വിമാനത്താവളങ്ങളിലെ ക്യൂ നിൽപ് അത്ര സുഖമുള്ള പരിപാടിയല്ല, പ്രത്യേകിച്ച് നമ്മളൽപം വൈകിപ്പോയിട്ടുണ്ടെങ്കിൽ. ഡൽഹിയടക്കമുള്ള പല വിമാനത്താവളങ്ങളിലും നീണ്ട ക്യൂ വലിയ പ്രശ്നം തന്നെയാണ്. ഡൽഹി ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ 2022ലുണ്ടായ അനിയന്ത്രിതമായ തിരക്ക് ചെറിയ സംഘർഷത്തിലേക്ക് വരെ നയിച്ചിരുന്നു. പലർക്കും ഫ്ലൈറ്റ് കിട്ടാതെ പോകുകയും ചെയ്തു. തുടർന്ന് മിന്നൽ പരിശോധനയ്ക്കായി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നേരിട്ട് വിമാനത്താവളത്തിലെത്തുന്ന അവസ്ഥ പോലുമുണ്ടായി. എൻട്രി ഗേറ്റിലെയും സെക്യൂരിറ്റി ചെക്കിലെയും ക്യൂ ആണ് കാത്തിരിപ്പിന്റെ നീളം കൂട്ടാറുള്ളത്. ഈ പ്രശ്നം പരിഹരിക്കാനായാണ് കഴിഞ്ഞ വർഷം 'ഡിജിയാത്ര' എന്ന സേവനം അവതരിപ്പിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിമാനത്താവളങ്ങളിലെ ക്യൂ നിൽപ് അത്ര സുഖമുള്ള പരിപാടിയല്ല, പ്രത്യേകിച്ച് നമ്മളൽപം വൈകിപ്പോയിട്ടുണ്ടെങ്കിൽ. ഡൽഹിയടക്കമുള്ള പല വിമാനത്താവളങ്ങളിലും നീണ്ട ക്യൂ വലിയ പ്രശ്നം തന്നെയാണ്. ഡൽഹി ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ 2022ലുണ്ടായ അനിയന്ത്രിതമായ തിരക്ക് ചെറിയ സംഘർഷത്തിലേക്ക് വരെ നയിച്ചിരുന്നു. പലർക്കും ഫ്ലൈറ്റ് കിട്ടാതെ പോകുകയും ചെയ്തു. തുടർന്ന് മിന്നൽ പരിശോധനയ്ക്കായി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നേരിട്ട് വിമാനത്താവളത്തിലെത്തുന്ന അവസ്ഥ പോലുമുണ്ടായി. എൻട്രി ഗേറ്റിലെയും സെക്യൂരിറ്റി ചെക്കിലെയും ക്യൂ ആണ് കാത്തിരിപ്പിന്റെ നീളം കൂട്ടാറുള്ളത്.

ഈ പ്രശ്നം പരിഹരിക്കാനായാണ് കഴിഞ്ഞ വർഷം 'ഡിജിയാത്ര' എന്ന സേവനം അവതരിപ്പിച്ചത്. ഡിജിറ്റലായി വിവരങ്ങൾ നൽകി വിമാനത്താവളത്തിൽ പ്രവേശിക്കാൻ യാത്രക്കാർക്ക് അവസരം നൽകുന്നതാണ് ഡിജി യാത്ര ആപ്. ഫെയ്സ് ഡിറ്റക്‌ഷൻ സാങ്കേതികവിദ്യയാണ് അടിസ്ഥാനം. വെബ്–ചെക് ഇൻ ചെയ്ത ശേഷം ബോർഡിങ് പാസ് 'ഡിജിയാത്ര' മൊബൈൽ ആപ്പുമായി ബന്ധിപ്പിച്ചാൽ പ്രത്യേക ലൈനിലൂടെ വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശിക്കാം. ക്യൂ നിന്ന് മുഷിയണ്ട. സുരക്ഷാപരിശോധനയിലും ആപ് ഉപയോക്താക്കൾക്ക് പ്രത്യേക ലൈൻ ഉണ്ടാകും.

ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് (File photo by AFP / Money SHARMA)
ADVERTISEMENT

ആപ് ഉപയോഗിക്കുന്നവർ നിലവിൽ കുറവായതിനാൽ മിനിറ്റുകൾക്കുള്ളിൽ സെക്യൂരിറ്റി ചെക്ക് അടക്കം പൂർത്തിയാക്കാം. ഡൽഹി പോലെയുള്ള വിമാനത്താവളങ്ങളിൽ മാത്രമല്ല, കൊച്ചിയിലേക്കും ഡിജിയാത്ര എത്തിക്കഴിഞ്ഞു. ഒരു വർഷത്തിനുള്ളിൽ രാജ്യത്തെ ഭൂരിഭാഗം വിമാനത്താവളങ്ങളിലും നിങ്ങൾക്ക് ഡിജിയാത്ര സേവനം ലഭ്യമാകും. ഓഗസ്റ്റ് 10 വരെയുള്ള കണക്കനുസരിച്ച് 34.6 ലക്ഷം പേർ ഡിജിയാത്ര ഉപയോഗിച്ചുകഴിഞ്ഞു.

∙ എന്താണ് മെച്ചം?

ഡിജിയാത്രയുണ്ടെങ്കിൽ വിമാനത്താവളത്തിന്റെ എൻട്രി ഗേറ്റിൽ ബോർഡിങ് പാസും ഐഡി കാർഡും പരിശോധിക്കുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥനെ കാണുക പോലും വേണ്ട. ചെക്കിൻ ലഗേജ് ഇല്ലെങ്കിൽ മിന്നൽ വേഗത്തിൽ നിങ്ങൾക്ക് സുരക്ഷാപരിശോധനയും പൂർത്തിയാക്കി എയർപോർട്ട് ഗേറ്റിൽ ചെന്നിരിക്കാം. അൽപം വൈകിയെത്തിയാലും നിങ്ങൾക്ക് ഫ്ലൈറ്റ് കിട്ടാതെ പോകില്ല. സെക്യൂരിറ്റി ചെക്കിനുള്ള പ്രധാന ലൈനിൽ നിൽക്കേണ്ട എന്നതിനാൽ, സാധാരണക്കാർക്കും വിഐപി പരിഗണനയോടെ അതിവേഗം മുന്നോട്ടു നീങ്ങാം.

∙ എവിടെയൊക്കെ ലഭ്യമാകും?

ADVERTISEMENT

ന്യൂഡൽഹി, ബെംഗളൂരു, വാരാണസി, വിജയവാഡ, കൊൽക്കത്ത, ഹൈദരാബാദ്, പുണെ എന്നിവിടങ്ങളിൽ പൂർണതോതിൽ സേവനം ലഭ്യമാണ്. ഡൽഹിയിൽ ടി2,ടി3 ടെർമിനലുകളിലെ എല്ലാ ഗേറ്റുകളിലും ഡിജിയാത്ര എൻട്രി സാധ്യമാണ്. ചെന്നൈ, മുംബൈ, ജയ്പുർ, ലക്നൗ, അഹമ്മദാബാദ്, ഗുവാഹത്തി, കൊച്ചി, മംഗളൂരു എന്നിവിടങ്ങളിൽ ഡിജിയാത്ര നടപ്പാക്കുന്ന ഘട്ടത്തിലാണ്. പൂർണതോതിൽ വൈകാതെ ലഭ്യമാകും.

മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് (Photo by AFP / INDRANIL MUKHERJEE)

∙ എങ്ങനെയാണ് പ്രവർത്തനം?

മൂന്നു ഘട്ടങ്ങളിലായാണ് ഡിജിയാത്രയുടെ പ്രവർത്തനം നടക്കുക

1) റജിസ്ട്രേഷൻ

ADVERTISEMENT

∙ ആധാർ അടക്കമുള്ള തിരിച്ചറിയൽ രേഖകൾ ഡിജിറ്റലായി സൂക്ഷിക്കാൻ സഹായിക്കുന്ന ഡിജിലോക്കർ ആപ് വഴി നേരിട്ടോ ആധാർ വെബ്സൈറ്റിൽ നിന്ന് Aadhaar Paperless Offline e-kyc ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യുന്ന .xml ഫോർമാറ്റിലുള്ള ആധാർ അപ്‍ലോഡ് ചെയ്യുകയോ ആവാം. ഈ രണ്ട് ഓപ്ഷനുകളും വിശദമായി നോക്കാം.

രണ്ടാമത്തേത് 'Continue with offline Aadhaar' എന്ന ഓപ്ഷനാണ്.

.xml രൂപത്തിലുള്ള ആധാറാണ് ഇതിന് ആവശ്യം. ഇതിനായി താഴെക്കാണുന്ന 'Download Aadhaar e-kyc' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇതോടെ ആധാർ വെബ്സൈറ്റ് തുറക്കും. ഇതിൽ ആധാർ നമ്പർ നൽകി ലോഗിൻ ചെയ്യുക. തുടർന്നുള്ള ലിസ്റ്റിൽ Aadhaar Paperless Offline e-kyc ടാപ് ചെയ്യുക. 4 അക്കമുള്ള ഒരു കോഡ് പുതിയതായി നൽകിയശേഷം ഡൗൺലോഡ് ചെയ്യുക. ഫോണിൽ സിപി (zip) ഫയലായി ഡൗൺലോഡ് ആയിരിക്കുന്ന ഫയൽ അതിൽ ക്ലിക് ചെയ്ത് എക്സ്ട്രാക്റ്റ് (Extract) ചെയ്യുക. പാസ്‍വേഡ് ചോദിക്കുമ്പോൾ മുൻപ് നൽകിയ 4 അക്ക കോഡ് നൽകുക. ഇനി ഡിജിയാത്ര ആപ്പിൽ 'Upload XML' എന്നത് ക്ലിക് ചെയ്ത് .xml രൂപത്തിലുള്ള ഫയൽ അപ്‍ലോഡ് ചെയ്യുക. നിങ്ങളുടെ ആധാറിലെ ഫോട്ടോയും വിവരങ്ങളും കാണാനാകും.

∙ യാത്രയ്ക്ക് മുൻപ് എന്തൊക്കെ ചെയ്യണം?

∙ വിമാനത്താവളത്തിൽ എത്തുമ്പോൾ

∙ പൊതുവായ സംശയങ്ങളും ഉത്തരങ്ങളും

∙ എന്റെ ബോർഡിങ് പാസ് ഡിജിയാത്രയിൽ ബന്ധിപ്പിക്കാനാവുന്നില്ല?

ആധാർ അധിഷ്ഠത സേവനമായതിനാൽ ആധാറിലുള്ള അതേ പേര് തന്നെയായിരിക്കണം ബോർഡിങ് പാസിലുമുള്ളത്. പേരിൽ ചെറിയ വ്യത്യാസം പോലുമുണ്ടെങ്കിൽ ബന്ധിപ്പിക്കാനാവില്ല. 

∙ പേരിലെ വിഷയം പരിഹരിക്കാൻ എന്തു ചെയ്യണം?

നിങ്ങളുടെ ആധാറിലുള്ള അതേ പേരിൽ തന്നെ വിമാനടിക്കറ്റ് എടുക്കുന്നതാണ് ഇതിനുള്ള പരിഹാരം. പേരിലെ ഇനിഷ്യൽസ് അടക്കം നൽകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.

∙ ആപ് ഇൻസ്റ്റാൾ ചെയ്യാതെ ഡിജിയാത്ര ഉപയോഗിക്കാമോ?

മൊബൈലിൽ ഡിജിയാത്ര ആപ് ഇല്ലാതെ തന്നെ എയർപോർട്ടിലെ കിയോസ്ക് വഴി ഇതിൽ റജിസ്റ്റർ ചെയ്യാനുള്ള സംവിധാനം ഡൽഹി പോലെയുള്ള ചില വിമാനത്താവളങ്ങളിലുണ്ട്. അവിടെ നിങ്ങളുടെ മുഖം സ്കാൻ ചെയ്ത് റജിസ്റ്റർ ചെയ്യാം.

ഡൽഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തില്‍നിന്ന് (Photo by AFP / NARINDER NANU)

∙ ബയോമെട്രിക് വിവരങ്ങൾ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്?

ഡിജിയാത്ര ഫൗണ്ടേഷനാണ് പദ്ധതിയുടെ ചുമതല. അവരുടെ വിശദീകരണം അനുസരിച്ച് നിങ്ങളുടെ ആപ്പിനുള്ളിലെ വോലറ്റ് പോലെയുള്ള സംവിധാനത്തിൽ തന്നെയാണ് നിങ്ങളുടെ വിവരങ്ങൾ സൂക്ഷിക്കുന്നത്. ഒരു കേന്ദ്രീകൃത ഡേറ്റാബേസ് ഇല്ല. യാത്രയ്ക്ക് മുൻപ് ഈ വിവരങ്ങൾ നമ്മൾ 'Share' ചെയ്യുമ്പോൾ അതത് എയർപോർട്ടുമായി പങ്കുവയ്ക്കപ്പെടും. സുരക്ഷാ ആവശ്യത്തിനായി 24 മണിക്കൂർ വരെ ഈ ഡേറ്റ എയർപോർട്ട് സൂക്ഷിക്കും.

∙ ഓരോ യാത്രയ്ക്കും ഡിജിയാത്ര ആപ്പിൽ ആദ്യം മുതൽ റജിസ്റ്റർ ചെയ്യണോ?

വേണ്ട, റജിസ്ട്രേഷൻ ഒരു തവണ മതി. പിന്നീടങ്ങോട്ട് ബോർഡിങ് പാസ് മാത്രം ബന്ധിപ്പിച്ചാൽ മതി.

∙ കുട്ടികൾക്ക് ഫോൺ ഇല്ലല്ലോ. അവരെന്തു ചെയ്യും?

ആധാർ ബന്ധിതമായ ഫോൺ‌/മൊബൈൽ നമ്പർ എന്നിവയുള്ളവർക്കു മാത്രമേ ഈ സേവനം ലഭ്യമാകൂ. ഒരു ഫോണിൽ നിന്ന് ഒരാൾക്കു മാത്രമേ ഉപയോഗിക്കാനാവൂ. ഇക്കാരണത്താൽ കുട്ടികൾക്ക് ഡിജിയാത്ര സൗകര്യം നിലവിൽ ലഭ്യമല്ല. നിങ്ങളുടെ ഒപ്പം കുട്ടികളുണ്ടെങ്കിൽ നോർമൽ ക്യൂ ഉപയോഗിക്കുന്നതാണ് നല്ലത്. ഭാവിയിൽ കുട്ടികൾക്കും ഡിജിയാത്ര സേവനം വന്നേക്കുമെന്നാണ് ഫൗണ്ടേഷൻ അറിയിച്ചിരിക്കുന്നത്.

മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് (Photo by INDRANIL MUKHERJEE / AFP)

∙ രാജ്യാന്തര യാത്രകൾക്ക് ഡിജിയാത്ര പറ്റുമോ?

ഇല്ല. നിലവിൽ ആഭ്യന്തര യാത്രകൾക്ക് മാത്രമേ ഈ സേവനം ലഭ്യമാകൂ. ഭാവിയിൽ ഈ സേവനം വന്നേക്കും.

∙ ആധാറിനു പകരം മറ്റ് സർക്കാർ ഐഡികൾ ഉപയോഗിക്കാമോ?

നിലവിൽ ആധാർ മാത്രമേ സ്വീകരിക്കൂ. ഭാവിയിൽ കൂടുതൽ ഐഡികൾ അനുവദിച്ചേക്കാം.

വിവരങ്ങൾക്ക്: digiyatrafoundation.com

English Summary: Digiyatra App: Step-by-Step Guide to Using the Service for Airport Check-ins