ലിബിയ, ചാഡ്, നൈജീരിയ, ബെനിൻ, ബുർക്കിനഫാസോ, മാലി, അൽജീരിയ എന്നീ രാജ്യങ്ങളാൽ ചുറ്റപ്പെട്ട പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യം. ആകെ പ്രദേശത്തിന്റെ 80 ശതമാനവും സഹാറ മരൂഭൂമി. രണ്ടര കോടിയോളം വരും ജനസംഖ്യ. ലോകത്തെ ഏറ്റവും ദരിദ്രമായ രാജ്യം എന്നുതന്നെ പറയാം നൈജറിനെക്കുറിച്ച്. ഇസ്‍ലാമിക് സ്റ്റേറ്റ് – അൽ ഖായിദ ഭീകരവാദികളുടെ ആക്രമണത്തിന് നിരന്തരം വിധേയമാകുന്ന സ്ഥലങ്ങളിലൊന്ന്. എന്നാല്‍ ഇനി ഈ രാജ്യത്തെക്കുറിച്ച് മറ്റൊരു വിശേഷണം കേൾക്കുക: ലോകത്തുള്ള യുറേനിയം ഉൽപാദനത്തിൽ ഏഴാം സ്ഥാനമാണ് നൈജറിന്. കോടികളുടെ മൂല്യമുണ്ട് യുറേനിയത്തിന്. സ്വർണം, പെട്രോളിയം എന്നിവയുടെ വലിയ ശേഖരവുമുണ്ട് നൈജറിൽ. ഇനി മറ്റൊരു വിശേഷണം കൂടി കേൾക്കുക: ഫ്രാൻസിൽ പ്രകാശിക്കുന്ന മൂന്നു ബൾബുകളെടുത്താൽ അതിൽ ഒരെണ്ണത്തിൽ നൈജറിലെ യുറേനിയം കൊണ്ടുള്ള ആണവോർജത്തിൽനിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതിയായിരിക്കും ഉപയോഗിച്ചിട്ടുണ്ടാകുക എന്നാണു കണക്ക്. എന്നാൽ ഈ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യത്തെ 82% ജനങ്ങൾക്കും വൈദ്യുതിയില്ല എന്നതാണ് യാഥാർഥ്യം. ഇങ്ങനെയൊരു രാജ്യത്ത് 2023 ജൂലൈ 26 മുതൽ സൈന്യം അധികാരം പിടിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ പ്രസിഡന്റിനെയാണ് സൈന്യം അട്ടിമറിച്ചത്.

ലിബിയ, ചാഡ്, നൈജീരിയ, ബെനിൻ, ബുർക്കിനഫാസോ, മാലി, അൽജീരിയ എന്നീ രാജ്യങ്ങളാൽ ചുറ്റപ്പെട്ട പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യം. ആകെ പ്രദേശത്തിന്റെ 80 ശതമാനവും സഹാറ മരൂഭൂമി. രണ്ടര കോടിയോളം വരും ജനസംഖ്യ. ലോകത്തെ ഏറ്റവും ദരിദ്രമായ രാജ്യം എന്നുതന്നെ പറയാം നൈജറിനെക്കുറിച്ച്. ഇസ്‍ലാമിക് സ്റ്റേറ്റ് – അൽ ഖായിദ ഭീകരവാദികളുടെ ആക്രമണത്തിന് നിരന്തരം വിധേയമാകുന്ന സ്ഥലങ്ങളിലൊന്ന്. എന്നാല്‍ ഇനി ഈ രാജ്യത്തെക്കുറിച്ച് മറ്റൊരു വിശേഷണം കേൾക്കുക: ലോകത്തുള്ള യുറേനിയം ഉൽപാദനത്തിൽ ഏഴാം സ്ഥാനമാണ് നൈജറിന്. കോടികളുടെ മൂല്യമുണ്ട് യുറേനിയത്തിന്. സ്വർണം, പെട്രോളിയം എന്നിവയുടെ വലിയ ശേഖരവുമുണ്ട് നൈജറിൽ. ഇനി മറ്റൊരു വിശേഷണം കൂടി കേൾക്കുക: ഫ്രാൻസിൽ പ്രകാശിക്കുന്ന മൂന്നു ബൾബുകളെടുത്താൽ അതിൽ ഒരെണ്ണത്തിൽ നൈജറിലെ യുറേനിയം കൊണ്ടുള്ള ആണവോർജത്തിൽനിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതിയായിരിക്കും ഉപയോഗിച്ചിട്ടുണ്ടാകുക എന്നാണു കണക്ക്. എന്നാൽ ഈ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യത്തെ 82% ജനങ്ങൾക്കും വൈദ്യുതിയില്ല എന്നതാണ് യാഥാർഥ്യം. ഇങ്ങനെയൊരു രാജ്യത്ത് 2023 ജൂലൈ 26 മുതൽ സൈന്യം അധികാരം പിടിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ പ്രസിഡന്റിനെയാണ് സൈന്യം അട്ടിമറിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലിബിയ, ചാഡ്, നൈജീരിയ, ബെനിൻ, ബുർക്കിനഫാസോ, മാലി, അൽജീരിയ എന്നീ രാജ്യങ്ങളാൽ ചുറ്റപ്പെട്ട പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യം. ആകെ പ്രദേശത്തിന്റെ 80 ശതമാനവും സഹാറ മരൂഭൂമി. രണ്ടര കോടിയോളം വരും ജനസംഖ്യ. ലോകത്തെ ഏറ്റവും ദരിദ്രമായ രാജ്യം എന്നുതന്നെ പറയാം നൈജറിനെക്കുറിച്ച്. ഇസ്‍ലാമിക് സ്റ്റേറ്റ് – അൽ ഖായിദ ഭീകരവാദികളുടെ ആക്രമണത്തിന് നിരന്തരം വിധേയമാകുന്ന സ്ഥലങ്ങളിലൊന്ന്. എന്നാല്‍ ഇനി ഈ രാജ്യത്തെക്കുറിച്ച് മറ്റൊരു വിശേഷണം കേൾക്കുക: ലോകത്തുള്ള യുറേനിയം ഉൽപാദനത്തിൽ ഏഴാം സ്ഥാനമാണ് നൈജറിന്. കോടികളുടെ മൂല്യമുണ്ട് യുറേനിയത്തിന്. സ്വർണം, പെട്രോളിയം എന്നിവയുടെ വലിയ ശേഖരവുമുണ്ട് നൈജറിൽ. ഇനി മറ്റൊരു വിശേഷണം കൂടി കേൾക്കുക: ഫ്രാൻസിൽ പ്രകാശിക്കുന്ന മൂന്നു ബൾബുകളെടുത്താൽ അതിൽ ഒരെണ്ണത്തിൽ നൈജറിലെ യുറേനിയം കൊണ്ടുള്ള ആണവോർജത്തിൽനിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതിയായിരിക്കും ഉപയോഗിച്ചിട്ടുണ്ടാകുക എന്നാണു കണക്ക്. എന്നാൽ ഈ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യത്തെ 82% ജനങ്ങൾക്കും വൈദ്യുതിയില്ല എന്നതാണ് യാഥാർഥ്യം. ഇങ്ങനെയൊരു രാജ്യത്ത് 2023 ജൂലൈ 26 മുതൽ സൈന്യം അധികാരം പിടിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ പ്രസിഡന്റിനെയാണ് സൈന്യം അട്ടിമറിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലിബിയ, ചാഡ്, നൈജീരിയ, ബെനിൻ, ബുർക്കിനഫാസോ, മാലി, അൽജീരിയ എന്നീ രാജ്യങ്ങളാൽ ചുറ്റപ്പെട്ട പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യം. ആകെ പ്രദേശത്തിന്റെ 80 ശതമാനവും സഹാറ മരൂഭൂമി. രണ്ടര കോടിയോളം വരും ജനസംഖ്യ. ലോകത്തെ ഏറ്റവും ദരിദ്രമായ രാജ്യം എന്നുതന്നെ പറയാം നൈജറിനെക്കുറിച്ച്. ഇസ്‍ലാമിക് സ്റ്റേറ്റ് – അൽ ഖായിദ ഭീകരവാദികളുടെ ആക്രമണത്തിന് നിരന്തരം വിധേയമാകുന്ന സ്ഥലങ്ങളിലൊന്ന്. എന്നാല്‍ ഇനി ഈ രാജ്യത്തെക്കുറിച്ച് മറ്റൊരു വിശേഷണം കേൾക്കുക: ലോകത്തുള്ള യുറേനിയം ഉൽപാദനത്തിൽ ഏഴാം സ്ഥാനമാണ് നൈജറിന്. കോടികളുടെ മൂല്യമുണ്ട് യുറേനിയത്തിന്. സ്വർണം, പെട്രോളിയം എന്നിവയുടെ വലിയ ശേഖരവുമുണ്ട് നൈജറിൽ. 

 

വടക്കൻ നൈജറില്‍ സ്വർണഖനിയോടു ചേർന്നുള്ള ഇടപാടു കേന്ദ്രത്തിൽ പണമെണ്ണുന്ന ഇടനിലക്കാരന്‍ (File Photo by ISSOUF SANOGO / AFP)
ADVERTISEMENT

ഇനി മറ്റൊരു വിശേഷണം കൂടി കേൾക്കുക: ഫ്രാൻസിൽ പ്രകാശിക്കുന്ന മൂന്നു ബൾബുകളെടുത്താൽ അതിൽ ഒരെണ്ണത്തിൽ നൈജറിലെ യുറേനിയം കൊണ്ടുള്ള ആണവോർജത്തിൽനിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതിയായിരിക്കും ഉപയോഗിച്ചിട്ടുണ്ടാകുക എന്നാണു കണക്ക്. എന്നാൽ ഈ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യത്തെ 82% ജനങ്ങൾക്കും വൈദ്യുതിയില്ല എന്നതാണ് യാഥാർഥ്യം. ഇങ്ങനെയൊരു രാജ്യത്ത് 2023 ജൂലൈ 26 മുതൽ സൈന്യം അധികാരം പിടിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ പ്രസിഡന്റിനെയാണ് സൈന്യം അട്ടിമറിച്ചത്.

 

ഇതിനു പിന്നാലെ, ഓഗസ്റ്റ് 16 ന് നൈജർ സൈന്യത്തിനു നേരെ ഐഎസ്–അൽ ഖായിദ ഭീകരർ നടത്തിയ ആക്രമണത്തിൽ 17 സൈനികരാണ് കൊല്ലപ്പെട്ടത്. ഇത്തരത്തിൽ അങ്ങേയറ്റം പ്രക്ഷുബ്ധമായിരിക്കുകയാണ് നൈജർ. ഒരേസമയം ഭീകരാക്രമണങ്ങളുടെയും സൈനിക അട്ടിമറിയുടെയും ദുരിതം പേറി അവിടുത്തെ ജനങ്ങളും. എന്തുകൊണ്ടാണ് സൈന്യം നൈജറിൽ അധികാരം പിടിച്ചത്? എന്തുകൊണ്ടാണ് ഫ്രാൻസിനോട് ഈ മേഖലയിലെ രാജ്യങ്ങൾക്ക് അങ്ങേയറ്റം ദേഷ്യം? എന്താകും നൈജറിന്റെയും പടിഞ്ഞാറൻ, വടക്കൻ ആഫ്രിക്കയുടെയും ഭാവി? റഷ്യയ്ക്ക് എന്താണ് ഈ മേഖലയിൽ താൽപര്യം? അമേരിക്കൻ–യൂറോപ്യൻ–റഷ്യൻ ഏറ്റുമുട്ടലിന് വേദിയാവുകയാണോ നൈജർ?

 

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയും സ്ഥാനഭ്രഷ്ടനാക്കപ്പെട്ട നൈജർ പ്രസിഡന്റ് മുഹമ്മദ് ബസൂമും (Photo by Ludovic MARIN / AFP)
ADVERTISEMENT

∙ ലക്ഷ്യം ഫ്രാൻസ്, യുഎസ്?

 

2023 ജൂലൈ 26നാണ് രാജ്യത്തെ പ്രസിഡന്‍ഷ്യൽ ഗാർഡുകൾ (നൈജർ സൈന്യത്തിൽ നിന്ന് പ്രസിഡന്റിന്റെ സുരക്ഷയ്ക്കായി തിരഞ്ഞെടുക്കുന്ന പ്രത്യേക സേനാവിഭാഗം) പ്രസിഡന്റ് മുഹമ്മദ് ബസൂമിനെ അട്ടിമറിക്കുന്നത്. തുടർന്ന് വിവിധ സേനാവിഭാഗങ്ങൾ തമ്മിൽ അധികാരത്തിന് തർക്കമുണ്ടായെങ്കിലും ഒടുവിൽ പ്രസി‍ഡൻഷ്യൽ ഗാർഡ് കമാൻഡർ ജനറൽ അബ്ദുറഹ്മാൻ ടിയാനി തലവനായി സൈനിക കൗൺസിൽ (ജുണ്ട) രൂപീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. രാജ്യത്തിന്റെ സുരക്ഷ അപകടപ്പെടുത്തുന്നു എന്നാണ് ബസൂമിനെ നീക്കാനുള്ള കാരണമായി സൈന്യം പറഞ്ഞത്. 

നൈജർ സർക്കാർ ഫ്രഞ്ച് ആണവ കമ്പനിയുമായി കരാർ ഒപ്പിടുന്നതിന്റെ ചർച്ച നടക്കുമ്പോള്‍ അതിനെതിരെ പ്രതിഷേധവുമായി എത്തിയവർ. ‘യുറേനിയത്തില്‍ തൊടരുത്. അതെന്റെ ജീവിതമാണ്’ എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത് (Photo by BOUREIMA HAMA / AFP)

 

നൈജറിലെ ഫ്രാൻസിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായ എന്തെങ്കിലും സംഭവിച്ചാൽ പ്രത്യാഘാതം ഗുരുതരമായിരിക്കും.

ADVERTISEMENT

2021 ൽ ജനാധിപത്യ മാർഗത്തിലൂടെ അധികാരത്തിൽ വന്നതാണ് ബസൂം. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി തിരഞ്ഞെടുക്കപ്പെട്ട് ആ പദവിയിലെത്തിയ ആൾ. അട്ടിമറിയുടെ ആദ്യ ദിവസങ്ങളിലൊന്നും വ്യക്തമായ വിവരങ്ങൾ പുറത്തുവന്നില്ല. എന്നാൽ വൈകാതെ ഒരു തീരുമാനം വന്നു. ഫ്രാൻസിലേക്ക് യുറേനിയവും സ്വർണവും കയറ്റുമതി ചെയ്യുന്നതിനുള്ള നിരോധനം. നൈജറിനെ ഫ്രാൻസ് ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ ഫ്രഞ്ച് എംബസി വളയുകയും ചെയ്തു. ഇതോടെ, അമേരിക്കൻ, ഫ്രഞ്ച് സർക്കാരുകൾക്കെതിരെയാണ് കാര്യങ്ങളെന്നത് വ്യക്തമായി. അട്ടിമറിക്കുള്ള റഷ്യൻ പിന്തുണ സംബന്ധിച്ചും ചർച്ചകളുണ്ടായി. 

ഫ്രഞ്ച് കമ്പനി ഒറാനോയുടെ യുറേനിയം സംഭരണ കേന്ദ്രങ്ങളിലൊന്നിലെ കാഴ്ച (Photo by JEFF PACHOUD / AFP)

 

അട്ടിമറിച്ചെങ്കിലും ബസൂമിനെതിരെ നടപടിയൊന്നും സ്വീകരിക്കില്ലെന്ന് തുടക്കത്തിൽ വ്യക്തമാക്കിയിരുന്ന സൈന്യം എന്നാൽ ഇപ്പോൾ നിലപാടു മാറ്റിയിരിക്കുകയാണ്. രാജ്യദ്രോഹക്കുറ്റത്തിന് ബസൂമിനെ വിചാരണ ചെയ്യും എന്നാണ് പുതിയ നിലപാട്. രാജ്യത്തിന് അകത്തും പുറത്തുള്ളവരുമായി രാജ്യസുരക്ഷയെ ബാധിക്കുന്ന വിധത്തിൽ വിവരങ്ങൾ ചർച്ച ചെയ്തു എന്നാണ് ആരോപണം. ഇതിനുള്ള തെളിവുകൾ ശേഖരിച്ചുവരികയാണെന്നും സൈന്യം പറയുന്നു. കുറ്റം തെളിഞ്ഞാൽ ബസൂമിന് വധശിക്ഷ ലഭിക്കും. 

 

∙ ‘സ്വാതന്ത്ര്യം 60 ൽ, പക്ഷേ ഇന്നും സാമ്പത്തിക സ്വാതന്ത്ര്യമില്ല’

അബുജയിലെ ഇകോവാസിന്റെ ആസ്ഥാനത്തുനിന്നുള്ള ദൃശ്യം (Photo by Michele Spatari / AFP)

 

ആണവോർജ ഉൽപാദനത്തിൽ ഫ്രാൻസിന് ആവശ്യമായ യുറേനിയത്തിന്റെ 14 ശതമാനവും യൂറോപ്യൻ യൂണിയന്റെ അഞ്ചു ശതമാനവും നൈജറാണ് നൽകുന്നത്. 2021 ൽ യൂറോപ്യൻ യൂണിയന് ഏറ്റവും കൂടുതൽ യുറേനിയം കയറ്റി അയച്ചത് നൈജറാണ്. കസഖ്സ്ഥാനും റഷ്യയുമാണ് മറ്റു രണ്ടു രാജ്യങ്ങൾ. എന്നാൽ യുക്രെയ്ൻ യുദ്ധം ആരംഭിച്ചതോടെ റഷ്യയിൽ നിന്നുള്ള യുറേനിയം നിന്നു. ഇതോടെ ഊർജസ്രോതസിനായി യൂറോപ്പ് ആശ്രയിക്കുന്ന പ്രധാന സ്ഥലങ്ങളിലൊന്ന് നൈജറായി. 

 

ഇതിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, ഫ്രാൻസിന് നൈജറിലെ യുറേനിയം നിക്ഷേപം എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്നതാണ്. 1980കൾ മുതൽ തങ്ങളുടെ ഊർജാവശ്യങ്ങൾക്ക് ആണവോർജത്തെ കൂടുതലായി ഉപയോഗിച്ചു തുടങ്ങിയ രാജ്യമാണ് ഫ്രാന്‍സ്. 2000 ഒക്കെയായപ്പോഴേക്കും ആകെ ഊർജ ഉപഭോഗത്തിന്റെ 40 ശതമാനവും ആണവോർജത്തിൽ നിന്നായി. ഇപ്പോൾ 32 ശതമാനമാണ് ആണവോർജം ഉപയോഗിച്ചുള്ള ഊർജോൽപാദനം. പെട്രോളിയം ഉൽപന്നങ്ങൾ ഊർജാവശ്യത്തിന് ഉപയോഗിക്കുന്നത് 39 ശതമാനം മാത്രവും. അതുകൊണ്ടുതന്നെ യുറേനിയം ലഭ്യത ഫ്രാൻസിന് അത്യന്താപേക്ഷിതമാണ്. 

ബുർക്കിനഫാസോ പ്രസിഡന്റ് ഇബ്രാഹിം ട്രവോറെ, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ (Photo by Sergei BOBYLYOV / TASS Host Photo Agency / AFP)

 

പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങൾ പ്രകൃതിവിഭവങ്ങളാൽ സമൃദ്ധമാണ്. എന്നാൽ ഇവിടുത്തെ മിക്ക രാജ്യങ്ങളും ഫ്രാൻസിന്റെ കോളനികളായിരുന്നു. 1960 ൽ ഈ രാജ്യങ്ങൾക്ക് സ്വാതന്ത്ര്യം നൽകിയെങ്കിലും അവരെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നത് തുടരുന്നു എന്ന ആരോപണം ശക്തമാണ്. കൊളോണിയൽ ശക്തികൾ ആഫ്രിക്കൻ രാജ്യങ്ങൾക്ക് സ്വാതന്ത്ര്യം നൽകിയെങ്കിലും സാമ്പത്തിക സ്വാതന്ത്ര്യം നൽകിയില്ല എന്ന വിലയിരുത്തലുകളുമുണ്ട്. ഫ്രാൻസിനു കീഴിലായിരുന്ന പടിഞ്ഞാറൻ, സെൻട്രൽ ആഫ്രിക്കയിലുള്ള 12 രാജ്യങ്ങൾ ഉൾപ്പെടെ 14 ഇടങ്ങളിൽ ഇപ്പോഴും ഉപയോഗിക്കുന്ന കറൻസി തങ്ങളുടെ കോളനികൾക്ക് വേണ്ടി ഫ്രാൻസ് 1945 ൽ കൊണ്ടുവന്ന സിഎഫ്എ ഫ്രാങ്ക് ആണ്. ഈ കോളനികളിലെ സമ്പദ്‍വ്യവസ്ഥയെ തങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവരാനുദ്ദേശിച്ചായിരുന്നു ഇത്. 

മാലിയിലെ യുഎൻ സേനയിൽനിന്ന് പിന്മാറുന്നതിന്റെ ഭാഗമായി ഫ്രഞ്ച് പതാക അഴിച്ചു മാറ്റുന്ന സൈനികര്‍. 2022 ഓഗസ്റ്റിലെ ദൃശ്യം (Photo by Handout / Etat Major des Armées / AFP)

 

ഇന്ന് നൈജറിലെ യുറേനിയം, സ്വർണ ഉൽപന്നങ്ങളെല്ലാം കടൽ കടക്കുന്നു. രാജ്യം കൊടുംപട്ടിണിയുടെയും ഭീകരവാദത്തിന്റെയും പട്ടാളവാഴ്ചയുടെയും പിടിയിൽ കഴിയുകയും ചെയ്യുന്നു. നൈജറിലെ യുറേനിയം ഉൽപാദനം ഭൂരിഭാഗവും ഫ്രഞ്ച് ഉടമസ്ഥതയിലുള്ള ഒറാനോ എന്ന കമ്പനിയാണ് നടത്തുന്നത്.  

 

∙ യുഎസ്, റഷ്യ, ചൈന... എല്ലാവർക്കുമുണ്ട് താൽപര്യങ്ങൾ

പ്രസി‍ഡൻഷ്യൽ ഗാർഡ് കമാൻഡർ ജനറൽ അബ്ദുറഹ്മാൻ ടിയാനിയുടെ ചിത്രം പതിച്ച ടിഷർട്ട് ധരിച്ച യുവാവ് (Photo by AFP)

 

പ്രകൃതിവിഭവങ്ങൾക്കു പുറമേ യുഎസിനെ സംബന്ധിച്ച് തന്ത്രപ്രധാനമായ സ്ഥലം കൂടിയാണ് നൈജർ. ആഫ്രിക്കയിലെ ഏറ്റവും വലിയ ‘ഡ്രോൺ ബേസ്ഡ്’ സൈനിക താവളം ഇവിടെയാണ്. ഇതിനു പുറമേ നൈജറിലെ നാലു സ്ഥലങ്ങളിൽ യുഎസ് സേന തമ്പടിക്കുന്നുണ്ട്. നൈജറിലുള്ള താവളമാണ് വടക്കൻ, പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നത്. ഫ്രാൻസിന്റെ സൈന്യവും ഇവിടെയുണ്ടായിരുന്നു. എന്നാൽ പട്ടാള അട്ടിമറിയോടെ ഇവരെ ഒഴിപ്പിച്ചു എന്നാണ് റിപ്പോർട്ടുകൾ. റഷ്യയ്ക്കും ചൈനയ്ക്കും ഈ രാജ്യം ഏറെ പ്രധാനപ്പെട്ടതാണ്. സൈനികമായി മാത്രമല്ല, യുറേനിയവും സ്വർണവും പെട്രോളിയവുമൊക്കെയാണ് ഇവരുടെയും ആകർഷണങ്ങൾ.

 

നൈജറിലെ പട്ടാള അട്ടിമറിക്കു പിന്നാലെ, ഫ്രാൻസും യുഎസും പ്രതികരിച്ച വിധം ശ്രദ്ധിച്ചാൽ തന്നെ ഇരുരാജ്യങ്ങൾക്കും എത്രത്തോളം പ്രധാനമാണ് അവിടം എന്നു മനസിലാകും. അട്ടിമറി നീക്കം ഉണ്ടായ ഉടൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ പറഞ്ഞത്, നൈജറിലെ ഫ്രാൻസിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായ എന്തെങ്കിലും സംഭവിച്ചാൽ പ്രത്യാഘാതം ഗുരുതരമായിരിക്കും എന്നാണ്. പിന്നാലെ യുഎസും സംഭവത്തിൽ പ്രതികരിച്ചു. നൈജറിൽ എത്രയും വേഗം തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ തിരികെ നിയമിക്കണം എന്നാണ് ആവശ്യം. ഇതിനായി പശ്ചിമാഫ്രിക്കൻ രാജ്യങ്ങളുടെ സഖ്യമായ ‘ഇകോവാസ്’ (ECOWAS -Economic Community of West African States) ഇടപെടണമെന്നും ഉടൻ പ്രതിനിധിയെ അയയ്ക്കണമെന്നും ആവശ്യപ്പെട്ടു. യുഎസ് ‘ഇകോവാസു’മായി ചേർന്ന് ഇക്കാര്യത്തിൽ പ്രവർത്തിക്കും എന്നാണ് അന്ന് വ്യക്തമാക്കിയത്. 

പ്രസിഡന്റിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്തതിനു പിന്നാലെ നൈജറിലെ ഫ്രഞ്ച് എംബസിക്കു മുന്നിൽ പ്രതിഷേധവുമായി എത്തിയവര്‍ (Photo by AFP)

 

‌പട്ടാള അട്ടിമറി ഉണ്ടായതിനു പിന്നാലെ ‘ഇകോവാസ്’ രംഗത്തെത്തുകയും ചെയ്തു. പടിഞ്ഞാറൻ ആഫ്രിക്കയിലെ 14 രാജ്യങ്ങളാണ് ഇതിൽ പങ്കാളികൾ. പിന്നാലെ യൂറോപ്യൻ യൂണിയൻ, ആഫ്രിക്കൻ യൂണിയൻ തുടങ്ങിയവയെല്ലാം അട്ടിമറിയെ അപലപിച്ചു. ഇരുകൂട്ടരുമായും ചർച്ചകൾ നടക്കുന്നതിനിടെയാണ് റഷ്യ അപ്രതീക്ഷിതമായി കയറിവരുന്നത്. അയൽരാജ്യമായ മാലിയിലെ അധികൃതർ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ബന്ധപ്പെട്ട് നൈജറിലെ കാര്യങ്ങൾ പങ്കുവച്ചു. തങ്ങളുടെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത പുട്ടിൻ ‘സമാധാനപരമായ പ്രശ്നപരിഹാര’ത്തിനാണ് താൻ ഊന്നൽ കൊടുക്കുന്നത് എന്നും വ്യക്തമാക്കി.

 

∙ മാലി, ബുർക്കിനഫാസോ, നൈജർ: മൂവരേയും കോർത്തിണക്കി റഷ്യ

 

ഫ്രാൻസിന്റെ മുൻ കോളനികളും ദരിദ്രരും, എന്നാ‌ൽ നിലവിൽ പട്ടാളം ഭരിക്കുന്നതുമായ ബുർക്കിനഫാസോ, മാലി, നൈജർ എന്നീ രാജ്യങ്ങൾ തമ്മിൽ ഇന്ന് സഹകരണമുണ്ട്. ഈ മൂന്നിടത്തും ഭരിക്കുന്നത് സൈന്യമാണ്. പല വിധത്തിലും ഇപ്പോഴും തങ്ങളെ ചൂഷണം ചെയ്യുകയാണ് ഫ്രാൻസ് എന്നാണ് ഈ രാജ്യങ്ങൾ ആരോപിക്കുന്നത്. ഇനിയും രാജ്യത്തെ കൊള്ളയടിക്കാൻ അനുവദിക്കില്ല എന്നും തങ്ങളുടെ വിഭവങ്ങൾ മറ്റുള്ളവർ കടത്തിക്കൊണ്ടു പോകുന്നു എന്നും ഇവർ ആരോപിക്കുന്നു. 

 

മറ്റൊരു രാജ്യമായ ഗിനിയും സമാനമായ വിധത്തിലാണ് നിലപാട് സ്വീകരിച്ചിട്ടുള്ളത്. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് ബുർക്കിനഫാസോ ഭരിക്കുന്ന മുപ്പത്തിയഞ്ചുകാരനായ ഇബ്രാഹിം ട്രവോറെ. അമേരിക്കൻ, യൂറോപ്യൻ താൽപര്യങ്ങൾ ഇനി ആഫ്രിക്കൻ രാജ്യങ്ങളിൽ അനുവദിക്കില്ലെന്ന നിലപാടുകാരനാണ് ട്രവോറെ. നിക്കരാഗ്വോ, വെനസ്വേല, ക്യൂബ എന്നിവിടങ്ങളിലെ ഇടതു സർക്കാരുകളോടാണ് ട്രവോറെ തന്റെ ആഭിമുഖ്യം പ്രകടിപ്പിച്ചിരിക്കുന്നത്. 

 

ആഫ്രിക്കൻ ഭരണാധികാരികളിൽ കുറഞ്ഞ കാലംകൊണ്ട് വലിയ മാറ്റം കൊണ്ടുവന്ന തോമസ് സങ്കാര, ബുർക്കിനഫാസോയുടെ ആദ്യ പ്രസിഡന്റായിരുന്നു. 1983 മുതൽ 1987 ൽ കൊല്ലപ്പെടുന്നതുവരെ ബുർക്കിനഫാസോ ഭരിച്ച ഈ സൈനിക നേതാവാണ് രാജ്യത്ത് സ്കൂളുകളും റോഡുകളും മറ്റ് ഗതാഗത സംവിധാനങ്ങളുമെല്ലാം വലിയ തോതിൽ നിർമിക്കുന്നത്. ജനങ്ങളെ സാക്ഷരരാക്കുന്നതിനുള്ള നടപടികൾ, നിർബന്ധിത വിവാഹത്തിനും സ്ത്രീകളുടെ ലൈംഗികാവയവം ഛേദിക്കലിനും നിരോധനം, കുട്ടികൾക്ക് വാക്സീൻ നൽകൽ, മരങ്ങൾ വച്ചു പിടിപ്പിക്കൽ, പാവപ്പെട്ടവർക്ക് ഭൂമി തുടങ്ങിയ വലിയ പ്രവർത്തനങ്ങളായിരുന്നു അദ്ദേഹം നടത്തിയിരുന്നത്. ഇന്ന് ബുർക്കിനഫാസോയിലെ ഏറ്റവും വലിയ വിപ്ലവ നേതാവായാണ് സങ്കാര അറിയപ്പെടുന്നത്. ഫ്രാൻസ് ആണ് സങ്കാരയുടെ കൊലപാതകത്തിന് പിന്നിലെന്ന് അദ്ദേഹത്തിന്റെ ഭാര്യ ആരോപിച്ചിരുന്നു.

 

ട്രവോറെ ഫ്രഞ്ച്, അമേരിക്കൻ സർക്കാരുകൾക്കെതിരെ നിലപാടെടുക്കുമ്പോൾതന്നെ റഷ്യയുമായി അടുത്ത ബന്ധം സൂക്ഷിക്കുകയും ചെയ്യുന്നു. അദ്ദേഹം അധികാരമേൽക്കുന്ന സമയത്ത് നടന്ന പ്രകടനങ്ങളിൽ ഫ്രാൻസിനെതിരെയും റഷ്യയ്ക്ക് അനുകൂലമായും മുദ്രാവാക്യങ്ങൾ മുഴങ്ങിയിരുന്നു. അൽ ഖായിദ, ഐഎസ് ഭീകരവാദികൾക്കെതിരെ നടപടി എടുക്കാൻ പരാജയപ്പെട്ടു എന്നാരോപിച്ച് തന്റെ മുന്‍ഗാമിയെ പുറത്താക്കിയാണ് ട്രവോറെ 2022 സെപ്റ്റംബറിൽ അധികാരമേറ്റത്. സമാനമായ വിധത്തിൽ ശക്തമായ ഫ്രഞ്ച് വിരോധം പുലർത്തുന്ന സർക്കാരാണ് ഇപ്പോൾ മാലിയിലും ഭരണത്തിലുള്ളത്. 

 

1960 ൽ ഫ്രാൻസിൽനിന്ന് സ്വാതന്ത്ര്യം കിട്ടിയെങ്കിലും ഫ്രഞ്ച് ആയിരുന്നു മാലിയിലെ ഔദ്യോഗിക ഭാഷ. എന്നാൽ ഈ വർഷം ജൂലൈയിൽ ഫ്രഞ്ചിനെ ഈ പദവിയിൽ നിന്ന് നീക്കിക്കൊണ്ട് മാലി പാർലമെന്റ് നിയമം പാസാക്കി. ഫ്രഞ്ച് ഇനി മുതൽ ‘വർക്കിങ് ലാങ്വേജ്’ എന്ന നിലയിൽ പരിഗണിക്കപ്പെടുമ്പോൾ രാജ്യത്ത് സംസാരിക്കുന്ന 13 ഭാഷകളായിരിക്കും ഔദ്യോഗിക ഭാഷയായി കണക്കാക്കുക. 70ഓളം പ്രാദേശിക ഭാഷകളുള്ള രാജ്യമാണ് മാലി. 

 

മാലിയിലും അടുത്തിടെ നിലവിലുള്ള സൈനിക നേതൃത്വത്തെ നീക്കി പുതിയ സൈനിക നേതൃത്വം അധികാരത്തിൽ വന്നിരുന്നു. മേ‌ഖലയിലെ ഐഎസ്, അൽ ഖായിദ ഭീകരവാദികളെ നേരിടാൻ ഒരു ദശകം മുൻപ് യുഎൻ നിയോഗിച്ചിരുന്ന സൈന്യത്തെ 2023 ജൂലൈയിൽ മാലിയിൽനിന്ന് പിൻവലിച്ചിരുന്നു. ശക്തമായ ഫ്രഞ്ച് വിരുദ്ധ വികാരം നിലനിൽക്കുന്നതിനാൽ യുഎൻ സേനയിൽനിന്ന് ഫ്രാൻസ് നേരത്തേതന്നെ പിൻവാങ്ങിയിരുന്നു. ചുരുക്കത്തിൽ നൈജർ, ബുർക്കിനഫാസോ, മാലി എന്നീ രാജ്യങ്ങളുടെ പൊതുവായ ശത്രുവാണ് ഫ്രാൻസ്.  മൂന്നു കൂട്ടരും ആശ്രയിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന രാജ്യമാകട്ടെ റഷ്യയും. 

 

∙ അവസാന നിമിഷ അട്ടിമറി?

 

നൈജറിലെ പ്രശ്നപരിഹാരത്തിന് ഇകോവാസും നൈജീരിയയും ശ്രമിക്കുന്നതിനിടെയാണ് ബസൂമിനെ വിചാരണ ചെയ്യുമെന്ന നിലപാട് സൈനിക നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ സൈനിക നടപടിക്ക് ‘ഇകോവാസ്’ ആലോചിച്ചിരുന്നു. യുഎസും ഫ്രാൻസും തുടക്കത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചെങ്കിലും പിന്നീട് നേരിട്ട് സൈനികാക്രമണം നടത്താതെ ഇകോവാസ് വഴി നടത്താമോ എന്ന സാധ്യതയാണ് ആരായുന്നത്. നിലവിൽ ശക്തമായിട്ടുള്ള ഫ്രഞ്ച്-പാശ്ചാത്യ വിരോധം വളർത്താൻ മാത്രമേ ഈ നടപടി ഉപകരിക്കൂ എന്നതിനാലാണ് ഈ വഴി ആലോചിക്കുന്നത്. 

 

നേരത്തെ മൊസാംബിക്കിൽ കലാപമുണ്ടായപ്പോൾ അടിച്ചമർത്താൻ തങ്ങളുടെ േസനയെ അയയ്ക്കാതെ യുഎസും ഫ്രാൻസും റുവാണ്ടയുമായി കരാർ ഉണ്ടാക്കി. തുടർന്ന് റുവാണ്ടൻ സൈന്യം മൊസാംബിക്കിൽ പ്രവേശിച്ച് കലാപം അടിച്ചമർത്തുകയായിരുന്നു. ഇതേ മാതൃകയിൽ ‘ഇകോവാസി’നെ ഉപയോഗപ്പെടുത്താനാവുമോ എന്ന ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ ബസൂമിനെ മോചിപ്പിച്ച് അധികാരം തിരിച്ചു നൽകിയില്ലെങ്കിൽ സൈനിക നടപടിക്ക് തങ്ങൾ മുതിരുമെന്ന് ‘ഇകോവാസ്’ വ്യക്തമാക്കിയിരുന്നു. എന്നാൽ അട്ടിമറി കഴിഞ്ഞ് മൂന്നാഴ്ചയായിട്ടും കാര്യമായ നീക്കങ്ങളൊന്നും ഇരുഭാഗത്തുനിന്നുമുണ്ടായില്ല. 

 

ഇതിനിടെ, അയൽരാജ്യമായ നൈജീരിയയിൽനിന്നുള്ള ഇസ്‌ലാമിക പണ്ഡിതന്മാർ നൈജറിലെത്തി സൈനിക നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു. തുടർന്ന് തങ്ങൾ ചർച്ചയ്ക്ക് തയാറാണെന്ന് ജുണ്ട വ്യക്തമാക്കുകയും ചെയ്തു. നൈജറിൽ പ്രശ്നപരിഹാരമുണ്ടായേക്കുമെന്ന സാധ്യതകൾ തെളിഞ്ഞു വരുന്നതിനിടെയാണ് ബസൂമിനെ വിചാരണയ്ക്ക് വിധേയമാക്കുമെന്ന പ്രഖ്യാപനമുണ്ടായിരിക്കുന്നത്. നൈജർ അതിർത്തിയിൽ സൈന്യത്തെ ‘ഇകോവാസ്’ തയാറാക്കുന്നത് ശക്തമാക്കിയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ഏതു നിമിഷവും ഒരു സൈനിക നടപടിക്കു കൂടി നൈജർ വിധേയമായേക്കുമെന്ന് നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. നൈജറിൽ ഇടപെട്ട് പ്രശ്നപരിഹാരമുണ്ടാക്കാൻ പാശ്ചാത്യരാജ്യങ്ങളോട് ഏക്യരാഷ്ട്ര സംഘടനയും ആവശ്യപ്പെട്ടിട്ടുണ്ട്.

 

∙ ആഫ്രിക്കൻ മണ്ണിലെ അമേരിക്കൻ, പാശ്ചാത്യ, റഷ്യൻ പോരാട്ടം?

 

എന്തുകൊണ്ടാണ് നൈജറിലെ സൈനിക നേതൃത്വം പൊടുന്നനെ നിലപാട് മാറ്റിയത്? ‘ഇകോവാസു’മായി ചർച്ചയ്ക്കു മുൻപ് സമ്മർദം കൂട്ടുക എന്നതായിരിക്കാം ഒരു ലക്ഷ്യമെന്ന് വിദഗ്ധർ പറയുന്നു. അമേരിക്കൻ, പാശ്ചാത്യ അനുകൂലിയാണ് ബസൂം. പട്ടാളം ഭരണം പിടിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ മകൾ ഫ്രാൻസില്‍ അവധിക്കാലം ചെലവഴിക്കുകയായിരുന്നു. ഭാര്യയും മകനുമാണ് ഇപ്പോൾ ബസൂമിനൊപ്പം വീട്ടുതടങ്കലിലുള്ളത്. അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണെന്നും റിപ്പോർട്ടുകളുണ്ട്. 

 

അട്ടിമറിക്കുള്ള മറ്റൊരു കാരണമായി സൈനിക നേതൃത്വം ചൂണ്ടിക്കാട്ടിയത് ഐഐസ്, അൽ ഖായിദ ഭീകരവാദികൾക്കെതിരെ ഫലപ്രദമായി നടപടിയെടുക്കാൻ ബസൂമിന് കഴിഞ്ഞില്ല എന്നതാണ്. മാലിയിലെയും ബുർക്കിനഫാസോയിലേയും സൈനിക ഭരണകൂടങ്ങളും ഈ ഭീകര ഭീഷണി നേരിടുന്നുണ്ട്. ഇതിനായി ബുർക്കിനഫാസോ, റഷ്യയിലെ സ്വകാര്യ സ‌ായുധ സംഘവും ഈയിടെ കുപ്രസിദ്ധരുമായ വാഗ്‍നർ ഗ്രൂപ്പിന്റെ സഹായം തേടുകയും അവരെ വിന്യസിക്കുകയും ചെയ്തു എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അടുത്തിടെ പുറത്തുവന്ന വാർത്താ ഏജൻസി റിപ്പോർട്ടനുസരിച്ച് ഇക്കാര്യം ശരിയല്ല. അതേസമയം, മാലി ഈ റഷ്യൻ സംഘവുമായി കരാറിലെത്തുകയും ചെയ്തിട്ടുണ്ട്. നൈജറിൽ പട്ടാള ഭരണം അവസാനിപ്പിക്കാൻ യുഎസിന്റെയും ഫ്രാൻസിന്റെയും പിന്തുണയോടെ ‘ഇകോവാസി’ന്റെ സൈന്യം ആദ്യമെത്തുമോ, അതോ റഷ്യയ്ക്കു വേണ്ടി വാഗ്‍നർ പട ആദ്യമെത്തുമോ എന്നതു മാത്രമേ ഇനി അറിയാനുള്ളൂ.

 

English Summary: What Is Happening in Niger and Why the Coup is Bad for US and France?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT