പുതുപ്പള്ളി 'ക്യാപ്സ്യൂളുകൾ', റീൽസിറക്കി വാർ റൂമുകൾ, വാട്സാപ്പിലൊളിച്ച് സ്ലീപ്പിങ്ങ് സെല്ലുകൾ; ഹൈടെക്കായി പ്രചാരണം
ഏതുപാർട്ടിയിലെ സ്ഥാനാർഥിയായാലും ശരി വോട്ടു ചോദിച്ച് എത്തുന്ന ആരേയും കാണേണ്ടെന്ന് വോട്ടർമാർ ഒന്നായി തീരുമാനമെടുത്താൽ എന്തുചെയ്യും. കോവിഡ് കാലത്ത് കേരളത്തിലെ സ്ഥാനാർഥികള്‍ നേരിട്ട ഒരു പ്രശ്നമായിരുന്നു ഇത്. രാഷ്ട്രീയത്തോടുള്ള എതിർപ്പുകൊണ്ടല്ല, സ്വന്തം ജീവൻ സംരക്ഷിക്കാൻ വേണ്ടിയാണ് വോട്ടർമാർ ഇങ്ങനെ തീരുമാനിച്ചത്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കൊച്ചിയടക്കമുള്ള കേരളത്തിലെ നഗരങ്ങളിലെ ചില ഫ്ലാറ്റുകളിലാണ് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. സമൂഹമാധ്യമങ്ങളിലെ പ്രചാരണം ശക്തമാക്കാതെ ഇനി രക്ഷയില്ലെന്ന് കേരളത്തിലെ ചെറു രാഷ്ട്രീയ പാർട്ടികൾക്ക് വരെ ബോധ്യമായത് കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ നിറഞ്ഞ തിരഞ്ഞെടുപ്പുകളിലൂടെയാണ്.
ഏതുപാർട്ടിയിലെ സ്ഥാനാർഥിയായാലും ശരി വോട്ടു ചോദിച്ച് എത്തുന്ന ആരേയും കാണേണ്ടെന്ന് വോട്ടർമാർ ഒന്നായി തീരുമാനമെടുത്താൽ എന്തുചെയ്യും. കോവിഡ് കാലത്ത് കേരളത്തിലെ സ്ഥാനാർഥികള്‍ നേരിട്ട ഒരു പ്രശ്നമായിരുന്നു ഇത്. രാഷ്ട്രീയത്തോടുള്ള എതിർപ്പുകൊണ്ടല്ല, സ്വന്തം ജീവൻ സംരക്ഷിക്കാൻ വേണ്ടിയാണ് വോട്ടർമാർ ഇങ്ങനെ തീരുമാനിച്ചത്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കൊച്ചിയടക്കമുള്ള കേരളത്തിലെ നഗരങ്ങളിലെ ചില ഫ്ലാറ്റുകളിലാണ് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. സമൂഹമാധ്യമങ്ങളിലെ പ്രചാരണം ശക്തമാക്കാതെ ഇനി രക്ഷയില്ലെന്ന് കേരളത്തിലെ ചെറു രാഷ്ട്രീയ പാർട്ടികൾക്ക് വരെ ബോധ്യമായത് കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ നിറഞ്ഞ തിരഞ്ഞെടുപ്പുകളിലൂടെയാണ്.
ഏതുപാർട്ടിയിലെ സ്ഥാനാർഥിയായാലും ശരി വോട്ടു ചോദിച്ച് എത്തുന്ന ആരേയും കാണേണ്ടെന്ന് വോട്ടർമാർ ഒന്നായി തീരുമാനമെടുത്താൽ എന്തുചെയ്യും. കോവിഡ് കാലത്ത് കേരളത്തിലെ സ്ഥാനാർഥികള്‍ നേരിട്ട ഒരു പ്രശ്നമായിരുന്നു ഇത്. രാഷ്ട്രീയത്തോടുള്ള എതിർപ്പുകൊണ്ടല്ല, സ്വന്തം ജീവൻ സംരക്ഷിക്കാൻ വേണ്ടിയാണ് വോട്ടർമാർ ഇങ്ങനെ തീരുമാനിച്ചത്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കൊച്ചിയടക്കമുള്ള കേരളത്തിലെ നഗരങ്ങളിലെ ചില ഫ്ലാറ്റുകളിലാണ് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. സമൂഹമാധ്യമങ്ങളിലെ പ്രചാരണം ശക്തമാക്കാതെ ഇനി രക്ഷയില്ലെന്ന് കേരളത്തിലെ ചെറു രാഷ്ട്രീയ പാർട്ടികൾക്ക് വരെ ബോധ്യമായത് കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ നിറഞ്ഞ തിരഞ്ഞെടുപ്പുകളിലൂടെയാണ്.
ഏതുപാർട്ടിയിലെ സ്ഥാനാർഥിയായാലും ശരി, വോട്ടു ചോദിച്ച് എത്തുന്ന ആരേയും കാണേണ്ടെന്ന് വോട്ടർമാർ ഒന്നായി തീരുമാനമെടുത്താൽ എന്തുചെയ്യും? കോവിഡ് കാലത്ത് കേരളത്തിലെ സ്ഥാനാർഥികള്‍ നേരിട്ട ഒരു പ്രശ്നമായിരുന്നു ഇത്. രാഷ്്ട്രീയത്തോടുള്ള എതിർപ്പുകൊണ്ടല്ല, സ്വന്തം ജീവൻ സംരക്ഷിക്കാൻ വേണ്ടിയാണ് വോട്ടർമാർ ഇങ്ങനെ തീരുമാനിച്ചത്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കൊച്ചിയടക്കമുള്ള നഗരങ്ങളിലെ ചില ഫ്ലാറ്റുകളിലാണ് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. സമൂഹമാധ്യമങ്ങളിലെ പ്രചാരണം ശക്തമാക്കാതെ ഇനി രക്ഷയില്ലെന്ന് കേരളത്തിലെ ചെറു രാഷ്ട്രീയ പാർട്ടികൾക്ക് വരെ ബോധ്യമായത് കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ നിറഞ്ഞ തിരഞ്ഞെടുപ്പുകളിലൂടെയാണ്.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണം കലാശക്കൊട്ടിന് തൊട്ടരികത്ത് നിൽക്കുമ്പോൾ സമൂഹമാധ്യമങ്ങളിലൂടെയുള്ള പാർട്ടികളുടെ ഇടപെടലുകള്‍ ശക്തമാണ്. അവിടെ കൊണ്ടും കൊടുത്തും മുന്നേറാൻ രാഷ്ട്രീയ പാർട്ടികൾ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. മുൻപൊക്കെ പുറത്തുള്ള ഏജൻസികളുടെ സഹായം തേടിയിരുന്നെങ്കില്‍ ഇന്ന് അതിന്റെ ആവശ്യമില്ല. ചുണക്കുട്ടികളായ പാർട്ടിയിലെ യുവത്വം ഈ ചുമതല ഏറ്റെടുത്തു. തിരഞ്ഞെടുപ്പ് കാലത്ത് സമൂഹമാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കാൻ പാർട്ടി ഓഫിസുകളിൽ വാർറൂമുകൾ തുറന്നിട്ടുമുണ്ട്. ഇവിടെ നിന്നും സമയാസമയങ്ങളിൽ ചെറു വിഡിയോകളും ഗ്രാഫിക് കാർഡുകളും പോസ്റ്റ് ചെയ്യാനുള്ള വിവരങ്ങളും അയച്ചുകൊണ്ടേയിരിക്കും. പുതുപ്പള്ളി തിരഞ്ഞെടുപ്പിലെ സമൂഹമാധ്യമങ്ങളിലെ പ്രചാരണത്തെ കുറിച്ച് പ്രധാനപ്പെട്ട മൂന്ന് പാർട്ടികളുടേയും പ്രവർത്തനരീതി അന്വേഷിക്കുന്ന റിപ്പോർട്ട്.
∙ പണം തുച്ഛം, ഗുണം മെച്ചം
ഇതൊരു പഴയ സംഭവമാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സ്ഥാനാർഥിയുടെ ഫോട്ടോ പതിച്ച ഉപയോഗിക്കാത്ത പതിനായിരക്കണക്കിന് പോസ്റ്ററുകൾ ആക്രിക്കടയിൽ ആരോ തൂക്കി വിൽക്കാൻ എത്തിച്ചിരിക്കുന്നു. തിരഞ്ഞെടുപ്പിലെ പൊരിഞ്ഞ പോരാട്ടം കഴിഞ്ഞ് തോറ്റ് വീട്ടിലിരിക്കുമ്പോഴാണ് സ്ഥാനാർഥി ഈ വിവരം അറിയുന്നത്. തലസ്ഥാന ജില്ലയിൽ സംഭവിച്ചത് മറ്റൊരു കാര്യമാണ്. വനിത സ്ഥാനാര്‍ഥിയുടെ ബഹുവർണ പോസ്റ്ററുകൾ വാഴത്തോട്ടത്തിലാണ് കണ്ടെത്തിയത്. ചുമരുകളിൽ ഒട്ടിക്കുന്നതിനായി പൊറോട്ടയടിക്കാൻ എത്തിച്ച മൈദയും വാങ്ങി പറഞ്ഞു വിട്ടവരാണ് നേതാവിനോട് ഈ ചതി ചെയ്തത്. എന്നാല്‍ ഇതൊന്നും സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങളിൽ ബാധകമല്ല. പോസ്റ്റുകളുടെ റീച്ചും റിയാക്‌ഷനും എല്ലാം കിറുകൃത്യമായി നേതാക്കൾക്ക് അറിയാനാവും.
സമൂഹമാധ്യമങ്ങൾ വന്നതോടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ പണച്ചെലവ് കുറഞ്ഞു എന്നത് വാസ്തവമാണോ? ആണെന്നും അല്ലെന്നും അഭിപ്രായമുള്ളവരാണ് പാർട്ടി നേതാക്കൾ. ചുവരെഴുത്ത് മുതൽ പോസ്റ്റർ, അനൗൺസ്മെന്റ് എന്നിവയിലൊന്നും ഒരു കുറവും വരുത്താനാവില്ല. ഇതിന് പുറമേയുള്ള കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം. ഇന്നും സമൂഹത്തിൽ നവമാധ്യമങ്ങളിൽ സമയം ചെലവഴിക്കാത്ത ആയിരങ്ങളുണ്ട്. അത്തരക്കാരിൽ എത്തണമെങ്കിൽ വീടു വീടാന്തരം കയറി ഇറങ്ങുകയേ വഴിയുള്ളു എന്നാണ് കെപിസിസി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല പറയുന്നത്. ‘‘സമൂഹമാധ്യമങ്ങളിലെ പ്രചാരണം, അത് തലമുറകളുടെ മാറ്റം മാത്രമാണ്’’. തൊണ്ട് തല്ലി, ബക്കറ്റിൽ കലക്കി വച്ച കുമ്മായം മണ്ണുകൊണ്ടു നിർമ്മിച്ച മതിലിൽ അടിച്ച്, ചുവരെഴുത്ത് നടത്തിയ 1980കള്‍ വരെയുള്ള തിരഞ്ഞെടുപ്പ് കാലം ഓർത്തെടുത്ത് ജ്യോതികുമാർ പറഞ്ഞു.
∙ വയസ്സായി ഫെയ്സ്ബുക്കിന്, റീൽസിലാണ് യുവത്വം
സമൂഹമാധ്യമങ്ങളിലെ പ്രചാരണമെന്ന് കേട്ടാൽ അത് മുഖ്യമായും ഫെയ്സ്ബുക് വഴിയുള്ളതാണെന്നാവും '30 പ്ലസ് യുവത്വങ്ങൾ' കരുതുന്നത്. എന്നാൽ ഫെയ്സ്ബുക്കിന് വയസ്സായെന്നും 40നും മുകളിലുള്ളയാളുകളാണ് ഇന്ന് അതിൽ കൂടുതൽ നേരം ചെലവഴിക്കുന്നതെന്നും പ്രചാരണത്തിന്റെ ചുക്കാൻ പിടിക്കുന്നവർ പറയുന്നു. 20നും 30നും ഇടയിലുള്ളവരെ പിടിക്കാൻ റീൽസിലൂടെയേ കഴിയുകയുള്ളു. കാരണം അവർ ഇൻസ്റ്റഗ്രാമിലാണ് കൂടുതൽ സമയം ചെലവഴിക്കുന്നത്.
റീൽസ് നിർമാണത്തിനായി സ്ഥാനാർഥിയോടൊപ്പം ഒരു ടീം സദാസമയം സഞ്ചരിക്കും. സ്ഥാനാർഥിയുടെ വോട്ടഭ്യർഥന, വോട്ടർമാരുടെ പ്രതികരണം എന്നിവയൊക്കെ ഒപ്പിയെടുത്ത് ഞൊടിയിടയിൽ വാർറൂമിലേക്ക് അയക്കും. അവിടെയുള്ള സാങ്കേതിക വിദഗ്ധർ അതെല്ലാം വെട്ടിക്കൂട്ടി തകർപ്പൻ സിനിമാരംഗങ്ങളുടെ മ്യൂസിക് ഇട്ട് ഞൊടിയിടയിൽ റീൽസ് തയാറാക്കും. പ്രാധാന പാർട്ടികൾക്കെല്ലാം തലസ്ഥാനം കേന്ദ്രീകരിച്ച് സ്ഥിരം വാർ റൂമുകളുണ്ട്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഓഫിസുകൾക്കൊപ്പം ഇത്തരം വാർ റൂമുകളുടെ സൗകര്യം ഏർപ്പെടുത്തിയിട്ടുമുണ്ട്.
∙ വാട്സാപ്പാണ് 'ഭീകരൻ', സ്ലീപ്പർ സെല്ലുകളുടെ ഇടം
ഫെയ്സ്ബുക്കും ഇൻസ്റ്റയും സോഷ്യൽ മീഡിയാ പ്രചാരണങ്ങളുടെ മുഖമായി മാറുമ്പോൾ വാട്സാപ്പിലാണ് അടിയൊഴുക്കുകൾ നടക്കുന്നത്. വാർ റൂമിൽ നിന്നുള്ള നിർദേശങ്ങൾ അണികളിലേക്ക് നൽകുന്നത് വാട്സാപ്പിലൂടെയാണ്. ബൂത്തുതലം വരെയുള്ള അണികളെ ചേർത്തുകൊണ്ടുള്ള വാട്സാപ്പ് ഗ്രൂപ്പുകൾ തങ്ങൾക്കുണ്ടെന്നാണ് ബിജെപിയുടെ സ്റ്റേറ്റ് ഐടി സെൽ, സോഷ്യൽ മീഡിയ കൺവീനർ എസ്.ജയശങ്കർ പറയുന്നത്. കേരളത്തിൽ 15,000ത്തോളം സൈബർ പോരാളികളെയാണ് പാർട്ടി ഇതിനായി വാർത്തെടുത്തിരിക്കുന്നത്. എവിടെ എങ്ങനെ ഇടപെടണമെന്ന് അവർക്ക് കൃത്യമായി ക്ലാസെടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പു സമയം മാത്രമല്ല ഇപ്പോൾ സോഷ്യൽ മീഡിയകളിൽ രാഷ്ട്രീയ പ്രവർത്തനം. തിരഞ്ഞെടുപ്പില്ലാത്ത സമയം നുഴഞ്ഞുകയറ്റത്തിനുള്ളതാണ്. പേരു പറയരുതെന്ന അഭ്യർഥനയോടെയാണ് നുഴഞ്ഞുകയറ്റത്തെ കുറിച്ച് ഒരു നേതാവ് വിവരിച്ചത്. നാട്ടിലെ റസിഡൻസ് അസോസിയേഷൻ, ആരാധനാലയങ്ങൾ എന്നിവയുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ അംഗങ്ങളാകാനാണ് അണികൾക്ക് നിര്‍ദ്ദേശം നൽകിയിരിക്കുന്നത്.
തുടക്കത്തിൽ ഇവർ നിശബ്ദരായിരിക്കും. പതിയെ പതിയെ രാഷ്ട്രീയ ചായ്‍വുകൾ വ്യക്തമാക്കുന്ന പോസ്റ്റുകൾ ഇട്ടുതുടങ്ങും. മറ്റുള്ളവരുടെ പിന്തുണ സ്വന്തമാക്കും. ഇനി സ്ലീപ്പിങ്ങ് സെല്ലുകളായും ചില അക്കൗണ്ടുകൾ പ്രവർത്തിക്കും. അവർ പ്രധാനമായും എതിരാളികളുടെ ഗ്രൂപ്പുകളിലും മറ്റുമാണ് അംഗങ്ങളാവുക. നിശബ്ദരായി അവിടെ നടക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കും. ചില രഹസ്യങ്ങൾ പുറത്ത് കൊണ്ടുവരുകയും ചെയ്യും. അടുത്തിടെ ആലപ്പുഴ ജില്ലയിൽ ഇത്തരത്തിൽ പാർട്ടി പ്രവർത്തകരുടെ വാട്സാപ്പ് ഗ്രൂപ്പിൽ നടന്ന ചൂടേറിയ ചർച്ചകളാണ് വ്യാജസർട്ടിഫിക്കറ്റ് അടക്കമുള്ള വിഷയങ്ങൾ പുറത്താവാൻ കാരണമായത്. സമൂഹമാധ്യമങ്ങളുടെ ആഴമേറിയ കയങ്ങളിൽ സുഖമായുറങ്ങുന്ന പഴയ പോസ്റ്റുകൾ കുത്തിപ്പൊക്കുന്നതും ഒരു പണിയാണ്. തിരഞ്ഞെടുപ്പ് സമയത്ത് മാത്രമല്ല ഇത്തരം കുത്തിപ്പൊക്കലുകൾ ഉണ്ടാവുന്നത്. എതിരാളിയെ പരിഹസിക്കാൻ കിട്ടുന്ന അവസരം കൃത്യമായി ഉപയോഗിക്കാനുള്ള ഇടമാണ് സമൂഹമാധ്യമങ്ങൾ. ഉദാഹരണത്തിന് എപ്പോൾ ഗ്യാസ് വില വർധിച്ചാലും ഉടൻ പൊങ്ങുന്ന ബിജെപി വനിത നേതാവിന്റെ പഴയ സമര ചിത്രം ഓർമയില്ലേ!
∙ വളച്ചൊടിക്കും, അടർത്തിയെടുക്കും, പ്രചരിപ്പിക്കും
ചാനൽ ചർച്ചകളിലെ പ്രകടനം കാരണം മാത്രമാണ് തെക്കുള്ള ഒരു നേതാവ്, കേരളത്തിലെ വടക്കുള്ള മണ്ഡലത്തിൽ നിന്നും എംപിയായി ഡൽഹിയിലേക്ക് പറന്നതെന്ന് സ്വന്തം പാർട്ടിക്കാർ പോലും തലകുലുക്കി സമ്മതിക്കും. ചാനലുകളിലെ അന്തിച്ചർച്ചകൾ സമൂഹമാധ്യമങ്ങളിലെ പോരാളികളുടെ ഇഷ്ടവിഷയമാണ്. തങ്ങളുടെ നേതാക്കൻമാരുടെ സ്കോറുകൾ മുതൽ എതിരാളികൾ നാവടക്കിയാല്‍ അതുവരെയുള്ള വീഡിയോകൾ മുറിച്ച് മുറിച്ച് അവർ പ്രചരിപ്പിക്കും. ഇതുകാരണം സർക്കാർ പ്രതിരോധത്തിലാവുന്ന വിഷയങ്ങളിൽ ചാനൽ ചർച്ചകളിൽ പോലും വരാൻ നേതാക്കൾ മടികാട്ടാറുണ്ട്. ചില പാർട്ടികൾ ലൈവ് ചർച്ചയ്ക്കയച്ച പ്രതിനിധിക്ക് മൊബൈലിലൂടെ വിവരങ്ങൾ അയച്ചുകൊടുക്കാനുള്ള സംവിധാനങ്ങൾ വരെ ഏർപ്പാടാക്കിയിട്ടുണ്ട്.
∙ വാരി വിതറാൻ വരും ക്യാപ്സ്യൂളുകൾ
കാപ്സ്യൂളുകൾ – ആ പേരു കേൾക്കുമ്പോൾ തന്നെ മലയാളിയുടെ മുഖത്ത് ചിരിപടരും. അണികൾക്ക് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുവാനുള്ള ചെറുവിവരണങ്ങൾ നൽകുന്നതാണ് കാപ്സ്യൂളുകൾ എന്നറിയപ്പെടുന്നത്. കണ്ണൂരിലെ തലമുതിർന്ന ഇടതുനേതാവാണ് ഈ വാക്ക് സംഭാവന ചെയ്തതെങ്കിലും ഇന്ന് എല്ലാ പാർട്ടികളും ഈ വാക്ക് ഏറ്റെടുത്തിരിക്കുകയാണ്. ക്യാപ്സ്യൂളുകൾ പ്രധാനമായും വാട്സാപ്പിലൂടെയാണ് അണികൾക്ക് നൽകുക. ദിവസം മൂന്ന് നേരം എന്ന ചിട്ടയൊന്നും ഇതിനില്ല. എപ്പോഴാണോ ആവശ്യം അപ്പോൾ കേന്ദ്രങ്ങളിൽ നിന്നും ചറപറാ ക്യാപ്സ്യൂളുകളെത്തും, അണികൾ കണ്ണുമടച്ച് കാണുന്നിടത്തെല്ലാം അത് 'വാരി വിതറും'. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലും ക്യാപ്സ്യൂളുകൾ അതിവേഗം ചെലവാകുന്നുണ്ട്. എതിരാളിയുടെ ആരോപണത്തിന് മണിക്കൂറുകൾക്കകം തിരിച്ചടിക്കാൻ ക്യാപ്സ്യൂൾ കിട്ടിയേ തീരു. ക്യാപ്സ്യൂളുകൾ നിർമ്മിക്കുന്നത് യുവത്വമാണെങ്കിലും അതിനുള്ള ആശയങ്ങള്‍, പഴയ സംഭവങ്ങൾ ഓർത്തെടുത്ത് നൽകുന്നത് മുതിർന്ന നേതാക്കളാണെന്ന് ഇടത്–വലത് നേതാക്കൾ ഒരുപോലെ സമ്മതിക്കുന്നുണ്ട്.
∙ പകുതിയെങ്കിലും വൈറലാക്കണം, അതിനും വഴിയുണ്ട്
നേതാവ് ഇത്ര മണിക്ക് ഫേസ്ബുക്ക് ലൈവിലെത്തും. അണികളുടെ മൊബൈലിലെ വാട്സാപ്പ് ഗ്രൂപ്പിൽ ഇങ്ങനെയൊരു സന്ദേശം വന്നാൽ മതി. നേതാവ് എത്തുമ്പോഴേക്കും ലൈക്ക് അമർത്തി ശക്തി തെളിയിക്കാനും കമന്റ് രേഖപ്പെടുത്തി അനുഭാവം പ്രകടിപ്പിക്കുവാനും വിമർശിക്കുന്നവരെ തുരത്താനുമെല്ലാം അണികള്‍ കാത്തിരിക്കും. സമൂഹമാധ്യമങ്ങളിലെ തങ്ങളുടെ പോരാളികളെ കടന്നലുകൾ എന്നാണ് ഒരു ഇടത് എംഎൽഎ വിശേഷിപ്പിച്ചത്. ഈ പ്രയോഗം അണികൾക്കും ഇഷ്ടമായി. എന്നാൽ സമൂഹമാധ്യമങ്ങളിലെ അണികൾക്ക് തങ്ങൾ പ്രത്യേകിച്ച് പേരൊന്നും ഇട്ടിട്ടില്ലെന്ന് കോൺഗ്രസ്, ബിജെപി നേതാക്കൾ പറയുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ പുറത്തിറക്കുന്ന റീൽസുകൾ, ഗ്രാഫിക് കാർഡുകൾ തുടങ്ങിയവയെല്ലാം വിജയിപ്പിക്കുവാനുള്ള സംഘടനാ സംവിധാനമുണ്ടെന്നാണ് മൂന്ന് പാർട്ടിയിലേയും നേതാക്കള്‍ പറയുന്നത്. റീൽസുകളുടെ പ്രകടനം വിലയിരുത്താൻ പോലും ഇവർ സമയം കണ്ടെത്തുന്നുണ്ട്.
∙ ഫെയ്സ്ബുക് അക്കൗണ്ടുകൾ പൂട്ടിക്കും, റീച്ച് കുറയ്ക്കും
ഫേക്ക് (വ്യാജ) അക്കൗണ്ടുകളിലൂടെ പ്രചാരണങ്ങളിൽ ഏർപ്പെടുന്നവരുണ്ട്. എതിരാളിയുടെ ഈ പ്രചാരണത്തെ അക്കൗണ്ടുകൾ പൂട്ടിച്ചുകൊണ്ടാണ് പാർട്ടികൾ നേരിടുന്നത്. വ്യാജവാര്‍ത്തകൾക്കെതിരെ ഫെയ്സ്ബുക്ക് അടക്കമുള്ള കമ്പനികൾ ഇപ്പോൾ ശക്തമായ നിലപാട് സ്വീകരിക്കുന്ന സമയം കൂടിയാണ്. എതിരാളിയുടെ പോസ്റ്റുകളുടെ വ്യാപ്തി കുറയ്ക്കാനും വഴിയുണ്ട്. പ്രതികരണമൊന്നും നൽകാതെ മിണ്ടാതിരിക്കുകയാണ് അതിലൊന്ന്. കൂട്ടമായെത്തി റിപ്പോർട്ട് ചെയ്തും പോസ്റ്റുകൾ മാറ്റാൻ ഫെയ്സ്ബുക്ക് അടക്കമുള്ള കമ്പനികളെ പ്രേരിപ്പിക്കാറുണ്ട്.
∙ ആവേശം കയറി കേസായാൽ കൈയ്യൊഴിയുമോ?
ആരും നിയന്ത്രിക്കാനില്ലാത്ത ഇടമാണ് സമൂഹമാധ്യമങ്ങൾ എന്ന് കരുതി എന്തും വിളിച്ചു പറയുന്ന കൂട്ടരുണ്ട്. പാർട്ടി അണികൾക്ക് നവമാധ്യമങ്ങളിലെ ഇടപെടലിൽ വ്യക്തമായ ക്ലാസുകൾ നൽകുമ്പോൾ അനുഭാവികളുടെ അവസ്ഥ വ്യത്യസ്തമാണ്. അവർ ആവേശം കയറി അസഭ്യങ്ങൾ ചൊരിയും. പലപ്പോഴും ഇത്തരം വിഷയങ്ങളിൽ കേസുവന്നാൽ രക്ഷിക്കാൻ ആരുമുണ്ടാവില്ല. പരാതിക്കാരന്റെ കാലുപിടിച്ച് രക്ഷപെടുകയാണ് പലപ്പോഴും ഇത്തരക്കാർ ചെയ്യുക.
പ്രധാനമന്ത്രിയെ സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപിക്കുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് അന്വേഷണ ഏജൻസികൾക്ക് നൽകാറുണ്ടെന്ന് ബിജെപി നേതാവ് പറയുന്നു. അതേസമയം പലപ്പോഴും ഇരകളാവുന്നത് തങ്ങളാണെന്നും പ്രവർത്തകരോട് മാന്യമായി മാത്രമേ എതിരാളികളോട് പ്രതികരിക്കാവു എന്ന നിർദ്ദേശം നൽകിയിട്ടുണ്ടെന്നുമാണ് സിപിഎം നേതാവ് കെ.അനിൽ കുമാർ പറയുന്നത്. എന്നാൽ അനാവശ്യമായി കേസ് എടുത്താൽ, ന്യായമുണ്ടെങ്കിൽ അവരെ സംരക്ഷിക്കുമെന്നതാണ് കോൺഗ്രസ് നിലപാട്. പക്ഷേ, സ്ത്രീകളെ അധിക്ഷേപിക്കുന്നവരെയൊന്നും വച്ചുപൊറുപ്പിക്കില്ല. പകപോക്കുന്നതിനായി നിരപരാധികളെ കള്ളക്കേസുകളിൽ കുടുക്കുന്നതായും കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു.
പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ വികസനം, സഹതാപം തുടങ്ങിയ വിഷയങ്ങളിലാണ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. എന്നാൽ ഇന്നത് എത്ര വിഷയങ്ങളായിട്ടാണ് വളർന്നത്. സൈബർ പ്രചാരണങ്ങൾ പുതുപ്പള്ളിയുടെ അതിരുകൾക്കും അപ്പുറം വിഷയങ്ങളെ വളർത്താൻ സഹായിക്കുന്നു എന്നുവേണം കരുതാൻ. രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ചിടത്തോളം ഫേസ്ബുക്കിലെ ലൈക്കും കണ്ട് സമാധാനമായി ഇരിക്കാനാവില്ല. പുതുപ്പള്ളിയിൽ വോട്ടില്ലാത്തവരും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നുണ്ടെന്നതാണ് പ്രധാന കാരണം.
English Summary : All The Major Candidates Set Social Media War Rooms in Puthuppally Byelection