ആദിത്യ തീർക്കും ഭൂമിക്ക് ‘അദ്ഭുത’ പടച്ചട്ട; ഇസ്റോയുടെ സൂര്യയാത്രയ്ക്കു പിന്നിലെ യാഥാർഥ്യം
ചുവന്നു തുടുത്ത പഴമാണെന്നു കരുതി ഭക്ഷിക്കാനായി പണ്ടുപണ്ടൊരിക്കൽ ഹനുമാൻ സൂര്യനു നേരെ പാഞ്ഞടുത്ത കഥയുണ്ട് പുരാണത്തിൽ. ആ കഥ കൊച്ചുകുട്ടികൾക്കു പറഞ്ഞു കൊടുക്കുമ്പോള്‍ അവർ മുത്തശ്ശിമാരോടും മുത്തച്ഛന്മാരോടും തിരിച്ചു ചോദിക്കുന്ന ഒരു ചോദ്യമുണ്ട്– ‘‘സൂര്യനു നേരെ പറന്നുചെന്നാൽ കരിഞ്ഞു പോകില്ലേ...?’’ ഇന്ത്യയൊട്ടാകെ പലരും ഈ ചോദ്യം ഇപ്പോൾ മനസ്സിൽ ചോദിക്കുന്നുണ്ടാകാം. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ (ഐഎസ്‌ആർഒ–ഇസ്റൊ) ആദിത്യ–എൽ1 പേടകം സൂര്യനു നേരെ കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. ഭൂമിയിൽനിന്ന് ഏകദേശം 15 കോടി കിലോമീറ്റർ അകലെയാണ് സൂര്യൻ. സൂര്യന് ഏറ്റവും അടുത്തെത്തിയിട്ടുള്ള പേടകം ഏതായിരിക്കും? 1976ൽ യുഎസ്–ജർമന്‍ സംയുക്ത സംരംഭമായി അയച്ച ഹീലിയോസ് 2 പേടകത്തിനായിരുന്നു 2018വരെ ആ റെക്കോർഡ്. സൂര്യന് 4.35 കോടി കിലോമീറ്റർ അടുത്തു വരെയാണ് പേടകം എത്തിയത്. എന്നാൽ 2018ൽ നാസയുടെ പാർക്കർ സോളർ പ്രോബ് ആ റെക്കോർഡും കടന്നു മുന്നോട്ടു പോയി.
ചുവന്നു തുടുത്ത പഴമാണെന്നു കരുതി ഭക്ഷിക്കാനായി പണ്ടുപണ്ടൊരിക്കൽ ഹനുമാൻ സൂര്യനു നേരെ പാഞ്ഞടുത്ത കഥയുണ്ട് പുരാണത്തിൽ. ആ കഥ കൊച്ചുകുട്ടികൾക്കു പറഞ്ഞു കൊടുക്കുമ്പോള്‍ അവർ മുത്തശ്ശിമാരോടും മുത്തച്ഛന്മാരോടും തിരിച്ചു ചോദിക്കുന്ന ഒരു ചോദ്യമുണ്ട്– ‘‘സൂര്യനു നേരെ പറന്നുചെന്നാൽ കരിഞ്ഞു പോകില്ലേ...?’’ ഇന്ത്യയൊട്ടാകെ പലരും ഈ ചോദ്യം ഇപ്പോൾ മനസ്സിൽ ചോദിക്കുന്നുണ്ടാകാം. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ (ഐഎസ്‌ആർഒ–ഇസ്റൊ) ആദിത്യ–എൽ1 പേടകം സൂര്യനു നേരെ കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. ഭൂമിയിൽനിന്ന് ഏകദേശം 15 കോടി കിലോമീറ്റർ അകലെയാണ് സൂര്യൻ. സൂര്യന് ഏറ്റവും അടുത്തെത്തിയിട്ടുള്ള പേടകം ഏതായിരിക്കും? 1976ൽ യുഎസ്–ജർമന്‍ സംയുക്ത സംരംഭമായി അയച്ച ഹീലിയോസ് 2 പേടകത്തിനായിരുന്നു 2018വരെ ആ റെക്കോർഡ്. സൂര്യന് 4.35 കോടി കിലോമീറ്റർ അടുത്തു വരെയാണ് പേടകം എത്തിയത്. എന്നാൽ 2018ൽ നാസയുടെ പാർക്കർ സോളർ പ്രോബ് ആ റെക്കോർഡും കടന്നു മുന്നോട്ടു പോയി.
ചുവന്നു തുടുത്ത പഴമാണെന്നു കരുതി ഭക്ഷിക്കാനായി പണ്ടുപണ്ടൊരിക്കൽ ഹനുമാൻ സൂര്യനു നേരെ പാഞ്ഞടുത്ത കഥയുണ്ട് പുരാണത്തിൽ. ആ കഥ കൊച്ചുകുട്ടികൾക്കു പറഞ്ഞു കൊടുക്കുമ്പോള്‍ അവർ മുത്തശ്ശിമാരോടും മുത്തച്ഛന്മാരോടും തിരിച്ചു ചോദിക്കുന്ന ഒരു ചോദ്യമുണ്ട്– ‘‘സൂര്യനു നേരെ പറന്നുചെന്നാൽ കരിഞ്ഞു പോകില്ലേ...?’’ ഇന്ത്യയൊട്ടാകെ പലരും ഈ ചോദ്യം ഇപ്പോൾ മനസ്സിൽ ചോദിക്കുന്നുണ്ടാകാം. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ (ഐഎസ്‌ആർഒ–ഇസ്റൊ) ആദിത്യ–എൽ1 പേടകം സൂര്യനു നേരെ കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. ഭൂമിയിൽനിന്ന് ഏകദേശം 15 കോടി കിലോമീറ്റർ അകലെയാണ് സൂര്യൻ. സൂര്യന് ഏറ്റവും അടുത്തെത്തിയിട്ടുള്ള പേടകം ഏതായിരിക്കും? 1976ൽ യുഎസ്–ജർമന്‍ സംയുക്ത സംരംഭമായി അയച്ച ഹീലിയോസ് 2 പേടകത്തിനായിരുന്നു 2018വരെ ആ റെക്കോർഡ്. സൂര്യന് 4.35 കോടി കിലോമീറ്റർ അടുത്തു വരെയാണ് പേടകം എത്തിയത്. എന്നാൽ 2018ൽ നാസയുടെ പാർക്കർ സോളർ പ്രോബ് ആ റെക്കോർഡും കടന്നു മുന്നോട്ടു പോയി.
ചുവന്നു തുടുത്ത പഴമാണെന്നു കരുതി ഭക്ഷിക്കാനായി പണ്ടുപണ്ടൊരിക്കൽ ഹനുമാൻ സൂര്യനു നേരെ പാഞ്ഞടുത്ത കഥയുണ്ട് പുരാണത്തിൽ. ആ കഥ കൊച്ചുകുട്ടികൾക്കു പറഞ്ഞു കൊടുക്കുമ്പോള്‍ അവർ മുത്തശ്ശിമാരോടും മുത്തച്ഛന്മാരോടും തിരിച്ചു ചോദിക്കുന്ന ഒരു ചോദ്യമുണ്ട്– ‘‘സൂര്യനു നേരെ പറന്നുചെന്നാൽ കരിഞ്ഞു പോകില്ലേ...?’’ ഇന്ത്യയൊട്ടാകെ പലരും ഈ ചോദ്യം ഇപ്പോൾ മനസ്സിൽ ചോദിക്കുന്നുണ്ടാകാം. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ (ഐഎസ്‌ആർഒ–ഇസ്റൊ) ആദിത്യ–എൽ1 പേടകം സൂര്യനു നേരെ കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.
ഭൂമിയിൽനിന്ന് ഏകദേശം 15 കോടി കിലോമീറ്റർ അകലെയാണ് സൂര്യൻ. സൂര്യന് ഏറ്റവും അടുത്തെത്തിയിട്ടുള്ള പേടകം ഏതായിരിക്കും? 1976ൽ യുഎസ്–ജർമന്‍ സംയുക്ത സംരംഭമായി അയച്ച ഹീലിയോസ് 2 പേടകത്തിനായിരുന്നു 2018വരെ ആ റെക്കോർഡ്. സൂര്യന് 4.35 കോടി കിലോമീറ്റർ അടുത്തു വരെയാണ് പേടകം എത്തിയത്. എന്നാൽ 2018ൽ നാസയുടെ പാർക്കർ സോളർ പ്രോബ് ആ റെക്കോർഡും കടന്നു മുന്നോട്ടു പോയി. സൗരോപരിതലത്തിന് 78 ലക്ഷം കിലോമീറ്റർ വരെ അടുത്തെത്തി പാർക്കർ. സൂര്യനു ചുറ്റും അതിവേഗം സഞ്ചരിച്ചാണ് ഈ നേട്ടം പാർക്കർ സ്വന്തമാക്കിയത്. ഇപ്പോഴും പ്രവർത്തനം തുടരുന്ന പാര്‍ക്കർ ബഹിരാകാശത്ത് ഏറ്റവും വേഗതയിൽ സഞ്ചരിച്ച മനുഷ്യനിർമിത വസ്തു കൂടിയാണ്.
എന്നാൽ സൂര്യനിൽനിന്ന് 14.85 കോടി കിലോമീറ്റർ അകലെയുള്ള ലഗ്രാഞ്ച് പോയിന്റ് ഒന്നിൽ (എൽ1) ആയിരിക്കും ആദിത്യ നിലയുറപ്പിക്കുക. എൽ1 എന്ന ആ പേരാണ് ആദിത്യയ്ക്കൊപ്പം ചേർത്തിരിക്കുന്നതും. ഭൂമിക്കും സൂര്യനുമിടയിൽ ഇത്തരത്തിലുള്ള അഞ്ച് ലഗ്രാഞ്ച് പോയിന്റുകളുണ്ട്. സൂര്യനെന്ന നക്ഷത്രവും ഭൂമിയെന്ന ഗ്രഹവും ഗുരുത്വാകർഷണത്തിൽ അധിഷ്ഠിതമായ ആകാശ ഗോളങ്ങളാണെന്നറിയാമല്ലോ. എല്‍ 1 പോയിന്റിൽ ആദിത്യ പേടകം എത്തിയെന്നിരിക്കട്ടെ. അതിന്മേൽ സൂര്യനിൽനിന്നും ഭൂമിയില്‍നിന്നുമുണ്ടാകുന്ന ഗുരുത്വാകർഷണബലം സമതുലിതമായിരിക്കും. അതിനാൽത്തന്നെ ആദിത്യയ്ക്ക് എൽ1 പോയിന്റിൽ സുരക്ഷിതമായി നിലയുറപ്പിക്കാനാകും. മാത്രവുമല്ല, അവിടെ നിന്നാൽ പ്രവർത്തിക്കാൻ അധികം ഇന്ധനവും കത്തിക്കേണ്ടി വരില്ല. എൽ1 പോയിന്റിലങ്ങനെ സൂര്യന്റെയും ഭൂമിയുടെയും ഗുരുത്വാകർഷണ വലിവിന്റെ സഹായത്തോടെ വർഷങ്ങളോളം തുടരാം. യുഎസിന്റെ ഡീപ് സ്പേസ് ക്ലൈമറ്റ് ഒബ്‌സർവേറ്ററി പേടകം 2015 മുതലും യൂറോപ്യൻ സ്പേസ് ഏജൻസിയുടെ സോളർ ആൻഡ് ഹീലിയോസ്ഫറിക് ഒബ്സർവേറ്ററി 1995 മുതലും എൽ 1ൽനിന്ന് സൂര്യനെ നിരീക്ഷിക്കുന്നുണ്ട്.
സൂര്യനു ചുറ്റും ഭൂമി ഒരു പ്രദക്ഷിണം വയ്ക്കുന്നതിന് 365 ദിവസമാണ് വേണ്ടത്. അത്രയും ദിവസം തന്നെയായിരിക്കും ആദിത്യയ്ക്കും ഒരു തവണ സൂര്യനെ വലംവയ്ക്കാൻ വേണ്ടിവരിക. എൽ1ൽ ആദിത്യയെ എത്തിക്കുന്നതുകൊണ്ട് പിന്നെയുമുണ്ട് ഗുണങ്ങൾ. ഈ പേടകം ഒരിക്കലും ഭൂമിയുടെയോ ചന്ദ്രന്റെയോ നിഴലിലേക്കു പോകില്ല. ഒരു തരത്തിലുള്ള ഗ്രഹണവും ബാധിക്കില്ല. (താഴെയുള്ള ചിത്രം കാണുക) പ്രവർത്തിക്കുന്ന കാലത്തോളം സൂര്യനെത്തന്നെ കണ്‍തുറന്നു നോക്കിനിൽക്കാമെന്നർഥം. 5.2 വർഷമാണ് ആദിത്യയുടെ ആയുസ്സ് കണക്കാക്കിയിരിക്കുന്നത്. സെപ്റ്റംബർ 2ന് ശ്രീഹരിക്കോട്ടയിൽനിന്നു വിക്ഷേപിച്ച്, നാലുമാസമെടുത്തായിരിക്കും ആദിത്യ പേടകം എൽ1 പോയിന്റിൽ എത്തിച്ചേരുക.
ചുമ്മാ ഇങ്ങനെ സൂര്യനെ നോക്കിനിൽക്കുകയല്ല ആദിത്യ ചെയ്യുക. ഏഴു പേലോഡുകൾ അഥവാ ശാസ്ത്രീയ ഉപകരണങ്ങളാണ് ഈ പേടകത്തിലുള്ളത്. അതിൽ നാലെണ്ണം വിദൂരത്തുള്ള സൂര്യനെ നിരീക്ഷിച്ചു പഠിക്കാനുള്ളതാണ്. മൂന്നെണ്ണം പേടകം നിൽക്കുന്നതിന്റെ ചുറ്റുപാടുകളെക്കുറിച്ചു പഠിക്കാനും. എന്തെല്ലാമാണ് ഈ പേലോഡുകൾ ഉപയോഗിച്ച് ഗവേഷകർ പഠിക്കാനൊരുങ്ങുന്നത്? അതിനു മാത്രം എന്താണ് സൂര്യനിലുള്ളത്? ലോകത്തിന് എത്രമാത്രം പ്രധാനപ്പെട്ടതാണ് ആദിത്യ–എൽ1 ദൗത്യം? വിശദമായറിയാം.
∙ 13 ലക്ഷം ഭൂമി = ഒരു സൂര്യൻ
ഭൂമി മുഴുവൻ വെളിച്ചമെത്തിക്കാൻ സൂര്യനു സാധിക്കുന്നു. അപ്പോൾ അതിന് എത്രമാത്രം വലുപ്പമുണ്ടായിരിക്കും! ഭൂമി മാത്രമല്ല, സൗരയൂഥം മൊത്തം സൂര്യനെ കേന്ദ്രീകരിച്ചിരിക്കുന്നു എന്നു പറയുമ്പോഴാണ് അതിന്റെ ‘വലുപ്പം’ വർധിക്കുന്നത്. ഏകദേശം 13 ലക്ഷം ഭൂമിയെ നിറയ്ക്കാനുള്ളത്ര വലുപ്പമുണ്ട് സൂര്യന്.
ഇത്രയൊക്കെയായിട്ടും സൂര്യനെപ്പറ്റി കാര്യമായി പഠിക്കാൻ ഇതുവരെ നമുക്കു സാധിച്ചിട്ടില്ല. അടുക്കാൻ പറ്റാത്തത്ര ‘ചൂടനാ’ണു കക്ഷി എന്നതുതന്നെ പ്രശ്നം. 450 കോടി വർഷത്തെ പഴക്കമുണ്ട് സൂര്യനെന്നാണ് കരുതുന്നത്. ഇക്കാലമത്രയും കത്തിജ്വലിച്ചിട്ടും സൂര്യനിതു വരെ എരിഞ്ഞവസാനിച്ചിട്ടില്ല. അതിനു കാരണം സൂര്യന്റെ ഏറ്റവും ഉൾഭാഗത്ത്, കോർ എന്നറിയപ്പെടുന്ന ഭാഗത്ത്, സംഭവിക്കുന്ന ന്യൂക്ലിയർ ഫ്യൂഷനാണ്. 1.5 കോടി ഡിഗ്രി വരെ ഉയരും അവിടുത്തെ താപനില. ഈ അതികഠിനമായ ചൂടിലും മർദത്തിലും കോറിൽ ഹൈഡ്രജനും ഹീലിയവും കൂടിച്ചേരുന്നു. ഇതാണ് വമ്പൻ ഊർജവിസ്ഫോടനം സാധ്യമാക്കുന്നത്.
സൗരയൂഥത്തിനു മുഴുവന്‍ ഊർജം പകരുന്നത് ഹൈഡ്രജനും ഹീലിയവും കൂടിച്ചേർന്ന തിളക്കമാർന്ന ഈ ‘പന്താ’ണ്. സൂര്യനിൽ എങ്ങനെയാണ് ഇത്രയേറെ ചൂട് സൃഷ്ടിക്കപ്പെടുന്നത്? അതറിയാൻ പരീക്ഷണങ്ങള്‍ അനിവാര്യം. ചന്ദ്രനിലെയും ചൊവ്വയിലെയുമെല്ലാം അന്തരീക്ഷം വേണമെങ്കിൽ ഭൂമിയിലെ പരീക്ഷണശാലയിൽ കൃത്രിമമായി സൃഷ്ടിക്കാം. എന്നാൽ സൂര്യനിലെ അവസ്ഥ ഭൂമിയിലെ ഒരു ലാബിലും സൃഷ്ടിക്കാനാകില്ല. പിന്നെന്തു ചെയ്യും? സൂര്യനെ നിരീക്ഷിക്കാനാകുന്ന ഒരു കൃത്രിമ ലാബിനെ അതിനടുത്തേക്ക് അയയ്ക്കുക. എന്നിട്ട് ദിവസവും പലവിധ ശാസ്ത്രീയ ഉപകരണങ്ങളാൽ നിരീക്ഷിക്കുക, പരിശോധിക്കുക. അതാണിപ്പോൾ ഇസ്‌റൊ ചെയ്തിരിക്കുന്നതും. അതിനാലാണ് ആദിത്യയെ, ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ സൗരനിരീക്ഷണ ദൗത്യമെന്നു (Space-based Observatory-Class Indian Solar Mission) വിളിക്കുന്നതും.
∙ ആദിത്യയുടെ പരീക്ഷണങ്ങൾ
എന്തെല്ലാമാണ് ആദിത്യ ദൗത്യത്തിലൂടെ പരീക്ഷിക്കുന്നത് എന്നറിഞ്ഞാല്‍ മാത്രമേ സൂര്യൻ എത്രത്തോളം ഉപകാരിയാണ് എന്നതിനൊപ്പം എത്രമാത്രം അപകടകാരിയാണെന്നും മനസ്സിലാക്കാനാകുക. ഒപ്പം ആദിത്യ എത്രമാത്രം പ്രധാനപ്പെട്ട ദൗത്യമാണെന്നും. ആദ്യം പരീക്ഷണ ഉപകരണങ്ങളുടെ ലക്ഷ്യം എന്തൊക്കെയാണെന്നു നോക്കാം. തുടർന്ന് അവയെ വിശദമായി വിലയിരുത്താം.
1) വിസിബിൾ എമിഷൻ ലൈൻ കൊറോണ ഗ്രാഫ് (വിഇഎൽസി)– സൂര്യന്റെ ഏറ്റവും പുറംപാളിയായ സോളർ കൊറോണയെയും അവിടെനിന്നുള്ള കൊറോണൽ മാസ് ഇജക്ഷനെപ്പറ്റിയും(സിഎംഇ) പഠിക്കുക.
2) സോളർ അൾട്രാ വയലറ്റ് ഇമേജിങ് ടെലിസ്കോപ്പ് (സ്യൂട്ട്)– സൂര്യന്റെ ചിത്രങ്ങൾ പകർത്താനും സൗരവികിരണ വ്യതിയാനങ്ങൾ അളക്കാനും.
3, 4) ആദിത്യ സോളർ വിൻഡ് പാർട്ടിക്കിൾ എക്സ്പെരിമെന്റ് (ആസ്‌പെക്‌സ്), പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ (പാപ)– സൗരവാതത്തെയും അയോണുകളെയും അവയുടെ ഊർജ വിതരണത്തെയും പറ്റി പഠിക്കാൻ.
5, 6) സോളർ ലോ എനർജി എക്സ്-റേ സ്പെക്ട്രോമീറ്റർ (സോലെക്സ്എസ്), ഹൈ എനർജി എൽ1 ഓർബിറ്റിങ് എക്സ്-റേ സ്പെക്ട്രോമീറ്റർ (ഹെൽ1ഒഎസ്)– സൂര്യനിൽനിന്നുള്ള എക്സ്-കിരണങ്ങളെ പറ്റി പഠിക്കാൻ.
7) മാഗ്‌നെറ്റോ മീറ്റർ (അഡ്വാൻസ്ഡ് ട്രൈ–ആക്സിയൽ ഹൈ റെസല്യൂഷൻ ഡിജിറ്റൽ മാഗ്നെറ്റോമീറ്റേഴ്സ്)– എൽ1 പോയിന്റിൽ നിന്ന് സൂര്യന്റെയും ഭൂമിയുടെയും ഉൾപ്പെടെ കാന്തികമണ്ഡലത്തിലുണ്ടാകുന്ന നേരിയ മാറ്റം പോലും കണ്ടെത്താൻ.
കൊറോണ, പ്ലാസ്മ, സൗരവാതം, കാന്തികമണ്ഡലം ഇങ്ങനെ പലവിധ പേരുകൾ കേട്ട് ആശയക്കുഴപ്പത്തിലാകേണ്ട. സൂര്യനിൽ എന്താണ് സംഭവിക്കുന്നതെന്നു തിരിച്ചറിഞ്ഞാൽ മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം എളുപ്പത്തിൽ മനസ്സിലാക്കാം. ആ വിശേഷങ്ങളിലേക്കാണ് ഇനിയുള്ള യാത്ര.
∙ ‘അധിക’മായാല്‍ സൂര്യനും പ്രശ്നം
യഥാർഥത്തിൽ ഭൂമിയുടെ ‘പവർ പ്ലാന്റ്’ ആണ് സൂര്യൻ. ആ ഭീമൻ നക്ഷത്രമില്ലെങ്കിൽ ഭൂമിയിൽ മനുഷ്യനുൾപ്പെടെ നിലനിൽപ് സാധ്യമല്ല. ഹൈഡ്രജന്റെയും ഹീലിയത്തിന്റെയും കൂടിച്ചേരൽ അഥവാ ന്യൂക്ലിയര്‍ ഫ്യൂഷനിലൂടെയാണ് സൂര്യനിൽ ഊർജോൽപാദനം നടക്കുന്നതെന്ന് നേരത്തേ പറഞ്ഞല്ലോ. ഈ ഊർജം കൃത്യമായ അളവിലാണ് ഭൂമിയിലേക്ക് എത്തുന്നത്. അഥവാ അൽപം കൂടിയാലും ഭൂമിയുടെ അന്തരീക്ഷത്തിലെ വിവിധ പാളികൾ ഒരു പരിധി വരെ അതിനെ തടഞ്ഞു നിർത്തും. പക്ഷേ പരിധി വിട്ടാലോ? ആ ചോദ്യത്തിനുള്ള ഉത്തരമാണ് ഭൂമിയിലെ ഗവേഷകർ തേടിക്കൊണ്ടിരിക്കുന്നത്. അവയിലേക്കാണ് ഇനി നമ്മുടെ യാത്ര.
സൂര്യനകത്ത് ന്യൂക്ലിയര്‍ ഫ്യൂഷൻ വഴി രൂപപ്പെടുന്ന ഊർജം പുറത്തേക്കു വന്നുകൊണ്ടേയിരിക്കും. ഇവ സൂര്യന്റെ പുറംപാളിയിൽ ചുഴികൾ പോലെ രൂപം പ്രാപിച്ച് നിലകൊള്ളുകയാണു പതിവ്. (ചിത്രം കാണുക). വൈദ്യുത ചാർജുള്ള വാതകക്കൂട്ടമാണ് യഥാർഥത്തിൽ ഇവ. പ്ലാസ്മയെന്നാണ് ഇവയെ വിളിക്കുന്നത്. വൈദ്യുതി ചാർജ് നിറഞ്ഞ ഈ പ്ലാസ്മ കണികകളുടെ സഞ്ചാരം സൂര്യനിൽ കാന്തികമണ്ഡലം രൂപപ്പെടാൻ ഇടയാക്കും. ഡൈനമോ മെക്കാനിസം എന്ന പ്രക്രിയയിലൂടെയാണ് ഇതു സംഭവിക്കുന്നത്. ഈ കാന്തികമണ്ഡലമാണ് സൂര്യനെ പലപ്പോഴും ‘തീതുപ്പുന്ന’ രാക്ഷസനാക്കി മാറ്റുന്നത്.
കാന്തികമണ്ഡലത്തിന് സൂര്യനകത്തുതന്നെ തുടരുന്നത് ‘ഇഷ്ട’മല്ല. അതിനാൽത്തന്നെ സൂര്യന്റെ ഉപരിതലത്തിലെ ചില പ്രത്യേക കേന്ദ്രങ്ങളിൽ വച്ച് ഇതു പുറത്തേക്കു ചാടും. അതീവശക്തമായിരിക്കും ഈ സമയത്ത് കാന്തികമണ്ഡലം. ഇതിന്റെ സ്വാധീനത്തിൽ സൂര്യന്റെ ഉപരിതലത്തിലെ ചൂടേറിയ വാതകച്ചുഴികളുടെ പ്രവർത്തനം പതുക്കെയാകും. അതോടെ ഉപരിതലമൊന്നു തണുക്കും (താപനില കുറയുമെന്നേയുള്ളൂ). ഇത്തരത്തിൽ തണുക്കുന്ന പ്രദേശങ്ങളാണ് കറുത്ത നിറത്തിൽ സൗരബിന്ദുക്കൾ (Sun spots) ആയി മാറുന്നത്. ഇതിലൂടെ കാന്തികമണ്ഡലം പുറത്തേക്കു വരുന്നതിനൊപ്പം പ്ലാസ്മയുടെ ഭാഗത്തുനിന്നും പുറത്തേക്കുള്ള തള്ളലുണ്ടാകും. അതോടെ കാന്തികമണ്ഡലം നീണ്ടു വളയും. ഒടുവിൽ ഒരു റബർ ബാൻഡ് പോലെ ആകൃതിയായി സൗരോപരിതലത്തിൽനിന്നു വിട്ടുമാറും. (ചിത്രം കാണുക) കോടിക്കണക്കിനു ടൺ പ്ലാസ്മയും ഇതോടൊപ്പം സൂര്യനിൽനിന്നു വിട്ടുമാറും. ഈ പ്രതിഭാസത്തെയാണ് സൗരവാതം അഥവാ സോളർ സ്റ്റോം എന്നു വിളിക്കുന്നത്.
∙ ഭൂമിയെ തൊടാനാകില്ല!
മണിക്കൂറിൽ 80 ലക്ഷം കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനുള്ള ശേഷിയുണ്ട് സൗരവാതത്തിന്. ആറു മണിക്കൂർ കൊണ്ട് ആ യാത്ര ബുധനെയും കടന്നു പോകുന്നു. 12 മണിക്കൂർ കഴിയുന്നതോടെ ശുക്രനെയും മറികടക്കും. അടുത്തത് ഭൂമിയാണ്. 18 മണിക്കൂറെടുക്കും ഭൂമിയിലേക്ക് സൗരവാതം എത്തിച്ചേരാൻ. പക്ഷേ ഭൂമിക്കു കവചം തീർത്ത് ഒരു അദൃശ്യശക്തിയിരിപ്പുണ്ട്. ഭൂമിയുടെ കാന്തികമണ്ഡലമാണത്. സൂര്യന്റെ കാന്തികമണ്ഡലവും ഭൂമിയുടേതും കൂടിച്ചേരുമ്പോൾ അവ വളഞ്ഞു പോകും. ഭൂമിയുടെ കാന്തികമണ്ഡലം അവയെ ‘ഒടിച്ചു മടക്കി’ ഭൂമിയുടെ ഉത്തര–ദക്ഷിണ ധ്രുവങ്ങളിലേക്ക് പറഞ്ഞയയ്ക്കുമെന്നു ചുരുക്കം. ഈ ഊർജ കണങ്ങൾ ധ്രുവപ്രദേശത്തെ അന്തരീക്ഷത്തിലേക്കു വ്യാപിക്കുമ്പോഴാണ് മനോഹരമായ ‘അറോറ’കള്‍ രൂപപ്പെടുന്നത്. ധ്രുവപ്രദേശത്ത് അറോറകളുടെ അളവ് കൂടുതലാണെങ്കിൽ ഒരു കാര്യം ഉറപ്പാക്കാം, അതികഠിനമായ സൗരവാതമാണ് എത്തിയിരിക്കുന്നതെന്ന്.
2003ല്‍ പുറത്തിറങ്ങിയ ‘ദ് കോർ’ എന്ന ഹോളിവുഡ് സിനിമ കണ്ടവർ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടാകും. ഭൂമിയുടെ അകക്കാമ്പിന്റെ കറക്കം നിലയ്ക്കുന്നതാണ് ചിത്രത്തിന്റെ കേന്ദ്ര വിഷയം. അതോടെ കാന്തികമണ്ഡലത്തിൽ വൻ മാറ്റം വരുന്നു. ധ്രുവപ്രദേശത്തു മാത്രം കണ്ടുവരുന്ന അറോറ ആ പ്രദേശത്തുനിന്ന് ഏറെ അകലെയുള്ള നഗരങ്ങളിൽ പകൽ പോലും ദൃശ്യമാകുന്ന സീനുണ്ട് ചിത്രത്തിൽ. സിനിമയിൽ പോലും, ഭൂമിയുടെ കാന്തികമണ്ഡലത്തിലുണ്ടാകുന്ന മാറ്റം വ്യക്തമാക്കാനുള്ള ഏറ്റവും മികച്ച ‘ടെസ്റ്ററാ’ണ് അറോറയുടെ സാന്നിധ്യമെന്നു ചുരുക്കം. സൗരവാതം ഭൂമിയുടെ കാന്തിക മണ്ഡലത്തെപോലും തകർക്കാന്‍ ശേഷിയുള്ളതാണെങ്കില്‍ സിനിമയിൽ മാത്രമല്ല യഥാർഥ ലോകത്തിലും ഇതുതന്നെ സംഭവിക്കും. അങ്ങനെ സംഭവിച്ചിട്ടുമുണ്ട്. അക്കഥ പിന്നാലെ പറയാം. അതിനു മുൻപ് സൗരവാതം പോലെ പ്രധാനപ്പെട്ട മറ്റൊന്നിനെക്കുറിച്ചറിയാം. കൊറോണൽ മാസ് ഇജക്‌ഷൻ (സിഎംഇ) ആണത്. സൗരവാതത്തിനൊപ്പം സിഎംഇയെപ്പറ്റിയും ആദിത്യ പഠിക്കുന്നുണ്ട്.
∙ പാവം സൂര്യൻ രാക്ഷസനാകുമ്പോൾ...
സൂര്യന്റെ പുറംപാളിയായ കൊറോണയെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ ചില കാഴ്ചകൾ കാണാം. നൂലിഴകളും നീരാളിക്കൈകളും ചെറിയ പൊട്ടലും ചീറ്റലുമൊക്കെയാണത്. സൂര്യൻ ജലദോഷം പിടിച്ച് തുമ്മുന്നതു പോലെയെന്നും പറയാം. സത്യത്തിൽ എന്താണ് ഇങ്ങനെ സൂര്യനിൽനിന്നു പുറത്തേക്കു തലനീട്ടുന്നത്? അതിവേഗത്തിൽ സഞ്ചരിക്കുന്ന ചാർജ്ഡ് കണികകൾ അഥവാ പ്ലാസ്മയാണ് അവയെല്ലാം. സൂര്യനിൽനിന്ന് കോടിക്കണക്കിന് ടൺ പ്ലാസ്മയാണ് ഇത്തരത്തിൽ സൗരയൂഥത്തിലേക്കു പ്രവഹിക്കുന്നത്. മണിക്കൂറിൽ 90 ലക്ഷം കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാൻ ഇവയ്ക്കു സാധിക്കും. കൊറോണയിൽനിന്ന് കൂട്ടത്തോടെയുള്ള ഈ പ്ലാസ്മ പുറന്തള്ളലുകളാണ് സിഎംഇ എന്നറിയപ്പെടുന്നത്. ഭൂമിയുടെ കാന്തികമണ്ഡലത്തിൽ വച്ച് തടയപ്പെട്ട് ഉത്തര–ദക്ഷിണ ധ്രുവങ്ങളിലേക്ക് വളച്ചു വിടുന്നതിനാൽ ഭൂമിക്ക് കാര്യമായ പ്രശ്നം ഇവ സൃഷ്ടിക്കാറില്ല.
സിഎംഇയേക്കാളും അൽപം ശക്തി കുറഞ്ഞതാണ് സൗരജ്വാലകൾ അഥവാ സോളർ ഫ്ലെയർ. ഉയർന്ന ഊർജത്തോടെയുള്ള റേഡിയേഷൻ പ്രവാഹമാണിത്. പ്രധാനമായും സോളർ പ്രോട്ടോണുകളാണ് ഇതിലുണ്ടാകുക. പ്രകാശത്തിന്റെ വേഗതയിലായിരിക്കും ഇവ സൗരയൂഥത്തിലൂടെ സഞ്ചരിക്കുക. ഇവയും ഭൂമിക്ക് കാര്യമായ പ്രശ്നം സൃഷ്ടിക്കാറില്ല. എന്നാൽ പലനാൾ പാവങ്ങളായിരുന്നവര്‍ ഒരു നാൾ പൊട്ടിത്തെറിക്കുമെന്നതാണല്ലോ അവസ്ഥ. സോളർ ഫ്ലെയറും സിഎംഇയുമെല്ലാം അൽപം ഭീകരത പൂണ്ടു കഴിഞ്ഞാൽ പിന്നെ നാം പേടിച്ചേ മതിയാകൂ. അപ്പോഴാണ് സോളർ സൂപ്പർ സ്റ്റോമുകളുടെ വരവ്. രാക്ഷസ സൗരവാതമെന്നൊക്കെ വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം.
വൻതോതിൽ താപം നിറഞ്ഞ മാഗ്നറ്റിക് പ്ലാസ്മ കൂട്ടത്തോടെ സൂര്യനിൽനിന്ന് സൗരയൂഥത്തിലേക്കു പ്രവഹിക്കുന്നതാണ് ഈ സൂപ്പർ സ്റ്റോം. ഒരൊറ്റ ദിവസംകൊണ്ടുതന്നെ ഇതിന് ഭൂമിയിലേക്ക് എത്താൻ സാധിക്കുമെന്നതാണു പ്രശ്നത്തിന്റെ ഭീകരത വർധിപ്പിക്കുന്നത്. നൂറ്റാണ്ടിലൊരിക്കലോ 1000 വർഷത്തിലൊരിക്കലോ ഒക്കെയാണ് ഇതു സംഭവിക്കാറുള്ളത്. ഇത്തരം ഘട്ടത്തിൽ ഭൂമിയുടെ കാന്തിക മണ്ഡലത്തിന് യാതൊന്നു ചെയ്യാൻ പറ്റില്ല. അത്രയേറെ ശക്തമായ പ്ലാസ്മ പ്രവാഹമാണ് ഭൂമിക്കു നേരെ തരംഗങ്ങളായി വരിക. അതോടെ ഭൂമിയുടെ കാന്തികമണ്ഡലം ഞെരിഞ്ഞമരും. ഭൗമ കാന്തിക കൊടുങ്കാറ്റ് അഥവാ ജിയോ മാഗ്നറ്റിക് സ്റ്റോം ഭൂമിയിലേക്ക് അടിച്ചുകയറും.
ലോഹവസ്തുക്കളും വൈദ്യുതി പ്രവഹിക്കുന്ന വയറുകളുമൊക്കെയാണ് ഈ ‘ഇലക്ട്രിക്കൽ’ കൊടുങ്കാറ്റ് ലക്ഷ്യമിടുക. അതായത് വൻതോതിൽ വൈദ്യുതി ഭൂമിയിലേക്ക് പ്രവഹിക്കപ്പെടും. അത് താങ്ങാനുള്ള ശേഷി ഭൂമിയിലെ വൈദ്യുതോപകരണങ്ങൾക്കോ ട്രാൻസ്ഫോർമറുകൾക്കൊ പവർ ഗ്രിഡുകൾക്കോ ഉണ്ടാകില്ല. നിമിഷങ്ങൾക്കുള്ളിൽ എല്ലാം പ്രവർത്തനരഹിതമാകും. ഭൂമി ഇരുട്ടിലാകും. ഒരുപക്ഷേ ഇത്രയും കാലംകൊണ്ട് മനുഷ്യൻ കെട്ടിപ്പൊക്കിയ നാഗരികജീവിതം നിമിഷനേരംകൊണ്ട് ഇല്ലാതാകും. മനുഷ്യൻ വീണ്ടും ശിലായുഗത്തിലേക്കു മടങ്ങിപ്പോകുമെന്നുതന്നെ പറയേണ്ടി വരും.
∙ എന്താണ് കെരിങ്ടൻ പ്രതിഭാസം?
ഇതൊക്കെ ഭൂമിയിൽ സംഭവിക്കുമോ എന്നു ചിന്തിക്കാൻ വരട്ടെ. സംഗതി സംഭവിച്ചിട്ടുണ്ട്, 1859ൽ. കെരിങ്ടൻ പ്രതിഭാസം എന്നാണ് അതറിയപ്പെടുന്നതുതന്നെ. ലോകത്തിൽ ഇന്നേവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ശക്തമായ ജിയോ മാഗ്നറ്റിക് സ്റ്റോം ആണ് ആ വർഷം സംഭവിച്ചത്. 1859 സെപ്റ്റംബറിലെ ഒരു പകലിൽ ബ്രിട്ടനിലെ റെഡ്ഹിൽ ടൗണിലെ പരീക്ഷണകേന്ദ്രത്തിൽ സൂര്യനെ നിരീക്ഷിക്കുകയായിരുന്നു ജ്യോതിശാസ്ത്രജ്ഞനായ റിച്ചഡ് കെരിങ്ടൻ. സൗരോപരിതലത്തിലെ ചില ‘ബ്ലാക്ക് സ്പോട്ടു’കളെ നിരീക്ഷിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. പക്ഷേ കണ്ടതോ, സൂര്യന്റെ ഉപരിതലത്തിൽ അസാധാരണമായതെന്തോ സംഭവിക്കുന്നു.
ഉപരിതലത്തിൽനിന്ന് തുടർച്ചയായി പ്രകാശം പുറത്തേക്കു തള്ളിവന്നുകൊണ്ടേയിരിക്കുന്നു. അഞ്ചു മിനിറ്റോളം അതു തുടർന്നു. ലോകത്തെ നശിപ്പിക്കാൻ പോന്ന സൗരവാതത്തിന്റെ വരവായിരുന്നു അതെന്ന് വൈകിയാണ് കെരിങ്ടൻ അറിഞ്ഞത്. അപ്പോഴേക്കും ലോകത്തിന്റെ പല ഭാഗങ്ങളിലും അതു പ്രശ്നങ്ങൾ സൃഷ്ടിച്ചുകഴിഞ്ഞിരുന്നു. ഫ്രാൻസിലെ പാരിസ് മുതൽ യുഎസിലെ ബോസ്റ്റൺ വരെ കിലോമീറ്ററുകളോളം ആ കൊടുങ്കാറ്റിന്റെ അലയൊലികളെത്തി. പലയിടത്തും വൈദ്യുതി വിതരണത്തിൽ കാര്യമായ തടസ്സം നേരിട്ടു. ലണ്ടനിലെ ക്യൂ വാനനിരീക്ഷണ നിലയത്തിലെ (ഇന്നത്തെ പേര് കിങ്സ് ഒബ്സർവേറ്ററി) മാഗ്നെറ്റിക് സെൻസറുകള്‍ ഭൂമിയുടെ കാന്തിക മണ്ഡലത്തിലെ അസാധാരണ മാറ്റങ്ങൾ രേഖപ്പെടുത്താനാരംഭിച്ചു. സെപ്റ്റംബർ ഏഴു വരെ, ഒരാഴ്ചയിലേറെ, അത് തുടർന്നു.
ചില രാജ്യങ്ങളിൽ പാതിരാത്രി സൂര്യനുദിച്ച അവസ്ഥയായി, പലരും നേരം വെളുത്തെന്നു കരുതി നട്ടപ്പാതിരായ്ക്ക് എഴുന്നേറ്റ് അന്തംവിട്ടിരുന്നു. ധ്രുവപ്രദേശത്തു മാത്രം കാണുന്ന അറോറ ക്യൂബ, ജമൈക്ക, പാനമ തുടങ്ങിയ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ വരെ ദൃശ്യമായി. അക്കാലത്തെ ആശയവിനിമയത്തിനുള്ള പ്രധാന ഉപകരണം ടെലിഗ്രാഫായിരുന്നു. അതു പ്രവർത്തിപ്പിക്കുന്നതിനിടെ ഒരു ഓപറേറ്റർക്ക് ഷോക്കേറ്റതിനെപ്പറ്റി ദ് ഇലസ്ട്രേറ്റഡ് ലണ്ടൻ വാരാന്ത്യപ്പതിപ്പിൽ റിപ്പോർട്ട് വന്നിരുന്നു. ടെലിഗ്രാഫ് യന്ത്രത്തില്‍നിന്ന് തീ പാറിയെന്നാണ് അവരെഴുതിയത്. യുഎസിലെ പകുതിയോളം ടെലിഗ്രാഫ് കേന്ദ്രങ്ങളെയും ജിയോമാഗ്നറ്റിക് സ്റ്റോം ബാധിച്ചു. 1849 ആയതിനാൽത്തന്നെ പല രാജ്യങ്ങളില്‍നിന്നുമുള്ള കൃത്യമായ വിവരങ്ങൾ ഇതു സംബന്ധിച്ച് ലഭിച്ചിരുന്നില്ല. 2015–16ൽ നടന്ന ഒരു പഠനമാണ് ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്.
∙ സൂര്യനെ നേരിടാനാകുമോ ‘ഭൂമിക്കുട’യ്ക്ക്!
ഇനിയാണ് നിർണായക ചോദ്യം. ഇത്തരമൊരു രാക്ഷസക്കൊടുങ്കാറ്റ് ഇന്നത്തെ കാലത്താണ് ഭൂമിക്കു നേരെ വരുന്നതെങ്കിൽ എന്തു ചെയ്യും? നാം തയാറെടുപ്പോടെ നിന്നേ പറ്റൂ. കാരണം ടെലിഗ്രാഫ് കാലമല്ല ഇന്ന്. ജിപിഎസ് നാവിഗേഷനും വയർലസ് കമ്യൂണിക്കേഷനുമെല്ലാം ലോകത്തെ പരസ്പരം ചേർത്ത് ഒന്നാക്കിയിരിക്കുകയാണ്. ഒരു ചെറിയ വീടെടുത്താൽ പോലും കാണും അവിടെ ചെറുതും വലുതുമായ പലതരം ഇലക്ട്രിക്കൽ ഉപകരണങ്ങൾ. ലോകം വൈദ്യുതിയുമായും അത്രയേറെ ബന്ധപ്പെട്ടിരിക്കുന്നു. ഇതിലേക്ക് സൂര്യനിൽനിന്നുള്ള ഊർജ പ്രവാഹമുണ്ടായാൽ നഷ്ടം ഊഹിക്കാവുന്നതേയുള്ളൂ.
വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള സകല സംവിധാനങ്ങളും തകരാറിലായാൽ ഭൂമിയിൽ എല്ലാം ഒന്നിൽനിന്നു തുടങ്ങേണ്ടി വരും. ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലുമെല്ലാം ജിയോമാഗ്നറ്റിക് സ്റ്റോമിന്റെ ചെറുപതിപ്പുകൾ ലോകം കണ്ടതാണ്. 1989ൽ കാനഡയിലെ ക്വബെക്ക് പ്രവിശ്യയിലുണ്ടായ അത്തരമൊരു കൊടുങ്കാറ്റ് 90 സെക്കൻഡ്കൊണ്ട് ആ പ്രദേശത്തെയാകെ ഇരുട്ടിലാഴ്ത്തി. 9 മണിക്കൂറാണ് അന്ന് കറന്റ് പോയത്. ലക്ഷക്കണക്കിനു പേരെ ഈ വൈദ്യുതി മുടക്കം ബാധിച്ചു. ട്രാൻസ്ഫോർമറുകൾ പലതും തകർന്നു. ആശയവിനിമയ സംവിധാനങ്ങളിലും തകരാര്‍ രേഖപ്പെടുത്തി.
2003 ഒക്ടോബർ മുതൽ നവംബർ വരെ തുടർന്ന സൗരജ്വാലകളുടെ പ്രവാഹമാണ് മറ്റൊരു ഉദാഹരണം. ഹാലോവീൻ സോളർ സ്റ്റോം എന്നറിയപ്പെടുന്ന ഈ തുടർ പ്രതിഭാസം ലോകമെങ്ങും വിനാശം വിതച്ചു. കാലാവസ്ഥാ പഠനത്തിനുള്ള യുഎസിന്റെ ജിയോസ്റ്റേഷനറി ഓപറേഷനൽ എൻവയോണ്മെന്റല്‍ സാറ്റലൈറ്റിൽ രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ സൗരജ്വാലയായിരുന്നു അന്നു ഭൂമിയിലേക്കു നാവുനീട്ടിയെത്തിയത്. ധ്രുവപ്രദേശത്തിനു സമീപത്തുകൂടി പോകുന്ന വിമാനങ്ങളോട് അധികം ഉയരത്തിൽ പറക്കരുതെന്ന നിർദേശം വരെ നൽകേണ്ടി വന്നു. പലയിടത്തും സാറ്റലൈറ്റ് കമ്യൂണിക്കേഷനിൽ പ്രശ്നമുണ്ടായി. പല കൃത്രിമോപഗ്രഹങ്ങളും ‘സേഫ് മോഡി’ലേക്കു മാറ്റി.
സൂര്യനെ നിരീക്ഷിക്കാൻ യൂറോപ്യൻ സ്പേസ് ഏജന്‍സി അയച്ച് എൽ1ൽ തുടരുന്ന സോളർ ആൻഡ് ഹീലിയോസ്ഫറിക് ഒബ്സർവേറ്ററിയുടെ പ്രവർത്തനം വരെ അന്നു തകരാറിലായി. സ്വീഡനിൽ ഒരു മണിക്കൂറോളം വൈദ്യുതി മുടങ്ങി. ജിയോമാഗ്നറ്റിക് സ്റ്റോം കാര്യമായ ബാധിക്കാത്ത അക്ഷാംശത്തിൽ നിലകൊള്ളുന്ന ദക്ഷിണാഫ്രിക്കയിൽ പോലും 12 ട്രാൻസ്ഫോർമറുകൾ തകരാറിലായി. യൂറോപ്പിനെ മെഡിറ്ററേഷനിയൻ രാജ്യങ്ങളിൽ വരെ അറോറ ദൃശ്യമായി. രാജ്യാന്തര ബഹിരാകാശ പേടകത്തിലെ ഗവേഷകരാകട്ടെ കൂടുതൽ മികച്ച സംരക്ഷണം (Shield) ഉറപ്പു നൽകുന്ന റഷ്യൻ ഓർബിറ്റൽ സെഗ്മെന്റിലേക്കു മാറി. സൂര്യനിൽനിന്നു വൻതോതിലെത്തിയ റേഡിയേഷനിൽനിന്നു രക്ഷതേടിയായിരുന്നു അത്.
∙ ഭൂമിയെങ്ങനെ താങ്ങും?
കെരിങ്ടൻ പ്രതിഭാസത്തിനു സമാനമായ ഒരു ജിയോമാഗ്നറ്റിക് സ്റ്റോം ഇനിയുണ്ടായാൽ യുഎസിൽ മാത്രം 66% പേരെയെങ്കിലും അതു ബാധിക്കും. രാജ്യം മൊത്തം ഇരുട്ടിലായാൽ ഉണ്ടാകുന്ന നഷ്ടവും ചെറുതൊന്നുമല്ല– ഏകദേശം 4150 കോടി ഡോളർ. രൂപയിൽ കണക്കാക്കിയാല്‍ 3.43 ലക്ഷം കോടി. വിവിധ രാജ്യങ്ങളുമായുള്ള കച്ചവട ഇടപാട് മുറിയുന്നതിലൂടെ ഉണ്ടാകുന്ന നഷ്ടമാകട്ടെ 58,000 കോടി രൂപയോളം വരും. ഭൂഖണ്ഡങ്ങളിലെ കണക്കെടുത്താൽ ഇനിയും ലക്ഷം കോടികളുണ്ടാകും നഷ്ടം. ഇതോടൊപ്പം മനുഷ്യജീവനുകൾക്കുണ്ടാകുന്ന നഷ്ടം കണക്കുകൂട്ടാവുന്നതിനും അപ്പുറമാകും.
സൂര്യനിൽനിന്നുള്ള ഈ അപ്രതീക്ഷിത ആക്രമണത്തിൽനിന്നു രക്ഷപ്പെടാൻ പക്ഷേ വഴിയുണ്ട്. സൗരവാതവും സൗരജ്വാലകളും സിഎംഇയും ജിയോ മാഗ്നറ്റിക് സ്റ്റോമുമെല്ലാം ഭൂമിക്കു നേരെ വരുന്നത് മുൻ കൂട്ടി അറിഞ്ഞാൽ മതി. അതോടെ കൃത്യമായ മുന്നറിയിപ്പു നൽകി ട്രാൻസ്ഫോർമറുകളും പവർഗ്രിഡുകളും വൈദ്യുതോപകരണങ്ങളുമെല്ലാം ഓഫാക്കി രക്ഷപ്പെടാം. ഭൂമിയിലേക്ക് അതിശക്തമായി പ്രവഹിക്കുന്ന വൈദ്യുതോർജത്തെ വഴി തിരിച്ചുവിടാനും സാധിക്കണം. അതിനുള്ള സാങ്കേതികത രൂപപ്പെടുത്തണം. ഒപ്പം രാജ്യാന്തരതലത്തില്‍ സുരക്ഷാനടപടികൾ പരിശോധിക്കാനായി ‘മോക്ക് ഡ്രില്ലു’കളും ഒരുക്കണം.
അതിനെല്ലാം വേണ്ട അടിസ്ഥാന വിവരങ്ങൾ നൽകുകയെന്നതാണ് ആദിത്യ എൽ1 പോലുള്ള സൗരദൗത്യങ്ങളുടെ ജോലി. സൂര്യനെ സൂക്ഷ്മമായി പഠിച്ച് മുന്നറിയിപ്പുകൾ കൃത്യമായി ഭൂമിയിലേക്ക് അയയ്ക്കുക. എത്ര വലിയ സൗരവാതമാണെങ്കിലും അവൻ ഭീകരനാകും മുൻപേ ഭൂമിയിൽ വിവരം ലഭിക്കണം. അതോടെ മുൻകരുതലിന്റെ പടച്ചട്ടയുമായി ഗവേഷകർക്ക് ഒരുങ്ങി നിൽക്കാനാകും. ഇത്തരത്തിൽ ലോകത്തെ രക്ഷിക്കാനുള്ള ചുമതലയുമായാണ് ആദിത്യ പറന്നുയരുന്നതെന്നു ചുരുക്കം. ആദിത്യയ്ക്കു കൂട്ടായി നാസയുടെയും ജപ്പാന്റെയും ഇഎസ്എയുടെയുമെല്ലാം പേടകങ്ങളും സൂര്യനെ വലംവയ്ക്കുന്നുണ്ട്. എന്നാൽ ആദിത്യയിലെ പല ശാസ്ത്രീയ ഉപകരണങ്ങളും ലോകത്തിൽതന്നെ ഇത്തരത്തിലുള്ള ആദ്യത്തെയായിരിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.
∙ ഉത്തരം കിട്ടാത്ത ചോദ്യങ്ങളേറെ!
കോടിക്കണക്കിനു വർഷങ്ങളായി സൂര്യന്‍ കത്തിജ്വലിക്കുന്നു. എല്ലാക്കാലത്തും ഈ ഊർജപ്രവാഹം സൂര്യനിൽനിന്നു പ്രതീക്ഷിക്കാനാകുമോ? ഭൂമിയുടെ ചരിത്രമെടുത്താൽ പല കാലങ്ങളിലും ഹിമയുഗത്തിലേക്കു മാറിയിട്ടുണ്ടെന്നു മനസ്സിലാകും. സൂര്യന് അതിൽ എന്തെങ്കിലും പങ്കുണ്ടോ? ഓരോ 11 വർഷത്തിലും സൂര്യനിലെ കാന്തികപ്രവർത്തനത്തിൽ മാറ്റം വരും. സോളർ സൈക്കിൾ എന്നാണതിനു പേര്. എന്താണിതിനു കാരണം? ചില നേരങ്ങളിൽ സൂര്യന്റെ കാന്തിക മണ്ഡലത്തിൽ അതീവമാരകമായ മാറ്റം വരാറുണ്ട്. അതോടെ വൻതോതിലായിരിക്കും പുറത്തേക്കുള്ള പ്ലാസ്മ പ്രവാഹം. പെട്ടെന്നുള്ള ഈ മാറ്റത്തിനു പിന്നിലെന്താണ്?
സൂര്യന്റെ ചില ഭാഗങ്ങളിൽ മാത്രം അതിശക്തമായ താപനില രൂപപ്പെടുന്നത് എന്താണ്? സൂര്യന്റെ കാണാനാകുന്ന പാളികളായ ഫോട്ടോസ്ഫിയറിലും ക്രോമോസ്ഫിയറിലും കൊറോണയിലും അസാധാരണ മാറ്റങ്ങൾ ഉണ്ടാകാറുണ്ടോ? സൂര്യനും ഭൂമിക്കും ഇടയിലുള്ള പ്രദേശത്തുണ്ടാകുന്ന മാറ്റങ്ങളാണ് സ്പേസ് വെതർ എന്നറിയപ്പെടുന്നത്. ബഹിരാകാശത്തെ ഈ കാലാവസ്ഥയിൽ അസാധാരണമായ മാറ്റങ്ങൾ എന്തെങ്കിലും ഉണ്ടാകുന്നുണ്ടോ? ഇങ്ങനെ സൂര്യനെപ്പോലെ ജ്വലിക്കുന്ന ഒട്ടേറെ ചോദ്യങ്ങളുണ്ട് ഇന്ത്യൻ മനസ്സുകളിൽ. അതിന്റെ ഉത്തരത്തിലേക്കുള്ള ഉയർച്ച സാധ്യമാക്കുന്നത് ആദിത്യ–എൽ1 പേടകത്തിൽനിന്നുള്ള വിവരങ്ങളായിരിക്കും.
അതോടൊപ്പം സൂര്യന്റെ ഉദ്ഭവവും പരിണാമവും സംബന്ധിച്ച നിർണായക വിവരങ്ങളും അറിയാനുണ്ട്. ബഹിരാകാശത്ത് ഒരു സൗരനിരീക്ഷണ നിലയമായി മാറുകയാണ് ആദിത്യ. അതോടൊപ്പം ഭൂമിയിലെ ടെലസ്കോപ്പുകളിൽനിന്നുള്ള വിവരങ്ങളും ശേഖരിക്കും. ഇവ രണ്ടും ചേരുന്നതോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽനിന്ന് ചന്ദ്രയാൻ 3 പേടകം അയയ്ക്കുന്നതുപോലെ, ലോകം ഇന്നേവരെ കാണാത്ത, അറിയാത്ത അദ്ഭുതകരമായ വിവരങ്ങൾ ലോകത്തിനു മുന്നിലേക്ക് എത്തിക്കാൻ ഇസ്റൊയ്ക്കും സാധിക്കും. സൂര്യനെപ്പോലെ ജ്വലിക്കട്ടെ ഇന്ത്യയുടെ ശാസ്ത്രശക്തിയും.
English Summary: What is ISRO's Aditya-L1 Mission towards Sun's L1 Point? Explained