാവും. പ്രതിമാസം 15 കോടി രൂപയിലേറെ വായ്പ തിരിച്ചടയ്ക്കാൻ മാത്രം കിയാൽ കണ്ടെത്തേണ്ടിവരും. വിമാന സർവീസുകൾ നിലച്ച് വരുമാനം കുത്തനെ കുറയുന്നത് വായ്പാ തിരിച്ചടവ്, ശമ്പള വിതരണം, ദൈനംദിന പ്രവർത്തനങ്ങൾ എന്നിവയെയും ബാധിക്കും. 

ഗോ ഫസ്റ്റ് പറക്കാത്തത് കണ്ണൂർ രാജ്യാന്തര വിമാനത്താവള കമ്പനിക്കും (കിയാൽ) കോടികളുടെ നഷ്ടമാണ് വരുത്തുന്നത്. ശരാശരി 13 ലക്ഷം രൂപയോളമാണ് പ്രതിദിനം ഗോ ഫസ്റ്റ് കിയാലിന് വിവിധ വിഭാഗങ്ങളിലായി നൽകിയിരുന്നത്. ഒരു മാസം സർവീസ് റദ്ദാക്കിയാൽ 4 കോടി രൂപയോളം വരും കിയാലിന്റെ നഷ്ടം. പാർക്കിങ് ഫീസ്, ലാൻഡിങ് ഫീസ് തുടങ്ങിയ വിഭാഗങ്ങളിലായി ഓരോ സർവീസിനും എയർലൈൻ തുക അടയ്ക്കുന്നുണ്ട്. പ്രതിമാസം 240 സർവീസുകളാണ് ഗോ ഫസ്റ്റിന് കണ്ണൂരിൽ നിന്നുണ്ടായിരുന്നത്. പ്രതിദിനം 8 സർവീസുകൾ കുറഞ്ഞതോടെ യാത്രക്കാരുടെ എണ്ണവും കുറഞ്ഞു. കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തിൽ പ്രതിദിനം ശരാശരി 1200 യാത്രക്കാരുടെയും പ്രതിമാസം 36,000 പേരുടെയും കുറവു വരും. യാത്രക്കാർ വരുന്നതും പോകുന്നതുമായ വാഹനങ്ങളുടെ പാർക്കിങ് വഴി ലഭിക്കുന്ന വരുമാനം, ഡ്യൂട്ടി ഫ്രീ ഷോപ്പ്, ഡേ ഹോട്ടൽ, മറ്റു സ്റ്റാളുകൾ തുടങ്ങിയ ഇടങ്ങളിലെ വരുമാനവും അതുവഴി കിയാലിന് ലഭിക്കേണ്ട വിഹിതവും കുറയും.

∙ യാത്രക്കാരെ വലച്ച് ടാക്സി, ഓട്ടോറിക്ഷ നിയന്ത്രണം

ഉയർന്ന യാത്രാനിരക്കും ഉദ്ദേശിച്ച സമയത്ത് വിമാനവും ഇല്ലെങ്കിലും കണ്ണൂർ വഴി യാത്ര ചെയ്യാനുറച്ച് എത്തുന്നവരെ കണ്ണൂർ വിമാനത്താവള കമ്പനിയും ശ്വാസംമുട്ടിക്കുന്ന കാഴ്ചയാണ്. ഓട്ടോറിക്ഷകൾക്കും ടാക്സികൾക്കും ഏർപ്പെടുത്തിയ നിയന്ത്രണമാണ് കിയാലിനെതിരെ യാത്രക്കാരുടെ രോക്ഷത്തിനു കാരണം. വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരെ കയറ്റുന്നതിനാണ് നിയന്ത്രണം. യാത്രക്കാരെ വിമാനത്താവളത്തിൽ എത്തിക്കുന്നതിനു തടസ്സമില്ല. എയർപോർട്ട് ടാക്സി കരാറുള്ള കമ്പനിക്കു മാത്രമേ വിമാനത്താവളത്തിൽ നിന്നു യാത്രക്കാരെ കയറ്റാൻ അനുമതിയുള്ളൂ. മേയ് ഒന്നു മുതൽ ഓട്ടോറിക്ഷയ്ക്കും സമാന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വിമാനത്താവളത്തിൽ ഇറങ്ങിയ ആളുകളെ കയറ്റി പുറത്തേക്കു പോകാൻ എത്തിയ ഓട്ടോറിക്ഷ ടോൾ ബൂത്തിൽ തടഞ്ഞത് പ്രതിഷേധത്തിന് ഇടയാക്കിയപ്പോൾ കുറച്ചു ദിവസത്തേക്ക് ഇളവ് അനുവദിച്ചിരുന്നു.

ഓട്ടോറിക്ഷകൾക്കും ടാക്സികൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ മുൻപും കിയാൽ ശ്രമിച്ചിരുന്നെങ്കിലും പ്രതിഷേധം കനത്തപ്പോൾ നിശ്ചിത തുക അടച്ച് വിമാനത്താവളത്തിന് ഉള്ളിലേക്കു കയറാൻ അനുമതി നൽകുകയായിരുന്നു. ടാക്സി കാറുകൾക്ക് 250 രൂപയും ഓട്ടോ ടാക്സിക്ക് 150 രൂപയും മിനി ബസ്, ട്രാവലർ‌ എന്നിവയ്ക്ക് 750 രൂപയും ബസിന് 1000 രൂപയും ഈടാക്കിയാണ് നിലവിൽ പ്രവേശനം അനുവദിക്കുന്നത്.

കണ്ണൂർ വിമാനത്താവളം (Photo by Wiki/CreativeCommons/Sharjilrishal)

∙ സൗകര്യങ്ങൾ ഒരുക്കിയത് കേന്ദ്രം ആവശ്യപ്പെട്ടിട്ട്

പോയിന്റ് ഓഫ് കോൾ, കോഡ് ഷെയറിങ് അനുവദിക്കാതെ കണ്ണൂരിനെ ശ്വാസംമുട്ടിക്കുകയാണ് കേന്ദ്ര സർക്കാർ എന്ന ആരോപണം ശക്തമാണ്. വിമാനത്താവളത്തിൽ രാജ്യാന്തര വിമാനങ്ങൾക്കും യാത്രക്കാർക്കും സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടത് വ്യോമയാന മന്ത്രാലയം ആയിരുന്നില്ലേ എന്ന് ഇവർ ചോദിക്കുന്നു. സൗകര്യങ്ങളെല്ലാം ഒരുക്കി വിമാനത്താവളം പ്രവർത്തനം തുടങ്ങിയപ്പോൾ രാജ്യാന്തര വിമാനക്കമ്പനികൾ കണ്ണൂരിലേക്ക് വരുന്നതിനു തടസ്സം നിൽക്കുന്നു എന്ന് ഇവർ പറയുന്നു. കണ്ണൂർ വിമാനത്താവളത്തിന് തത്വത്തിൽ അനുമതി നൽകിക്കൊണ്ട് സംസ്ഥാന സർക്കാരിന് വ്യോമയാന മന്ത്രാലയം അയച്ച കത്തിലാണ് രാജ്യാന്തര വിമാനങ്ങൾക്കും രാജ്യാന്തര യാത്രക്കാർക്കുമുള്ള സൗകര്യം ഒരുക്കണമെന്ന് നിർദേശിച്ചിരുന്നത്. 

ഡിജിസിഎ ലൈസൻസ് അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഒന്നായാണ് ഇത് ഉൾപ്പെടുത്തിയത്. 2008 ഫെബ്രുവരി 19ന് അന്നത്തെ വ്യോമയാന മന്ത്രാലയ ഡയറക്ടർ അന്ന റോയ് ആണ് അന്നത്തെ സംസ്ഥാന ചീഫ് സെക്രട്ടറി പി.ജെ.തോമസിന് ഈ കത്ത് അയച്ചിരുന്നത്. നിർദേശങ്ങളെല്ലാം പാലിച്ച് വിമാനത്താവളം നിർമാണം പൂർത്തിയാക്കിയ ശേഷം പ്രവർത്തനം തുടങ്ങിയപ്പോൾ രാജ്യാന്തര വിമാന കമ്പനികൾക്ക് അനുമതി നിഷേധിച്ചതാണ് കണ്ണൂരിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

വിദേശ വിമാന കമ്പനികൾക്ക് അനുമതി നൽകുന്നില്ലെന്നതു മാത്രമല്ല, ഇന്ത്യൻ വിമാന കമ്പനികൾക്ക് കോഡ് ഷെയറിങ് വഴി കണ്ണൂരിൽ നിന്നു രാജ്യാന്തര സർവീസുകൾ നടത്താനും വ്യോമയാന മന്ത്രാലയം അനുമതി നൽകിയിട്ടില്ല. ഇന്ത്യൻ വിമാനക്കമ്പനികൾക്കു മാത്രമേ കണ്ണൂരിൽ നിന്നു സർവീസ് നടത്താൻ അനുമതി നൽകൂ എന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ നിലപാട്. എന്നാൽ കണ്ണൂരിൽ നിന്നുള്ള യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഇന്ത്യൻ വിമാന കമ്പനികൾക്ക് കഴിയുന്നുമില്ല. 

കണ്ണൂർ വിമാനത്താവളം പാർക്കിങ് ഗ്രൗണ്ട് (Photo by KIAL)

∙ വിമാനത്താവള വികസനം: ഭൂമിയേറ്റെടുക്കൽ നിലച്ചു 

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള മട്ടന്നൂരിലെ സ്പെഷൽ തഹസിൽദാർ ഓഫിസിന്റെ പ്രവർത്തന‌വും നിലച്ചിരിക്കുകയാണ്. ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ട് രണ്ടു മാസമായി. ഓഫിസിന്റെ വാടക അടയ്ക്കുന്നത് മുടങ്ങിയിട്ട് ഒരു വർഷം! മാസം 3000 രൂപയാണ് വാടക. താൽക്കാലിക സ്വീപ്പർക്ക് ശമ്പളം ലഭിച്ചിട്ട് ഒരു വർഷമായി. ഓഫിസിന് വേണ്ടി ഓടുന്ന വണ്ടിക്ക് പ്രതിമാസം 35,000 രൂപ നൽകണം. 6 മാസമായി അതും മുടങ്ങി. ഫോണും മറ്റു സൗകര്യങ്ങളും മാത്രമല്ല ജോലികൾക്കുള്ള പേപ്പർ പോലുമില്ലാത്ത സ്ഥിതിയിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്. വൈദ്യുതി ബിൽ ജീവനക്കാരാണ് അടച്ചിരുന്നത്. രണ്ടു മാസമായി ശമ്പളം ലഭിക്കാതായതോടെ ബിൽ അടച്ചില്ല. ഇതോടെ കെഎസ്ഇബിയും ഫ്യൂസ് ഊരി. പിന്നീട് തഹസിൽദാർ വൈദ്യുതി ബില്ല് അടച്ചതോടെയാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. 

വിമാനത്താവള റൺവേ 4000 മീറ്ററാക്കി വികസിപ്പിക്കുന്നതിനുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾക്കുള്ള ഓഫിസാണിത്. കഴിഞ്ഞ ഡിസംബർ മുതൽ ഓഫിസിന് തുടർച്ചാ അനുമതി ഇല്ലാത്തതിനാലാണ് ശമ്പളം ലഭിക്കാത്തതെന്നാണ് അറിഞ്ഞതെന്നു ജീവനക്കാർ പറയുന്നു. 23 ജീവനക്കാരാണ് ഓഫിസിലുള്ളത്. പലരെയും ഡപ്യൂട്ടേഷനിൽ മറ്റു ജോലികൾക്കായി മാറ്റിയിട്ടുണ്ട്. കിൻഫ്രയാണ് ഓഫിസ് പ്രവർത്തനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതെന്ന് ജീവനക്കാർ പറഞ്ഞു. പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇവർ കലക്ടർക്ക് നിവേദനം നൽകിയിരുന്നു. 

സ്പെഷൽ തഹസിൽദാർ രണ്ടു മാസമായി പരിശീലനത്തിന് പോയതിനാൽ കല്യാട് സ്പെഷൽ തഹസിൽദാർക്കാണ് ഓഫിസിന്റെ ചുമതല. വിമാനത്താവള സ്ഥലമേടുപ്പിനായി രണ്ട് സ്പെഷൽ തഹസിൽദാർ ഓഫിസുകളാണ് മട്ടന്നൂരിൽ പ്രവർത്തിച്ചിരുന്നത്. പിന്നീട് ഒരു ഓഫിസ് തലശ്ശേരിയിലേക്ക് മാറ്റി. വിമാനത്താവള റോഡുകളുടെ സ്ഥലമേറ്റെടുപ്പ് നടപടികളാണ് ഇവിടെ കൈകാര്യം ചെയ്യുന്നത്. ഓഫിസിന്റെ പ്രവർത്തനം അവതാളത്തിലായതോടെ റൺവേ വികസനത്തിനുള്ള സ്ഥലമേറ്റെടുപ്പ് നടപടികളും നിലച്ച മട്ടാണ്. നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഭൂവുമടകളും പ്രക്ഷോഭം തുടങ്ങിയിട്ടുണ്ട്.

കണ്ണൂർ വിമാനത്താവളം (ഫയൽ ചിത്രം)

∙ റൺവേ നീട്ടിയില്ല, ഒരിഞ്ച് പോലും 

2016 ഫെബ്രുവരി 29ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യത്തിൽ കണ്ണൂർ വിമാനത്താവള റൺവേയിൽ പരീക്ഷണപ്പറക്കൽ നടക്കുമ്പോൾ ഗേറ്റിനു പുറത്ത് അന്ന് മട്ടന്നൂർ എംഎൽഎ ആയിരുന്ന ഇ.പി.ജയരാജന്റെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുകയായിരുന്നു. റൺവേ നീളം 4000 മീറ്ററാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എന്നാൽ പിന്നീട് ഇ.പി.ജയരാജൻ മന്ത്രിയാവുകയും വിമാനത്താവള ഡയറക്ടർ ബോർഡിൽ എത്തുകയും ചെയ്തെങ്കിലും റൺവേ ഇപ്പോഴും ഉമ്മൻ ചാണ്ടിയുടെ കാലത്തെ 3050 മീറ്റർ തന്നെയാണ്.

∙ ഓൺലൈനിൽ മാത്രം പൊതുയോഗം, നിക്ഷേപകരും നിരാശയിൽ

സിയാൽ മാതൃകയിൽ കണ്ണൂരിൽ വിമാനത്താവളം വരുന്നു എന്നു കേട്ടപ്പോൾ നിക്ഷേപിക്കാൻ പൂർണമനസ്സോടെയാണ് പ്രവാസി മലയാളികൾ ഉൾപ്പെടെ മുന്നോട്ടുവന്നത്. ബ്ലുചിപ് കമ്പനികളെപ്പോലും അമ്പരപ്പിക്കുന്ന വിധം സിയാൽ നിക്ഷേപകർക്ക് ലാഭവിഹിതം നൽകി മുന്നേറുമ്പോൾ കിയാലിൽ നിക്ഷേപിച്ചവർക്ക് തങ്ങളുടെ പണത്തിന് എന്തു സംഭവിച്ചു എന്നുപോലും അറിയാൻ സാധിക്കുന്നില്ല.

പ്രവർത്തനം തുടങ്ങി തുടർച്ചയായി നാലാം വർഷവും വാർഷിക പൊതുയോഗത്തിൽ ഓഡിറ്റ് ചെയ്ത കണക്കുകൾ അവതരിപ്പിക്കാൻ ‌കണ്ണൂർ രാജ്യാന്തര വിമാനത്താവള കമ്പനിക്ക് കഴിഞ്ഞിട്ടില്ല. പിന്നീട് പ്രത്യേക പൊതുയോഗങ്ങൾ വിളിച്ചാണ് ഓഡിറ്റ് റിപ്പോർട്ട് പുറത്തുവിടാറുള്ളത്. എന്നാൽ കൃത്യമായി അറിയിപ്പ് ലഭിക്കുന്നില്ലെന്നും കോവിഡ് ഭീതി ഒഴിഞ്ഞിട്ടും നിക്ഷേപകരുടെ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടാൻ ഓൺലൈനായി മാത്രം യോഗങ്ങൾ നടത്തുന്നുവെന്നുമുള്ള രൂക്ഷ വിമർശനങ്ങളും നിക്ഷേപകർ ഉയർത്തുന്നു. 

അതിന്റെ തെളിവാണ് അടുത്ത വാർഷിക പൊതുയോഗം വീണ്ടും ഓൺലൈനിൽ നടത്താനുള്ള തീരുമാനം. ജൂലൈ 20നു വൈകിട്ട് 3.30 മുതലാണ് ഓഡിറ്റ് റിപ്പോർട്ട് അവതരണം ഉൾപ്പെടെയുള്ള മാറ്റിവയ്ക്കപ്പെട്ട അജണ്ടകൾ പരിഗണിക്കുന്നതിനായി 13ാമത് വാർഷിക പൊതുയോഗം ചേരുക. ഇതുസംബന്ധിച്ച അറിയിപ്പ് പാർട്ടി പത്രത്തിൽ മാത്രമാണു പ്രസിദ്ധീകരിച്ചത് എന്നും വ്യക്തിഗത ഓഹരി ഉടമകളിൽ ബഹുഭൂരിപക്ഷത്തിനും അറിയിപ്പ് ലഭിച്ചിട്ടില്ല എന്നും ആരോപണമുണ്ട്. ഇപ്പോഴും കോവിഡ് നിയന്ത്രണണങ്ങളുെട മറപിടിച്ചാണ് ഈ നടപടി.

ഗോ ഫസ്റ്റ് വിമാനം (Screengrab: Manorama News)

∙ സിഎജിക്ക് പ്രവേശനമില്ല, കണക്ക് നോക്കിയ കമ്പനിയും പോയി

സർക്കാർ കമ്പനി എന്ന നിലയിൽ പ്രവർത്തനം തുടങ്ങിയ കിയാലിൽ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) ഓഡിറ്റ് ഒഴിവാക്കാനായി സംസ്ഥാന സർക്കാർ നടത്തിയ ചുവടുമാറ്റവും നിക്ഷേപകരെ നിരാശരാക്കി.  വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെയും പിന്നീട് യുഡിഎഫ് സർക്കാരിൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കെയും സിഎജി ആയിരുന്നു കിയാലിന്റെ ഓഡിറ്റ് നിർവഹിച്ചിരുന്നത്. എന്നാൽ വിമാനത്താവളം പ്രവർത്തനം തുടങ്ങിയ ശേഷം 2018–19 വർഷത്തെ ഓഡിറ്റിന് എത്തിയ സിഎജി ഉദ്യോഗസ്ഥരെ കിയാൽ തടഞ്ഞു. ഓഡിറ്റിങ്ങിന് സിഎജിക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം കിയാലിന് നോട്ടിസ് അയച്ചു. സംസ്ഥാന സർക്കാരിനും പൊതുമേഖലാ സ്ഥാപനങ്ങൾക്കുമായി കിയാലിൽ 63 ശതമാനം ഓഹരിയുണ്ടെന്നായിരുന്നു ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടിസ്. എന്നാൽ 35 ശതമാനം മാത്രമാണ് സർക്കാർ ഓഹരിയെന്നും പൊതുമേഖലാ കമ്പനികളുടെ ഓഹരി സർക്കാർ ഓഹരിയായി കണക്കാക്കാനാകില്ലെന്നും വാദിച്ച് ഹൈക്കോടതിയെ സമീപിച്ച കിയാൽ, 2020 ഫെബ്രുവരിയിൽ സ്റ്റേ ഉത്തരവ് നേടി. 

ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസാന കാലഘട്ടം വരെ വിമാനത്താവളത്തിനായി ഏറ്റെടുത്ത ഭൂമിയുടെ തുക വിമാനത്താവള കമ്പനിയിൽ സംസ്ഥാന സർക്കാരിന്റെ ഓഹരിയായി കണക്കാക്കുകയായിരുന്നു ചെയ്തത്. എന്നാൽ പിണറായി സർക്കാർ വന്നശേഷം ഏറ്റെടുത്ത ഭൂമിയിൽ വലിയ പങ്കും വിമാനത്താവള കമ്പനിക്ക് പാട്ട വ്യവസ്ഥയിൽ കൈമാറുകയായിരുന്നു. സെന്റിന് എട്ട് ലക്ഷം രൂപയിൽ അധികം സംസ്ഥാന സർക്കാർ മുടക്കി ഏറ്റെടുത്ത ഭൂമിയുടെ വിലയ്ക്ക് തുല്യമായ തുകയ്ക്ക് വിമാനത്താവള കമ്പനിയുടെ ഓഹരി പങ്കാളിത്തം സംസ്ഥാന സർക്കാർ നേടിയിരുന്നെങ്കിൽ 75 ശതമാനത്തോളം ഓഹരിയും സർക്കാരിന്റേതാകുമായിരുന്നു. സിഎജിയെ ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് ഭൂമി തുച്ഛവിലയ്ക്ക് പാട്ടത്തിന് കിയാലിനു നൽകി സർക്കാർ പങ്കാളിത്തമില്ലെന്നു വാദിച്ച് പിന്മാറിയതെന്നാണ് നിക്ഷേപകർ ആരോപിക്കുന്നത്. 

കണ്ണൂർ രാജ്യാന്തര വിമാനത്താവളം. ചിത്രം: മനോരമ

‌സിഎജിയെ ഒഴിവാക്കി അഞ്ചു വർഷത്തേക്ക് ഓഡിറ്റ് ചുമതല നൽകിയിരുന്നത് ഡിലോയ്റ്റ് എന്ന രാജ്യാന്തര കമ്പനിക്കായിരുന്നു. എന്നാൽ അവർ ഒരു വർഷം മാത്രമാണ് ഈ ചുമതല വഹിക്കാൻ തയാറായുള്ളു. ഇവർ പിൻമാറിയതോടെ അവസാനം നടന്ന വാർഷിക പൊതുയോഗത്തിൽ ഓഡിറ്റ് ചെയ്ത കണക്കുകൾ അവതരിപ്പിക്കൽ തടസ്സപ്പെട്ടു. രാജ്യത്തെ മുൻനിര ഓഡിറ്റിങ് കമ്പനികളിൽ ഒന്നാണ് ഡിലോയ്റ്റ് എന്നും മത്സരാധിഷ്ഠിത ടെൻഡറിലൂടെ ഓഡിറ്റിങ് ചുമതല ഇവരെ ഏൽപ്പിച്ചുവെന്നായിരുന്നു കിയാൽ ഓഹരി ഉടമകളെ അറിയിച്ചിരുന്നത്. കൂടുതൽ നിക്ഷേപകരെ കണ്ണൂർ വിമാനത്താവളത്തിലേക്ക് ആകർഷിക്കാൻ ഉതകുന്ന തരത്തിലുള്ള ഓഡിറ്റിങ് സംവിധാനം ആവശ്യമായതിനാലാണ് രാജ്യാന്തര നിലവാരത്തിലുള്ള ഓഡിറ്റ് കമ്പനിയെ നിയമിക്കുന്നതെന്നും പറഞ്ഞിരുന്നു. കരാർ പ്രകാരമുള്ള ഓഡിറ്റ് കാലാവധിയിൽ രണ്ടു വർഷം ബാക്കിയിരിക്കെയാണ് ഡിലോയ്റ്റിന്റെ പിന്മാറ്റം. പ്രതിഫലം കുറവാണെന്നു ചൂണ്ടിക്കാട്ടിയാണ് ഡിലോയ്റ്റ് ഓഡിറ്റ് ചുമതലയിൽ നിന്ന് ഒഴിവായതെന്നാണ് കഴിഞ്ഞ ഒക്ടോബറിൽ ചേർന്ന വാർഷിക പൊതുയോഗത്തിന്റെ അജണ്ട സംബന്ധിച്ച് കിയാൽ ഓഹരി ഉടമകൾക്ക് അയച്ച നോട്ടിസിൽ പറയുന്നത്. 

എറണാകുളം ആസ്ഥാനമായ കൃഷ്ണമൂർത്തി ആൻഡ് കൃഷ്ണമൂർത്തി അസോഷ്യേറ്റ്സ് എന്ന സ്ഥാപനത്തിനാണ് പകരം ചുമതല നൽകിയത്. ഇവർ ഓഡിറ്റ് പൂർത്തിയാക്കിയിട്ടുണ്ടെന്നാണ് കിയാൽ അധികൃതർ പറയുന്നത്. റിപ്പോർട്ട് പ്രത്യേക പൊതുയോഗം ചേർന്ന് നിക്ഷേപകർക്കു മുന്നിൽ അവതരിപ്പിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ അതുണ്ടായിട്ടില്ല. മുൻ വർഷങ്ങളിലും വാർഷിക പൊതുയോഗങ്ങളിൽ ഓഡിറ്റ് ചെയ്ത കണക്കുകൾ അവതരിപ്പിക്കാത്തത് ഓഹരി ഉടമകളുടെ വിമർശനത്തിന് ഇടയാക്കിയിരുന്നു. എന്നാൽ മാസങ്ങൾക്കുള്ളിൽ പ്രത്യേക പൊതുയോഗങ്ങൾ നടത്തി റിപ്പോർട്ട് പുറത്തുവിട്ടിരുന്നു.

കണ്ണൂരിൽ നിന്ന് വിമാനം പറന്നുയരുന്നു (ഫയൽ ചിത്രം)

∙ പ്രതിഷേധവുമായി നാടൊന്നാകെ

കണ്ണൂർ വിമാനത്താവളം അടച്ചുപൂട്ടുന്ന സ്ഥിതിയുണ്ടാക്കരുതെന്ന് ആവശ്യവുമായി രാഷ്ട്രീയ പാർട്ടികളും വിവിധ സംഘടനകളും പ്രക്ഷോഭരംഗത്തുണ്ട്. കോൺഗ്രസിന്റെ പ്രതിഷേധം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മുസ്‍‌ലിം ലീഗ്, ട്രാവൽ ഏജന്റുമാരുടെ സംഘടന, വിവിധ പ്രവാസി സംഘടനകൾ എന്നിവയെല്ലാം പ്രക്ഷോഭ രംഗത്തുണ്ട്. അനുമതികൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ യാത്രക്കാരുടെ സംഘടനയായ ടീം ഹിസ്റ്റോറിക്കൽ ഫ്ലൈറ്റ് ജേണി ഡൽഹിയിലെത്തി വ്യോമയാന മന്ത്രിയേയും വിദേശകാര്യ മന്ത്രിയേയും ന്യൂനപക്ഷ മന്ത്രിയേയും കേരളത്തിൽ നിന്നുള്ള എംപിമാരെയും കണ്ടിരുന്നു. തുടർന്ന് കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ ചോദ്യോത്തര വേളയിൽ എംപിമാരെല്ലാം ഈ വിഷയം ഉയർത്തിയെങ്കിലും കേന്ദ്ര സർക്കാർ നിഷേധാത്മകമായ മറുപടികളാണ് നൽകിയത്.

എട്ടു വർഷത്തിനു ശേഷം കണ്ണൂർ വിമാനത്താവളം വിഷയമാക്കി സിപിഎമ്മും പ്രതിഷേധവുമായി രംഗത്തിറങ്ങി. എൽഡിഎഫിന്റെ നേതൃത്വത്തിൽ മട്ടന്നൂരിലാണ് ബഹുജന സദസ്സ് സംഘടിപ്പിച്ചത്. വിദേശ വിമാനങ്ങൾക്ക് അനുമതി നൽകാതെയും കോഡ് ഷെയറിങ് അനുവദിക്കാതെയും കണ്ണൂർ വിമാനത്താവളത്തെ തകർക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

 

English Sumamry: As Airline Companies Discontinue Services, Kannur International Airport is Facing Severe Crisis