5000 രൂപ. തന്റെ വിശ്വസ്തന് പണം നൽകിയ ശേഷം ആ പിതാവ് പറഞ്ഞു. ‘‘മകൻ ചോദിച്ചാൽ ആവശ്യാനുസരണം മാത്രം നൽകിയാൽ മതി’’. ആ വിശ്വസ്തൻ പി.സി.വിഷ്ണുനാഥ് എംഎൽഎയാണ്. മകന്റെ പഠനച്ചെലവിന് 5000 രൂപ നീക്കി വച്ച പിതാവ് ഉമ്മൻ ചാണ്ടി അന്ന് മുഖ്യമന്ത്രിയും. 2005 ലാണ് ചാണ്ടി ഉമ്മൻ ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽ ഉപരിപഠനത്തിനു ചേരാൻ ആഗ്രഹം പ്രകടിപ്പിക്കുന്നത്. മകന്റെ തീരുമാനത്തെ ഉമ്മൻ ചാണ്ടി പിന്തുണച്ചു. മുഖ്യമന്ത്രി പുത്രന് സെന്റ് സ്റ്റീഫൻസിലെത്താൻ കുറുക്കു വഴികൾ ഏറെയുണ്ട്. പക്ഷേ ഇരുവരും ആ വഴി പോയില്ല.

5000 രൂപ. തന്റെ വിശ്വസ്തന് പണം നൽകിയ ശേഷം ആ പിതാവ് പറഞ്ഞു. ‘‘മകൻ ചോദിച്ചാൽ ആവശ്യാനുസരണം മാത്രം നൽകിയാൽ മതി’’. ആ വിശ്വസ്തൻ പി.സി.വിഷ്ണുനാഥ് എംഎൽഎയാണ്. മകന്റെ പഠനച്ചെലവിന് 5000 രൂപ നീക്കി വച്ച പിതാവ് ഉമ്മൻ ചാണ്ടി അന്ന് മുഖ്യമന്ത്രിയും. 2005 ലാണ് ചാണ്ടി ഉമ്മൻ ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽ ഉപരിപഠനത്തിനു ചേരാൻ ആഗ്രഹം പ്രകടിപ്പിക്കുന്നത്. മകന്റെ തീരുമാനത്തെ ഉമ്മൻ ചാണ്ടി പിന്തുണച്ചു. മുഖ്യമന്ത്രി പുത്രന് സെന്റ് സ്റ്റീഫൻസിലെത്താൻ കുറുക്കു വഴികൾ ഏറെയുണ്ട്. പക്ഷേ ഇരുവരും ആ വഴി പോയില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

5000 രൂപ. തന്റെ വിശ്വസ്തന് പണം നൽകിയ ശേഷം ആ പിതാവ് പറഞ്ഞു. ‘‘മകൻ ചോദിച്ചാൽ ആവശ്യാനുസരണം മാത്രം നൽകിയാൽ മതി’’. ആ വിശ്വസ്തൻ പി.സി.വിഷ്ണുനാഥ് എംഎൽഎയാണ്. മകന്റെ പഠനച്ചെലവിന് 5000 രൂപ നീക്കി വച്ച പിതാവ് ഉമ്മൻ ചാണ്ടി അന്ന് മുഖ്യമന്ത്രിയും. 2005 ലാണ് ചാണ്ടി ഉമ്മൻ ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽ ഉപരിപഠനത്തിനു ചേരാൻ ആഗ്രഹം പ്രകടിപ്പിക്കുന്നത്. മകന്റെ തീരുമാനത്തെ ഉമ്മൻ ചാണ്ടി പിന്തുണച്ചു. മുഖ്യമന്ത്രി പുത്രന് സെന്റ് സ്റ്റീഫൻസിലെത്താൻ കുറുക്കു വഴികൾ ഏറെയുണ്ട്. പക്ഷേ ഇരുവരും ആ വഴി പോയില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

5000 രൂപ. തന്റെ വിശ്വസ്തന് പണം നൽകിയ ശേഷം ആ പിതാവ് പറഞ്ഞു, ‘‘മകൻ ചോദിച്ചാൽ ആവശ്യാനുസരണം മാത്രം നൽകിയാൽ മതി’’. ആ വിശ്വസ്തൻ പി.സി.വിഷ്ണുനാഥ് എംഎൽഎയാണ്. മകന്റെ പഠനച്ചെലവിന് 5000 രൂപ നീക്കി വച്ച പിതാവ് ഉമ്മൻ ചാണ്ടി അന്ന് മുഖ്യമന്ത്രിയും. 2005ലാണ് ചാണ്ടി ഉമ്മൻ ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽ ഉപരിപഠനത്തിനു ചേരാൻ ആഗ്രഹം പ്രകടിപ്പിക്കുന്നത്. മകന്റെ തീരുമാനത്തെ ഉമ്മൻ ചാണ്ടി പിന്തുണച്ചു. മുഖ്യമന്ത്രി പുത്രന് സെന്റ് സ്റ്റീഫൻസിലെത്താൻ കുറുക്കു വഴികൾ ഏറെയുണ്ട്. പക്ഷേ ഇരുവരും ആ വഴി പോയില്ല. ഒരു ദിവസം ഉമ്മൻ ചാണ്ടിയും ചാണ്ടി ഉമ്മനും ഡൽഹിയിൽ റാം മനോഹർ ലോഹ്യ ആശുപത്രിക്കു സമീപമുള്ള കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ഫ്ലാറ്റിൽ എത്തി.

 

നാട്ടിലെ കോൺഗ്രസ് പരിപാടിയിൽ പ്രസംഗിക്കുന്ന ചാണ്ടി ഉമ്മൻ (ഫയൽ ചിത്രം: Facebook/Chandy Oommen)
ADVERTISEMENT

ചാണ്ടിക്ക് ഇവിടെ നിന്നു പഠിക്കാം. സെന്റ് സ്റ്റീഫൻസിൽ പ്രവേശന പരീക്ഷ പാസാകാം. ചേരാം. അതോടെ താമസവും ഭക്ഷണവും സൗജന്യം. അന്ന് യൂത്ത് കോൺഗ്രസിന്റെ ദൗത്യവുമായി പി.സി.വിഷ്ണുനാഥും ഡൽഹിയിലുണ്ട്. കൊടിക്കുന്നിലിന്റെ ഫ്ലാറ്റിലാണ് വിഷ്ണുനാഥും. ചാണ്ടിയെ ഡൽഹിയിൽ ആക്കി മടങ്ങുമ്പോഴാണ് വട്ടച്ചെലവിനുള്ള പണം ഉമ്മൻ ചാണ്ടി വിഷ്ണുനാഥിന് കൈമാറുന്നതും. ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം ചെരിപ്പിടാതെ നടക്കുന്ന ചാണ്ടി ഉമ്മനെ ഏവരും കണ്ടു. എന്നാൽ ജീവിതത്തിൽ പൊരിവെയിലിൽ നടക്കുമ്പോഴും ചാണ്ടിക്ക് ഉമ്മന്‍ ചാണ്ടി ഒരിക്കലും തണൽ ഒരുക്കിയില്ലെന്ന് ആരും കണ്ടില്ലെന്നതാണ് സത്യം.

 

ജനനേതാവായ പിതാവിന്റെ പിന്നാലെ ഒരിക്കലും ചാണ്ടി നടന്നില്ല. പിന്നാലെ മകൻ വരുന്നുണ്ടോ എന്ന് ഉമ്മൻ ചാണ്ടി തിരിഞ്ഞും നോക്കിയിരുന്നില്ല. ഇരുവരും തങ്ങളുടേതായ പാതകളിലൂടെ യാത്ര ചെയ്തു. ഒടുവിൽ പുതുപ്പള്ളിയിൽ ആ രണ്ടു പാതകളും സംഗമിക്കുകയാണ്. വിധിയുടെ നിയോഗം പോലെ. ചാണ്ടി ഉമ്മൻ ഇനി ഉമ്മൻ ചാണ്ടിയുടെ പിൻഗാമി. ആൾക്കൂട്ടങ്ങളുടെ ഇടയിലൂടെയുള്ള ഉമ്മൻ ചാണ്ടിയുടെ യാത്ര ഇനി മകൻ തുടരും.

സുപ്രീം കോടതിയ്ക്കു മുന്നിൽ നിന്നുള്ള ചിത്രം. (Photo Credit:Instagram/Chandy Oommen)

 

ADVERTISEMENT

∙ ‘ലണ്ടൻ സ്കൂളിലെ പൂർവ വിദ്യാർഥി, സുപ്രീം കോടതിയിൽ വക്കീൽ’

ചാണ്ടി ഉമ്മന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ശശി തരൂർ എത്തിയപ്പോൾ. (PTI Photo)

 

കന്നി മത്സരത്തിൽ എംഎൽഎയാകുമ്പോൾ ചാണ്ടി ഉമ്മൻ 37 വയസ്. ഇതേ പ്രായത്തിൽ ഉമ്മൻ ചാണ്ടി ആഭ്യന്തര മന്ത്രിയായിരുന്നു. എംഎൽഎ സ്ഥാനത്ത് ഹാട്രിക് നേടിയ നേതാവും. 1986 ൽ ചാണ്ടി ഉമ്മൻ ജനിക്കുമ്പോൾ കേരളത്തിൽ കോൺഗ്രസ് രാഷ്ട്രീയം ഗ്രൂപ്പു വഴക്കിന്റെ മൂർധന്യത്തിലും. കെ. കരുണാകരൻ, എ.കെ. ആന്റണി, ഉമ്മനാ‍ ചാണ്ടി എന്നിവരുടെ നേതൃത്വത്തിൽ എഐ വിഭാഗങ്ങളുടെ മത്സരം രൂക്ഷമായ കാലം. കലൂഷിതമായ രാഷ്ട്രീയപ്പോരിൽ ഒരു ഭാഗത്ത് എന്നും ഉമ്മൻ ചാണ്ടിയുടെ മുഖവുമുണ്ട്. ഈ തിരക്കിലൂടെ കടന്നു പോയി ചാണ്ടി ഉമ്മന്റെ ബാല്യവും കൗമാരവും. ആദർശങ്ങളുടെയും നിലപാടുകളുടെയും ഭാഗത്ത് ഉറച്ചു നിന്ന പിതാവിനെ ചാണ്ടി ഉമ്മൻ നിരന്തരം കണ്ടു.

സെന്റ് സ്റ്റീഫൻസ് കോളജിലെ തിരഞ്ഞെടുപ്പു കാലത്ത് ചാണ്ടി ഉമ്മൻ. (ഫയൽ ചിത്രം: Facebook/Chandy Oommen)

 

രാഹുൽ ഗാന്ധിക്കൊപ്പം ചാണ്ടി ഉമ്മൻ. കെ.സി.വേണുഗോപാൽ, പി.സി.വിഷ്ണുനാഥ് തുടങ്ങിയവർ സമീപം. (ഫയൽ ചിത്രം: Facebook/Chandy Oommen)
ADVERTISEMENT

1994 ൽ കെ.കരുണാകരന്റെ രാജിയോടെ എ.കെ.ആന്റണിയും ഉമ്മൻ ചാണ്ടിയും കോൺഗ്രസ് നേതൃത്വത്തിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. പിന്നീടുള്ള കാലം ഉമ്മൻ ചാണ്ടിക്ക് തിരക്കിന്റെ ദിനങ്ങൾ. ഇതിനിടയിലാണ് ചാണ്ടി ഉമ്മന്റെ വിദ്യാർഥി ജീവിതവും. 2001 ൽ ആന്റണി സർക്കാർ വീണ്ടും അധികാരത്തിൽ. ആന്റണി രാജി വച്ചതിനെ തുടർന്ന് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി. എന്നാൽ മുഖ്യമന്ത്രി പുത്രനായ ചാണ്ടി ഉമ്മനിൽ വലിയ മാറ്റം വന്നില്ല. പലർക്കും വീണു കിട്ടിയ ‘മുഖ്യമന്ത്രി പുത്രൻ’ എന്ന പദവിയും ചാണ്ടി ഉമ്മനെ തേടിയെത്തിയതുമില്ല. ആരോപണങ്ങൾ തന്നിലൂടെ പിതാവിലേക്ക് എത്താൻ ചാണ്ടി ഉമ്മൻ വഴിയൊരുക്കിയതുമില്ല.

ഭാരത് ജോഡോ യാത്രയ്ക്കിടെ. (Photo Credit : Chandy Oommen/Instagram)

 

നന്നായി പഠിക്കാമെന്ന് മകൻ. അതു തന്നെ വഴിയെന്ന് പിതാവും. സെന്റ് സ്റ്റീഫൻസ് കോളജിൽ നിന്ന് ബിരുദം, 2 എൽഎൽഎം, ഡൽഹി സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം, ഉന്നത പഠനം ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നും. അഭിഭാഷകനായി സുപ്രീം കോടതിയിലും. പഠിച്ചതും തിരഞ്ഞെടുത്തതും ഒരു പ്രഫഷനലിന്റെ വഴി. പക്ഷേ എത്തിയത് രാഷ്ട്രീയത്തിൽ. അതിന് വഴിത്തിരിവായത് മറ്റൊരു ചെറുപ്പക്കാരനാണ്. ആ നാൽക്കവല കേരളത്തിൽ അല്ലതാനും.

 

ഉമ്മൻചാണ്ടി പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിൽ വോട്ട് ചെയ്ത ശേഷം മകൾ മറിയ, കൊച്ചു മകൻ എഫ്നോവ, ഭാര്യ മറിയാമ്മ, മകൻ ചാണ്ടി ഉമ്മൻ എന്നിവർക്കൊപ്പം സെൽഫിക്കു പോസ് ചെയ്യുന്നു. ഫയൽ ചിത്രം: റിജോ ജോസഫ്∙മനോരമ)

∙ കർക്കശക്കാരനായ തിരഞ്ഞെടുപ്പു കമ്മിഷൻ അംഗം, ‘പക്കാ പ്രഫഷനൽ’

 

ചാണ്ടി ഉമ്മൻ ഇന്ന് ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയാണ്. അതിനു മുമ്പേ മറ്റൊരു നേതാവിന്റെ പിൻഗാമിയായി. ഏവരുടെയും സ്വപ്നമാണ് സെന്റ് സ്റ്റീഫൻസ് കോളജിൽ പഠനം. അവിടെ ശക്തമാണ് കെഎസ്‌യുവിന്റെ ദേശീയ പതിപ്പായ എൻഎസ്‌യുഐ (നാഷനൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ). കോൺഗ്രസ് പ്രവർത്തക സമിതി അംഗമായ ശശി തരൂർ സെന്റ് സ്റ്റീഫൻസിൽ ചെയർമാനായിരുന്നു. മലയാളിയായ ശ്രദ്ധേയനായ ചെയർമാൻ. ഇന്നും ശശി തരൂരിന്റെ വിലപ്പെട്ട പല പദവികളിലൊന്ന്. കേരളത്തിൽ നിന്ന് തനിക്ക് പിൻഗാമിയെ കണ്ടെത്താൻ ശശി തരൂരിന് കാത്തിരിക്കേണ്ടി വന്നത് 35 വർഷം. ചാണ്ടി ഉമ്മൻ വരുന്നതു വരെ.

തദ്ദേശ തിരഞ്ഞെടുപ്പു സമയത്ത് പ്രചാരണ പരിപാടിയിൽ സംസാരിക്കുന്ന ചാണ്ടി ഉമ്മൻ. (ഫയൽ ചിത്രം: Facebook/Chandy Oommen)

 

എളുപ്പമല്ല സെന്റ് സ്റ്റീഫൻസ് കോളജിൽ ചെയർമാൻ സ്ഥാനത്ത് എത്തുകയെന്ന് പി.സി. വിഷ്ണുനാഥ് പറഞ്ഞു. ‘‘നന്നായി പ്രവർത്തിക്കണം. അതു മാത്രമാണ് മൂലധനം. സെന്റ് സ്റ്റീഫൻസ് ചെയർമാൻ സ്ഥാനത്ത് എത്താൻ ഉമ്മൻ ചാണ്ടിക്ക് എത്രത്തോളം സഹായിക്കാൻ കഴിയുമെന്നും ഓർക്കാം’’. വിഷ്ണു നാഥ് പറഞ്ഞു. സെന്റ് സ്റ്റീഫൻസിലെ ചെയർമാനെ അക്കാലത്ത് പാർട്ടിയിൽ സജീവമായ രാഹുൽ ഗാന്ധി ശ്രദ്ധിച്ചിരുന്നു. യൂത്ത് കോൺഗ്രസിൽ തന്റെ ടീമിൽ ചാണ്ടിയും വേണമെന്ന് രാഹുൽ നിശ്ചയിച്ചു. പാർട്ടിയിൽ പ്രഫഷനലിസം കൊണ്ടു വരാനാണ് രാഹുലിന്റെ ശ്രമം. അങ്ങനെ പ്രഫഷനൽ ആകേണ്ട ചാണ്ടി ഉമ്മൻ രാഹുൽ ബ്രിഗേഡിന്റെ ഭാഗമായി. യൂത്ത് കോൺഗ്രസിൽ തിരഞ്ഞെടുപ്പു നടത്താൻ ഇക്കാലത്ത് രാഹുൽ തീരുമാനിച്ചു. അതിനായി ദേശീയ തിരഞ്ഞെടുപ്പു കമ്മിഷൻ രൂപീകരിച്ചു.

ചാണ്ടി ഉമ്മന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിൽ നിന്ന്. ചിത്രം ∙ മനോരമ

 

നിയമ ബിരുദധാരി, സംഘടനാ പാടവം ഈ രണ്ടു ഗുണങ്ങളുമുള്ള ചാണ്ടി ഉമ്മനെ കമ്മിഷൻ അംഗമാക്കി രാഹുൽ. അതൊരു വഴിത്തിരിവായിരുന്നു. സത്യത്തിൽ പിതാവിന്റെ പാതയിലേക്ക് രാഹുൽ ചാണ്ടിയെ വഴിതിരിച്ചു വിടുകയായിരുന്നു. ജനങ്ങളുടെ ഇടയിലാണ് ചാണ്ടിയുടെ സ്ഥാനമെന്ന് രാഹുൽ മനസിലാക്കിയിരുന്നുവെന്നും പറയാം. അങ്ങനെ 2012 ൽ ചാണ്ടി ഉമ്മൻ തട്ടകം കേരളത്തിലാക്കി. അക്കാലത്ത് യൂത്ത് കോൺഗ്രസിൽ തിരഞ്ഞെടുപ്പ് നടന്നു. തിരഞ്ഞെടുപ്പിൽ വിജയിച്ച ചാണ്ടി യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി. 11 വർഷങ്ങൾക്കു മുമ്പ് സംസ്ഥാന രാഷ്ട്രീയത്തിലെത്തിയ ചാണ്ടി ഉമ്മനെ വഴിയിൽ തടഞ്ഞത് മറ്റൊരു നേതാവായിരുന്നു. ചാണ്ടിയുടെ സ്വന്തം നേതാവ് തന്നെ.

 

തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ ജനങ്ങളെ അഭിവാദ്യം ചെയ്യുന്ന ചാണ്ടി ഉമ്മൻ. (ചിത്രം∙മനോരമ)

∙ എന്തിനായിരിക്കാം ചാണ്ടി ഉമ്മന്റെ സെക്രട്ടറി സ്ഥാനം പിതാവ് വെട്ടിയത്?

 

രാഹുൽ ഗാന്ധിയുടെ യൂത്ത് കോൺഗ്രസ് ജോഡോ യാത്രയുടെ ഭാഗമായാണ് വാസ്തവത്തിൽ ചാണ്ടി കേരളത്തിൽ എത്തിയത്. പി.സി.വിഷ്ണുനാഥാണ് പ്രസിഡന്റ്. യുവസംഘടന സജീവമായി മുന്നേറുന്ന കാലം. പുനഃസംഘടനാ കാലമായി. ഒരു ദിവസം വിഷ്ണുനാഥ് ഉമ്മൻ ചാണ്ടിയെ കാണാനെത്തി. ചാണ്ടി ഉമ്മനെ മത്സരിപ്പിക്കാൻ അനുവാദം ചോദിക്കാൻ.
വിഷ്ണുനാഥ്: യുത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ചാണ്ടിയെ മത്സരിപ്പിക്കട്ടെ. നിലവിൽ ജനറൽ സെക്രട്ടറിയാണ്. തിരഞ്ഞെടുപ്പിൽ വന്നതാണ്. ആ നിലയ്ക്ക് അർഹനാണ്.
ഉമ്മൻ ചാണ്ടി : വേണ്ട മറ്റൊരാളുടെ അവസരം കളയരുത്.

 

ഇനി സംസാരിച്ചിട്ടു കാര്യമില്ല. വിഷ്ണുനാഥ് മടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ ഉമ്മൻ ചാണ്ടിയുടെ വിളിയെത്തി. മനസ് മാറിക്കാണുമോ‍? വിഷ്ണുവിന് സംശയം. ഫോണെടുത്തു.
ഉമ്മൻ ചാണ്ടി: ചാണ്ടിയെ താൻ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അല്ലേ ആലോചിച്ചത്.
വിഷ്ണു നാഥ് : അതേ
ഉമ്മൻ ചാണ്ടി: അപ്പോൾ അവിടെ ഒരു ഒഴിവുണ്ട്. ആ സ്ഥാനത്തേക്ക് ചാണ്ടി വേണ്ട. അടൂരിലുള്ള വിമലിനെ ആ ഒഴിവിലേക്ക് പരിഗണിക്കാം.

 

ചാണ്ടി ഉമ്മനെ നിരുത്സാഹപ്പെടുത്തുക മാത്രമല്ല ആ ഒഴിവു കൂടി ഉമ്മൻ ചാണ്ടി അടച്ചുവെന്നു വിഷ്ണുനാഥ് പറയുന്നു. അതിൽ ചാണ്ടി ഉമ്മന് നിരാശയുമുണ്ടായിരുന്നില്ല. വേണ്ടിടത്തെല്ലാം പിതാവിനെ സഹായിക്കാൻ ചാണ്ടി ഉമ്മൻ എത്തി. 2011 മുതൽ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ പ്രചാരണത്തിൽ ചാണ്ടിയും സജീവമായി പങ്കെടുത്തു. പ്രചാരണത്തിൽ പിതാവിന്റെ സഹായി അത്രമാത്രം. എന്നാൽ ഉമ്മൻ ചാണ്ടി രണ്ടാം വട്ടം മുഖ്യമന്ത്രി ആയപ്പോഴും ആരും അധികാരത്തിന്റെ ഇടനാഴികളിൽ ചാണ്ടി ഉമ്മനെ കണ്ടില്ല. ലോക്സഭാ തിര‍ഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ചാണ്ടിയുടെ പേര് പല വട്ടം ചർച്ചയിൽ വന്നു. പക്ഷേ ചാണ്ടി മാത്രം വന്നില്ല. ഈ സമയം പൊതു പ്രവർത്തനത്തിന്റെ പാതയിൽ തന്നെയായിരുന്നു ചാണ്ടി ഉമ്മൻ. അതാരും കണ്ടില്ലെന്നു മാത്രം. അതെവിടെയാണ്?

 

∙ ഈ യുവാവിനെതിരെ സാമൂഹിക അകലം ലംഘിച്ചതിന് കേസ് എടുക്കേണ്ടി വരും?

 

കോവിഡ് കാലം. ഏറ്റവും രൂക്ഷം ഡൽഹിയിൽ. ഒരു ദിവസം ഡീൻ കുര്യാക്കോസ് എംപിയെ തേടി ഡൽഹി പൊലീസിന്റെ വിളിയെത്തി. സാമൂഹിക അകലം കർശനമായി പാലിക്കുന്ന കാലമാണ്. ചേരികളിൽ ചില സ്ഥലത്ത് ആൾക്കൂട്ടം. ഏതാണ്ട് പുതുപ്പള്ളിയിൽ ഞായറാഴ്ച കാണുന്നതു പോലെ തന്നെ. അതിനു നടുവിൽ ചാണ്ടി ഉമ്മനും. ചാണ്ടി താമസിക്കുന്നത് ഡീനിന്റെ ഫ്ലാറ്റിലാണ്. ‘‘കോവിഡ് കിറ്റ് വിതരണമാണ് ചാണ്ടി ഉമ്മന്റെ പരിപാടി. ചേരികളിൽ എല്ലാം ഓടിയെത്തി കിറ്റ് വിതരണമാണ്. ഇതെല്ലാം കഴിഞ്ഞ് രാത്രി ഫ്ലാറ്റിലെത്തും. അതു കഴിഞ്ഞാൽ അവിടെയും കിറ്റ്  വിതരണം തുടരും.’’ ഡീൻ കുര്യാക്കോസ് പറഞ്ഞു.

 

നാടു മുഴുവൻ കറങ്ങി വൈകിട്ട് ചാണ്ടി ഫ്ലാറ്റിൽ വരുന്നതിനാൽ തനിക്കും ഭയമുണ്ടെന്ന് ഡീൻ കുര്യാക്കോസ് ചില നേതാക്കളെ വിളിച്ച് ആശങ്ക അറിയിച്ചെന്ന് മറ്റൊരു കഥയുമുണ്ട്. കോവിഡ് കാലത്ത് 1500 ൽ ഏറെ മൊബൈൽ ഫോണുകളാണ് വിദ്യാർഥികൾക്ക് പഠിക്കാൻ ചാണ്ടി വിതരണം ചെയ്തത്. ഉമ്മൻ ചാണ്ടിയിൽ നിന്ന് രാഷ്ട്രീയം മാത്രമല്ല ചാണ്ടി പഠിച്ചതെന്ന് സുഹൃത്തും പാലക്കാട് ഡിസിസി ജനറൽ സെക്രട്ടറിയുമായ എസ്.കൃഷ്ണദാസ് പറയുന്നു. 

 

‘‘ആരെങ്കിലും തങ്ങളുടെ ബുദ്ധിമുട്ട് പറഞ്ഞാൽ ചാണ്ടിക്കു വിഷമമാകും. കോവിഡ് കാലത്ത് പാലക്കാട് പുതുപ്പള്ളിത്തെരുവിൽ ഞങ്ങൾ എ പ്ലസ് നേടിയവരെ ആദരിച്ചു. പരിപാടിയിൽ ചാണ്ടി ഉമ്മനും പങ്കെടുത്തു. അതു കഴിഞ്ഞപ്പോൾ ആരോ പറഞ്ഞു. കോവിഡിൽ അച്ഛനും അമ്മയും മരിച്ചു പോയ കുട്ടിയുടെ തുടർപഠനം മുടങ്ങിയെന്ന്. എന്തു ചെയ്യാമെന്ന് ഞങ്ങൾ ആലോചിച്ചിരുന്നു. വഴിയൊന്നും കണ്ടില്ല. പിന്നീട് അവരുടെ ബന്ധുക്കൾ പറഞ്ഞാണ് അറിഞ്ഞത്, ഏതാനും ദിവസം കഴിഞ്ഞ് ചാണ്ടി ഉമ്മൻ ആ കുട്ടിയുടെ വീട്ടിൽ വന്ന് തന്നാൽ കഴിയാവുന്ന സഹായങ്ങൾ കൈമാറിയെന്ന്. ഞങ്ങളോട് ഇക്കാര്യം പറഞ്ഞതുമില്ല,’’ കൃഷ്ണദാസ് പറഞ്ഞു.

 

ആരെയും സഹായിക്കാൻ ചാണ്ടിക്ക് മടിയില്ല. പ്രായമായവരെ ശുശ്രൂഷിക്കാനും. 7 വർഷം ഉമ്മൻ ചാണ്ടിയെ കരുതലോടെ ശുശ്രൂഷിച്ചത് നമ്മൾ കണ്ടതാണ്. എല്ലാം മാറ്റി വച്ചാണ് ചാണ്ടി ഉമ്മൻ പിതാവിനെ ശുശ്രൂഷിച്ചത്, കൃഷ്ണദാസ് ഓർക്കുന്നു. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിനു ശേഷം നടന്ന ഉപതിരഞ്ഞെടുപ്പിലെ വിജയത്തോടെ അടുത്ത ചുമതലയും ചാണ്ടിയെ തേടി എത്തുന്നു. ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയെ ശുശ്രൂഷിക്കുക. കഴിഞ്ഞ 53 വർഷം ഉമ്മൻ ചാണ്ടി എങ്ങനെയാണോ പുതുപ്പള്ളിയെ കരുതിയത്, അതു പോലെ. ചാണ്ടി ഉമ്മന്റെ മുന്നിലുള്ള വെല്ലുവിളിയും അതു തന്നെയാകും. എങ്ങനെയാകും ആ ദൗത്യം ചാണ്ടി പൂർത്തിയാക്കുക?

 

∙ പുതുപ്പള്ളി ജോഡോ യാത്ര തുടരുകയാണ്

 

പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസം. കലാശക്കൊട്ടിന് തന്റെ ആശയം ചാണ്ടി നേതാക്കളുമായി പങ്കു വച്ചു. മണ്ഡലത്തിലൂടെ പദയാത്ര നടത്തുക. ഗംഭീരമായ കലാശക്കൊട്ടിന് പകരം ജനങ്ങൾക്കിടയിലൂടെ നടക്കുക. ജോഡോ യാത്രയിൽ ചെരുപ്പില്ലാതെ 4000 കിലോമീറ്റർ നടന്ന ചാണ്ടിയുടെ വാക്കിൽ ആർക്കും അവിശ്വാസമില്ല. ആശയം നല്ലതാണ്. പുതുമയുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അടക്കം ചർച്ച ചെയ്തു. പ്രധാന പ്രശ്നം ഇതാണ്. പ്രചാരണത്തിന്റെ അവസാന ദിവസം മണ്ഡലത്തിന്റെ എല്ലാ ഭാഗത്തും സ്ഥാനാർഥി എത്താൻ നാട്ടുകാരും പ്രവർത്തകരും ആഗ്രഹിക്കില്ലേ.

 

പദയാത്ര ആയാൽ അതു സാധിക്കില്ല. അതിനാൽ ഒഴിവാക്കാം. എന്നാൽ പദയാത്ര എന്ന ആശയം വഴി ചാണ്ടി തന്റെ നയം വ്യക്തമാക്കുകയായിരുന്നു. പിതാവിന്റെ പാത എങ്ങനെയാകും പിന്തുടരുകയെന്ന്. ഇനി എവിടെയാണ് താൻ സമയം ചിലവഴിക്കാൻ പോകുന്നതെന്നും. കഠിനാധ്വാനിയും ഊർജ്വസ്വലനുമായ ചെറുപ്പക്കാരനാണ് ചാണ്ടി ഉമ്മനെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ‘‘പ്രചാരണത്തിൽ ഞങ്ങൾക്ക് അതു ബോധ്യമായി. ഉമ്മൻ ചാണ്ടിയുടെ പല ഗുണങ്ങളും ചാണ്ടിയിൽ കാണാം. ഏവരെയും കരുതലോടെ കാണാനും അറിയാം. ചാണ്ടിക്ക് എല്ലാ അർഥത്തിലും ഉമ്മൻ ചാണ്ടിയുടെ പാത പിന്തുടരാൻ കഴിയും’’.

 

വാസ്തവത്തിൽ പുതുപ്പള്ളിയിലും കോൺഗ്രസ് പാർട്ടിയിലും ചാണ്ടിയെ കാത്തിരിക്കുന്ന ദൗത്യം ഏറെ വലുതാണ്. പിതാവിനെ ദൈവത്തെപ്പോലെ ചാണ്ടി കണ്ടിരുന്നു. ആ പിതാവ് ഇനി ചാണ്ടിയുടെ വഴികാട്ടി. അതേ സമയം പ്രവർത്തനത്തിൽ ഉമ്മൻ ചാണ്ടിയോളം എത്താനുള്ള ലക്ഷ്യവും ചാണ്ടിയുടെ മുന്നിലുണ്ട്. അതേ പുതുപ്പള്ളി ജോഡോ യാത്ര തുടരുകയാണ്.

 

 

English Summary : New Winner For Puthuppally Constituency; Life of Chandy Oommen