സെക്രട്ടറി മതി, പ്രസിഡന്റ് അറിയേണ്ട, എംബ്ലവും ചിത്രവുമൊക്കെ വയ്ക്കാം; കേരള സാഹിത്യ അക്കാദമി ഇങ്ങനെയായതെങ്ങനെ?
‘‘സാഹിത്യ അക്കാദമികൾ പോലുള്ള സാംസ്കാരിക സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം അവയ്ക്കുള്ള രംഗം സജ്ജീകരിച്ച് തിരശീല നീക്കുന്ന പണികളെ സർക്കാരിനുള്ളു. അക്കാദമികളുടെ പ്രവർത്തനങ്ങൾ എങ്ങനെയെന്ന് അവർ തന്നെയാണ് തീരുമാനിക്കേണ്ടത്. അവ സ്വയം ഭരണ സ്ഥാപനങ്ങളാണ്.’’ – കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഉദ്ഘാടന വേളയിൽ 1954 മാർച്ച് 12ന് അന്നത്തെ മന്ത്രി മൗലാന അബ്ദുൽ കലാം ആസാദ് പറഞ്ഞ വാചകങ്ങളാണിത്.
‘‘സാഹിത്യ അക്കാദമികൾ പോലുള്ള സാംസ്കാരിക സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം അവയ്ക്കുള്ള രംഗം സജ്ജീകരിച്ച് തിരശീല നീക്കുന്ന പണികളെ സർക്കാരിനുള്ളു. അക്കാദമികളുടെ പ്രവർത്തനങ്ങൾ എങ്ങനെയെന്ന് അവർ തന്നെയാണ് തീരുമാനിക്കേണ്ടത്. അവ സ്വയം ഭരണ സ്ഥാപനങ്ങളാണ്.’’ – കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഉദ്ഘാടന വേളയിൽ 1954 മാർച്ച് 12ന് അന്നത്തെ മന്ത്രി മൗലാന അബ്ദുൽ കലാം ആസാദ് പറഞ്ഞ വാചകങ്ങളാണിത്.
‘‘സാഹിത്യ അക്കാദമികൾ പോലുള്ള സാംസ്കാരിക സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം അവയ്ക്കുള്ള രംഗം സജ്ജീകരിച്ച് തിരശീല നീക്കുന്ന പണികളെ സർക്കാരിനുള്ളു. അക്കാദമികളുടെ പ്രവർത്തനങ്ങൾ എങ്ങനെയെന്ന് അവർ തന്നെയാണ് തീരുമാനിക്കേണ്ടത്. അവ സ്വയം ഭരണ സ്ഥാപനങ്ങളാണ്.’’ – കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഉദ്ഘാടന വേളയിൽ 1954 മാർച്ച് 12ന് അന്നത്തെ മന്ത്രി മൗലാന അബ്ദുൽ കലാം ആസാദ് പറഞ്ഞ വാചകങ്ങളാണിത്.
‘സാഹിത്യ അക്കാദമികൾ പോലുള്ള സാംസ്കാരിക സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം അവയ്ക്കുള്ള രംഗം സജ്ജീകരിച്ച് തിരശീല നീക്കുന്ന പണികളേ സർക്കാരിനുള്ളു. അക്കാദമികളുടെ പ്രവർത്തനങ്ങൾ എങ്ങനെയെന്ന് അവർ തന്നെയാണ് തീരുമാനിക്കേണ്ടത്. അവ സ്വയംഭരണ സ്ഥാപനങ്ങളാണ്’, – കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഉദ്ഘാടന വേളയിൽ 1954 മാർച്ച് 12ന് അന്നത്തെ മന്ത്രി മൗലാന അബ്ദുൽ കലാം ആസാദ് പറഞ്ഞ വാചകങ്ങളാണിത്. അക്കാദമികളുടെ രൂപീകരണ ലക്ഷ്യങ്ങളിൽ നിന്ന് അവ എത്ര കാതം മാറി നടന്നു എന്നു മനസ്സിലാക്കാം, വർത്തമാനകാല സംഭവങ്ങളും അന്നത്തെ ഈ പ്രസംഗവും കൂട്ടിവായിക്കുമ്പോൾ.
സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള എംബ്ലം അക്കാദമി പുറത്തിറക്കിയ പുസ്തകങ്ങളുടെ പുറംചട്ടയിൽ തന്നെ ഇടം പിടിക്കുന്നതിലും അക്കാദമിയുടെ മാസികയിൽ മന്ത്രിമാരുടെ ചിത്രങ്ങൾ മുഖചിത്രങ്ങളായി വരുന്നതിലും വരെ എത്തിയിരിക്കുന്നു കാര്യങ്ങൾ. എങ്ങനെയാണ് അക്കാദമികൾ സർക്കാരിന്റെ നിയന്ത്രണത്തിലേക്ക് വഴിമാറിയത്? അതുവഴി എന്താണ് ലക്ഷ്യമിടുന്നത്?
∙ ഇടപെടാൻ ഒരു ഭേദഗതി
കേന്ദ്ര സാഹിത്യ അക്കാദമി രൂപീകരണത്തിന്റെ ചുവടു പിടിച്ച് 1956 ഓഗസ്റ്റ് 15ന് ആണ് കേരള സാഹിത്യ അക്കാദമി രൂപീകരിക്കുന്നത്. ആ വർഷം തന്നെ ഒക്ടോബർ 15ന് കനകക്കുന്ന് കൊട്ടാരത്തിൽ വച്ച് അക്കാദമി ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. സെക്രട്ടേറിയറ്റിൽ തന്നെയായിരുന്നു ആദ്യം അക്കാദമിയുടെ പ്രവർത്തനങ്ങൾ. 1958ൽ ആണ് അക്കാദമി തൃശൂരിലേക്ക് മാറുന്നത്. ജോസഫ് മുണ്ടശേരിയുടെ ശ്രമഫലമായാണ് ഇത്. സാംസ്കാരിക രംഗത്തിന് ഉണർവും ഊർജവും പകരുന്ന വിധത്തിൽ സ്വതന്ത്ര സ്ഥാപനമായാണ് കേരള സാഹിത്യ അക്കാദമിയും ആദ്യകാലത്ത് പ്രവർത്തിച്ചത് എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ, 1985ൽ അക്കാദമിയുടെ നിയമാവലിയിൽ ചില ഭേദഗതികൾ കൊണ്ടുവന്നുകൊണ്ടാണ് സർക്കാർ ഇടപെടൽ ആരംഭിക്കുന്നത്.
അക്കാദമി നിർവാഹക സമിതിക്ക് ഉണ്ടായിരുന്ന അധികാരങ്ങൾ ചിലത് സർക്കാർ കയ്യടക്കുകയായിരുന്നു ഭേദഗതിയിലൂടെ. സർക്കാരിന് ഇഷ്ടമുള്ളവരെ ഉദ്യോഗസ്ഥരും ജീവനക്കാരുമായി നിയമിക്കുകയായിരുന്നു ഇതുവഴി സർക്കാർ ലക്ഷ്യമിട്ടത്. അതുവരെ, ജീവനക്കാരെ നിയമിക്കുന്നതിൽ അക്കാദമിക്ക് പൂർണ നിയന്ത്രണം ഉണ്ടായിരുന്നു. എന്നാൽ, ഭേദഗതി നിലവിൽ വന്നതോടെ, നിർവാഹക സമിതിക്ക് നിയമനം നടത്താമെങ്കിലും അതിന് സർക്കാർ അപ്രൂവൽ വേണമെന്നു വന്നു. അത്യാവശ്യ സാഹചര്യങ്ങളിൽ അക്കാദമിയെ സർക്കാരിന് ഏറ്റെടുക്കാമെന്നും വന്നു.
∙ രാഷ്ട്രീയം പ്രകടമാവുന്നു
എന്നാൽ, കഴിഞ്ഞ രണ്ടു പതിറ്റാണ്ടായാണ് അക്കാദമികളിൽ സർക്കാർ പിടിമുറുക്കൽ ശക്തമായത്. ഇതോടെ അക്കാദമികളിൽ രാഷ്ട്രീയം പ്രകടമായി. പ്രധാന പദവികളിൽ സർക്കാർ രാഷ്ട്രീയം നോക്കി നിയമനം നടത്തിത്തുടങ്ങിയതോടെ സ്ഥാനം കിട്ടാനായി സാംസ്കാരിക പ്രവർത്തകർ രാഷ്ട്രീയക്കുപ്പായം ഇടാൻ വരെ തയാറാകുന്ന സാഹചര്യമായി.
കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റ് സ്ഥാനത്ത് സാംസ്കാരിക രംഗത്തെ പേരുകേട്ട ആളുകളെ തന്നെ നിയമിക്കുമ്പോഴും സെക്രട്ടറി സ്ഥാനത്ത് തങ്ങളുടെ ആളുകളെ വയ്ക്കാൻ സർക്കാരുകൾ ശ്രദ്ധിച്ചു. കഴിഞ്ഞ ഭരണസമിതിയിലെ സെക്രട്ടറി കെ.പി.മോഹനൻ ദേശാഭിമാനി പത്രാധിപ സ്ഥാനത്തേക്ക് മടങ്ങിയപ്പോൾ ദേശാഭിമാനി പത്രാധിപരായിപരുന്ന സി.പി.അബൂബക്കർ ആയി സെക്രട്ടറി.
സെക്രട്ടറി നേരിട്ടുള്ള സർക്കാർ പ്രതിനിധിയായതിനാൽത്തന്നെ നിർവാഹക സമിതിയിൽ സെക്രട്ടറിയുടെ തീരുമാനങ്ങൾക്കു വലിയ പ്രാധാന്യം കിട്ടുന്നതായാണു സൂചന. കാരണം, ആ തീരുമാനങ്ങൾ സർക്കാരിന്റെ തീരുമാനങ്ങളാണെന്ന് സമിതിക്കറിയാമെന്നതു തന്നെ.
അക്കാദമിയുടെ നയനിലപാടുകൾ സർക്കാരിനു വേണ്ടി മാറിമറിയുന്നതിനൊപ്പം അക്കാദമി പരിപാടികളിലും രാഷ്ട്രീയം പ്രകടമായിത്തുടങ്ങിയതാണ് സമീപകാല കാഴ്ച. നേരത്തെ അക്കാദമി അവാർഡുകൾ അക്കാദമി പ്രസിഡന്റ് തന്നെ സമ്മാനിക്കുന്നതായിരുന്നു കീഴ്‌വഴക്കമെങ്കിൽ, സാംസ്കാരിക മന്ത്രി അവാർഡ് സമ്മാനിക്കുന്നതും സ്വാഭാവികമെന്നു വന്നു.
∙ ഒന്നുമറിഞ്ഞില്ല
ഈയിടെ ഇറങ്ങിയ 30 പുസ്തകങ്ങളിൽ സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ എംബ്ലം കയറിക്കൂടിയത് താൻ അറിഞ്ഞിട്ടില്ലെന്ന് പ്രസിഡന്റ് പറയുമ്പോൾ അക്കാദമി ഭരണത്തിൽ സെക്രട്ടറിക്ക് എത്രമാത്രം മേൽക്കൈ വന്നു എന്നതിന് തെളിവാകുകയാണ് ആ പ്രസ്താവന. സെക്രട്ടറി ഉൾപ്പെടെയുള്ളവരെ നിരീക്ഷിക്കേണ്ട ഉത്തരവാദിത്തം പ്രസിഡന്റിന് ഉണ്ട് എന്ന് അക്കാദമിയുടെ ചട്ടം പറയുമ്പോൾ സെക്രട്ടറി ചെയ്തത് അറിഞ്ഞില്ല എന്ന് പറയുന്ന പ്രസിഡന്റ് തന്റെ കർത്തവ്യം നിറവേറ്റിയില്ല എന്നുകൂടി തുറന്നു സമ്മതിക്കുകയല്ലേ എന്ന ചോദ്യമാണ് ഉയരുന്നത്.
മാത്രമല്ല, അക്കാദമി പ്രസിഡന്റ് പത്രാധിപ സമിതിയിൽ ഉള്ള സാഹിത്യ ചക്രവാളം മാസികയുടെ പുറംചട്ടയിലും ഈ എംബ്ലം കയറിക്കൂടുകയും മാസികയുടെ മുഖചിത്രമായി മുഖ്യമന്ത്രിയുടെയും സാംസ്കാരിക മന്ത്രിയുടെയും പടം പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ ലക്കത്തിലാണ് പതിവിനു വ്യത്യസ്തമായി രണ്ടു മന്ത്രിമാരുടെയും പടം വച്ച് സാഹിത്യ ചക്രവാളം പുറത്തിറങ്ങിയത്. പുസ്തക പ്രസാധനം സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി നടത്തിയതായതിനാലാണ് എംബ്ലം ചേർത്തതെന്നായിരുന്നു സെക്രട്ടറിയുടെ വിശദീകരണം. ആ വിശദീകരണം പങ്കുവച്ചു കൊണ്ട് കഴിഞ്ഞ ദിവസം അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ സമൂഹമാധ്യമത്തിൽ പറഞ്ഞത്, അങ്ങനെയെങ്കിൽത്തന്നെ അത് ഉൾപ്പേജിൽ ചെറുതായി ചേർത്താൽ മതിയെന്നായിരുന്നു.
‘അക്കാദമിയുടെ 30 പുസ്തകങ്ങളിൽ സർക്കാർ എംബ്ലം ചേർത്തതിനേക്കുറിച്ചുള്ള സെക്രട്ടറിയുടെ വിശദീകരണം താഴെ. ഇക്കാര്യം വേണമെങ്കിൽ തന്നെ പുസ്തകത്തിൻ്റെ രണ്ടാം പേജിൽ ചെറുതായി സൂചിപ്പിച്ചാൽ മതിയായിരുന്നു, അഥവാ റിലീസ് നടന്നപ്പോൾ പറയുക മാത്രം മതിയായിരുന്നു എന്നാണ് എന്റെ വിവേകം പറയുന്നത്. കുറച്ചു കോപ്പികളെ അച്ചടിച്ചിട്ടുള്ളൂ എന്നും ഇനിയുള്ളവയിൽ ഈ രീതി മാറ്റാൻ കഴിയും എന്നും മനസ്സിലാക്കുന്നു. സർക്കാരുകൾ വീഴാനും പുസ്തകങ്ങൾ നിൽക്കാനും ഉള്ളതായതിനാൽ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ പുലർത്താൻ അക്കാദമിക്ക് ബാദ്ധ്യതയുണ്ട്’, എന്നാണ് സച്ചിദാനന്ദന്റെ ഫെയ്സ്ബുക് പോസ്റ്റ് പറയുന്നത്.
∙ തീരുമാനം സ്വന്തം, ‘പ്രസിഡന്റ് അറിഞ്ഞില്ല’
എന്തായാലും താൻ അറിഞ്ഞിട്ടില്ല എന്ന പ്രസിഡന്റിന്റെ പ്രസ്താവന വാസ്തവം തന്നെയാണെന്ന് സെക്രട്ടറി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എംബ്ലം വയ്ക്കണമെന്ന് താൻ തന്നെയാണ് നിർദേശം നൽകിയത് എന്നും ഇതിനെച്ചൊല്ലി അക്കാദമിയില്‍ ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചയോ തര്‍ക്കമോ നടന്നിരുന്നില്ല എന്നും തന്റെ ഫെയ്സ്ബുക് പോസ്റ്റിൽ അബുബക്കർ പറയുന്നു. അദ്ദേഹത്തിന്റെ വിശദീകരണം ഇങ്ങനെ: ‘ഇടതുപക്ഷജനാധിപത്യമുന്നണിയുടെ രണ്ടാമത്തെ സര്‍ക്കാറിന്റെ രണ്ടുവര്‍ഷം പൂര്‍ത്തിയാവുന്നതിന്റെ ഭാഗമായുള്ള നൂറുദിനകർമ്മപരിപാടിയിൽ വിവിധ സാംസ്‌കാരികസ്ഥാപനങ്ങള്‍ ഓരോരോ പ്രവര്‍ത്തനപരിപാടികള്‍ ഏറ്റെടുത്തു. കുറെ സെമിനാറുകളും 500 പുസ്തകത്തിന്റെ ഡിജിറ്റൈസേഷനും 30 പുസ്തകങ്ങളുടെ പ്രസാധനവുമാണ് കേരള സാഹിത്യ അക്കാദമി ഏറ്റെടുത്തത്. ഈ പരിപാടികള്‍ മിക്കവയും പൂര്‍ണ്ണമായി നടപ്പാക്കാന്‍ അക്കാദമിക്ക് സാധിച്ചു.
പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അവയില്‍ പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തെ സംബന്ധിച്ച എംബ്ലം കവറിൽ ഒരുവശത്ത് ചേര്‍ക്കുകയുണ്ടായി. പ്രത്യേകമായ ഒരു പരിപാടിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച പുസ്തകങ്ങളെന്ന് വേറിട്ടുകാണിക്കണമെന്ന ലക്ഷ്യത്തിലാണ് എംബ്ലം വെച്ചത്. അന്നു തയ്യാറായിക്കൊണ്ടിരുന്ന മുപ്പതുപുസ്തകങ്ങള്‍ ഈ പട്ടികയിലുള്‍പ്പെടുത്തുകയാണ് ചെയ്തത്. അവയുടെ വളരെ കുറച്ച് കോപ്പികൾ മാത്രമാണ് പ്രിന്റ് ചെയ്തിരുന്നത്. എംബ്ലം വെക്കണമെന്ന് ഞാനാണ് നിര്‍ദ്ദേശം നല്‍കിയത്. ഡിജിറ്റൈസേഷനും പുസ്തകങ്ങളുടെ പ്രകാശനപരിപാടിയും ബഹുമാനപ്പെട്ട തൃശ്ശൂര്‍ എംഎല്‍എ പി.ബാലചന്ദ്രനാണ് ഉല്‍ഘാടനം ചെയ്തത്.
എംബ്ലം വെക്കുന്നതിനെപ്പറ്റി അക്കാദമിയില്‍ ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചയോ തര്‍ക്കമോ നടന്നിരുന്നില്ല. ഒരു സാധാരണ ഭരണനടപടി എന്ന നിലയിലാണ് അതു ചെയ്തത്. ചില സുഹൃത്തുക്കള്‍ ഒരു മഹാപാതകമെന്ന നിലയില്‍ സോഷ്യല്‍മീഡിയയില്‍ ഇതു ചര്‍ച്ച ചെയ്യുന്നുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളില്‍ ഇതുപോലുള്ള സവിശേഷ എംബ്ലങ്ങള്‍ പല പ്രസാധകരും ചേര്‍ക്കാറുണ്ട്. കേരള സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം സൂചിപ്പിക്കുന്ന എംബ്ലം ചേര്‍ക്കുന്നത് എങ്ങനെ മഹാപാതകമാവുന്നുവെന്ന് എനിക്ക് മനസ്സിലാവുന്നില്ല. രണ്ടുതവണ മുഖ്യമന്ത്രിയാവുന്ന ഒരാളുടെ പേര് എങ്ങനെ അക്കാദമിക്ക് അസ്വീകാര്യമാവണമെന്നും എനിക്കറിയില്ല. എംബ്ലം ചേര്‍ത്തതിന്റെ സമ്പൂര്‍ണ്ണ ഉത്തരവാദിത്തം സെക്രട്ടറിയെന്ന നിലയില്‍ എനിക്കാണ്.
ഏതെങ്കിലും ഗ്രന്ഥകര്‍ത്താവിനെയോ കവിയെയോ അവഹേളിക്കാനുള്ള ശ്രമമല്ല ഉണ്ടായത്. അവരാരും അങ്ങനെ സൂചിപ്പിച്ചിട്ടില്ല. ഇക്കാര്യത്തിൽ അവർക്ക് എന്തെങ്കിലും പ്രയാസം നേരിട്ടുവെങ്കിൽ അവരോട് ഞാൻ ഖേദം അറിയിക്കുന്നു. പ്രത്യേക പദ്ധതിയില്‍ അവരുടെ ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്തത്’.
English Summary: What is Happening in Kerala Sahitya Akademi?