ഏറെക്കാലം മണിപ്പുർ എന്നാൽ പുറംലോകത്തിന് ഇറോം ശർമിളയായിരുന്നു. സൈന്യത്തിന് പ്രത്യേകാധികാരം നൽകുന്ന ‘അഫ്സ്പ’ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 16 വർഷം നിരാഹാര സമരം നടത്തിയ ഇറോം ശർമിള. മണിപ്പുർ കലാപത്തെ കുറിച്ച് ഇത്രനാളും അവർ മൗനം പാലിച്ചു. എന്നാൽ കുക്കി ഗോത്രവിഭാഗത്തിൽപ്പെട്ട സ്ത്രീകളെ നഗ്‍നരാക്കി ഉപദ്രവിച്ചുകൊണ്ട് നടത്തിക്കുന്ന വിഡിയോ പുറത്തുവന്നതോടെ അവർ മൗനം വെടിഞ്ഞു. ഒരു മാധ്യമത്തിൽ എഴുതിയ ലേഖനത്തിൽ അവർ ഒരു കാര്യം ചൂണ്ടിക്കാട്ടി. മണിപ്പുരിന്റെ പൊതുജീവിതത്തിലും അവിടെ നടന്ന പ്രതിഷേധങ്ങളിലും സ്ത്രീകൾക്ക് വലിയ പ്രാധാന്യമുണ്ട്. ‘ഇമ കെയ്തൽ’ (സ്ത്രീകളുടെ ചന്ത) ആയാലും മീരാ പൈബിസ് (മുതിർന്ന സ്ത്രീ സാമൂഹികപ്രവർത്തകർ) ആയാലും ബ്രിട്ടീഷുകാർക്കെതിരെ പടപൊരുതിയ നുപി ലാൽ (സ്ത്രീകളുടെ യുദ്ധം) ആയാലും സ്ത്രീകൾക്ക് വലിയ പ്രാധാന്യമുള്ള സമൂഹമാണ് മണിപ്പുരിന്റെത്. ഇങ്ങനെയൊക്കെ പറയുമ്പോഴും ഏതു സംഘർഷത്തിലും ഇരയാകുന്നത് സ്ത്രീകളാണെന്ന് ഇറോം ശർമിള തുറന്നു പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2004 ൽ തങ്ജാം മനോരമ ദേവിയുടെ കൊലപാതകത്തിനെതിരെ മണിപ്പുരിലെ അമ്മമാർ സൈനിക ആസ്ഥാനത്തിനു മുന്നിൽ തുണിയുരിഞ്ഞ് പ്രതിഷേധിച്ചു. തങ്ങളെയും ബലാത്സംഗം ചെയ്ത് കൊല്ലൂ എന്നായിരുന്നു അവരുടെ കൈയിലെ പോസ്റ്ററിലെ എഴുത്ത്. ഇതിനു പിന്നാലെയാണ് ഇറോം ശർമിള ഒന്നര പതിറ്റാണ്ട് നീണ്ട നിരാഹാര സമരത്തിലേക്ക് കടക്കുന്നത്. അന്ന് തുണിയുരിഞ്ഞ് പ്രതിഷേധിച്ച ആ അമ്മമാർ മെയ്തെയ് വിഭാഗക്കാരാണ്. അവിെട നിന്ന് രണ്ടു ദശകത്തോളമെത്തുമ്പോഴാണ് രണ്ടു കുക്കി സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ച് നഗ്‍നരാക്കി നടത്തുന്ന വീഡിയോ പുറത്തു വന്നത്. ഇതിലൊരു സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തു എന്നും ആരോപണമുണ്ട്. അറസ്റ്റിലായ പ്രതികളിലൊരാളായ ഹുയ്‍രം ഹെറോദോസ് മെയ്തെയുടെ വീടിന് കഴിഞ്ഞ ദിവസം മെയ്തെയ് വിഭാഗക്കാരായ സ്ത്രീകൾ തന്നെ തീയിടുകയും ചെയ്തിരുന്നു. എന്തുകൊണ്ടാണ് മണിപ്പുരിലെ കലാപത്തിന് അറുതി വരുത്താൻ സർക്കാരുകൾക്ക് കഴിയാത്തത്? കലാപഭൂമിയായ മണിപ്പുരിലെ സ്ഥിതി എന്താണ്. മണിപ്പുരിലെ അറുംകൊലകളുടെ വിവരങ്ങൾ പുറത്തു വരുമ്പോൾ ഈ ചോദ്യങ്ങൾ ഉയരുന്നു. 

വിഡിയോ ദൃശ്യത്തിൽ പ്രതികൾ, അറസ്റ്റിലായ പ്രതി ഹുയ്‍രം ഹെരൊദാസ് മെയ്തെയ് (Photo: ANI)
ADVERTISEMENT

∙ ആ പരാതി വനിതാ കമ്മിഷൻ എന്തു ചെയ്തു?

സ്ത്രീകൾക്കെതിരെ അതിക്രമം നടന്നാൽ നടപടി എടുക്കേണ്ടത് വനിതാ കമ്മിഷനാണ്. രണ്ടു സ്ത്രീകളെ നഗ്‍നരായി നടത്തിച്ചതും ലൈംഗികമായി ഉപദ്രവിച്ചതും ഇംഫാൽ ഈസ്റ്റിൽ രണ്ടു പേരെ കൊലപ്പെടുത്തിയതും ജൂൺ 12ന് നോർത്ത് അമേരിക്കൻ മണിപ്പുർ ട്രൈബൽ അസോസിയേഷൻ ദേശീയ വനിതാ കമ്മീഷനെ അറിയിച്ചിരുന്നു എന്ന വിവരവും പിന്നാലെ പുറത്തു വന്നിട്ടുണ്ട്. എന്നാൽ ഇതിൽ നടപടി ഉണ്ടായില്ല എന്നാണ് ഇതിന്റെ പ്രവർത്തകർ പറയുന്നത്. അതേ സമയം, കമ്മിഷൻ അധ്യക്ഷ രേഖ ശർമ പറയുന്നത്, തങ്ങൾക്ക് കിട്ടിയ പരാതികൾ ഇന്ത്യക്ക് പുറത്തു നിന്നുള്ളതായിരുന്നു എന്നാണ്. ഇവയിൽ പറയുന്ന കാര്യങ്ങളുടെ ആധികാരികത പരിശോധിക്കാൻ സംസ്ഥാന സർക്കാരിന് അയച്ചു നല്‍കിയെങ്കിലും അവർ ഇക്കാര്യങ്ങളൊന്നും സ്ഥിരീകരിച്ചില്ല‌ എന്നും രേഖ ശർമ പറയുന്നു. തങ്ങൾക്ക് ഇത്തരത്തിൽ നിരവധി പരാതികൾ ലഭിച്ചിരുന്നുവെന്നും എന്നാൽ ഇവയുടെയൊന്നും ആധികാരികത പരിശോധിക്കാൻ സാധിക്കുന്ന സാഹചര്യമായിരുന്നില്ല എന്നും അവർ പറയുന്നു. വിഡിയോ പുറത്തുവന്നതിനു ശേഷം ഇക്കാര്യത്തിൽ കർശന നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ മണിപ്പുർ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് രേഖ ശർമ പറയുന്നത്.

‌പരാതി ലഭിച്ചതായ അറിയിപ്പ് പോലും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് പരാതി നൽകിയവർ പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. മെയ് മൂന്നിനും 15നുമിടയിൽ നടന്ന സമാന നിലയിലുള്ള മറ്റ് അഞ്ച് സംഭവങ്ങളെങ്കിലും ഇവർ കമ്മീഷന് അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കഴിഞ്ഞ മൂന്നു മാസത്തിനിടെ താൻ മൂന്നു തവണയെങ്കിലും ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായി സംസാരിച്ചിരുന്നുവെന്നും ലഭിച്ച എല്ലാ പരാതികളും സംസ്ഥാന സർക്കാരിന് കൈമാറിയിരുന്നു എന്നുമാണ് രേഖ ശർമ പറയുന്നത്. 

ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ (ഫയൽ ചിത്രം)

∙ ഈ തോക്കുകൾ ആരു തിരികെ വാങ്ങും, സമാധാനത്തിന് തടസം എന്താണ്? 

ADVERTISEMENT

മണിപ്പുരിൽ സമാധാനത്തിന് തടസം ആരാണ്? ആഭ്യന്തര മന്ത്രി അമിത് ഷാ, കരസേനാ മേധാവി തലവൻ മനോജ് പാണ്ഡെ തുടങ്ങിയവർ മണിപ്പുർ സന്ദർശിച്ചു. ഒത്തുതീർപ്പിനായി ഇരുഭാഗത്തുമുള്ളവരുമായി അമിത് ഷാ ചർച്ചകളും നടത്തിയിരുന്നു. കലാപത്തെക്കുറിച്ച് അന്വേഷിക്കാൾ ഗുവാഹത്തി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് അജയ് ലാംബ തലവനായ സമിതിക്കും കേന്ദ്രം രൂപം നൽകി. അസം മുഖ്യമന്ത്രിയും നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസ് തലവനുമായ ഹിമന്ത ബിശ്വ ശർമ മണിപ്പുർ സന്ദർശിച്ചു, മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങുമായി കൂടിക്കാഴ്ച നടത്തി. അസമിൽ വച്ച് പിന്നീട് അദ്ദേഹം കുക്കി സമുദായാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി. അമിത് ഷാ ഡൽഹിയിൽ സർവകക്ഷി യോഗം വിളിച്ചു ചേർത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ച യോഗം നടന്നു. എന്നാൽ ഈ ശ്രമങ്ങളൊന്നും വിജയം കണ്ടില്ല.

അതിനു കാരണം എന്താണ്? ഉത്തരം ഈ കണക്കുകളാണ്. 6.32 ലക്ഷം വെടിയുണ്ടകളും 4500 ലേറെ തോക്കുകളുമാണ് ഇംഫാലിലുള്ള മണിപ്പുർ പൊലീസ് ട്രെയിനിങ് സെന്ററിൽ നിന്നും മറ്റ് കേന്ദ്രങ്ങളില്‍ നിന്നും കലാപം ആരംഭിച്ചതിനു പിന്നാലെ നഷ്ടമായത്. ഇവിടങ്ങൾ ആക്രമിച്ച സംഘം ആയുധങ്ങൾ മോഷ്ടിക്കുകയായിരുന്നു. ഇതിൽ 5% ആയുധങ്ങൾ കുക്കി സായുധ സംഘങ്ങളുടെ കൈയില്‍ ഉണ്ട്. ബാക്കി മുഴുവൻ മെയ്തെയ് സായുധ സംഘങ്ങളുടെ പക്കലാണുള്ളതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ തോക്കുകൾ തിരികെ ലഭിക്കാതെ സമാധാന ശ്രമങ്ങള്‍ക്ക് മണിപ്പുരിൽ ആയുസുണ്ടാകുമോ? 

മണിപ്പൂരിൽ വിന്യസിച്ചിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർ (ഫയൽ ചിത്രം)

∙മണിപ്പുരിനൊപ്പം ഛത്തീസ്ഗഡ് ചേർത്ത് മോദി, എതിർത്ത് ബാഗ‌ലും മമതയും 

സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുന്ന വിഡിയോ പുറത്തു വന്നതോടെയാണ് പ്രധാനമന്ത്രി പ്രതികരണം നടത്തിയത്. അതാകട്ടെ വിവാദത്തിലായി. മണിപ്പുർ സംഭവത്തെ കഠിനമായി അപലപിച്ച മോദി, തങ്ങളുെട സംസ്ഥാനങ്ങളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാ മുഖ്യമന്ത്രിമാരും ശ്രദ്ധിക്കണമെന്ന് നിർദേശിച്ചു. സ്ത്രീകൾക്കെതിരെ ഇത്തരം അതിക്രമങ്ങൾ പല സംസ്ഥാനങ്ങളിലും നടക്കുന്നുണ്ട് എന്ന് പരാമർശിച്ച ശേഷമാണ് മണിപ്പുരിനൊപ്പം കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളുടെ പേരും പറഞ്ഞത്. അടുത്തു തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നവയാണ് ഈ രണ്ടു സംസ്ഥാനങ്ങളും. മോദിയുടെ പ്രസ്താവനയോട് രൂക്ഷമായ വിമർശനമാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിൽ നിന്നുണ്ടായത്. 

ADVERTISEMENT

‘കഴി‍​ഞ്ഞ മൂന്നു മാസമായി മണിപ്പുർ കത്തുകയാണ്. എന്നാൽ ഇന്നുവരെ പ്രധാനമന്ത്രി ഒരക്ഷരം പറഞ്ഞിട്ടില്ല. ആദ്യമായിട്ട് മണിപ്പുരിനെ കുറിച്ച് പറഞ്ഞത് 36 സെക്കന്റാണ്. മണിപ്പുരിനെക്കുറിച്ച് പറയേണ്ടതിനു പകരം അദ്ദേഹം ഛത്തീസ്ഗഡിനെയും രാജസ്ഥാനേയും ഇതിലേക്ക് വലിച്ചിഴച്ചു, ബാഗൽ പറഞ്ഞു. മണിപ്പുർ സംഭവത്തെക്കുറിച്ചായിരുന്നു പ്രധാനമന്ത്രി സംസാരിക്കേണ്ടിയിരുന്നത്. മോദി രാജസ്ഥാനെയും ഛത്തീസ്ഗഡിനെയും മണിപ്പുരുമായി താരമത്യപ്പെടുത്തുകയാണ്. ഇവിടങ്ങളിൽ അടുത്തു തന്നെ തിരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്. യുപിയിലെയോ മധ്യപ്രദേശിലെയോ സ്ഥിതിയെക്കുറിച്ച് പ്രധാനമന്ത്രി ഒരക്ഷരം മിണ്ടിയിട്ടില്ല’, ബാഗൽ പറഞ്ഞു. ഇങ്ങനെയാണോ ബിജെപി ‘ബേട്ടി ബചാവോ, ബേട്ടി പഠാവോ’ വാഗ്ദാനം നടപ്പാക്കുന്നതെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വിമർശിച്ചു. മറ്റു സംസ്ഥാനങ്ങളിലും സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടക്കുന്നുണ്ടെന്നും എന്നാൽ ഒരു വിഭാഗം ആളുകൾ‌ മണിപ്പുരിനെ മന:പൂർവം ലക്ഷ്യം വയ്ക്കുകയാണെന്ന് ആരോപിച്ച് അസം മുഖ്യമന്ത്രിയും ഇതിനിടെ രംഗത്തു വന്നിരുന്നു. 

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ (ഫയൽ ചിത്രം)

∙ അറുതിയില്ലാതെ അറുംകൊലകൾ, പരിധിയില്ലാത്ത ക്രൂരതകൾ 

മണിപ്പുരിൽ എത്ര പേർ കൊല്ലപ്പെട്ടു. 160 ഓളം പേർ ഇതുവരെ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗിക വൃത്തങ്ങളുടെ പക്കലുള്ള കണക്കുകൾ. തങ്ങളുടെ വിഭാഗത്തിലെ 120 പേരെങ്കിലും കൊല്ലപ്പെട്ടു എന്നാണ് കുക്കി വിഭാഗക്കാർ പറയുന്നത്. അതിക്രൂരമായ രീതിയിലാണ് പല കൊലകളും നടന്നിരിക്കുന്നത്. ടോൺസിങ് ഹാങ്സിങ് എന്ന ഏഴു വയസുള്ള കുട്ടിയേയും അമ്മ ഉൾപ്പെടെ രണ്ടു സ്ത്രീകളേയും ചുട്ടുകൊന്ന സംഭവമാണ് അതിെലാന്ന്. ജൂൺ നാലിന് ആംബുലൻസിൽ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് സംഭവം. ടോൺസിങ്ങിന്റെ അച്ഛൻ കുക്കി വംശജനും അമ്മ മെയ്തെയ്ക്കാരിയുമായിരുന്നു. ആർമി ക്യാമ്പിലായിരുന്നു ഇവരുടെ കുടുംബം. ഇതിനിടെയാണ്, പുറത്തു നിന്നെത്തിയ വെടിയുണ്ട കുട്ടിയുടെ തലയിൽ കൊണ്ടത്. തലയിൽ നിന്ന് രക്തപ്രവാഹമുണ്ടായതോടെ ഇംഫാലിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ തീരുമാനിച്ചു.

തുടർന്ന് ഏഴു വയസുകാരന്‍, മാതാവ്, ഇവരുടെ ബന്ധുവായ മറ്റൊരു സ്ത്രീ എന്നിവർ ആശുപത്രിയിലേക്ക് തിരിച്ചു. ഇരുവരും മെയ്തെയ് സമുദായക്കാരായതിനാൽ അക്രമികൾ ഉപദ്രവിക്കില്ല എന്നായിരുന്നു പ്രതീക്ഷ. എന്നാൽ ആംബുലൻസിന് തീയിട്ട് മൂന്നു പേരെയും ചുട്ടുകൊന്നു. മെയ്തെയ് വിഭാഗക്കാരായിരുന്നു പിന്നിലെന്ന് പിന്നീട് പുറത്തുവന്ന റിപ്പോർട്ടുകൾ പറയുന്നു. മറ്റൊന്നായിരുന്നു ഇക്കഴിഞ്ഞ ജൂലൈ രണ്ടിന് കുക്കി വിഭാഗത്തിൽപ്പെട്ടയാളുടെ തല വെട്ടിയെടുത്ത് തൂക്കിപ്പിടിച്ചു പോകുന്ന ദൃശ്യങ്ങൾ. ഡേവിഡ് തീക് എന്ന കുക്കി യുവാവിന്റെ തലയാണ് വെട്ടിയെടുത്ത് പ്രദർശിപ്പിച്ചത്. അന്നു തന്നെ മെയ്തെയ് വംശജരായ മൂന്നു പേർ കുക്കി സായുധ സംഘങ്ങളുടെ വെടിയേറ്റും മരിച്ചിരുന്നു. രണ്ടാഴ്ചയോളം അക്രമത്തിന് അറുതിയുണ്ടായതിനു ശേഷമായിരുന്നു ഈ അക്രമങ്ങൾ.

ഇംഫാൽ നഗരത്തിൽ ജനങ്ങളും പൊലീസും ഏറ്റുമുട്ടിയപ്പോൾ. (ഫയൽ ചിത്രം ∙ മനോരമ)

∙ അന്വേഷിച്ചു വന്നവർ അവരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

ഇതേ ദിവസം തന്നെ മറ്റൊരു കൂട്ട ബലാത്സംഗ കൊലപാതകത്തിന്റെ വിവരങ്ങളും ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. കലാപം ആരംഭിച്ച മെയ് നാലിന് ഇംഫാൽ ഈസ്റ്റിലെ ഒരു കാർ വാഷ് സെന്ററിൽ ജോലി ചെയ്തിരുന്ന രണ്ട് കുക്കി യുവതികളെയാണ് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 24 ഉം 21ഉം വയസായ പെൺകുട്ടികൾ താമസിക്കുന്നിടത്ത് എത്തിയ അക്രമികൾ ഇരുവരെയും വലിച്ചിഴച്ച് കൊണ്ടു പോവുകയും ഹാളിൽ വച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു എന്നാണ് ഇവർക്കൊപ്പം താമസിച്ചിരുന്ന നാഗാ വിഭാഗക്കാരനായ സുഹൃത്ത് ഒരു പെൺകുട്ടിയുടെ അമ്മയോട് പറഞ്ഞത്. കുക്കി വിഭാഗക്കാരായ രണ്ടു പേർ താമസിക്കുന്നുണ്ടെന്ന് തങ്ങൾക്ക് അറിയാമെന്നും അവർ എവിടെയെന്ന് ചോദിച്ചാണ് അക്രമികൾ എത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇവർ മരിച്ചു എന്ന വാർത്തയാണ് പിന്നീട് പുറത്തു വന്നത്.

ഇതിന് രണ്ടാഴ്ചയ്ക്ക് ശേഷം ഇംഫാൽ പൊലീസ് സ്റ്റേഷനിൽ നിന്ന് രണ്ടു മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയുമോ എന്നാരാഞ്ഞ് ഫോട്ടോ അയച്ചു നൽകുകയും കുടുംബം ഇവരെ തിരിച്ചറിയുകയും ചെയ്തിരുന്നു. തുടർന്ന് ഒരു പെൺ‌കുട്ടിയുടെ കുടുംബം പൊലീസ് സ്റ്റേഷനിൽ മെയ് 16ന് എഫ്ഐആർ രജിസ്റ്റർ ചെയ്തു. തട്ടിക്കൊണ്ടു പോകൽ, ബലാത്സംഗം, െകാലപാതകം എന്നിവയായിരുന്നു പരാതിയിൽ ചൂണ്ടിക്കാട്ടിയത്. എന്നാൽ ജൂൺ 13ന് മാത്രമാണ് ഈ എഫ്ഐആർ കുറ്റകൃത്യം നടന്ന ഇംഫാൽ ഈസ്റ്റ് ജില്ലയിലെ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയത്. ഈ കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടുമില്ല. 

∙ സംവരണത്തെ ചൊല്ലി തർക്കം, കൈവിട്ടു പോയ കലാപം 

മേയ് മൂന്നിന് ആരംഭിച്ചതാണ് മണിപ്പുർ നിന്നു കത്താൻ. രണ്ടു കാരണങ്ങളാണ് പ്രധാനമായും ഇതിലേക്ക് നയിച്ചത്. മണിപ്പുർ താഴ്‍വരയിലാണ് ജനസംഖ്യയിൽ ഭൂരിപക്ഷമായ മെയ്തെയ് വിഭാഗക്കാർ താമസിക്കുന്നത്. മണിപ്പുർ താഴ്‍വരയിലുള്ളത് സംസ്ഥാനത്തെ ആകെ ഭൂമിയുടെ 10 ശതമാനമാണ്. കുക്കി, നാഗ അടക്കമുള്ള നിരവധി ഗോത്ര സമുദായങ്ങളാണ് മണിപ്പുരിലെ ബാക്കി ജനസംഖ്യ. ഇവർ താമസിക്കുന്നതാകട്ടെ മലമ്പ്രദേശങ്ങളിലും. ഈ മേഖലയിലാണ് സംസ്ഥാനത്തിന്റെ ബാക്കി ഭൂമിയുള്ളത്. മണിപ്പുർ സംസ്കാരവും ഭാഷയുമെന്നാൽ ഭൂരിപക്ഷമായ മെയ്തെയ്ക്കാരുടേതാണ് പരിഗണിക്കാറ്. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും സ്വാധീനമുള്ള ആധുനിക സമൂഹമായാണ് ഇവർ. ആകെയുള്ള 60 നിയമസഭാ സീറ്റിൽ 40 എണ്ണവും ഇംഫാൽ താഴ്‍വരയിൽ നിന്നാണ്.

ഗോത്രവിഭാഗങ്ങൾ പട്ടികവർഗവും മെയ്തെയ്ക്കാർ ഒബിസിയുമാണ്. പട്ടികവർഗത്തിന് 21 ശതമാനം ഒബിസിക്ക് 17 ശതമാനവുമാണ് സംവരണം. തങ്ങൾക്ക് പട്ടികവർഗ പദവി നൽകണം എന്ന് മെയ്തെയ് വിഭാഗം ഏതാനും ദശകങ്ങളായി ആവശ്യപ്പെടുന്നുണ്ട്. തങ്ങളുടെ ഭാഷയും സംസ്കാരവുമൊക്കെ സംരക്ഷിക്കുന്നതിന് ഈ പദവി വേണമെന്നാണ് ഇവർ പറയുന്നത്. എന്നാൽ യഥാർഥ കാരണം, ഭൂമിയുമായി ബന്ധപ്പെട്ടാണെന്നത് ആരോപണമുണ്ട്. പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരുടെ ഭൂമി മറ്റുള്ളവർക്ക് വാങ്ങാൻ നിയമപ്രകാരം കഴിയില്ല. എന്നാൽ കുക്കികളും നാഗകളും അടക്കമുള്ളവർക്ക് ഇംഫാൽ താഴ്‍‌വരയിൽ ഭൂമി വാങ്ങാൻ കഴിയും. മെയ്തെയ്ക്കാർക്ക് പട്ടികവർഗ പദവി ലഭിക്കുന്നതോടെ ഭൂമിയുടെ ഉടമസ്ഥതയിൽ മാറ്റം വരും എന്നതാണ് പ്രധാനം.

മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ് (File Photo: IANS)

∙ കുക്കി മേഖല സംരക്ഷിതമാക്കി സർക്കാർ, സംവരണത്തിനും നീക്കം 

അതിനിടെ രണ്ടു കാര്യങ്ങൾ നടന്നു. കാലങ്ങളായി കുക്കി വിഭാഗക്കാർ താമസിച്ചിരുന്ന പ്രദേശങ്ങൾ സംരക്ഷിത വനപ്രദേശങ്ങളായി സർക്കാർ പ്രഖ്യാപിച്ചു. അവിടെയുള്ളവരെ ഇറക്കി വിടാൻ ആരംഭിക്കുകയും ചെയ്തു. കുക്കി വിഭാഗക്കാരുടെ വേരുകൾ മ്യാൻമാറിലാണ്. ഇതിനൊപ്പം കുക്കി വിഭാഗക്കാർ മുഴുവൻ പോപ്പി കൃഷി ചെയ്യുന്നവരും മയക്കുമരുന്നു കടത്തുകാരും അനധികൃത കുടിയേറ്റക്കാരുമാണ് എന്ന രീതിയിൽ പ്രചരണം ആരംഭിച്ചു. പ്രതിഷേധവും ഇതിനൊപ്പം ഉയർന്നു വന്നിരുന്നു. പട്ടികവർഗ പദവി ആവശ്യപ്പെട്ട് മെയ്തെയ് വിഭാഗക്കാർ നൽകിയ ഹർജിയിൽ മണിപ്പുർ ഹൈക്കോടതി ഒരു നിര്‍ണായക ചുവടുവച്ചു. മെയ്തെയ് വിഭാഗക്കാർക്ക് പട്ടികവർഗ പദവി നൽകുന്ന കാര്യത്തിൽ കേന്ദ്രത്തിന് ശുപാർശ നൽകിക്കൂടെ എന്നായിരുന്നു സംസ്ഥാന സർക്കാരിനോടുള്ള ചോദ്യം. ഇത് മെയ്തെയ് വിഭാഗത്തിന് നേട്ടമാണ്. ഇതോടെ കുക്കി വിഭാഗക്കാർ എതിർപ്പുമായി രംഗത്തെത്തി. തങ്ങളുടെ ഭൂമി തട്ടിയെടുക്കാനും ഒപ്പം, തങ്ങൾക്കുള്ള ചെറിയ അവകാശങ്ങൾ പോലും ഇല്ലാതാക്കാനും മാത്രമേ ഈ നടപടി ഉപകരിക്കൂ എന്നാണ് കുക്കി വിഭാഗക്കാർ പറയുന്നത്.

താഴ്‍വരയും മലമ്പ്രദേശങ്ങളും തമ്മിൽ അതിർത്തി പങ്കിടുന്ന രണ്ടു ജില്ലകളാണ് മെയ്തെയ്ക്കാർക്ക് ഭൂരിപക്ഷമുള്ള ബിഷ്ണുപൂരും കുക്കികൾക്ക് ഭൂരിപക്ഷമുള്ള ചുരചന്ദ്‍പൂരും. മെയ് മൂന്നിന് ഓൾ ഇന്ത്യ ട്രൈബൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് മണിപ്പുർ (എടിഎസ്‍യുഎം) ചുരചന്ദ്പൂരിൽ മാർച്ച് നടത്തി. വൈകാതെ ഇംഫാൽ താഴ്‍വരയിലും ബിഷ്ണുപൂരിലും അക്രമങ്ങൾ ആരംഭിച്ചു. ആ അക്രമങ്ങളാണ് 80 ദിവസങ്ങളായിട്ടും അണയാതെ കത്തിക്കൊണ്ടിരിക്കുന്നത്. കലാപം ആരംഭിച്ചതിന്റെ പിറ്റേന്നു സംഭവിച്ച അതിക്രമമായിരുന്നു കുക്കി സ്ത്രീകളെ നഗ്‍നരാക്കി നടത്തിച്ചതും ഉപദ്രവിച്ചതും. അതിന്റെ വാർത്തകൾ ചില മാധ്യമങ്ങളിലൂടെ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വിഡിയോ പുറത്തു വന്നതോടെയാണ് ലോകവ്യാപകമായിത്തന്നെ ഞെട്ടൽ ഉണ്ടാകുന്നതും ഇപ്പോഴത്തെ സംഭവവികാസങ്ങളിലേക്ക് നയിച്ചതും. 

English Summary: After Months of Ethnic Conflict, When Will Peace Prevail in Manipur?