രാജ് നിവാസിലെ എത്തിയ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തോട് പുതിയ ലഫറ്റ്നന്റ് ഗവർണർ ഇങ്ങനെ പറഞ്ഞു. രാജ് നിവാസിനു മുന്നിലെ ഉപേക്ഷിക്കപ്പെട്ട ഈ കുന്നും കാടും അതിമനോഹരമായ പാർക്കാക്കി മാറ്റണം. അതിന് ഒരാഴ്ചയാണ് സമയം. ആൻഡമാനാണ് സ്ഥലം. ലഫ്റ്റനന്റ് ഗവർണർ വക്കം പുരുഷോത്തമനും. വക്കം അവിടെ എത്തിയപ്പോഴാണ് ലഫ്റ്റനന്റ് ഗവർണർക്ക് ഇത്രയും അധികാരമുണ്ടെന്ന് മറ്റുള്ളവർ മനസിലാക്കിയത്.

രാജ് നിവാസിലെ എത്തിയ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തോട് പുതിയ ലഫറ്റ്നന്റ് ഗവർണർ ഇങ്ങനെ പറഞ്ഞു. രാജ് നിവാസിനു മുന്നിലെ ഉപേക്ഷിക്കപ്പെട്ട ഈ കുന്നും കാടും അതിമനോഹരമായ പാർക്കാക്കി മാറ്റണം. അതിന് ഒരാഴ്ചയാണ് സമയം. ആൻഡമാനാണ് സ്ഥലം. ലഫ്റ്റനന്റ് ഗവർണർ വക്കം പുരുഷോത്തമനും. വക്കം അവിടെ എത്തിയപ്പോഴാണ് ലഫ്റ്റനന്റ് ഗവർണർക്ക് ഇത്രയും അധികാരമുണ്ടെന്ന് മറ്റുള്ളവർ മനസിലാക്കിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ് നിവാസിലെ എത്തിയ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തോട് പുതിയ ലഫറ്റ്നന്റ് ഗവർണർ ഇങ്ങനെ പറഞ്ഞു. രാജ് നിവാസിനു മുന്നിലെ ഉപേക്ഷിക്കപ്പെട്ട ഈ കുന്നും കാടും അതിമനോഹരമായ പാർക്കാക്കി മാറ്റണം. അതിന് ഒരാഴ്ചയാണ് സമയം. ആൻഡമാനാണ് സ്ഥലം. ലഫ്റ്റനന്റ് ഗവർണർ വക്കം പുരുഷോത്തമനും. വക്കം അവിടെ എത്തിയപ്പോഴാണ് ലഫ്റ്റനന്റ് ഗവർണർക്ക് ഇത്രയും അധികാരമുണ്ടെന്ന് മറ്റുള്ളവർ മനസിലാക്കിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ് നിവാസിലെത്തിയ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തോട് പുതിയ ലഫറ്റ്നന്റ് ഗവർണർ ഇങ്ങനെ പറഞ്ഞു. രാജ് നിവാസിനു മുന്നിലെ ഉപേക്ഷിക്കപ്പെട്ട ഈ കുന്നും കാടും അതിമനോഹരമായ പാർക്കാക്കണം. അതിന് ഒരാഴ്ചയാണ് സമയം. ആൻഡമാനാണ് സ്ഥലം. ലഫ്റ്റനന്റ് ഗവർണർ വക്കം പുരുഷോത്തമനും. വക്കം അവിടെ എത്തിയപ്പോഴാണ് ലഫ്റ്റനന്റ് ഗവർണർക്ക് ഇത്രയും അധികാരമുണ്ടെന്ന് മറ്റുള്ളവർ മനസിലാക്കിയത്. 1993-ല്‍ ആൻഡമാന്‍ നിക്കോബാര്‍ ലഫ്റ്റനന്‍റ് ഗവര്‍ണറായി. ആ പദവി വിശ്രമിക്കാനുള്ളതല്ലെന്ന് വക്കം തെളിയിച്ചു.

അഭിഭാഷകൻ, രണ്ടു വട്ടം സ്പീക്കർ, പലവട്ടം മന്ത്രി, ഗവർണർ എന്നീ നിലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച ജീവിതമാണ് വക്കം എന്ന വക്കം പുരുഷോത്തമന്റേത്. സിനിമകളെ സ്നേഹിച്ച വക്കം കമ്പം മൂലം ഒരു തിയറ്റർ തന്നെ നടത്തിയെന്നതു മറ്റൊരു കൗതുകം. ആൻഡമാനിൽ ലഫ്റ്റനന്റ് ഗവർണറായിരുന്ന കാലത്ത് കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് എത്തി. തൽസ്ഥാനം രാജി വച്ച് വക്കം മത്സരത്തിന് ഒരുങ്ങി. അതു വേണോ എന്നു ചോദിച്ചവരോട് വക്കം ഇങ്ങനെ പറഞ്ഞു. ‘മേളം മുറുകിയാൽ മേളക്കമ്പക്കാർക്ക് ഇരിപ്പുറയ്ക്കില്ല’. അതാണ് വക്കം.

വക്കം പുരുഷോത്തമൻ (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

നാട്ടിൽ സ്കൂളുകൾ സ്ഥാപിച്ച കുടുംബം, പൊതുപ്രവർത്തനം വക്കത്തിന്റെ വഴിയായി 

വക്കത്ത് 1928 ഏപ്രില്‍ 12 നാണ് പുരുഷോത്തമന്‍ ജനിച്ചത്. കയര്‍ വ്യവസായി ഭാനു പണിക്കരുടെയും ഭവാനിയുടെയും പത്തു മക്കളില്‍ ഒന്നാമൻ. അറിയപ്പെടുന്ന കുടുംബങ്ങളിലെ പിന്‍മുറക്കാരായിരുന്നു അച്ഛനുമമ്മയും. കൊട്ടാരം വൈദ്യന്മാരായിരുന്ന ചാവര്‍കോട് വൈദ്യന്‍മാരുടെ കുടുംബാംഗമായിരുന്നു ഭവാനി. ശ്രീനാരായണഗുരുവുമായി വളരെയധികം അടുപ്പം പുലര്‍ത്തിയ കുടുംബം. കൊട്ടാരം വൈദ്യന്മാർ എന്ന നിലയ്ക്ക് വിപുലമായ ഭൂസ്വത്തിന് ഉടമകളും. ഭാനുപണിക്കരുടെ അച്ഛന്‍ കൊച്ചുപപ്പുതരകന്‍ ശ്രീമൂലം പ്രജാസഭാ അംഗമായിരുന്നു. കുമാരനാശാനടക്കമുള്ളവരുമായി അടുത്ത ചങ്ങാത്തം അദ്ദേഹത്തിനുണ്ടായിരുന്നു. വക്കത്ത്  പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ച് സാമൂഹികമാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കാനും അദ്ദേഹം തയ്യാറായി. ഇന്‍റര്‍മീഡിയറ്റും ബിഎ പൊളിറ്റിക്സും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലാണ് പഠിച്ചത്. പിന്നീട് അലിഗഡ് മുസ്‌ലിം സർവകലാശാലയിൽ നിന്ന് എംഎ എല്‍എല്‍ബി നേടി. 

വക്കം ജയിച്ചപ്പോൾ പാർട്ടി തോറ്റു, ആദ്യ ജയം രാജിയിൽ കലാശിച്ചു 

പൊതുപ്രവർത്തനത്തിൽ ആകൃഷ്ടനായിരുന്നു വക്കം. സ്വാതന്ത്ര്യ സമരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു. ഇന്‍റര്‍മീഡിയറ്റിന് യൂണിവേഴ്സിറ്റി കോളജില്‍ ചേര്‍ന്നതോടെ കെഎസ്‌യൂവിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു.  1953 പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വക്കം പഞ്ചായത്തിലേക്കു മത്സരിക്കാന്‍ പുരുഷോത്തമനോട് ആവശ്യപ്പെട്ടത്  ആര്‍എസ്പി നേതാവ് കെ. ബാലകൃഷ്ണനാണ്. വക്കം പഞ്ചായത്തിലെ രാഷ്ട്രീയസാധ്യതകള്‍ മുന്‍നിര്‍ത്തിയാണ് അദ്ദേഹം പുരുഷോത്തമനെ സമീപിച്ചത്. കോണ്‍ഗ്രസ് പൊതുവെ ദുര്‍ബലമായിരുന്ന പഞ്ചായത്തില്‍ ആര്‍എസ്പിയുടെ മുഖ്യ എതിരാളി മാര്‍ക്സിസ്റ്റ് പാര്‍ട്ടി ആയിരുന്നു.

ADVERTISEMENT

ചിറയിന്‍കീഴില്‍ എംഎല്‍എ ഉണ്ടെന്ന നിലയ്ക്കുള്ള സ്വാധീനം കൂടി പരിഗണിക്കുമ്പോള്‍ സ്വന്തം സ്ഥാനാര്‍ഥികള്‍ക്ക് വിജയസാധ്യത കൂടുതലുണ്ടെന്നായിരുന്നു ആര്‍എസ്പി യുടെ വിലയിരുത്തല്‍. എന്നാല്‍ തിരഞ്ഞെടുപ്പുഫലം വന്നപ്പോള്‍ കണക്കുകൂട്ടലുകള്‍ പിഴച്ചു. പാര്‍ട്ടി സ്ഥാനാര്‍ത്ഥികളില്‍ ജയിച്ചത് പുരുഷോത്തമന്‍ മാത്രം. മറ്റു സീറ്റുകളെല്ലാം മാര്‍ക്സിസ്റ്റ് പാര്‍ട്ടി സ്വന്തമാക്കി. അതോടെ പുരുഷോത്തമന്‍ പഞ്ചായത്ത് മെമ്പര്‍സ്ഥാനം ഉപേക്ഷിച്ചു. 

സാക്കിർ ഹുസൈന്റെ വിദ്യാർഥി, വർക്കലയുടെ സഹപ്രവർത്തകൻ 

രാഷ്ട്രീയത്തെക്കുറിച്ചു ചിന്തിക്കാനല്ല, മറിച്ച് ഉപരിപഠനത്തിനു പോകാനായിരുന്നു പിന്നീട് പുരുഷോത്തമന്‍റെ തീരുമാനം . വിവാഹം കഴിക്കാനാഗ്രഹിച്ചിരുന്ന ലില്ലിക്ക് അപ്പോഴേക്കും ഡല്‍ഹിയില്‍ എംബിബിഎസിന് പ്രവേശനം  കിട്ടിയിരുന്നു. അതോടെ പുരുഷോത്തമന്‍ അലിഗഡ് മുസ്‌ലിം സർവകലാശാലയിൽ എംഎ–എല്‍എല്‍ബിക്കു ചേര്‍ന്നു. അന്നവിടെ വൈസ്ചാന്‍സലറായിരുന്ന ഡോ. സാക്കിര്‍ഹുസൈനോട് വിദ്യാര്‍ഥി എന്നതിലുപരി മലയാളി അസ്സോസിയേഷന്‍ സെക്രട്ടറി എന്ന നിലയിലും അടുത്തിടപഴകാന്‍ പുരുഷോത്തമന് അവസരം ലഭിച്ചു. പഠനം പൂര്‍ത്തിയാക്കിയ ശേഷം പുരുഷോത്തമന്‍ സജീവരാഷ്ട്രീയത്തിലേക്കു മടങ്ങാന്‍ ശ്രമിച്ചില്ല. മറിച്ച് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാനായിരുന്നു തീരുമാനം. 

തിരുവനന്തപുരത്തെ മുതിര്‍ന്ന അഭിഭാഷകനായിരുന്ന പങ്കജാക്ഷന്‍ നായരുടെ ജൂനിയറായത് അങ്ങനെയാണ്. സന്നത്ത് എടുക്കുന്നതിനു മുമ്പും പിമ്പുമായി ആറുമാസം അദ്ദേഹത്തിനൊപ്പം പ്രാക്ടീസ് ചെയ്തു. പിന്നീട് പുരുഷോത്തമന്‍ നേരിട്ടുതന്നെ കേസുകള്‍ ഏറ്റെടുത്തുതുടങ്ങി. തുടക്കകാലം മുതല്‍ വരുമാനമുണ്ടാക്കാന്‍ കഴിഞ്ഞ വക്കീലെന്നു പേരെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. വര്‍ക്കല രാധാകൃഷ്ണന്‍, ചിറയിന്‍കീഴ് ഗോപിനാഥന്‍ നായര്‍, പിരപ്പന്‍കോട് മുരളി, ജയചന്ദ്രന്‍ നായര്‍ തുടങ്ങിയവരായിരുന്നു അഭിഭാഷകവൃത്തിയിലെ സമകാലികര്‍. 

ADVERTISEMENT

ആദ്യമത്സരം തോൽവിയോടെ, പിന്നീട് ജൈത്രയാത്ര 

എന്നാൽ വീണ്ടും പൊതുപ്രവർത്തനം വക്കത്തെ തേടി വന്നു. 1967-ല്‍ ചിറയിന്‍കീഴ് ലോകസഭാ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ആര്‍.ശങ്കര്‍ മത്സരിച്ചതോടെ രാഷ്ട്രീയത്തില്‍ സജീവമാകാന്‍ പുരുഷോത്തമനു മേല്‍ സമ്മര്‍ദ്ദമേറി. ചിറയിന്‍കീഴ് പാര്‍ലമെന്‍റ് സീറ്റിന്‍റെ പരിധിയില്‍ വരുന്ന ആറ്റിങ്ങല്‍  മണ്ഡലത്തില്‍ പുരുഷോത്തമന്‍ മത്സരിക്കണമെന്നതായിരുന്നു ആവശ്യം. കുടുംബപരമായും സാമ്പത്തികമായും സ്വാധീനശേഷിയുള്ള ഒരാള്‍ ആറ്റിങ്ങലില്‍ മത്സരിക്കുന്നത് ചിറയിന്‍കീഴ് ലോകസഭാ  സീറ്റിനു ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ് കരുതി. ആര്‍. ശങ്കര്‍ നേരിട്ടും പിന്നീട് പുരുഷോത്തമന്‍റെ പിതാവ് ഭാനുപ്പണിക്കര്‍ വഴിയും സ്ഥാനാര്‍ത്ഥിയാകാന്‍ പ്രേരിപ്പിച്ചു. അതോടെ മനസ്സില്ലാമനസ്സോടെ ആറ്റിങ്ങലില്‍ സിപി എമ്മിലെ കെ.പി. കെ ദാസിനോട് മത്സരിക്കാന്‍ പുരുഷോത്തമന്‍ തയ്യാറായി. ആ തിരഞ്ഞെടുപ്പില്‍ പുരുഷോത്തമന്‍ പരാജയപ്പെട്ടു. 

കേരളത്തിലെ വിവിധ പാർട്ടി നേതാക്കൾക്കൊപ്പം വക്കം പുരുഷോത്തമൻ (ഫയൽ ചിത്രം: മനോരമ)

തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും അതേ വര്‍ഷം തന്നെ വക്കം പുരുഷോത്തമനെ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാക്കമ്മിറ്റിയുടെ അധ്യക്ഷനാക്കി. അതും 40–ാം വയസിൽ. പാര്‍ട്ടിയിലെ വിദ്യാര്‍ഥി - യുവജനവിഭാഗങ്ങളെ അത് ആവേശം കൊള്ളിച്ചു.യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ഓഫിസില്‍ കൂടുതല്‍ സ്വാതന്ത്ര്യം കിട്ടിത്തുടങ്ങി. അസംബ്ലിയിലേക്കുള്ള കന്നിമത്സരം പരാജയമായിരുന്നെങ്കിലും അതേ മണ്ഡലത്തില്‍ നിന്ന് പുരുഷോത്തമന്‍ പിന്നീട് അഞ്ചു തവണയായാണ് വിജയത്തുടര്‍ച്ച നേടിയത്. 

എഡിസിയെ സസ്പെന്‍ഡ് ചെയ്ത ഗവർണർ, മാറ്റം വരുത്തിയ ഭരണാധികാരി 

ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ സ്വീകരിച്ച കടുത്ത നടപടികളുടെയും വികസന പ്രവർത്തനങ്ങളുടെയും പേരിലാണ് അദ്ദേഹം പ്രശസ്തനായത്. സര്‍ക്കാര്‍ ഫണ്ടിലും സംവിധാനത്തിലും തിരിമറി നടത്തിയവരെ സര്‍വ്വീസില്‍ നിന്നു സസ്പെൻഡ് ചെയ്തു.  അംഗരക്ഷകനായ എഡിസിയെപ്പോലും സസ്പെൻഡ് ചെയ്തു. നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ  കാലതാമസമായിരുന്നു പ്രധാന പ്രശ്നങ്ങളിലൊന്ന്. ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള രഹസ്യധാരണയായിരുന്നു  ഇതിനു കാരണം. രാജ് നിവാസിനു മുന്നില്‍ കുന്നും തടാകവും ഒരാഴ്ച കൊണ്ട് നവീകരിച്ചു.

പോര്‍ട്ട് ബ്ലയറില്‍ വക്കം പുരുഷോത്തമൻ മുൻകയ്യെടുത്ത് നിർമ്മിച്ച പാർക്ക് (ഫയൽ ചിത്രം: മനോരമ)

ജപ്പാന്‍ അധിനിവേശ കാലത്തിന്റെ അവശിഷ്ടങ്ങള്‍ ആ കുന്നിലുണ്ടായിരുന്നു. ജപ്പാന്‍ ക്ഷേത്രത്തിന്റെയും  ബങ്കറിന്‍റെയും അവശിഷ്ടങ്ങള്‍ സംരക്ഷിച്ചു. ഒരാഴ്ച കൊണ്ട് രാജ് നിവാസിനു മുന്നില്‍ ഗാന്ധി പാര്‍ക്കുണ്ടായി. അതോടെ ലഫ്റ്റ്നന്റ് ഗവർണർ ആരെന്നും ഉദ്യോഗസ്ഥർക്ക് മനസിലായി. അത്തരത്തില്‍ സമയപരിധി നിശ്ചയിച്ചാണ് ഒരു വര്‍ഷം കൊണ്ട് പോര്‍ട്ട് ബ്ലയറില്‍ ടൂറിസ്റ്റുകള്‍ക്കുള്ള മൂന്നു നില മന്ദിരമുയര്‍ത്തിയതും. 2011 ഓഗസ്റ്റ് 26 ന് വക്കം മിസോറാം ഗവര്‍ണറായി നിയമിക്കപ്പെട്ടു. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഗവര്‍ണര്‍മാര്‍ക്ക് സ്ഥലം മാറ്റമുണ്ടായി. വക്കം പുരുഷോത്തമനെ നാഗാലാൻഡിലേക്കു മാറ്റി. തുടർന്ന് ഗവര്‍ണര്‍ പദവിയില്‍ നിന്ന് വക്കം രാജി വച്ചു. 

നിലപാടുകളിൽ കാർക്കശ്യം, അടിമുടി കോൺഗ്രസുകാരൻ 

ദേശീയരാഷ്ട്രീയത്തിലും സംസ്ഥാനത്തും നടന്ന മാറ്റങ്ങള്‍ക്കിടയില്‍ എന്നും കോണ്‍ഗ്രസുകാരനായി വക്കം നിന്നു. 1969-ല്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിലുണ്ടായ പിളര്‍പ്പിനെത്തുടര്‍ന്ന് സിപിഐയെയും മുസ്‌ലിം ലീഗിനെയും ഡിഎംകെയെയും കൂട്ടുപിടിച്ച് ഇന്ദിരാഗാന്ധി അധികാരം നിലനിര്‍ത്തിയപ്പോള്‍ അതിന്‍റെ തുടര്‍ച്ചയായി കേരളത്തിലും രാഷ്ട്രീയ സമവാക്യങ്ങളില്‍ മാറ്റം വന്നു. കോണ്‍ഗ്രസിന്‍റെ പുറത്തു നിന്നുള്ള പിന്തുണയോടെ സി. അച്യുതമേനോന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സംസ്ഥാനത്ത് അധികാരത്തിലെത്തി. വക്കം പുരുഷോത്തമനും ആ മന്ത്രിസഭയില്‍ അംഗമായി.

യുഡിഎഫ് നേതാക്കൾക്കൊപ്പം വക്കം പുരുഷോത്തമൻ (ഫയൽ ചിത്രം: മനോരമ)

ചിക്മംഗ്ലൂര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ.കെ. ആന്‍റണി മുഖ്യമന്ത്രി പദം രാജിവച്ചു. വക്കവും ആന്‍റണിക്കൊപ്പം ചേര്‍ന്നു. 1980-ലെ തിരഞ്ഞെടുപ്പോടെ എ.കെ. ആന്‍റണിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് (യു) ഇടതുമുന്നണിയുടെ ഭാഗമായി. വക്കം പുരുഷോത്തമനും എല്‍ഡിഎഫിനൊപ്പമെത്തി. എന്നാല്‍ അധികം വൈകാതെ കോൺഗ്രസ് (യു) യുഡിഎഫ് ചേരിയിലെത്തി.വൈകാതെ കരുണാകരവിഭാഗവും ആന്‍റണിവിഭാഗവും ഒന്നിച്ചു. 1982 ലെ കരുണാകരന്‍ മന്ത്രിസഭയില്‍ സ്പീക്കറുടെ റോളിലായിരുന്നു വക്കം. 

ഹെഡ്മാസ്റ്ററോ ലൗഡ് സ്പീക്കറോ, നിയമസഭയിലെ വക്കം റൂളിങ് 

എന്നും മികച്ച മന്ത്രിയായിരുന്നു വക്കം. പ്രധാന വകുപ്പുകളും ഭരിച്ചു. സി. അച്യതമേനോന്‍ മന്ത്രിസഭയിൽ  കൃഷി-തൊഴില്‍ വകുപ്പുമന്ത്രിയായി. 1980-81 ആദ്യ നായനാര്‍ സര്‍ക്കാരില്‍ ആരോഗ്യം ടൂറിസം വകുപ്പുകളായിരുന്നു. 2001-ല്‍ എ.കെ. ആന്‍ണി മന്ത്രിസഭയിൽ സ്പീക്കറായി. 2004-ല്‍  ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിൽ ധനകാര്യ എക്സൈസ് വകുപ്പുകളുടെ ചുമതല വഹിച്ചു. ഉമ്മന്‍ചാണ്ടി സ്വിറ്റ്സര്‍ലന്‍റിലെ ദാവോസിലേക്കു പോയ നാളുകളില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ ചുമതല വഹിച്ചു. കയര്‍ നിര്‍മ്മാണമേഖലയെയും കയര്‍തൊഴിലാളികളെയും കണ്ടുവളര്‍ന്ന ബാല്യമായിരുന്നു പുരുഷോത്തമന്‍റേത്. ആദ്യതവണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം കയര്‍തൊഴിലാളികളുടെ മിനിമം കൂലി വര്‍ധിപ്പിച്ചു.

രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാം കേരളനിയമസഭ സന്ദർശിച്ചപ്പോൾ (ഫയൽ ചിത്രം: മനോരമ)

അഗ്രികള്‍ച്ചര്‍ വര്‍ക്കേഴ്സ് ആക്ട്, ഹെഡ് ലോഡ് വര്‍ക്കേഴ്സ് ആക്ട്, ഏലാ ഡവലപ്പ്മെന്‍റ് സ്കീം, ടൂറിസം ഡവലപ്മെന്റ് സ്കീം , സ്റ്റുഡന്‍റ്സ് ഹെല്‍ത്ത് കാര്‍ഡ് സ്കീം, മെഡിക്കല്‍ കോളജുകള്‍ക്ക് റഫറല്‍ ഹോസ്പിറ്റ്റല്‍ സ്റ്റാറ്റസ് തുടങ്ങി നടപടികൾ എടുത്തു. ആക്ട് കൃഷിഭൂമി കര്‍ഷകത്തൊഴിലാളിയുടെ കൈവശമാകുമെന്ന് പ്രചരണം വന്നു. നിയമസഭയില്‍ വക്കം പുരുഷോത്തമന്‍റെ പ്രതികരണം ഇങ്ങനെ. ‘‘എന്‍റെ ഈ ബില്ലുകൊണ്ട് കൃഷിഭൂമിയെല്ലാം കര്‍ഷകത്തൊഴിലാളിയുടെ ഉടമസ്ഥതയില്‍ വരുമെന്നുണ്ടെങ്കില്‍ സന്തോഷിക്കുന്നത് ഞാനായിരിക്കും.’’ 

ചുമട്ടുതൊഴിലാളികളുടെ മിനിമം കൂലി നിശ്ചയിക്കുന്നതിനും തൊഴില്‍ത്തര്‍ക്കങ്ങള്‍ക്ക് സമയപരിധി നിശ്ചയിക്കാനും അതിലിടപെട്ട് തീരുമാനമെടുക്കാനും  തൊഴില്‍ വകുപ്പിനെ അധികാരപ്പെടുത്തുന്നതായിരുന്നു ഹെഡ് ലോഡ് വര്‍ക്കേഴ്സ് ആക്ട്. ഓണം വാരാഘോഷം വര്‍ഷാവര്‍ഷമുള്ള സ്ഥിരം സംവിധാനമാക്കിയത് അദ്ദേഹമാണ്. നിയമസഭയില്‍ 2 തവണ സ്പീക്കറായി പ്രവര്‍ത്തിച്ചു. 1982 ജൂണ്‍ 24 ന് കരുണാകരന്‍ മന്ത്രിസഭയില്‍ സ്പീക്കറായി. ലോക്സഭയിലേക്ക് ജയിച്ചപ്പോൾ സ്ഥാനം ഒഴിഞ്ഞു. 2001 ജൂണ്‍ 6 ന് വീണ്ടും സ്പീക്കറായി. അസംബ്ലി നടപടിക്രമങ്ങളിലും സമയക്രമീകരണത്തിലും കൃത്യത വരുത്തി.  നടപടികളെല്ലാം ഉച്ചയ്ക്ക് മുമ്പ് പൂര്‍ത്തിയാക്കി 1.30 ന് സഭ പിരിയുന്ന പ്രവര്‍ത്തനശൈലി കൈക്കൊണ്ടു. ഏറെ പ്രാധാന്യമുള്ള രണ്ട് നിയമസഭാ സമിതികൾ രൂപീകരിച്ചു. ലോക്കൽ ഫണ്ട് അക്കൗണ്ട് കമ്മറ്റിയും ഔദ്യോഗിക ഭാഷാ കമ്മിറ്റിയും. 

‘ദിസ് ഈസ് ദ് വെറ്റസ്റ്റ് ഡ്രൈ സ്റ്റേറ്റ് ഐ ഹാവ് എവർ സീൻ’ 

എല്ലാവരുമായി സൗഹൃദം. അതായിരുന്നു വക്കം ശൈലി. കെ. കരുണാകരനോടും എ.കെ. ആന്‍റണിയോടും അടുപ്പം നിലനിര്‍ത്തി. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി,  നരസിംഹ റാവു  എന്നിവരോടള്ള പരിചയത്തിന്‍റെ തുടര്‍ച്ച ഗുലാം നബി ആസാദു മുതല്‍ അഹമ്മദ് പട്ടേല്‍ വരെ നീളുന്നതാണ്. 

പാര്‍ട്ടിയിലും പൊതുവേദിയിലും സ്വന്തം നിലപാടുകളില്‍ ഉറച്ചുനിന്നു എന്നതാണ് വക്കം പുരുഷോത്തമന്‍റെ പ്രത്യേകത. അഭിനന്ദനങ്ങള്‍ക്കൊപ്പം കടുത്ത വിമര്‍ശനങ്ങളെയും ഇതു ക്ഷണിച്ചുവരുത്തി. സംവരണം അതിലൊന്നായിരുന്നു.  25 വര്‍ഷക്കാലം ആറ്റിങ്ങല്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചു.  എല്ലാ പഞ്ചായത്തുകളിലും ഹൈസ്കൂളും ഹയര്‍ സെക്കൻഡറി സ്കൂളും തുടങ്ങാന്‍ മുന്‍കൈയെടുത്തു. പഞ്ചായത്തുതലത്തില്‍ എല്ലായിടത്തും ആശുപത്രികൾ സ്ഥാപിച്ചു. പൊതുവെ ഗൗരവക്കാരനെന്നാണ് പേര്, എന്നാൽ നർമവും വശമുണ്ടായിരുന്നു. മിസോറമില്‍ ഗവര്‍ണറായിരിക്കുമ്പോള്‍ മദ്യനയത്തോടു സ്വീകരിച്ച നിലപാട്.

നടൻ പ്രേം നസീറിനൊപ്പം വക്കം പുരുഷോത്തമൻ (ഫയൽ ചിത്രം: മനോരമ)

സമ്പൂര്‍ണ്ണ മദ്യനിരോധനമുള്ള സംസ്ഥാനമാണ് മിസോറം. എന്നാല്‍ അവിടെ മദ്യം സുലഭമായി ലഭിക്കുകയും ചെയ്തിരുന്നു. വക്കം ഇങ്ങനെ വിശേഷിപ്പിച്ചു. "ദിസ് ഈസ് ദ് വെറ്റസ്റ്റ് ഡ്രൈ സ്റ്റേറ്റ് ഐ ഹാവ് എവര്‍ സീന്‍ ', ഏറ്റവും കൂടുതൽ മദ്യം ഒഴുകുന്ന മദ്യനിരോധിത സംസ്ഥാനം എന്നു തർജമ പറയാം. ഒന്നാന്തരം 'ക്ലബ് വാല' യായിരുന്നു വക്കം. തിരുവനന്തപുരത്തെ പ്രധാന ക്ലബുകളിലെല്ലാം അദ്ദേഹം അംഗമായിരുന്നു. ഷട്ടില്‍, ഗോള്‍ഫ് കളികളോട് താല്‍പ്പര്യമുണ്ടായിരുന്നു. വായനയും സിനിമ കാണലുമായിരുന്നു മറ്റു പ്രധാനഹോബികള്‍. സിനിമയോടുള്ള താല്‍പ്പര്യം കാരണം തിയറ്റര്‍ തന്നെ കുറേക്കാലം നടത്തി. സജീവരാഷ്ട്രീയത്തിലേക്കു വന്നതോടെ വക്കം പ്രകാശ് തിയറ്റര്‍ നിര്‍ത്തലാക്കുകയായിരുന്നു. ഒരു നാടകത്തില്‍ പുരുഷോത്തമന്‍ അഭിനയിച്ചിട്ടുമുണ്ട്. 

English Summary: Tribute to the Senior Congress Leader Vakkom Purushothaman