ബാഗ് വീണ് സ്വിച്ച് മാറി; മോദിയുടെ മൈക്കല്ല പിണറായിക്ക്; ‘ഞാൻ പറയുന്നത് എന്തെന്നാൽ’...
‘മൈക്ക് വയ്ക്കരുത്’ എന്നൊരു നാടൻ പ്രയോഗമുണ്ട്. ഒരു കാര്യം മൈക്കിലൂടെ വിളിച്ചു പറയുന്നതുപോലെ എല്ലാവരെയും അറിയിക്കരുതെന്ന് അർഥം. തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളിൽ കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിനിടെ മൈക്ക് തകരാറിലായത് അപ്പോൾ അവിടെയുണ്ടായിരുന്നവർ മാത്രമറിഞ്ഞ കാര്യമാണ്. എന്നാൽ, സംഭവത്തിൽ അട്ടിമറിയുണ്ടെന്ന സംശയത്തിന്റെ പേരിൽ പൊലീസ് കേസെടുത്തതോടെ സംഭവം നാടറിഞ്ഞു, നാണക്കേടുമായി. മൈക്ക് വിഷയത്തിൽ ‘മൈക്ക് വച്ചത്’ തിരിച്ചടിയായതോടെ കേസ് പിൻവലിച്ച് പൊലീസ് തടിയൂരി. ഇതിനിടെ പേരൂർക്കട എസ്‌വി സൗണ്ട്സിന്റെ മൈക്കും ആംപ്ലിഫയറും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പരിശോധനകൾക്ക് ശേഷം സാങ്കേതിക തകരാർ മൂലമാണ് പ്രശ്നങ്ങൾ ഉണ്ടായതെന്ന് ഉറപ്പാക്കിയശേഷമാണ് ഉടമ എസ്.രഞ്ജിത്തിന് മൈക്കും മറ്റ് ഉപകരണങ്ങളും തിരികെ നൽകിയത്.

മുഖ്യമന്ത്രിയുടെ മൈക്ക് തകരാറായതോടെ രഞ്ജിത്തും ‘വാർത്താതാരമായി’. വിഐപി പരിപാടിയിൽ രഞ്ജിത്ത് ആദ്യമായല്ല മൈക്ക് വച്ചത്. പ്രധാനമന്ത്രിമാർ പങ്കെടുത്ത പരിപാടികളിൽ വരെ രഞ്ജിത്ത് മൈക്ക് സെറ്റ് സ്ഥാപിച്ചിട്ടുണ്ട്. അതിനാൽ തന്നെ വിഐപി മൈക്ക് ഓപ്പറേറ്ററുടെ ആശങ്കകൾ രഞ്ജിത്തിന് പരിചിതവുമാണ്. അടുത്തിടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രസംഗത്തിനിടെ മൈക്ക് ഓപ്പറേറ്ററെ ശകാരിച്ചത്. ഇത്തരത്തിൽ മൈക്കിന് പിന്നിൽ പിറവിയെടുത്ത, എന്നാൽ മൈക്കിൽ കേൾക്കാത്ത ചില കഥകൾ രഞ്ജിത്തിനും പറയാനുണ്ട്...
∙ ‘‘വിഐപി പരിപാടിയിൽ എസ്പിജി എല്ലാം അരിച്ചു പെറുക്കും’’
‘‘പ്രധാനമന്ത്രി നരേന്ദ്രമോദി, മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്, സോണിയ ഗാന്ധി, രാഹുൽഗാന്ധി എന്നിവരുടെ പ്രസംഗ വേദികളിൽ മൈക്ക് സെറ്റ് ഒരുക്കിയിട്ടുണ്ട്. ആറ്റിങ്ങൽ മാമം ഗ്രൗണ്ടിൽ രാഹുൽ ഗാന്ധി പ്രസംഗിക്കാനെത്തിയപ്പോൾ, അദ്ദേഹത്തിന് എസ്പിജി സുരക്ഷയുണ്ടായിരുന്നു. എസ്പിജി സുരക്ഷ ഒരുക്കുന്ന വിപിഐ പരിപാടിയിൽ മൈക്ക് സെറ്റ് വയ്ക്കുന്നവരെക്കുറിച്ച് എസ്പിജിയും കേരള പൊലീസും വിശദമായി അന്വേഷിക്കും. മൈക്ക് സെറ്റ് ഉടമയുടെയും ജീവനക്കാരുടെയും വീടുകളിൽ പൊലീസെത്തി പശ്ചാത്തലം തിരക്കും. അയൽക്കാരിൽനിന്നും നാട്ടുകാരിൽനിന്നും വിവരങ്ങൾ ശേഖരിക്കും. തിരിച്ചറിയൽ രേഖകൾ ശേഖരിച്ച് ക്രിമിനൽ പശ്ചാത്തലം ഉണ്ടോ എന്ന് പരിശോധിക്കും.
വിഐപി പരിപാടികളിൽ സ്ഥാപിക്കാനുള്ള മൈക്കുകൾ പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക് വിഭാഗം ഉദ്യോഗസ്ഥർ മുൻകൂട്ടി പരിശോധിക്കും. വേദിയിൽ മൈക്ക് സജ്ജീകരിച്ച ശേഷം എസ്പിജി ഉദ്യോഗസ്ഥരും മൈക്കും ഉപകരണങ്ങളും പരിശോധിക്കും. അവർ തൃപ്തരല്ലെങ്കിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടിവരും. മൈക്ക് സെറ്റ് ഉടമ സ്ഥാപിക്കുന്ന ബോക്സുകൾക്ക് പുറമേ പൊതുമരാമത്ത് വകുപ്പ് വേദിയുടെ ഇരുവശത്തും 2 ബോക്സുകൾ സ്ഥാപിക്കും. ആംപ്ലിഫയറും പൊതുമരാമത്ത് വകുപ്പ് അധികമായിവയ്ക്കും.
മൈക്ക് സെറ്റ് ഉപകരണങ്ങൾ ക്രമീകരിക്കുന്നത് വിഐപി സംസാരിക്കുന്ന വേദിയിൽനിന്ന് 50 മീറ്റർ അകലെയാണ്. പൊലീസ് പരിശോധന കഴിഞ്ഞശേഷം എസ്പിജി അനുവാദത്തോടെ ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് നൽകും. രണ്ടുപേർക്കാണ് സാധാരണ ഇത്തരത്തിൽ കാർഡ് നൽകുന്നത്. മൈക്കിന് സാങ്കേതിക തകരാർ ഉണ്ടായാൽ എസ്പിജി അനുവാദത്തോടെ ജീവനക്കാർക്ക് വേദിയിലേക്ക് വരാം. എസ്പിജി ഉദ്യോഗസ്ഥർ അനുഗമിക്കും. പരിപാടികളിൽ വിഐപി പ്രസംഗിച്ചു തീരുന്നതുവരെ ആശങ്കയാണ്. ദേഷ്യക്കാരായ രാഷ്ട്രീയ നേതാക്കൾക്കാണ് മൈക്ക് നൽകുന്നതെങ്കിൽ ഓപ്പറേറ്ററുടെ ആശങ്കയും കൂടും.
വിഐപി പരിപാടികളിൽ ഇപ്പോൾ 2 മൈക്കുകളാണ് ഉപയോഗിക്കുന്നത്. നേരത്തേ 3 മൈക്കുകൾ വയ്ക്കുമായിരുന്നു. സ്റ്റേജിന്റെ 2 വശത്തെ ബോക്സുകളുമായി കണക്ട് ചെയ്യുന്ന മൈക്ക് ബാറ്ററി ലൈനിലും മറ്റ് രണ്ടെണ്ണം നേരിട്ടുള്ള വൈദ്യുതിയിലുമായിരിക്കും പ്രവർത്തിക്കുക. ഡോ. മൻമോഹൻസിങ് പ്രധാനമന്ത്രിയായിരിക്കെ തിരുവനന്തപുരത്ത് പ്രസംഗിക്കാനെത്തിയപ്പോഴും 3 മൈക്കുകളായിരുന്നു ക്രമീകരിച്ചിരുന്നത്. ഇപ്പോൾ നേരിട്ട് വൈദ്യുതി ലൈനിലാണ് മൈക്ക് പ്രവർത്തിപ്പിക്കുന്നത്. ജനറേറ്റർ സംവിധാനമുള്ളതിനാൽ ബാറ്ററി ലൈൻ ഉപയോഗിക്കാറില്ല. ഇത്തരം പരിപാടികളിൽ ഒരു ജനറേറ്റർ അധികമായി കരുതും. ഒരെണ്ണത്തിന് സാങ്കേതികമായി തകരാറുണ്ടായാൽ അടുത്തത് ഉടനെ പ്രവർത്തിപ്പിക്കാൻ വേണ്ടിയാണ് ഈ മുൻകരുതൽ. ഏറ്റവും നല്ല പ്രകടനം കാഴ്ചവയ്ക്കുന്ന ജനറേറ്റർ മാത്രമേ വിഐപി പരിപാടിയിൽ ഉപയോഗിക്കൂ.’’
∙ ‘‘നീട്ടിയും കുറുക്കിയും പ്രസംഗിച്ച് നേതാക്കൾ; ശ്രദ്ധവേണം, ശ്രദ്ധ’’
‘‘മേരേ പ്യാരേ ദേശ്‌വാസിയോം...’’ ഘനഗംഭീരമായ ശബ്ദത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗം ആരംഭിക്കും. ‘‘എന്റെ.. പ്രിയപ്പെട്ട..നാട്ടുകാരെ...’’ നീട്ടിയും ഇടയ്ക്കും ശബ്ദം വലിഞ്ഞു മുറുകിയും മുൻ മുഖ്യമന്ത്രി വി.എസ്. ‘‘ഞാൻ പറ..പറയുന്നത്.. എന്തെന്നാൽ..’’ ശബ്ദം ഇടയ്ക്ക് അടഞ്ഞും ഇടയ്ക്ക് നീട്ടി മൂളിയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വരിയും നിരയുമൊത്ത് ഇടമുറിയാതെ പ്രസംഗിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.
ഓരോ വിഐപികളും പ്രസംഗിക്കുമ്പോൾ മൈക്കിലും മറ്റ് സംവിധാനങ്ങളിലും മൈക്ക് സെറ്റ് ഓപ്പറേറ്റർ ജാഗ്രത പുലർത്തും. പരിപാടി തീരുന്നതുവരെ മൈക്ക് സൈറ്റ് ഓപ്പറേറ്റർക്ക് ആശങ്കയാണ്. എത്ര മുൻകരുതലെടുത്താലും വിഐപി ആയതിനാൽ ആശയങ്കയുണ്ടാകും.’’ എല്ലാ നേതാക്കളുടെയും പ്രസംഗം രഞ്ജിത്തിന് ഇഷ്ടമാണ്. ‘‘രാഹുൽഗാന്ധിയുടേത് നല്ല ശബ്ദമാണ്, ഉറച്ച ശബ്ദമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതും ഒഴുക്കുള്ള സംസാരമാണ്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റേത് പതിഞ്ഞ ശബ്ദമാണ്. അപ്പോൾ കൂടുതൽ ശ്രദ്ധകൊടുക്കേണ്ടിവരും.
2014ൽ പുത്തരിക്കണ്ടം മൈതാനത്താണ് മൻമോഹൻസിങ് പ്രസംഗിച്ചത്. പതിഞ്ഞ ശബ്ദമായതിനാൽ ശബ്ദം കൂട്ടികൊടുക്കേണ്ടിവരും. ഒരുപാട് കൂട്ടിയാൽ ഹൗളിങ് (മുഴക്കം) ഉണ്ടാകും. അപ്പോൾ പ്രസംഗത്തിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ച് ശബ്ദം ക്രമീകരിക്കണം. സെൻട്രൽ സ്റ്റേഡിയത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ചത്. ഉച്ചത്തിലുള്ള പ്രസംഗമായതിനാൽ വലിയ ക്രമീകരണം ആവശ്യമില്ല. ഉച്ചത്തിൽ സംസാരിക്കുന്നവരെയാണ് ഓപ്പറേറ്റർമാർക്കും താൽപര്യം. വിഐപി പരിപാടിയിൽ തലേദിവസംതന്നെ എല്ലാ പരിശോധനകളും പൂർത്തിയാക്കും.
∙ ‘ബാഗ് വീണ് സ്വിച്ച് മാറി, മുഖ്യമന്ത്രിയുടെ മൈക്ക് മുഴങ്ങി’
ശബ്ദം പിടിച്ചെടുക്കാൻ ശേഷികൂടിയ മൈക്കുകളാണ് വിഐപി പരിപാടികളിൽ ഉപയോഗിക്കുന്നത്. കേബിളുകൾ അടക്കം അധികമായി കരുതും. ഓരോ മൈക്കിനും ഓരോ ശേഷിയാണ്. നാടകത്തിനൊക്കെ വേദികളിൽ ഉപയോഗിക്കുന്നത് ശേഷി കൂടിയ മൈക്കാണ്. വേദിയിൽ ഏതെങ്കിലും ഭാഗത്ത് തൂക്കിയിട്ടാലും മൈക്ക് ശബ്ദം പിടിച്ചെടുക്കും. ശംഖുമുഖം പോലെയുള്ള കടൽത്തീരങ്ങളിൽ നടക്കുന്ന പരിപാടികൾക്ക് പ്രത്യേക മൈക്കാണ് ഉപയോഗിക്കുന്നത്. കടൽത്തിരയുടെയും കാറ്റിന്റെയും ശബ്ദം കേൾക്കാതിരിക്കാൻ എസ്എം 58 മൈക്കാണ് ഉപയോഗിക്കുന്നത്.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ മിക്ക സ്വകാര്യ പരിപാടികളിലും മൈക്ക് വച്ചിട്ടുണ്ട്. മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ പങ്കെടുത്ത പരിപാടിക്കും മൈക്ക് വച്ചിട്ടുണ്ട്. എന്നാൽ, അയ്യങ്കാളി ഹാളിൽ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി ആദ്യമായി മൈക്ക് വച്ചത്.
പരിപാടിയെക്കുറിച്ച് അതിന്റെ തലേദിവസമാണ് അറിയിച്ചത്. ആദ്യം പരിപാടി നടത്താൻ നിശ്ചയിച്ചിരുന്നത് ജൂലൈ 22ന് യൂണിവേഴ്സിറ്റി സെനറ്റ് ഹാളിലാണ്. എന്നാൽ, ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങുകൾക്കുശേഷം പലരും തലസ്ഥാനത്ത് മടങ്ങി എത്താത്തതിനാൽ പരിപാടി 25ലേക്ക് മാറ്റുകയായിരുന്നു. പരിപാടിയുടെ അന്ന് പൊലീസ് പരിശോധനയ്ക്കായി എത്തിയപ്പോഴാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന വിവരം അറിഞ്ഞത്.
തലേദിവസം അയ്യങ്കാളി ഹാളിൽ മറ്റൊരു പരിപാടി ഉണ്ടായിരുന്നതിനാൽ പരിപാടിയുടെ അന്ന് രാവിലെയാണ് മൈക്ക് സെറ്റ് സ്ഥാപിച്ചത്. വലതു വശത്താണ് മൈക്കും അനുബന്ധ ഉപകരണങ്ങളും വച്ചിരുന്നത്. പൊലീസും പൊതുമരാമത്ത് ഉദ്യോഗസ്ഥരും വന്നപ്പോൾ ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചു കാണിച്ചു. പരിപാടിയിൽ പങ്കെടുക്കാൻ വലിയ ജനക്കൂട്ടമാണെത്തിയത്. മുഖ്യമന്ത്രിയുടെ ഫോട്ടോ എടുക്കാനായി മാധ്യമപ്രവർത്തകരും തിരക്കുകൂട്ടി. തിക്കിനും തിരക്കിനുമിടെ ബോക്സ് താഴെ വീഴുന്ന സ്ഥിതിയുണ്ടായി. ഓപ്പറേറ്ററുടെ കസേര പോലും ആരോ കൊണ്ടുപോയി.
അതിനിടെ ആരോ ഒരാളുടെ ബാഗ് ഉപകരണത്തിനു മുകളിൽ വീണു. സ്വിച്ച് തിരിഞ്ഞ് മൈക്കിന്റെ ശബ്ദം കൂടി. ഓപ്പറേറ്റർ പെട്ടെന്നു പേടിച്ച് നോക്കിയപ്പോഴാണ് ബാഗ് കിടക്കുന്നത് കണ്ടത്. ഉടനെ ശബ്ദം കുറയ്ക്കുകയും ഏതാനും സെക്കൻഡുകൾക്കകംതന്നെ പ്രശ്നം പരിഹരിക്കുകയും ചെയ്തു. എന്നാൽ, പിറ്റേന്ന് രാവിലെ കന്റോൻമെന്റ് പൊലീസ്, പരിപാടിക്ക് ഉപയോഗിച്ച മൈക്കും മറ്റ് ഉപകരണങ്ങൾ ഹാജരാക്കാൻ നിർദേശിക്കുകയായിരുന്നു.
∙ ‘‘പ്രസംഗം നന്നാകാൻ മൈക്കിലും ശ്രദ്ധിക്കണം’’
പ്രസംഗം നന്നാകാൻ നല്ല ഉപകരണങ്ങൾ ഉപയോഗിക്കണം. ഹാളിന് അനുസരിച്ച് മൈക്കിലും മാറ്റമുണ്ടാകും. മുഴക്കമുള്ള ഹാളുകളാണെങ്കിൽ പ്രത്യേകം ശ്രദ്ധവേണം. ദീർഘകാല പരിചയത്തിലൂടെയേ ഇതെല്ലാം മനസ്സിലാക്കാൻ കഴിയൂ. സംസാരിക്കുന്ന ആളുടെ വായുടെ മുന്നിൽനിന്ന് അൽപം മാറിവേണം മൈക്ക് വയ്ക്കാൻ. ഉയരം അനുസരിച്ച് മൈക്ക് ക്രമീകരിച്ചാലും ചിലർ മൈക്കിൽ പിടിച്ച് സംസാരിക്കും. അവരുടെ കൈ തട്ടി മൈക്കിന്റെ സ്വിച്ച് ഓഫ് ആകും. എന്താണ് സംഭവിച്ചതെന്ന് അവർക്കും മനസ്സിലാകില്ല. പിന്നെ ഓപ്പറേറ്റർ വന്ന് ശരിയാക്കേണ്ടിവരും.
ടിവി മെക്കാനിക്കായിരുന്ന ഞാൻ 2006ൽ ആണ് എസ്‌വി സൗണ്ട്സ് ആരംഭിച്ചത്. 2 സ്ഥിരം ജീവനക്കാരുണ്ട്. വലിയ പരിപാടികൾ വരുമ്പോൾ പുറത്തുനിന്ന് ആളുകളെ വിളിക്കും. ഈ ജോലിയോട് ആളുകൾക്ക് താൽപര്യം കുറയുകയാണ്. മറ്റു ജോലികളാണെങ്കിൽ നിശ്ചിത മണിക്കൂർ ജോലി ചെയ്ത് പോകാനാകും. ഈ ജോലി എത്ര സമയത്ത് തീരുമെന്ന് പറയാൻ കഴിയില്ല. ചില സമയത്ത് ആഹാരം കഴിക്കാൻ കഴിയില്ല. പ്രായമുള്ളവരാണ് മിക്ക ജോലിക്കാരും. പുതിയ തലമുറയ്ക്ക് വലിയ താൽപര്യമില്ല. മൈക്ക് ഓർഡർ ഫീസ് വർധിപ്പിച്ചതും തിരിച്ചടിയാണ്. രാത്രി 10 മണിക്കുശേഷം മൈക്ക് പ്രവർത്തിപ്പിക്കാൻ കഴിയാത്തതിനാൽ പല പരിപാടികളും കുറഞ്ഞു.
∙ മറക്കില്ല, ‘പടയൊരുക്കത്തിന്’ ഇടയിലെ ഓഖി
രമേശ് ചെന്നിത്തലയുടെ ‘പടയൊരുക്കം’പരിപാടിക്കായി ശംഖുമുഖത്ത് മൈക്ക് സ്ഥാപിച്ചിരുന്നു. രാത്രി ഓഖി ചുഴലിക്കാറ്റ് ആഞ്ഞടിച്ചു. തീരം കടലെടുത്തു. ബോക്സുകളെല്ലാം നശിച്ചു. ആ പരിപാടി പിന്നീട് ഒരു മാസത്തിനുശേഷം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്നു. ശംഖുമുഖത്ത് സംഭവിച്ച നാശനഷ്ടങ്ങൾക്ക് രമേശ് ചെന്നിത്തല നഷ്ടപരിഹാരം നൽകുകയും ചെയ്തു.
English Summary: During The Oommen Chandy Memorial Service, How did Chief Minister Pinarayi Vijayan's Microphone Get Damaged? - Explained