‘ഇനി ഇന്ത്യൻ കരുത്തിനെ വിദേശരാജ്യങ്ങളും വിലമതിക്കും’: ദക്ഷിണധ്രുവത്തിലെ ആ ധാതുവും ചന്ദ്രയാന്റെ ലക്ഷ്യം
ആദ്യം എത്തുന്നവരാണ് ഒരു നാടിന്റെ അധിപരാകുന്നതെങ്കിൽ ഇന്ത്യയാണ് ഇനി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന്റെ തലപ്പത്ത്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ (ഐഎസ്ആർഒ–ഇസ്‌റോ) ചന്ദ്രയാൻ 3 ദൗത്യം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയത് ബഹിരാകാശ ഗവേഷണ രംഗത്തെ നാഴികക്കല്ലാകുമോ? ഒന്നര പതിറ്റാണ്ടു മുൻപ് ചന്ദ്രനിൽ ഇറങ്ങാതെതന്നെ അതിന്റെ ദക്ഷിണ ധ്രുവത്തിൽ ആദ്യമായി ജല സാന്നിധ്യം കണ്ടെത്തിയത് ഇസ്റോയുടെ ചന്ദ്രയാൻ 1 ദൗത്യമാണ്. അതിന്റെ തുടർ പര്യവേക്ഷണവും ചന്ദ്രന്റെ കൂടുതൽ സാധ്യതകളും മനസ്സിലാക്കുകയാണ് ചന്ദ്രയാൻ 3 ദൗത്യത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. എന്തുകൊണ്ടാണ് ദക്ഷിണ ധ്രുവം ഗവേഷകരെ സംബന്ധിച്ചിടത്തോളം ചന്ദ്രനിലെ അക്ഷയഖനിയാകുന്നത്? ചന്ദ്രയാൻ 3 ഇറങ്ങിയതിനിപ്പുറം ലോകത്തിനു മുന്നിൽ ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാമാണ്?

∙ ലോകം കണ്ണുനടുന്ന ദക്ഷിണ ധ്രുവം
മനുഷ്യൻ ഭാവിയിലേക്കു നോക്കി നടക്കുന്ന ജീവികളാണ്. അതു തന്നെയാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന്റെ പ്രാധാന്യം. എക്കാലവും ഭൂമിയിൽ ജീവിക്കാനാകുമെന്ന് ഉറപ്പില്ലാത്തതു കൊണ്ടുതന്നെ മനുഷ്യൻ ജീവനുള്ള മറ്റു ഗ്രഹങ്ങൾ കണ്ടെത്താനുള്ള പരിശ്രമം തുടങ്ങിയിട്ടു വർഷങ്ങളായി. ഒരു ചാന്ദ്ര ദൗത്യത്തിന് ഇറങ്ങാൻ സുരക്ഷിതമായ മേഖല അതിന്റെ മധ്യരേഖയോടു ചേർന്നുള്ള പ്രദേശമാണ്. മനുഷ്യൻ ചന്ദ്രനിലിറങ്ങിയതും അവിടെയാണ്. എന്നിട്ടും ഇത്രയും അപകടകരമായ ദക്ഷിണ ധ്രുവംതന്നെ ചന്ദ്രയാൻ 3 ലാൻഡിങ്ങിനു തിരഞ്ഞെടുക്കാൻ കാരണം എന്താണ്? ഭാവിയെക്കുറിച്ചുള്ള ചിന്ത തന്നെയാണതിനു പിന്നിൽ.
വൻ ഗർത്തങ്ങൾ, വലിയ കുന്നുകളും പാറക്കെട്ടുകളും, ചെരിവുകൾ, വിള്ളലുകൾ എന്നിവയെല്ലാം ചേർന്നതാണ് ചന്ദ്രന്റെ ദക്ഷിണധ്രുവം. പക്ഷേ, ചന്ദ്രയാൻ 3 ന്റെ ലാൻഡർ ഇറങ്ങിയത് ഏറെക്കുറെ സുരക്ഷിതമായ നിരപ്പായ പ്രതലത്തിലാണെന്ന് ലാൻഡറിൽനിന്നു വന്ന ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. സൂര്യപ്രകാശം അധികമേൽക്കാത്ത നിഴൽപ്രദേശമാണ് ദക്ഷിണധ്രുവം. അതിനാൽത്തന്നെ തണുപ്പ് അതികഠിനം. ദക്ഷിണ ധ്രുവത്തിലെ കൊടും തണുപ്പിലെ മഞ്ഞു പാളികളിൽനിന്നു വെള്ളം കണ്ടെത്താമെന്നതാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.
ചന്ദ്രനിലെ വെള്ളത്തിന് ഒട്ടേറെ പ്രധാന്യമുണ്ട്. വെള്ളത്തിന്റെ ഘടനയിലുള്ള ഹൈഡ്രജനും ഓക്സിജനും മനുഷ്യന്റെ ഭാവി ഗ്രഹാന്തര ദൗത്യങ്ങൾക്കുള്ള ഇന്ധനമായിപ്പോലും ഉപയോഗിക്കാം. ബഹിരാകാശ പേടകങ്ങളുടെ ഇന്ധനത്തിലെ പ്രധാന ഘടകമാണ് ഹൈഡ്രജനും ഓക്സിജനും. ഭാവിയിൽ, മറ്റു ഗ്രഹങ്ങളിലേക്കുള്ള യാത്രയിൽ ഒരു ഇടത്താവളമായി ചന്ദ്രൻ മാറുമെന്നാണു പ്രതീക്ഷിക്കുന്നത്. ബഹിരാകാശ പേടകങ്ങൾക്കു കുതിക്കാനുള്ള ഇന്ധനവും മറ്റും ഭൂമിയിൽനിന്ന് എത്തിക്കുന്നതു വലിയ ചെലവുണ്ടാക്കും. പരമാവധി ഇന്ധനം ചന്ദ്രനിൽനിന്നു കണ്ടെത്താനായാൽ അതു ഭാവിയിലെ ദൗത്യങ്ങളുടെ ചെലവ് കുറയ്ക്കാൻ പ്രയോജനപ്പെടും. പക്ഷേ അതിന് ഒട്ടേറെ കടമ്പകൾ കടക്കണമെന്നു മാത്രം.
ബഹിരാകാശ ഗവേഷണ മേഖലയിലെ വമ്പന്മാരായ യുഎസും പ്രതാപകാലത്തെ പഴയ സോവിയറ്റ് യൂണിയനും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ചന്ദ്രനിലേക്ക് ഒട്ടേറെ ദൗത്യങ്ങൾ നടത്തുകയും സോഫ്റ്റ്ലാൻഡിങ് നടത്തുകയും ചെയ്തിട്ടുണ്ട്. യുഎസ് ചന്ദ്രനിൽ മനുഷ്യനെ ഇറക്കുകയും ചെയ്തു. എന്നാൽ, ഇത്രയും കാലമായിട്ടും ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ്‌ലാൻഡിങ് നടത്താൻ ഈ രാജ്യങ്ങൾക്കായിട്ടില്ല. ചന്ദ്രനിലേക്കുള്ള മൂന്നാമത്തെ ദൗത്യത്തിൽ ഇന്ത്യ അതു സാധിക്കുകയും ചെയ്തു. ആ അദ്ഭുതം കണ്ടതിന്റെ ആവേശത്തിലാണ് ബഹിരാകാശ ഗവേഷകർ.
∙ തമസ്സല്ലോ ജലപ്രദം
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ എപ്പോഴും ഇരുട്ടാണ്. സൂര്യപ്രകാശം എത്തുന്നത് കഷ്ടി. ഭൂമിയിലെ ദക്ഷിണ ധ്രുവമായ അന്റാർട്ടിക്കയിലേതു പോലെ കടുത്ത തണുപ്പാണ് ഈ പ്രദേശത്ത്. അതുകൊണ്ടുതന്നെ ഖര രൂപത്തിൽ വലിയ ജല ശേഖരം ഈ പ്രദേശത്തു കണ്ടെത്താനാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇന്ധനമായി ഉപയോഗിക്കുന്നതിനു പുറമേ, ഭാവിയിലെ ഭക്ഷ്യാവശ്യങ്ങള്‍ക്കും ഈ ജലസമ്പത്ത് പ്രയോജനപ്പെടുത്താനാകുമോയെന്നും ഗവേഷണം നടക്കും. മുൻപു നടന്ന പല ചാന്ദ്ര ദൗത്യങ്ങളും നൽകുന്ന വിവരമനുസരിച്ച്, ചന്ദ്രന്റെ ദക്ഷിണ ധ്രുവം ഭാവിയിൽ ഭൂമിക്കു പുറത്തുള്ള ബഹിരാകാശ കേന്ദ്രം സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യമായ പ്രദേശവുമാണ്.
∙ പ്രപഞ്ചത്തിന്റെ ഉൽപ്പത്തി എങ്ങനെ?
ദക്ഷിണ ധ്രുവത്തിലെ ഭീമൻ ഗർത്തങ്ങൾ പ്രപഞ്ചത്തിന്റെയും ഭൂമിയുടെയും ഉൽപ്പത്തിയെക്കുറിച്ചുള്ള രഹസ്യങ്ങൾ വെളിപ്പെടുത്തിയേക്കുമെന്ന പ്രതീക്ഷയും ഗവേഷകർക്കുണ്ട്. കാലങ്ങളായി സൂര്യപ്രകാശം പതിയാതെ തണുത്തുറഞ്ഞു കിടക്കുന്ന, ഇരുൾ നിറഞ്ഞ പ്രദേശങ്ങളിൽനിന്ന് ചന്ദ്രയാന്റെ റോവർ വഴി സാംപിൾ ശേഖരിക്കുന്നുണ്ട്. ഇതിന്റെ കാലഗണനാ പരിശോധനയിലൂടെ പ്രപഞ്ചത്തിലുണ്ടായ മാറ്റങ്ങളുടെ ചുരുളഴിഞ്ഞേക്കും. അവിടെ നിന്നു ഫോസിലുകൾ ലഭിച്ചേക്കുമെന്ന പ്രതീക്ഷയുമുണ്ട്. അവിടെയുള്ള പർവതങ്ങളിലെ കൊടുമുടിയിൽ ദീർഘകാലം സൂര്യപ്രകാശം ലഭിക്കുമെന്നതിനാൽ സോളർ പാനലുകൾ ഉപയോഗിച്ച് ഊർജം കണ്ടെത്താനുമാകും.
∙ ഭൂമിക്കു പുറത്തു ജീവനുണ്ടോ?
ഭൂമിക്കു പുറത്തു ജീവനുണ്ടാകാൻ സാധ്യതയുള്ള ഗ്രഹങ്ങൾ കണ്ടെത്തുന്ന ദൗത്യത്തിനും ചന്ദ്രയാൻ 3 തുടക്കമിടുന്നുണ്ട്. ഭൂമിയെ വിദൂരതയിൽനിന്നു നിരീക്ഷിച്ച് ജീവനുള്ള ഗ്രഹത്തിന്റെ പ്രത്യേകതകൾ മനസ്സിലാക്കാൻ ചന്ദ്രയാൻ 3 ന്റെ പ്രൊപ്പൽഷൻ മൊഡ്യൂളിൽ ‘ഷെയ്പ്’ എന്ന ശാസ്ത്രീയ ഉപകരണമാണ് (പേലോഡ്) ഘടിപ്പിച്ചിരിക്കുന്നത്. ലളിതമായി പറഞ്ഞാൽ, അകലെ നിന്നു കണ്ടാൽ ജീവനുള്ള ഗ്രഹത്തെ എങ്ങനെ തിരിച്ചറിയും എന്നാണ് ഈ ഉപകരണം പഠിക്കുന്നത്.
∙ ‘‘ഗ്രഹങ്ങൾ കടന്ന് പോകാൻ ഇടത്താവളം’’
‘‘ചന്ദ്രയാൻ 2 പരാജയത്തിൽനിന്നു പഠിച്ച പാഠങ്ങൾ ഉൾക്കൊണ്ടും പിഴവുകൾ തിരുത്തിയുമാണ് മറ്റൊരു ഗ്രഹത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്നതിന് നമ്മൾ സജ്ജരായത്. ചന്ദ്രയാൻ 3 ദൗത്യം വിജയിച്ചതോടെ ഗ്രഹാന്തര ദൗത്യങ്ങൾക്കുള്ള ഇന്ത്യയുടെ പരിശ്രമങ്ങൾക്ക് ആക്കം കൂടും. ഭാവിയിലെ ഗ്രഹാന്തര ദൗത്യങ്ങൾക്ക് നാം നല്ല തുടക്കം കുറിച്ചു കഴിഞ്ഞു’’– ഇസ്റോ മുൻ ചെയർമാൻ ജി.മാധവൻ നായർ പറയുന്നു. ‘‘ചൊവ്വാ ദൗത്യമായ മംഗൾയാനും ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ്ങിനുള്ള ചന്ദ്രയാൻ 3 ഉം വിജയിച്ച സാഹചര്യത്തിൽ, ഇനി സൗരദൗത്യമായ ആദിത്യ എൽ1 ആണ്. അതും ഉടൻ നടക്കും. അതിലൂടെ, സൂര്യനെക്കുറിച്ചു പഠിച്ച് ഭൂമിയിലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചു നമുക്കു കൂടുതൽ മനസ്സിലാക്കാൻ കഴിയും. തുടർന്ന് ശുക്രൻ കേന്ദ്രീകരിച്ചുള്ള ഇസ്റോയുടെ ആദ്യ ദൗത്യവും നടക്കും.
ലോകത്തിനു മുന്നിൽ ഇന്ത്യയുടെ സാങ്കേതിക ശക്തിയുടെ പ്രദർശനമാണ് ചന്ദ്രയാൻ 3 വിജയത്തിലൂടെ ഉണ്ടായത്. നമുക്കു മുൻപു മൂന്നു രാജ്യങ്ങൾ മാത്രമാണ് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയിട്ടുള്ളത്. ഈ ദൗത്യത്തിലൂടെ നമ്മൾ നാലാമത്തെ രാജ്യമായി. ചന്ദ്രനിലെ ധാതുക്കളെക്കുറിച്ചു ലഭിക്കുന്ന വിവരങ്ങൾ ഭാവിയിൽ പ്രയോജനപ്പെടുത്താൻ കഴിയും. മറ്റൊരു ഗ്രഹത്തിൽ നമുക്ക് സ്ഥിരം നിരീക്ഷണ കേന്ദ്രം (ഒബ്സർവേറ്ററി) സ്ഥാപിക്കണമെങ്കിൽ ചന്ദ്രന്റെ ദക്ഷിണ ധ്രുവമാണ് അതിന് ഏറ്റവും അനുയോജ്യം. അതിനു വേണ്ടിയുള്ള ശ്രമങ്ങളിലേക്ക് ഇനി കടക്കാൻ കഴിയും. അതിൽനിന്നുള്ള വിവരങ്ങളനുസരിച്ചു ബഹിരാകാശ ഗവേഷണത്തിന്റെ ഭാവി വികസിപ്പിക്കാം.
ദീർഘകാല പദ്ധതി വച്ചുള്ള കൃത്യമായ ആസൂത്രണംകൊണ്ടാണ് നമുക്ക് ബഹിരാകാശ ഗവേഷണ ദൗത്യങ്ങളുടെ ചെലവ് കുറയ്ക്കാൻ സാധിക്കുന്നത്. മുൻപു ചെയ്തിട്ടുള്ള ഓരോ ദൗത്യത്തിന്റെയും ഗവേഷണങ്ങളുടെയും വിവരങ്ങൾ കൃത്യമായി ഉപയോഗിച്ചു മുന്നോട്ടു പോകുന്നതിനാൽ ആവർത്തനച്ചെലവ് ഉണ്ടാകുന്നില്ല. സ്രോതസ്സുകളെ സൂക്ഷ്മമായി ഉപയോഗിക്കുന്നുണ്ട്. പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ചു മനുഷ്യവിഭവ ശേഷിയുടെ ചെലവ് നമുക്ക് കുറവാണ്. ബഹിരാകാശ ഗവേഷണ ദൗത്യങ്ങൾക്ക് ഇസ്റോ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതും ചെലവു കുറയാൻ കാരണമാണ്.
വിദേശരാജ്യങ്ങൾക്കു നമ്മുടെ വിക്ഷേപണ വാഹനങ്ങളിൽ വിശ്വാസ്യത വർധിച്ചിട്ടുണ്ട്. അതു വരുംകാലങ്ങളിൽ വാണിജ്യ വിക്ഷേപണങ്ങളിലൂടെയുള്ള വരുമാനം വർധിക്കാൻ കാരണമാകും. ഒന്നാം ചന്ദ്രയാൻ ദൗത്യത്തിൽ റിമോട്ട് സെൻസിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നമ്മൾ ചന്ദ്രന്റെ ഉപരിതലം മുഴുവൻ നിരീക്ഷിച്ചു. ചന്ദ്രനിൽ ജലാംശമുണ്ടെന്നു നമ്മൾ അങ്ങനെയാണ് ആദ്യമായി കണ്ടെത്തിയത്. ഇപ്പോൾ ഹീലിയം 3 ധാതു നിക്ഷേപം ചന്ദ്രനിലുണ്ടെന്നും നമ്മൾ കണ്ടെത്തിയിട്ടുണ്ട്. അത് ഉറപ്പിക്കുകയും കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയുമാണ് ചന്ദ്രയാൻ 3 ദൗത്യത്തിലൂടെ ചെയ്യുന്നത്.
ചന്ദ്രനില്‍ സോഫ്റ്റ് ലാൻഡിങ് ചെയ്യുകയെന്നത് കൂടുതൽ സങ്കീർണമായ പ്രക്രിയയാണ്. അതു വിജയകരമായി ചെയ്തതോടെ നമ്മുടെ സാങ്കേതിക ശക്തി വർധിച്ചു. ഒന്നാം ചന്ദ്രയാൻ ദൗത്യത്തിന്റെ കാലം മുതൽ സോഫ്റ്റ്ലാൻഡിങ്ങിനെക്കുറിച്ച് നമ്മൾ ആലോചിച്ചിരുന്നു. പല കാരണങ്ങൾകൊണ്ട് അതു വൈകി. ചന്ദ്രയാൻ 2 ൽ സോഫ്റ്റ് ലാൻഡിങ് ലക്ഷ്യമിട്ടെങ്കിലും പല കാരണങ്ങൾകൊണ്ട് അവസാന നിമിഷം അതു പരാജയപ്പെട്ടു. അതിന്റെ കാരണങ്ങളും പ്രതിവിധികളും കണ്ടെത്തി മുന്നോട്ടു പോയാണ് ഇത്തവണത്തെ വിജയം നമ്മൾ നേടിയത്’’– ഡോ.മാധവൻ നായർ പറഞ്ഞു.
English Summary: How Chandrayaan 3's Landing on Moon's South Pole Help ISRO in Achieving New Heights?