2008 നവംബർ 14 രാത്രി. ആ സന്തോഷരാവിൽ, അന്നത്തെ ഐഎസ്‌ആർഒ ചെയർമാൻ ഡോ. ജി. മാധവൻ നായർ പ്രഖ്യാപിച്ചു: ,ഇതാ, ചന്ദ്രനെ ഐഎസ്‌ആർഒ ഇന്ത്യയ്‌ക്കു നൽകുന്നു, ഇന്ത്യൻ ത്രിവർണപതാക ചന്ദ്രോപരിതലത്തിൽ എത്തിയിരിക്കുന്നു. ആവേശം ആകാശംമുട്ടിയ സന്തോഷരാത്രിയായിരുന്നു ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്. ചന്ദ്രനിൽ ഇന്ത്യയുടെ ത്രിവർണപതാക പതിക്കുന്നതിനു ദൃക്‌സാക്ഷിയാകാൻ ബെംഗളൂരു പീനിയയിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്‌ആർഒ) ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കിൽ (ഇസ്ട്രാക്) രാജ്യത്തിന്റെ മുൻ പ്രഥമപൗരനും ലോകോത്തര ശാസ്‌ത്രജ്‌ഞനുമായ അന്തരിച്ച ഡോ. എ.പി.ജെ. അബ്‌ദുൽ കലാമും വന്നെത്തിയിരുന്നു. കാരണം, ഇന്ത്യ ചന്ദ്രയാൻ ദൗത്യത്തെക്കുറിച്ച് ആലോചിക്കുമ്പോൾ കലാം മുന്നോട്ടുവച്ച ആശയമായിരുന്നു ഇന്ത്യൻ പതാക നാം ചന്ദ്രോപരിതലത്തിലെത്തിക്കണമെന്നത്. ആ നിർദേശമാണു 2008 നവംബർ 14ന് ഇന്ത്യൻ ബഹിരാകാശ ശാസ്‌ത്രലോകം അക്ഷരംപ്രതി സാർഥകമാക്കിയത്.

2008 നവംബർ 14 രാത്രി. ആ സന്തോഷരാവിൽ, അന്നത്തെ ഐഎസ്‌ആർഒ ചെയർമാൻ ഡോ. ജി. മാധവൻ നായർ പ്രഖ്യാപിച്ചു: ,ഇതാ, ചന്ദ്രനെ ഐഎസ്‌ആർഒ ഇന്ത്യയ്‌ക്കു നൽകുന്നു, ഇന്ത്യൻ ത്രിവർണപതാക ചന്ദ്രോപരിതലത്തിൽ എത്തിയിരിക്കുന്നു. ആവേശം ആകാശംമുട്ടിയ സന്തോഷരാത്രിയായിരുന്നു ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്. ചന്ദ്രനിൽ ഇന്ത്യയുടെ ത്രിവർണപതാക പതിക്കുന്നതിനു ദൃക്‌സാക്ഷിയാകാൻ ബെംഗളൂരു പീനിയയിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്‌ആർഒ) ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കിൽ (ഇസ്ട്രാക്) രാജ്യത്തിന്റെ മുൻ പ്രഥമപൗരനും ലോകോത്തര ശാസ്‌ത്രജ്‌ഞനുമായ അന്തരിച്ച ഡോ. എ.പി.ജെ. അബ്‌ദുൽ കലാമും വന്നെത്തിയിരുന്നു. കാരണം, ഇന്ത്യ ചന്ദ്രയാൻ ദൗത്യത്തെക്കുറിച്ച് ആലോചിക്കുമ്പോൾ കലാം മുന്നോട്ടുവച്ച ആശയമായിരുന്നു ഇന്ത്യൻ പതാക നാം ചന്ദ്രോപരിതലത്തിലെത്തിക്കണമെന്നത്. ആ നിർദേശമാണു 2008 നവംബർ 14ന് ഇന്ത്യൻ ബഹിരാകാശ ശാസ്‌ത്രലോകം അക്ഷരംപ്രതി സാർഥകമാക്കിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2008 നവംബർ 14 രാത്രി. ആ സന്തോഷരാവിൽ, അന്നത്തെ ഐഎസ്‌ആർഒ ചെയർമാൻ ഡോ. ജി. മാധവൻ നായർ പ്രഖ്യാപിച്ചു: ,ഇതാ, ചന്ദ്രനെ ഐഎസ്‌ആർഒ ഇന്ത്യയ്‌ക്കു നൽകുന്നു, ഇന്ത്യൻ ത്രിവർണപതാക ചന്ദ്രോപരിതലത്തിൽ എത്തിയിരിക്കുന്നു. ആവേശം ആകാശംമുട്ടിയ സന്തോഷരാത്രിയായിരുന്നു ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്. ചന്ദ്രനിൽ ഇന്ത്യയുടെ ത്രിവർണപതാക പതിക്കുന്നതിനു ദൃക്‌സാക്ഷിയാകാൻ ബെംഗളൂരു പീനിയയിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്‌ആർഒ) ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കിൽ (ഇസ്ട്രാക്) രാജ്യത്തിന്റെ മുൻ പ്രഥമപൗരനും ലോകോത്തര ശാസ്‌ത്രജ്‌ഞനുമായ അന്തരിച്ച ഡോ. എ.പി.ജെ. അബ്‌ദുൽ കലാമും വന്നെത്തിയിരുന്നു. കാരണം, ഇന്ത്യ ചന്ദ്രയാൻ ദൗത്യത്തെക്കുറിച്ച് ആലോചിക്കുമ്പോൾ കലാം മുന്നോട്ടുവച്ച ആശയമായിരുന്നു ഇന്ത്യൻ പതാക നാം ചന്ദ്രോപരിതലത്തിലെത്തിക്കണമെന്നത്. ആ നിർദേശമാണു 2008 നവംബർ 14ന് ഇന്ത്യൻ ബഹിരാകാശ ശാസ്‌ത്രലോകം അക്ഷരംപ്രതി സാർഥകമാക്കിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2008 നവംബർ 14 രാത്രി. ആ സന്തോഷരാവിൽ, അന്നത്തെ ഐഎസ്‌ആർഒ ചെയർമാൻ ഡോ. ജി. മാധവൻ നായർ പ്രഖ്യാപിച്ചു: ,ഇതാ, ചന്ദ്രനെ ഐഎസ്‌ആർഒ ഇന്ത്യയ്‌ക്കു നൽകുന്നു, ഇന്ത്യൻ ത്രിവർണപതാക ചന്ദ്രോപരിതലത്തിൽ എത്തിയിരിക്കുന്നു. ആവേശം ആകാശംമുട്ടിയ സന്തോഷരാത്രിയായിരുന്നു ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്.

ചന്ദ്രനിൽ ഇന്ത്യയുടെ ത്രിവർണപതാക പതിക്കുന്നതിനു ദൃക്‌സാക്ഷിയാകാൻ ബെംഗളൂരു പീനിയയിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്‌ആർഒ) ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കിൽ (ഇസ്ട്രാക്) രാജ്യത്തിന്റെ മുൻ പ്രഥമപൗരനും ലോകോത്തര ശാസ്‌ത്രജ്‌ഞനുമായ അന്തരിച്ച ഡോ. എ.പി.ജെ. അബ്‌ദുൽ കലാമും വന്നെത്തിയിരുന്നു. കാരണം, ഇന്ത്യ ചന്ദ്രയാൻ ദൗത്യത്തെക്കുറിച്ച് ആലോചിക്കുമ്പോൾ കലാം മുന്നോട്ടുവച്ച ആശയമായിരുന്നു ഇന്ത്യൻ പതാക നാം ചന്ദ്രോപരിതലത്തിലെത്തിക്കണമെന്നത്. ആ നിർദേശമാണു 2008 നവംബർ 14ന്  ഇന്ത്യൻ ബഹിരാകാശ ശാസ്‌ത്രലോകം അക്ഷരംപ്രതി സാർഥകമാക്കിയത്.

ചന്ദ്രയാൻ ഒന്നിന്റെ വിജയകരമായ വിക്ഷേപണത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുന്ന ജോർജ് കോശി, ആർ.രാധാകൃഷ്ണൻ, ജി. മാധവൻ നായർ, ടി.കെ. അലക്സ്, എം. അണ്ണാദുരൈ തുടങ്ങിയവർ. (Photo: Manorama archives)
ADVERTISEMENT

ഡോ. കലാമിനു പുറമേ, ഐഎസ്‌ആർഒ ചെയർമാൻ ഡോ. ജി. മാധവൻ നായർ, ഐഎസ്‌ആർഒ മുൻ ചെയർമാനും ലോകം കണ്ട മികച്ച ഭൗതിക ശാസ്‌ത്രജ്‌ഞരിലൊരാളുമായ പ്രഫ. യു.ആർ. റാവു തുടങ്ങിയവരും ഇസ്ട്രാക്കിലെത്തിയിരുന്നു.  കൂടാതെ, ചന്ദ്രയാൻ–1 ദൗത്യത്തെ യാഥാർഥ്യമാക്കിയവരിലെ മുൻനിരക്കാരായ ഐഎസ്‌ആർഒ ഉപഗ്രഹ കേന്ദ്രം ഡയറക്‌ടർ ടി.കെ. അലക്‌സ്, ചന്ദ്രയാൻ1 മിഷൻ ഡയറക്‌ടർ മയിൽസ്വാമി അണ്ണാദുരൈ, അന്നു തിരുവനന്തപുരത്തെ വിഎസ്എസ്‌സി ഡയറക്ടറും പിന്നീട് ഇസ്രോ ചെയർമാനുമായ  ഡോ.കെ.രാധാകൃഷ്‌ണൻ, പിഎസ്‌എൽവി മിഷൻ ഡയറക്‌ടർ ജോർജ് കോശി, വെഹിക്കിൾ ഡയറക്‌ടർ സി. വേണുഗോപാൽ തുടങ്ങി ഒട്ടേറെ ശാസ്‌ത്രജ്‌ഞരും ഐഎസ്‌ആർഒയിലെ നൂറുകണക്കിനു വിദഗ്‌ധരും സഹായികളും മാധ്യമലോകവുമെല്ലാം ഈ ചരിത്രനേട്ടത്തിന്റെ മാധുര്യമറിയാനെത്തിയിരുന്നു.

∙ ചന്ദ്രൻ സാക്ഷിയായ ചരിത്രനിമിഷം

‘ഇതാ, ചന്ദ്രനെ ഐഎസ്‌ആർഒ ഇന്ത്യയ്‌ക്കു നൽകുന്നു, ഇന്ത്യൻ ത്രിവർണപതാക ചന്ദ്രോപരിതലത്തിലെത്തിയിരിക്കുന്നു’ എന്ന മാധവൻ നായരുടെ പ്രഖ്യാപനം ആ നിമിഷങ്ങളിൽ കരഘോഷങ്ങളോടെയാണു നൂറുകണക്കിനു സദസ്യർ സ്വീകരിച്ചത്. മുൻനിശ്‌ചയിച്ചതു പ്രകാരംഅന്നു രാത്രി 8.06ന് തന്നെ ചന്ദ്രയാൻ1 ഉപഗ്രഹത്തിൽനിന്നു മൂൺ ഇംപാക്‌ട് പ്രോബ് (എംഐപി) വേർപെടുത്താൻ ശാസ്‌ത്രജ്‌ഞർക്കായി.

25 മിനിറ്റുകൊണ്ടാണ് ഈ പേടകം ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണ് എംഐപി പതിച്ചത്. കണക്കുകൂട്ടി നിശ്‌ചയിക്കപ്പെട്ട സ്‌ഥലത്തിനു തൊട്ടടുത്തുതന്നെ ഈ പേടകം എത്തിക്കാൻ സാധിച്ചു. ചന്ദ്രനും നമ്മളോടു നന്നായി സഹകരിച്ചെന്നുകൂടി  മാധവൻ നായർ പറഞ്ഞപ്പോൾ സദസ്സു കരഘോഷം മുഴക്കി. 

ചന്ദ്രയാൻ ഒന്നിന്റെ മാതൃക (Photo by Dibyangshu SARKAR / AFP)
ADVERTISEMENT

അപ്പോഴേക്കും ചന്ദ്രയാനിലെ ടെറയ്‌ൻ മാപ്പിങ് ക്യാമറ മികച്ച വ്യക്‌തതയുള്ള ചിത്രം ഭൂമിയിലേക്ക് അയച്ചുതുടങ്ങിയിരുന്നു. ആ ചിത്രം അന്ന് ഐഎസ്ആർഒ ലോകത്തിനുമുന്നിൽ അഭിമാനത്തോടെ അവതരിപ്പിച്ചു.  പിറ്റേന്നുതന്നെ ചന്ദ്രയാൻ1ലെ കൂടുതൽ ക്യാമറകളും യന്ത്രസംവിധാനങ്ങളും സ്വിച്ച് ഓൺ ചെയ്യപ്പെട്ടു. ചന്ദ്രോപരിതലത്തിലേക്കു മനുഷ്യനിർമിത വസ്‌തു എത്തിച്ച നാലു രാജ്യങ്ങളിലൊന്നായി  2008 നവംബർ 14ന് ഇന്ത്യ.

ചന്ദ്രയാൻ1 ഉപഗ്രഹത്തിൽ അയച്ച മൂൺ ഇംപാക്‌ട് പ്രോബ് (എംഐപി) ചന്ദ്രോപരിതലത്തിലെത്തിച്ചതോടെയാണു യുഎസിനും സോവിയറ്റ് യൂണിയനും ഫ്രാൻസിനും ശേഷം ആ സ്‌ഥാനം ഇന്ത്യയ്‌ക്കു സ്വന്തമായത്. സ്വന്തം നിലയിൽ വസ്‌തു അയച്ച രാജ്യങ്ങളുടെ കണക്കെടുത്താൽ മൂന്നാം സ്‌ഥാനമാണ് ഇന്ത്യയ്‌ക്ക്. കാരണം, ഫ്രാൻസ് അവരുടേതായ വസ്‌തു ചന്ദ്രോപരിതലത്തിലെത്തിച്ചതു യുഎസിന്റെ ചന്ദ്രയാത്രാ പദ്ധതിയുടെ ഭാഗമായാണ്. 

∙ അറിയുക, അവരാണ് അമ്പിളിമാമനെ പിടിച്ചുതന്നവർ

മാനത്തു മോഹിപ്പിച്ചുനിന്ന അമ്പിളിമാമനെ ഭാരതീയരുടെ കൈക്കുമ്പിളിലേക്കു ശാസ്‌ത്രലോകം എത്തിച്ചുതന്നപ്പോൾ അതിനു നിമിത്തമായത് രണ്ടു മലയാളികളുടെ നായകത്വം. ചന്ദ്രനെയും കീഴടക്കാം എന്ന ആശയം രൂപപ്പെടുന്ന കാലത്ത് ഐഎസ്‌ആർഒയുടെ ചെയർമാനായിരുന്ന ഡോ. കെ.കസ്‌തൂരിരംഗനും ചന്ദ്രയാൻ പദ്ധതി യാഥാർഥ്യമാക്കിയ ചെയർമാൻ ഡോ. ജി. മാധവൻനായരും. രണ്ടു കേരള കേസരികൾ. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ വിഹായസ്സിലെ പൂർണചന്ദ്രന്മാർ. 

ADVERTISEMENT

ചന്ദ്രയാത്രാ പദ്ധതിയുടെ വിജയവുമായി അന്യഗ്രഹ പര്യവേഷണ ദൗത്യങ്ങൾക്ക് ഇന്ത്യ തുടക്കംകുറിക്കുമ്പോൾ ആ ആശയം ഉടലെടുത്ത ചിന്തയായി നമുക്കു മുന്നിലെത്തുന്ന മുഖം കൊച്ചി സ്വദേശിയുടേതാണ്. ലോകം ഏറെ ആദരവോടെ നോക്കിക്കാണുന്ന ഭൗതിക ശാസ്‌ത്രജ്‌ഞൻ കൊച്ചി സ്വദേശിയായ ഡോ.കെ.കസ്‌തൂരിരംഗന്റെ മുഖം.

ഡോ. ജി. മാധവൻനായർ. (File photo Manorama)

ഐഎസ്‌ആർഒ ചെയർമാനെന്ന നിലയിൽ ചന്ദ്രയാൻ-1 പദ്ധതി വിജയയാഥാർഥ്യമാക്കാൻ ചുക്കാൻ പിടിക്കുകയും പിന്നീടു ചന്ദ്രയാൻ-2 പദ്ധതിയെക്കുറിച്ചും ചന്ദ്രനിലേക്കു മനുഷ്യനെ അയയ്‌ക്കുന്ന ഇന്ത്യൻ ദൗത്യത്തെക്കുറിച്ചും സംസാരിക്കുകയും ചെയ്യുന്ന തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ഡോ. ജി. മാധവൻനായരാണിവരിൽ രണ്ടാമൻ.

കൊച്ചിയിൽ ചിറ്റൂർ റോഡിലെ സമൂഹത്ത് മഠത്തിൽ കൃഷ്‌ണസ്വാമിയുടെയും വിശാലാക്ഷിയുടെയും മകായി 1940 ഒക്‌ടോബർ 24നാണ് ഡോ.കസ്തൂരിരംഗന്റെ ജനനം.  വെറും രണ്ടു വയസ്സുള്ളപ്പോൾ പെറ്റമ്മയുടെ മരണം സൃഷ്‌ടിച്ച പ്രതിസന്ധിയിൽ തളരാതെ മുന്നേറിയ വ്യക്തിയാണദ്ദേഹം.

പ്രതിസന്ധികളിൽ പകച്ചുനിൽക്കാതെ, നിശ്ചയദാർഢ്യത്തോടെ മുന്നേറിയാൽ ചന്ദ്രനോളം വളരാമെന്നതിനു ദൃഷ്ടാന്തമായി അദ്ദേഹം. ഇന്ത്യൻ ഭൗതിക ശാസ്‌ത്രജ്‌ഞനും ഇന്ത്യൻ ബഹിരാകാശ  ഗവേഷണ സംഘടന (ഐഎസ്‌ആർഒ) മുൻ ചെയർമാനും രാജ്യസഭാംഗവും ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷനുമെല്ലാമായ ഡോ.രംഗൻ. ഇന്ന് ഇന്ത്യയുടെ ചന്ദ്രയാൻ പദ്ധതി ഉണ്ടാക്കുന്ന നേട്ടങ്ങളുടെ പ്രാരംഭാവസ്ഥ പിറവികൊണ്ടത് ഈ ശാസ്ത്രപ്രതിഭയുടെ ബുദ്ധിയിലായിരുന്നു.

നെയ്യാറ്റിൻകര കല്ലുവിളാകത്തു വീട്ടിൽ ഗോപാലൻ നായരുടെയും സരോജിനിയമ്മയുടെയും മകനായ ജി. മാധവൻ നായർ ചന്ദ്രയാൻ–1 പദ്ധതി വിജയകരമായി നടപ്പാക്കിയ ഇസ്രോ ചെയർമാനാണ്. ചരിത്രത്തിലാദ്യമായി  ഒരു ഇന്ത്യൻ നിർമിത വസ്‌തു ചന്ദ്രോപരിതലത്തിൽ പതിച്ചതിന്റെ ആവേശം കോടാനുകോടി ഇന്ത്യൻ ജനങ്ങൾക്കു സമ്മാനിച്ചപ്പോൾ ഇസ്രോയെ നയിച്ച മലയാളി ചെയർമാൻ. ചന്ദ്രന്റെ വളരെ അടുത്തുള്ള ഭ്രമണപഥമാണു ചന്ദ്രയാൻ-ഒന്നിനായി നിശ്‌ചയിക്കപ്പെട്ടത്. ആ ഭ്രമണപഥത്തിലുള്ള നേരിയ വ്യതിയാനംപോലും അപകടമുണ്ടാക്കുമായിരുന്നു എന്നു പദ്ധതിയെക്കുറിച്ചു വിശദീകരിക്കവെ അന്നു മാധവൻ നായർ പറഞ്ഞു. 

ചന്ദ്രന്റെ ഗുരുത്വാകർഷണ ബലത്തെ ആശ്രയിച്ചാണ് ഇതിന്റെ നിയന്ത്രണം. ചന്ദ്രയാൻ-1 ഉപഗ്രഹം ഭ്രമണപഥത്തിൽനിന്നു വിട്ടു ചന്ദ്രനിൽ പോയി ഇടിക്കാനുള്ള സാധ്യതയും ഉണ്ടായിരുന്നു. കാരണം ചന്ദ്രോപരിതലത്തിൽനിന്നു 100 കിലോമീറ്റർ മാത്രം അകലെയാണീ ഉപഗ്രഹം. ചന്ദ്രനിൽ ചെന്നിടിക്കാനിടയായാൽ സർവതും തകരും. അതൊഴിവാക്കാൻ കണ്ണിലെണ്ണയൊഴിച്ചുള്ള  നിരീക്ഷണം കൂടിയേതീരൂ. ചെറിയ മോട്ടർ റോക്കറ്റ് ഉപയോഗിച്ചാണു ഭ്രമണപഥം 100 കിലോമീറ്ററിൽത്തന്നെ സ്‌ഥിരപ്പെടുത്തി നിർത്തിയതെന്നും അന്ന് മാധവൻനായർ വിശദീകരിച്ചു.

∙ ചാന്ദ്രദൗത്യം പിറക്കുന്നു

1999 മേയ്‌, പൊഖ്‌റാനിൽ ഇന്ത്യ നടത്തിയ രണ്ടാം ആണവ പരീക്ഷണത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചു ഡൽഹിയിൽ കേന്ദ്രമാനവശേഷി മന്ത്രാലയം പ്രഭാഷണം നടത്താൻ ക്ഷണിച്ചത് അന്നത്തെ ഐഎസ്‌ആർഒ ചെയർമാൻ ഡോ. കെ.കസ്‌തൂരിരംഗനെ. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്തിന്റെ പ്രാരംഭഘട്ടവും വികാസവും ഭാവിപരിപാടികളും പ്രഭാഷണത്തിൽ ഉൾപ്പെടുത്തിയപ്പോൾ ഡോ. രംഗൻ ഒരു പടികൂടി കടന്നു. ഭൂമിയുടെ ബാഹ്യാകാശത്തുമാത്രമുള്ള ഗവേഷണംവിട്ട് അടുത്തഘട്ടത്തിലേക്കു മുന്നേറണമെന്നും ചന്ദ്രനും ചൊവ്വയുമെല്ലാം അടുത്ത ലക്ഷ്യങ്ങളാകാമെന്നും അദ്ദേഹം പറഞ്ഞു. പിഎസ്‌എൽവിയും ജിഎസ്‌എൽവിയും അടക്കമുള്ള റോക്കറ്റ് സാങ്കേതികവിദ്യകൾ അതിനു പര്യാപ്‌തമാണ്. 

ഓരോ സാങ്കേതികവിദ്യയും ഉപയോഗിച്ച് എത്രത്തോളം ഭാരം, എത്രത്തോളം ദൂരത്തേക്ക് എത്തിക്കാമെന്നതു കാര്യകാരണസഹിതം ഡോ. രംഗൻ വിശദീകരിച്ചു. പിറ്റേന്ന് ഉറക്കമുണർന്നു പത്രങ്ങൾകണ്ട അദ്ദേഹം വിസ്‌മയിച്ചു. തന്റെ പ്രഭാഷണത്തിനു വൻ കവറേജ്. ചന്ദ്രഗവേഷണ പദ്ധതികൾക്ക് ഇന്ത്യ ഒരുങ്ങുന്നു എന്നതിനായിരുന്നു ഊന്നൽ. ചന്ദ്രയാത്രാപദ്ധതി ഒരൊറ്റ ദിവസംകൊണ്ട് ഇന്ത്യൻ സമൂഹത്തിന്റെ സ്വപ്‌മായി വളർന്നകാര്യം ഡോ. രംഗൻ മനസ്സിലാക്കി. എന്നാൽ, വെറുതെയങ്ങു ചന്ദ്രനിൽ പോകാനാകുമോ? പദ്ധതി സ്‌പേസ് കമ്മിഷന്റെയും സർക്കാരിന്റെയും അംഗീകാരത്തിനു സമർപ്പിക്കുംമുൻപു ഗൃഹപാഠം ചെയ്യണം. ഈ ഒരു പദ്ധതിയിലൂടെ, തന്നെ രാജ്യം കുറ്റപ്പെടുത്തരുതെന്ന് അദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു.

∙ ഗൃഹപാഠങ്ങൾ, തയാറെടുപ്പുകൾ

ഇന്ത്യൻ അക്കാദമി ഓഫ് സയൻസസിന്റെ സമ്മേളനം 1999 ഒക്‌ടോബറിൽ ലക്‌നൗവിൽ നടന്നപ്പോൾ ചന്ദ്രയാത്രാ പദ്ധതിക്കായി അതിലൊരു സെഷൻ നീക്കിവയ്‌ക്കണമെന്ന് അക്കാദമി അധ്യക്ഷനും പ്രമുഖ ശാസ്‌ത്രജ്‌ഞനുമായ പ്രഫ.എൻ. കുമാറിനോട് ഡോ. രംഗൻ അഭ്യർഥിച്ചു. അങ്ങനെ ശാസ്‌ത്രലോകം പദ്ധതിയുമായി മുന്നോട്ടുപോകണമെന്ന നിർദേശം നൽകി.

അസ്‌ട്രോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുമായി 2000 ഫെബ്രുവരിയിൽ ചർച്ച നടത്തി. അവരും പച്ചക്കൊടി കാട്ടി. 2001 സെപ്‌റ്റംബറിൽ, ചന്ദ്രയാത്രാ പദ്ധതി ലാഭകരമാകുമോ എന്നകാര്യത്തെപ്പറ്റി ആലോചന, അപഗ്രഥനം. 2002 ഏപ്രിലിൽ പാർലമെന്ററി സ്‌റ്റാൻഡിങ് കമ്മിറ്റി മുൻപാകെ ഡോ. രംഗൻ പദ്ധതിയെക്കുറിച്ചു സംസാരിച്ചു. അവരുടെ സംശയങ്ങൾക്കു മറുപടി നൽകി. അഞ്ചുപേജ് വരുന്ന റിപ്പോർട്ടാണ് ഇതിന്മേൽ സ്‌റ്റാൻഡിങ് കമ്മിറ്റി തയാറാക്കിയത്.

ചന്ദ്രയാൻ ഒന്നിലെ മൂൺ ഇംപാക്ട് പ്രോബ് പകർത്തിയ ചന്ദ്രോപരിതലത്തിലെ ചിത്രം (File Photo by Handout / ISRO / AFP)

പദ്ധതിയെക്കുറിച്ചു സമഗ്രമായി പഠിച്ചു റിപ്പോർട്ട് നൽകാൻ ചെങ്ങന്നൂർ സ്വദേശിയും ഐഎസ്‌ആർഒയിലെ പ്രമുഖ ശാസ്‌ത്രജ്‌ഞനുമായ ഡോ. ജോർജ് ജോസഫ് ചെയർമാനായി  നാഷനൽ ടാസ്‌ക് ഫോഴ്‌സിനു രൂപംനൽകി. ആ കമ്മിറ്റിയുടെ റിപ്പോർട്ടാണു പദ്ധതിയുടെ യഥാർഥ ഊർജം. അത്ര മികച്ച പഠനമാണു പിന്നീടു ഡെറാഡൂണിൽ ഐഎസ്‌ആർഒയ്‌ക്കു കീഴിലുള്ള സെന്റർ ഫോർ സ്‌പേസ് സയൻസ് ആൻഡ് ടെക്നോളജി ഇൻ ഏഷ്യ ആൻഡ് ദ് പസഫിക്കിന്റെ ഡയറക്‌ടറായിരുന്ന ഡോ. ജോർജ് ജോസഫും കൂട്ടരും നടത്തിയത്.  എഴുപതോളംപേർ അംഗങ്ങളായ ദേശീയസമിതിക്കു രൂപംൽകി. 

ഐഎസ്‌ആർഒ മുൻ ചെയർമാനും മലയാളിയുമായ എം.ജി.കെ. മേനോനോടു കമ്മിറ്റിയുടെ അധ്യക്ഷനായിരിക്കാൻ അഭ്യർഥിക്കുകയും അദ്ദേഹമതു സ്വീകരിക്കുകയും ചെയ്‌തു. പദ്ധതിക്ക് ഏറെ പ്രോൽസാഹം നൽകിയത് അന്നു പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയി ആയിരുന്നു. രാജ്യംമുഴുവൻ താങ്കളുടെ പിന്നിലുണ്ടെന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഡോ.കസ്തൂരിരംഗനു കരുത്തായി. 2003-ലെ സ്വാതന്ത്യ്രദിനത്തിൽ രാഷ്‌ട്രത്തോടു സംസാരിക്കവെ വാജ്‌പേയി പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഡോ. ജോർജ് ജോസഫിന്റെ തേൃത്വത്തിലുള്ള സമിതി ‘സോമയാൻ’ എന്നായിരുന്നു പദ്ധതിക്കു പേരിട്ടിരുന്നത്. എന്നാൽ വാജ്പേയി ആ പേരു മാറ്റി വിളിച്ചു– ‘‘ചന്ദ്രയാൻ’’.

English Summary: Remembering India's First Moon Mission, Chandrayaan 1 and the Malayalis Behind the Project