‘ഇത് കഴിച്ചാൽ കാൻസറിനെ പേടിക്കേണ്ട’; വളർത്താൻ ഒരു ചെറു പാത്രം മതി; ലോകത്തെ ഏറ്റവും ആരോഗ്യദായക പച്ചക്കറി
തളിരില നിറയെ പോഷകങ്ങളുമായി സാലഡിനൊപ്പം കാത്തിരിക്കുന്ന ചെറുസസ്യമുണ്ട്; വാട്ടർ ക്രെസ്. വൈറ്റമിനുകളും ആന്റി ഓക്സിഡന്റുകളും തിങ്ങിനിറഞ്ഞ, കാബേജിന്റെ കുലത്തിൽപ്പെട്ട ഈ ചെടി കാൻസറിനെയും ചെറുക്കുമെന്നാണു പുതിയ പഠനം. നാഷനൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്കയുടേതാണ് (എൻസിഐഎ) കണ്ടെത്തൽ. അവിടെയും തീരുന്നില്ല. കോശങ്ങളുടെ അറ്റകുറ്റപ്പണിക്ക്, ശരീരത്തിനു ദോഷകരമായ രാസവസ്തുക്കളെ നശിപ്പിക്കുന്നതിന്, മാനസികാരോഗ്യം മെച്ചപ്പെടുത്താൻ... വാട്ടർ ക്രെസിനു കഴിവുകളേറെയാണ്. ചെറുതണ്ടും ഇലകളുമുള്ള ചെടിയിലെ വൈറ്റമിൻ ബിയുടെ സാന്നിധ്യം മസ്തിഷ്കത്തിന്റെ ആരോഗ്യത്തിനും ഓർമ നിലനിർത്താനും മാനസിക സംഘർഷം കുറയ്ക്കാനും സഹായിക്കും. ഓറഞ്ചിനേക്കാളും നാരങ്ങയേക്കാളും അധികം വൈറ്റമിൻ സിയുമുണ്ട് മൈക്രോഗ്രീൻസിന്റെ കൂട്ടത്തിലെ പോഷക രാജാവായ വാട്ടർ ക്രെസിൽ.

തളിരില നിറയെ പോഷകങ്ങളുമായി സാലഡിനൊപ്പം കാത്തിരിക്കുന്ന ചെറുസസ്യമുണ്ട്; വാട്ടർ ക്രെസ്. വൈറ്റമിനുകളും ആന്റി ഓക്സിഡന്റുകളും തിങ്ങിനിറഞ്ഞ, കാബേജിന്റെ കുലത്തിൽപ്പെട്ട ഈ ചെടി കാൻസറിനെയും ചെറുക്കുമെന്നാണു പുതിയ പഠനം. നാഷനൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്കയുടേതാണ് (എൻസിഐഎ) കണ്ടെത്തൽ. അവിടെയും തീരുന്നില്ല. കോശങ്ങളുടെ അറ്റകുറ്റപ്പണിക്ക്, ശരീരത്തിനു ദോഷകരമായ രാസവസ്തുക്കളെ നശിപ്പിക്കുന്നതിന്, മാനസികാരോഗ്യം മെച്ചപ്പെടുത്താൻ... വാട്ടർ ക്രെസിനു കഴിവുകളേറെയാണ്.
ചെറുതണ്ടും ഇലകളുമുള്ള ചെടിയിലെ വൈറ്റമിൻ ബിയുടെ സാന്നിധ്യം മസ്തിഷ്കത്തിന്റെ ആരോഗ്യത്തിനും ഓർമ നിലനിർത്താനും മാനസിക സംഘർഷം കുറയ്ക്കാനും സഹായിക്കും. ഓറഞ്ചിനേക്കാളും നാരങ്ങയേക്കാളും അധികം വൈറ്റമിൻ സിയുമുണ്ട് മൈക്രോഗ്രീൻസിന്റെ കൂട്ടത്തിലെ പോഷക രാജാവായ വാട്ടർ ക്രെസിൽ. യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും (സിഡിസി) വാട്ടർ ക്രെസിനെ ഇങ്ങനെ അംഗീകരിച്ചിട്ടുണ്ട്; ലോകത്ത് ഏറ്റവും ആരോഗ്യദായകമായ പച്ചക്കറി! ഇലകളും ചെറുതണ്ടുകളുമായി ചെറിയ പാത്രങ്ങളിൽ നിറഞ്ഞുവളരുന്ന ഈ ചെടിക്ക് അടുത്തകാലം വരെ, സാലഡിനെ അലങ്കരിക്കാൻ മാത്രം വലുപ്പമുള്ളത്ര ചെടി എന്നായിരുന്നു വിശേഷണം. എന്നാൽ ഇന്നു കാര്യങ്ങൾ മാറിമറിഞ്ഞു. ചില്ലറയല്ല ഈ കുഞ്ഞൻ ചെടിയുടെ വലിയ കഴിവുകൾ.
∙ സൂപ്പർ ഫുഡ്
സൂപ്പർ ഹീറോ എന്നതു പോലെ സൂപ്പർ ഫുഡ് എന്നും പറയാം. രോഗങ്ങളും പരുക്കുകളും വേഗം ഭേദമാക്കാനും ഈ ചെടി സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. കഠിനവ്യായാമത്തിനിടെയും മറ്റുമുണ്ടാകുന്ന പരുക്കുകൾ ഭേദമാക്കുന്നതിന്റെ ഭാഗമായി വാട്ടർ ക്രെസ് കഴിക്കുന്നവരുണ്ട്. പോഷകസമൃദ്ധമെന്നു കരുതുന്ന ചീരയും മറ്റ് ഇലവർഗങ്ങളായ പാഴ്സിലി, ലെറ്റ്യൂസ്, ചൈനീസ് കാബേജ് എന്നിവയെല്ലാം സിഡിസി റാങ്കിങ് അനുസരിച്ചു പിന്നിലാണ്; വാട്ടർ ക്രെസിനാകട്ടെ നൂറിൽ നൂറ്. ചീരയ്ക്ക് 86.43 മാത്രവും. ഉയർന്ന അളവിൽ അമിനോ ആസിഡുകളും ആന്റി ഓക്സിഡന്റുകളുമുണ്ട് വാട്ടർ ക്രെസിൽ. ഇരുമ്പ്, കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിൻ കെ എന്നിവയും ധാരാളം അടങ്ങിയിട്ടുമുണ്ട്.
ഗുണങ്ങളെല്ലാം അധികമാണെങ്കിലും ഇതിൽ കലോറി വളരെ കുറവാണ്; അതാണു വാട്ടർ ക്രെസിന്റെ ‘ട്രേഡ് സീക്രട്ട്’. അഴകുള്ള ചക്കയിൽ ചുളയില്ല എന്നതുപോലെയല്ല; ഗാർനിഷ് ചെയ്യാൻ അഴകും, സാലഡിന്റെ രുചിയേറ്റാൻ ‘ക്രിസ്പി’യുമാണു വാട്ടർ ക്രെസ്. പൊണ്ണത്തടിക്കു കാരണമാകുന്ന ഭക്ഷണം എന്ന സാൻഡ്‍വിച്ചിനുള്ള ചീത്തപ്പേരു മാറ്റി അവയെ ‘ആരോഗ്യം വയ്പ്പിക്കാനും’ ഇവ ഉപയോഗിക്കാം. എന്നാൽ അമിതമായാൽ വാട്ടർ ക്രെസിനും ‘അഹങ്കാര’മാകും. ചെറിയ അളവിൽ രാസവസ്തുക്കളുടെ സാന്നിധ്യവും ഇവയിലുള്ളതിനാൽ ഒറ്റയിരുപ്പിന് അധികം കഴിച്ചാൽ വയറിനു പ്രശ്നമുണ്ടാക്കും. അതുകൊണ്ട്, ഭക്ഷണത്തിനും ആരോഗ്യത്തിനും അലങ്കാരമായി മാത്രം ഉപയോഗിക്കാം.
∙ വൈറ്റമിനുകളുടെ കലവറ
വൈറ്റമിൻ എ, വൈറ്റമിൻ ബിയിൽ ഉൾപ്പെട്ട തയാമിൻ, റൈബോഫ്ലാവിൻ, പാന്റോതെനിക് ആസിഡ്, ബി 6, ബി 9, വൈറ്റമിൻ സി, ഇ, കെ... വാട്ടർ ക്രെസ് ശരിക്കുമൊരു കലവറ തന്നെ! വൈറ്റമിൻ ഡി മാത്രമേ കയ്യിലില്ലാതെയുള്ളൂ. 100 ഗ്രാം വാട്ടർ ക്രെസിൽ 120 മില്ലി ഗ്രാം കാൽസ്യം ഉണ്ടെന്നാണു കണക്കുകൾ പറയുന്നത്. ഒപ്പം അയൺ, മഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം എന്നിവയെല്ലാമുണ്ട്. ജലസസ്യമാണല്ലോ; 95 ഗ്രാം വെള്ളവുമുണ്ട്. കാർബോ ഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ് തുടങ്ങിയവ വളരെ കുറച്ചയുള്ളൂ. വേവിച്ചോ വേവിക്കാതെയോ ആവി കയറ്റിയോ കഴിക്കാം. അധികം വേവിച്ചാൽ പോഷകങ്ങളൊക്കെ നഷ്ടപ്പെടാം.
‘‘വൈറ്റമിനുകളും ആന്റി ഓക്സിഡന്റുകളും ധാരാളമുള്ള പച്ചക്കറിയാണു വാട്ടർ ക്രെസ്. ധാരാളം പോഷകങ്ങളും കാൽസ്യവും അടങ്ങിയിട്ടുള്ള ഇതിൽ കാലറി കുറവുമാണ്. ഫൈബർ അളവ് കൂടുതലും. അതുകൊണ്ടുതന്നെ, ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് സാലഡിനൊപ്പവും മറ്റും ഉപയോഗിക്കാൻ ഏറ്റവും നല്ലതാണ്.’’ കൊല്ലം ബെൻസിഗർ ഹോസ്പിറ്റലിലെ ഡയറ്റീഷ്യനായ ജിജി രജീഷ് പറയുന്നു.
വാട്ടർ ക്രെസിന്റെ വിത്തുകൾ ഓൺലൈനായും വാങ്ങാൻ കിട്ടും.അവ മൈക്രോ ഗ്രീനായി വളർത്തി അടുക്കളയിൽ സൂക്ഷിച്ചാൽ ആഴ്ചയിൽ മിക്ക ദിവസവും ഭക്ഷണത്തിൽ ഈ പോഷകരാജാവിന്റെ ‘മാസ് എൻട്രി’ നടത്താം. വാട്ടർ ക്രെസിന്റെ നീരുപയോഗിച്ചുള്ള ഷാംപൂവും കണ്ടിഷനറുമൊക്കെ വിപണിയിൽ കാണാം. ‘അടിമുടി’ നന്നാക്കാൻ വാട്ടർ ക്രെസ് എന്നാകട്ടെ, ഇനി ടാഗ് ലൈൻ!
∙ വാട്ടർ ക്രെസ് മൈക്രോ ഗ്രീനാകുന്ന വഴി
വീട്ടിലേക്കു കേക്കും മറ്റ് ആഹാരസാധനങ്ങളുമൊക്കെ വാങ്ങുന്ന പ്ലാസ്റ്റിക് പാത്രങ്ങൾ പിന്നീട് പ്ലാസ്റ്റിക് ‘ഭാര’ങ്ങളായി മാറുന്നതാണു പതിവ്. ഇവ മൈക്രോഗ്രീൻസ് വളർത്താനായി ഉപയോഗിക്കാം; അതൊരു പോഷകപാത്രമാക്കാനും കഴിയും. വാട്ടർ ക്രെസിനെയും ഇതുപോലെ മൈക്രോഗ്രീനാക്കാം. വെള്ളവും വെയിലും ഇഷ്ടമുള്ള സസ്യമാണിത്. ആഴം കുറഞ്ഞ വെള്ളത്തിലും വെള്ളത്തിന്റെ സാന്നിധ്യത്തിലും മാത്രം വളരുന്ന ചെടി.
ഇതിനെ ‘വീട്ടിലേക്കു വിളിക്കുമ്പോൾ’ ആദ്യം ഈ സൗകര്യങ്ങളൊക്കെ ഒരുക്കണം. ആദ്യം, അടപ്പുള്ള ഒരു പാത്രമെടുത്തു താഴെയും മുകളിലും ചെറിയ സുഷിരങ്ങൾ ഇടുക. ഇനി തുറന്ന മറ്റൊരു പാത്രമെടുക്കാം. ഇതിനകത്തു നാലു വശത്തായി കുപ്പിയുടെ അടപ്പുകൾ ഊരി കമഴ്ത്തിവച്ച്, അതിനു മീതെ സുഷിരമിട്ട പാത്രം വയ്ക്കാം. സുഷിരമിട്ട പാത്രത്തിൽ കോട്ടൻ തുണിയോ ടിഷ്യു പേപ്പറോ വിരിച്ച് അതു നനച്ചുകൊടുക്കണം. ഇതിൽ വാട്ടർ ക്രെസ് വിത്തുകൾ നിരനിരയായി വിതറി മൂടിവയ്ക്കണം.
ദിവസം രണ്ടുനേരം വെള്ളം സ്പ്രേ ചെയ്തുകൊടുക്കണം. വെള്ളം അധികമാകരുത്; മൈക്രോ ഗ്രീൻസ് ഏതിനമായാലും അതോടെ ചീഞ്ഞുപോകും. അധികം വെയിലില്ലാത്ത സ്ഥലത്തു വയ്ക്കാം. 12 ദിവസമാകുമ്പോഴേക്കും തഴച്ചുവളർന്ന വാട്ടർ ക്രെസ് ലഭിക്കും. വേരൊഴിവാക്കി ഇലയും തണ്ടും മുറിച്ചെടുത്ത് ഉപയോഗിക്കാം. തണ്ടും ഇലകളും ഭക്ഷ്യയോഗ്യമാണ്. സാലഡ് മാത്രമാക്കേണ്ട; തോരനോ മെഴുക്കുപുരട്ടിയോ തയാറാക്കിയശേഷം വാട്ടർ ക്രെസ് മീതെ വിതറിക്കൊടുത്ത് അൽപമൊന്ന് ആവി കയറ്റിയെടുക്കാം. തൈരിൽ നുറുക്കിയിട്ടും നൽകാം.
English Summary : What Are The Health Benefits of Water Cress Plant? Explained.