തമ്മിലറിയാതെ രക്തബന്ധം പങ്കു വയ്ക്കുന്ന 2 പേർ ! എന്താണ് മൂലകോശദാനം? നടപടികൾ എന്തൊക്കെ?
ബംഗ്ലദേശ് സ്വദേശി അതനു കിഷോറിന് ഒരു മലയാളി ബന്ധമുണ്ട്. രക്താർബുദ ബാധിതനായ അതനുവിന്റെ ചികിത്സയ്ക്കായി രക്തമൂലകോശം നൽകിയതു കഴിഞ്ഞ വർഷം കണ്ണൂർ സ്വദേശി കിഷോർ ദേവാണ്. 2015ൽ കോഴിക്കോട് സ്വദേശിനിയായ പെൺകുട്ടിക്കു രക്തകോശം ലഭിച്ചതു ജർമനിയിൽ നിന്ന്. ലോകത്തിന്റെ ഏതോ ഭാഗങ്ങളിൽ ഇരുന്ന് പരസ്പരം ഒരിക്കലും അറിയാതെ രക്തബന്ധം പങ്കുവെക്കുന്ന രണ്ടു പേർ! രക്തമൂല കോശദാനത്തിലെ ദാതാവിനെയും സ്വീകർത്താവിനെയും ഒറ്റവാക്കിൽ ഇങ്ങനെ വിളിക്കാം.

യോജിച്ച രക്തമൂലകോശം കാത്തിരിക്കുന്ന ഒരുപാട് പേര്‍ക്കായി സംസ്ഥാനം ഒട്ടാകെ അടുത്തിടെ കൈകോർത്തിരുന്നു. രക്തമൂലകോശ ദാതാക്കളായി റജിസ്റ്റർ ചെയ്യാനുള്ള ക്യാംപുകളിലേക്ക് ആയിരക്കണക്കിന് വ്യക്തികൾ ഒഴുകിയെത്തി. കോളജുകളും സാംസ്കാരിക കേന്ദ്രങ്ങളും ക്യാംപുകൾക്ക് വേദിയായി. പക്ഷേ, എന്നിട്ടും ജീവിതത്തിലേക്ക് നമുക്ക് തിരികെ കൊണ്ടുവരാനായത് ചുരുക്കം പേരെ മാത്രമാണ്. യോജിച്ച രക്തമൂലകോശം നൽകാനാവുന്ന ഒരാൾ വരുമെന്ന പ്രതീക്ഷയിൽ മാത്രം ജീവിക്കുന്ന കുടുംബങ്ങൾ ഒരുപാടുണ്ട്. എന്തുകൊണ്ടാണ് രക്തമൂലകോശദാനം ഇത്ര സങ്കീർണമാവുന്നത്? എന്താണ് ഇതിന്റെ നടപടിക്രമങ്ങൾ?
∙ കാത്തിരിക്കുന്നത് ലക്ഷക്കണക്കിനാളുകൾ
താലസീമിയ ബാധിതയായ വയനാട് അമ്പലവയൽ സ്വദേശി നിയ ഫാത്തിമ നാലാം വയസ്സു മുതൽ ചേരുന്ന ഒരു രക്തമൂലകോശത്തിനായി കാത്തിരിക്കുകയാണ്. ഇപ്പോൾ നിയയ്ക്ക് എട്ട് വയസ്സായി. രക്തം മാറ്റിയാണു ജീവിതം മുന്നോട്ടു പോകുന്നത്. നിയയ്ക്ക് ചേരുന്ന രക്തമൂലകോശദാതാവിനെ കണ്ടെത്താൻ പല തവണ ക്യാംപുകൾ സംഘടിപ്പിച്ചു കഴിഞ്ഞു. റജിസ്റ്റർ ചെയ്തവരിലൊന്നും പക്ഷേ നിയയുടെ ജീവൻ രക്ഷിക്കാനെത്തുന്ന ആ ദാതാവ് ഉണ്ടായിരുന്നില്ല. കൊല്ലം അഞ്ചൽ സ്വദേശിയായ ഏഴ് വയസ്സുകാരൻ ശ്രീനന്ദനായി കേരളത്തിലെ അഞ്ച് ലക്ഷത്തിലധികം പേരെ പരിശോധിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
ഇതുപോലെ കാത്തിരിക്കുന്നതു പതിനായിരങ്ങളാണ്. വിവിധ മൂലകോശ റജിസ്ട്രികളുടെ കണക്കു പ്രകാരം ഏഴു ലക്ഷം പേരാണ് ഇന്ത്യയിൽ രക്തമൂലകോശ ദാനത്തിന് സമ്മതം അറിയിച്ചു റജിസ്റ്റർ ചെയ്തിരിക്കുന്നത്. ലോകത്ത് ആകെ 80 മൂലകോശ റജിസ്ട്രികളിലായി 3.3 കോടി ആളുകളാണ് ഇതു വരെ റജിസ്റ്റർ ചെയ്തിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള ഇന്ത്യയുടെ സ്ഥാനം ഏറെ പിന്നിലെന്നു വ്യക്തം. റജിസ്ട്രിയിൽ ആളുകളുടെ എണ്ണം കുറയുന്നതു രോഗിക്കു ചേരുന്ന ആളുകളെ കണ്ടെത്താനുള്ള സാധ്യതയും കുറയ്ക്കുന്നു.
∙ എന്തുകൊണ്ടു രക്തമൂലകോശ ദാനം
രക്താർബുദം (Blood Cancer) പോലുള്ള നൂറിലധികം മാരക രക്തജന്യ രോഗങ്ങൾക്കുള്ള അവസാന പ്രതീക്ഷയാണ് രക്തമൂലകോശം മാറ്റിവെയ്ക്കൽ (Blood Stem Cell Transplant). ശരീരത്തിൽ രക്തം ഉൽപാദിപ്പിക്കുന്ന കോശങ്ങൾ നശിക്കുന്നതോടെയാണ് ജീവൻ നിലനിർത്താൻ രക്തമൂലകോശം മാറ്റിവെക്കേണ്ട അവസ്ഥയിലേക്ക് എത്തുന്നത്. ശരീരത്തിൽ നശിച്ചു പോകുന്ന ശരീര കോശങ്ങളെ പുനർനിർമ്മിക്കുന്നത് ഈ മൂലകോശങ്ങളാണ്. രക്തദാനത്തിനു രക്ത ഗ്രൂപ്പ് ഒരു പോലെയാകുന്നതു പോലെ (Blood Group Match) രക്തമൂലകോശദാനത്തിനു ജനിതക സാമ്യം (Genetic Match) ആവശ്യമാണ്.
കുടുംബത്തിൽനിന്നോ സഹോദരങ്ങളിൽ നിന്നോ ജനിതക സാമ്യമുള്ള ദാതാവിനെ കണ്ടെത്താനുള്ള സാധ്യത 25% മാത്രമാണ്. ഇതു കൊണ്ടാണു കുടുംബത്തിനു പുറത്തുനിന്ന് ഒരു ദാതാവിനെ അന്വേഷിക്കേണ്ടി വരുന്നത്. പുറമേ നിന്നു കണ്ടെത്താനുള്ള സാധ്യതയാവട്ടെ പതിനായിരത്തിൽ ഒന്ന് മുതൽ ഇരുപത് ലക്ഷത്തിൽ ഒന്ന് വരെയാണ്. അതായത് യോജിച്ച രക്തമൂലകോശം കുടുംബക്കാരിൽനിന്ന് കിട്ടിയില്ലെങ്കിൽ ചിലപ്പോൾ ലോകം മുഴുവൻ അന്വേഷിക്കേണ്ടി വരും. ലോകത്തിന്റെ ഏതെങ്കിലും ഒരിടത്താവാം ഇരുപത് ലക്ഷത്തിൽ ഒരാളായ ദാതാവ് കാത്തിരിക്കുന്നത്.
∙ റജിസ്ട്രികൾ ഇങ്ങനെ
രക്തമൂല കോശ ദാതാക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നതു നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ (എൻജിഒ) റജിസ്ട്രികൾ വഴിയാണ്. ലോകത്ത് ഇത്തരത്തിൽ 80 റജിസ്ട്രികൾ ഉണ്ടെന്നാണു കണക്ക്. അതതു സർക്കാരുകളുടെ മാനദണ്ഡപ്രകാരമാണ് ഇതു പ്രവർത്തിക്കുന്നത്. ദാത്രി, ഡികെഎം–ബിഎംഎസ്ടി, ബി ദ് ക്യുർ, മാരോ ഡോണർ റജിസ്ട്രി തുടങ്ങി വിവിധ റജിസ്ട്രികൾ രാജ്യത്തു പ്രവർത്തിക്കുന്നുണ്ട്.
∙ റജിസ്ട്രികൾ സൂക്ഷിക്കുന്നത് എന്ത്
രക്തമൂലകോശത്തിന്റെ ജനിതക സാമ്യം നിർണയിക്കുന്ന എച്ച്എൽഎ (Human Leukocyte Antigen) ആണു റജിസ്ട്രികളിൽ സൂക്ഷിക്കുന്നത്. മനുഷ്യരിലെ ക്രോമസോം 6ലെ ജീനുകളുടെ ഒരു സമുച്ചയമാണ് എച്ച്എൽഎ. ഒരാളിൽ നിന്ന് ശേഖരിക്കുന്ന സാംപിളുകൾ എച്ച്എൽഎ ടൈപ്പിങ് നടത്തിയ ശേഷമാണ് സൂക്ഷിക്കുന്നത്. ആവശ്യം വരുന്ന രോഗിക്ക് എച്ച്എൽഎ ഘടകങ്ങൾ സാമ്യമാകുന്നുണ്ടോ എന്നു പരിശോധിച്ചാണു ദാനം നിശ്ചയിക്കുന്നത്. റജിസ്ട്രികളിൽ സൂക്ഷിക്കുന്നതിനായി ഒരു എച്ച്എൽഎ ടൈപ്പിങ് ചെയ്ത് റിപ്പോർട്ട് ലഭിക്കുവാൻ 8 മുതൽ 10 ആഴ്ച വരെ വേണം. അതിനാൽ രക്തമൂലകോശം ആവശ്യം വരുമ്പോൾ എച്ച്എൽഎ നോക്കാം എന്നു വിചാരിക്കുന്നതും പ്രശ്നം വലുതാക്കും. കൃത്യ സമയത്ത് രക്തമൂലകോശ ദാതാവിനെ കണ്ടെത്താനാവാതെ വരുമ്പോൾ രോഗിയുടെ അവസാന പ്രതീക്ഷയും ഇല്ലാതാകുന്നു.
ലോകത്തെമ്പാടുമുള്ള ഡോണർ റജിസ്ട്രികൾ ചെയ്യുന്നത്, എച്ച്എൽഎ ടൈപ്പിങ് റിപ്പോർട്ടിന്റെ വലിയൊരു വിവരശേഖരം ഉണ്ടാക്കുകയാണ്. അതുവഴി ഒരു രക്തമൂലകോശ ദാതാവിനെ കണ്ടെത്തുന്നത് കുറേക്കൂടി എളുപ്പമാക്കുന്നു. ആവശ്യക്കാർക്ക് ജനിതക സാമ്യമുള്ള ഒരു രക്തമൂലകോശ ദാതാവിനെ കണ്ടെത്തുവാൻ ഡോണർ റജിസ്ട്രികളെ സമീപിക്കാം. സാമ്യമുള്ള ആള്‍ സന്നദ്ധത പ്രകടിപ്പിച്ചാൽ മറ്റ് സങ്കീർണതകളില്ലാതെ രക്തമൂലകോശദാനം നടക്കും.
∙ ആർക്കൊക്കെ റജിസ്റ്റർ ചെയ്യാം
18 മുതൽ 50 വയസ്സ് വരെ പ്രായമുള്ള ആർക്കും രക്തമൂലകോശദാതാവായി റജിസ്റ്റർ ചെയ്യാം. രക്തമൂലകോശ ദാനപ്രക്രിയയെ പറ്റി മനസ്സിലാക്കി പേരും മേൽവിലാസവും നൽകാം. എച്ച്എൽഎ ടൈപ്പിങ് ചെയ്യാനായി കവിൾത്തടങ്ങളിൽ നിന്നാണ് സാംപിൾ എടുക്കുക. അണുനശീകരിച്ച പഞ്ഞി ഉൾകവിളിൽ ഉരസി കോശങ്ങളുടെ സാംപിൾ ശേഖരിക്കും. പരമാവധി 10 ആഴ്ചയ്ക്കുള്ളിൽ എച്ച്എൽഎ ടൈപ്പിങ് പൂർത്തിയാക്കി ദാതാവായി റജിസ്റ്റർ ചെയ്യും. വിവരങ്ങൾ ഡോണർ റജിസ്ട്രിയിൽ സൂക്ഷിക്കും. രക്തമൂലകോശ ദാതാവിനെ അന്വേഷിക്കുന്ന ആർക്കെങ്കിലും നിങ്ങളുടെ എച്ച്എൽഎ യോജിച്ചാൽ, അവർ നിങ്ങളെ അറിയിക്കും.
∙ രക്തമൂലകോശദാനം എങ്ങനെ?
യോജിക്കുന്ന ദാതാവിനെ കണ്ടെത്തിയാൽ ആദ്യം ഒരു ആരോഗ്യ പരിശോധന നടത്തും. ദാതാവിനു മറ്റ് ആരോഗ്യ പ്രശ്നങ്ങളോ സാംക്രമിക രോഗങ്ങളോ ഇല്ല എന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണിത്. മജ്ജയിലുള്ള രക്തമൂലകോശങ്ങളെ രക്തത്തിലേയ്ക്ക് കൊണ്ടുവരുന്നതിനായി രക്തമൂലകോശം ദാനം ചെയ്യുന്നതിന് മുൻപ് തുടർച്ചയായി 5 ദിവസം ഓരോ ജി–സിഎസ്എഫ് കുത്തിവയ്പ് എടുക്കുന്നു. മജ്ജയിൽ നിന്ന് രക്തത്തിലേക്ക് രക്തമൂലകോശം എത്തുന്നതിനാണിത്. ഈ സമയത്തും സാധാരണ ജീവിതം നയിക്കുന്നതിന് ഒരു ബുദ്ധിമുട്ടുകളും ഉണ്ടാവില്ല. അഞ്ചാം ദിവസം സാധാരണ പോലെ രക്തം ദാനം ചെയ്യാം.
ഏതാണ്ട് നാല് മണിക്കൂർ നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് രക്തത്തിൽ നിന്ന് മൂലകോശങ്ങൾ വേർതിരിച്ച് സ്വീകരിക്കുന്നത്. ഇതിനു ശേഷവും ദാതാവിന് ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാവില്ല. കോശം ദാനം ചെയ്യാൻ രോഗിയുള്ള സ്ഥലത്തേക്കു പോകേണ്ടതില്ല. ശേഖരിച്ച രക്തമൂലകോശങ്ങൾ രോഗി എവിടെയാണോ അവിടെയ്ക്ക് ഡോണർ റജിസ്ട്രി എത്തിച്ചുകൊടുത്തുകൊള്ളും. രക്തമൂലകോശം ദാനം ചെയ്യാൻ ദാതാവിന് ആശുപത്രി വാസവും ആവശ്യമില്ല.
∙ ആർക്കാണു മൂലകോശം നൽകിയത് എന്ന് അറിയാൻ സാധിക്കുമോ?
രക്തമൂലകോശ ദാനം നടത്തുന്ന സമയത്ത് ആർക്കാണ് ഇതു നൽകുന്നതെന്നു റജിസ്ട്രികൾ വെളിപ്പെടുത്താറില്ല. ഇങ്ങനെ വെളിപ്പെടുത്താൻ നിയമം അനുവദിക്കുന്നില്ല. ഒരു വർഷത്തിനു ശേഷം രോഗി സുഖം പ്രാപിച്ച ശേഷം രോഗിക്കു കൂടി സമ്മതമാണെങ്കിൽ മാത്രം ഇരുവരേയും ഡോണർ റജിസ്ട്രിയിൽ നിന്ന് വിവരം അറിയിക്കും. രോഗി വിവരം പുറത്തു പറയാൻ തയാറല്ലെങ്കിൽ ദാതാവിനോട് ആർക്കാണു മൂലകോശം നൽകിയതെന്ന് അറിയിക്കാറില്ല. രോഗിയും ദാതാവും സ്വമനസ്സാലെ തയാറാണെങ്കിൽ ദാതാവും സ്വീകർത്താവും തമ്മിലുള്ള കൂടിക്കാഴ്ചകൾ ഡോണർ റജിസ്ട്രികൾ സംഘടിപ്പിക്കാറുണ്ട്.
വിവരങ്ങൾക്ക് കടപ്പാട്;
എബി സാം ജോൺ, ദാത്രി ബ്ലഡ് സ്റ്റെം സെൽ ഡോണർ റജിസ്ട്രി
7397772455
English Summary : How Does Stem Cell Donation Work?- Explained