നെല്ലിലെ ‘വായ്പാക്കെണി’ 9 വർഷം മുൻപേ പറഞ്ഞ പ്രവാസി മലയാളി: കനിയാത്തത് കേന്ദ്രമോ കേരളമോ?
രണ്ട് ചലച്ചിത്ര താരങ്ങൾ ‘ആക്‌ഷൻ’ തുടങ്ങിയപ്പോൾ കേരളത്തിലെ കർഷകരിൽനിന്നു നെല്ലു സംഭരിച്ച വിഷയത്തിലെ വിവാദങ്ങളുടെ നെല്ലും പതിരുമെല്ലാം നാടകീയമായി പുറത്തു വന്നിരിക്കുകയാണ്. എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ നടന്ന കാർഷിക സമ്മേളനത്തിൽ, മന്ത്രിമാരായ പി.രാജീവിനെയും പി.പ്രസാദിനെയും സാക്ഷിയാക്കി നടൻ ജയസൂര്യ നടത്തിയ പരാമർശങ്ങളോടെയാണ് വിവാദങ്ങളുടെ ആദ്യ സീൻ തുടങ്ങിയത്. തന്റെ സുഹൃത്തും നടനും കർഷകനുമായ കൃഷ്ണപ്രസാദിന് നെല്ലുസംഭരണത്തിനു വില കിട്ടുന്നതിൽ വന്ന കാലതാമസമാണ് ജയസൂര്യ ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. ജയസൂര്യയ്ക്കു മറുപടി പറയാൻ മന്ത്രിമാർ അതേ വേദി ഉപയോഗിച്ചതോടെ വിഷയം സംസ്ഥാനശ്രദ്ധ നേടി. അടുത്ത സീൻ മുതൽ കൃഷ്ണപ്രസാദും ഭക്ഷ്യമന്ത്രി ജി.ആർ.അനിലും രംഗപ്രവേശം ചെയ്തതോടെ വേറെ തലത്തിലേക്കു നീങ്ങി കാര്യങ്ങൾ. എൽഡിഎഫ് കൺവീനർ വരെ നടന്മാർക്കു മറുപടി പറഞ്ഞു കഴിഞ്ഞു. കർഷകന് നൽകുന്ന പണം പിആർഎസ് വായ്പയായി നൽകുന്നതിനെക്കുറിച്ചാണ് നടന്മാർ ക്ഷോഭത്തോടെ പ്രതികരിച്ചത്.

രണ്ട് ചലച്ചിത്ര താരങ്ങൾ ‘ആക്‌ഷൻ’ തുടങ്ങിയപ്പോൾ കേരളത്തിലെ കർഷകരിൽനിന്നു നെല്ലു സംഭരിച്ച വിഷയത്തിലെ വിവാദങ്ങളുടെ നെല്ലും പതിരുമെല്ലാം നാടകീയമായി പുറത്തു വന്നിരിക്കുകയാണ്. എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ നടന്ന കാർഷിക സമ്മേളനത്തിൽ, മന്ത്രിമാരായ പി.രാജീവിനെയും പി.പ്രസാദിനെയും സാക്ഷിയാക്കി നടൻ ജയസൂര്യ നടത്തിയ പരാമർശങ്ങളോടെയാണ് വിവാദങ്ങളുടെ ആദ്യ സീൻ തുടങ്ങിയത്. തന്റെ സുഹൃത്തും നടനും കർഷകനുമായ കൃഷ്ണപ്രസാദിന് നെല്ലുസംഭരണത്തിനു വില കിട്ടുന്നതിൽ വന്ന കാലതാമസമാണ് ജയസൂര്യ ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. ജയസൂര്യയ്ക്കു മറുപടി പറയാൻ മന്ത്രിമാർ അതേ വേദി ഉപയോഗിച്ചതോടെ വിഷയം സംസ്ഥാനശ്രദ്ധ നേടി.
അടുത്ത സീൻ മുതൽ കൃഷ്ണപ്രസാദും ഭക്ഷ്യമന്ത്രി ജി.ആർ.അനിലും രംഗപ്രവേശം ചെയ്തതോടെ വേറെ തലത്തിലേക്കു നീങ്ങി കാര്യങ്ങൾ. എൽഡിഎഫ് കൺവീനർ വരെ നടന്മാർക്കു മറുപടി പറഞ്ഞു കഴിഞ്ഞു. കർഷകന് നൽകുന്ന പണം പിആർഎസ് വായ്പയായി നൽകുന്നതിനെക്കുറിച്ചാണ് നടന്മാർ ക്ഷോഭത്തോടെ പ്രതികരിച്ചത്. എന്നാൽ, ഒൻപതു വർഷം മുൻപ് ഈ വിഷയം ജനശ്രദ്ധയിലേക്കു കൊണ്ടുവരാൻ ആഗ്രഹിച്ച് ഇക്കാര്യങ്ങൾ പുറത്തു പറഞ്ഞ ഒരു കർഷകനുണ്ട്. വിദേശത്തെ ജോലിയൊക്കെ മതിയാക്കി നാട്ടിൽ തിരിച്ചെത്തി കൃഷിയിലേക്കു തിരിഞ്ഞ ആ മനുഷ്യനെ ഒന്നു പരിചയപ്പെടാം. അതിനൊപ്പം, എന്താണ് ഈ പിആർഎസ് വായ്പ? ഇതെങ്ങനെ കർഷകരെ ബാധിക്കുന്നു? രാഷ്ട്രീയത്തിലെ കേവല ആരോപണ, പ്രത്യാരോപണങ്ങൾക്ക് പകരം ആരാണ് ഇതിന്റെ ഉത്തരവാദികൾ? പരിശോധിക്കാം.
∙ നെല്ലുസംഭരണ വായ്പയിലെ തനിനിറം പുറത്തുകൊണ്ടുവന്ന പാലക്കാട്ടെ കർഷകൻ
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ നെൽകൃഷി നടത്തുന്ന ജില്ലകളിൽ ഒന്നാണു പാലക്കാട്. സംസ്ഥാനത്ത് സംഭരിക്കുന്ന നെല്ലിന്റെ പകുതിയിലേറെ പാലക്കാട് ജില്ലയിൽനിന്നാണ്. ഇവിടുത്തെ ഒരു കർഷകനാണ് ഒൻപതു വർഷം മുൻപ് പിആർഎസ് വായ്പ കർഷകർക്ക് ഉണ്ടാക്കുന്ന പ്രയാസം സംബന്ധിച്ച വിവരങ്ങൾ പുറംലോകത്ത് എത്തിച്ചത്. ആ കർഷകനിലേക്കു വരും മുൻപ് നെല്ലു സംഭരണത്തിന്റെ ചില അടിസ്ഥാനവിവരങ്ങൾ മനസ്സിലാക്കുന്നത് നല്ലതാണ്.
രണ്ടു ലക്ഷത്തോളം ഹെക്ടർ പ്രദേശത്താണ് ഇപ്പോൾ കേരളത്തിൽ നെൽകൃഷി ഉള്ളതെന്നാണ് ഏകദേശ കണക്ക്. നെൽപാടങ്ങളുടെ വിസ്തൃതിയും കർഷകരുടെ എണ്ണവും കുറഞ്ഞുവരികയാണെങ്കിലും ഇപ്പോഴും തലമുറകൾ കൈമാറി വന്ന ആവേശവും താൽപര്യവുമായി കൃഷിയുമായി മുന്നോട്ടുപോകുന്നവർ ഏറെയാണ്. വരുമാനത്തേക്കാളേറെ, വയലുകൾ തരിശിടാനുള്ള മടിയാണ് കൃഷിയിറക്കാനുള്ള ഇവരുടെ പ്രാഥമിക പ്രേരണ. സർക്കാർ ആനുകൂല്യങ്ങളും കൃഷി താൽപര്യത്തിനു പിന്നിലെ ഘടകങ്ങളാണ്.
ഒരു വർഷം ഏഴര ലക്ഷത്തോളം ടൺ നെല്ലാണ് സപ്ലൈകോ എന്ന നോഡൽ ഏജൻസി മുഖേന സംസ്ഥാന സർക്കാർ രണ്ടു സീസണുകളിലായി സംഭരിക്കുന്നത്. പാലക്കാടിനു പുറമേ ആലപ്പുഴ, തൃശൂർ, കോട്ടയം ജില്ലകളിലും നെൽസംഭരണം കൂടുതലാണ്. ഈ നെല്ല് സപ്ലൈകോ പൊതുവിപണിയിൽ വിറ്റഴിച്ചു പണം ഉണ്ടാക്കുകയല്ല ചെയ്യുന്നത്. പകരം സപ്ലൈകോയും സർക്കാരും തമ്മിൽ അൻപതിൽപരം മില്ലുകളുമായി കരാർ ഉണ്ടാക്കി ഈ നെല്ല് അരിയാക്കി മാറ്റുന്നു. ഈ അരിയെയാണ് കസ്റ്റം മിൽഡ് റൈസ് (സിഎംആർ) എന്നു പറയുന്നത്.
ഭക്ഷ്യ, പൊതുവിതരണ വകുപ്പിനു കീഴിലാണ് സിവിൽ സപ്ലൈസ് കോർപറേഷൻ എന്ന സപ്ലൈകോയുടെ പ്രവർത്തനം. നെല്ലിന്റെ അളവും ഗുണമേന്മ ഉൾപ്പെടെ ഉള്ള പരിശോധന നടത്താനും മറ്റും കൃഷിവകുപ്പിൽ നിന്ന് ഉദ്യോഗസ്ഥരെ ഡപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ സപ്ലൈകോയിലെ വിവിധ ഓഫിസുകളിൽ നിയമിക്കും. പാഡി മാർക്കറ്റിങ് ഓഫിസർ, പാഡി അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലാണ് ഇവരുടെ നിയമനം.
ഒരു വർഷം സംഭരിക്കുന്ന ശരാശരി ഏഴര ലക്ഷം ടൺ നെല്ലിൽനിന്ന് 4.8 ലക്ഷം മുതൽ 5 ലക്ഷം ടൺ വരെ അരി ലഭിക്കും. ഈ അരി സംസ്ഥാന സർക്കാർ പൊതുവിതരണ ശൃംഖല (പിഡിഎസ്) വഴി റേഷൻ കടകളിലേക്ക് എത്തിക്കുന്നു. ഇതു പൊതുവിതരണ ശൃംഖല വഴി റേഷനരിയായി മാറുമ്പോൾ കേരളത്തിന്റെ സ്വന്തം മട്ട അരി റേഷൻ കടകളിലൂടെ ലഭിക്കുന്ന സാഹചര്യമുണ്ടാകുന്നു. ഇതിനെ സിഎംആർ മട്ട എന്ന ഓമനപ്പേരിലാണ് റേഷൻ വൃത്തങ്ങൾ വിശേഷിപ്പിക്കുക.
പൊതുവിതരണ സമ്പ്രദായത്തിനുള്ള (പിഡിഎസ്) വിഹിതമായി ഈ അരിയാണ് ലഭിക്കുന്നത് എന്നതിനാൽ സംഭരിച്ച നെല്ലിന് കേന്ദ്ര സർക്കാർ പണം നൽകുന്നു. ഒരു കിലോ നെല്ലിന് 20.40 രൂപയാണ് കേന്ദ്രവിഹിതം അഥവാ താങ്ങുവില. സംസ്ഥാനത്ത് നെൽവയലുകളുടെ വിസ്തൃതി കുറഞ്ഞു വരുന്നതിനാൽ, നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാരും 2009–10 സാമ്പത്തിക വർഷം മുതൽ പ്രത്യേക വിഹിതം നൽകി വരുന്നു. നിലവിൽ ഒരു കിലോ നെല്ലിന് സംസ്ഥാന പ്രോത്സാഹന ബോണസ് (എസ്ഐബി) ഇനത്തിൽ 7.80 രൂപയും കൈകാര്യച്ചെലവായി 12 പൈസയും ഉൾപ്പെടെ 7.92 രൂപയാണ് ആകെ സംസ്ഥാനവിഹിതം.
∙ കേന്ദ്രം നൽകുന്ന പണത്തിനു വേണ്ടിയോ സംസ്ഥാനത്തിന്റെ വായ്പ?
സംഭരിച്ച നെല്ല് അരിയാക്കി മാറ്റി റേഷൻ കടകളിലൂടെ വിതരണം ചെയ്യുമ്പോൾ അതിന്റെ കണക്ക് സമർപ്പിക്കുന്നതിന് അനുസരിച്ചാണ് കേന്ദ്ര സർക്കാർ കേരളത്തിനു പണം അനുവദിക്കുന്നത്. അതിനാൽ നെല്ലു സംഭരണം കഴിഞ്ഞ് 4 മുതൽ 6 മാസം കാലാവധി കഴിയുമ്പോഴാണു കേന്ദ്രത്തിൽനിന്നു പണം ലഭിക്കുക. പണം ലഭിക്കുന്ന മുറയ്ക്ക് സപ്ലൈകോയിൽനിന്ന് കർഷകർക്കു പണം അനുവദിക്കും.
പണം ലഭിക്കുന്നത് വൈകുന്നതു സംബന്ധിച്ച് പരാതികൾ ഉയർന്നതോടെ സപ്ലൈകോയുടെ ഫണ്ടിൽ നിന്ന് പണം മുൻകൂറായും മറ്റും അനുവദിക്കുന്ന രീതി 12 വർഷം മുൻപ് ആരംഭിച്ചു. എന്നാൽ, സപ്ലൈകോയ്ക്ക് പണം ആവശ്യത്തിനു തികയാതെ വന്നതോടെ വായ്പയെടുത്തു പണം നൽകാൻ തുടങ്ങി. കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽനിന്നു പണം ലഭിക്കുന്നത് അനുസരിച്ച് വായ്പ തിരിച്ചടയ്ക്കും. പലിശയുടെ തുകയിലെ ഒരു വിഹിതവും കേന്ദ്ര സർക്കാരിൽനിന്നു ലഭിക്കും. ബാക്കി സംസ്ഥാന സർക്കാരും നൽകും.
സംഭരിക്കുന്ന നെല്ലിന്റെ 90% പണം മാത്രമാണ് കേന്ദ്ര സർക്കാർ ആദ്യം അനുവദിക്കുക. ബാക്കി തുക അനുവദിക്കണമെങ്കിൽ ഓഡിറ്റ് ചെയ്ത കണക്കുകൾ സപ്ലൈകോ സമർപ്പിക്കണം. ഇങ്ങനെ ഓഡിറ്റ് ചെയ്ത കണക്കുകൾ സമർപ്പിക്കാൻ വൈകിയതിനാൽ 2019 മുതലുള്ള തുക കേന്ദ്രം നൽകാനുണ്ട്. ഇത് ഏതാണ്ട് 636.7 കോടി രൂപ വരുമെന്ന് മന്ത്രി ജി.ആർ.അനിൽ ഈയിടെ വ്യക്തമാക്കിയിട്ടുണ്ട്.
സപ്ലൈകോയുടെ സാമ്പത്തിക സ്ഥിതി മോശമായതോടെ 2014 ൽ ബാങ്കുകൾ വായ്പ നൽകാൻ മടിച്ചു. ഇതോടെയാണ് പിആർഎസ് എന്ന വായ്പ ആശയം രൂപപ്പെട്ടത്. പല കൃഷിക്കാർക്കും മനസ്സിലാകാതെ പോയ ഈ ആശയത്തിലെ കുഴപ്പങ്ങൾ പുറത്തു കൊണ്ടുവന്നത് നെന്മാറയിലെ കർഷകനാണ്.
∙ നെന്മാറയിലെ കർഷകന്റെ വെളിപ്പെടുത്തൽ
2014 ൽ കർഷകർക്ക് ഒരു പൊതുമേഖലാ ബാങ്ക് വഴിയാണ് നെല്ലുസംഭരണത്തിനുള്ള പണം അനുവദിച്ചത്. പല കർഷകർക്കും അക്കാലത്ത് ജില്ലാ സഹകരണ ബാങ്കുകളിലായിരുന്നു അക്കൗണ്ട്. എന്നാൽ, ആ വർഷം ഈ പൊതുമേഖലാ ബാങ്കിൽ സേവിങ്സ് ബാങ്ക് അക്കൗണ്ട് തുറക്കാനും അതു വഴി പണം നൽകാമെന്നും സർക്കാർ അറിയിച്ചു. ഇതോടെ കർഷകരുടെ ഭാഗത്തുനിന്നു ചില പ്രതിഷേധങ്ങൾ ഉണ്ടായി. തുടർന്ന് പാലക്കാട് പ്രസ് ക്ലബിൽ ഒരു വാർത്താസമ്മേളനം നടന്നു. നെന്മാറ വല്ലങ്ങിയിൽ നിന്ന് വിവേക് നായർ എന്ന കർഷകന്റെ നേതൃത്വത്തിൽ ഒരു കൂട്ടം കർഷകരാണ് ഈ വാർത്താസമ്മേളനം നടത്തിയത്.
നെല്ലുസംഭരണത്തിന്റെ തുക നൽകുന്നതിന്റെ പേരിൽ കർഷകരിൽ വായ്പയുടെ ബാധ്യത കെട്ടിവയ്ക്കുന്നു എന്നായിരുന്നു വിവേക് നായരും കൂട്ടരും ഉന്നയിച്ച ആരോപണം. എംബിഎ ബിരുദധാരിയായ വിവേക് യുഎഇയിൽ അൽപകാലം ജോലി ചെയ്ത ശേഷം നാട്ടിൽ തിരിച്ചെത്തി 2011 മുതൽ കൃഷിയും മറ്റുമായി കഴിഞ്ഞുകൂടുകയായിരുന്നു. വിവേകിന്റെ കുടുംബത്തിന് പാരമ്പര്യമായി ഉള്ളതാണ് നെൽകൃഷി. 2014 ൽ നെല്ലുസംഭരണത്തിന്റെ പണം വാങ്ങാൻ ബാങ്കിൽ എത്തിയപ്പോഴാണ് അതിലെ വായ്പ ബാധ്യതയുടെ അപകടം വിവേക് തിരിച്ചറിഞ്ഞത്.
നെല്ല് കൈപ്പറ്റിയതിനു ശേഷം സപ്ലൈകോ നൽകുന്ന പാഡി രസീത് ഷീറ്റ് (പിആർഎസ്) എന്ന ഈടിന്റെ അടിസ്ഥാനത്തിലാണു ബാങ്ക് പണം നൽകുന്നതെന്ന് അദ്ദേഹത്തിനു വ്യക്തമായി. ഇതു വായ്പയാണെന്നും അങ്ങനെയെങ്കിൽ തന്റെ സിബിൽ സ്കോറിനെ ബാധിക്കുമെന്നും വിവേക് മനസ്സിലാക്കി. ഇക്കാര്യം താൻ ഉൾപ്പെടുന്ന വല്ലങ്ങി പാടശേഖര സമിതിയിലെ മറ്റു കർഷകരെ അദ്ദേഹം അറിയിച്ചു. തുടർന്നാണ് വിവേക് വാർത്താസമ്മേളനം നടത്താൻ തീരുമാനിച്ചതും മറ്റും. വിവേകിന്റെ വാർത്താസമ്മേളനത്തെ തുടർന്നാണ് പിആർഎസ് വായ്പ എന്ന ആശയം തന്നെ കർഷകർക്ക് ഇടയിൽ വ്യക്തമായത്. പിന്നാലെ കർഷകസംഘടനകളും പ്രതിപക്ഷ രാഷ്ട്രീയപാർട്ടികളും പിആർഎസ് വായ്പാരീതിക്ക് എതിരെ രംഗത്തെത്തി.
ഇതോടെ പിആർഎസ് വായ്പയുടെ ബാധ്യത കർഷകർക്ക് വരില്ലെന്നു വിശദീകരിച്ച് സർക്കാരും സപ്ലൈകോയും രംഗത്തുവന്നു. കൃത്യസമയത്ത് വായ്പ തിരിച്ചടയ്ക്കുന്നതിനാലും പലിശ സർക്കാർതന്നെ വഹിക്കുന്നതിനാലും പ്രയാസങ്ങൾ ഉണ്ടാകില്ലെന്നും വ്യക്തമാക്കി. പിന്നീട് കുറച്ചു കാലം ഇത്തരം വായ്പാ രീതികളിൽ നിന്ന് സപ്ലൈകോ ഒഴിഞ്ഞുനിന്നു. എന്നാൽ, സപ്ലൈകോയുടെ സാമ്പത്തിക പ്രതിസന്ധി മൂലം വീണ്ടും പിആർഎസ് വായ്പകളിലേക്കു മടങ്ങിപ്പോകേണ്ട സാഹചര്യം ഉണ്ടായി. ഇത്തവണ അതേ വിവാദം വീണ്ടും കൊടുമ്പിരി കൊള്ളുന്നു.
കർഷകര്‍ക്കുള്ള പണം വിതരണം ചെയ്യുന്നതിലെ കാലതാമസവും കണക്കുകളും സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയാകുന്നു. നടന്മാരായ ജയസൂര്യയും കൃഷ്ണപ്രസാദും കർഷകപക്ഷത്തു നിന്നു വാദിച്ചതോടെ പിആർഎസ് വായ്പ വീണ്ടും വിവാദത്തിലായിരിക്കുകയാണ്. ഈ രീതി മാറ്റാൻ സർക്കാരും സപ്ലൈകോയും തുനിയുമോയെന്ന് കണ്ടറിയണം. ഇത്തരമൊരു വായ്പാ രീതിയിലേക്കു പോകാൻ സംസ്ഥാന സർക്കാരിനെ പ്രേരിപ്പിക്കുന്ന, കേന്ദ്ര സർക്കാരിന്റെ ഉൾപ്പെടെ പണംകൈമാറ്റ രീതികളും വിമർശിക്കപ്പെടുന്നുണ്ട്.
English Summary: Why are Thousands of Kerala Farmers still Awaiting Payment for Paddy Procured by the Government? Explained