ദുബായിൽ നിന്ന് നാട്ടിലേക്ക് തിരിക്കുന്നതിന് മുൻപ് മകൾ അമ്മയെ വിളിച്ചു, വരുമ്പോൾ എന്ത് കൊണ്ടുവരണമെന്ന് അറിയുകയാണ് ലക്ഷ്യം. കുറച്ച് തക്കാളി കൊണ്ടുവരൂ എന്നായിരുന്നു അമ്മയുടെ മറുപടി. 10 കിലോ തക്കാളി ഭദ്രമായി പൊതിഞ്ഞ് പെട്ടിയിലാക്കിയാണ് നല്ലവളായ മകൾ നാട്ടിൽ വിമാനമിറങ്ങിയത്. ട്വീറ്റിന്റെ രൂപത്തിൽ പ്രചരിക്കുന്ന ഈ സംഭവം കാട്ടിത്തരും, ഇപ്പോൾ ഇന്ത്യയിൽ തക്കാളിക്കുള്ള നിലയും ‘വിലയും’ ലോകത്തെ രണ്ടാമത്തെ വലിയ തക്കാളി ഉൽപാദകരായ ഇന്ത്യയിൽ കഴിഞ്ഞ 3 മാസമായി തക്കാളി വില ഉയർന്നുതന്നെ നിൽക്കുകയാണ്. സാധാരണ തക്കാളി വിലയിൽ കുതിച്ചു കയറ്റമുണ്ടാകുമ്പോൾ അത് ഒന്നോ രണ്ടോ ആഴ്ച മാത്രം നീണ്ടുനിൽക്കുന്ന പ്രതിഭാസമായിരിക്കും. അതിനു ശേഷം വില താനെ താഴ്ന്നു വരും. എന്നാൽ ഇത്തവണ രാജ്യത്തുണ്ടായത് പതിവിന് വിപരീതമായ സംഭവമായിരുന്നു.

ദുബായിൽ നിന്ന് നാട്ടിലേക്ക് തിരിക്കുന്നതിന് മുൻപ് മകൾ അമ്മയെ വിളിച്ചു, വരുമ്പോൾ എന്ത് കൊണ്ടുവരണമെന്ന് അറിയുകയാണ് ലക്ഷ്യം. കുറച്ച് തക്കാളി കൊണ്ടുവരൂ എന്നായിരുന്നു അമ്മയുടെ മറുപടി. 10 കിലോ തക്കാളി ഭദ്രമായി പൊതിഞ്ഞ് പെട്ടിയിലാക്കിയാണ് നല്ലവളായ മകൾ നാട്ടിൽ വിമാനമിറങ്ങിയത്. ട്വീറ്റിന്റെ രൂപത്തിൽ പ്രചരിക്കുന്ന ഈ സംഭവം കാട്ടിത്തരും, ഇപ്പോൾ ഇന്ത്യയിൽ തക്കാളിക്കുള്ള നിലയും ‘വിലയും’ ലോകത്തെ രണ്ടാമത്തെ വലിയ തക്കാളി ഉൽപാദകരായ ഇന്ത്യയിൽ കഴിഞ്ഞ 3 മാസമായി തക്കാളി വില ഉയർന്നുതന്നെ നിൽക്കുകയാണ്. സാധാരണ തക്കാളി വിലയിൽ കുതിച്ചു കയറ്റമുണ്ടാകുമ്പോൾ അത് ഒന്നോ രണ്ടോ ആഴ്ച മാത്രം നീണ്ടുനിൽക്കുന്ന പ്രതിഭാസമായിരിക്കും. അതിനു ശേഷം വില താനെ താഴ്ന്നു വരും. എന്നാൽ ഇത്തവണ രാജ്യത്തുണ്ടായത് പതിവിന് വിപരീതമായ സംഭവമായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായിൽ നിന്ന് നാട്ടിലേക്ക് തിരിക്കുന്നതിന് മുൻപ് മകൾ അമ്മയെ വിളിച്ചു, വരുമ്പോൾ എന്ത് കൊണ്ടുവരണമെന്ന് അറിയുകയാണ് ലക്ഷ്യം. കുറച്ച് തക്കാളി കൊണ്ടുവരൂ എന്നായിരുന്നു അമ്മയുടെ മറുപടി. 10 കിലോ തക്കാളി ഭദ്രമായി പൊതിഞ്ഞ് പെട്ടിയിലാക്കിയാണ് നല്ലവളായ മകൾ നാട്ടിൽ വിമാനമിറങ്ങിയത്. ട്വീറ്റിന്റെ രൂപത്തിൽ പ്രചരിക്കുന്ന ഈ സംഭവം കാട്ടിത്തരും, ഇപ്പോൾ ഇന്ത്യയിൽ തക്കാളിക്കുള്ള നിലയും ‘വിലയും’ ലോകത്തെ രണ്ടാമത്തെ വലിയ തക്കാളി ഉൽപാദകരായ ഇന്ത്യയിൽ കഴിഞ്ഞ 3 മാസമായി തക്കാളി വില ഉയർന്നുതന്നെ നിൽക്കുകയാണ്. സാധാരണ തക്കാളി വിലയിൽ കുതിച്ചു കയറ്റമുണ്ടാകുമ്പോൾ അത് ഒന്നോ രണ്ടോ ആഴ്ച മാത്രം നീണ്ടുനിൽക്കുന്ന പ്രതിഭാസമായിരിക്കും. അതിനു ശേഷം വില താനെ താഴ്ന്നു വരും. എന്നാൽ ഇത്തവണ രാജ്യത്തുണ്ടായത് പതിവിന് വിപരീതമായ സംഭവമായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായിൽ നിന്ന് നാട്ടിലേക്ക് തിരിക്കുന്നതിന് മുൻപ് മകൾ അമ്മയെ വിളിച്ചു, വരുമ്പോൾ എന്ത് കൊണ്ടുവരണമെന്ന് അറിയുകയാണ് ലക്ഷ്യം. കുറച്ച് തക്കാളി കൊണ്ടുവരൂ എന്നായിരുന്നു അമ്മയുടെ മറുപടി. 10 കിലോ തക്കാളി ഭദ്രമായി പൊതിഞ്ഞ് പെട്ടിയിലാക്കിയാണ് നല്ലവളായ മകൾ നാട്ടിൽ വിമാനമിറങ്ങിയത്. ട്വീറ്റിന്റെ രൂപത്തിൽ പ്രചരിക്കുന്ന ഈ സംഭവം കാട്ടിത്തരും, ഇപ്പോൾ ഇന്ത്യയിൽ തക്കാളിക്കുള്ള നിലയും ‘വിലയും’

ലോകത്തെ രണ്ടാമത്തെ വലിയ തക്കാളി ഉൽപാദകരായ ഇന്ത്യയിൽ കഴിഞ്ഞ 3 മാസമായി തക്കാളി വില ഉയർന്നുതന്നെ നിൽക്കുകയാണ്. സാധാരണ തക്കാളി വിലയിൽ കുതിച്ചു കയറ്റമുണ്ടാകുമ്പോൾ അത് ഒന്നോ രണ്ടോ ആഴ്ച മാത്രം നീണ്ടുനിൽക്കുന്ന പ്രതിഭാസമായിരിക്കും. അതിനു ശേഷം വില താനെ താഴ്ന്നു വരും. എന്നാൽ ഇത്തവണ രാജ്യത്തുണ്ടായത് പതിവിന് വിപരീതമായ സംഭവമായിരുന്നു. കിലോയ്ക്ക് 100ന് മുകളിലേക്ക് വില കുതിച്ചുയർന്നതോടെയാണ് വാർത്തകളിൽ തക്കാളി നിറഞ്ഞത്. ഇപ്പോഴിതാ 100ൽ നിന്ന് 150ലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് ഈ ‘ചുവപ്പൻ പഴ’ത്തിന്റെ വില.

Manorama Online creative. Picture courtesy: iStock / ALEAIMAGE
ADVERTISEMENT

തക്കാളി വില കുതിച്ചുകയറുമ്പോൾ അത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ് ഉണ്ടാക്കുന്നത്. സംസ്ഥാന സർക്കാരുകള്‍ സബ്സിഡി ഏർപ്പെടുത്തി കുറഞ്ഞ നിരക്കിൽ ജനങ്ങളിലേക്ക് തക്കാളി എത്തിക്കാൻ വിവിധ നടപടികൾ സ്വീകരിക്കുന്നതിനിടെ പാർലമെന്റിൽ വരെ തക്കാളി കത്തികയറുകയാണ്. കേരളത്തിലാകട്ടെ ഓണത്തോടനുബന്ധിച്ച് വില കുറയ്ക്കാനുള്ള കൊണ്ടുപിടിച്ച ശ്രമവും നടക്കുന്നുണ്ട്. 2023 ഓഗസ്റ്റ് ഏഴിലെ വിലനിലവാരമനുസരിച്ച് കേരളത്തിൽ പലയിടത്തും തക്കാളി വില നൂറു രൂപയ്ക്കു താഴെ എത്തിത്തുടങ്ങിയിട്ടുണ്ട്.

അതേസമയം, തക്കാളിയുമായി പോകുന്ന വാഹനങ്ങൾ കൊള്ളയടിക്കപ്പെടുന്നതും തക്കാളി വിറ്റ് കർഷകർ കോടീശ്വരന്‍മാരാകുന്ന സംഭവങ്ങളും രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ഒറ്റപ്പെട്ടതല്ലാതാവുന്നു. കൃഷി ചെയ്താൽ ആഴ്ചകൾക്കുള്ളിൽ തക്കാളി വിളവെടുക്കാനാവും. എന്നിട്ടും 3 മാസമായി രാജ്യത്ത് തക്കാളി വില ഉയർന്നു നിൽക്കുന്നത് എന്തുകൊണ്ടാവും? തക്കാളി വിലവർധനയിൽ രാജ്യത്തുണ്ടായ വിവിധ സംഭവങ്ങൾ പരിശോധിക്കാം, ഒപ്പം സംസ്ഥാനങ്ങൾ എങ്ങനെയാണ് വിലവർധനയെ നേരിടാൻ തയാറായതെന്നും.

∙ ഉയരെ ഉയരെ തക്കാളി വില

മിക്കപ്പോഴും മൊത്തവിപണന കേന്ദ്രങ്ങളിൽ കിലോയ്ക്ക് അഞ്ചും പത്തും രൂപയാണ് തക്കാളിക്ക് ലഭിച്ചിരുന്നത്. ഈ വിലയിലും കർഷകർ കൃഷി തുടർന്നുപോന്നു. കുറഞ്ഞ ചെലവിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ വിളവെടുക്കാനാവും എന്നതാണ് തക്കാളി കൃഷിയുടെ മേൻമ. കനത്ത മഴയിൽ കൃഷി നാശം സംഭവിക്കുമ്പോൾ മാത്രമാണ് രാജ്യത്ത് തക്കാളിയുടെ വില ഉയരാറുള്ളത്. എന്നാൽ ഇത് ഒന്നോ രണ്ടോ ആഴ്ചകൾക്ക് അപ്പുറത്തേയ്ക്ക് നീളുകയും ചെയ്യുമായിരുന്നില്ല.

ADVERTISEMENT

രാജ്യത്ത് തക്കാളിയുടെ ആവശ്യക്കാർ കൂടുതലും ഉത്തരേന്ത്യയിലാണ്. കർണാടക, ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര എന്നീ 3 സംസ്ഥാനങ്ങളിലാണ് പ്രധാനമായും തക്കാളി കൃഷി ചെയ്യുന്നത്. കർണാടകയിൽ ജൂലൈ അവസാന വാരം ഒരുകിലോ തക്കാളിക്ക് 140 മുതൽ 150 രൂപ വരെയായിരുന്നു വില. ഇപ്പോഴത് ഇരുന്നൂറിലേക്ക് അടുത്തിരിക്കുകയാണ്. ഉൽപാദനത്തിൽ മുന്നിട്ട് നിൽക്കുന്ന കർണാടകത്തിൽ പോലും തക്കാളിക്ക് ക്ഷാമമുണ്ടെന്നാണ് ഈ വിലവർധന നൽകുന്ന സൂചന.

കർണാടകയുടെ തലസ്ഥാനമായ ബെംഗളൂരുവിലെ അവസ്ഥ ഇതിന് ഉദാഹരണമാണ്. സാധാരണ ഗതിയിൽ കോലാറിൽ നിന്നാണ് ഇവിടേക്ക് തക്കാളി എത്തുന്നത്. എന്നാൽ ഉത്തരേന്ത്യൻ വിപണിയിൽ ആവശ്യക്കാരേറിയതോടെ വ്യാപാരികൾ അവിടുത്തെ വിപണിയിലേക്ക് ഉയർന്ന വിലയ്ക്ക് തക്കാളി കയറ്റി വിടുകയാണ്.

Representative image by: iStock / Peter-verreussel

ഇതോടെ ബെംഗളൂരുവിൽ തക്കാളിയുടെ കരുതൽ ശേഖരം കുറയുകയാണ്. കോലാറിൽ നിന്നുള്ള വരവ് കുറഞ്ഞതോടെ ചിക്കബെല്ലാപൂർ, നാസിക്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്ന് ബെംഗളൂരുവിലേക്ക് തക്കാളി എത്തുന്നുണ്ട്. വില കുത്തനെ ഉയർന്നതോടെ വാങ്ങുന്ന തക്കാളിയുടെ അളവിൽ വലിയ കുറവാണ് ഉപഭോക്താക്കൾ വരുത്തിയിരിക്കുന്നത്.

∙ തക്കാളിക്കൃഷിക്ക് എന്ത് സംഭവിച്ചു?

ADVERTISEMENT

സാധാരണ എല്ലാ വർഷവും ജൂലൈ മാസം തക്കാളി വിലയിൽ വർധനയുണ്ടാവാറുണ്ട്. മൺസൂൺ മഴയിലുണ്ടാവുന്ന വിളനാശവും കൃഷിയിലെ ഇടവേളയുമാണ് കാരണം. എന്നാൽ ഇക്കുറിയുണ്ടായ വില വർധന അപ്രതീക്ഷിതമായിരുന്നു. തക്കാളിക്ക് ജൂണിലെ വിലയിൽ നിന്ന് ഏകദേശം 300 ശതമാനത്തിലധികമാണ് ജൂലൈയിൽ വില വർധിച്ചത്. ജൂണിൽ തക്കാളിയുടെ ശരാശരി വില കിലയ്ക്ക് 32 രൂപയായിരുന്നു. ഇതാണ് നൂറിനും മുകളിലേക്ക് ഉയർന്നത്. ഇപ്പോഴിതാ 200നും മുകളിലേക്ക് എത്തിയിരിക്കുന്നു.

(Photo by NOAH SEELAM / AFP)

പതിവുപോലെ കാലാവസ്ഥയിലു‌ള്ള മാറ്റമാണ് തക്കാളിയുടെ വില കുത്തനെ വർധിപ്പിച്ചത്. ഉത്തരേന്ത്യയിൽ അടുത്തിടെയുണ്ടായ കനത്ത മഴയാണ് ഇതിൽ പ്രധാന കാരണം. ഇതിന് പുറമേ കർണാടകയടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മഴയ്ക്കു പുറമേ തക്കാളി പാടങ്ങളിൽ രോഗബാധ കൂടിയതും വിളവ് കുറയാൻ കാരണമായി. ഇതോടെ സംഭരണ കേന്ദ്രങ്ങളിൽ എത്തിയ തക്കാളിയുടെ അളവും വിതരണത്തിന് ആവശ്യമായ അളവും തമ്മിൽ വൻ അന്തരമാണ് ഉണ്ടായത്. ഇതാണ് ഇപ്പോഴത്തെ വിലക്കുതിപ്പിന്റെ പ്രധാന കാരണവും.

∙ വില താഴാൻ ഇനിയും വേണം ഒരു മാസം

3 മാസമായി ഉയർന്നു നിൽക്കുന്ന തക്കാളിയുടെ വിലസൂചിക താഴണമെങ്കിൽ ഇനിയും ഒരു മാസംകൂടി വേണ്ടിവരുമെന്നാണ് കരുതുന്നത്. തക്കാളിയുടെ വിലക്കുതിപ്പ് കണ്ട് ഇപ്പോൾ കൂടുതൽ കർഷകർ ഈ കൃഷിയിലേക്ക് തിരിഞ്ഞിട്ടുണ്ട്. കർണാടകയിലെ കോലാർ ജില്ലയിൽ മാത്രം 6000 ഹെക്ടറിലാണ് തക്കാളി ചെടികൾ വിളവെടുക്കാറായി നിൽക്കുന്നത്. വരുന്ന ആഴ്ചകളിൽ ഇവിടെ നിന്നുള്ള തക്കാളി വിപണിയിലെത്തും. ഇതിന് പുറമെ 25,000 ഹെക്ടർ സ്ഥലം തക്കാളി വിത്തിടാനായി പാകപ്പെടുത്തിയിട്ടുമുണ്ട്.

കർണാടകയിലെ തക്കാളിപ്പാടങ്ങളിലൊന്നിൽ വിളവെടുത്തപ്പോൾ (Photo by Manjunath Kiran / AFP)

തക്കാളി വിലയിലെ വർധനവിൽ പ്രചോദിതരായി ആന്ധ്രപ്രദേശിലും കൂടുതൽ സ്ഥലങ്ങളിൽ കൃഷി ആരംഭിച്ചിട്ടുണ്ട്. പത്ത് ശതമാനത്തിലധികം നിലം തക്കാളി കൃഷിക്കായി ഒരുക്കി. ജൂലൈയിൽ ആരംഭിച്ച കൃഷിയിൽ നിന്നും സെപ്റ്റംബറിൽ വിളവെടുക്കാനാവും. കാലാവസ്ഥ അനുകൂലമായാൽ തക്കാളി വില അടുത്ത മാസത്തോടെ കിലോയ്ക്ക് രണ്ടക്കത്തിലേക്ക് തിരികെ ഇറങ്ങിയേക്കും.

∙ തക്കാളി ക്ഷാമം ഇന്ത്യയെ എങ്ങനെ ബാധിച്ചു

'തൽക്കാലം തക്കാളിയില്ലാത്ത ഉൽപ്പന്നങ്ങൾ നിങ്ങൾക്ക് നൽകാൻ ഞങ്ങൾ നിർബന്ധിതരാകുന്നു' ബഹുരാഷ്ട്ര കമ്പനിയായ മക്‌ഡൊണാൾഡിന്റെ രാജ്യതലസ്ഥാനത്തെ റസ്റ്റോറന്റിൽ പതിച്ച പരസ്യത്തിലെ വാചകമാണ് ഇത്. ഇന്ത്യയിൽ തക്കാളിയുടെ വിലക്കയറ്റം ബഹുരാഷ്ട്ര ഭീമനെപ്പോലും മുട്ടുകുത്തിക്കാൻ പോന്നതാണെന്ന് ഇത് കാട്ടിത്തരുന്നു ഈ വാചകം. എന്നാൽ മക്‌ഡൊണാൾഡിന്റെ രുചി ജീവിതത്തിലൊരിക്കലും നുണയാൻ സാധിച്ചിട്ടില്ലാത്ത രാജ്യത്തെ ലക്ഷോപലക്ഷം സാധാരണ ജനങ്ങളും തക്കാളിയുടെ വിലക്കയറ്റത്തിന് ഇരയായിട്ടുണ്ട്്.

∙ വിലക്കയറ്റം നേരിടാൻ രാജ്യം വിട്ടു

തക്കാളിയുടെ വിലവർധനയിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കുടുംബ ബജറ്റ് താളം തെറ്റിയിരിക്കുകയാണ്. രാജ്യത്തെ പ്രധാന തക്കാളി ഉദ്പാദക സംസ്ഥാനങ്ങളിൽ നിന്നും എത്രയും വേഗത്തിൽ തക്കാളി സംഭരിക്കാനാണ് കേന്ദ്ര സർക്കാർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുള്ളത്.

Representative image by: iStock /Alina Demidenko

വിപണിയിലേക്ക് വിളവെടുക്കാൻ പാകമായ തക്കാളി എത്തുന്നതോടെ വില കുറയും എന്ന ഉറപ്പാണ് വിലയെ സംബന്ധിച്ച് കേന്ദ്ര ഉപഭോക്തൃകാര്യ സഹമന്ത്രി അശ്വിനി കുമാർ ചൗബെ രാജ്യസഭയിൽ നൽകിയത്. എന്നാൽ ഇത് സംബന്ധിച്ച് വ്യക്തമായ ഒരു സമയം പറയാൻ മന്ത്രിക്കും കഴിഞ്ഞില്ല. അതേസമയം മന്ത്രിയുടെ പ്രസ്താവന വന്നതിന് ശേഷം തക്കാളി വിലയിൽ കുതിപ്പാണ് കാണാനായത്.

തക്കാളിയുടെ വിലവര്‍ധന ജനങ്ങളുടെ ജീവിത രീതി വരെ മാറ്റാൻ കാരണമായി. ഉത്തരാഖണ്ഡിൽ അയൽരാജ്യമായ നേപ്പാളിൽ ചെന്ന് തക്കാളി വാങ്ങുന്നവർ വരെയുണ്ട്. കാരണം നേപ്പാളിൽ തക്കാളിക്ക് ഇവിടെയുള്ളതിന്റെ പകുതി മാത്രമേ വിലയുള്ളു. അതേസമയം വിചിത്രമായ ഒരു റിപ്പോർട്ട് വാരണാസിയിൽ നിന്നും റിപ്പോ‌‍‍ർട്ട് ചെയ്യപ്പെടുകയുണ്ടായി. അവിടെ ഒരു ഷോപ്പുടമ തക്കാളി വിൽപന നടത്തുന്നതിന് മുന്നോടിയായി ബൗൺസർമാരെ വാടകയ്ക്ക് എടുത്തുവെന്നാണ് പ്രാദേശിക മാധ്യമങ്ങളിൽ റിപ്പോർട്ട് വന്നത്.

∙ ഞൊടിയിൽ പണക്കാരായി കർഷകർ, അവസരമാക്കി മോഷ്ടാക്കളും

ഓരോ അരിമണി കഴിക്കുമ്പോഴും അതിനായി പാടത്ത് വിയർപ്പൊഴുക്കിയ കർഷകരെ ഓർക്കണമെന്ന് പഴയ തലമുറ പഠിപ്പിച്ചിരുന്നു. പലപ്പോഴും കഷ്ടപ്പെട്ട് കൃഷിചെയ്ത് ഉത്പാദിപ്പിച്ച വിളകൾക്ക് മാന്യമായ വില ലഭിക്കാത്ത രോഷത്തിൽ സവാളയും, തക്കാളിയും വിൽക്കാതെ നിരത്തിൽ വലിച്ചെറിഞ്ഞ കർഷകരെ കുറിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാറുണ്ട്. എന്നാൽ തക്കാളി കർഷകർ കോടീശ്വരൻമാരായി എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ കേൾക്കാനാവുന്നത്.

Representative image by: iStock / BraunS

ആന്ധ്ര പ്രദേശിലെ ചിറ്റൂർ ജില്ലയിലെ ചന്ദ്രമൗലിക്ക് സ്വന്തം തോട്ടത്തിലെ തക്കാളി വിറ്റ് ലഭിച്ചത് 4 കോടി രൂപയാണ്. കേവലം 45 ദിവസം കൊണ്ടാണ് ചന്ദ്രമൗലിയുടെ പണപ്പെട്ടി തക്കാളി വിറ്റ് നിറഞ്ഞത്. ലഭിച്ച നാല് കോടിയിൽ കൃഷിക്കും മറ്റ് ചിലവുകൾക്കുമായി ഒരു കോടിയോളം ഈ കർഷകൻ മുടക്കി. ബാക്കി മൂന്ന് കോടി ഇദ്ദേഹത്തിന് ലാഭം. 22 ഏക്കർ തോട്ടത്തിൽ ഏപ്രിലിൽ കൃഷിയിറക്കിയ ചന്ദ്രമൗലി ജൂണിലാണ് തക്കാളി വിൽപ്പനയ്ക്കെത്തിച്ചത്. 15 കിലോയുടെ ഒരു തക്കാളി പെട്ടിക്ക് 1500 രൂപവരെ ലഭിച്ചു.

ഇതിന് സമാനമായ കഥയാണ് മഹാരാഷ്ട്രയിലെ പുണെയിലെ കർഷകനായ ഇശ്വർ ഗയാകറിനും പറയാനുളളത്. 36 വയസ്സുള്ള യുവകർഷകനാണ് ഇദ്ദേഹം. 17,000 കൊട്ട തക്കാളി വിൽപനയ്ക്ക് തയാറാക്കിയപ്പോൾ ലഭിച്ചത് 2.8 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ തക്കാളി കൃഷിയിൽ നഷ്ടത്തിന്റെ കണക്കായിരുന്നു ഈ കർഷകന് പറയാനുണ്ടായിരുന്നത്. 

എന്നാൽ ഇക്കുറി നഷ്ടങ്ങളെല്ലാം പഴങ്കഥയായി മാറി. ചെറുകിട കർഷകർക്കും പറയുവാനുള്ളത് സന്തോഷത്തിന്റെ കഥകളാണ്. കർണാടകയിലെ കോലാറിലെ കർഷകനായ പ്രഭാകർ ഗുപ്തയ്ക്ക് ഒറ്റ ദിവസം ലഭിച്ചത് 38 ലക്ഷം രൂപയാണ്. 15 കിലോ വരുന്ന 2000 പെട്ടി തക്കാളിയാണ് വിൽപനയ്ക്കെത്തിച്ചപ്പോഴാണ് ഈ തുക ലഭിച്ചത്. രണ്ട് വർഷം മുൻപ് ഒരു പെട്ടിക്ക് 800 രൂപയായിരുന്നു ഇദ്ദേഹത്തിന് ലഭിച്ചത്. ഇന്ന് ആ സ്ഥാനത്ത് ഇരട്ടിയിലധികമാണ് പണം ലഭിച്ചത്.

(Photo by DIBYANGSHU SARKAR / AFP)

ഒരു ഏക്കറിൽ നിന്നും 20 ലക്ഷം സമ്പാദിക്കാന്‍ കഴിയുന്ന കൃഷിയായി തക്കാളി മാറി എന്നതാണ് കർഷകരെ ആനന്ദിപ്പിക്കുന്ന കാര്യം. തക്കാളി വിലയിലൂടെ അപ്രതീക്ഷിത നേട്ടം കൈവരിച്ച നിരവധി കര്‍ഷകരാണ് രാജ്യത്ത് ഇപ്പോൾ സന്തോഷത്തോടെ കഴിയുന്നത്. അപ്രതീക്ഷിതമായി വന്നു ചേർന്ന സൗഭാഗ്യത്തിൽ മനം നിറഞ്ഞ് ജീവിതത്തിൽ ഒരിക്കലും വാങ്ങാൻ കഴിയില്ലെന്നോർത്ത വാഹനങ്ങൾ സ്വന്തമാക്കിയവർ പോലുമുണ്ട്.

കർഷകരുടെ സന്തോഷം കണ്ട് സഹിക്കാനാവാത്തവരും സമൂഹത്തിലുണ്ട്. തക്കാളിക്ക് വിലവർധിച്ച ശേഷം രാജ്യത്ത് നിരവധി സ്ഥലങ്ങളിലാണ് വലിയ അളവി‍ൽ തക്കാളി കവർച്ച ചെയ്യപ്പെട്ടത്. ജൂലൈ 12ന് ആന്ധ്രപ്രദേശില്‍ തക്കാളി കർഷകനെ ഒരു സംഘം കൊലപ്പെടുത്തിയിരുന്നു. 70 പെട്ടി തക്കാളി വിൽപന നടത്തിയത് അറിഞ്ഞെത്തിയ കവർച്ചാ സംഘമാണ് കർഷകനായ നരെം രാജശേഖര്‍ റെഡ്ഡിയെ കൊല ചെയ്തത്.

തക്കാളി വിറ്റ പണം കൈവശമുണ്ടെന്നു കരുതിയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. ഈ സംഭവത്തിന് പിന്നാലെ ആന്ധ്രയിലെ അന്നാമയ ജില്ലയില്‍ വിളവെടുക്കാറായ തക്കാളി പാടത്ത് കാവൽ കിടന്ന മധുകര്‍ റെഡ്ഡിയെന്ന കർഷകനെയും രാത്രിയിലെത്തിയ അജ്‍ഞാത സംഘം കൊലപ്പെടുത്തിയിരുന്നു. ആന്ധ്രയിലേതിന് സമാനമായ നിരവധി ആക്രമണങ്ങളാണ് രാജ്യത്ത് വിവിധ ഭാഗങ്ങളിലായി തക്കാളി കർഷകരും വ്യാപാരികളും നേരിടുന്നത്.

Representative image by: iStock / Sjo

തക്കാളിയുമായി പോകുന്ന വാഹനങ്ങൾ കൊള്ളയടിക്കുന്ന സംഭവങ്ങളും വ്യാപകമായിട്ടുണ്ട്. ജൂലൈ 9ന് കർണാടകയിലെ കോലാർ മാർക്കറ്റിലേക്കു തക്കാളിയുമായി പോയ ട്രക്ക് കവർന്ന സംഭവത്തിൽ തമിഴ്നാട് സ്വദേശികളായ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 3.5 ലക്ഷം രൂപ വിലവരുന്ന തക്കാളിയാണ് കർഷകനെ മർദ്ദിച്ച് അവശനാക്കിയ ശേഷം വണ്ടിയോടെ കവർന്നത്. തുടർന്ന് ചെന്നൈയിലെത്തിച്ച് തക്കാളി വിൽക്കുകയും ചെയ്തു. ഇതൊരു ഒറ്റപ്പെട്ട സംഭവമായി കാണരുത് ഉത്തരേന്ത്യയില്‍ തക്കാളി വിൽപ്പനയ്ക്ക് എത്തുന്ന സ്ഥലത്ത് ആയുധധാരികളെ കാവൽ നിർത്തിയിരിക്കുകയാണ്.

∙ കുടുംബം കലക്കും തക്കാളി

വില വർധിച്ചതോടെ തക്കാളി കുടുംബം കലക്കി എന്ന ദുഷ്പേരും സമ്പാദിച്ചു കഴിഞ്ഞു. നിരവധി കുടുംബങ്ങളിൽ തക്കാളിയുടെ പേരിൽ കലഹവും പതിവായിട്ടുണ്ട്. കുടുംബ ബജറ്റ് താളം തെറ്റാൻ തുടങ്ങിയതോടെ തക്കാളി പകുതിയിലും താഴെ മാത്രമെ വിറ്റു പോകുന്നുള്ളു എന്നാണ് ചെറുകിട വ്യാപാരികൾ പറയുന്നത്. ഹോട്ടലുകളിലും വീടുകളിലും കറികളിൽ തക്കാളിയുടെ അളവ് കുറയ്ക്കുകയാണ്.

തക്കാളി കാരണം വീടുകളിൽ ഉണ്ടായ കലഹങ്ങൾ പോലും വാർത്തകളിൽ ഇടം പിടിക്കുന്നുണ്ട്. തട്ടുകട നടത്തി ഉപജീവനം നടത്തുന്ന സഞ്ജീവ് വർമയും ഭാര്യ ആരതിയും തമ്മിലുണ്ടായ കലഹം ഇതിന് ഉദാഹരണമാണ്. കറിയിൽ സഞ്ജീവ് രണ്ട് തക്കാളി അധികമായി ഇട്ടു എന്ന് ആരോപിച്ചാണ് ഭാര്യ കലഹം ആരംഭിച്ചത്. മധ്യപ്രദേശിലെ സഹ്ദോൽ ജില്ലയിലെ ധൻപുരിയിലാണ് സംഭവം.

(Photo by INDRANIL MUKHERJEE / AFP)

വീടു വിട്ടിറങ്ങിയ ആരതിയെ പൊലീസ് സഹായത്തോടെയാണ് സഞ്ജീവ് കണ്ടെത്തി തിരികെ എത്തിച്ചത്. അനുനയിപ്പിക്കാൻ ഭാര്യയ്ക്ക് അരകിലോ തക്കാളിയും സമ്മാനിച്ചുവത്രെ. ഇതു പോലെ നിരവധി സംഭവങ്ങളിലൂടെ തക്കാളിക്ക് വില്ലൻ പരിവേഷം ചാർത്തപ്പെടുകയാണ്.

∙ ഉറങ്ങാതെ ഭരണകൂടങ്ങൾ, വില കുറയാന്‍ കാത്തിരിക്കുന്ന കേരളം

തക്കാളിയുടെ വിലക്കയറ്റം ഭരണകൂടങ്ങളെയും ഭയപ്പെടുത്തുന്നുണ്ട്. വിലക്കയറ്റം പിടിച്ചു നിർത്താൻ കഴിയാത്തത് ജനഹിതം എതിരാക്കുമോ എന്നാണ് അവർ ഭയപ്പെടുന്നത്. രാജ്യം പൊതു തിരഞ്ഞെടുപ്പിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന സമയം കൂടിയാണിപ്പോൾ.

ബംഗാളിൽ തക്കാളിയുടെ വില 200 കടന്ന് 220ൽ എത്തി നിൽക്കുകയാണ്. എന്നാല്‍ കൊൽക്കത്തയിലെ പച്ചക്കറികളുടെ വില നിലവാരം പരിശോധിച്ചാൽ തക്കാളിയെയും തോൽപ്പിച്ച് മുന്നിലുണ്ട് ഇഞ്ചിയുടെ വില. കിലോയ്ക്ക് 400 അടുത്താണ് ഇവിടെ ഇഞ്ചി വില. കഴിഞ്ഞ മാസം തക്കാളിക്ക് 175ഉം ഇഞ്ചി 300ഉം ആയിരുന്നു വില. ഇതേതുടർന്ന് സർക്കാർ

സംവിധാനങ്ങൾ പൊതുവിപണിയിൽ ഇടപെട്ടിരുന്നു. വിലയിൽ ചെറിയ ആശ്വാസമുണ്ടായെങ്കിലും വില വീണ്ടും കുത്തനെ കുതിച്ചു കയറുകയായിരുന്നു. ബംഗാളിൽ തക്കാളി എത്തിയിരുന്നത് ഹിമാചൽ പ്രദേശിൽ നിന്നും ഉത്തരാഖണ്ഡിൽ നിന്നുമായിരുന്നു. എന്നാൽ കനത്ത മഴയിൽ ഇവിടെ തക്കാളി കൃഷി പാടെ നശിച്ചു. ഇപ്പോൾ കർണാടകയില്‍ നിന്നുമാണ് തക്കാളി പ്രധാനമായും എത്തുന്നത്.

രാജ്ഭവനിൽ തക്കാളിക്ക് നിരോധനം ഏർപ്പെടുത്തിയാണ് പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത് വിലക്കയറ്റത്തിനോട് പ്രതികരിച്ചത്. സാധാരണ പൗരൻമാരുമായി പൊരുത്തപ്പെട്ടാണ് അദ്ദേഹം ഈ തീരുമാനമെടുത്തത്. ഉപയോഗം കുറയ്ക്കുക വഴി വില പിടിച്ചു നിർത്താനാവുമെന്ന സന്ദേശവും അദ്ദേഹം ജനങ്ങൾക്കായി പകരുന്നുണ്ട്. പഞ്ചാബിലും തക്കാളി വില 200 കടന്നിട്ടുണ്ട്.

ജൂലൈ ആദ്യ ആഴ്ചയിൽ തന്നെ ഉത്തരാഖണ്ഡിലെ പല ജില്ലകളിലും തക്കാളിയുടെ വില കിലോയ്ക്ക് 200ന് മുകളിലെത്തിയിരുന്നു. ഇവിടെ കനത്ത ചൂടും, പിന്നാലെ എത്തിയ മഴയുമാണ് കൃഷി നാശത്തിന് കാരണമായത്. തുടർന്ന് തക്കാളി വിലയിൽ അഞ്ചിരട്ടി വർധനയാണ് ഉത്തരാഖണ്ഡിലുണ്ടായത്. തക്കാളിക്ക് പുറമേ കോളിഫ്ലവർ, മുളക്, ഇഞ്ചി തുടങ്ങിയ പച്ചക്കറികൾക്കും വില കുതിച്ചുയർന്നിട്ടുണ്ട്.

രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയിൽ കിലോയ്ക്ക് 160 രൂപയാണ് തക്കാളിയുടെ വില. ജൂണിൽ കിലോയ്ക്ക് 40 രൂപയായിരുന്ന തക്കാളി ജൂലൈ മാസത്തിലാണ് 100ലേക്ക് എത്തിയത്. തമിഴ്നാട്ടിലും തക്കാളി ഡബിൾ സെഞ്ച്വറിയടിച്ച് മുന്നേറുകയാണ്. കഴിഞ്ഞയാഴ്ചയാണ് സംസ്ഥാനത്ത് തക്കാളിയുടെ വില കിലോയ്ക്ക് 200 രൂപയ്ക്കും മുകളിലേക്ക് എത്തിയത്.

Representative image by: iStock / Leonidovich

ചെന്നൈയിലെ കോയമ്പേട് മൊത്തവ്യാപാര വിപണിയിൽ തക്കാളി ആവശ്യത്തിന് എത്താത്ത അവസ്ഥയാണുള്ളത്. കർണ്ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുമാണ് തക്കാളി ഇവിടേയ്ക്ക് എത്തുന്നത്. അടുത്ത ആഴ്‌ചയ്‌ക്കുള്ളിൽ വില കിലോയ്‌ക്ക് 250 രൂപയായി ഉയരാനാണ് സാധ്യതയെന്നും വ്യാപാരികൾ പറയുന്നു.

തക്കാളിയുടെ വിലവർധന പിടിച്ച് നിർത്താൻ റേഷൻ കടകളിലൂടെ സബ്‌സിഡി നിരക്കിൽ തക്കാളി വിൽപന നടത്താന്‍ തമിഴ്‌നാട് സർക്കാർ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്റെ നിർദേശത്തെ തുടർന്ന് 500 റേഷൻ കടകളിലൂടെയാണ് വിൽപന. തമിഴ്‌നാട് സഹകരണ മന്ത്രി കെ.ആർ. പെരിയകറുപ്പനാണ് സർക്കാർ നടപടികളെ കുറിച്ച് മാധ്യമങ്ങളെ അറിയിച്ചത്. തക്കാളി കിലോയ്ക്ക് 60 രൂപയ്ക്ക് നൽകാനാണ് സർക്കാർ തീരുമാനം. ഒരാഴ്ചയ്ക്കകം 15 ടണ്ണോളം തക്കാളി സംഭരിച്ച് വിൽപന നടത്തി.

∙ കേരളത്തിലും ഇരുന്നൂറിനടുത്തെത്തി തക്കാളി വില

ഓണമുണ്ണാൻ ഇനി ആഴ്ചകൾ മാത്രം ശേഷിക്കവേ ഭക്ഷ്യസാധനങ്ങളുടെ വിലവർധനയിൽ പൊറുതി മുട്ടിയിരിക്കുകയാണ് മലയാളികള്‍. സംസ്ഥാനത്ത് തക്കാളി വില 140–180ലെത്തി നിൽക്കുകയാണ്. ഒരുവേള  താണതിന് ശേഷമാണ് തക്കാളിയുടെ വില വീണ്ടും ഉയർന്നത്. ഇഞ്ചിയുൾപ്പടെയുള്ള പച്ചക്കറികൾക്കും തീ വിലയാണുള്ളത്.

Photo: Manorama

ഓണ വിപണി ലക്ഷ്യമാക്കിയുള്ള കൃഷിക്ക് അതിശക്തമായ മഴയാണ് വില്ലനായത്. വയനാട്, ഇടുക്കി, ആലപ്പുഴ, എറണാകുളം, കണ്ണൂർ ജില്ലകളിലാണ് കൂടുതൽ കൃഷിനാശമുണ്ടായത്. വിലവർധനവിനെ പിടിച്ചു കെട്ടാൻ ഇതുവരെയും ശക്തമായ നടപടികളൊന്നും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. പതിവ് പോലെ ഓണവിപണിയെ ലക്ഷ്യംവച്ചുള്ള ഓണച്ചന്തകളിലൂടെ പച്ചക്കറി വില കുറയ്ക്കാനാവുമെന്നാണ് സർക്കാർ കരുതുന്നത്.

ഇതാദ്യമായി 200ന് മുകളിലേക്ക് കുതിച്ചുയർന്ന തക്കാളി ഉടനെയൊന്നും താഴേയ്ക്ക് വരില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തു വില 300ലേക്ക് എത്താനുള്ള സാധ്യതയുണ്ടെന്നും അനുമാനിക്കുന്നു. വരും ദിവസങ്ങളിൽ തക്കാളിക്കൊപ്പം രാജ്യത്ത് ഉള്ളി വിലയിലും വർധനയുണ്ടാവുമെന്നാണ് ലഭിക്കുന്ന വിവരം.

English Summary: The price of tomatoes has increased by more than 300 percent in the span of 3 months.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT