ഡൽഹിയുടെ ഹൃദയഭാഗത്തിനടുത്തായി 123 ഏക്കർ, അഥവാ 26 ഫുട്ബോൾ മൈതാനങ്ങൾക്കു തുല്യമായ സ്ഥലം–അതാണ് പ്രഗതി മൈതാനം. രാജ്യാന്തര വ്യാപാര മേളയടക്കം (ട്രേഡ് ഫെയർ) നടക്കുന്ന പ്രഗതി മൈതാനത്തെക്കുറിച്ച് കേൾക്കാത്തവർതന്നെ വിരളമായിരിക്കും. അത്രത്തോളം പേരുകേട്ടതാണ് ഈ സ്ഥലവും അതിലെ പടുകൂറ്റൻ പ്രദർശന ഹാളുകളും. ഇന്ത്യ അധ്യക്ഷപദവി അലങ്കരിക്കുന്ന ജി20 ഉച്ചകോടിയുടെ മുഖ്യവേദിയും പ്രഗതി മൈതാനമാണ്. ഇവിടെ പുതിയതായി പണികഴിപ്പിച്ച 'ഭാരത് മണ്ഡപം' എന്ന രാജ്യാന്തര കൺവൻഷൻ സെന്ററിലാണ് 20 രാജ്യങ്ങളുടെ രാഷ്ട്രതലവന്മാർ പങ്കെടുക്കുന്ന ജി20 ഉച്ചകോടിയുടെ പ്രധാനചടങ്ങ് 2023 സെപ്റ്റംബർ 9,10 തീയതികൾ നടക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡൽഹിയുടെ ഹൃദയഭാഗത്തിനടുത്തായി 123 ഏക്കർ, അഥവാ 26 ഫുട്ബോൾ മൈതാനങ്ങൾക്കു തുല്യമായ സ്ഥലം– അതാണ് പ്രഗതി മൈതാനം. രാജ്യാന്തര വ്യാപാര മേളയടക്കം (ട്രേഡ് ഫെയർ) നടക്കുന്ന പ്രഗതി മൈതാനത്തെക്കുറിച്ച് കേൾക്കാത്തവർ വിരളമായിരിക്കും. അത്രത്തോളം പേരുകേട്ടതാണ് ഈ സ്ഥലവും അതിലെ പടുകൂറ്റൻ പ്രദർശന ഹാളുകളും. ഇന്ത്യ അധ്യക്ഷപദവി അലങ്കരിക്കുന്ന ജി20 ഉച്ചകോടിയുടെ മുഖ്യവേദിയും പ്രഗതി മൈതാനമാണ്. ഇവിടെ പുതിയതായി പണികഴിപ്പിച്ച 'ഭാരത് മണ്ഡപം' എന്ന രാജ്യാന്തര കൺവൻഷൻ സെന്ററിലാണ് 20 രാജ്യങ്ങളുടെ രാഷ്ട്രതലവന്മാർ പങ്കെടുക്കുന്ന ജി20 ഉച്ചകോടിയുടെ പ്രധാനചടങ്ങ് 2023 സെപ്റ്റംബർ 9,10 തീയതികൾ നടക്കുന്നത്.

ഇന്ത്യയിലെതന്നെ ഏറ്റവും വലിയ കോൺഫറൻസ്–പ്രദർശന വേദിയാണിപ്പോൾ പ്രഗതി മൈതാനം. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് അടക്കമുള്ളവരുടെ വൻനിര ഈ സമ്മേളനവേദിയിൽ ഒരുമിക്കും.

ADVERTISEMENT

54,000 ചതുരശ്രമീറ്ററിലെ വിസ്മയം

ലോകത്തെ ഏതു പടുകൂറ്റൻ കൺവൻഷൻ സെന്ററുകളോടും കിടപിടിക്കുന്ന തരത്തിൽ നിർമിച്ചതാണ് 'ഭാരത് മണ്ഡപം' എന്നു പേരിട്ടിരിക്കുന്ന പുതിയ കൺവൻഷൻ സെന്റർ. 2018ലാണ് പ്രഗതി മൈതാനത്തിന്റെ നവീകരണപ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇന്ത്യ ട്രേഡ് പ്രമോഷൻ ഓർഗനൈസേഷൻ (ഐടിപിഒ) ആണ് പ്രഗതി മൈതാനത്തിന്റെ നടത്തിപ്പുകാർ.

ലോകത്തെതന്നെ ഏറ്റവും വിശാലവും ആധുനികവുമായ എക്‌സിബിഷൻ സെന്ററുകളിൽ ആദ്യ പത്തെണ്ണത്തിലായിരിക്കും കോംപ്ലക്‌സിന്റെ സ്ഥാനം. ജർമനിയിലെ ഹാനോവർ എക്‌സിബിഷൻ സെന്ററിനോടും ഷാങ്ഹായിലെ നാഷണൽ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിനോടും ഒപ്പം വയ്ക്കാവുന്നതാണ് ഇവിടുത്തെ സൗകര്യങ്ങൾ. 54,000 ചതുരശ്രമീറ്റർ സ്ഥലത്ത് എയർ കണ്ടിഷൻ ചെയ്തിരിക്കുകയാണ്. 

കൺവൻഷൻ സെന്റർ കോംപ്ലക്സിനു പുറമെ 123 ഏക്കറിൽ 14 പടുകൂറ്റൻ എക്സിബിഷൻ ഹാളുകളുമുണ്ട്. ഇതിൽ 7 എണ്ണം പുതിയതായി നിർമിച്ചവയാണ്. ജി20 മീഡിയ സെന്റർ അടക്കം ഇത്തരം ഹാളുകളിലായിരിക്കും. 14-ാം നമ്പർ ഹാളിൽ ജി20 സമ്മേളനത്തിൽ പങ്കെടുക്കുന്ന അംഗരാജ്യങ്ങളുടെ ഓഫിസുകൾ തുറക്കും. 2700 കോടി രൂപ ചെലവിലാണ് കോപ്ലക്സും പുതിയ ഹാളുകളും അടക്കമുള്ള സൗകര്യങ്ങൾ നിർമിച്ചത്.

'ഭാരത് മണ്ഡപ'ത്തിനുള്ളിൽ യോഗയുമായി ബന്ധപ്പെട്ടുള്ള ഇൻസ്റ്റലേഷൻ. ചിത്രം: രാഹുൽ ആർ. പട്ടം ∙ മനോരമ
ADVERTISEMENT

24 മീറ്റിങ് മുറികൾ

നാലു നിലകളിലായിട്ടുള്ള കോംപ്ലക്സിൽ പല വലുപ്പത്തിലുള്ള 24 മീറ്റിങ് മുറികളാണുള്ളത്. ഇതിൽ ലെവൽ ഒന്നിൽ പ്രീമിയം മീറ്റിങ് റൂമുകൾ, ബൈലാറ്ററൽ മീറ്റിങ് റൂമുകൾ, വിവിഐപി ലൗഞ്ചുകൾ എന്നിവ ഉൾപ്പെടും. രാജ്യതലവന്മാർ തമ്മിൽ വ്യക്തിഗത ചർച്ചകൾ നടത്തുന്നത് ഈ മുറികളിലായിരിക്കും. അത്യാധുനിക സുരക്ഷാസംവിധാനങ്ങളും കോംപ്ലക്സിൽ ഒരുക്കിയിട്ടുണ്ട്.

ഏതു തരം പരിപാടികളും നടത്താനുള്ള ഹാളുകൾ ഈ കോംപ്ലക്സിലുണ്ട്. 50 സീറ്റുകളുള്ള 10 മീറ്റിങ് റൂമുകൾ,100 പേർക്കിരിക്കാവുന്ന 6 ഹാളുകൾ, 200 പേർക്കിരിക്കാവുന്ന 4 ഹാളുകൾ എന്നിവ ഇതിലുൾപ്പെടും. ബ്രേക്ക് എവേ റൂംസ് എന്നാണ് ഇവയെ വിളിക്കുന്നത്. മെഗാ ഹാളുകളിലെ പ്രധാന ചടങ്ങുകൾക്കു ശേഷം ഇതിൽ പങ്കെടുക്കുന്നവർക്ക് ചെറുയോഗങ്ങൾ ചേരാനാണ് ഇവ. ഇന്ത്യൻ പൈതൃകം പ്രതിഫലിക്കുന്ന തരത്തിലാണ് കോംപ്ലക്സിന്റെ രൂപകൽപന.

'ഭാരത് മണ്ഡപ'ത്തിനുള്ളിലെ ഭിത്തിയിൽ 'പഞ്ചഭൂതങ്ങൾ' ഹിന്ദിയിൽ ആലേഖനം ചെയ്തിരിക്കുന്നു. ചിത്രം: രാഹുൽ ആർ പട്ടം ∙ മനോരമ

ശംഖിന്റെ ആകൃതിയിലാണ് കൺവൻഷൻ സെന്ററിന്റെ നിർമാണം. മെഗാ ഹാളിന്റെ പ്രവേശനകവാടത്തിൽ രാജ്യാന്തര സോളർ അലയൻസിന്റെ പ്രതീകമായി സൂര്യദേവന്റെയും 7 കുതിരകളുടെയും മാതൃക ഒരുക്കിയിട്ടുണ്ട്. 

ADVERTISEMENT

സീറോ ടു ഐഎസ്ആർഒ, പഞ്ചഭൂതങ്ങൾ, യോഗ എന്നിവയുടെ ഇൻസ്റ്റലേഷനുകൾ, ഗോത്രവർഗ പെയിന്റിങ്ങുകൾ എന്നിവയും ഇടംപിടിച്ചിട്ടുണ്ട്. പ്രഗതി മൈതാനമാകെ 5ജി ഇനേബിൾഡ് വൈഫൈ കവറേജുണ്ട്.

ഇന്ത്യയിൽ നടക്കുന്ന ജി20 ഉച്ചകോടിയുടെ മുഖ്യവേദിയായ ഡൽഹി പ്രഗതി മൈതാനത്തെ 'ഭാരത്‍ മണ്ഡപം' രാജ്യാന്തര കൺവൻഷൻ സെന്റർ. ചിത്രം: രാഹുൽ ആർ. പട്ടം ∙ മനോരമ

7,000 പേർക്കിരിക്കാവുന്ന മെഗാ ഹാൾ

ഭാരത് മണ്ഡപത്തിന്റെ ഏറ്റവും വലിയ ആകർഷണം 7000 പേർക്ക് ഒരുമിച്ചിരിക്കാവുന്ന മെഗാ ഹാളാണ്. ഇത് കോംപ്ലക്സിന്റെ മൂന്നാം നിലയിലാണ്. ഓസ്‌ട്രേലിയയിലെ ലോകപ്രശസ്ത സിഡ്‌നി ഓപ്പറ ഹൗസിൽ പോലും ഏകദേശം 5500 സീറ്റുകളേയുള്ളൂ. നിലവിൽ കേന്ദ്രസർക്കാരിന്റെ വമ്പൻ ചടങ്ങുകൾ നടക്കുന്ന ഡൽഹിയിലെ വിഗ്യാൻ ഭവനിലെ പ്ലീനറി ഹാളിൽ പോലും 1285 സീറ്റുകൾ മാത്രമാണുള്ളതെന്ന് ഓർക്കണം.

ഭാരത് മണ്ഡപത്തിലെ പ്ലീനറി ഹാൾ ആവശ്യമെങ്കിൽ രണ്ടായി വിഭജിച്ച് ഉപയോഗിക്കാനും സൗകര്യമുണ്ട്. 4,000 പേരുടെ മൾട്ടി പർപ്പസ് ഹാളായും 3000 പേരുടെ പ്ലീനറി ഹാളായും ഇത് മാറ്റാം. നടുവിലുള്ള പാർട്ടീഷൻ മാറ്റിയാൽ ഒറ്റ ഹാളായി മാറും. പ്ലീനറി ഹാളിന്റെ സ്റ്റേജ് ഹൈഡ്രോളിക് രീതിയിൽ ഉയർത്താനും താഴ്ത്താനും സൗകര്യമുണ്ട്. കാണികൾക്കിടയിൽ ലൈവ് വോട്ടെടുപ്പ് നടത്താനും സീറ്റുകളിൽ സംവിധാനമുണ്ട്. പല ഭാഷകൾ ഉൾപ്പെട്ട പരിപാടിയാണെങ്കിൽ തത്സമയ പരിഭാഷയ്ക്കായി 16 ഇന്റർപ്രട്ടർ റൂമുകളും ഇതിനോടൊപ്പം ചേർത്തിട്ടുണ്ട്.

ജി20 മീറ്റിങ് ഹാൾ

20 രാജ്യത്തലവന്മാർ ഒരു മേശയ്ക്കു ചുറ്റുമിരുന്ന് ചർച്ച നടത്തുന്നത് പ്രത്യേകമായി തയാറാക്കിയ ജി20 യോഗ ഹാളിലാണ്. മേശയ്ക്കു ചുറ്റും മൂന്നു നിരകളിലായിട്ടാണ് ഇരിപ്പിടങ്ങൾ ഒരുക്കിയിരിക്കുന്നത്. രാജ്യത്തലവന്മാർക്കൊപ്പമുള്ള അനുചരവൃന്ദമാകും പിൻനിരയിലെ സീറ്റുകളിൽ. യോഗത്തിൽ സംസാരിക്കുന്ന വ്യക്തിയെ തത്സമയം ട്രാക്ക് ചെയ്ത് വലിയ സ്ക്രീനിൽ കാണിക്കാനായി പതിനഞ്ചോളം ഓട്ടമേറ്റഡ് ക്യാമറകളും സജ്ജമാക്കിയിട്ടുണ്ട്. ഹാളിനു സമീപത്തായി സൽക്കാരം നടത്താൻ വിവിഐപി ലൗഞ്ചുണ്ട്. ഐടിസി മൗര്യയാണ് കോപ്ലക്സിൽ ഫൈവ് സ്റ്റാർ കേറ്ററിങ് നടത്തുന്നത്. ഇവരുടെ ഭക്ഷണമാകും രാജ്യത്തലവന്മാർക്കും മറ്റ് അതിഥികൾക്കും വിളമ്പുക.

3‌000 പേർക്കുള്ള ആംഫി തിയറ്റർ

കോംപ്ലക്സിന്റെ പ്രവേശനകവാടത്തിനു സമീപമായി 3000 പേർക്കിരിക്കാവുന്ന ഓപ്പൺ ആംഫി തിയറ്ററുണ്ട്. സംസ്കാരിക പരിപാടികൾ, നാടകം, മ്യൂസിക് ഫെസ്റ്റിവൽ എന്നിവയ്ക്ക് അനുയോജ്യമാണിത്. ഇതിനു സമീപത്തായുള്ള പൂളിൽ ശംഖിന്റെ വലിയ മാതൃകയും മ്യൂസിക്കൽ ഫൗണ്ടനും ഒരുക്കിയിട്ടുണ്ട്. രണ്ടാം നിലയിൽ ഓഡി 1, ഓഡി 2 എന്ന പേരുകളിൽ 2 വലിയ ഓഡിറ്റോറിയങ്ങളുമുണ്ട്. ഒന്നിൽ 600 പേർക്കും രണ്ടിൽ 900 പേർക്കുമിരിക്കാം. ഇതിലൊരു ഓഡിറ്റോറിയത്തിലാണ് കഴിഞ്ഞ മാസം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സിന്റെ യോഗം ചേർന്നത്.

കോംപ്ലക്സിന്റെ ഏറ്റവും താഴെ 5500 കാറുകൾക്ക് ഒരേസമയം പാർക്ക് ചെയ്യാനുള്ള മെഗാ പാർക്കിങ് സംവിധാനമുണ്ട്. ജി20 ഉച്ചകോടി കഴിഞ്ഞാലും ഇത് ഉപയോഗപ്പെടുത്തുന്നതു തുടരും. ഡൽഹിയിൽ നടക്കുന്ന പ്രധാന രാജ്യാന്തര പരിപാടികൾളെല്ലാം അതോടെ പ്രഗതി മൈതാൻ കോംപ്ലക്സിലേക്കു മാറും.

English Summary: Inside Look Of Bharat Mandapam, Designed for Delhi’s G-20 Summit Venue