ഇപ്പോ കേരളത്തിലെ താരങ്ങൾ ആരാണെന്നു ചോദിച്ചാൽ ഒറ്റ ഉത്തരം. അത് പുതുപ്പള്ളിക്കാരാണ്. അവരുടെ വിരൽത്തുമ്പിലാണ് കുറച്ചു നാളായി കേരള രാഷ്ട്രീയം ചുറ്റിത്തിരിയുന്നത്. ഏതു ചർച്ചയും അവസാനിക്കുന്നത് പുതുപ്പള്ളിയിലാണ്. നാലാൾ കൂടിയാൽ ആദ്യ ചോദ്യം ഇങ്ങനെ. എന്താ പുതുപ്പള്ളിയിലെ സ്ഥിതി. പണ്ടൊക്കെ മഴയുണ്ടോ എന്നു വിശേഷം ചോദിക്കുന്നതു പോലെ. പുതുപ്പള്ളിയിലെ കാലാവസ്ഥയാണ് എല്ലാവർക്കും അറിയേണ്ടത്. മാനത്തു നോക്കിയാൽ മഴയുണ്ടോ എന്ന് പഴമക്കാർ പറയും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇപ്പോൾ കേരളത്തിലെ താരങ്ങൾ ആരാണെന്നു ചോദിച്ചാൽ ഒറ്റ ഉത്തരം. അത് പുതുപ്പള്ളിക്കാരാണ്. അവരുടെ വിരൽത്തുമ്പിലാണ് കുറച്ചു നാളായി കേരള രാഷ്ട്രീയം ചുറ്റിത്തിരിയുന്നത്. ഏതു ചർച്ചയും അവസാനിക്കുന്നത് പുതുപ്പള്ളിയിലാണ്. നാലാൾ കൂടിയാൽ ആദ്യ ചോദ്യം ഇങ്ങനെ. എന്താ പുതുപ്പള്ളിയിലെ സ്ഥിതി. പണ്ടൊക്കെ മഴയുണ്ടോ എന്നു വിശേഷം ചോദിക്കുന്നതു പോലെ. പുതുപ്പള്ളിയിലെ കാലാവസ്ഥയാണ് എല്ലാവർക്കും അറിയേണ്ടത്. മാനത്തു നോക്കിയാൽ മഴയുണ്ടോ എന്ന് പഴമക്കാർ പറയും.

ADVERTISEMENT

അങ്ങനെ എങ്കിൽ പുതുപ്പള്ളിയിലെ രാഷ്ട്രീയ കാലാവസ്ഥ അറിയാൻ എന്തു ചെയ്യണം. ഒറ്റവഴി പുതുപ്പള്ളിക്കാരുടെ മുഖത്തു നോക്കിയാൽ മതി. അങ്ങനെ എങ്കിൽ കുറച്ചു പുതുപ്പള്ളിക്കാരെ പരിചയപ്പെടാം. പോളിങ് ദിനത്തിൽ വിവിധ ബൂത്തുകളിലൂടെയും പുതുപ്പള്ളിയിലൂടെയും സഞ്ചരിച്ച മലയാള മനോരമ ഫൊട്ടോഗ്രാഫർമാരായ റിജോ ജോസഫ്, റെജു അർണോൾഡ്, വിഷ്ണു സനൽ, ജിൻസ് മൈക്കിൾ എന്നിവർ പകർത്തിയ ചിത്രങ്ങിലൂടെ...

53 വർഷം നെഞ്ചോട് ചേർത്തു പിടിച്ച ഉമ്മൻചാണ്ടിക്ക് പിൻഗാമിയെ തിരഞ്ഞെടുക്കുകയാണ് ഇന്ന് പുതുപ്പള്ളി. അരനൂറ്റാണ്ടിന് ശേഷം പുതുപ്പള്ളിക്ക് ലഭിക്കുന്ന പുതിയ ജനപ്രതിനിധിയെ തിരഞ്ഞെടുക്കാനുള്ള ആവേശത്തിലാണ് 1.7 ലക്ഷത്തിലധികം വരുന്ന പുതുപ്പള്ളിയിലെ വോട്ടർമാർ. സമ്മതിദാന അവകാശം കിട്ടിയതു മുതൽ ഇന്നേവരെ ഒരേയൊരു എംഎൽഎ ആയിരുന്നു അവരിൽ ഭൂരിഭാഗത്തിന്റെയും മേൽവിലാസം. ഇനി അത് മാറുകയാണ്.

ADVERTISEMENT

രാവിലെ 7 മണി മുതൽ പുതുപ്പള്ളിയിലെ ബൂത്തുകളിലേക്ക് ഒഴുകുകയാണ് 18 മുതൽ 90 ൽ അധികം പ്രായമുള്ളവരുടെ വരെ നീണ്ട നിര. മുൻ മുഖ്യമന്ത്രി കൂടിയായിരുന്ന ആൾ 53 വർഷം എംഎൽഎ ആയിരുന്ന മണ്ഡലം. മുഖ്യമന്ത്രിയായിരുന്ന ആളുടെ കാലശേഷം മകൻ മത്സരിക്കുന്നു എന്ന അപൂർവത. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസിനിത് മൂന്നാമങ്കം. ആദ്യ രണ്ടു തവണയും എതിരാളി ഉമ്മൻ ചാണ്ടി ആയിരുന്നെങ്കിൽ ഇത്തവണ മകൻ ചാണ്ടി ഉമ്മൻ. യാദൃശ്ചികതകൾ ആരെ തുണയ്ക്കും എന്ന് കേരളം ഉറ്റുനോക്കുകയാണ്. പുതുപ്പള്ളിയിലെ ‘പുതുപ്പുള്ളി’യെ തിരഞ്ഞെടുക്കാൻ എത്തിയ ചിലരെ പരിചയപ്പെടാം.. ഇവരാണ് ആ പുതുപ്പുള്ളിയുടെ വിധിയെഴുതുന്നവർ.

നീണ്ട 53 വർഷം ഉമ്മൻ ചാണ്ടിയെ വിജയിപ്പിച്ച പുതുപ്പള്ളിയുടെ ഇക്കുറി ആരെ തിരഞ്ഞെടുക്കും. ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയെ കാത്തിരിക്കുന്നത് എന്തൊക്കെ വെല്ലുവിളികളാണ്. ഈ മുഖങ്ങൾ പുതുപ്പള്ളിയുടെ മനസ് പറയുമോ. മനസ് മുഖത്തിന്റെ കണ്ണാടി എന്നല്ലേ പഴമൊഴി. പോളിങ് ദിനത്തിൽ പുതുപ്പള്ളിക്കാർ തിരക്കിലാണ്. ആദ്യ ഒരു മണിക്കൂറിൽ തന്നെ 8 % പോളിങ് കഴിഞ്ഞു. രാവിലെ തന്നെ മിക്ക സ്ഥലങ്ങളിലും തിരക്കു രൂപപ്പെട്ടു.

ADVERTISEMENT

ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള സ്ഥലമാണ് ഉമ്മൻ ചാണ്ടി നഗർ. അവിടെ രാവിലെ എല്ലാവരും വോട്ടു ചെയ്യാൻ പോയി. അതു കഴിഞ്ഞു വേണം അവർക്കു ജോലിക്കു പോകാൻ.

വോട്ടു ചെയ്യാൻ എത്ര സമയം ക്യൂ നിൽക്കണം. ശരാശരി അര മണിക്കൂർ ക്യൂ നിന്നിട്ടാണ് വോട്ടു ചെയ്തതെന്നാണ് പലരും പറയുന്നത്.

വോട്ടു ചെയ്യാൻ വേണ്ടി പുതുപ്പള്ളിയിൽ വരുന്നവരുണ്ടോ. ഉണ്ടെന്നു മാത്രമല്ല മറ്റു ജില്ലകളിൽ നിന്നും വിദേശത്തു നിന്നും വരെ വന്നവരുണ്ട്.

നീ ചിരിച്ചാൽ ഈ കരയ്ക്ക് ചാകര. ഇതൊരു സിനിമാപ്പാട്ടാണ്. പുതുപ്പള്ളിക്കാരുടെ ചിരിയിൽ നിന്ന് എന്താണ് രാഷ്ട്രീയ കേരളം മനസ്സിലാക്കേണ്ടത്.

English Summary : Puthuppally By election Polling in Pictures