‘2018 ഒന്നും പഠിപ്പിച്ചില്ല; കെട്ടിപ്പൊക്കി ‘കെട്ടിടപ്പാടം’; ഇനി കേരളത്തിന് ജീവിക്കാം, പ്രളയത്തിനൊപ്പം’
2018, 2019 വർഷങ്ങളിലെ അത്രയും മഴ പെയ്തിട്ടില്ല, എന്നിട്ടും സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ പ്രളയസമാനമായ വെള്ളക്കെട്ടാണ് ഇത്തവണ രൂപപ്പെട്ടത്. ജൂൺ മുതൽ തുടങ്ങുന്ന ഹൈഡ്രോളജി കലണ്ടറിൽ ജൂണിൽ ശരാശരിയെക്കാളും 63% മഴ കുറവായിരുന്നു. എന്നാൽ ജൂലൈ 6, 7, 8 ദിവസങ്ങളിൽ കനത്ത മഴ പെയ്തു. എന്നിട്ടും ജൂലൈ 10 വരെ ശരാശരിയെക്കാൾ 29% കുറവ‌് മഴ മാത്രമാണു ലഭിച്ചിട്ടുള്ളത്. കഴിഞ്ഞയാഴ്ച ഏതാനും ദിവസത്തെ മഴ കാരണം മറ്റൊരു പ്രളയം വരെ നാം മുന്നിൽക്കണ്ടു. സാധാരണ രീതിയിൽ തുടർച്ചയായി മഴ പെയ്യുന്നതിനു പകരം ചെറുമേഖലകൾ കേന്ദ്രീകരിച്ച് അതിവേഗം പെയ്തിറങ്ങുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്.

2015–16 വർഷങ്ങളിൽ കടുത്ത വരൾച്ച അനുഭവപ്പെട്ട സംസ്ഥാനത്ത് 2018, 19 വർഷങ്ങളിൽ വലിയ തോതിൽ മഴ ലഭിച്ചു, പ്രളയമുണ്ടായി. 3 ദിവസം തുടർച്ചയായി കനത്ത മഴ പെയ്താൽ കേരളത്തിൽ ഇനിയും പ്രളയമുണ്ടാകും. എത്രയൊക്കെ മുന്നൊരുക്കം നടത്തിയാലും വരും വർഷങ്ങളിലും കേരളത്തിൽ പ്രളയവും വരൾച്ചയും ഉണ്ടാകും. വർഷം മുഴുവനും ശരാശരിയിൽ താഴെ മഴ ലഭിക്കുകയും എന്നാൽ രണ്ടോ മൂന്നോ ദിവസം അതിതീവ്ര മഴ ലഭിക്കുകയും ചെയ്യുന്ന സ്ഥിതിയും വന്നേക്കാം. വരൾച്ചയുള്ള വർഷങ്ങളിൽ പോലും രണ്ടോ മൂന്നോ ദിവസത്തെ അതിതീവ്ര മഴ പ്രളയത്തിലേക്കു നയിക്കാനും സാധ്യതയുണ്ട്.
∙ 2018ലെ മഴ, അത് താങ്ങാനുള്ള ശേഷി കേരളത്തിനില്ലായിരുന്നു
2018ൽ സാധാരണ കണക്കാക്കാറുള്ള ശരാശരിയെക്കാൾ വളരെക്കൂടിയ അളവിലുള്ള മഴയാണു പെയ്തത്. അത്രയും മഴ താങ്ങാനുള്ള ശേഷി കേരളത്തിലെ ജലാശയങ്ങൾക്കും ഓടകൾക്കുമില്ലായിരുന്നു. ഓഗസ്റ്റ് 14, 15, 16 തീയതികളിലായി 450 മില്ലീമീറ്ററിലധികം മഴ ശരാശരി കേരളത്തിൽ പെയ്തു. ഓരോ ദിവസവും 200 മില്ലീമീറ്ററിലധികം മഴ രേഖപ്പെടുത്തിയ സ്റ്റേഷനുകളുമുണ്ട്.
ഒറ്റ ദിവസം 300 മില്ലീമീറ്റർ മഴ പെയ്ത സംഭവവുമുണ്ടായി. ഇതാണു മിന്നൽ പ്രളയത്തിനും മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും കാരണമായത്. പ്രളയശേഷം ജലാശയങ്ങളുടെ ജലസംഭരണ ശേഷി കുറഞ്ഞു. അന്ന് ഒഴുകിയെത്തിയ മണ്ണും ചെളിയും ഇപ്പോഴും ജലാശയങ്ങളിലുണ്ട്.
മഴ കൂടിയാൽ അതു കേരളത്തിന്റെ എല്ലാ ഭാഗങ്ങളെയും ബാധിക്കും. മലനാട്ടിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടാകും. ഇടനാട്ടിലാകും പ്രളയം ദുരിതം വിതയ്ക്കുക. പ്രളയജലമെത്തുന്നതോടെ തീരദേശം കടലാക്രമണത്തിനിരയാകും. കാലാവസ്ഥാ വ്യതിയാനം കാരണമുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങൾ പൂർണമായി തടയാനായേക്കില്ല.
പകരം അത്തരം പ്രശ്നങ്ങളെ അഭിമുഖീകരിച്ചു ജീവിക്കാൻ നമ്മൾ തയാറെടുക്കേണ്ടി വരുമെന്ന് സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് (ജലവിഭവ വികസന വിനിയോഗ കേന്ദ്രം – സിഡബ്യുആർഡിഎം) മുൻ ചീഫ് സയന്റിസ്റ്റ് ഡോ. വി.പി.ദിനേശൻ പറയുന്നു.
∙ നെൽവയൽ 8 ലക്ഷം ഹെക്ടറിൽ നിന്ന് 2 ലക്ഷമായി
സംസ്ഥാനത്തെ ജലാശയങ്ങളുടെയും തണ്ണീർത്തടങ്ങളുടെയും നെൽവയലുകളുടെയും (ഫ്ലഡ് സോൺ) ശേഷിയിലുണ്ടായ കുറവാണ് പ്രളയങ്ങൾക്കും വെള്ളക്കെട്ടുകൾക്കും കാരണം. പ്രളയജലത്തെ ഉൾക്കൊള്ളാൻ സ്ഥലമില്ലാതെയായി. 2000ൽ 8 ലക്ഷം ഹെക്ടർ നെൽവയലുണ്ടായിരുന്നിടത്ത് 2018 ആയപ്പോഴേക്കും 2 ലക്ഷം ഹെക്ടറിലേക്കു വയൽ ചുരുങ്ങി. നെടുമ്പാശേരി വിമാനത്താവളം ഉൾപ്പെടെയുള്ളവ വയൽ നികത്തിയാണു നിർമിച്ചത്. ഒട്ടേറെ തണ്ണീർത്തടങ്ങളും നികത്തപ്പെട്ടു. ഇവയെല്ലാം തന്നെ തിരിച്ചു പിടിക്കാൻ കഴിയാത്ത സ്ഥിതിയിലാണ് ഇപ്പോൾ. അതിനാൽ മറ്റു പോംവഴികൾ തേടുകയേ മാർഗമുള്ളൂ.
∙ ഓടയ്ക്കും മേലെ വെള്ളം
മണിക്കൂറിൽ 60 മില്ലീമീറ്റർ മഴ പെയ്താൽ വെള്ളം ഒഴുകിമാറുന്ന വിധത്തിലാണു മിക്ക ഓടകളും രൂപകൽപന ചെയ്യുന്നത്. കേരളത്തിലെ സാധാരണ മഴയുടെ ശരാശരി അളവാണു മണിക്കൂറിൽ 60 മില്ലീമീറ്റർ. എന്നാൽ കുറച്ചു വർഷങ്ങളായി ഇതിനെക്കാൾ വളരെക്കൂടുതൽ മഴയാണ് അതിവേഗം പെയ്തിറങ്ങുന്നത്. കാലാവസ്ഥാ വ്യതിയാനം കാരണം പലപ്പോഴും 180 മില്ലീമീറ്റർ മഴ വരെ ഒരു മണിക്കൂറിൽ പെയ്തിറങ്ങും. ഇത്രയും വെള്ളം ഒഴുകിമാറാനുള്ള സംവിധാനം സംസ്ഥാനത്തിന്റെ ഒരു ഭാഗത്തുമില്ല. ഈ വെള്ളമാണ് റോഡുകളിലുൾപ്പെടെ വെള്ളക്കെട്ടുണ്ടാക്കുന്നത്.
∙ വേമ്പനാട് കായലും ശോഷിച്ചു
മധ്യകേരളത്തിൽ പ്രളയജലത്തിന്റെ വലിയൊരു ഭാഗവും ഏറ്റുവാങ്ങിയിരുന്നത് വേമ്പനാട് കായലാണ്. കായലിനുണ്ടായ ശോഷണമാണ് അപ്പർ കുട്ടനാട്ടിൽ വെള്ളപ്പൊക്കമുണ്ടാകാൻ കാരണം. കയ്യേറ്റങ്ങളും എക്കലടിഞ്ഞതും കാരണം കായലിന്റെ ജലസംഭരണ ശേഷി 40% കുറഞ്ഞു. ഫ്ലഡ് സോണിലേക്കു പ്രളയജലം കയറാതെ തടയുന്നതും കരയിൽ വെള്ളം കെട്ടിക്കിടക്കാൻ കാരണമാകുന്നുണ്ട്. ഫ്ലഡ് സോണിൽ കൂടുതൽ ഇടങ്ങളിലായി ശേഖരിക്കേണ്ട പ്രളയജലം നദികളിൽ കുറച്ചിടത്തു മാത്രമായി ശേഖരിക്കേണ്ട സ്ഥിതിയാണ് ഇപ്പോൾ. കായലിൽ എത്ര വെള്ളമുണ്ടെങ്കിലും വേലിയിറക്ക സമയത്താണ് കടലിലേക്കു വെള്ളം ഒഴുകുക. വേലിയേറ്റ സമയത്തു കടലിലേക്കു ഒഴുക്ക് കുറവായിരിക്കും.
40ലധികം വർഷങ്ങളായി കേരളത്തെ കാലാവസ്ഥാ വ്യതിയാനം ബാധിക്കുന്നുണ്ടോ എന്ന പഠനങ്ങൾ നടന്നിട്ടുണ്ടായിരുന്നില്ല. 2018ൽ പ്രളയം വന്നപ്പോഴാണ് അത്തരം പഠനം നടന്നത്. കേരളത്തിന്റെ ഭൂപ്രകൃതിയിൽ വലിയ വ്യത്യാസം വന്നെന്ന് അപ്പോൾ മാത്രമാണു മനസ്സിലായത്. തണ്ണീർത്തട സംരക്ഷണ നിയമം വന്നതിനു ശേഷവും വ്യാപകമായി തണ്ണീർത്തടങ്ങൾ നികത്തപ്പെട്ടു. ഇനിയും പ്രകൃതിക്ഷോഭങ്ങളുണ്ടാകാമെന്ന കണക്കുകൂട്ടലിൽ വേണം പ്രകൃതിയെ സമീപിക്കാൻ.
∙ തോട്ടപ്പള്ളി സ്പിൽവേ ആഴം കൂട്ടണം
തണ്ണീർമുക്കം ബണ്ടിലൂടെയും തോട്ടപ്പള്ളി സ്പിൽവേയിലൂടെയും പ്രതീക്ഷിച്ച അളവിൽ വെള്ളം പുറത്തേക്കു പോകുന്നില്ല. തോട്ടപ്പള്ളി സ്പിൽവേയിലൂടെ നിർമാണ സമയത്തു കണക്കുകൂട്ടിയതിലും കുറച്ചു വെള്ളം മാത്രമാണു കടലിലേക്കു പോകുന്നത്. സ്പിൽവേയിലേക്കു പോകുന്ന ലീഡിങ് ചാനലിന് ആഴവും വീതിയും കൂട്ടണം. 2018ലെ പ്രളയത്തിനു ശേഷം നടപ്പാക്കിയ പല പുനരുദ്ധാരണ പ്രവർത്തനങ്ങളും ഫലം കണ്ടില്ല. നദികളെ പുനർജീവിപ്പിക്കാൻ പദ്ധതിയിട്ടെങ്കിലും അവയും വേണ്ടത്ര ഫലവത്തായില്ലെന്നു തെളിയിക്കുന്നതാണു കഴിഞ്ഞയാഴ്ചത്തെ വെള്ളക്കെട്ട്.
∙ മലയോരമേഖലയും ഭയക്കണം
തുടർച്ചയായ 3 ദിവസങ്ങളിലായി 600 മില്ലീമീറ്റർ മഴ പെയ്താൽ മലയോരമേഖലയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകും. അതിശക്തമായ മഴയിലെത്തുന്ന വെള്ളം സംഭരിക്കാനുള്ള ശേഷി മലയോര മേഖലയ്ക്കില്ല. സംസ്ഥാനത്തെ മലയോര മേഖലയുടെ 13 ശതമാനവും മണ്ണിടിച്ചിൽ സാധ്യതാ പ്രദേശമാണ്. ഇവിടങ്ങളിൽ പാറയ്ക്കു മുകളിൽ ഒന്നോ രണ്ടോ മീറ്റർ ഉയരത്തിൽ മാത്രമാകും മണ്ണുണ്ടാകുക. ഈ മണ്ണിനു സംഭരിക്കാവുന്നതിലുമധികം വെള്ളം എത്തിയാൽ മണ്ണിന്റെ ഘടനയിൽ വിള്ളലുകൾ രൂപപ്പെടുകയും മണ്ണിടിച്ചിൽ ഉണ്ടാകുകയും ചെയ്യും.
∙ വയനാട്ടിൽ മഴ കുറയുന്നു
സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ മഴ ലഭിച്ചിരുന്ന ജില്ലകളിലൊന്നാണ് വയനാട്. എന്നാൽ സമീപവർഷങ്ങളിൽ വയനാട്ടിൽ വലിയ തോതിൽ മഴ കുറയുന്നു എന്നാണു കണ്ടെത്തിയത്. ജൂലൈ 10 വരെയുള്ള കണക്കുകൾ പ്രകാരം ശരാശരിയിൽ നിന്ന് ഈ വർഷം 53% മഴക്കുറവാണ് ഇതുവരെ രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവുമധികം മഴ ലഭിച്ച ഇടുക്കിയിൽ ശരാശരിയെക്കാൾ 50% മഴ കുറവാണു ലഭിച്ചത്.
കോഴിക്കോട് (47%), പാലക്കാട് (41%), മലപ്പുറം (30%), കോട്ടയം (30%), തൃശൂർ (30%) എന്നിവിടങ്ങളിലും മഴയിൽ വലിയ കുറവുണ്ട്. 9 ജില്ലകളിൽ 20 ശതമാനത്തിലധികം മഴ കുറവാണു പെയ്തത്. പത്തനംതിട്ട, കൊല്ലം ജില്ലകളിൽ മാത്രമാണു ശരാശരിയെക്കാൾ കൂടുതൽ മഴ പെയ്തത്.
∙ മഴയില്ലെങ്കിൽ
മഴ പെയ്താൽ പ്രളയം, അപ്പോൾ മഴയില്ലെങ്കിലോ? സംസ്ഥാനം കടുത്ത വരൾച്ചയിലേക്കു പോകുമെന്നതാണ് ഒരു പ്രശ്നം. പ്രളയത്തെ അപേക്ഷിച്ചു വരൾച്ച നിയന്ത്രണവിധേയമാണ്. ജീവൻ നഷ്ടപ്പെടാതെ ശ്രദ്ധിക്കാനാകും. പ്രളയമാണെങ്കിൽ വെള്ളത്തിൽ വീണോ, മണ്ണിടിഞ്ഞോ ആളുകൾ മരിക്കുന്നതു തടയുക ശ്രമകരമാണ്. ഡാമുകളിൽ വെള്ളമുണ്ടാകില്ലെന്നതാണു മഴ കുറഞ്ഞാലുള്ള മറ്റൊരു പ്രശ്നം. ജലസേചനം, കൃഷി, വൈദ്യുതി ഉൽപാദനം തുടങ്ങിയവയൊക്കെ പ്രതിസന്ധിയിലാകും.
∙ തീരവും പ്രതിസന്ധിയിൽ
വരൾച്ചയും വെള്ളപ്പൊക്കത്തിനും പുറമേ തീരം കടലെടുക്കുന്നുമുണ്ട്. കേരളത്തിലെ 580 കിലോമീറ്റർ തീരത്തിൽ പകുതിയോളം ഭാഗം കടലാക്രമണ ഭീഷണി നേരിടുന്നുണ്ട്. ഓരോ വർഷവും ഒട്ടേറെ വീടുകൾ കടലെടുക്കുകയാണ്. മീറ്ററുകളോളം തീരം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. വിദഗ്ധമായി രൂപകൽപന ചെയ്താണ് ഹാർബറുകളുൾപ്പെടെയുള്ള നിർമിതികൾ നിർമിക്കുന്നതെങ്കിലും കടലിന്റെ സ്വാഭാവികതയെ അതു ബാധിക്കും. ഒരിടത്തു തീരം കടലെടുക്കുമ്പോൾ മറ്റൊരിടത്തു തീരം വയ്ക്കും. അവയെക്കുറിച്ചും പഠനം നടത്തുന്നുണ്ട്.
എല്ലാത്തരത്തിലുമുള്ള പരിസ്ഥിതി ആഘാത പഠനങ്ങൾ നടത്തി, കായലുകൾ ഉൾപ്പെടെയുള്ള ജലാശയങ്ങളുടെയും തണ്ണീർത്തടങ്ങളുടെയും ജലസംഭരണ ശേഷി കൂട്ടുകയാണ് നാം ചെയ്യേണ്ടത്.
English Summary: Climate Change; What are the Steps to be Taken in the Future as Flood is a Constant Threat for Kerala After 2018