അന്ന് പരിഹാസം, ഇന്ന് തോളിലേറ്റാൻ രാഹുൽ; ഗുജറാത്ത്–അരുണാചൽ ‘ഭാരത് ജോഡോ യാത്ര’യ്ക്ക് കോൺഗ്രസ്?
പ്രതിപക്ഷ നിരയിലെ പ്രമുഖരായ മമത ബാനർജി (തൃണമൂൽ കോൺഗ്രസ്), നിതീഷ് കുമാർ (ജെഡിയു) അടക്കമുള്ളവർ കാര്യഗൗരവമില്ലാത്ത നേതാവായാണു രാഹുലിനെ മുൻപ് കണ്ടിരുന്നത്. 2014, 2019 ലോക്സഭാ തിരഞ്ഞെടുപ്പുകളിലെ കോൺഗ്രസിന്റെ ദയനീയ പരാജയം അദ്ദേഹത്തിന്റെ മൂല്യം ഇടിച്ചുതാഴ്ത്തി. ‘പപ്പു’ എന്ന പേരു ചാർത്തി ബിജെപി പരിഹാസത്തിനു മൂർച്ച കൂട്ടി. ഒരുപക്ഷേ, ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇത്രയേറെ പരിഹസിക്കപ്പെട്ട മറ്റൊരാൾ ഉണ്ടാകില്ലെന്നാണു കോൺഗ്രസിലെ ദേശീയ നേതാക്കളിലൊരാൾ രാഹുലിനെക്കുറിച്ച് പറഞ്ഞത്. നിരന്തരം പരിഹാസം നേരിട്ടപ്പോഴും ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരായ വിമർശനത്തിൽ നിന്ന് ഒരിക്കലും പോലും രാഹുൽ പിന്നോട്ടു പോയില്ല. പ്രതിപക്ഷത്തെ മറ്റൊരു നേതാവിനും അവകാശപ്പെടാനാവാത്ത പോരാട്ടവീര്യമാണത്.

അപകീർത്തിക്കേസിൽ ശിക്ഷ സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം തള്ളിയ ഗുജറാത്ത് ഹൈക്കോടതി നടപടി ബിജെപിക്കെതിരായ പോരാട്ടത്തിൽ പ്രതിപക്ഷ കക്ഷികൾ ആയുധമാക്കും. ഈ മാസം ആരംഭിക്കുന്ന പാർലമെന്റിന്റെ മഴക്കാല സമ്മേളനത്തിൽ രാഹുലിനായി പ്രതിപക്ഷ കക്ഷികളെ കോർത്തിണക്കി പോരാടാനുള്ള ഒരുക്കം കോൺഗ്രസ് ആരംഭിച്ചു. അടുത്ത വർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പ്രതിപക്ഷത്തെ കോർത്തിണക്കുന്ന കണ്ണിയായി രാഹുൽ മാറുന്നതിന്റെ സൂചനയും ദേശീയ രാഷ്ട്രീയത്തിൽ തെളിയുന്നു. കർണാടക തിരഞ്ഞെടുപ്പിൽ ഉണ്ടായ വിജയത്തോടെ കൂടുതൽ കരുത്താർജിച്ചിട്ടുള്ള കോൺഗ്രസിന് ഇനി മുന്നോട്ടു പോകാനുള്ള ഊർജവും രാഹുൽ തന്നെയാണ്. ഗുജറാത്ത് മുതൽ അരുണാചൽ പ്രദേശ് വരെ നീളുന്ന രണ്ടാം ഭാരത് ജോഡോ യാത്രയും പാർട്ടിയുടെ പരിഗണനയിലുണ്ട്.
∙ അന്ന് പരിഹസിച്ചു; ഇന്ന് രാഹുലിനൊപ്പം
പ്രതിപക്ഷ നിരയിലെ പ്രമുഖരായ മമത ബാനർജി (തൃണമൂൽ കോൺഗ്രസ്), നിതീഷ് കുമാർ (ജെഡിയു) അടക്കമുള്ളവർ കാര്യഗൗരവമില്ലാത്ത നേതാവായാണു രാഹുലിനെ മുൻപ് കണ്ടിരുന്നത്. 2014, 2019 ലോക്സഭാ തിരഞ്ഞെടുപ്പുകളിലെ കോൺഗ്രസിന്റെ ദയനീയ പരാജയം അദ്ദേഹത്തിന്റെ മൂല്യം ഇടിച്ചുതാഴ്ത്തി. ‘പപ്പു’ എന്ന പേരു ചാർത്തി ബിജെപി പരിഹാസത്തിനു മൂർച്ച കൂട്ടി. ഒരുപക്ഷേ, ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇത്രയേറെ പരിഹസിക്കപ്പെട്ട മറ്റൊരാൾ ഉണ്ടാകില്ലെന്നാണു കോൺഗ്രസിലെ ദേശീയ നേതാക്കളിലൊരാൾ രാഹുലിനെക്കുറിച്ച് പറഞ്ഞത്. നിരന്തരം പരിഹാസം നേരിട്ടപ്പോഴും ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരായ വിമർശനത്തിൽ നിന്ന് ഒരിക്കലും പോലും രാഹുൽ പിന്നോട്ടു പോയില്ല. പ്രതിപക്ഷത്തെ മറ്റൊരു നേതാവിനും അവകാശപ്പെടാനാവാത്ത പോരാട്ടവീര്യമാണത്.
2019ലെ തോൽവിക്കു പിന്നാലെ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനത്തു നിന്നു പടിയിറങ്ങിയത് രാഹുൽ എന്ന നേതാവിന്റെ ഉയിർത്തെഴുന്നേൽപിന്റെ തുടക്കമായി രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. അൽപനാൾ ഇടവേളയെടുത്ത ശേഷം പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹം വീണ്ടുമെത്തുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും താനടക്കം നെഹ്റു കുടുംബത്തിൽ നിന്നാരും പ്രസിഡന്റാകുന്നില്ലെന്ന് അദ്ദേഹം ഉറപ്പാക്കി. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖർഗെയ്ക്കു പൂർണ പിന്തുണ ഉറപ്പാക്കി.
തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും സംഭവബഹുലമായ കാലഘട്ടത്തിലൂടെയാണു നിലവിൽ രാഹുൽ കടന്നുപോകുന്നത്. കന്യാകുമാരി മുതൽ കശ്മീരിലെ ശ്രീനഗർ വരെ നടത്തിയ ഭാരത് ജോഡോ യാത്ര അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ വഴിത്തിരിവായി. ഇന്നുവരെ ഒരു രാഷ്ട്രീയ നേതാവും നടത്താത്ത രീതിയിലുള്ള പദയാത്രയായി അതു മാറി. മമത അടക്കമുള്ളവർക്ക് രാഹുലിനെക്കുറിച്ചുള്ള ധാരണ മാറാനും അതു വഴിവച്ചു. കാര്യഗൗരവമില്ലാത്ത നേതാവിൽ നിന്ന് ദേശീയ രാഷ്ട്രീയത്തിലെയും പ്രതിപക്ഷ നിരയിലെയും അവഗണിക്കപ്പെടാനാവാത്ത ശബ്ദമായി കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ അദ്ദേഹം വളർന്നു. കോൺഗ്രസുമായുള്ള ആശയവിനിമയങ്ങൾ മുൻപ് സോണിയ ഗാന്ധിയുമായി മാത്രം നടത്താനാണു മമത താൽപര്യപ്പെട്ടിരുന്നത്. അതിൽ മാറ്റം വന്നിരിക്കുന്നു. പ്രതിപക്ഷ നിരയിൽ രാഹുലിന്റെ നേതൃത്വം മമത അടക്കമുള്ളവർ ഇപ്പോൾ അംഗീകരിക്കുന്നു.
∙ എന്താണ് രാഹുലിനെതിരെയുള്ള കേസ്?
2019 ഏപ്രിൽ 13, ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കർണാടകത്തിലെ കോലാറിൽ പ്രസംഗിക്കുന്നതിനിടെ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് നടത്തിയ ഒരു പരാമർശമാണ് പിന്നീട് വലിയ വിവാദമായി മാറിയത്. ‘എല്ലാ കള്ളന്മാരുടേയും പേരിൽ മോദി എന്നുണ്ട്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി. എന്താണ് ഈ കള്ളന്മാർക്കെല്ലാം മോദി എന്ന പേരു വരുന്നത്’, എന്നായിരുന്നു രാഹുൽ ഗാന്ധി നടത്തിയ പരാമർശം. ഇതിനെതിരെ ബിജെപിയുടെ സൂറത്ത് വെസ്റ്റ് എംഎൽഎയും കഴിഞ്ഞ ഗുജറാത്ത് സർക്കാരിൽ മന്ത്രിയുമായിരുന്ന പൂർണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്. രാഹുലിന്റെ പരാമർശം മോദി എന്നു പേരുള്ള എല്ലാവരേയും അപമാനിക്കുന്നതിന് തുല്യമാണ് എന്നും തനിക്കും വ്യക്തിപരമായി മാനഹാനി ഉണ്ടായി എന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാതി. തുടർന്ന് സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ വാദം നടക്കുകയും ഇക്കഴിഞ്ഞ മാർച്ചിൽ രാഹുൽ കുറ്റക്കാരനെന്ന് വിധി പ്രസ്താവിക്കുകയുമായിരുന്നു.
ഐപിസി 500 വകുപ്പ് അനുസരിച്ച് ക്രിമിനൽ മാനനഷ്ടക്കേസിൽ രണ്ടു വർഷമാണ് പരമാവധി തടവു ശിക്ഷ. ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 8(3) അനുസരിച്ച് ഒരു ജനപ്രതിനിധി രണ്ടു വർഷത്തിൽ കുറയാത്ത തടവു ശിക്ഷയ്ക്ക് അർഹനായാൽ ശിക്ഷ വിധിക്കുന്ന സമയം മുതൽ അയാൾ അയോഗ്യനാക്കപ്പെടും. മാത്രമല്ല, ജയിൽ ശിക്ഷ കഴിഞ്ഞുള്ള ആറു വര്‍ഷത്തേക്ക് കൂടി ഈ അയോഗ്യത തുടരുകയും ചെയ്യും അതുകൊണ്ടു തന്നെ ശിക്ഷ സുപ്രീം കോടതിയും ശരിവച്ചാൽ എട്ടു വർഷത്തേക്ക് രാഹുൽ അയോഗ്യനാകും.
∙ ‘ഇന്ദിരാ ഗാന്ധി ജയിലിൽ കിടന്നതല്ലേ..’
ഭാരത് ജോഡോ യാത്രയിലൂടെ ദേശീയതലത്തിൽ പ്രതിച്ഛായ മിനുക്കിയതിനു പിന്നാലെയാണ് അപകീർത്തിക്കേസിൽ രാഹുൽ കുരുങ്ങിയത്. വയനാട് ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെടും വിധം 2 വർഷത്തെ ജയിൽ ശിക്ഷ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിധിക്കുമെന്ന് കോൺഗ്രസ് ഒരിക്കൽ പോലും പ്രതീക്ഷിച്ചതല്ല. നിസ്സാര കേസ് എന്ന നിലയിലാണ് തുടക്കത്തിൽ കോൺഗ്രസ് അതിനെ കണ്ടത്. അതുകൊണ്ടു തന്നെ സൂറത്ത് കോടതിയിൽ അതിനെ നേരിടുന്നതിനുള്ള ഒരുക്കങ്ങൾ കോൺഗ്രസ് നടത്തിയതുമില്ല. എന്നാൽ, അപകീർത്തിക്കേസിലെ പരമാവധി ശിക്ഷ രാഹുലിനു ലഭിച്ചതോടെ കോൺഗ്രസ് ഉറക്കം വിട്ടുണർന്നു.
തുടർന്ന് സെഷൻസ് കോടതിയിലും പിന്നീട് ഗുജറാത്ത് ഹൈക്കോടതിയിലും പാർട്ടി വീറോടെ നിയമപോരാട്ടം നടത്തിയെങ്കിലും പക്ഷേ, ഫലം കണ്ടില്ല. ശിക്ഷ സ്റ്റേ ചെയ്യണമെന്ന ഹർജി ഗുജറാത്ത് ഹൈക്കോടതിയും തള്ളിയതോടെ, ഇനി കോൺഗ്രസിനു മുന്നിലുള്ള ഏക പ്രതീക്ഷ സുപ്രീം കോടതിയാണ്. രാഹുലിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കണമെങ്കിൽ ശിക്ഷ സ്റ്റേ ചെയ്യുകയല്ലാതെ മറ്റു മാർഗമില്ല.
ഗുജറാത്ത് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ ഹർജി നൽകാൻ അവസരമുണ്ടെങ്കിലും അതിനു കാത്തുനിൽക്കാതെ സുപ്രീം കോടതിയെ സമീപിക്കാനാണു പാർട്ടി തീരുമാനം. സുപ്രീം കോടതിയിൽ പൂർണ പ്രതീക്ഷയർപ്പിക്കുമ്പോഴും നേരിയ ആശങ്ക കോൺഗ്രസിനുണ്ട്. അവിടെയും തിരിച്ചടി നേരിട്ടാൽ രാഹുലിനെ ജയിൽവാസം ഉറ്റുനോക്കുന്നു. ലോക്സഭയിൽ നിന്നുള്ള അയോഗ്യതയും ഉറപ്പാകും. 8 വർഷത്തേക്കു തിരഞ്ഞെടുപ്പിൽ മത്സരിക്കാനും സാധിക്കില്ല.
8 വർഷത്തേക്ക് അയോഗ്യനാക്കപ്പെടുന്ന സാഹചര്യം തിരിച്ചടിയാകുമെങ്കിലും താൻ അതു ഗൗനിക്കുന്നില്ലെന്ന സന്ദേശമാണ് പാർട്ടി നേതൃത്വത്തിനു രാഹുൽ നൽകിയിരിക്കുന്നത്. അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ പോകാനും തയാറാണെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. ജയിൽവാസം തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടുന്ന പാർട്ടി നേതാക്കളോട്, ‘ഇന്ദിരാ ഗാന്ധി ജയിലിൽ കിടന്നതല്ലേ?’ എന്നാണു രാഹുൽ ചോദിക്കുന്നത്.
∙ തിരിച്ചടി ആയുധമാക്കാൻ കോൺഗ്രസ്
രാഹുലിന്റെ രാഷ്ട്രീയ പ്രതിച്ഛായ മിനുക്കാൻ കോടതി നടപടി ആയുധമാക്കാനാണു കോൺഗ്രസ് നീക്കം. കേസ് ഉയർത്തിക്കാട്ടി രാഹുലിനെ കടന്നാക്രമിക്കാനാണു ബിജെപിയുടെ നീക്കമെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞ് അതിനെതിരെ അതേ നാണയത്തിൽ തിരിച്ചടിക്കാനാണു പാർട്ടി തീരുമാനം. ഗുജറാത്ത് ഹൈക്കോടതി വിധി വന്ന് പിന്നാലെ ബിജെപിയുടെ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദ് രാഹുലിനും കോൺഗ്രസിനുമെതിരെ രംഗത്തുവന്നിരുന്നു. ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ചങ്കൂറ്റത്തോടെ നേരിടുന്ന നേതാവായി ദേശീയ രാഷ്ട്രീയത്തിൽ രാഹുലിനെ ഉയർത്തിക്കാട്ടാനാണ് കോൺഗ്രസ് തീരുമാനം.
രാഹുൽ നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഭാഗവും വൈകാതെ പ്രതീക്ഷിക്കാം. അരുണാചൽ പ്രദേശിൽ നിന്ന് ഗുജറാത്തിലെ പോർബന്ദർ വരെ പദയാത്ര നടത്തുന്നതാണു പരിഗണനയിൽ. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവയടക്കം 5 സംസ്ഥാനങ്ങളിലേക്കും പിന്നീട് ലോക്സഭയിലേക്കും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഹുലിന്റെ ഭാരത് ജോഡോ യാത്ര രാഷ്ട്രീയമായി പാർട്ടിക്കു നേട്ടമുണ്ടാക്കുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു.
2019 ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അടുത്ത തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോൾ രാഹുൽ രാഷ്ട്രീയമായി കൂടുതൽ പക്വതയാർജിച്ചുവെന്നു കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഭാരത് ജോഡോ യാത്രയും വംശീയകലാപം നടക്കുന്ന മണിപ്പുരിലേക്കു നടത്തിയ സന്ദർശനവും ജനങ്ങൾക്കൊപ്പം നിൽക്കുന്ന നേതാവ് എന്ന പ്രതിച്ഛായ രാഹുലിനു നൽകി.
2019ലെ തിരഞ്ഞെടുപ്പിൽ ഈ രീതിയിലുള്ള പ്രതിച്ഛായ രാഹുലിന് ഉണ്ടായിരുന്നില്ല. റഫാൽ യുദ്ധവിമാന ഇടപാടിലെ ക്രമക്കേടുകളായിരുന്നു ആ തിരഞ്ഞെടുപ്പിൽ രാഹുലിന്റെ മുഖ്യ പ്രചാരണായുധം. യുദ്ധവിമാന കരാറിലെ സങ്കീർണതകളും കണക്കുകളും മനസ്സിലാക്കാൻ സാധാരണ ജനങ്ങൾ ബുദ്ധിമുട്ടി. റഫാൽ വിഷയം ഉയർത്തിക്കാട്ടുന്നതിൽ കോൺഗ്രസിലെ തന്നെ പല മുതിർന്ന നേതാക്കളും മടിച്ചു. ഫലം വന്നപ്പോൾ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർന്നടിഞ്ഞു.
∙ ‘ആദ്യം ഖർഗയെ കാണൂ’, രാഹുലിലെ മാറ്റം
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനു കളമൊരുങ്ങുമ്പോൾ, ഗുജറാത്ത് കോടതിയിൽ നിന്നേറ്റ തിരിച്ചടിയുടെ രാഷ്ട്രീയക്കരുത്ത് രാഹുലിലുണ്ടെന്നു പാർട്ടി അവകാശപ്പെടുന്നു. സങ്കീർണ വിഷയങ്ങൾ ഉപേക്ഷിച്ച് വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവ പോലെ സാധാരണക്കാര്‍ക്ക് എളുപ്പം മനസ്സിലാകുന്ന വിഷയങ്ങളാണ് ഇക്കുറി രാഹുലിന്റെ പ്രചാരണായുധം. ഭാരത് ജോഡോ യാത്രയിലൂടെ ജനങ്ങളുമായി കൂടുതൽ ‘കണക്ട്’ ചെയ്യാനും അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. പ്രധാനമന്ത്രി പദം തനിക്കു വേണമെന്ന വാദമുയർത്തി മമത അടക്കമുള്ള നേതാക്കളെ പിണക്കാതിരിക്കാനുള്ള രാഷ്ട്രീയ പക്വതയും രാഹുൽ കാണിക്കുന്നു. തന്നെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടരുതെന്ന നിർദേശം അദ്ദേഹം പാർട്ടി നേതൃത്വത്തിനു നൽകിയിട്ടുമുണ്ട്. പ്രധാനമന്ത്രി പദമല്ല, ബിജെപിയെ അധികാരത്തിൽ നിന്നു താഴെയിറക്കുകയാണ് ഇപ്പോൾ പ്രധാനമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അതിനായി എന്തു വിട്ടുവീഴ്ചയ്ക്കും താൻ തയാറാണെന്നും പറയുന്നു.
പ്രസിഡന്റ് പദമൊഴിഞ്ഞെങ്കിലും കോൺഗ്രസിലെ എല്ലാ തീരുമാനങ്ങളിലും ഇപ്പോഴും രാഹുലിന്റെ ഇടപെടലുണ്ട്. സംഘടനാകാര്യങ്ങളിൽ അഭിപ്രായം പറയുമ്പോഴും പ്രസിഡന്റ് പദം വഹിക്കുന്ന മല്ലികാർജുൻ ഖർഗെയെ മറികടന്ന് തീരുമാനങ്ങളെടുക്കാതിരിക്കാൻ അദ്ദേഹം ശ്രദ്ധിക്കുന്നു. സംഘടനാകാര്യങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പാർട്ടി നേതാക്കളോട് ആദ്യം ഖർഗെയെ കാണൂ എന്നാണു രാഹുൽ പറയുന്ന മറുപടി.
പ്രതിപക്ഷ കക്ഷി നേതാക്കളെ കൈകാര്യം ചെയ്യുന്നതിലും 2019നെ അപേക്ഷിച്ച് രാഹുലിൽ മാറ്റം പ്രകടമാണ്. സ്വന്തം വസതിയിൽ ഒതുങ്ങിക്കൂടുകയായിരുന്നു മുൻപുള്ള രീതിയെങ്കിൽ ഇപ്പോൾ അവർക്കരികിലേക്ക് രാഹുൽ ഇറങ്ങിച്ചെല്ലുന്നു. പ്രതിപക്ഷ ഐക്യം രൂപീകരിക്കാനും രാഹുൽ മുന്നിട്ടിറങ്ങി. പ്രതിപക്ഷ നേതാക്കളുമായി നിരന്തരം കൂടിക്കാഴ്ചകളും നടത്തി. മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറിയിൽ വിറച്ചുപോയ എൻസിപി നേതാവ് ശരദ് പവാറിനെ കാണാനും പിന്തുണയറിയിക്കാനും അദ്ദേഹത്തിന്റെ വസതിയിലേക്ക് രാഹുൽ ഒാടിയെത്തി. രാഹുലിൽ മുൻപ് കാണാത്ത രീതികളാണ് ഇവയെല്ലാം. പ്രതിച്ഛായയും രീതികളും മാറ്റിയ രാഹുലിന്റെ ബലത്തിൽ ബിജെപിയെ മലർത്തിയടിക്കാനുള്ള നിലയിലേക്കു വളരാൻ കോൺഗ്രസിനു സാധിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
English Summary: What Is The Way Forward For Congress After The Gujarat High Court Rejects Rahul Gandhi's Plea Over The Defamation Case?