കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളെ മൊത്തത്തിലും, വിശേഷിച്ച് മുസ്‌ലിം ലീഗിനെയും വശത്താക്കാനുള്ള മാന്ത്രിക വടിയായി ഏക വ്യക്തിനിയമത്തെ ഉപയോഗിക്കാമെന്ന സിപിഎമ്മിന്റെ പ്രതീക്ഷയ്ക്കുമേൽ അവരുടെ ചരിത്രം തന്നെ വാളോങ്ങി നിൽക്കുന്ന കാഴ്ചയാണിപ്പോൾ. ഏക വ്യക്തിനിയമത്തിനെതിരായി സിപിഎം നടത്തുന്ന സെമിനാർ ഇന്ന് നാലു മണിക്ക് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യാനിരിക്കെ, ഇത്രകാലവും പാർട്ടി പറഞ്ഞുകൊണ്ടിരുന്നത് പരിശോധിക്കുന്നത് കൗതുകകരമാണ്. ഏക വ്യക്തിനിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും, ഈ വിഷയത്തിൽ എല്ലാക്കാലത്തും എതിർ ചേരിയിൽ നിർത്തിയിരുന്ന മുസ്‍ലിം ലീഗിനെ വരെ സെമിനാറിന് ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാൽ ക്ഷണം ലീഗ് നിരസിച്ചു.

കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളെ മൊത്തത്തിലും, വിശേഷിച്ച് മുസ്‌ലിം ലീഗിനെയും വശത്താക്കാനുള്ള മാന്ത്രിക വടിയായി ഏക വ്യക്തിനിയമത്തെ ഉപയോഗിക്കാമെന്ന സിപിഎമ്മിന്റെ പ്രതീക്ഷയ്ക്കുമേൽ അവരുടെ ചരിത്രം തന്നെ വാളോങ്ങി നിൽക്കുന്ന കാഴ്ചയാണിപ്പോൾ. ഏക വ്യക്തിനിയമത്തിനെതിരായി സിപിഎം നടത്തുന്ന സെമിനാർ ഇന്ന് നാലു മണിക്ക് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യാനിരിക്കെ, ഇത്രകാലവും പാർട്ടി പറഞ്ഞുകൊണ്ടിരുന്നത് പരിശോധിക്കുന്നത് കൗതുകകരമാണ്. ഏക വ്യക്തിനിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും, ഈ വിഷയത്തിൽ എല്ലാക്കാലത്തും എതിർ ചേരിയിൽ നിർത്തിയിരുന്ന മുസ്‍ലിം ലീഗിനെ വരെ സെമിനാറിന് ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാൽ ക്ഷണം ലീഗ് നിരസിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളെ മൊത്തത്തിലും, വിശേഷിച്ച് മുസ്‌ലിം ലീഗിനെയും വശത്താക്കാനുള്ള മാന്ത്രിക വടിയായി ഏക വ്യക്തിനിയമത്തെ ഉപയോഗിക്കാമെന്ന സിപിഎമ്മിന്റെ പ്രതീക്ഷയ്ക്കുമേൽ അവരുടെ ചരിത്രം തന്നെ വാളോങ്ങി നിൽക്കുന്ന കാഴ്ചയാണിപ്പോൾ. ഏക വ്യക്തിനിയമത്തിനെതിരായി സിപിഎം നടത്തുന്ന സെമിനാർ ഇന്ന് നാലു മണിക്ക് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യാനിരിക്കെ, ഇത്രകാലവും പാർട്ടി പറഞ്ഞുകൊണ്ടിരുന്നത് പരിശോധിക്കുന്നത് കൗതുകകരമാണ്. ഏക വ്യക്തിനിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും, ഈ വിഷയത്തിൽ എല്ലാക്കാലത്തും എതിർ ചേരിയിൽ നിർത്തിയിരുന്ന മുസ്‍ലിം ലീഗിനെ വരെ സെമിനാറിന് ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാൽ ക്ഷണം ലീഗ് നിരസിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളെ മൊത്തത്തിലും, വിശേഷിച്ച് മുസ്‌ലിം ലീഗിനെയും വശത്താക്കാനുള്ള മാന്ത്രിക വടിയായി ഏക വ്യക്തിനിയമത്തെ ഉപയോഗിക്കാമെന്ന സിപിഎമ്മിന്റെ പ്രതീക്ഷയ്ക്കുമേൽ അവരുടെ ചരിത്രം തന്നെ വാളോങ്ങി നിൽക്കുന്ന കാഴ്ചയാണിപ്പോൾ. ഏക വ്യക്തിനിയമത്തിനെതിരായി സിപിഎം നടത്തുന്ന സെമിനാർ ഇന്ന് നാലു മണിക്ക് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യാനിരിക്കെ, ഇത്രകാലവും പാർട്ടി പറഞ്ഞുകൊണ്ടിരുന്നത് പരിശോധിക്കുന്നത് കൗതുകകരമാണ്. ഏക വ്യക്തിനിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും, ഈ വിഷയത്തിൽ എല്ലാക്കാലത്തും എതിർ ചേരിയിൽ നിർത്തിയിരുന്ന മുസ്‍ലിം ലീഗിനെ വരെ സെമിനാറിന് ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാൽ ക്ഷണം ലീഗ് നിരസിച്ചു. ഇനി ലീഗ് ഒഴിച്ചുള്ള മുസ്‍ലിം മത സംഘടനകൾ സെമിനാറിൽ പങ്കെടുക്കുമ്പോൾ ഈ വിഷയത്തിൽ കാലാകാലങ്ങളായി സിപിഎം പുലർത്തുന്ന നിലപാട് അങ്ങേയറ്റം വ്യത്യസ്തമായിരുന്നു എന്നു കാണാം.

∙ കോൺ‌ഗ്രസിനെ ചാരി ന്യൂനപക്ഷങ്ങളെ ആശയക്കുഴപ്പത്തിലാക്കൽ

ADVERTISEMENT

ഏക വ്യക്തിനിയമത്തെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു മണിക്കൂറുകൾക്കുള്ളിൽ തന്നെ അതിനെ കോൺഗ്രസ് നിരാകരിച്ചിരുന്നു. നിയമനിർമാണം മുസ്‌ലിങ്ങൾക്കു മാത്രമല്ല, ആദിവാസികൾ ഉൾപ്പെടെയുള്ള ഹിന്ദു സമൂഹത്തിനും തിരിച്ചടിയാകുമെന്നു പ്രഖ്യാപിച്ച കോൺഗ്രസ്, വിശാലാർഥത്തിൽ എല്ലാ വിഭാഗങ്ങളുടെയും വക്കാലത്തുമായാണു രംഗത്തു വന്നത്. നിയമനിർമാണം ഹിന്ദു–മുസ്‌ലിം വിഷയമാക്കി മാറ്റാനുള്ള ബിജെപിയുടെ നീക്കം അപകടകരമാണെന്നും അവർ പ്രഖ്യാപിച്ചു. കോൺഗ്രസിൽ ഏതു കാര്യം ചർച്ച ചെയ്താലും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാറുണ്ട്. അതുപോലെ ഏതാനും ചിലർ ഏക വ്യക്തിനിയമം വരട്ടെ എന്ന സമീപനമാണു സ്വീകരിച്ചത്. ഉൾപ്പാർട്ടി ജനാധിപത്യമെന്ന ചെല്ലപ്പേരു കൊടുത്ത് കോൺഗ്രസ് അതിനെ വിശേഷിപ്പിച്ചെങ്കിലും മറ്റു രാഷ്ട്രീയ പാർട്ടികൾ അംഗീകരിച്ചില്ല. കോൺഗ്രസിനുള്ളിലും രണ്ടു ചേരി ഉണ്ടെന്ന് അവർ പ്രചരിപ്പിച്ചു. 

ആ വാൾ കേരളത്തിൽ വീശാൻ സിപിഎമ്മും തീരുമാനിച്ചു. ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്തിയാൽ ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാമെന്ന പ്രതീക്ഷയാണ് സിപിഎമ്മിനുള്ളത്. നിലവിലെ ഒരു സീറ്റ് രണ്ടാക്കിയാലും 100 ശതമാനം നേട്ടമെന്ന് സിപിഎം നേതാക്കൾ അവകാശപ്പെടുമെന്ന് കോൺഗ്രസുകാർ പറയാറുണ്ട്. പക്ഷേ, ഭൂരിപക്ഷം സീറ്റുകൾ സ്വന്തമാക്കാനുള്ള ആസൂത്രണങ്ങളാണു സിപിഎം നടത്തുന്നത്. എന്തായാലും വ്യക്തി നിയമത്തിനെതിരായ പോരാട്ടം സമൂലം സ്വന്തമാക്കാൻ സിപിഎം നിശ്ചയിച്ചു. കോൺഗ്രസിന് ഉറച്ച നിലപാട് ഇല്ലെന്ന മുഖവുരയോടെയാണ് സിപിഎം വിഷയത്തിൽ കൈവച്ചത്. ന്യൂനപക്ഷ സംരക്ഷണത്തിനു തങ്ങളാണു മുന്നിലെന്നു വരുത്താൻ സിപിഎം നേതാക്കളാകെ രംഗത്തുവന്നു. സാമൂഹിക മാധ്യമങ്ങളിലും പൊതുമധ്യത്തിലുമെല്ലാം ന്യൂനപക്ഷാവകാശ സംരക്ഷകരായി സിപിഎം അണിനിരന്നു. മാത്രമല്ല, കോൺഗ്രസിനുള്ളിലെ വ്യത്യസ്ത അഭിപ്രായങ്ങളെ പല മട്ടിൽ അവതരിപ്പിച്ച് ന്യൂനപക്ഷങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നതിലും സിപിഎം ഒരുപരിധിവരെ വിജയിച്ചിട്ടുണ്ട്. ലക്ഷ്യമിട്ട പദ്ധതി ശരിയായ ദിശയിൽ മുന്നോട്ടു പോകുന്നുവെന്ന് സിപിഎം കണക്കുകൂട്ടിയിരിക്കുമ്പോഴായിരുന്നു ചരിത്രത്തിന്റെ ഓർമപ്പെടുത്തലുകൾ ഒന്നൊന്നായി പുറത്തുവന്നത്. 

എം.വി. ഗോവിന്ദൻ, പിണറായി വിജയൻ (ഫയൽ ചിത്രം)

‌സിപിഎം ജനറൽ സെക്രട്ടറി ഇ.എം.എസ്.നമ്പൂതിരിപ്പാട് മുതൽ ഇപ്പോഴത്തെ വനിത കമ്മിഷൻ അധ്യക്ഷ പി.സതീദേവി വരെ വ്യക്തി നിയമത്തെക്കുറിച്ചു നടത്തിയ അഭിപ്രായപ്രകടനങ്ങൾ കർശനമായിരുന്നു. ഇ.എം.എസിന്റെ നിലപാട് മലയാള മനോരമ പുറത്തു വിട്ടപ്പോൾ അതിനെ പ്രതിരോധിക്കാൻ തോമസ് ഐസക്ക് ശ്രമിച്ചു. നമ്പൂതിരിപ്പാടിന്റെ അഭിപ്രായത്തെ വളച്ചൊടിച്ചുവെന്നു പറഞ്ഞ ഐസക്, അതിനു പുതിയ വ്യാഖ്യാനങ്ങൾ ചമയ്ക്കാൻ ശ്രമിച്ചു. പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി അശോകൻ ചരുവിലിനെപ്പോലുള്ളവർ ആ വാദങ്ങളുടെ പ്രചാരകരായി അണിനിരന്നു. പക്ഷേ, ‘ഏക വ്യക്തി നിയമത്തിനു സമയമായി’ എന്ന ഇ.എം.എസിന്റെ ആഹ്വാനത്തെക്കുറിച്ചുള്ള ‘ദേശാഭിമാനി’ വാർത്ത ഉൾപ്പെടെ പലതും പുറത്തുവന്നതോടെ നേതാക്കൾക്കു മറുപടി ഉണ്ടായില്ല. 

∙ വ്യക്തിനിയമത്തെക്കുറിച്ച് ഇ.എം.എസ്. പറഞ്ഞത് എന്തൊക്കെ? 

ADVERTISEMENT

രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1985 ഏപ്രിലിൽ ഷാബാനു കേസിൽ വിധി വന്നപ്പോൾ തന്നെ സിപിഎമ്മിന്റെ നയം ജനറൽ സെക്രട്ടറിയായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാട് പ്രഖ്യാപിച്ചു. ഏക വ്യക്തി നിയമത്തിനുവേണ്ടി പാർട്ടി നിലകൊള്ളുന്നുവെന്ന് അദ്ദേഹം നിരന്തരം ഓർമിപ്പിച്ചു. ചിന്ത വാരികയിലെ ചോദ്യോത്തര പംക്തിയിലും പാർട്ടിയുടെ മറ്റു പ്രസിദ്ധീകരണങ്ങളിലും ഏക വ്യക്തി നിയമത്തിന്റെ പ്രസക്തിയെക്കുറിച്ച് അദ്ദേഹം എഴുതിക്കൊണ്ടിരുന്നു. 1985ൽ ഏക വ്യക്തി നിയമത്തെക്കുറിച്ച് ഡൽഹിയിൽ നടന്ന സെമിനാറിൽ പ്രസംഗിച്ച ഇ.എം.എസിന്റെ വാക്കുകൾ ഇങ്ങനെ: ‘വ്യക്തി നിയമത്തിനുവേണ്ടി ജനങ്ങളെ അണിനിരത്താൻ എഴുത്തുകാരും അഭിഭാഷകരും പത്രപ്രവർത്തകരുമൊക്കെ തയ്യാറാകണം. സ്ത്രീകളെ അടിമകളാക്കി വച്ചിരിക്കുന്ന കാര്യം എഴുത്തുകാർ വനിതകളോടു പറയണം. അങ്ങനെ അവരുടെ സമരത്തിലൂടെ ഏകീകൃത വ്യക്തി നിയമത്തിനു രാജ്യത്ത് അന്തരീക്ഷം സൃഷ്ടിക്കണം.’

‘ചിന്ത’യിലെ ചോദ്യോത്തര പംക്തിയിൽ ഏക വ്യക്തി നിയമത്തിലേക്കുള്ള നീക്കം ത്വരിതപ്പെടുത്താൻ ജനാധിപത്യ മഹിള അസോസിയേഷൻ അടക്കം നടത്തുന്ന സമരങ്ങൾ പ്രോത്സാഹനകരമാണെന്ന് ഇ.എം.എസ്. അഭിപ്രായപ്പെട്ടു. 

ഏക വ്യക്തി നിയമത്തിനെതിരായ ഏതു നീക്കത്തെയും സിപിഎം ചെറുക്കുമെന്നും ഇ.എം.എസ്. പ്രഖ്യാപിച്ചു. നിയമം വേണ്ടെന്നു വാദിക്കുന്ന മുസ്‌ലിം ലീഗിനു മതനിരപേക്ഷ സ്വഭാവമില്ലെന്നു പറയാനും അദ്ദേഹം മടിച്ചില്ല. 1985 ഓഗസ്റ്റ് 7നു നടത്തിയ പ്രസ്താവനയിൽ ലീഗ് മതനിരപേക്ഷതയ്ക്ക് എതിരാണെന്ന് അദ്ദേഹം ആരോപിച്ചു. ഇടതുമുന്നണിയിൽ ഉണ്ടായിരുന്ന അഖിലേന്ത്യാ മുസ്‌ലിം ലീഗ് മുന്നണി വിട്ടു മുസ്‌ലിം ലീഗിൽ ലയിച്ചതിനു പിന്നാലെയാണ് സിപിഎമ്മിന്റെ നയം ഇ.എം.എസ്. വിശദീകരിച്ചത്. ശരീഅത്ത് കേസിൽ സുപ്രീംകോടതി വിധിയെ സിപിഎം അങ്ങേയറ്റം സ്വാഗതം ചെയ്യുകയും ലീഗ് തള്ളിപ്പറയുകയും ചെയ്ത സാഹചര്യത്തിൽ ഇ.എം.എസ് തന്റെ വിമർശനങ്ങൾ കടുപ്പിച്ചു. 

‘ദേശാഭിമാനി’ പ്രസിദ്ധീകരിച്ച ഇഎംഎസിന്റെ പ്രസ്താവനയിലെ വാക്കുകൾ ഇങ്ങനെ: ‘ഇഷ്ടം ഉള്ളപ്പോൾ ഇഷ്ടമുള്ളത്ര പെണ്ണുങ്ങളെ കെട്ടുക, അവരിൽ ആരെ വേണമെങ്കിലും എപ്പോൾ വേണമെങ്കിലും പറഞ്ഞയയ്ക്കുക, അങ്ങനെ പോകുന്ന സ്ത്രീകൾക്കു മൂന്നു മാസത്തിനപ്പുറം ചെലവിനു കൊടുക്കാതിരിക്കുക എന്നിവയ്ക്കെല്ലാമുള്ള സ്വാതന്ത്ര്യത്തിനുമേൽ കൈവച്ചെന്നാണ് ആക്ഷേപം. അതിനെതിരെ മുസ്ലിം ജനകോടികളാകെ അണിനിരക്കണമെന്നാണ് ആഹ്വാനം. ഈ വിധി മു‌സ്‌ലിം സമുദായത്തിന്റെ സ്വാതന്ത്ര്യത്തിനുമേൽ കൈവയ്ക്കലായി പോലും. ഈ നിലപാടിനു പിന്തുണ നൽകാൻ കേരളത്തിൽ കെ.കരുണാകരനും കേന്ദ്രത്തിൽ രാജീവ് ഗാന്ധിയും ഉണ്ടാകുമെന്നാണോ ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ കണക്കുകൂട്ടൽ? ആണെങ്കിൽ അദ്ദേഹത്തെയും ലീഗിനെയും അള്ളാ രക്ഷിക്കട്ടെ.’ 

ADVERTISEMENT

ഏക വ്യക്തി നിയമം വിഭാവനം ചെയ്യുന്ന ഭരണഘടനയുടെ 44ാം വകുപ്പ് എടുത്തു കളയാൻ സിപിഎം അനുവദിക്കില്ല. അത്തരം നീക്കങ്ങളെ തന്റെ പാർട്ടി ശക്തിയുക്തം എതിർക്കും. മതനിരപേക്ഷത അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു പാർട്ടിക്കും ഏക വ്യക്തി നിയമം വേണ്ടെന്ന ലീഗിന്റെ അഭിപ്രായത്തെ അംഗീകരിക്കാൻ കഴിയില്ല. ഇടതു മുന്നണിയി‍ൽ നിന്ന് ഈ ലക്ഷ്യം സാധിക്കുന്നതിനുവേണ്ടി പ്രവർത്തിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന കാരണത്താലാണ് അഖിലേന്ത്യാ ലീഗ് മുന്നണിയിൽ നിന്നു പോയതെന്നും ഇ.എം.എസ്. പറഞ്ഞു.

ഏക വ്യക്തി നിയമത്തെക്കുറിച്ച് അദ്ദേഹം ‘ദേശാഭിമാനി’യിൽ പറഞ്ഞതിങ്ങനെ: ‘ഇന്ത്യൻ ഭരണഘടന നിലവിൽ വന്നിട്ടു 35 വർഷം കഴിഞ്ഞു. ഭാവിയിൽ നടപ്പാക്കേണ്ട ഏക വ്യക്തിനിയമം ഭരണഘടനയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ജാതി, മതം മുതലായ വ്യത്യാസങ്ങൾ ഒന്നും നോക്കാതെ ഇന്ത്യൻ പൗരന്മാർക്കു മുഴുവൻ ബാധകമായ നിയമങ്ങൾ വഴി വിവാഹം, കുടുംബം, പിൻതുടർച്ച സ്വത്തവകാശം എന്നിവയെ നിയന്ത്രിക്കണം.’ ‌

ജൂലൈ 12നു മുസ്‌ലിം ലീഗിനെ വിമർശിച്ചുകൊണ്ട് ഇ.എം.എസ്. ദേശാഭിമാനിയിൽ ലേഖനം എഴുതിയിരുന്നു. ‘ലീഗ് മെമ്പർമാർക്ക് തുറന്ന കത്ത്’ എന്ന തലക്കെട്ടിൽ വന്ന ലേഖനത്തിൽ ഏക വ്യക്തി നിയമത്തിന്റെ പ്രസക്തിയെക്കുറിച്ചാണു പറയുന്നത്. ലീഗ് ദേശീയ പ്രസിഡന്റ് ഇബ്രാഹിം സുലൈമാൻ സേട്ട് സിപിഎമ്മിനെ ആർഎസ്എസിനോട് ഉപമിച്ചിരുന്നു. ശരീഅത്ത് വിഷയത്തിൽ ഇരു സംഘടനകളും എടുക്കുന്ന നിലപാട് ഒരുപോലെ മുസ്‌ലിം വിരുദ്ധമാണെന്ന സേട്ടിന്റെ ആരോപണം ഇ.എം.എസിന്റെ ലേഖനത്തിൽ പറയുന്നുണ്ട്. 

∙ നിയമത്തിനുവേണ്ടി വാദിച്ചവരിൽ സുശീല ഗോപാലൻ മുതൽ സതീദേവിവരെ.

ഏക വ്യക്തിനിയമത്തിനുവേണ്ടി ഇ.എം.എസ്.നമ്പൂതിരിപ്പാട് വാദമുഖങ്ങൾ ഉന്നയിച്ചു തുടങ്ങിയപ്പോൾ തന്നെ സിപിഎമ്മിന്റെ സ്ത്രീ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി സുശീല ഗോപാലൻ ഏക വ്യക്തിനിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു പ്രസ്താവന പുറപ്പെടുവിച്ചു. വളരെ പ്രാധാന്യത്തോടെയാണു സുശീലയുടെ ആവശ്യങ്ങൾ ദേശാഭിമാനി പ്രസിദ്ധീകരിച്ചത്. ഏക വ്യക്തിനിയമം വേണമെന്നു ഭരണഘടനയുടെ നിർദേശകതത്വങ്ങളിൽ ഉണ്ടെങ്കിലും അതു വെറും മൃതാക്ഷരങ്ങളായി തുടരുകയാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ടെന്നും സുശീല പറഞ്ഞു. 

ഏക വ്യക്തിനിയമം നടപ്പാക്കുന്നതിനു രാജീവ് ഗാന്ധി സർക്കാരിൽ സമ്മർദം ചെലുത്താൻ സാധ്യമായ സമരമുറകളെല്ലാം മഹിളാ അസോസിയേഷൻ പയറ്റിയിട്ടുണ്ട്. 

1985 ജൂലൈ 15ന് ദേശാഭിമാനി പ്രസിദ്ധീകരിച്ച അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.ദേവിയുടെ പ്രസ്താവനയിൽ ഇക്കാര്യം വ്യക്തമാകും. ഏക വ്യക്തി നിയമത്തിനുവേണ്ടിയുള്ള ശക്തമായ പ്രക്ഷോഭ പരിപാടികളും ജൂലൈ മുതൽ ഓഗസ്റ്റ് വരെ നടത്തുന്ന ഒപ്പുശേഖരണവും വമ്പിച്ച വിജയമാക്കണമെന്ന് ടി.ദേവി അഭ്യർഥിച്ചു. വിവാഹം, വിവാഹമോചനം, കുട്ടികളുടെ രക്ഷകർതൃത്വവും സൂക്ഷിപ്പും, ദത്തെടുക്കൽ എന്നീ കാര്യങ്ങളിൽ എല്ലാ സമുദായങ്ങളിലെയും സ്ത്രീകൾക്കും ബാധകമാകുന്ന പൊതു നിയമം ഉണ്ടാക്കണം. ഇതിനുവേണ്ടിയുള്ള പ്രക്ഷോഭത്തിൽ രാഷ്ട്രീയ, സാമൂഹിക സംഘടനകളും സഹകരിക്കണമെന്നും ദേവി അഭ്യർഥിച്ചു. 

അസോസിയേഷന്റെ ഈ നിലപാടും പ്രചാരണങ്ങളും മുസ്‌ലിം സമുദായത്തിലെ സ്ത്രീകൾക്കു ഗുണകരമാണെന്ന് ദേശീയ സെക്രട്ടറി ഇ.എം.എസ്. നമ്പൂതിരിപ്പാട് അന്ന് അഭിപ്രായപ്പെട്ടു. മുസ്‌ലിം ഉൾപ്പെടെയുള്ള സമുദായങ്ങളിൽ നിലനിൽക്കുന്ന പ്രാകൃതമായ ആചാര വ്യവസ്ഥകളെ ഇല്ലായ്മ ചെയ്യാൻ ഏക വ്യക്തി നിയമത്തിലൂടെ സാധിക്കുമെന്നു അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 

പി. സതീദേവി (ഫയൽ ചിത്രം)

ജനാധിപത്യ മഹിളാ അസോസിയേഷന്റെ കഴിഞ്ഞ സമ്മേളനത്തിൽ വ്യക്തി നിയമം നടപ്പാക്കണമെന്നു പി.ജയരാജന്റെ സഹോദരിയും മുൻ എംപിയും വനിത കമ്മിഷൻ അധ്യക്ഷയുമായ പി.സതീദേവിയും ആവശ്യപ്പെട്ടിരുന്നു. സിപിഎമ്മിലെ മുതിർന്ന നേതാവും മുൻ എംപിയുമായ സി.എസ്.സുജാതയെ ഒപ്പം ഇരുത്തിയാണ് സതീദേവി അസന്ദിഗ്ധമായി നിലപാടു പ്രഖ്യാപിച്ചത്. വിവേചനപരമായ സമീപനം ഒഴിവാക്കുന്നതിന് ഏകീകൃത സിവിൽ നിയമം നടപ്പാക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ശരിഅത്തിന്റെ മറപിടിച്ചുകൊണ്ടാണ് മുത്തലാഖ് നടപ്പാക്കുന്നത്. ഏകീകൃത സിവിൽ നിയമവുമായി ബന്ധപ്പെട്ട് അഭിപ്രായം സ്വരൂപിക്കാൻ ശ്രമിച്ചപ്പോൾ മുസ്‌ലിം വ്യക്തി നിയമ ബോർഡ് ഉൾപ്പെടെ എതിർത്തു. വ്യക്തിനിയമത്തിന്റെ ഏകീകരണത്തിനുവേണ്ടി അസോസിയേഷൻ യൂണിറ്റ് തലത്തിൽ പ്രവർത്തനങ്ങൾ സജീവമാക്കുമെന്നും സതീദേവി പറഞ്ഞിട്ടുണ്ട്. 

∙ ദേശാഭിമാനിയിൽ ഇ.കെ.നായനാർ എഴുതിയ പരമ്പരയിൽ എന്താണുള്ളത്? 

1985ൽ ഷാബാനു കേസിൽ വിധി വന്നപ്പോൾ വ്യക്തിനിയമം നിർമിക്കണമെന്ന് സിപിഎം തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഇ.എം.എസ്. ആവശ്യം ആദ്യം ഉന്നയിച്ചത്. പിന്നീട് നേതാക്കളെല്ലാം എല്ലാ വേദിയിലും ഇതേക്കുറിച്ച് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഇ.കെ.നായനാർ ദേശാഭിമാനിയിൽ ‘മാറ്റുവിൻ ചട്ടങ്ങളെ’ എന്ന പേരിൽ ലേഖന പരമ്പര എഴുതി. ഏക വ്യക്തി നിയമം നടപ്പാക്കേണ്ടതിന്റെ പ്രസക്തിയായിരുന്നു ആ പരമ്പരയുടെ ഉള്ളടക്കം. നായനാരുടെ ലേഖനത്തിലെ വാക്കുകൾ: ‘ഇന്ത്യയിൽ വ്യക്തിനിയമം വേണമെന്നു പറയുമ്പോൾ ഇസ്‌ലാം മതത്തെ നശിപ്പിക്കാനാണെന്നു കോലാഹലം കൂട്ടുന്നവർക്ക് തുർക്കി 60 വർഷം മുൻപു മറുപടി നൽകി. മതത്തെ നിയമത്തിൽ നിന്നു വേർപെടുത്തി പൊതുനിയമം നിർമിച്ചപ്പോൾ ഇസ്‌ലാം മതം തുർക്കിയിൽ തളരുകയുണ്ടായില്ല. വ്യക്തിനിയമത്തിനെതിരായ പ്രചാരണം നടത്തി വർഗീയത ഇളക്കിവിടുന്നതു ശരിയല്ല.’ 

∙ വ്യക്തിനിയമത്തിനുവേണ്ടി നിയമസഭയിൽ നടത്തിയ പോരാട്ടത്തിലൂടെ 

ഏക വ്യക്തിനിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് സിപിഎം കേരള നിയമസഭയ്ക്കുള്ളിൽ പോരാട്ടം നടത്തിയിരുന്നു. കൃത്യമായി പറഞ്ഞാൽ 1985 ജൂലൈ 9നായിരുന്നു ആ യുദ്ധം. വ്യക്തിനിയമത്തിനു വേണ്ടി ഔദ്യോഗികമായി കേരളത്തിൽ സിപിഎമ്മിന്റെ ശബ്ദം ഉയർന്നിട്ട് 38 വർഷമായിരിക്കുന്നു. ആ ദിവസത്തെ നിയമസഭാ ചോദ്യോത്തരങ്ങളിൽ ആദ്യത്തെ ചോദ്യം വ്യക്തിനിയമത്തെക്കുറിച്ചായിരുന്നു. ചോദ്യകർത്താക്കൾ: സിപിഎം അംഗങ്ങളായ കെ.ആർ.ഗൗരിയമ്മ, എം.വി.രാഘവൻ, ഒ.ഭരതൻ, കെ.പി.അരവിന്ദാക്ഷൻ, വി.ജെ.തങ്കപ്പൻ, സി.ടി.കൃഷ്ണൻ, പി.വി.കുഞ്ഞിക്കണ്ണൻ, എ.കെ.പത്മനാഭൻ. 

ഉത്തരം പറയേണ്ടതു മുഖ്യമന്ത്രി കെ.കരുണാകരനായിരുന്നു. പക്ഷേ, മറ്റു യോഗങ്ങൾ ഉണ്ടായിരുന്നതിനാൽ അദ്ദേഹത്തിനു സഭയിൽ എത്താൻ സാധിച്ചില്ല. പകരം, മന്ത്രി എം.പി.ഗംഗാധരൻ മറുപടി പറയാൻ നിയോഗിക്കപ്പെട്ടു. നിയമം നിർമിക്കണമെന്ന തങ്ങളുടെ ആവശ്യത്തിനു മറുപടി നൽകാതിരിക്കാൻ കരുണാകരൻ ഒളിച്ചോടിയെന്ന് സിപിഎം അംഗങ്ങൾ ആരോപിച്ചു. ഗംഗാധരൻ പറഞ്ഞ ഉത്തരങ്ങളിലൊന്നും അവർ തൃപ്തരായില്ല. വ്യക്തിനിയമത്തിന് എതിരാണ് കോൺഗ്രസ് എന്നു സ്ഥാപിക്കാനായിരുന്നു ചോദ്യങ്ങളെല്ലാം. ന്യൂനപക്ഷത്തിന്റെ താൽപര്യങ്ങളാണ് കോൺഗ്രസ് നിറവേറ്റുന്നതെന്നു വരുത്തണം. ചോദ്യങ്ങളെല്ലാം ആ മട്ടിലായിരുന്നു ഫ്രെയിം ചെയ്തിരുന്നത്. 

വ്യക്തി നിയമം വേണ്ടെന്നാണ് സംസ്ഥാന സർക്കാരിന്റെ ശക്തമായ അഭിപ്രായമെന്നു ഗംഗാധരൻ പറഞ്ഞു. പക്ഷേ, നിയമം കൊണ്ടുവരുന്നതിനു ജനങ്ങളുടെ അഭിപ്രായം സ്വരൂപിക്കാൻ സാംസ്കാരിക വകുപ്പിനു കീഴിൽ സെക്കുലർ ഉദ്യോഗസ്ഥനെ നിയമിക്കാമോയെന്നായിരുന്നു തങ്കപ്പന്റെ ചോദ്യം. അതായത്, ചോദ്യം ചോദിക്കുന്നതിനു മുൻപുതന്നെ എന്തൊക്കെ ചോദിക്കണമെന്നും എന്തൊക്കെ അഭിപ്രായം അറിയിക്കണമെന്നും തങ്കപ്പന്റെ ചോദ്യത്തിൽ നിന്നു വ്യക്തമാണ്. അല്ലെങ്കിൽ സെക്കുലർ ഓഫിസറെ നിയമിക്കാമോയെന്ന ചോദ്യം ഉണ്ടാകില്ല. അങ്ങനെയൊരു സെക്യുലർ ഉദ്യോഗസ്ഥനെ നിയമിച്ചതുകൊണ്ട് ഈ പ്രശ്നം പരിഹരിക്കാനാവില്ലെന്നായിരുന്നു ഗംഗാധരന്റെ മറുപടി.

ഏക വ്യക്തിനിയമത്തിനെതിരായി മുസ്‌ലിം പള്ളികളിൽ നടന്ന പ്രക്ഷോഭത്തെക്കുറിച്ച് ഉപചോദ്യങ്ങളിൽ സിപിഎം അംഗങ്ങൾ വിമർശനത്തോടെ സംസാരിച്ചു. പ്രക്ഷോഭത്തെക്കുറിച്ച് സർക്കാരിന്റെ അഭിപ്രായം എന്താണെന്നായിരുന്നു ഭരതന്റെ ചോദ്യം. ചോദ്യോത്തരം നീണ്ടുപോയപ്പോൾ, ഭരണഘടന നിലവിൽ വന്നിട്ടു 35 വർഷം കഴിഞ്ഞപ്പോൾ ഏക വ്യക്തിനിയമം കൊണ്ടുവരണമെന്നു സിപിഎം ആവശ്യപ്പെടാൻ തക്ക രീതിയിൽ എന്തെങ്കിലും ഇവിടെ സംഭവിച്ചിട്ടുണ്ടോയെന്ന് കോൺഗ്രസിലെ കെ.സി.ജോസഫ് പ്രതിപക്ഷത്തോടു ചോദിച്ചു. 

ഇടപെട്ടു സംസാരിച്ച പ്രതിപക്ഷനേതാവ് ഇ.കെ.നായനാർ വ്യക്തി‌നിയമത്തിന്റെ ആവശ്യകതയെക്കുറിച്ച് സർക്കാരിനെ ഓർമിപ്പിക്കാനാണു ശ്രമിച്ചത്. പ്രധാനമന്ത്രി രാജീവ് ഗാന്ധി ഇപ്പോൾ വ്യക്തി നിയമം നിർമിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നു വ്യക്തമാക്കിയിട്ടുണ്ടെന്നു ഗംഗാധരൻ ആവർത്തിച്ചു. രാജീവ് ഗാന്ധി പറഞ്ഞതിനോടു താങ്കളുടെ സർക്കാർ യോജിക്കുന്നുണ്ടോയെന്നു നായനാർ ചോദിച്ചപ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി പറയുന്നതിനോടു പൂർണമായും യോജിക്കുന്നുവെന്നാണു ഗംഗാധരൻ മറുപടി നൽികിയത്.

അതോടെ പ്രതിപക്ഷം ബഹളം വച്ചെന്നു നിയമസഭ രേഖയിൽ ഉണ്ട്. പിറ്റേന്ന് ‘ദേശാഭിമാനി’യിൽ ഏക വ്യക്തിനിയമത്തിൽ മന്ത്രിക്ക് ഉത്തരം മുട്ടിയെന്നായിരുന്നു തലക്കെട്ട്. 

 

English Summary: What CPM had said on the Uniform Civil Code and its Contradictions