തലേ ദിവസം ‘ആ ബന്ധു’ പാർലറിൽ വന്നു, എക്സൈസ് തിരഞ്ഞതും ആ ബാഗ്; ഇനി ഞാനെങ്ങനെ ജീവിക്കും!
‘‘ചെയ്യാത്ത തെറ്റിന് 72 ദിവസമാണു ഞാൻ ജയിലിൽ കഴിഞ്ഞത്. ലഹരിമരുന്ന് എന്താണെന്നു പോലും അറിയില്ല. സാധാരണ വീട്ടമ്മയാണ്. ശത്രുക്കളില്ല. ഒരു തെറ്റും ചെയ്തിട്ടില്ല. എന്തിനു വേണ്ടിയാണ് എന്നെ കുടുക്കിയതെന്ന് അറിയണം’’. എൽഎസ്‌ഡി ലഹരിമരുന്നുമായി പിടികൂടിയെന്ന കേസിൽ രണ്ടര മാസം ജയിലിൽ കഴിഞ്ഞ ശേഷമുള്ള ചാലക്കുടി സ്വദേശി നായരങ്ങാടി കാളിയങ്കര വീട്ടിൽ ഷീല സണ്ണിയുടെ ചോദ്യം എക്സൈസ് വകുപ്പിനോടാണ്. ലഹരിക്കേസിൽ ഉൾപ്പെട്ടതോടെ ചാലക്കുടി പ്രധാന പാതയിലെ ടൗൺ ഹാളിനു സമീപമുള്ള ഷീലയുടെ ‘ഷീ സ്റ്റൈൽ’ ബ്യൂട്ടിപാർലർ അടച്ചുപൂട്ടിയിരുന്നു.
‘‘ചെയ്യാത്ത തെറ്റിന് 72 ദിവസമാണു ഞാൻ ജയിലിൽ കഴിഞ്ഞത്. ലഹരിമരുന്ന് എന്താണെന്നു പോലും അറിയില്ല. സാധാരണ വീട്ടമ്മയാണ്. ശത്രുക്കളില്ല. ഒരു തെറ്റും ചെയ്തിട്ടില്ല. എന്തിനു വേണ്ടിയാണ് എന്നെ കുടുക്കിയതെന്ന് അറിയണം’’. എൽഎസ്‌ഡി ലഹരിമരുന്നുമായി പിടികൂടിയെന്ന കേസിൽ രണ്ടര മാസം ജയിലിൽ കഴിഞ്ഞ ശേഷമുള്ള ചാലക്കുടി സ്വദേശി നായരങ്ങാടി കാളിയങ്കര വീട്ടിൽ ഷീല സണ്ണിയുടെ ചോദ്യം എക്സൈസ് വകുപ്പിനോടാണ്. ലഹരിക്കേസിൽ ഉൾപ്പെട്ടതോടെ ചാലക്കുടി പ്രധാന പാതയിലെ ടൗൺ ഹാളിനു സമീപമുള്ള ഷീലയുടെ ‘ഷീ സ്റ്റൈൽ’ ബ്യൂട്ടിപാർലർ അടച്ചുപൂട്ടിയിരുന്നു.
‘‘ചെയ്യാത്ത തെറ്റിന് 72 ദിവസമാണു ഞാൻ ജയിലിൽ കഴിഞ്ഞത്. ലഹരിമരുന്ന് എന്താണെന്നു പോലും അറിയില്ല. സാധാരണ വീട്ടമ്മയാണ്. ശത്രുക്കളില്ല. ഒരു തെറ്റും ചെയ്തിട്ടില്ല. എന്തിനു വേണ്ടിയാണ് എന്നെ കുടുക്കിയതെന്ന് അറിയണം’’. എൽഎസ്‌ഡി ലഹരിമരുന്നുമായി പിടികൂടിയെന്ന കേസിൽ രണ്ടര മാസം ജയിലിൽ കഴിഞ്ഞ ശേഷമുള്ള ചാലക്കുടി സ്വദേശി നായരങ്ങാടി കാളിയങ്കര വീട്ടിൽ ഷീല സണ്ണിയുടെ ചോദ്യം എക്സൈസ് വകുപ്പിനോടാണ്. ലഹരിക്കേസിൽ ഉൾപ്പെട്ടതോടെ ചാലക്കുടി പ്രധാന പാതയിലെ ടൗൺ ഹാളിനു സമീപമുള്ള ഷീലയുടെ ‘ഷീ സ്റ്റൈൽ’ ബ്യൂട്ടിപാർലർ അടച്ചുപൂട്ടിയിരുന്നു.
‘‘ചെയ്യാത്ത തെറ്റിന് 72 ദിവസമാണു ഞാൻ ജയിലിൽ കഴിഞ്ഞത്. ലഹരിമരുന്ന് എന്താണെന്നു പോലും അറിയില്ല. സാധാരണ വീട്ടമ്മയാണ്. ശത്രുക്കളില്ല. ഒരു തെറ്റും ചെയ്തിട്ടില്ല. എന്തിനു വേണ്ടിയാണ് എന്നെ കുടുക്കിയതെന്ന് അറിയണം’’. എൽഎസ്‌ഡി ലഹരിമരുന്നുമായി പിടികൂടിയെന്ന കേസിൽ രണ്ടര മാസം ജയിലിൽ കഴിഞ്ഞ ശേഷമുള്ള ചാലക്കുടി സ്വദേശി നായരങ്ങാടി കാളിയങ്കര വീട്ടിൽ ഷീല സണ്ണി (51)യുടെ ചോദ്യം എക്സൈസ് വകുപ്പിനോടാണ്. ലഹരിക്കേസിൽ ഉൾപ്പെട്ടതോടെ ചാലക്കുടി പ്രധാന പാതയിലെ ടൗൺ ഹാളിനു സമീപമുള്ള ഷീലയുടെ ‘ഷീ സ്റ്റൈൽ’ ബ്യൂട്ടിപാർലർ അടച്ചുപൂട്ടിയിരുന്നു.
ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിക്കു സമീപം മകളോടൊപ്പം ഫ്ലാറ്റിലാണ് ഇപ്പോൾ ഷീലയുടെ താമസം. ലഹരിക്കേസിൽ വൻ വഴിത്തിരിവ് ഉണ്ടായതോടെ സത്യാവസ്ഥ അറിയാൻ ഒട്ടോറെ ചാനലുകളും ഓൺലൈൻ പോർട്ടലുകളുമാണ് ഷീലയെ തേടിയെത്തുന്നത്. എക്സൈസ് കെട്ടിച്ചമച്ച കേസാണെന്നു സംശയമുണ്ടെന്നും അടുത്ത ബന്ധുവാണു പിന്നിലെന്നും ഷീല പറയുന്നു.
∙ എന്താണ് അന്നു യഥാർഥത്തിൽ സംഭവിച്ചത്?
ഫെബ്രുവരി 27 തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയാണു വനിതാ ഓഫിസര്‍ ഉൾപ്പെടെ ആറോളം എക്സൈസ് ഉദ്യോഗസ്ഥർ പാർലറിലെത്തിയത്. 2 പേർ യൂണിഫോമിലായിരുന്നു. ബാക്കിയുള്ളവർ സിവിൽ വേഷത്തിലും. പാർലറിൽ ലഹരിവസ്തുക്കൾ വിൽക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണത്തിന്റെ ഭാഗമായി സ്ഥാപനം പരിശോധിക്കണമെന്നുമായിരുന്നു ആവശ്യം. ഞാൻ ഒന്നുമറിയില്ലെന്നു പറഞ്ഞില്ലെങ്കിലും അവർ കൂട്ടാക്കിയില്ല. എന്റെ ബാഗിലും വാഹനത്തിലുമാണു ലഹരിമരുന്നുള്ളത് എന്നാണു വിവരം കിട്ടിയതെന്ന് അവര്‍ പറഞ്ഞു. ഞാനവരോട് രണ്ടും പരിശോധിക്കാന്‍ പറയുകയും ചെയ്തു. തുടർന്ന് ആദ്യം എന്റെ ബാഗ് പരിശോധിക്കുകയും അതിന്റെ ഉള്ളിൽ ചെറിയ കീറൽ കണ്ടെത്തുകയും ചെയ്തു. അപ്പോഴാണു ബാഗിനുള്ളില്‍ അങ്ങനെ കീറൽ ഞാന്‍ കാണുന്നത് തന്നെ. ഒരുദ്യോഗസ്ഥൻ കത്രിക ഉപയോഗിച്ച്, കീറൽ കൂടുതൽ മുറിച്ച് ചെറിയ ഒരു പാക്കറ്റ് എടുത്തു കാണിച്ചു. ഇതാണു ലഹരിമരുന്ന്; സ്റ്റാംപാണ് എന്നു പറഞ്ഞു.
ഇത് എവിടെ നിന്നു നിങ്ങൾക്കു കിട്ടി എന്നായിരുന്നു ആദ്യ ചോദ്യം. അറിയില്ലെന്നു ഞാൻ മറുപടി പറഞ്ഞു. നിങ്ങളുടെ ബാഗ് ആരെങ്കിലും ഉപയോഗിക്കാറുണ്ടോ എന്നായിരുന്നു രണ്ടാം ചോദ്യം. ബാഗ് വേറെയാരും ഉപയോഗിക്കാറില്ല, ഞാൻ മാത്രമാണു കൈകാര്യം ചെയ്യാറ് എന്നു ഞാൻ മറുപടി നൽകി. തുടർന്ന് എന്റെ മകനെ വിളിച്ചുവരുത്തി. മകന്റെ സാന്നിധ്യത്തില്‍ പാർലറിനു താഴെ പാർക്കിങ് സ്ഥലത്തുള്ള എന്റെ സ്കൂട്ടറിലായിരുന്നു രണ്ടാംഘട്ട പരിശോധന. സ്കൂട്ടറിന്റെ സീറ്റിന്റെ അടിയിൽ നിന്ന് ഇൻഷുറൻസ് രേഖകൾ അടങ്ങിയ കവറിൽ നിന്നാണു രണ്ടാം പാക്കറ്റ് എടുക്കുന്നത്.
ഇത് എന്നെ കാണിച്ചിരുന്നില്ല. മകനാണു വാഹനത്തിലും പാക്കറ്റ് ഉണ്ടായിരുന്നു എന്നു പറഞ്ഞത്. തുടർന്നു പാർലറിലെത്തിയ ശേഷം അവർ പറഞ്ഞു ഒരു മാസമായി എന്നെക്കുറിച്ചു പരാതി ലഭിച്ചിട്ടുണ്ടായിരുന്നു ഞാൻ നിരീക്ഷണത്തിലായിരുന്നു എന്ന്. സത്യത്തിൽ എന്താണു സംഭവിക്കുന്നത് എന്നുപോലും എനിക്കു മനസ്സിലായില്ല. എന്തൊക്കെയോ എഴുതിയ ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് എന്നെ ചാലക്കുടിയിലെ എക്സൈസ് ഓഫിസിലേക്കു കൊണ്ടുപോയി.
∙ നിങ്ങളുടെ വാദം എക്സൈസ് അധികൃതർ കേട്ടില്ലേ?
എക്സൈസ് ഓഫിസിൽ വച്ച് ലഹരിപാക്കറ്റുകൾ ഞാൻ വച്ചതല്ലെന്ന് ആദ്യം തന്നെ ഉദ്യോഗസ്ഥരോടു പറഞ്ഞിരുന്നു. ബാഗ് ഞാനാണ് ഉപയോഗിക്കുന്നതെന്നും വാഹനവും മറ്റെങ്ങും വയ്ക്കാറില്ല എന്നും വ്യക്തമാക്കിയിരുന്നു. തുടർന്നു ചോദ്യം ചെയ്തപ്പോൾ സാമ്പത്തിക ബാധ്യതയുടെ കാര്യം ചോദിച്ചു. സാമ്പത്തിക ബാധ്യതയുള്ളതു കൊണ്ടാണു ഞാൻ ലഹരി ബിസിനസ് ചെയ്യുന്നതെന്ന് അവർ പറഞ്ഞു. ഒരു മാസമായിട്ട് എന്നേക്കുറിച്ച് പരാതി ലഭിക്കുന്നുണ്ടെന്നും പറഞ്ഞു. അങ്ങനെയെങ്കിൽ ഞാൻ എവിടെയാണ് പോകുന്നത്, എന്തിനാണ് പോകുന്നത് എന്നൊക്കെ നിങ്ങൾക്കു കൃത്യമായി അറിയില്ലേ എന്നു ഞാൻ ചോദിച്ചു. ഞാൻ പറയുന്നതൊന്നും അവർ കേട്ടില്ല.
ഇതിനിടെ കുറേ പത്രക്കാരും ചാനലുകാരും വന്നു. എന്റെ ഫോട്ടോടെയുത്തു. ഈ സമയമെല്ലാം ഞാൻ അവിടെ ഇരിക്കുകയായിരുന്നു. എന്താണു സംഭവിക്കുന്നതെന്നു അപ്പോഴും വ്യക്തമായിരുന്നില്ല. ഇതിനിടെ അവിടെയുണ്ടായിരുന്ന ഒരു ഓഫിസർ എന്നോടു തല കുനിച്ചിരിക്കാൻ പറഞ്ഞു. ഇതൊക്കെ വാർത്തയാകുമെന്നോ എന്നെ ജയിലിൽ കൊണ്ടുപോകുമെന്നോ എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. പെട്ടെന്നു തന്നെ വീട്ടിൽ വിടുമെന്നായിരുന്നു എന്റെ ധാരണ. തുടർന്ന് എന്നെ ജയിലിലേക്കു കൊണ്ടുപോയി.
∙ ആരെങ്കിലും നിങ്ങളെ മനപൂർവം കുടുക്കിയതായി സംശയമുണ്ടോ?
ബ്യൂട്ടി പാർലറിൽ പരിശോധിക്കാൻ വന്നവർ വേറെ എവിടെയും നോക്കിയില്ല. നേരെ വന്നു നോക്കിയത് എന്റെ ബാഗിലാണ്. എന്റെ ബാഗിലും വാഹനത്തിലുമാണു പാക്കറ്റുള്ളതെന്നു എക്സൈസിനു വിവരം നൽകിയവർ കൃത്യമായി അറിയിച്ചിരുന്നു. എന്നെ കുടുക്കിയതു തന്നെയാണ്. സംശയമുള്ളവരുടെ പേരുകൾ പറഞ്ഞിട്ടും എക്സൈസ് അവരെ ബന്ധപ്പെടുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. എക്സൈസ് എന്നിൽ തന്നെയാണു കുറ്റം ആരോപിക്കുന്നത്. നിരപരാധിത്വം എനിക്കു തെളിയിക്കണം. ആരാണു ലഹരിവസ്തുക്കൾ വച്ചത് എന്നു കണ്ടുപിടിക്കണം. ഒരു മാസമായി എനിക്കെതിരെ പരാതി വന്നിട്ട് എന്ന് അവര്‍ പറഞ്ഞു. ഈ ഒരു മാസം എന്തുകൊണ്ട് അന്വേഷിച്ചില്ല എന്ന ചോദ്യത്തിന് എക്സൈസിന് ഉത്തരമില്ല.
∙ ബന്ധുവിനെ സംശയമുണ്ടെന്നു പറഞ്ഞല്ലോ. ആരാണത്? എന്താണ് ശത്രുതയ്ക്കു കാരണം?
എനിക്കു രണ്ടു മക്കളാണുള്ളത്. മകനും മകളും. മകന്റെ ഭാര്യയുടെ ബന്ധുവിനെയാണ് എനിക്ക് സംശയം. വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ അവര്‍ ചെയ്തതാണോയെന്നാണു സംശയമുണ്ട്. എന്നാൽ അവരെ സംശയമുണ്ടെന്നു ഞാൻ പറഞ്ഞതിന്റെ പേരിൽ കുടുംബത്തിൽ വീണ്ടും വലിയ പ്രശ്നമുണ്ടായി. എന്നാലും എന്തിനാണ് എന്നെ കുടുക്കിയതെന്നു കണ്ടുപിടിക്കണം. വിവരം നല്‍കിയ ആളെ കണ്ടുപിടിച്ചാല്‍ ഇതിനു പിന്നില്‍ ആരാണെന്നു വ്യക്തമാകും. ബന്ധുവുമായി വൈരാഗ്യമുണ്ടാകാൻ കാരണം പ്രത്യേകിച്ച് സംഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. കേസിൽ കുടുക്കാൻ മാത്രം വലിയ ആളല്ല ഞാൻ.
∙ ബാഗിൽ ലഹരി വന്നതിനെക്കുറിച്ച് എന്താണു തോന്നുന്നത്? അവ പിടിക്കുന്നതിന്റെ തലേ ദിവസം എന്തെങ്കിലും സംഭവങ്ങൾ?
ഫെബ്രുവരി 27ന് തിങ്കളാഴ്ചയാണല്ലോ പാർലറിൽ പരിശോധന നടത്തുന്നത്. അതിനു തലേന്ന് ഞായറാഴ്ച (ഫെബ്രുവരി 26) മരുമകളുടെ ബന്ധു പാർലറിൽ എത്തിയിരുന്നു. ബെംഗളൂരുവില്‍ നിന്നു വന്ന ഇവർ എന്റെ സ്കൂട്ടർ ഇതിനിടയിൽ ഉപയോഗിക്കുകയും ചെയ്തിരുന്നു. ബാഗിലും സ്കൂട്ടറിലും ലഹരി പാക്കറ്റുകൾ ഒളിപ്പിച്ചുവച്ച ശേഷം അവർ തന്നെയായിരിക്കണം എക്സൈസിലും വിവരം അറിയിച്ചത്. കാരണം കൃത്യം സ്ഥലം സഹിതം പറഞ്ഞുകൊടുത്ത രീതിയിലായിരുന്നു എക്സൈസ് സംഘം പരിശോധന നടത്തിയത്. തുടർന്നു തിങ്കളാഴ്ച എക്സൈസ് ഉദ്യോഗസ്ഥർ എത്തുകയും പരിശോധന നടത്തി അവ കണ്ടെടുക്കുകയുമായിരുന്നു. ഇതിനിടയിൽ ബന്ധു തിരികെ ബെംഗളൂരുവിലേക്കു പോകുകയും ചെയ്തു.
∙ കുടുംബത്തിലോ തൊഴിൽ മേഖലയിലോ ശത്രുക്കളുണ്ടോ?
ഞാന്‍ ഒരു സാധാരണ വീട്ടമ്മയാണ്. ചാലക്കുടി വിട്ട് അധികം പുറത്തു പോവാറില്ല. ലഹരിമരുന്നു ഞാന്‍ കണ്ടിട്ടു പോലുമില്ല. എനിക്ക് ശത്രുക്കളില്ല.
∙ ഈ സംഭവം ജീവിതത്തെ എങ്ങനെ ബാധിച്ചു?
ജീവിതം താറുമാറായി. ഒരുപാട് വിഷമിച്ചു. ഏക വരുമാന മാര്‍ഗമായിരുന്നു 7 വർഷമായി നടത്തിവന്നിരുന്ന ബ്യൂട്ടിപാര്‍ലര്‍. അത് അടച്ചുപൂട്ടേണ്ടി വന്നു. ലഹരിക്കേസ് പെട്ടെന്നു തന്നെ പുറത്തറിഞ്ഞതോടെ കെട്ടിട ഉടമ സ്ഥാപനം ഒഴിയാൻ നിർദേശിക്കുകയായിരുന്നു. ഇപ്പോൾ പുറത്തിറങ്ങിയെങ്കിലും സ്വൈരജീവിതം നഷ്ടമായി. താമസിക്കാൻ സ്വന്തമായി വീടില്ല. പാർലർ തുടങ്ങിയത് ഉൾപ്പെടെ വിവിധ കട ബാധ്യതകളുണ്ട്. എങ്ങനെ ജീവിക്കും?
∙ ജയിലിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ ?
ജയിലിൽവച്ച് ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചു. അവിടെ അതിനുള്ള സൗകര്യമില്ലാത്തതിനാൽ നടന്നില്ല. എന്നാൽ ഞാന്‍ തെറ്റ് ചെയ്തിട്ടില്ല എന്ന ഉറപ്പ് പിന്നീടു ധൈര്യമായി. അതാണു പിടിച്ചു നിര്‍ത്തിയത്. മരുമകൻ ഏർപ്പെടുത്തിയ അഭിഭാഷകനാണു ഹൈക്കോടതിയിൽ നിന്നു ജാമ്യം നേടി പുറത്തിറക്കിയത്. ജയിലിലെ മറ്റു തടവുകാരിൽ നിന്നു പ്രശ്നങ്ങളുണ്ടായിട്ടില്ല.
∙ നിങ്ങളെ കുടുക്കിയവർക്ക് എതിരെ നടപടി സ്വീകരിക്കുമെന്നു പറഞ്ഞല്ലോ. ഇതു സംബന്ധിച്ചു പൊലീസ് കേസ് കൊടുക്കുന്നുണ്ടോ?
രാസപരിശോധനാ റിപ്പോർട്ട് പുറത്തു വന്നതോടെ എന്റെ കയ്യിൽ നിന്നു കണ്ടെടുത്തത് ലഹരിവസ്തു അല്ലെന്നു തെളിഞ്ഞതായാണ് കരുതുന്നത്. അതിനാൽ പ്രതിസ്ഥാനത്തു നിന്നു നീക്കാൻ ഹൈക്കോടതിയിൽ ഉടൻ അപേക്ഷ നൽകും. ഇതോടൊപ്പം അഭിഭാഷകൻ നിഫിൻ പി.കരീം വഴി മാനനഷ്ടക്കേസും നൽകും.
∙ ഏതു നിരപരാധിയെയും കുടുക്കാം എന്നതാണല്ലോ ഈ കേസ് കാണിക്കുന്നത്. ഇത്തരം സാഹചര്യം ആവർത്തിക്കാതിരിക്കാൻ ഏതു തരം ശ്രമമാണു നടത്തുന്നത്?
ഇതുപോലെ ഇനി ആർക്കും സംഭവിക്കാൻ പാടില്ല. സ്ത്രീയാണെങ്കിലും പുരുഷനാണങ്കിലും ആരും ചെയ്യാത്ത കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിക്കുന്നത് അനുവദിക്കാൻ കഴിയില്ല. മാരകലഹരി വസ്തുക്കൾ കൈവശം വയ്ക്കുന്നത് ഗുരുതര കുറ്റകൃത്യമായതിനാൽ കീഴ്ക്കോടതികളിൽ നിന്നു ജാമ്യം ലഭിച്ചിരുന്നില്ല. തുടർന്നു മേയ് 10നാണ് ഹൈക്കോടതിയിൽ നിന്നു ജാമ്യം നേടി പുറത്തിറങ്ങുന്നത്. മേയ് 12നാണ് കാക്കനാട് റീജനൽ ലാബിൽ നിന്നുള്ള രാസപരിശോധനാ റിപ്പോർട്ട് പുറത്തുവരുന്നത്.
∙ എക്സൈസ് ഉദ്യോഗസ്ഥരുടെ സമീപനം? ഒത്തുതീർപ്പ് ശ്രമമോ, ഭീഷണിയോ ഉണ്ടോ?
കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ആദ്യം എക്സൈസ് ഓഫിസർമാർ ജയിലിൽ വന്നു കണ്ടിരുന്നു. എന്നാൽ പിന്നീട് ഒന്നുമുണ്ടായില്ല. ചില ഓഫിസർമാർ നന്നായി ഇടപ്പെട്ടു. ചിലർ മാനസികമായി തളർത്തി. കണ്ടെത്തിയത് രാസലഹരിയല്ല വെറും കടലാസ് കഷണങ്ങളാണെന്ന രാസപരിശോധന റിപ്പോർട്ട് എക്സൈസ് ഓഫിസിലേക്ക് നേരത്തെ തന്നെ നൽകിയിരുന്നു. എന്നാൽ പ്രതിഭാഗം ആയിരുന്നതിനാൽ എനിക്കും അഭിഭാഷകനും റിപ്പോർട്ട് കിട്ടാൻ വളരെ വൈകി. തുടർന്ന് ഒരു മാസത്തിനു ശേഷം ജൂൺ 30നാണ് റിപ്പോർട്ട് കിട്ടിയത്.
English Summary: Interview with Sheela Sunny Arrested in False LSD Stamp Case