തിരഞ്ഞെടുപ്പുകാലത്ത് വില കുറയുന്ന ‘പെട്രോൾ മാജിക്’; വോട്ടു ലക്ഷ്യമിട്ടോ ഈ കേന്ദ്ര തന്ത്രം?
എൽപിജി പാചകവാതക ഗാർഹിക സിലിണ്ടറിന് 200 രൂപ കുറച്ചതിനു പിന്നാലെ വാണിജ്യ സിലിണ്ടറിന് 160 രൂപ കുറച്ച് കേന്ദ്രസർക്കാർ ജനത്തിനു നൽകിയ ആശ്വാസം ചെറുതല്ല. മൂന്നു ദിവസത്തിനിടയിലാണ് ഈ സുപ്രധാന മാറ്റങ്ങളുണ്ടായത്. സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറിന് 160.50 രൂപ കുറഞ്ഞതോടെ കൊച്ചിയിൽ വില 1537.50 രൂപയായി. രണ്ടു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 200 രൂപ കുറച്ചതോടെ ഗാർഹിക സിലിണ്ടർ വില കഴിഞ്ഞ ഒരു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്; കൊച്ചിയിൽ വില 910 രൂപ. ജനങ്ങൾക്കുള്ള രക്ഷാബന്ധൻ, ഓണസമ്മാനമായാണ് ഗാർഹിക സിലിണ്ടറിന് 200 രൂപ കുറച്ചതിനെ കേന്ദ്രസർക്കാർ അവതരിപ്പിച്ചത്. അതിനു പിന്നാലെ പെട്രോൾ, ഡീസൽ വില കുറയ്ക്കാനും കേന്ദ്രം ഒരുങ്ങുകയാണെന്നാണ് ഏറ്റവും പുതിയ വാർത്ത. വിലയിൽ മൂന്നു മുതൽ അഞ്ചു രൂപ വരെ കുറവു വരുത്താനുള്ള സാധ്യതയാണുള്ളതെന്ന് സാമ്പത്തിക സേവന കമ്പനി ജെഎം ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷനൽ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. നവംബർ–ഡിസംബർ മാസങ്ങളിൽ അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വരാനിരിക്കെയാണ് കേന്ദ്രത്തിന്റെ ഈ നീക്കം.

എൽപിജി പാചകവാതക ഗാർഹിക സിലിണ്ടറിന് 200 രൂപ കുറച്ചതിനു പിന്നാലെ വാണിജ്യ സിലിണ്ടറിന് 160 രൂപ കുറച്ച് കേന്ദ്രസർക്കാർ ജനത്തിനു നൽകിയ ആശ്വാസം ചെറുതല്ല. മൂന്നു ദിവസത്തിനിടയിലാണ് ഈ സുപ്രധാന മാറ്റങ്ങളുണ്ടായത്. സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറിന് 160.50 രൂപ കുറഞ്ഞതോടെ കൊച്ചിയിൽ വില 1537.50 രൂപയായി. രണ്ടു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 200 രൂപ കുറച്ചതോടെ ഗാർഹിക സിലിണ്ടർ വില കഴിഞ്ഞ ഒരു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്; കൊച്ചിയിൽ വില 910 രൂപ.
ജനങ്ങൾക്കുള്ള രക്ഷാബന്ധൻ, ഓണസമ്മാനമായാണ് ഗാർഹിക സിലിണ്ടറിന് 200 രൂപ കുറച്ചതിനെ കേന്ദ്രസർക്കാർ അവതരിപ്പിച്ചത്. അതിനു പിന്നാലെ പെട്രോൾ, ഡീസൽ വില കുറയ്ക്കാനും കേന്ദ്രം ഒരുങ്ങുകയാണെന്നാണ് ഏറ്റവും പുതിയ വാർത്ത. വിലയിൽ മൂന്നു മുതൽ അഞ്ചു രൂപ വരെ കുറവു വരുത്താനുള്ള സാധ്യതയാണുള്ളതെന്ന് സാമ്പത്തിക സേവന കമ്പനി ജെഎം ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷനൽ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. നവംബർ–ഡിസംബർ മാസങ്ങളിൽ അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വരാനിരിക്കെയാണ് കേന്ദ്രത്തിന്റെ ഈ നീക്കം.
എന്നാൽ ജനത്തെ അത്രമേൽ ബാധിക്കുന്ന ഇത്തരം തീരുമാനങ്ങളെടുക്കാൻ ഒരു ആഘോഷമോ തിരഞ്ഞെടുപ്പോ വരാൻ കാത്തിരിക്കണോ എന്ന് ആരെങ്കിലും ചോദിച്ചാൽ അതിശയപ്പെടാനില്ല. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില 70 ഡോളറായി കുറഞ്ഞപ്പോഴും, റഷ്യയിൽനിന്നു കുറഞ്ഞ വിലയ്ക്ക് വൻതോതിൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തപ്പോഴും വില കുറയ്ക്കാതിരുന്ന കേന്ദ്രം, ഇപ്പോൾ ക്രൂഡ് വില 85 ഡോളറിന് അടുത്തുള്ളപ്പോൾ വില കുറയ്ക്കാൻ തയാറായതിനു പിന്നിൽ തിരഞ്ഞെടുപ്പ് തന്ത്രമാണെന്ന പ്രതിപക്ഷത്തിന്റെ വാദങ്ങൾ പൂർണമായും തള്ളിക്കളയാകാനുമാകില്ല. വിലക്കയറ്റം കുറയ്ക്കാനാണു നടപടിയെന്നു പറയുമ്പോഴും ഇതുവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ട് ഇന്ധന, എൽപിജി വില കൂട്ടാതെ പിടിച്ചുനിർത്തുന്നതും കുറയ്ക്കുന്നതുമൊക്കെയാണ് ബിജെപി സർക്കാരിന്റെ നാളുകളായുള്ള തന്ത്രം.
∙ തിരഞ്ഞെടുപ്പും ഇന്ധന, എൽപിജി വിലയും
2022 ൽ ഗുജറാത്ത്, ഉത്തർ പ്രദേശ് തുടങ്ങി അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ, ജനവികാരം അനുകൂലമാക്കാൻ ഏകദേശം അഞ്ചു മാസത്തോളം രാജ്യത്ത് ഇന്ധന, ഗാർഹിക സിലിണ്ടർ വിലകളിൽ മാറ്റം വരുത്തിയിരുന്നില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരും മുൻപ്, 2021 നവംബർ മുതൽ തിരഞ്ഞെടുപ്പ് പൂർത്തിയായ 2022 മാർച്ച് വരെ പെട്രോൾ–ഡീസൽ വില കൂട്ടാതെ കേന്ദ്രം പിടിച്ചു നിർത്തി. ഗാർഹിക സിലിണ്ടറിന്റെ കാര്യത്തിലാകട്ടെ 2021 ഒക്ടോബർ 6നു ശേഷം വിലയിൽ മാറ്റം വരുത്തിയില്ലെന്നു മാത്രമല്ല മാർച്ചിൽ തിരഞ്ഞെടുപ്പ് പൂർത്തിയായതിനു ശേഷമാണ് രാജ്യത്ത് സിലിണ്ടർ വിലയിൽ വർധനയുണ്ടാകുന്നത്. റഷ്യ–യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡ് വില 100 ഡോളറിനു മുകളിലേക്ക് ഉയർന്നതിനെ തുടർന്നാണു വില കൂട്ടുന്നത് എന്നായിരുന്നു അന്ന് സർക്കാർ വാദം.
2021 ഒക്ടോബർ 6 മുതൽ 2023 ഓഗസ്റ്റ് 30 വരെ പല ഘട്ടങ്ങളിലായി 205 രൂപയ്ക്കടുത്ത് ഗാർഹിക സിലിണ്ടർ വില വർധിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിനു ശേഷം 2022 മാർച്ച് 22 മുതൽ ഏപ്രിൽ 6 വരെയുള്ള 16 ദിവസംകൊണ്ട് പെട്രോൾ ലീറ്ററിന് 10.02 രൂപയും ഡീസലിന് 9.68 രൂപയുമാണ് വർധിപ്പിച്ചത്. ഇന്ധനവില വൻതോതിൽ കൂടിയതോടെ പ്രതിഷേധം ഭയന്ന് പിന്നീട് ഒരു വർഷത്തോളമായി രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ മാറ്റം വരുത്തിയിട്ടില്ല. 2023 മേയ് 22ന് കേന്ദ്രസർക്കാർ എക്സൈസ് നികുതി കുറച്ചപ്പോഴാണ് അവസാനമായി രാജ്യത്ത് ഇന്ധന നിരക്കിൽ മാറ്റം വന്നത്. ഇന്ധന നിരക്ക് ദിവസവും പുതുക്കുന്ന രീതി ആരംഭിച്ച 2017നു ശേഷം ഇതാദ്യമായാണ് ഇത്രയും നാൾ ഇന്ധനവില മാറ്റമില്ലാതെ തുടരുന്നതും. ഇതിനു മുൻപ് 2021 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഏപ്രിൽ, മേയ് മാസങ്ങളിലും തുടർച്ചയായ ദിവസങ്ങളിൽ ഇന്ധനവില കൂട്ടാതിരുന്നിട്ടുണ്ട്.
∙ ആശ്വാസം 10 കോടിയാളുകൾക്ക്
സാധാരണ എല്ലാമാസവും ഒന്നാം തീയതിയാണ് എൽപിജി വില പുതുക്കുന്നതെങ്കിലും അപ്രതീക്ഷിതമായിട്ടായിരുന്നു കേന്ദ്ര സർക്കാരിന്റെ ഇത്തവണത്തെ വില കുറയ്ക്കൽ പ്രഖ്യാപനം. തൊട്ടു പിന്നാലെ എണ്ണ കമ്പനികൾ വാണിജ്യ സിലിണ്ടർ വില കുറയ്ക്കുകയും ചെയ്തു. ‘ഉജ്വല’ പദ്ധതി പ്രകാരം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഒരു സിലിണ്ടറിന് 200 രൂപ സബ്സിഡിയായി ലഭിക്കുന്നതിനു പുറമേ 200 രൂപയുടെ ആനുകൂല്യവും ലഭിക്കും. കേരളത്തിൽ മൂന്നര ലക്ഷത്തോളം വരുന്ന ഗാർഹിക ഉപഭോക്താക്കൾക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക.
ഉജ്വല പദ്ധതിയുടെ ഗുണഭോക്താക്കളായിട്ടുള്ള 9.6 കോടി പേർക്കു പുറമേ 75 ലക്ഷം പേർക്കു കൂടി പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യ കണക്‌ഷൻ നൽകുമെന്ന് കേന്ദ്രം അറിയിച്ചു. ഇതോടെ 10.35 കോടിയാളുകൾക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. ഉജ്വല പദ്ധതിയുടെ ഗുണഭോക്താക്കൾ വെറും 10 കോടി മാത്രമാകുമ്പോൾ 31.4 കോടി ഗാർഹിക എൽപിജി ഉപഭോക്താക്കളാണ് ഇന്ത്യയിലുള്ളതെന്നു കൂടി കൂട്ടിവായിക്കാം.
∙ എൽപിജി വില, തിരഞ്ഞെടുപ്പിലെ തുറുപ്പു ചീട്ട്
വിലക്കയറ്റം തടയാനാണ് ഇപ്പോഴത്തെ നടപടിയെന്നു പറയുമ്പോഴും രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം എന്നീ അഞ്ചു സംസ്ഥാനങ്ങളിൽ നവംബർ– ഡിസംബർ മാസങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പു തന്നെയാണ് പാചകവാതക വില കുറച്ചതിനു പിന്നിലെ ബിജെപിയുടെ പ്രധാന അജണ്ടയെന്നത് പകൽ പോലെ വ്യക്തം. അടുത്തിടെ നടന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ പ്രധാന പ്രചാരണായുധമാക്കിയത് എൽപിജി വിലയും വിലക്കയറ്റവുമാണ്. ഇതു ബിജെപിക്ക് കർണാടകയിൽ തിരിച്ചടിയാകുകയും ചെയ്തു.
മധ്യപ്രദേശിലും തെലങ്കാനയിലും അധികാരത്തിൽ എത്തിയാൽ 500 രൂപയ്ക്ക് ഗാർഹിക സിലിണ്ടർ നൽകുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന, കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ നിലവിൽ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്കും ഉജ്വല പദ്ധതിയിലുൾപ്പെട്ടവർക്കും 500 രൂപയാണ് ഗാർഹിക സിലിണ്ടറിന്. ഈ രീതി ഛത്തീസ്ഗഡിലും പ്രതീക്ഷിക്കാമെന്നാണ് മുഖ്യമന്ത്രി ഭൂപേഷ് ബഗേൽ സൂചിപ്പിച്ചിട്ടുള്ളത്.
∙ തിരഞ്ഞെടുപ്പ് കഴിഞ്ഞു, ജനം ഇന്ധനമടിച്ചു
2022 മാർച്ചിലെ നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ രാജ്യത്ത് ഇന്ധനവില വർധിക്കുമെന്ന റിപ്പോർട്ടുകളെ തുടർന്നു മാർച്ച് മാസത്തിലെ ആദ്യ വാരങ്ങളിൽ ജനങ്ങൾ വാഹനങ്ങളിൽ ഫുൾ ടാങ്ക് അടിച്ചതോടെ ഇന്ധന വിൽപന കോവിഡിനു മുൻപുള്ള കണക്കുകൾക്കും മുകളിലെത്തിയിരുന്നു. ഇന്ധന വിൽപനയിൽ 20 ശതമാനം വർധനയുണ്ടായെന്നാണ് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി രാജ്യസഭയിൽ പറഞ്ഞത്. ‘തിരഞ്ഞെടുപ്പ് കഴിഞ്ഞു, ഇന്ധന ടാങ്ക് നിറച്ചോളൂ’ എന്ന രാഹുൽ ഗാന്ധിയുടെ ട്വീറ്റും ശ്രദ്ധേയമായിരുന്നു. 2022 മാർച്ച് 15 വരെയുള്ള ദിവസങ്ങളിൽ 12.36 ലക്ഷം ടൺ പെട്രോൾ വിൽപനയാണ് രാജ്യത്തുണ്ടായത്. മുൻമാസത്തെ ഇതേ കാലയളവിനേക്കാൾ 18.8 ശതമാനം അധികം. മുൻവർഷത്തെ വിൽപനയുമായി താരതമ്യപ്പെടുത്തിയാൽ 17.7 ശതമാനം വർധന. 2019, 2020ലെ കണക്കുകളുമായി താരതമ്യം ചെയ്താൽ യഥാക്രമം 24.4, 24.3 ശതമാനമാണ് വർധന.
ഇതേ കാലയളവിൽ ഡീസൽ വിൽപനയിൽ മുൻ വർഷത്തെ അപേക്ഷിച്ച് 23.7 ശതമാനമാണ് വർധന. 35.3 ലക്ഷം ടൺ ഡീസൽ വിൽപന നടത്തിയപ്പോൾ മുൻ മാസത്തെ അപേക്ഷിച്ച് 32.8 ശതമാനം അധിക വിൽപന. 2019ലെ കണക്കുകൾ പരിശോധിച്ചാൽ 17.3 ശതമാനവും 2020ലെ കണക്കുകൾ പ്രകാരം 33.5 ശതമാനവുമാണ് വർധന. എൽപിജി വിൽപനയിൽ 17 ശതമാനം വർധനയുണ്ടായതായും 2022 മാർച്ച് പകുതി വരെ 13 ലക്ഷം ടൺ വിറ്റുപോയെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പും ഇന്ധന, പാചകവാതക വിലയും ജനങ്ങളും തമ്മിൽ ഇത്രമേൽ ബന്ധമുണ്ടെന്നു തെളിയിക്കുന്നതാണ് ഈ കണക്കുകൾ.
∙ പറയാൻ ലാഭക്കണക്കുകൾ, എന്നിട്ടും...
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില 100 ഡോളറിൽനിന്ന് 70 ഡോളറിലേക്കു താഴ്ന്നപ്പോഴും എണ്ണക്കമ്പനികളുടെ ലാഭം കൂട്ടുന്നതിലായിരുന്നു കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയത്രയും. മാത്രമല്ല, റഷ്യയിൽനിന്ന് ഇതുവരെയായി വൻ തോതിൽ ക്രൂഡ് ഓയിൽ ഇന്ത്യ വാങ്ങുന്നത് രാജ്യാന്തര വിപണിവിലയേക്കാളും വളരെ കുറഞ്ഞ നിരക്കിലാണ്. ഇതിന്റെ കൃത്യമായ കണക്കുകൾ ഇപ്പോഴും കേന്ദ്ര സർക്കാർ പുറത്തിവിട്ടിട്ടുമില്ല.
റഷ്യ–യുക്രെയ്ൻ യുദ്ധം ആരംഭിക്കും മുൻപ് 2 ശതമാനം മാത്രമുണ്ടായിരുന്ന റഷ്യയിൽനിന്നുള്ള ക്രൂഡ് ഇറക്കുമതി, ഇപ്പോൾ ഇന്ത്യയുടെ ആകെ ക്രൂഡ് ഇറക്കുമതിയുടെ 41.9 ശതമാനമാണ്. ഇതിനോടകം പൊതുമേഖല എണ്ണക്കമ്പനികളെല്ലാം ലാഭക്കണക്കിലേക്കു തിരിച്ചെത്തുകയും ചെയ്തു. പക്ഷേ ജനത്തിനു മേൽ അടിച്ചേൽപ്പിച്ച അധികഭാരം ഒഴിവാക്കാൻ സർക്കാരിനു തിരഞ്ഞെടുപ്പ് അടുക്കുന്നതു വരെ കാത്തിരിക്കേണ്ടി വന്നുവെന്നു മാത്രം. തിരഞ്ഞെടുപ്പിനപ്പുറം എന്തായിരിക്കും പെട്രോൾ–ഡീസൽ വിലയെന്ന ചോദ്യവും അപ്പോൾ ഉയർന്നു വരുന്നു. ഉത്തരം പക്ഷേ ആരോടു ചോദിക്കും?
English Summary: Why LPG and Petrol-Diesel Prices are Coming Down in the Election Years