പനി പരത്തുന്നത് ബാക്ടീരിയ ആണെന്നായിരുന്നു ഒരു കാലത്ത് ആരോഗ്യമേഖല കരുതിയിരുന്നത്. ആ തെറ്റായ കണ്ടെത്തൽ മനുഷ്യരാശിക്കു വരുത്തിയ നഷ്ടം ചെറുതൊന്നുമല്ല. പനിക്ക് (ഇൻഫ്ലുവൻസ) പിന്നിൽ വൈറസാണെന്നു കണ്ടെത്തിയതാകട്ടെ രോഗരക്ഷകനായ വാക്സീനിലേക്കും നയിച്ചു. രണ്ടാം ലോക മഹായുദ്ധത്തിൽ കൊല്ലപ്പെട്ടതിനേക്കാളും ഏറെ പേർ 1918ൽ ഇൻഫ്ലുവൻസ ബാധിച്ചു മരിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. അമേരിക്കയെ കരയിച്ച ആ മഹാമാരിക്കാലമാണ് ഫ്ലൂവിനെതിരായ വാക്സീന്റെ കണ്ടെത്തലിലേക്കു നയിച്ചതും. തുടക്കത്തിൽ യുഎസ് സൈനികരിലായിരുന്നു വാക്സീൻ പരീക്ഷിച്ചത്. യുഎസിൽ പിന്നീട് ഈ ഫ്ലൂ വാക്സീൻ ആരോഗ്യകരമായ ജീവിതത്തിന് ഒരു അവിഭാജ്യഘടകമായി മാറി. അര നൂറ്റാണ്ടു കഴിഞ്ഞു, ഇന്നും അതു രാജ്യത്ത് തുടരുന്നു. പക്ഷേ അപ്പോഴും ഇന്ത്യ അതിനെപ്പറ്റി ചിന്തിക്കുന്നതു പോലുമില്ല, ഓരോ മഴക്കാലത്തും മുടങ്ങാത്ത അതിഥിയായി പനി വന്നിട്ടു പോലും...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1918ലെ ഇൻഫ്ലുവൻസ മഹാമാരിക്കാലത്ത് യുഎസിലെ ചികിത്സാകേന്ദ്രങ്ങളിലൊന്നിലെ കാഴ്ച. (Image courtesy wikimedia commons)

വൈറസ് പരത്തുന്ന പനികളെ വാക്സീൻ വഴി എങ്ങനെ നേരിടാമെന്നു തെളിയിച്ചത് കോവിഡാണ്. വിറപ്പിക്കുന്ന പനികളെ തൽക്കാലത്തേക്കെങ്കിലും ഒന്നു പിടിച്ചു നിർത്താൻ വാക്സീനു കഴിയുമെന്നു കോവിഡ് കാണിച്ചു തന്നു. അതോടെ വിവിധ തരം ഇൻഫ്ളുവൻസകൾക്കുള്ള വാക്സീനുകളും പ്രചാരത്തിലായി. ഫ്ലൂ എന്നറിയപ്പെടുന്ന പനികൾക്കെതിരെ വിദേശത്ത് പണ്ടു മുതൽ വാക്സീനുണ്ട്. ഇപ്പോൾ കേരളത്തിലും വാക്സീൻ ഉപയോഗം കൂടുന്നു. ഇതോടെ ഉയരുന്ന പ്രധാന ചോദ്യം വാക്സീൻ എടുക്കണോ എന്നാണ്. ചികിത്സയേക്കാൾ നല്ലത് പ്രതിരോധമാണ് എന്നതാണ് എക്കാലത്തും ആരോഗ്യ മേഖലയുടെ ആപ്തവാക്യം. വാക്സീനുകളുടെ ഉപയോഗം സംബന്ധിച്ച വിവരങ്ങൾ പ്രമുഖ ഡോക്ടർമാർ പങ്കു വയ്ക്കുകയാണിവിടെ. കേരളത്തിന്, ഇന്ത്യയ്ക്ക് ഒരു സീസണൽ ഫ്ലൂ വാക്സീന്റെ ആവശ്യമുണ്ടോ? 

ADVERTISEMENT

∙ കോവിഡിനെ തടഞ്ഞ പോരാളി

കോവിഡ് വാക്സീനു ശേഷമാണ് കേരളത്തില്‍ ഫ്ലൂ വാക്സീനും പ്രചാരം ഉണ്ടായത്. പക്ഷേ അതിനു മുൻപേ വിദേശ രാജ്യങ്ങളിൽ ഇതുണ്ടായിരുന്നു. ഇന്ത്യയിലും കേരളത്തിലുമെല്ലാം ഇതെടുക്കുന്നുമുണ്ടായിരുന്നു. പ്രത്യേകിച്ച് അഞ്ചാറു വർഷങ്ങൾക്കു മുൻപ് എച്ച് 1 എൻ 1  വന്നതിനു ശേഷം പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികളിലെല്ലാംതന്നെ ഗർഭിണികളോട് നിർബന്ധമായും ഈ വാക്സീൻ എടുക്കണമെന്ന് പറയാറുണ്ട്. കാരണം എച്ച് 1 എൻ 1  ഗർഭകാലത്ത് വന്നു കഴിഞ്ഞാൽ ഗുരുതരമായി മരണകാരണമാകാറുണ്ട്.

പനി ബാധിതർ നിറഞ്ഞ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വരാന്ത. (ഫയൽ ചിത്രം∙മനോരമ)

കുഞ്ഞുങ്ങൾക്ക് വാക്സീൻ എടുക്കുന്നതിൽ ജാഗരൂകരാണെങ്കിലും മുതിർന്നവർക്ക് വാക്സീൻ എടുക്കേണ്ട ആവശ്യകത ഇല്ല എന്ന ചിന്താഗതിയാണ് കേരളത്തിൽ പൊതുവേ കാണുന്നത്. വാക്സീന്റെ ചെലവ് ആണ് പലരേയും അതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. കോവിഡ് വാക്സീൻകൊണ്ട് കോവിഡ് പ്രതിരോധിക്കാൻ സാധിക്കുമെന്ന് മനസ്സിലാക്കിയപ്പോഴാണ് ഇപ്പോൾ ന്യൂമോകോക്കല്‍, ഫ്ലൂ പോലുള്ളവയുടെ വാക്സീനും ഇത്രയും പ്രചാരം ലഭിച്ചത്.

∙ പനികൾക്ക് കരുതലാണ്, കവചമാണ് ഈ വാക്സീനുകൾ 

ADVERTISEMENT

ഫ്ലൂ വാക്സീൻ ആർക്കും എടുക്കാം. ചെറിയ കുട്ടികൾക്കും മുതിർന്നവർക്കും എടുക്കാം. വീട്ടിൽ ഒരാൾക്ക് ന്യുമോണിയ വന്നാൽ അപ്പോൾതന്നെ കുടുംബാംഗങ്ങൾ വാക്സീൻ എടുക്കണം. കാരണം ഈ വൈറസ് പടരാൻ ചുരുങ്ങിയത് നാലു ദിവസം എടുക്കും. പക്ഷേ അതിനോടകം ഒരു ഡോസ് ഫ്ലൂവാക്സീൻ‌ എടുത്തിട്ടുണ്ടെങ്കിൽ അഥവാ രോഗം വന്നാൽതന്നെ അതിന്റെ കാഠിന്യം കുറയും. അതുപോലെ ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികളും സീസണലായി വാക്സീൻ എടുക്കുന്നത് നന്നായിരിക്കും. ഒരാൾക്ക് ഒരു അസുഖം വന്നു കഴിഞ്ഞാൽ എല്ലാവർക്കും വരാൻ സാധ്യതയുണ്ടല്ലോ. ഗുരുതര രോഗങ്ങളുള്ളവർ ഒരുപാട് ആളുകൾ പങ്കെടുക്കുന്ന ചടങ്ങുകളുടെ ഭാഗമാകുന്നുണ്ടെങ്കിൽ നിർബന്ധമായും ഫ്ലൂ വാക്സീൻ എടുക്കേണ്ടതാണ്.

(Representative image by Pornpak Khunatorn/istockphoto)

ഓരോ സീസണിലും നമുക്ക് ഉണ്ടാകുന്ന പനിയെല്ലാം വൈറൽ പനികളാണ്. ഇതിനു കാരണമാകുന്ന വൈറസിന്റെ രൂപവും സ്വഭാവവുമെല്ലാം ഓരോ വർഷവും മാറിക്കൊണ്ടിരിക്കും. വൈറസ് ഒരിക്കല്‍ ശരീരത്തിലെത്തി അസുഖം വന്നു കഴിയുമ്പോഴേക്കും സ്വാഭാവികമായും ആ വൈറസിനെതിരെയുള്ള ആന്റിബോഡി ശരീരത്തിൽ ഉണ്ടാകും. പക്ഷേ, അടുത്ത സീസണിലെ വൈറൽ പനിയെ പ്രതിരോധിക്കാൻ അത് മതിയായേക്കില്ല. പ്രായമായവരിൽ ഇൻഫ്ലുവൻസയുടെ ഒരു വാക്സീൻ ഈ വർഷം എടുത്തു കഴിഞ്ഞാൽ അടുത്ത വർഷം അത് ഫലവത്താകില്ലെന്നു ചുരുക്കം. കുട്ടികളും വയോജനങ്ങളും ഉൾപ്പെടുന്ന ദുർബല വിഭാഗക്കാർക്ക് നിലവിൽ ഇന്ത്യയിൽ ഓരോ വർഷവും ഫ്ലൂ വാക്സീൻ നിർദേശിക്കുന്നുണ്ട്. പക്ഷേ അവിടെയും, എല്ലാവരും ഈ വാക്സീനെടുക്കുന്നുണ്ടോ എന്ന ചോദ്യം ബാക്കി.

∙ വാക്സീൻ എടുത്താൽ ഒഴിവാക്കാം അപകടം 

വാക്സീൻ കൊണ്ടു കിട്ടുന്ന ആന്റിബോഡി ഒരു വർഷത്തേക്കു മാത്രമേ ഫലവത്തായി ശരീരത്തിൽ നിൽക്കുകയുള്ളൂ. അതാണ് ഫ്ലൂ വാക്സീന്റെയും ഇൻഫ്ലുവൻസയുടെയും പ്രത്യേകത. നേരത്തേ സൂചിപ്പിച്ച ഗുരുതരമായ അസുഖങ്ങൾ ബാധിച്ചവരെ സംരക്ഷിക്കാനും സുരക്ഷിതമാക്കുന്നതിനു വേണ്ടി ഇൻഫ്ലുവൻസ വാക്സിനേഷൻ എല്ലാ വർഷവും ചെയ്യണം. ആസ്മ, സിഒപിഡി തുടങ്ങിയ ശ്വാസകോശരോഗം ബാധിച്ചവർക്കാണ് കൂടുതലായി ന്യുമോണിയ വരുന്നത്. ഇങ്ങനെ ഗുരുതരമായ രോഗമുള്ളവർ എല്ലാവർഷവും വാക്സീൻ നിർബന്ധമായും എടുക്കണം. ‌

(Representative image by lakshmiprasad S/istockphoto)
ADVERTISEMENT

പ്രായമായവർ, കൊച്ചുകുട്ടികൾ, ഗർഭിണികൾ, കാൻസർ രോഗികൾ, കിഡ്നി രോഗം ബാധിച്ചവർ, ഗുരുതരമായ കരൾരോഗം ബാധിച്ചവർ, ആസ്മ–സിഒപിഡി രോഗികൾ, ഇമ്മ്യൂണോ കോംപ്രമൈസ്ഡ് ആയിട്ടുള്ള കണ്ടിഷൻസ് ഉള്ളവർക്കും ഗുരുതരമായ പ്രമേഹം ബാധിച്ചവർക്കുമൊക്കെ ഈ ഇൻഫെക്‌ഷൻ വന്നുകഴിഞ്ഞാൽ ന്യുമോണിയ ഉണ്ടാകാം. ന്യുമോണിയ ഉണ്ടായാൽ അതൊരുപക്ഷേ മരണ കാരണവും ആകാം.

∙ ജീവനെടുക്കാൻ ന്യൂമോണിയ, കരുതലായി വാക്സീൻ 

സ്ട്രെപ്റ്റോകോക്കസ് എന്ന ബാക്ടീരിയകൊണ്ട് ഉണ്ടാകുന്നതാണ് സ്ട്രെപ്റ്റോകോക്കസ് ന്യൂമോണിയ. ഇതിനെതിരെയുള്ള വാക്സീനാണ് ന്യൂമോകോക്കൽ വാക്സീൻ. സാധാരണഗതിയിൽ 50 വയസ്സിനു മുകളിൽ ഉള്ളവരോ അല്ലെങ്കിൽ 50 വയസ്സിനു താഴെ ഗുരുതരമായ ശ്വാസകോശരോഗം, കാൻസർ, കരൾ രോഗം, വൃക്കരോഗം, ഹൃദ്രോഗം, പ്രമേഹം, ആസ്മ, സിഒപിഡി എന്നിവയുള്ളവരോ എടുക്കണമെന്നാണ് പറഞ്ഞിട്ടുള്ളത്. PCV 13,  PPSV 23 എന്ന രണ്ടു തരം വാക്സീനാണ് ഇത്. ആദ്യം PCV 13 എന്ന വാക്സീൻ എടുത്ത് ഒരു വർഷത്തിനു ശേഷം ഒരു PPSV 23 എടുത്തു കഴിഞ്ഞാൽ പിന്നീട് ഈ സൈക്കിൾ  5 വർഷം കൂടുമ്പോൾ ആവർത്തിച്ചാൽ മതി.

(Representative image by Soumen Hazra/istockphoto)

ഇത് വളരെ ഫലപ്രദമായ ഒരു വാക്സീനാണ്. കാരണം കോവിഡ് വരുന്നവർക്ക് വളരെ ഗുരുതരമായി ന്യുമോണിയ വരാൻ സാധ്യതയുള്ളതുകൊണ്ട് കോവിഡ് വാക്സീൻ കണ്ടുപിടിക്കുന്നതിനു മുൻപ് തന്നെ സിഒപിഡി, ആസ്മ, ലിവർ ഡിസീസ്, കാൻസർ, ഡയബറ്റിസ് എന്നിവയുള്ളവരോട് നിർബന്ധമായും ഈ വാക്സീൻ എടുക്കണം എന്നു പറഞ്ഞിരുന്നു. അങ്ങനെ എടുത്തവർക്ക് കോവിഡ് ബാധിച്ചപ്പോൾ പോലും ന്യൂമോണിയ വരുന്നത് വളരെ വളരെ കുറഞ്ഞതായാണ് കണക്കുകൾ. മുൻപ് എല്ലാവർഷവും ന്യുമോണിയ ബാധിച്ച് ഐസിയുവിലും വെന്റിലേറ്ററിലുമൊക്കെ എത്തിയിരുന്ന രോഗികൾക്കു വരെ ഈ വാക്സീന്‍ വളരെ ഫലവത്തായതായി കണ്ടിട്ടുണ്ട്.

∙ രോഗങ്ങളൊന്നും ഇല്ലാത്തവർ ഫ്ലൂ വാക്സീൻ എടുക്കേണ്ടതുണ്ടോ?

ഈ വാക്സീൻ ആർക്കു വേണമെങ്കിലും എടുക്കാം. സ്കൂളിൽ പോകുന്ന കുട്ടികൾക്കൊക്കെ മുൻകരുതൽ എന്ന നിലയിൽ ഫ്ലൂ വാക്സീൻ എടുക്കുന്നതു നല്ലതാണ്. പക്ഷേ, 50 വയസ്സു കഴിഞ്ഞിട്ടുള്ളവർക്ക് ഫ്ലൂ വാക്സീൻ, ന്യുമോകോക്കൽ വാക്സീന്‍ എന്നിവ എടുക്കാൻ നിർബന്ധമായി പറയാറുണ്ട്. പ്രത്യേകിച്ചും മറ്റ് അസുഖം ഉള്ളവർക്ക്.

Photo Credit: PhotobyTawat/ Shutterstock.com

ഫ്ലൂ വാക്സീൻ സ്വീകരിച്ചവരിൽ ഗില്ലൻ ബാരി സിൻഡ്രോം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന പ്രചരണമുണ്ട്. എന്നാൽ ഇതു വളരെ അപൂർവവും ലക്ഷത്തിൽ ഒന്നു മാത്രം സംഭവിക്കാവുന്നതുമാണ്. സാധാരണ വാക്സീൻ എടുക്കുമ്പോൾ സംഭവിക്കാവുന്ന ചെറിയ പനി പോലുള്ള പ്രശ്നങ്ങൾ മാത്രമാണ് കൂടുതലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഗർഭിണികൾ ഉൾപ്പടെയുള്ളവർക്കും മറ്റ് രോഗങ്ങളുള്ളവർക്കും ചികിത്സിക്കുന്ന ഡോക്ടറുടെ നിർദേശപ്രകാരം ഫ്ലൂ വാക്സീൻ സ്വീകരിക്കാവുന്നതാണ്.

∙ വാക്സീൻ വേണോ ആന്റിബയോട്ടിക് വേണോ?

എല്ലാ പ്രധാന ആശുപത്രികളിലും സര്‍ക്കാർ മെഡിക്കൽ കോളജുകളിലും ജനറൽ ഹോസ്പിറ്റലുകളിലും ഫ്ലൂ വാക്സീൻ ലഭ്യമാണ്. സ്വകാര്യ ആശുപത്രിയിൽ നിന്നെടുത്താൽ ഒരു വാക്സീന് 1000 രൂപ വിലവരും. ഒരു സീസണിൽ ന്യുമോണിയ വന്നാൽ ഒരു ഡോസ് ആന്റിബയോട്ടിക് വച്ചെടുത്താൽതന്നെ എന്തായാലും അതിലും കൂടുതലാവും. ആശുപത്രി വാസം കൂടി വേണ്ടി വന്നാൽ ചെലവ് എങ്ങനെ പോയാലും പതിനായിരങ്ങൾ കടക്കും. അതേസമയം രണ്ടു ഡോസ് വാക്സീനും കൂടി രണ്ടായിരം രൂപ മുടക്കിയാൽ വീട്ടിൽ സുരക്ഷിതരായി ഇരിക്കാം. ഓരോ സീസണിലും രോഗം ബാധിച്ചു കഴിഞ്ഞാൽ  ആന്റിബയോട്ടിക് കഴിക്കേണ്ടി വരും. ഇങ്ങനെ ആന്റിബയോട്ടിക് ഉപയോഗിക്കുമ്പോൾ ആന്റിബയോട്ടിക് റസിസ്റ്റൻസ് വരാം. ഇതെല്ലാം ഒഴിവാക്കാൻ ഈ വാക്സീൻകൊണ്ട് സാധിക്കും.

2022 മേയിൽ ബെംഗളൂരുവിൽ നടന്ന കോവിഡ് വാക്സിനേഷൻ ക്യാംപിൽനിന്ന് (Photo by Manjunath Kiran / AFP)

∙ ജീവിത കാലത്തേക്ക് ഒറ്റ വാക്സീനോ? കോവിഡല്ല ഫ്ലൂ 

കോവിഡ് വാക്സീൻ മിനിമം രണ്ടു ഡോസ് എടുത്താൽ ജീവിതകാലം മുഴുവൻ പ്രതിരോധ ശേഷി കിട്ടുമെന്നാണ് പറയുന്നത്. പ്രത്യേകിച്ചും ഒരിക്കൽ ഇൻഫെക്‌‌ഷൻ വന്ന ഒരാൾക്ക്. പക്ഷേ ഫ്ലൂ വാക്സീന് ഒരിക്കലും അത്തരം പ്രതിരോധ ശേഷി  ലഭിക്കില്ല. നേരത്തേ പറഞ്ഞതുപോലെ ഒരു വർഷമേ അതിന്റെ ശരിയായ ഫലം  കിട്ടുകയുള്ളൂ. അതിനു ശേഷം അതിന്റെ രോഗപ്രതിരോധശേഷി കുറയുകയാണ് ചെയ്യുന്നത്. അതുപോലെ തന്നെ കോവിഡ് ഒരിക്കൽ ബാധിച്ചു കഴിഞ്ഞാൽ ശരീരത്തിന് സ്വാഭാവികമായി പ്രതിരോധ ശേഷി കിട്ടും. ഫ്ലൂവിന് അങ്ങനെ സ്വാഭാവിക പ്രതിരോധ ശേഷി ഇല്ല. ഈ വർഷം ഫ്ലൂ ബാധിച്ചയാൾക്ക് അടുത്തവർഷം ഫ്ലൂ ബാധിക്കാം.

വിവരങ്ങൾക്കു കടപ്പാട്:

ഡോ.എം.പി.സുകുമാരൻ, ശ്വാസകോശരോഗ വിഗ്ധൻ,
ഡോ.സണ്ണി പി.ഓരത്തേൽ, മെഡിക്കൽ സൂപ്രണ്ട്, രാജഗിരി ഹോസ്പിറ്റൽ,
ഡോ.ബി.പത്മകുമാർ, പ്രഫസർ, മെഡിസിൻ വിഭാഗം, ആലപ്പുഴ മെഡിക്കൽ കോളജ്,
ഡോ.രാജീവ് ജയദേവൻ പബ്ലിക് ഹെൽത്ത് അഡ്വൈസറി പാനൽ, ഐഎംഎ കേരള,
ഡോ. സുൽഫി നൂഹു, പ്രസിഡന്റ്, ഐഎംഎ കേരള ഘടകം.

English Summary: How Effective is Flu Vaccine in India and Kerala against Viral Fever- Explained