ഒരു വർഷം മുൻപുള്ള ഒരു വിഡിയോയിലെ രംഗമാണ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ‌് ഷിൻഡെ, മറാഠാ സംവരണം ആവശ്യപ്പെടുന്ന സംഘടനകളുടെ നേതാക്കളുമായി സംസാരിക്കുന്നു. ഇതിനിടയിൽ ഒറ്റപ്പെട്ട ഒരു ശബ്ദം ഷിൻഡെയുടെ ശ്രദ്ധയാകർഷിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ മറ്റുള്ളരുമായി തിരക്കിട്ട് സംസാരിക്കുന്ന ഷിൻഡെയ്ക്ക് ഇതു ശ്രദ്ധിക്കാൻ പറ്റുന്നില്ല. മുഖ്യമന്ത്രിയുടെ അടുത്ത് എത്താനുള്ള അയാളുടെ ശ്രമവും പരാജയപ്പെട്ടു. അവിടെനിന്ന് ഒരു വർഷം കഴിയുമ്പോൾ ഷിൻഡെയുടെ ഫോൺ വിളി മനോജ് ജരാംഗേ പാട്ടീൽ എന്ന അയാളെ തേടിയെത്തുന്നു. മറാഠാ സമുദായത്തിന് സംവരണം അനുവദിച്ചുകൊണ്ടുള്ള ഓർഡിനൻസ് ഉടൻ പുറത്തിറക്കണം എന്നാവശ്യപ്പെട്ട് താൻ നിരാഹാര സമരം നടത്താൻ പോകുന്നു എന്ന് ജരാംഗേ പ്രഖ്യാപിച്ചതിന്റെ തൊട്ടുപിന്നാലെയായിരുന്നു ഷിൻഡെയുടെ ഫോൺവിളി. എന്നാൽ ജരാംഗേ അയഞ്ഞില്ല. ഒൻപതാം ദിവസത്തിലേക്ക് കടക്കുകയാണ് അദ്ദേഹത്തിന്റെ നിരാഹാര സമരം.

ഒരു വർഷം മുൻപുള്ള ഒരു വിഡിയോയിലെ രംഗമാണ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ‌് ഷിൻഡെ, മറാഠാ സംവരണം ആവശ്യപ്പെടുന്ന സംഘടനകളുടെ നേതാക്കളുമായി സംസാരിക്കുന്നു. ഇതിനിടയിൽ ഒറ്റപ്പെട്ട ഒരു ശബ്ദം ഷിൻഡെയുടെ ശ്രദ്ധയാകർഷിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ മറ്റുള്ളരുമായി തിരക്കിട്ട് സംസാരിക്കുന്ന ഷിൻഡെയ്ക്ക് ഇതു ശ്രദ്ധിക്കാൻ പറ്റുന്നില്ല. മുഖ്യമന്ത്രിയുടെ അടുത്ത് എത്താനുള്ള അയാളുടെ ശ്രമവും പരാജയപ്പെട്ടു. അവിടെനിന്ന് ഒരു വർഷം കഴിയുമ്പോൾ ഷിൻഡെയുടെ ഫോൺ വിളി മനോജ് ജരാംഗേ പാട്ടീൽ എന്ന അയാളെ തേടിയെത്തുന്നു. മറാഠാ സമുദായത്തിന് സംവരണം അനുവദിച്ചുകൊണ്ടുള്ള ഓർഡിനൻസ് ഉടൻ പുറത്തിറക്കണം എന്നാവശ്യപ്പെട്ട് താൻ നിരാഹാര സമരം നടത്താൻ പോകുന്നു എന്ന് ജരാംഗേ പ്രഖ്യാപിച്ചതിന്റെ തൊട്ടുപിന്നാലെയായിരുന്നു ഷിൻഡെയുടെ ഫോൺവിളി. എന്നാൽ ജരാംഗേ അയഞ്ഞില്ല. ഒൻപതാം ദിവസത്തിലേക്ക് കടക്കുകയാണ് അദ്ദേഹത്തിന്റെ നിരാഹാര സമരം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു വർഷം മുൻപുള്ള ഒരു വിഡിയോയിലെ രംഗമാണ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ‌് ഷിൻഡെ, മറാഠാ സംവരണം ആവശ്യപ്പെടുന്ന സംഘടനകളുടെ നേതാക്കളുമായി സംസാരിക്കുന്നു. ഇതിനിടയിൽ ഒറ്റപ്പെട്ട ഒരു ശബ്ദം ഷിൻഡെയുടെ ശ്രദ്ധയാകർഷിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ മറ്റുള്ളരുമായി തിരക്കിട്ട് സംസാരിക്കുന്ന ഷിൻഡെയ്ക്ക് ഇതു ശ്രദ്ധിക്കാൻ പറ്റുന്നില്ല. മുഖ്യമന്ത്രിയുടെ അടുത്ത് എത്താനുള്ള അയാളുടെ ശ്രമവും പരാജയപ്പെട്ടു. അവിടെനിന്ന് ഒരു വർഷം കഴിയുമ്പോൾ ഷിൻഡെയുടെ ഫോൺ വിളി മനോജ് ജരാംഗേ പാട്ടീൽ എന്ന അയാളെ തേടിയെത്തുന്നു. മറാഠാ സമുദായത്തിന് സംവരണം അനുവദിച്ചുകൊണ്ടുള്ള ഓർഡിനൻസ് ഉടൻ പുറത്തിറക്കണം എന്നാവശ്യപ്പെട്ട് താൻ നിരാഹാര സമരം നടത്താൻ പോകുന്നു എന്ന് ജരാംഗേ പ്രഖ്യാപിച്ചതിന്റെ തൊട്ടുപിന്നാലെയായിരുന്നു ഷിൻഡെയുടെ ഫോൺവിളി. എന്നാൽ ജരാംഗേ അയഞ്ഞില്ല. ഒൻപതാം ദിവസത്തിലേക്ക് കടക്കുകയാണ് അദ്ദേഹത്തിന്റെ നിരാഹാര സമരം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു വർഷം മുൻപുള്ള ഒരു വിഡിയോയിലെ രംഗമാണ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ‌് ഷിൻഡെ, മറാഠാ സംവരണം ആവശ്യപ്പെടുന്ന സംഘടനകളുടെ നേതാക്കളുമായി സംസാരിക്കുന്നു. ഇതിനിടയിൽ ഒറ്റപ്പെട്ട ഒരു ശബ്ദം ഷിൻഡെയുടെ ശ്രദ്ധയാകർഷിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ മറ്റുള്ളരുമായി തിരക്കിട്ട് സംസാരിക്കുന്ന ഷിൻഡെയ്ക്ക് ഇതു ശ്രദ്ധിക്കാൻ പറ്റുന്നില്ല. മുഖ്യമന്ത്രിയുടെ അടുത്ത് എത്താനുള്ള അയാളുടെ ശ്രമവും പരാജയപ്പെട്ടു. അവിടെനിന്ന് ഒരു വർഷം കഴിയുമ്പോൾ ഷിൻഡെയുടെ ഫോൺ വിളി മനോജ് ജരാംഗേ പാട്ടീൽ എന്ന അയാളെ തേടിയെത്തുന്നു. മറാഠാ സമുദായത്തിന് സംവരണം അനുവദിച്ചുകൊണ്ടുള്ള ഓർഡിനൻസ് ഉടൻ പുറത്തിറക്കണം എന്നാവശ്യപ്പെട്ട് താൻ നിരാഹാര സമരം നടത്താൻ പോകുന്നു എന്ന് ജരാംഗേ പ്രഖ്യാപിച്ചതിന്റെ തൊട്ടുപിന്നാലെയായിരുന്നു ഷിൻഡെയുടെ ഫോൺവിളി. എന്നാൽ ജരാംഗേ അയഞ്ഞില്ല. ഒൻപതാം ദിവസത്തിലേക്ക് കടക്കുകയാണ് അദ്ദേഹത്തിന്റെ നിരാഹാര സമരം.

സമരക്കാരെ പൊലീസ് തല്ലിച്ചതച്ചതിനെതിരെ സംസ്ഥാനവ്യാപകമായി ഉയർന്നിരിക്കുന്ന ജനരോഷത്തിൽ സർക്കാരും വിറളിപൂണ്ടിരിക്കുന്നു. തിരഞ്ഞെടുപ്പുകൾ അടുത്തുവരുന്ന സാഹചര്യത്തിൽ വലിയ പ്രതിരോധത്തിലാണ് മറാഠാ സംവരണ സമരം സർക്കാരിനെ എത്തിച്ചിരിക്കുന്നത്. ആരാണ് മനോജ് ജരാംഗേ പാട്ടീൽ? മറാഠാ സംവരണം സാധ്യമാകുന്ന ഒന്നാണോ? ഏറെ ദശകങ്ങളായി മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ പ്രധാന വിഷയങ്ങളിലൊന്നായ മറാഠാ സംവരണം ഏതു വിധത്തിലായിരിക്കും ഇത്തവണ പ്രതിഫലിക്കുക? പ്രതിപക്ഷത്തെ ഭിന്നിപ്പിച്ചും കൂടെ നിർത്തിയും ദുർബലമാക്കിയ ഭരണപക്ഷത്തിന് തിരിച്ചടിയാകുമോ പുതിയ പ്രക്ഷോഭങ്ങൾ? അതോ, വിഷയത്തിന് കൃത്യമായ പരിഹാരം കണ്ടെത്തി മറാഠാ മേഖലയിൽ അടിത്തറ വ്യാപിപ്പിക്കുമോ ബിജെപി?

ADVERTISEMENT

∙ ഹോട്ടൽ തൊഴിലാളി, സ്വന്തം സംഘടന

മഹാരാഷ്ട്രയിലെ ബീഡിലാണ് നാൽപത്തിയൊന്നുകാരനായ ജരാംഗെയുടെ ജനനം. ഇപ്പോൾ സംഘർഷഭൂമിയായി മാറിയ മറാത്തവാഡ മേഖലയിലെ ജൽന ജില്ലയിലുള്ള അംബാഡിലേക്ക് തൊഴിലന്വേഷിച്ച് എത്തിപ്പെട്ടതാണ് അദ്ദേഹം. ജരാംഗെ പ്രീഡിഗ്രി കാലത്ത് വിദ്യാഭ്യാസം അവസാനിപ്പിച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഹോട്ടൽ തൊഴിലാളിയായിട്ടായിരുന്നു ജീവിതം തുടങ്ങിയത്. മാതാപിതാക്കൾക്കും മൂന്ന് സഹോദരങ്ങൾക്കും ഭാര്യയ്ക്കും നാലു മക്കൾക്കുമൊപ്പമാണ് ജീവിതം. കുടുംബസ്വത്തായി കിട്ടിയ നാലേക്കർ ഭൂമിയിൽ രണ്ടേക്കർ തന്റെ സമുദായ, സംഘടനാ കാര്യങ്ങൾക്കായി ജരാംഗെ വിറ്റിട്ടുണ്ട് എന്നാണ് സുഹൃത്തുക്കൾ പറയുന്നത്.

മനോജ് ജരാംഗെ പാട്ടീൽ (File photo by Manoj Jarange Patil/FB)

കോൺഗ്രസ് പ്രവർത്തകനായാണ് പൊതുജീവിതം തുടങ്ങിയത് എന്ന് ചില റിപ്പോർട്ടുകള്‍‌ പറയുന്നു. പിന്നീട് മറാഠാ സമുദായത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട് ശിവ്ബ സംഘാതന എന്ന സംഘടന ആരംഭിച്ചു. കഴിഞ്ഞ 15 വർഷമായി മനോജ് ജരാംഗേ പാട്ടീലും അദ്ദേഹത്തിന്റെ സംഘടനയും മറാഠാ സംവരണ വിഷയത്തിൽ പ്രക്ഷോഭവുമായി രംഗത്തുണ്ട്. എന്നാൽ ജരാംഗെ നിരാഹാര സമരവും പ്രതിഷേധ മാർച്ചുകളും നിരവധി നടത്തിയിട്ടുണ്ടെങ്കിലും അത് ജൽന ജില്ലയിൽതന്നെ ഒതുങ്ങി നിൽക്കുന്നതായിരുന്നു പതിവ്. പക്ഷേ, ഇത്തവണ ഒരു പൊലീസ് ലാത്തിച്ചാർജ് എല്ലാം മാറ്റിമറിച്ചു. ഇന്ന് മറാഠാ സംവരണ പ്രക്ഷോഭത്തിന്റെ മുഖമാണ് ഈ ‘ഗ്രാമീണൻ’.  

∙ ജരാംഗെയെ ‘പ്രശസ്ത’നാക്കിയ ആ ലാത്തിച്ചാർജ്

ADVERTISEMENT

2023 ഓഗസ്റ്റ് 29 നാണ് ജരാംഗെയും മറ്റ് ഏഴു പേരും നിരാഹാര സമരം ആരംഭിക്കുന്നത്. തുടർന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെതന്നെ ജരാംഗെയെ വിളിക്കുകയും സമരത്തിൽനിന്ന് പിന്മാറണമെന്ന് അഭ്യർഥിക്കുകയും ചെയ്തിരുന്നു. എന്നാൽ താൻ അത് കാര്യമാക്കുന്നില്ല എന്നായിരുന്നു ജരാംഗെയുടെ മറുപടി. തുടർന്ന് ജരാംഗെയുടെ ആരോഗ്യനില മോശമായെന്നും അതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കണം എന്നുമാവശ്യപ്പെട്ട് വലിയ സംഘം പൊലീസ് എത്തി. എന്നാൽ തങ്ങൾ സ്വകാര്യ ഡോക്ടർമാരെക്കൊണ്ട് പരിശോധന നടത്തിക്കുന്നുണ്ടെന്നും പൊലീസ് ഇടപെടേണ്ടതില്ല എന്നും അദ്ദേഹത്തിന്റെ അനുയായികൾ നിലപാടെടുത്തു. പിന്നാലെയായിരുന്നു പൊലീസ് ലാത്തിച്ചാർജ്. ‌‌ജരാംഗെയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു പൊലീസ് ലക്ഷ്യം. എന്നാൽ ഇത് അദ്ദേഹത്തിന്റെ അനുയായികൾ തടഞ്ഞതോടെ വലിയ സംഘർഷമാണ് സ്ഥലത്തുണ്ടായത്‌. പൊലീസ് ക്രൂരമായി തല്ലിച്ചതച്ചെന്ന് മറാഠാ സംവരണ സമരക്കാർ ആരോപിച്ചു. 

മനോജ് ജരാംഗെയുടെ അനുയായികൾക്കു നേരെ ലാത്തിച്ചാർജ് നടത്തുന്ന പൊലീസ് (Videograb/Youtube)

‘ശാസൻ അപ്‍ലാ ദാരി’ പദ്ധതിയുടെ ഭാഗമായി മഹാരാഷ്ട്ര മന്ത്രിമാർ അടക്കമുള്ളവർ സെപ്റ്റംബർ എട്ടിന് ജൽനയിലെത്താനിരിക്കെയാണ്, ഇതിനുള്ള തടസ്സങ്ങളൊഴിവാക്കാൻ തങ്ങളെ തല്ലിച്ചതച്ചതെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. ഏക്നാഥ് ഷിൻഡെ സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് ‘ശാസൻ അപ്‍ലാ ദാരി’ അഥവാ ‘സർക്കാർ നിങ്ങളുടെ വീട്ടുപടിക്കൽ’. സർക്കാരുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളും മറ്റും ഒരു കുടക്കീഴിൽ കൊണ്ടുവരികയും ജനങ്ങൾക്ക് ഇവ ഒരു സ്ഥലത്തുനിന്ന് പ്രാപ്യമാവുകയും ചെയ്യുന്ന പദ്ധതി. മന്ത്രിമാർ വരുമ്പോൾ ആവശ്യമായ ശ്രദ്ധ കിട്ടാൻ തങ്ങളെ തല്ലി ഓടിക്കുകയായിരുന്നു എന്ന ജരാംഗെയുടെയും അനുയായികളുടെയും ആരോപണം മറ്റു മറാഠാ സംഘടനകളും ഏറ്റെടുത്തു. രാഷ്ട്രീയ നേതാക്കളും ഇതോടെ രംഗത്തെത്തി. എൻ‌സിപി അധ്യക്ഷൻ ശരദ് പവാർ, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, മഹാരാഷ്ട്ര നവനിർമാൺ സേന നേതാവ് രാജ് താക്കറെ, മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ചവാൻ, കേന്ദ്രമന്ത്രി റാവുസാഹെബ് ഡാൻവെ തുടങ്ങിയ രാഷ്ട്രീയ നേതാക്കൾ ജരാംഗെയെ സന്ദർശിച്ചു. 

എൻസിപി അധ്യക്ഷൻ ശരത് പവാർ മനോജ് ജരാംഗെ പാട്ടീലിനെ കാണാനെത്തിയപ്പോൾ. ബിജെപി എംപിയും ഛത്രപതി ശിവാജിയുടെ പിന്മുറക്കാരനുമായ ഉദയൻരാജെ ഭോസ‍ലെ സമീപം (Pic by Screengrab/ Youtube)

ആ ലാത്തിച്ചാർജ് എന്ന ഒറ്റക്കാര്യം കൊണ്ട് വിഷയം വലിയ തോതിൽ ആളിക്കത്തി. സെപ്റ്റംബർ 2 മുതൽ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ മറാഠാ സംഘടനകൾ പ്രക്ഷോഭവുമായി രംഗത്തുണ്ട്. ഇതാകട്ടെ, സർക്കാരിലും പരിഭ്രാന്തി ഉണ്ടാക്കിയിട്ടുണ്ട്. വിഷയം ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിക്കുക മാത്രമല്ല, മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫ‍ഡ്നാവിസ്, അജിത് പവാർ എന്നിവർ സംയുക്തമായി വാർത്താ സമ്മേളനം വിളിക്കേണ്ട സാഹചര്യവുമുണ്ടായി. തുടർന്ന് ലാത്തിച്ചാർജിന്റെ പേരിൽ ഫഡ്നാവിസ് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

മറാഠാ പ്രക്ഷോഭം സംബന്ധിച്ച പ്രത്യേക യോഗത്തിനു ശേഷം ദേവേന്ദ്ര ഫഡ്‌നാവിസും ഏക്‌നാഥ് ഷിൻഡെയും (Photo courtesy X/ Dev_Fadnavis)

ലാത്തിച്ചാർജിന്റെ ഉത്തരവാദി എന്ന നിലയിൽ ഫഡ്നാവിസ് രാജിവയ്ക്കണമെന്ന് പ്രതിഷേധക്കാരും പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു. തന്റെ ചുമതലയിലുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ അറിവോടെയല്ല ലാത്തിച്ചാർജ് നടന്നത് എന്നാണ് ഫഡ്നാവിസ് പറയുന്നത്. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മറാഠാ സംവരണ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതിനിടെ രൂക്ഷമായ വിമർശനമാണ് രാജ് താക്കറെ സർക്കാരിനെതിരെ നടത്തിയത്. ലാത്തിച്ചാർജിന്റെ പേരിൽ പൊലീസിനെയല്ല, അതിന് ഉത്തരവ് നൽകിയവരെയാണ് കുറ്റപ്പെടുത്തേണ്ടത് എന്നാണ് ജൽന സന്ദർശനവേളയിൽ രാജ് താക്കറെ പറഞ്ഞത്. 

മറാഠ സംവരണ വിഷയത്തിൽ നിരാഹാര സമരം നടത്തുന്ന മനോജ് ജരാംഗെ പാട്ടീലിനെ കാണാനെത്തിയ മഹാരാഷ്ട്ര നവനിർമാൺ സേന തലവൻ രാജ് താക്കറെ (Pic by Screengrab/Youtube)
ADVERTISEMENT

∙ പ്രക്ഷോഭം ആളിക്കത്തിച്ച ആ പീഡന കൊല

മറാഠാ സംവരണം ആവശ്യപ്പെട്ടുള്ള ഒട്ടുമിക്ക യോഗങ്ങളിലും കൂടിക്കാഴ്ചകളിലുമെല്ലാം ജരാംഗെയുടെ സാന്നിധ്യമുണ്ട്. എന്നാൽ 2016 ൽ 15 വയസ്സുള്ള മറാഠാ സമുദായക്കാരിയായ പെൺകുട്ടി ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം മറാഠാ സംവരണ പ്രക്ഷോഭത്തിലെ നിർണായക സന്ദർഭമാണ്. മുത്തച്ഛന്റെ വീട്ടിൽ പോയി സൈക്കിളിൽ മടങ്ങുകയായിരുന്ന പെൺകുട്ടിയെ കേസിലെ പ്രധാന പ്രതിയായ ജിതേന്ദ്ര ഷിൻഡെയാണ് ആദ്യം ബലാത്സംഗം ചെയ്യുന്നത്. പിന്നീട് സുഹൃത്തുക്കളായ നിതിൻ ഭൈലുമെ, സന്തോഷ് ഭാവൽ എന്നിവരെയും വിളിച്ചു വരുത്തി. പെൺകുട്ടിയെ ആളൊഴിഞ്ഞ മറ്റൊരിടത്തേക്ക് കൊണ്ടു പോയ മൂവരും ചേർന്ന് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്.

ഡൽഹിയിലെ നിർഭയ േകസിനെ ഓർമിപ്പിക്കുന്ന രീതിയിലായിരുന്നു പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. തലയിൽനിന്ന് മുടി വലിച്ചു പറിച്ചെടുത്ത നിലയിലായിരുന്നു. പല്ലുകൾ അടിച്ചു കൊഴിച്ചു, ദേഹം മുഴുവൻ കടി കൊണ്ട പാട്, തോള് സ്ഥാനം െതറ്റിയ നിലയിൽ എന്നിങ്ങനെ ക്രൂരമായി പീഡിപ്പിച്ച ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. വലിയ പ്രതിഷേധമാണ് ഈ സംഭവം മഹാരാഷ്ട്രയിലുണ്ടാക്കിയത്. വൈകാതെ ജാതീയമായ രീതിയിലേക്കും വിഷയം തിരിഞ്ഞു. കൊല്ലപ്പെട്ടത് മറാഠാ പെൺകുട്ടിയും കുറ്റവാളികൾ ദലിത് സമുദായാംഗങ്ങളുമായിരുന്നു.

15 വയസ്സുള്ള മറാഠി പെൺ‌കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മറാഠാ സംഘടനകൾ നടത്തിയ പ്രക്ഷോഭത്തിൽ നിന്ന്. 2016ലെ ചിത്രം (Pic by @ashish_jadhao/X)

അഹമദ്നഗർ, ബീഡ്, ഔറംഗാബാദ്, താനെ, മുംബൈ തുടങ്ങി അൻപതോളം നഗരങ്ങൾ പ്രക്ഷോഭങ്ങൾക്ക് വേദിയായി. എട്ടു മാസത്തോളമാണ് വിവിധ രീതിയിലുള്ള പ്രക്ഷോഭങ്ങൾ അരങ്ങേറിയത്. പെൺകുട്ടിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചുള്ളതായിരുന്നു പ്രക്ഷോഭമെങ്കിലും മറ്റാവശ്യങ്ങൾ‌ കൂടി ഇതിനൊപ്പം ഇടംപിടിച്ചു. അതിലൊന്നായിരുന്നു പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്ന നിയമം ഭേദഗതി ചെയ്യുക എന്നത്. മറ്റൊന്നായിരുന്നു സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലികളിലും മറാഠാ വിഭാഗക്കാർക്ക് സംവരണം അനുവദിക്കുക എന്നത്. 

മനോജ് ജരാംഗെ പാട്ടീൽ ജൽനയിലെ സംവരണ പ്രക്ഷോഭ സ്ഥലത്ത് സംസാരിക്കുന്നു (Pic by @JarangeManoj/X)

ഈ വിഷയത്തിലെ പ്രക്ഷോഭം ജരാംഗെയുടെ പൊതുജീവിതത്തിലും വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. കേസിലെ പ്രതികൾക്കെതിരെ മറാഠാ സമുദായം വലിയ പ്രക്ഷോഭം സംഘടിപ്പിച്ചിരിക്കെ അതിന്റെ മുൻപന്തിയിൽ ജരാംഗെയും അദ്ദേഹത്തിന്റെ സംഘടനയും ഉണ്ടായിരുന്നു. പ്രതികളെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചും സംഘടന അന്നു ശ്രദ്ധ നേടിയിരുന്നു. പ്രക്ഷോഭം തണുപ്പിക്കുന്നതിന്റെ ഭാഗമായി, കേസ് അതിവേഗം തീർപ്പാക്കുമെന്ന് അന്ന് മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫ‍ഡ്നാവിസ് പെൺകുട്ടിയുടെ കുടുംബത്തിന് ഉറപ്പു നൽകി. എന്നാൽ പ്രധാന പ്രതിയായ ജിതേന്ദ്ര ഷിൻഡെയാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതും കൊലപ്പെടുത്തിയതും എന്നാണ് മറ്റു രണ്ടു പേര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്. 2017ൽ അഹമദ്നഗർ അതിവേഗ കോടതി മൂന്നു പ്രതികൾക്കും വധശിക്ഷ വിധിച്ചു.

∙ സർക്കാരിനും നിർണായകം 

എന്തുകൊണ്ടാണ് മറാഠാ സംവരണ വിഷയം പൊടുന്നനെ ഉയർന്നു വന്നതെന്നും ആരാണ് ഇതിനു പിന്നിലെന്നുമുള്ള കാര്യങ്ങൾ സർക്കാർ അന്വേഷിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മുൻപ് മറാഠാ സമുദായത്തിന് സംവരണം ഏർപ്പെടുത്തിയത് ബ്രാഹ്മണ വിഭാഗക്കാരനായ ഫഡ്നാവിസ് മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ്. എന്നാൽ ഇപ്പോൾ പൊലീസ് നടപടിയുടെ പേരിൽ പ്രതിക്കൂട്ടിൽ നിൽക്കുന്നത് ആഭ്യന്തരമന്ത്രി കൂടിയായ ഫ‍ഡ്നാവിസാണ്. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി അജിത് പവാറും മറാഠാ വിഭാഗക്കാരാണ്. സംവരണ പ്രശ്നം എത്രയും വേഗം പരിഹരിക്കുക എന്നതാണ് മഹാരാഷ്ട്ര സർക്കാരിനു മുന്നിലുള്ള വഴി. എന്നാൽ അതത്ര എളുപ്പമല്ല താനും.

അജിത് പവാർ, ഏക്നാഥ് ഷിൻഡെ, ദേവേന്ദ്ര ഫഡ്നാവിസ് എന്നിവര്‍ ഉദ്യോഗസ്ഥതല യോഗത്തിൽ. (Photo courtesy X/CMO/Maharashtra)

ജരാംഗേ പാട്ടീൽ മുന്നോട്ടു വയ്ക്കുന്ന ആവശ്യം മറാത്ത്‍വാഡയിലെ മറാഠികളെ കുൺബി സമുദായമായി അംഗീകരിക്കണം എന്നാണ്. കുൺബി സമുദായം ഒബിസി വിഭാഗത്തിൽപ്പെട്ടതാണ്. ഇതോടെ ഇവിടുത്തെ മറാഠികൾക്ക് ഒബിസി സംവരണം ലഭിക്കുകയും ചെയ്യും. പ്രശ്നപരിഹാരത്തിന് ഈയൊരു വഴിയും സർക്കാരിന്റെ ആലോചനയിലുണ്ട്. നിലവിലുള്ള സംവരണത്തിനു പുറത്ത് സംവരണം അനുവദിച്ചാൽ അത് കോടതിയിൽ നിലനിൽക്കില്ല എന്ന് സുപ്രീം കോടതി നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കുൺബി സർട്ടിഫിക്കറ്റ് മറാത്ത്‍വാഡ മേഖലയിലെ മറാഠികൾക്ക് നൽകാനുള്ള ആലോചന. ഇതിനൊരു ചരിത്ര പശ്ചാത്തലവും പറയപ്പെടുന്നുണ്ട്. 

∙ ദശകങ്ങളായി തിളയ്ക്കുന്ന വിഷയം

മഹാരാഷ്ട്ര ജനസംഖ്യയുടെ മൂന്നിലൊന്ന് – 33 ശതമാനത്തോളം – വരും മറാഠാ വിഭാഗക്കാർ. കർഷകരും ഭൂവുടമകളും അടങ്ങുന്ന വിവിധ ജാതികളിൽപ്പെട്ട വിഭാഗമാണിത്. രാഷ്ട്രീയമായും സാമ്പത്തികമായും സ്വാധീനശക്തി കൂടിയാണ് മറാഠാ വിഭാഗക്കാർ. 1960 ൽ മഹാരാഷ്ട്ര സംസ്ഥാനം രൂപീകൃതമായതിനു ശേഷമുണ്ടായ 20 മുഖ്യമന്ത്രിമാരിൽ ഇപ്പോഴത്തെ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഉൾപ്പെടെ 12 പേർ മറാഠാ വിഭാഗക്കാരാണ്. മഹാരാഷ്ട്രയിലെ ഗ്രാമീണ മേഖലയിലെ പ്രധാനപ്പെട്ട വിഭാഗം എന്ന നിലയിൽ കാർഷിക മേഖലയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ മറാഠാ വിഭാഗക്കാരെ ബാധിക്കാറുണ്ട്. 

മറാഠാ സംവരണ വിഷയത്തിൽ 2018 ൽ നടന്ന പ്രതിഷേധത്തിൽ നിന്ന് (File Photo/PTI)

സംവരണ ആവശ്യം നേരത്തേ മുതൽതന്നെ ഉണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് പ്രക്ഷോഭങ്ങൾ ആരംഭിച്ചിട്ട് മൂന്നു ദശകം കഴിഞ്ഞു. 1981 ൽ മത്താഡി തൊഴിലാളി യൂണിയൻ നേതാവ് അന്നാസാഹേബ് പാട്ടീലാണ് സംവരണം ആവശ്യപ്പെട്ട് പ്രതിഷേധത്തിന് തുടക്കം കുറിക്കുന്നത്. അന്നു മുതൽ സംസ്ഥാന രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാന ഘടകങ്ങളിലൊന്നാണിത്. 1997 ൽ മറാത്ത സംഘ്, മറാത്ത സേവാ സംഘ് തുടങ്ങിയ സംഘടനകൾ വലിയ തോതിൽ പ്രക്ഷോഭം സംഘടിപ്പിച്ചു. തങ്ങൾ മുന്നാക്ക സമുദായമല്ലെന്നും മറിച്ച് കർഷക സമുദായമായ കുൺബികളാണെന്നുമാണ് മറാഠാ പ്രതിഷേധക്കാർ പറഞ്ഞത്. ഇതിന്റെ കാരണവും അവർ‌ ചൂണ്ടിക്കാട്ടി.

നൈസാമിന്റെ ഭരണത്തിലായിരുന്ന കാലത്ത് മറാഠാ സമുദായത്തെ പിന്നാക്ക വിഭാഗമായാണ് കണക്കാക്കിയിരുന്നത്. എന്നാൽ മറാത്ത്‍വാഡ, മഹാരാഷ്ട്രയിൽ ചേർന്നപ്പോൾ‌ മറാഠാ സമുദായം ജനറൽ വിഭാഗത്തിലായി എന്നായിരുന്നു പ്രക്ഷോഭകരുടെ വാദം. വിദർഭയിലേയും മറാത്ത്‍വാഡയിലേയും മറാഠകൾക്ക് പ്രത്യേക പരിഗണനയും സംരക്ഷണവും നൽകുമെന്ന് അന്നത്തെ ഭരണാധികാരികൾ ഉറപ്പു നൽകിയിരുന്നുവെങ്കിലും ഒന്നും നടന്നില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സംവരണ വിഷയം 2015 ൽ ബോംബെ ഹൈക്കോടതിയുടെ മുൻപാകെ വന്നെങ്കിലും കോടതിയിൽനിന്ന് അനുകൂല തീരുമാനം ഉണ്ടായില്ല. 

∙ വോട്ടിൽ കണ്ണ്, പുകഞ്ഞ് പുകഞ്ഞ് സംവരണം

മറാഠാ സംവരണ വിഷയം വോട്ടു കൊണ്ടുവരികയും അതുപോലെ നഷ്ടപ്പെടുത്തുകയും ചെയ്യും. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് പൃഥിരാജ് ചവാന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്–എൻസിപി സർക്കാർ മറാഠാ വിഭാഗക്കാർക്ക് 16 ശതമാനം അനുവദിക്കുന്ന ഓർഡിനൻസ് കൊണ്ടുവന്നത് വോട്ടു കൂടി ലക്ഷ്യമിട്ടായിരുന്നു. എന്നാൽ‌ ഫ‍ഡ്നാവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി–ശിവസേന സർക്കാരിനാണ് ഭരണം കിട്ടിയത്. ഇതിന് രണ്ടു വർഷത്തിനു ശേഷമായിരുന്നു പതിനഞ്ചുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം. മറാത്താ ക്രാന്തി മോർച്ചയുടേയും സകാൽ മറാഠാ സമാജിന്റെയും നേതൃത്വത്തിൽ സംഘടിതമായ പ്രക്ഷോഭത്തിനാണ് അന്ന് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. 

മറാഠാ സംവരണത്തിനായുള്ള 2016ലെ പ്രക്ഷോഭത്തിൽ നിന്ന് (Pic by @ashish_jadhao/X)

പ്രക്ഷോഭം പതിയെ മറാഠാ സംവരണ വിഷയമായി രൂപം മാറുകയും 2017–18 സമയത്ത് പലപ്പോഴും അക്രമാസക്തമാവുകയും ചെയ്തു. ഇതോടെ വിഷയത്തിന് ഒരു ശാശ്വത പരിഹാരമുണ്ടാക്കാൻ സർക്കാർ ശ്രമം തുടങ്ങി. പിന്നാക്ക വിഭാഗ കമ്മിഷൻ അധ്യക്ഷൻ എം.ജി. ഗയ്ക്‌വാദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മറാഠകൾക്ക് സംവരണം അനുവദിക്കാനുള്ള പ്രത്യേക നിയമം ഫഡ്നാവിസ് സർക്കാർ കൊണ്ടുവന്നു. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗത്തിനുള്ള നിയമം എന്നാണ് 2018 ൽ പാസാക്കിയ ഇത് അറിയപ്പെട്ടത്. അതിനു ശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ഇത് വലിയ മേൽക്കൈ ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു. മറാഠാ വിഭാഗക്കാർക്കിടയിൽ ബിജെപി വേരുറപ്പിക്കുന്നത് ഇതോടെയാണ്. 

∙ സർക്കാരിന് ആശ്വാസം; പക്ഷേ അന്തിമ തീരുമാനം പറഞ്ഞ് സുപ്രീം കോടതി

2019 ൽ നിയമം കോടതി കയറിയെങ്കിലും മറാഠാ വിഭാഗത്തിന് പ്രത്യേക സംവരണം അനുവദിക്കുന്ന നിയമത്തിന്റെ ഭരണഘടനാ സാധുത ബോംബെ ഹൈക്കോടതി ശരിവച്ചു. അതേസമയം, 16 ശതമാനം സംവരണം എന്നത് നീതീകരിക്കത്തക്കതല്ലെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. തുടർന്ന് വിദ്യാഭ്യാസ മേഖലയിൽ 12 ശതമാനമായും സർക്കാർ ജോലിയിൽ 13 ശതമാനമായും കോടതിതന്നെ സംവരണം നിജപ്പെടുത്തി. ആകെ സംവരണം 50 ശതമാനത്തിൽ കൂടരുതെന്നും ഇനി അത് മറികടക്കുന്നുണ്ടെങ്കിൽ അസാധാരണ സാഹചര്യത്തിൽ മാത്രമേ പാടുള്ളൂ എന്നും കോടതി വ്യക്തമാക്കിയിരുന്നു. 

ബോംബെ ഹൈക്കോടതി (Photo by PTI)

എന്നാല്‍ നിയമം സുപ്രീം കോടതിയിൽ അതിജീവിച്ചില്ല. ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബഞ്ച് ഇത് റദ്ദാക്കി. സംവരണം 50 ശതമാനത്തിൽ കൂടരുതെന്ന 1992ലെ മണ്ഡല്‍ കേസ് വിധി ചൂണ്ടിക്കാട്ടിയാണ് മഹാരാഷ്ട്ര സംവരണ നിയമം സുപ്രീം കോടതി റദ്ദാക്കിയത്. പ്രത്യേക സംവരണം ഏർപ്പെടുത്തിയതോടെ സംസ്ഥാനത്തെ ആകെ സംവരണം 50 ശതമാനത്തിനു മുകളിലായി എന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിനിടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം അനുവദിച്ചുള്ള നിയമം കേന്ദ്രം കൊണ്ടുവന്നു. സുപ്രീം കോടതിയും ഇത് ശരിവച്ചു. ഇപ്പോൾ മറാഠാ സമുദായത്തിലെ പിന്നാക്കം നിൽക്കുന്നവർക്ക് സംവരണാനുകൂല്യങ്ങൾ നൽകുന്നത് ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്.

കുൺബി സമുദായമായി മറാഠകളെ അംഗീകരിച്ചാൽ ഇതു വീണ്ടും കോടതി കയറിയേക്കും. ബോംബെ ഹൈക്കോടതി ഈ ആവശ്യം നേരത്തേ തള്ളിയിട്ടുള്ളതിനാൽ പുതിയ നീക്കത്തിനെതിരെ ഹർജികൾ വീണ്ടും കോടതിയുടെ പരിഗണനയ്ക്കെത്താൻ സാധ്യതയുണ്ട്. ചില ഒബിസി സംഘടനകൾ ഇക്കാര്യത്തില്‍ തയാറെടുപ്പ് തുടങ്ങിയതായും റിപ്പോർട്ടുകൾ പറയുന്നു. മറാഠകൾ സാമുദായികമായി പിന്നാക്കമല്ലാത്തതിനാൽ ഒബിസി സംവരണത്തിൽ ഉൾപ്പെടുത്തുന്നതിനെ ശക്തമായി എതിർക്കും എന്നാണ് ഒബിസി സംഘടനകൾ പറയുന്നത്. പ്രത്യേകമായി സംവരണം അനുവദിക്കണമെങ്കിൽ അത് നിലവിലെ 50 ശതമാനത്തിനു മുകളിൽ പോകേണ്ടി വരും. അതാകട്ടെ, സുപ്രീം കോടതി വ്യക്തമായ നിർദേശത്തോടെ തള്ളിക്കളഞ്ഞതുമാണ്. മറാഠാ സമുദായത്തിന് സംവരണം അനുവദിക്കേണ്ടത് ആവശ്യമാണെന്ന് പറയുമ്പോഴും ഷിൻഡെ സർക്കാരിന് മുന്നിലുള്ള വഴി അത്ര എളുപ്പമല്ലെന്നു ചുരുക്കം.

English Summary: What is Behind the Latest Maratha Reservation Agitation, and Who is Manoj Jarange Patil?