‘കൊല്ലരുതേ...’: അവസാനം വരെ അപേക്ഷിച്ചു; സരിദേവിയുടെ ജീവനെടുത്ത് സിംഗപ്പുർ; ഈ ‘ശിക്ഷ’ എന്തിന്?
2016 ൽ അറസ്റ്റിലാകുമ്പോൾ 38 വയസ്സാണ് സരിദേവിക്ക്. സിംഗപ്പുർ സ്വദേശി. വളരെക്കാലമായി ലഹരിമരുന്നിന് അടിമ. 2014 ലാണ് ലഹരിമരുന്ന് ഉപയോഗത്തിന്റെ പേരിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയത്. 2016 ജൂൺ 17ന് സരിദേവിയുടെ താമസസ്ഥലം സിംഗപ്പുരിലെ സെൻട്രൽ നാർക്കോട്ടിക്സ് ബ്യൂറോ അധികൃതർ റെയ്ഡ് ചെയ്തു. ഇതിനു മുൻപ് മുഹമ്മദ് ഹൈക്കൽ ബിൻ അബ്ദുല്ല എന്ന മലേഷ്യൻ വംശജനെ അധികൃതർ അറസ്റ്റു ചെയ്യുകയും അയാളിൽനിന്ന് 16,000 രൂപയുടെ സിംഗപ്പുർ ഡോളർ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. സരിദേവിയുടെ താമസസ്ഥലത്തുനിന്ന് മടങ്ങുംവഴിയാണ് ഇയാളെ അറസ്റ്റ് ചെയ്തത് എന്നാണ് അധികൃതർ പറയുന്നത്. തുടർന്ന് സരിദേവിയുടെ മുറിയിലെത്തിയെങ്കിലും തങ്ങളെ ഇവര്‍ ഏറെനേരം പുറത്തു നിർത്തിച്ചെന്ന് അധികൃതർ പറയുന്നു. തന്റെ പക്കലുണ്ടായിരുന്ന ലഹരിമരുന്ന് പതിനാറാം നിലയിലുള്ള വീടിന്റെ അടുക്കളയുടെ ജനാല വഴി താഴേക്ക് എറിഞ്ഞു കളയാനായിരുന്നു ഇവർ ഈ സമയം എടുത്തത് എന്നായിരുന്നു അധികൃതരുടെ വിശദീകരണം. സരിദേവിയുടെ മുറിയിൽനിന്ന്
2016 ൽ അറസ്റ്റിലാകുമ്പോൾ 38 വയസ്സാണ് സരിദേവിക്ക്. സിംഗപ്പുർ സ്വദേശി. വളരെക്കാലമായി ലഹരിമരുന്നിന് അടിമ. 2014 ലാണ് ലഹരിമരുന്ന് ഉപയോഗത്തിന്റെ പേരിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയത്. 2016 ജൂൺ 17ന് സരിദേവിയുടെ താമസസ്ഥലം സിംഗപ്പുരിലെ സെൻട്രൽ നാർക്കോട്ടിക്സ് ബ്യൂറോ അധികൃതർ റെയ്ഡ് ചെയ്തു. ഇതിനു മുൻപ് മുഹമ്മദ് ഹൈക്കൽ ബിൻ അബ്ദുല്ല എന്ന മലേഷ്യൻ വംശജനെ അധികൃതർ അറസ്റ്റു ചെയ്യുകയും അയാളിൽനിന്ന് 16,000 രൂപയുടെ സിംഗപ്പുർ ഡോളർ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. സരിദേവിയുടെ താമസസ്ഥലത്തുനിന്ന് മടങ്ങുംവഴിയാണ് ഇയാളെ അറസ്റ്റ് ചെയ്തത് എന്നാണ് അധികൃതർ പറയുന്നത്. തുടർന്ന് സരിദേവിയുടെ മുറിയിലെത്തിയെങ്കിലും തങ്ങളെ ഇവര്‍ ഏറെനേരം പുറത്തു നിർത്തിച്ചെന്ന് അധികൃതർ പറയുന്നു. തന്റെ പക്കലുണ്ടായിരുന്ന ലഹരിമരുന്ന് പതിനാറാം നിലയിലുള്ള വീടിന്റെ അടുക്കളയുടെ ജനാല വഴി താഴേക്ക് എറിഞ്ഞു കളയാനായിരുന്നു ഇവർ ഈ സമയം എടുത്തത് എന്നായിരുന്നു അധികൃതരുടെ വിശദീകരണം. സരിദേവിയുടെ മുറിയിൽനിന്ന്
2016 ൽ അറസ്റ്റിലാകുമ്പോൾ 38 വയസ്സാണ് സരിദേവിക്ക്. സിംഗപ്പുർ സ്വദേശി. വളരെക്കാലമായി ലഹരിമരുന്നിന് അടിമ. 2014 ലാണ് ലഹരിമരുന്ന് ഉപയോഗത്തിന്റെ പേരിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയത്. 2016 ജൂൺ 17ന് സരിദേവിയുടെ താമസസ്ഥലം സിംഗപ്പുരിലെ സെൻട്രൽ നാർക്കോട്ടിക്സ് ബ്യൂറോ അധികൃതർ റെയ്ഡ് ചെയ്തു. ഇതിനു മുൻപ് മുഹമ്മദ് ഹൈക്കൽ ബിൻ അബ്ദുല്ല എന്ന മലേഷ്യൻ വംശജനെ അധികൃതർ അറസ്റ്റു ചെയ്യുകയും അയാളിൽനിന്ന് 16,000 രൂപയുടെ സിംഗപ്പുർ ഡോളർ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. സരിദേവിയുടെ താമസസ്ഥലത്തുനിന്ന് മടങ്ങുംവഴിയാണ് ഇയാളെ അറസ്റ്റ് ചെയ്തത് എന്നാണ് അധികൃതർ പറയുന്നത്. തുടർന്ന് സരിദേവിയുടെ മുറിയിലെത്തിയെങ്കിലും തങ്ങളെ ഇവര്‍ ഏറെനേരം പുറത്തു നിർത്തിച്ചെന്ന് അധികൃതർ പറയുന്നു. തന്റെ പക്കലുണ്ടായിരുന്ന ലഹരിമരുന്ന് പതിനാറാം നിലയിലുള്ള വീടിന്റെ അടുക്കളയുടെ ജനാല വഴി താഴേക്ക് എറിഞ്ഞു കളയാനായിരുന്നു ഇവർ ഈ സമയം എടുത്തത് എന്നായിരുന്നു അധികൃതരുടെ വിശദീകരണം. സരിദേവിയുടെ മുറിയിൽനിന്ന്
2016 ൽ അറസ്റ്റിലാകുമ്പോൾ 38 വയസ്സാണ് സരിദേവിക്ക്. സിംഗപ്പുർ സ്വദേശി. വളരെക്കാലമായി ലഹരിമരുന്നിന് അടിമ. 2014 ലാണ് ലഹരിമരുന്ന് ഉപയോഗത്തിന്റെ പേരിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയത്. 2016 ജൂൺ 17ന് സരിദേവിയുടെ താമസസ്ഥലം സിംഗപ്പുരിലെ സെൻട്രൽ നാർക്കോട്ടിക്സ് ബ്യൂറോ അധികൃതർ റെയ്ഡ് ചെയ്തു. ഇതിനു മുൻപ് മുഹമ്മദ് ഹൈക്കൽ ബിൻ അബ്ദുല്ല എന്ന മലേഷ്യൻ വംശജനെ അധികൃതർ അറസ്റ്റു ചെയ്യുകയും അയാളിൽനിന്ന് 16,000 രൂപയുടെ സിംഗപ്പുർ ഡോളർ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. സരിദേവിയുടെ താമസസ്ഥലത്തുനിന്ന് മടങ്ങുംവഴിയാണ് ഇയാളെ അറസ്റ്റ് ചെയ്തത് എന്നാണ് അധികൃതർ പറയുന്നത്.
തുടർന്ന് സരിദേവിയുടെ മുറിയിലെത്തിയെങ്കിലും തങ്ങളെ ഇവര്‍ ഏറെനേരം പുറത്തു നിർത്തിച്ചെന്ന് അധികൃതർ പറയുന്നു. തന്റെ പക്കലുണ്ടായിരുന്ന ലഹരിമരുന്ന് പതിനാറാം നിലയിലുള്ള വീടിന്റെ അടുക്കളയുടെ ജനാല വഴി താഴേക്ക് എറിഞ്ഞു കളയാനായിരുന്നു ഇവർ ഈ സമയം എടുത്തത് എന്നായിരുന്നു അധികൃതരുടെ വിശദീകരണം. സരിദേവിയുടെ മുറിയിൽനിന്ന് 30.72 ഗ്രാം ഡയമൊർഫിൻ (ശുദ്ധമായ ഹെറോയിൻ) പിടികൂടിയെന്ന് കേസെടുത്തു. 2023 ജൂലൈ 28 ന് രാവിലെ സരിദേവിയെ തൂക്കിലേറ്റിയ വിവരം നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ പുറത്തുവിട്ടു. 20 വർഷത്തിനിടെ ഇതാദ്യമായി ഒരു സ്ത്രീയെ സിംഗപ്പുർ വധശിക്ഷയ്ക്കു വിധേയയാക്കുകയായിരുന്നു ആ വെള്ളിയാഴ്ച. പക്ഷേ സിംഗപ്പൂരിനെ സംബന്ധിച്ചിടത്തോളം വധശിക്ഷ അപൂർവമല്ലതാനും.
∙ ആകെ 55 ലക്ഷം പേർ, മാസത്തില്‍ ഒരു വധശിക്ഷ
രണ്ടു കോടിക്കടുത്തു ജനസംഖ്യയുള്ള ഡൽഹിയെ ഒരു പ്രത്യേക രാജ്യമായി കണക്കാക്കുകയും അവിടെ മാസത്തിൽ ഒരു വധശിക്ഷ വീതം നടപ്പാക്കുകയും ചെയ്യുന്നു എന്നു സങ്കൽപിക്കാൻ കഴിയുമോ? ഇല്ലെങ്കിൽ, വെറും 55 ലക്ഷം ജനസംഖ്യയുള്ള സിംഗപ്പുർ എന്ന ‘സിറ്റി–സ്റ്റേറ്റി’ൽ അതു നടക്കുന്നുവെന്നു പറഞ്ഞാലോ? അതു വാസ്തവമാണ്. 2022 മാർച്ച് മുതൽ 2023 ജൂലൈ 28 വരെ 15 പേരെ ലഹരിമരുന്നു കേസുകളിൽ സിംഗപ്പുർ തൂക്കിലേറ്റി. മാസത്തിൽ ഒന്നെന്ന വിധത്തിൽ. ഈ വർഷം നടന്ന നാലാമത്തെ തൂക്കിക്കൊല കൂടിയാണ് സരിദേവിയുടേത്. ഇതിന് രണ്ടു ദിവസം മുൻപ്, 2023 ജൂലൈ 26നാണ് ഈ വർഷത്തെ മൂന്നാമത്തെ സംഭവം.
സിംഗപ്പുർ സ്വദേശിയായ മുഹമ്മദ് അസീസ് ബിൻ ഹുസൈനാണ് രാജ്യത്തെ ചാങ്ഗി ജയിലിൽ തൂക്കിലേറ്റപ്പെട്ടത്. 2017 ൽ 49.98 ഗ്രാം ഹെറോയിൻ കടത്തിയതിന് ഹുസൈനെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഇതിനെതിരെ മേൽക്കോടതികളെ സമീപിച്ചെങ്കിലും ഇളവ് ലഭിച്ചില്ല. തുടർന്ന്, അൻപത്തിയേഴുകാരനായ ഹുസൈനെ തൂക്കിലേറ്റുകയായിരുന്നു. ഇതിനു മുൻപ് 2023 മേയിലായിരുന്നു രണ്ടാമത്തെ തൂക്കിക്കൊല. 37 വയസ്സുള്ള മലേഷ്യൻ വംശജനായ സിംഗപ്പൂരുകാരനെ ഒന്നരക്കിലോ കഞ്ചാവ് കടത്തിയതിന് 2019 ൽ വധശിക്ഷയ്ക്കു വിധിച്ചിരുന്നു. താൻ വളരെക്കുറച്ച് അളവില്‍ മാത്രമേ കഞ്ചാവ് സൂക്ഷിച്ചിരുന്നുള്ളൂ എന്നു വ്യക്തമാക്കി ഇതിന്റെ ശാസ്ത്രീയ തെളിവുകൾ ഹാജരാക്കിയെങ്കിലും കോടതി കനിഞ്ഞില്ല.
∙ തായ്‍ലൻഡിൽ കഞ്ചാവ് വളർത്താം, മലേഷ്യയിൽ വധശിക്ഷയില്ല
2023 ഏപ്രിലില്‍, തങ്കരാജു സുപ്പയ്യ എന്ന തമിഴ് വംശജനായ സിംഗപ്പുർ പൗരനെ തൂക്കിലേറ്റിയത് ഏറെ വിവാദമായിരുന്നു. ലഹരിമരുന്ന് കടത്തിയതായി പൂർണമായി തെളിയിക്കാതെയും സുതാര്യമായ വിചാരണ നടത്താതെയുമാണ് വധശിക്ഷ വിധിച്ചതും അപ്പീലുകൾ തള്ളിയതും എന്ന ആരോപണം ഈ കേസിൽ ഉയര്‍ന്നിരുന്നു. ലഹരിമരുന്നിന് അടിമയുമായിരുന്നു തങ്കരാജു. 1017.9 ഗ്രാം കഞ്ചാവ് കടത്താൻ ഗൂഢാലോചന നടത്തി എന്ന 2013 ലെ കേസിൽ 2017 ലാണ് തങ്കരാജു കുറ്റക്കാരനെന്ന് കോടതി വിധിവരുന്നത്. 2018 ൽ വധശിക്ഷ വിധിച്ചു. 2019 ൽ അപ്പീൽ തള്ളി. തുടർന്ന് പ്രസിഡന്റിന് നൽകിയ ദയാഹർജിയും തള്ളപ്പെട്ടു. വധശിക്ഷയ്ക്കെതിരെ നൽകിയ അന്തിമ അപ്പീലും തള്ളി. ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ വിഭാഗവും വിർജീനിയ ഗ്രൂപ്പ് തലവൻ റിച്ചാർഡ് ബ്രാൻസനെപ്പോലുള്ള കോടീശ്വരന്മാരുമെല്ലാം വിധി നടപ്പാക്കരുതെന്ന് അഭ്യർഥിച്ചു. എന്നാൽ 2023 ഫെബ്രുവരിയിൽ സർക്കാർ വിധി നടപ്പാക്കി.
കോവിഡ് മൂലം രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം 2022 മാർച്ചിലാണ് സിംഗപ്പുർ വധശിക്ഷകള്‍ നടപ്പാക്കിത്തുടങ്ങിയത്. അതിനു ശേഷം സരിദേവി ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു കഴിഞ്ഞു. 2016 മുതൽ ആറു വർഷത്തിനിടയിൽ 10 വിദേശികളെയെങ്കിലും സിംഗപ്പുരിൽ തൂക്കിലേറ്റപ്പെട്ടിട്ടുണ്ടെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു. സിംഗപ്പുർ ജനതയുടെ 30 ശതമാനവും വിദേശികളാണ്. ആകെയുള്ള തൊഴിൽശേഷിയുടെ മൂന്നിലൊന്നും ഇവർ തന്നെയാണ്.
അതേസമയം, അയൽരാജ്യങ്ങളായ മലേഷ്യയും തായ്‍ലൻഡും തീർത്തും വ്യത്യസ്തമായ രീതിയിലാണ് ഈ പ്രശ്നത്തോടു പ്രതികരിക്കുന്നത്. 2018 മുതൽ വധശിക്ഷയ്ക്ക് മോറട്ടോറിയം പ്രഖ്യാപിച്ച (താൽക്കാലികമായി തടഞ്ഞ) രാജ്യമാണ് മലേഷ്യ. ഇതിനു പിന്നാലെ 2022 ഏപ്രിൽ ആദ്യം മലേഷ്യൻ പാർലമെന്റ് വധശിക്ഷ നിർത്തലാക്കിക്കൊണ്ടുള്ള നിയമവും പാസാക്കി. മറ്റൊരു അയൽരാജ്യമായ തായ്‍ലൻഡ് ആവട്ടെ, കഞ്ചാവ് നിയമവിധേയമാക്കുകയാണ് ചെയ്തത്. കഞ്ചാവ് വളർത്തുന്നതും വിൽക്കുന്നതും 2022 ജൂണിൽ ഇവിടെ കുറ്റകൃത്യമല്ലാതായിത്തീരുകയും ചെയ്തു. അതേസമയം, വ്യക്തിഗത ഉപയോഗവും പൊതുവിടങ്ങളിലുള്ള ഉപയോഗവും നിരുത്സാഹപ്പെടുത്തുന്ന ശിക്ഷാ നടപടികളും ഒപ്പമുണ്ട്.
∙ പിടിക്കപ്പെടുന്നതും വധശിക്ഷയ്ക്കിരയാകുന്നതും ‘പാവങ്ങൾ’
സിംഗപ്പുരിൽ ലഹരിമരുന്നിനെതിരെ പ്രഖ്യാപിച്ചിരിക്കുന്ന പോരാട്ടത്തിന്റെ പേരിൽ നടക്കുന്ന വധശിക്ഷ അങ്ങേയറ്റം പ്രാകൃതമാണെന്നാണ് ഈ വിഷയത്തിൽ നിയമപോരാട്ടം നടത്തുന്ന ‘ട്രാൻസ്ഫോമേറ്റിവ് ജസ്റ്റിസ് കലക്ടീവ്’ എന്ന സംഘടന പറയുന്നത്. വധശിക്ഷ നടപ്പാക്കുന്നതുകൊണ്ട് ലഹരിമരുന്ന് കടത്ത് അടക്കമുള്ളവ നിയന്ത്രിക്കാൻ കഴിയുന്നു എന്നു സർക്കാർ പറയുമ്പോൾ പൊള്ളത്തരം മാത്രമാണ് ഈ വാദത്തിലുള്ളത് എന്നാണ് ഈ സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പറയുന്നത്. ലഹരിമരുന്ന് കടത്തിന്റെ തലപ്പത്തിരിക്കുന്നവരെ തൊടാൻ പറ്റുന്നില്ലെന്ന് രാജ്യത്തെ നിയമമന്ത്രി കെ. ഷൺമുഖം 2022 ൽ സമ്മതിച്ചിട്ടുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
‘‘താഴേക്കിടയിൽ ലഹരിമരുന്ന് എത്തിക്കുന്നവരെയും അതു കടത്തുന്നവരെയുമെല്ലാം വേട്ടയാടാനാണ് സർക്കാർ ഈ നിയമം ഉപയോഗിക്കുന്നത്. പലപ്പോഴും ഇവരുടെ സാഹചര്യങ്ങളാണ് ഈ ജോലിയിലേക്ക് പലരെയും എത്തിക്കുന്നത്’’– സംഘടന പറയുന്നു. മാനസികാസ്വാസ്ഥ്യങ്ങളുള്ളവരെയും ലഹരിമരുന്നിന് അടിമകളായവരെയുമൊക്കെ വധശിക്ഷയ്ക്കു വിധേയമാക്കുന്നത് ഒരു പരിഷ്കൃത സമൂഹത്തിന് ചേരുന്നതല്ലെന്നും ഇവർക്ക് ചികിത്സയും പുനരധിവാസവുമാണ് വേണ്ടതെന്നും വധശിക്ഷയെ എതിർക്കുന്നവർ പറയുന്നു.
മാത്രമല്ല, പലപ്പോഴും നീതിയുക്തമായല്ല അന്വേഷണവും വിചാരണയും നടക്കുന്നതെന്നും ആരോപണങ്ങളുണ്ട്. തങ്കരാജുവിനെ വധശിക്ഷയ്ക്കു വിധേയനാക്കിയത്, ലഹരിമരുന്ന് കടത്തിയവരുടെ ഫോണിൽ അയാളുടെ നമ്പർ ഉണ്ട് എന്ന കാരണം കണ്ടെത്തിയായിരുന്നു. ലഹരിമരുന്ന് കടത്തിയ ഒരാൾ കുറ്റവിമുക്തനാവുകയും മറ്റൊരാൾ ജീവപര്യന്തം ശിക്ഷയ്ക്കു വിധിക്കപ്പെടുകയും ചെയ്തപ്പോൾ ഫോൺ നമ്പർ കണ്ടെത്തി എന്ന പേരിൽ തങ്കരാജുവിനെ വധശിക്ഷയ്ക്കിരയാക്കി എന്നതിലെ വിരോധാഭാസമാണ് പലരും ചോദ്യം ചെയ്യുന്നത്.
ഇതിന്റെ മറ്റൊരുദാഹരണമായിരുന്നു 2009 ൽ 42.72 ഗ്രാം ഹെറോയിനുമായി പിടിയിലായ നാഗേന്ദ്രൻ ധർമലിംഗത്തെ 2022 ഏപ്രിലിൽ വധശിക്ഷയ്ക്ക് വിധേയനാക്കിയത്. ഇന്ത്യന്‍ വംശജനായ മലേഷ്യൻ പൗരനായിരുന്നു നാഗേന്ദ്രൻ. ബൗദ്ധികവെല്ലുവിളി നേരിടുന്നയാളാണു നാഗേന്ദ്രൻ എന്നു പരിശോധനയിൽ തെളിഞ്ഞിരുന്നു. ഐക്യു സ്കോർ 69 മാത്രമുള്ള നാഗേന്ദ്രന്റേത് മാനസിക വൈകല്യമായിത്തന്നെ കണക്കാക്കണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുകയും ചെയ്തു. എന്നാൽ കാര്യങ്ങളിലെ ശരിയും തെറ്റും തിരിച്ചറിയാൻ നാഗേന്ദ്രന് കഴിയുമെന്നും വധശിക്ഷ നീട്ടിവയ്ക്കാനുള്ള പുതിയ തന്ത്രങ്ങളാണ് ഈ വാദങ്ങളെന്നുമായിരുന്നു സർക്കാരിന്റെ നിലപാട്. 12 വർഷത്തെ തടവിനു ശേഷം നാഗേന്ദ്രനെ തൂക്കിലേറ്റി.
∙ വിചാരണയ്ക്കു വന്നാൽ ജഡ്ജിക്കും തോന്നണം
മിസ്‍യൂസ് ഓഫ് ഡ്രഗ്സ് ആക്ട് (എംഡിഎ) എന്ന, ലഹരിമരുന്നുമായി ബന്ധപ്പെട്ട കർശനമായ നിയമമുള്ള രാജ്യമാണ് സിംഗപ്പുർ. ഇതനുസരിച്ച് നിശ്ചിത അളവിനു മുകളിൽ കഞ്ചാവ്, െഹറോയിൻ, കൊക്കെയ്ൻ, കെറ്റമിൻ തുടങ്ങിയവ കടത്തിയാൽ വധശിക്ഷ ലഭിക്കാം. അരക്കിലോയിൽ കൂടുതൽ കഞ്ചാവോ 15 ഗ്രാമിൽ കൂടുതൽ ഹെറോയിനോ കടത്തുന്നത് വധശിക്ഷയ്ക്ക് കാരണമാകുമെന്നും നിയമം പറയുന്നു. എന്നാൽ പലപ്പോഴും ഇത് കേസ് കേൾക്കുന്ന ജഡ്ജിമാരെക്കൂടി ആശ്രയിച്ചാണിരിക്കുന്നത്. അതിന്റെ ഉദാഹരണമാണ് സരിദേവിയുടെ കേസ്. വിചാരണയിലെ വാദങ്ങൾ പലപ്പോഴും ആ രീതിയിലായിരുന്നു.
30.72 ഗ്രാം ഹെറോയിൻ കടത്തി എന്നതായിരുന്നു സരിദേവിയുടെ പേരിലുള്ള കേസ്. മുഹമ്മദ് ഹൈക്കലിനെതിരെ, 28 ഗ്രാം ഹെറോയിൻ പിടികൂടിയെന്നും കേസെടുത്തു. മിസ്‍യൂസ് ഓഫ് ഡ്രഗ്സ് ആക്ട്’ അനുസരിച്ച് രണ്ടുപേർക്കും വധശിക്ഷ ഉറപ്പായിരുന്നു. എന്നാൽ വിധി വന്നപ്പോൾ സരിദേവിക്കു വധശിക്ഷയും ഹൈക്കലിന് ജീവപര്യന്തവും ചാട്ടവാറടിയും. ഒരു ‘കുറിയർ’ (കടത്തുകാരൻ) ആയി പ്രവർത്തിക്കുക മാത്രമേ ഹൈക്കൽ ചെയ്തിട്ടുള്ളൂ എന്നാണ് കോടതി നിരീക്ഷിച്ചത്. അതേസമയം, സരീദേവിയുടെ മൊഴികളിൽ വൈരുധ്യമുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു വധശിക്ഷ.
2014 ൽ ശിക്ഷ കഴിഞ്ഞിറങ്ങിയ ശേഷം ലഹരിമരുന്ന് ഉപയോഗിക്കാറില്ല എന്നായിരുന്നു അറസ്റ്റിലായ സമയത്ത് പൊലീസിനു നൽകിയ മൊഴിയിൽ സരിദേവി പറഞ്ഞിരുന്നത്. എന്നാൽ കോടതിയിൽ വന്നപ്പോൾ, താൻ സ്ഥിരമായി ഹെറോയിൻ ഉപയോഗിച്ചിരുന്നുവെന്നും അത് ലഭിക്കാത്തതിനാലുള്ള അസ്വസ്ഥതകൾ അനുഭവിക്കുന്ന ആളാണെന്നുമായിരുന്നു മൊഴി. പക്ഷേ തെളിവുകളെല്ലാം സരിദേവിക്ക് എതിരാണ് എന്നായിരുന്നു വിധി. ലഹരിമരുന്നിന് അടിമയായിട്ടുള്ള 370 പേർക്ക് ഒരാഴ്ച ഉപയോഗിക്കാനുള്ളത്ര ഹെറോയിൻ സരിദേവിയുടെ കയ്യിലുണ്ടെന്നായിരുന്നു കോടതി നിരീക്ഷിച്ചത്.
അപ്പീൽ നല്‍കിയപ്പോൾ, താൻ ലഹരിമരുന്ന് കടത്തുകാരിയല്ലെന്നും 19 ഗ്രാമോളം സ്വന്തം ഉപയോഗത്തിന് വാങ്ങിച്ചതാണെന്നും ബാക്കി 11 ഗ്രാം മാത്രമേ വിൽക്കാൻ ഉദ്ദേശിച്ചുള്ളൂ എന്നും അതിനാൽ വധശിക്ഷ ഒഴിവാക്കണമെന്നും അപേക്ഷിച്ചിരുന്നു. പക്ഷേ, കോടതി ഇതു പരിഗണിക്കാൻ തയാറായില്ല. തുടർന്ന് എല്ലാ വിധത്തിലുള്ള അപ്പീലുകളും നൽകിയെങ്കിലും അതൊന്നും പരിഗണിക്കപ്പെട്ടില്ല. നിശ്ചയിച്ച സമയത്തുതന്നെ സരിദേവിയെ വധശിക്ഷയ്ക്കു വിധേയയാക്കുകയും ചെയ്തു.
∙ അവസാനിക്കാതെ...
2004ലാണ് ഇതിനു മുൻപ് ഒരു വനിതയെ സിംഗപ്പുർ വധശിക്ഷയ്ക്കു വിധേയയാക്കുന്നത്. ഹെയർ ഡ്രസറായ യെൻ മേ വൂനാണ് (36) അന്നു വധശിക്ഷ ലഭിച്ചത്. സരിദേവിയുടെ കാര്യത്തിലാണെങ്കിൽ, ഇന്റർനാഷനൽ ഫെഡറേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സും ആംനസ്റ്റി ഇന്റർനാഷനലും വരെ ഇടപെട്ടു. ഇത്തരത്തിൽ മാരകശിക്ഷയിലൂടെ ലഹരി മരുന്നു കടത്ത് തടയാനുള്ള നീക്കത്തിൽനിന്നു പിന്മാറണമെന്ന് ഐക്യരാഷ്ട്ര സംഘടനയോടും ഇന്റർനാഷനൽ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയോടും വരെ ഇവർ ആവശ്യപ്പെട്ടു.
എന്നാൽ, പരോക്ഷമായിട്ടാണെങ്കിലും സിംഗപ്പുർ അതിനു മറുപടി നൽകിയതും ഒരു വധശിക്ഷാ പ്രഖ്യാപനത്തിലൂടെയാണ്. 2023 ഓഗസ്റ്റ് മൂന്നിന് അടുത്തയാളെയും വധശിക്ഷയ്ക്കു വിധേയമാക്കുകയാണ് സിംഗപ്പുർ. മലേഷ്യൻ വംശജനായ സിംഗപ്പൂരുകാരനാണ് ഇത്തവണ ലഹരിമരുന്നു കടത്തിനു വധശിക്ഷ നൽകുന്നത്. 50 ഗ്രാം ഹെറോയിൻ കടത്തിയതിനായിരുന്നു 2016 ൽ, ടാക്സി ഡ്രൈവർ കൂടിയായ ഇയാളെ പിടികൂടിയത്. 2019ൽ, കുറ്റക്കാരനാണെന്നു കോടതി വിധിക്കുകയും ചെയ്തു.
English Summary: Singapore Executes First Woman in 20 Years: Saridewi Djamani's Death and the Raising Questions about Capital Punishment