അന്ന് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയാണ്. സംഭവം നടക്കുന്നത് ഞായറാഴ്ചയും. പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ ഉമ്മൻ ചാണ്ടിയുടെ തറവാടാണ്. രാവിലെ ആറു മണിയോടെ കരോട്ട് വള്ളക്കാലിൽ വീട്ടിലെ ലാൻഡ് ഫോൺ ബെൽ അടിക്കുന്നു. പൊലീസ് സ്പെഷൽ ബ്രാഞ്ചിൽ നിന്നാണ്. മുഖ്യമന്ത്രിയുടെ അന്നത്തെ പരിപാടി എന്താണ്? പൊലീസിന്റേതാണ് ചോദ്യം. അൽപം ഗാംഭീര്യത്തിൽതന്നെ. ഇപ്പുറത്ത് ഫോൺ എടുത്തയാൾ വിനയാന്വിതനായി വിവരങ്ങൾ നൽകി. കുറിച്ചെടുത്ത പൊലീസുകാരനും തോന്നി ‘വളരെ കൃത്യമാണല്ലോ’ എന്ന്. ഒടുവിൽ ആ പൊലീസുകാരൻ ചോദിച്ചു. സുഹൃത്തിന്റെ പേരെന്താണ്. ആ മറുപടിയും കിറുകൃത്യം. ഉമ്മൻ ചാണ്ടിയാണ്. ഭരണാധികാരിയുടെ ‘ഈഗോ’ ഇല്ലാത്ത മറുപടി.

അന്ന് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയാണ്. സംഭവം നടക്കുന്നത് ഞായറാഴ്ചയും. പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ ഉമ്മൻ ചാണ്ടിയുടെ തറവാടാണ്. രാവിലെ ആറു മണിയോടെ കരോട്ട് വള്ളക്കാലിൽ വീട്ടിലെ ലാൻഡ് ഫോൺ ബെൽ അടിക്കുന്നു. പൊലീസ് സ്പെഷൽ ബ്രാഞ്ചിൽ നിന്നാണ്. മുഖ്യമന്ത്രിയുടെ അന്നത്തെ പരിപാടി എന്താണ്? പൊലീസിന്റേതാണ് ചോദ്യം. അൽപം ഗാംഭീര്യത്തിൽതന്നെ. ഇപ്പുറത്ത് ഫോൺ എടുത്തയാൾ വിനയാന്വിതനായി വിവരങ്ങൾ നൽകി. കുറിച്ചെടുത്ത പൊലീസുകാരനും തോന്നി ‘വളരെ കൃത്യമാണല്ലോ’ എന്ന്. ഒടുവിൽ ആ പൊലീസുകാരൻ ചോദിച്ചു. സുഹൃത്തിന്റെ പേരെന്താണ്. ആ മറുപടിയും കിറുകൃത്യം. ഉമ്മൻ ചാണ്ടിയാണ്. ഭരണാധികാരിയുടെ ‘ഈഗോ’ ഇല്ലാത്ത മറുപടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്ന് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയാണ്. സംഭവം നടക്കുന്നത് ഞായറാഴ്ചയും. പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ ഉമ്മൻ ചാണ്ടിയുടെ തറവാടാണ്. രാവിലെ ആറു മണിയോടെ കരോട്ട് വള്ളക്കാലിൽ വീട്ടിലെ ലാൻഡ് ഫോൺ ബെൽ അടിക്കുന്നു. പൊലീസ് സ്പെഷൽ ബ്രാഞ്ചിൽ നിന്നാണ്. മുഖ്യമന്ത്രിയുടെ അന്നത്തെ പരിപാടി എന്താണ്? പൊലീസിന്റേതാണ് ചോദ്യം. അൽപം ഗാംഭീര്യത്തിൽതന്നെ. ഇപ്പുറത്ത് ഫോൺ എടുത്തയാൾ വിനയാന്വിതനായി വിവരങ്ങൾ നൽകി. കുറിച്ചെടുത്ത പൊലീസുകാരനും തോന്നി ‘വളരെ കൃത്യമാണല്ലോ’ എന്ന്. ഒടുവിൽ ആ പൊലീസുകാരൻ ചോദിച്ചു. സുഹൃത്തിന്റെ പേരെന്താണ്. ആ മറുപടിയും കിറുകൃത്യം. ഉമ്മൻ ചാണ്ടിയാണ്. ഭരണാധികാരിയുടെ ‘ഈഗോ’ ഇല്ലാത്ത മറുപടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്ന് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയാണ്. സംഭവം നടക്കുന്നത് ഞായറാഴ്ചയും. പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ ഉമ്മൻ ചാണ്ടിയുടെ തറവാടാണ്. രാവിലെ ആറു മണിയോടെ കരോട്ട് വള്ളക്കാലിൽ വീട്ടിലെ ലാൻഡ് ഫോൺ ബെൽ അടിക്കുന്നു. പൊലീസ് സ്പെഷൽ ബ്രാഞ്ചിൽ നിന്നാണ്. മുഖ്യമന്ത്രിയുടെ അന്നത്തെ പരിപാടി എന്താണ്? പൊലീസിന്റേതാണ് ചോദ്യം. അൽപം ഗാംഭീര്യത്തിൽതന്നെ. ഇപ്പുറത്ത് ഫോൺ എടുത്തയാൾ വിനയാന്വിതനായി വിവരങ്ങൾ നൽകി. കുറിച്ചെടുത്ത പൊലീസുകാരനും തോന്നി ‘വളരെ കൃത്യമാണല്ലോ’ എന്ന്. 

 

ADVERTISEMENT

ഒടുവിൽ ആ പൊലീസുകാരൻ ചോദിച്ചു. സുഹൃത്തിന്റെ പേരെന്താണ്. ആ മറുപടിയും കിറുകൃത്യം. ഉമ്മൻ ചാണ്ടിയാണ്. ഭരണാധികാരിയുടെ ‘ഈഗോ’ ഇല്ലാത്ത മറുപടി. ആ പൊലീസുകാരൻ തന്റെ കൃത്യനിർവഹണം നടത്തിയതാണെന്നു തിരിച്ചറിഞ്ഞ മറുപടി. ഒരുപക്ഷേ തന്റെ മുന്നിൽ നിൽക്കുന്നയാൾക്കു വേണ്ടി ചിന്തിക്കാൻ ഉമ്മൻ ചാണ്ടിക്കു മാത്രമേ കഴിയൂ. ഇത്തരം ഒത്തിരി കുഞ്ഞുകുഞ്ഞ് കഥകൾ കുഞ്ഞൂഞ്ഞ് എന്ന ഉമ്മൻ ചാണ്ടിയുടെ ജീവിതത്തിലുണ്ട്. ഒരു കുട്ടിക്കു പോലും ഉമ്മൻ ചാണ്ടി എന്നു വിളിക്കാൻ ധൈര്യം ലഭിക്കുന്ന അടുപ്പം.

 

പ്രവർത്തകർക്കൊപ്പം ഉമ്മൻ ചാണ്ടി (ഫയൽ ചിത്രം: മനോരമ)

∙ പരീക്ഷയിൽ തോറ്റാൽ എന്തു ചെയ്യണം? ശുപാർശയ്ക്ക് മുൻപ് റീവാല്യുവേഷൻ 

 

ADVERTISEMENT

എന്തു കൊണ്ടാണ് ഉമ്മൻ ചാണ്ടിക്ക് ജനങ്ങളുടെ ഇടയിൽ ഇത്രയും സ്വീകാര്യത ലഭിച്ചത്. ആവേശത്തോടെ പ്രസംഗിക്കാറില്ല. കാര്യം മാത്രം പറയും. അതും പതിഞ്ഞ ശബ്ദത്തിൽ. എതിരാളികളെ അടിച്ചിരുത്തുന്ന രീതിയുമില്ല. പതിവു നേതാക്കളുടെ ശൈലിയല്ല ഉമ്മൻ ചാണ്ടിയുടേതെന്നതാണ് സത്യം. ഉമ്മൻ ചാണ്ടിയുടെ ശൈലി സ്വീകരിക്കാൻ മറ്റു നേതാക്കൾക്ക് എളുപ്പവുമല്ല. ഉമ്മൻ ചാണ്ടിയുടെ ശൈലി എന്താണ്? ഡിസിസി മുൻ ജനറൽ സെക്രട്ടറി യൂജിൻ തോമസ് ആ ശൈലിയെ ഇങ്ങനെ വിശദീകരിക്കുന്നു. 

വി.ജെ.കുര്യൻ

 

‘‘എസ്എസ്എൽസി തോറ്റ ഒരു വിദ്യാർഥി കോളജ് പ്രവേശനത്തിന് സഹായം ചോദിച്ചാൽ പൊതുവെ എംഎൽഎമാർ എന്തു പറയും. അയ്യോ തോറ്റു പോയല്ലോ. ഇല്ലെങ്കിൽ നമുക്ക് സഹായിക്കാമായിരുന്നു. എന്നാൽ ഉമ്മൻ ചാണ്ടിയുടെ രീതി വേറെയാണ്. തോറ്റ് സഹായം തേടി വന്ന കുട്ടിയുടെയും രക്ഷിതാവിന്റെയും മുന്നിൽ കൈമലർത്തില്ല. പകരം പുനർമൂല്യനിർണയത്തിന് കൊടുക്കാൻ പറയും. അതിൽ വിജയിച്ചാൽ പ്രവേശനം വാങ്ങി നൽകും. അങ്ങനെ നടന്ന സംഭവങ്ങളുണ്ട് ’’ യൂജിൻ പറഞ്ഞു. സഹായമനഃസ്ഥിതിയാണ് ഉമ്മൻ ചാണ്ടിയുടെ ചിഹ്നം. ഏത് പ്രശ്നത്തിലും സാധ്യത കാണും. അതുകൊണ്ടാണ് അദ്ദേഹത്തെ തേടി ആളുകൾ എത്തുന്നത്. സഹായം തേടി വരുന്നവരുടെ പാർട്ടി ഉമ്മൻ ചാണ്ടി നോക്കില്ല. വേണമെങ്കിൽ ഈ നയത്തെ ‘ഉമ്മൻ ചാണ്ടിസം’ എന്നു പറയാം.

 

മുൻ പ്രൈവറ്റ് സെക്രട്ടറി എ.ആർ. സുരേന്ദ്രൻ ഉമ്മൻ ചാണ്ടിക്കൊപ്പം (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

∙ സോളർ വിവാദം കേരളത്തിൽ, സോളർ പദ്ധതി വിമാനത്താവളത്തിൽ 

 

സോളർ കേസ് കത്തി നിൽക്കുന്ന കാലത്ത് എങ്ങനെയാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സോളർ പാനൽ നടപ്പാക്കിയത്! ആ സംഭവം കാണിക്കുന്നതോ ഉമ്മൻ ചാണ്ടിയുടെ ധൈര്യവും. അക്കഥ മുൻ അഡിഷനൽ ചീഫ് സെക്രട്ടറിയും സിയാൽ മാനേജിങ് ഡയറക്ടറുമായ വി.ജെ. കുര്യൻ ഓർക്കുന്നു: 

ഉമ്മൻ ചാണ്ടി പ്രവർത്തകർക്കൊപ്പം (ഫയൽ ചിത്രം: മനോരമ)

 

‘‘സിയാലിൽ സോളർ പദ്ധതി നടപ്പാക്കുമെന്ന് എങ്ങനെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് പറയും? അതും വിവാദം കത്തി നിൽക്കുന്ന കാലത്ത്. ലോകത്തുതന്നെ ആദ്യത്തെ സമ്പൂർണ സോളർ വിമാനത്താവളമാകാനുള്ള അവസരമാണ് കൈയിൽ. ഒടുവിൽ ധൈര്യം സംഭരിച്ച് ഞാൻ മെല്ലെ ഇക്കാര്യം ഒരു യോഗത്തിൽ അദ്ദേഹത്തോട് സൂചിപ്പിച്ചു. 13 മെഗാവാട്ട് നടപ്പാക്കിയാൽ 100% സോളർ ഊർജം ലഭിക്കും. ഈ സമയത്ത് നടപ്പാക്കുന്നതിൽ പ്രശ്നമുണ്ടോ എന്നും ആരാഞ്ഞു. മറുപടി ഒരു നിമിഷത്തിൽ വന്നു. പ്രശ്നമോ, എന്തിന്? സോളറൊക്കെ രാഷ്ട്രീയ വിവാദമല്ലേ. വികസന പദ്ധതി മുടക്കേണ്ട. ലോകത്തെ ആദ്യത്തെ പദ്ധതിയാണെന്ന് ഉറപ്പാണോ? അതായിരുന്നു ഉമ്മൻ ചാണ്ടിയുടെ ധൈര്യവും ദീർഘ വീക്ഷണവും. ഭരണവും രാഷ്ട്രീയവും വേർതിരിച്ചു കാണാൻ അദ്ദേഹത്തിനു കഴിഞ്ഞു. പദ്ധതി ഉദ്ഘാടനവും ചെയ്തു’’- കുര്യൻ പറയുന്നു.

 

സിബി കൊല്ലാട് ഉമ്മൻ ചാണ്ടിക്കൊപ്പം.

∙ ഉമ്മൻ ചാണ്ടി, പുതുപ്പള്ളി, ഇതൊരു തെറ്റാത്ത മേൽവിലാസം 

 

ഉമ്മൻ ചാണ്ടി, പുതുപ്പള്ളി. ഇതൊരു വിലാസമാണ്. കാലങ്ങളായി ഈ വിലാസത്തിൽ അയയ്ക്കുന്ന കത്തുകൾ തെറ്റാതെ വിലാസക്കാരനെ തേടി എത്തുന്നു. വേണമെങ്കിൽ കരോട്ട് വള്ളക്കാലിൽ എന്നോ പിൻകോഡോ ചേർക്കാം. വേണമെന്നില്ല. രണ്ടും മൂന്നും കെട്ട് കത്തുകളാണ് ഓരോ ആഴ്ചയും ഉമ്മന്‍ ചാണ്ടിക്ക് എത്തുക. അവയെല്ലാം അദ്ദേഹം വായിക്കുമായിരുന്നുവെന്ന് മുൻ പ്രൈവറ്റ് സെക്രട്ടറി എ.ആർ. സുരേന്ദ്രൻ ഓർക്കുന്നു. ‘‘ഒരിക്കൽ ഒരു കത്തു കിട്ടി. പീരുമേട് നിന്നാണ്. ഡിസിസി ഓഫിസിലെ പഴയ ജീവനക്കാരൻ. മകളുടെ വിവാഹമാണ്. 10,000 രൂപ സഹായം വേണം. അന്ന് 10,000 രൂപ കണ്ടെത്തുക പ്രയാസമാണ്. ഒടുവിൽ പണം കണ്ടെത്തി. കോട്ടയം ഡിസിസിയുടെ പ്രതിനിധി ആ വീട്ടിൽ എത്തിച്ചു. 

ഉമ്മൻ ചാണ്ടി (ഫയൽ ചിത്രം: മനോരമ)

 

കത്തെഴുതുന്നവർക്ക് മണി ഓർഡറായും സഹായം എത്തിക്കുമായിരുന്നു. മണി ഓർഡർ അയച്ച ശേഷം രസീത് പഴ്സനൽ സ്റ്റാഫ് അംഗങ്ങൾ അദ്ദേഹത്തെ കാണിക്കണം’’– സുരേന്ദ്രൻ പറഞ്ഞു. എല്ലാ കത്തും അദ്ദേഹം വായിക്കും. കത്തുകൾക്ക് കൃത്യം നമ്പറുണ്ട്. സിഎംഎ–ഹോം–2312... അങ്ങനെ. പുതുപ്പള്ളി കവലയ്ക്കു തൊട്ടടുത്താണ് ഉമ്മൻ ചാണ്ടിയുടെ വീട്. ഇപ്പോൾ സഹോദരൻ അലക്സ് വി. ചാണ്ടിയാണ് ഇവിടെ താമസം. എത്ര തിരക്കുണ്ടെങ്കിലും ഞായറാഴ്ച പുതുപ്പള്ളിക്കാർക്കു വേണ്ടിയാണ്. അതു മുടക്കില്ല. കരോട്ട് വള്ളക്കാലിൽനിന്നുള്ള സന്ദർശകരുടെ നിര പലപ്പോഴും റോഡിലേക്ക് നീളും. കപ്പലണ്ടി, ബജ്ജി കച്ചവടക്കാർ മുതൽ അപേക്ഷ എഴുതുന്നവർ വരെ അവിടെ ഹാജരായ കാലം പിന്നിലുണ്ട്. 

 

∙ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി എന്തു ചെയ്യണം!

 

കൃത്യസമയത്ത് കൃത്യമായ തീരുമാനം. അതെടുക്കാനുള്ള കഴിവാണ് ഭരണാധികാരി എന്ന നിലയിൽ ഉമ്മൻ ചാണ്ടിയെ വേർതിരിച്ചു നിർത്തുന്നതെന്ന് മുൻ ഡിജിപി എ. ഹേമചന്ദ്രൻ പറയുന്നു. ‘അന്ന് ഞാൻ എഡിജിപിയാണ്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ഭൂഗർഭ അറയിൽനിന്നു നിധി ശേഖരം കണ്ടെത്തി. അതു സംബന്ധിച്ച ചർച്ചകളും തുടങ്ങി. തർക്കത്തിലേക്ക് നീങ്ങി. വളരെ സൂക്ഷിച്ച് എടുക്കേണ്ട തീരുമാനം. വൈകാനും പാടില്ല. അങ്ങനെ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം ആരംഭിച്ചു. പലരും അഭിപ്രായങ്ങൾ പറഞ്ഞു. അതിലൊന്നും ഏവർക്കും സ്വീകാര്യമായ തീരുമാനത്തിന്റെ സൂചന പോലുമില്ല. 

 

പൊലീസ് അങ്കലാപ്പിലായി. സുരക്ഷ ഒരുക്കണം. കാര്യങ്ങൾ കൈവിട്ടു പോകുന്ന സ്ഥിതിയാണ്. നല്ല ഒരു കേൾവിക്കാരനെ പോലെ ഉമ്മൻ ചാണ്ടി എല്ലാം കേൾക്കുന്നുണ്ട്. ഇതിനിടയിൽ കടലാസിൽ എന്തോ കുറിച്ചു. എല്ലാവരും അഭിപ്രായം പറഞ്ഞു കഴിഞ്ഞു. അദ്ദേഹം പറഞ്ഞു. അപ്പഴേ നമുക്കിങ്ങനെ പറയാം. ക്ഷേത്രത്തിൽനിന്നു കണ്ടെത്തിയ സ്വത്ത് ക്ഷേത്രത്തിന്റേതാണ്. ആ തീരുമാനം പുറ‍ത്തു വന്നു. ആശയക്കുഴപ്പമില്ലാത്ത തീരുമാനം. അതോടെ ചർച്ചകളും അവസാനിച്ചു. 

 

∙ എട്ടണയുടെ ട്രെയിനിൽ, കട്ടു പത്രം വായന, ഇതും ഒരു സ്റ്റൈൽ 

 

മടിയിൽ കനമില്ലെങ്കിൽ വഴിയിൽ പേടി വേണ്ടെന്ന് പഴമൊഴിയുണ്ട്. എന്നാലും കനമില്ലാത്ത മടിശ്ശീലയുമായി യാത്ര ചെയ്യാൻ നിങ്ങൾക്കു ധൈര്യമുണ്ടോ? ഒരു ചായ കുടിക്കണമെന്ന് തോന്നിയാലോ! ആ ധൈര്യമുള്ളത് ഉമ്മൻ ചാണ്ടിക്കാണ്. ഉമ്മൻ ചാണ്ടിക്ക് പഴ്സില്ല. മടിശ്ശീലയുമില്ല. ഒരിക്കൽ ട്രെയിനിൽ യാത്ര ചെയ്യുന്നു. ബസിലും ട്രെയിനിലും കൂപ്പണുണ്ട്. ചില്വാനും കയ്യിൽ. ഒരു ചായക്കാശ്. രാവിലെ രണ്ടു കാര്യങ്ങൾ ഉമ്മൻ ചാണ്ടിക്ക് നിർബന്ധമാണ്. ഒന്ന് ചായ, രണ്ട് പത്രം. ഉള്ളത് മുടക്കി ഒരു ചായ കുടിച്ചു. പത്രത്തിന് എന്തു ചെയ്യും? 

 

അങ്ങനെ ഇരിക്കുമ്പോൾ എതിർ സീറ്റിലിരുന്ന മാന്യൻ പുറത്തു പോയി പത്രം വാങ്ങി.  ഉമ്മൻ ചാണ്ടിക്കു മുന്നിലിരുന്ന് വായന തുടങ്ങി. നിവർത്തിപ്പിടിച്ച പത്രത്തിന്റെ ഇപ്പുറം ഉമ്മൻ ചാണ്ടിയും വായന തുടങ്ങി. മാന്യൻ എത്ര നോക്കിയിട്ടും ഉമ്മൻ ചാണ്ടിയുടെ പിടി വിടുന്നില്ല. ഒടുവിൽ സഹികെട്ട് പത്രം ഉമ്മൻ ചാണ്ടിക്കു നൽകി സ്വൈര്യക്കേട് ഒഴിവാക്കി. ഉമ്മൻ ചാണ്ടിക്ക് പുസ്തക വായനയേക്കാൾ പ്രധാനം പത്രവായനയാണ്. തുടക്കം മുതൽ ഒടുക്കം വരെ വായിക്കുന്നതാണ് രീതി. ഒരിക്കൽ ആലപ്പുഴയിൽ ജനസമ്പർക്ക പരിപാടി നടക്കുകയാണ്. പരിപാടി രാത്രി പിന്നിട്ടു. പിറ്റേ ദിവസത്തെ പത്രം ഉമ്മൻ ചാണ്ടിയുടെ കൈയിൽ എത്തുന്നു. നിന്നനിൽപ്പിൽ വിരലോടിച്ച് ആ പത്രവും അദ്ദേഹം വായിച്ചു തീർത്തു. 

 

∙ ഷർട്ട് ഒന്നു മതി, പക്ഷേ കാർ ഒന്നു പോര 

 

ഉമ്മന്‍ ചാണ്ടിയുടെ കീറിയ ഷർട്ടിനെ കുറിച്ച് കളിയാക്കുന്നവർ ഏറെയുണ്ട്. അവർക്കറിയില്ല ആ ഷർട്ടുകളുടെ പിന്നിലെ രഹസ്യം. സത്യത്തിൽ ഒരു ദിവസം ഉമ്മൻ ചാണ്ടി എത്ര ഷർട്ടുകൾ ഇടും? രണ്ടും മൂന്നും വട്ടം വസ്ത്രം മാറുന്നവരാണ് നേതാക്കൾ. പക്ഷേ ഉമ്മൻ ചാണ്ടിക്ക് ദിവസം ഒരു ഷർട്ടാണ് ചിട്ട. ഇസ്തിരിയിട്ടാലും ഇല്ലെങ്കിലും നാണം മറച്ചാൽ മതി. ധനമന്ത്രിയായ കാലം. സ്വാതന്ത്ര്യദിനത്തിന് കോട്ടയം പനച്ചിക്കാട് പതാക ഉയർത്തണം. കൈയിലുള്ളത് മുഷിഞ്ഞ ഷർട്ട്. അതു പോരെന്ന് പ്രവർത്തകർ. ഒരു പ്രശ്നമുണ്ട്. മാറാൻ വേറെ ഷര്‍ട്ടില്ല. ഉള്ളത് തിരുവനന്തപുരത്ത്. ഒടുവിൽ സംഘം സമീപത്തുള്ള കോൺഗ്രസ് നേതാവ് വി.എം. മാത്യു വട്ടമലയുടെ വീട്ടിൽ എത്തി. മാത്യുവിന്റെ ഒരു ഷർട്ടിട്ട് ചടങ്ങിൽ പങ്കെടുത്തു. 

 

ഷർട്ട് ഒരെണ്ണം മതി ഒരു ദിവസം. പക്ഷേ വാഹനം അതു പോര. രണ്ടോ മൂന്നോ മാറിക്കയറും. സ്വന്തമായി വാഹനം കൊണ്ടു നടക്കാത്തതാണ് കാരണം. നാട്ടകം ഗെസ്റ്റ് ഹൗസിൽനിന്ന് പുതുപ്പള്ളി വരെ ഒരു കാർ. അവിടെ നിന്ന് ഉച്ച വരെ വേറൊന്ന്. അതു കഴിഞ്ഞാൽ പിന്നെ കിട്ടുന്ന കാറിൽ കയറും. പൊതുവെ പൊതുപ്രവർത്തകർ പറയാറുള്ളതാണ് കുളിക്കാൻ പോലും സമയം കിട്ടാറില്ലെന്ന്. എന്നാൽ കുളിക്കുന്നതിടയിൽ വന്ന് ഉത്തരവിൽ ഒപ്പിട്ട ഉമ്മൻ ചാണ്ടിയെ സഹപ്രവർത്തകർക്ക് അറിയാം. ജനസമ്പർക്ക പരിപാടിയുടെ തുടക്കകാലം. താൽക്കാലിക ക്രമീകരണങ്ങളാണ് എല്ലാം. വേദിയുടെ പിന്നിൽ വൻ സന്നാഹം. ഓഫിസ് മുറി, ബെഡ് റൂം, വാഷ് റൂം അങ്ങനെ പലതും. ഒരു ദിനം പിന്നിട്ട ജനസമ്പർക്ക പരിപാടിയിൽ ഉമ്മൻ ചാണ്ടി ആ മുറിയിലേക്ക് കയറിയതു പോലുമില്ല. കഴിച്ചത് ഒരു ഗ്ലാസ് ഓട്സും. 

 

∙ ഉമ്മൻ ചാണ്ടിയെ അറിയിച്ചോ, മരണമായാലും വിവാഹമായാലും

 

‘എംഎൽഎയുടെ അസ്തി  വികസന ഫണ്ടിൽനിന്ന്’– കേരളത്തിൽ വഴിവിളക്കിനു താഴെ വരെ കാണുന്നതാണ് ഇങ്ങനെയൊരു ബോർഡ്. ഇത്തരം ഒരു ബോർഡ് പുതുപ്പള്ളി മണ്ഡലത്തിൽ കാണില്ല. അതുകൊണ്ട് എംഎൽഎ ഫണ്ട് ചെലവായില്ലെന്നു കരുതരുത്. ഫണ്ട് അനുവദിക്കുന്ന ഉമ്മൻ ചാണ്ടി കലക്ടർക്ക് കത്തു കൊടുത്തിട്ടുണ്ട്. തന്റെ പേരു വയ്ക്കരുതെന്ന്. ബോർഡുകളല്ല ഉമ്മൻ ചാണ്ടിയെ മണ്ഡലവുമായി ബന്ധിപ്പിക്കുന്നത്. ഓരോ വീട്ടിലും എത്തുന്ന സാന്നിധ്യമാണ്. പുതുപ്പള്ളിയിലെ യാത്ര തീരുമാനിക്കുന്നത് ഉമ്മൻ ചാണ്ടിതന്നെയാണ്. പോക്കറ്റിൽ ഏക വസ്തു അതാണ്. ഒരു ചെറിയ ഡയറി. അതിൽ കുനുകുനെ കുറിപ്പുകൾ. അതു വായിച്ചാൽ മനസ്സിലാകുന്നത് ഉമ്മൻ ചാണ്ടിക്കു മാത്രം. എത്ര രാത്രിയായാലും ആ പേജിലെ അജൻഡ തീർന്നിട്ടേ മടക്കമുള്ളുവെന്ന് ബ്ലോക്ക് പ‍ഞ്ചായത്ത് അംഗം സിബി കൊല്ലാട് പറയുന്നു. 

 

വിവാഹ വീടുകളിൽ ചെന്നാൽ നടപടികൾ ഇങ്ങനെയാണ്. ആശംസ, വധൂവരന്മാർക്കൊപ്പം ഒരു ഫോട്ടോ. മടക്കം. വിവാഹ വീട്ടിൽ കയറുംമുൻപ് പ്രവർത്തകരോട് പറയും. വല്ലതും വേഗം കഴിച്ചോണം. കാരണം ഉമ്മന്‍ ചാണ്ടിക്ക് ഭക്ഷണം വേണ്ട. പുതുപ്പള്ളിയിൽ ഒരു മരണം നടന്നാൽ പരേതന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആരായുന്നത് ഇങ്ങനെയാണ്– ‘‘മക്കളെ അറിയിച്ചോ... ഉമ്മൻ ചാണ്ടിയെ അറിയിച്ചോ?’’

 

English Summary: The Unique Style of Oommen Chandy's Political Life