ഇനി എൻഡിഎയും ‘ഇന്ത്യ’യും നേർക്കുനേർ! ഇതു ലോക്സഭ തിരഞ്ഞെടുപ്പിന്റെ ‘റിഹേഴ്സൽ’; ബിജെപി പേടിക്കണോ ഈ ജനവിധി?
കേരളത്തിൽ പുതുപ്പള്ളിയായിരുന്നു ശ്രദ്ധാകേന്ദ്രമെങ്കിൽ ദേശീയ തലത്തിൽ അത് ഉത്തർപ്രദേശിലെ ഘോസിയായിരുന്നു. പ്രതിപക്ഷത്തിന്റെ ‘ഇന്ത്യ’ മുന്നണിയും ഭരണപക്ഷത്തിന്റെ ‘എൻഡിഎ’യും നേരിട്ട് ഏറ്റുമുട്ടുന്ന പ്രധാന മണ്ഡലമായതാണ് ഘോസിയെ ശ്രദ്ധാകേന്ദ്രമാക്കിയത്. ഇവയ്ക്കൊപ്പം തിരഞ്ഞെടുപ്പ് നടന്ന 5 മണ്ഡലങ്ങളും ഏറെ പ്രധാനപ്പെട്ടതാണ്. ‘ഇന്ത്യ’ മുന്നണി ഭാവിയാത്ര എങ്ങനെ വേണമെന്ന് ഈ നിയമസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് വിധിയെഴുതി. ഇന്ത്യ മുന്നണിയിൽ ചില മണ്ഡലങ്ങളിൽ ഒത്തൊരുമയും മറ്റിടങ്ങളിൽ മേഖലകളിൽ പടലപ്പിണക്കങ്ങളും നിലനിന്നു. പ്രതിപക്ഷ ഐക്യത്തെ എങ്ങനെ നേരിടണമെന്ന് ഈ വിധിയെഴുത്ത് ബിജെപിക്കും ഏറെ പാഠങ്ങൾ നൽകി. അവസാനവട്ട ഫലങ്ങൾ വരുമ്പോൾ ഇന്ത്യ മുന്നണി എൻഡിഎയേക്കാള്‍ മുന്നിലാണ്. അതായത്, തിരഞ്ഞെടുപ്പ് നടന്ന 7 മണ്ഡലങ്ങളിൽ നാലെണ്ണം പ്രതിപക്ഷത്തിന്റെ ‘ഇന്ത്യ’ക്കൊപ്പവും മൂന്നെണ്ണം ബിജെപിക്കുമാണ്.
കേരളത്തിൽ പുതുപ്പള്ളിയായിരുന്നു ശ്രദ്ധാകേന്ദ്രമെങ്കിൽ ദേശീയ തലത്തിൽ അത് ഉത്തർപ്രദേശിലെ ഘോസിയായിരുന്നു. പ്രതിപക്ഷത്തിന്റെ ‘ഇന്ത്യ’ മുന്നണിയും ഭരണപക്ഷത്തിന്റെ ‘എൻഡിഎ’യും നേരിട്ട് ഏറ്റുമുട്ടുന്ന പ്രധാന മണ്ഡലമായതാണ് ഘോസിയെ ശ്രദ്ധാകേന്ദ്രമാക്കിയത്. ഇവയ്ക്കൊപ്പം തിരഞ്ഞെടുപ്പ് നടന്ന 5 മണ്ഡലങ്ങളും ഏറെ പ്രധാനപ്പെട്ടതാണ്. ‘ഇന്ത്യ’ മുന്നണി ഭാവിയാത്ര എങ്ങനെ വേണമെന്ന് ഈ നിയമസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് വിധിയെഴുതി. ഇന്ത്യ മുന്നണിയിൽ ചില മണ്ഡലങ്ങളിൽ ഒത്തൊരുമയും മറ്റിടങ്ങളിൽ മേഖലകളിൽ പടലപ്പിണക്കങ്ങളും നിലനിന്നു. പ്രതിപക്ഷ ഐക്യത്തെ എങ്ങനെ നേരിടണമെന്ന് ഈ വിധിയെഴുത്ത് ബിജെപിക്കും ഏറെ പാഠങ്ങൾ നൽകി. അവസാനവട്ട ഫലങ്ങൾ വരുമ്പോൾ ഇന്ത്യ മുന്നണി എൻഡിഎയേക്കാള്‍ മുന്നിലാണ്. അതായത്, തിരഞ്ഞെടുപ്പ് നടന്ന 7 മണ്ഡലങ്ങളിൽ നാലെണ്ണം പ്രതിപക്ഷത്തിന്റെ ‘ഇന്ത്യ’ക്കൊപ്പവും മൂന്നെണ്ണം ബിജെപിക്കുമാണ്.
കേരളത്തിൽ പുതുപ്പള്ളിയായിരുന്നു ശ്രദ്ധാകേന്ദ്രമെങ്കിൽ ദേശീയ തലത്തിൽ അത് ഉത്തർപ്രദേശിലെ ഘോസിയായിരുന്നു. പ്രതിപക്ഷത്തിന്റെ ‘ഇന്ത്യ’ മുന്നണിയും ഭരണപക്ഷത്തിന്റെ ‘എൻഡിഎ’യും നേരിട്ട് ഏറ്റുമുട്ടുന്ന പ്രധാന മണ്ഡലമായതാണ് ഘോസിയെ ശ്രദ്ധാകേന്ദ്രമാക്കിയത്. ഇവയ്ക്കൊപ്പം തിരഞ്ഞെടുപ്പ് നടന്ന 5 മണ്ഡലങ്ങളും ഏറെ പ്രധാനപ്പെട്ടതാണ്. ‘ഇന്ത്യ’ മുന്നണി ഭാവിയാത്ര എങ്ങനെ വേണമെന്ന് ഈ നിയമസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് വിധിയെഴുതി. ഇന്ത്യ മുന്നണിയിൽ ചില മണ്ഡലങ്ങളിൽ ഒത്തൊരുമയും മറ്റിടങ്ങളിൽ മേഖലകളിൽ പടലപ്പിണക്കങ്ങളും നിലനിന്നു. പ്രതിപക്ഷ ഐക്യത്തെ എങ്ങനെ നേരിടണമെന്ന് ഈ വിധിയെഴുത്ത് ബിജെപിക്കും ഏറെ പാഠങ്ങൾ നൽകി. അവസാനവട്ട ഫലങ്ങൾ വരുമ്പോൾ ഇന്ത്യ മുന്നണി എൻഡിഎയേക്കാള്‍ മുന്നിലാണ്. അതായത്, തിരഞ്ഞെടുപ്പ് നടന്ന 7 മണ്ഡലങ്ങളിൽ നാലെണ്ണം പ്രതിപക്ഷത്തിന്റെ ‘ഇന്ത്യ’ക്കൊപ്പവും മൂന്നെണ്ണം ബിജെപിക്കുമാണ്.
കേരളത്തിൽ പുതുപ്പള്ളിയായിരുന്നു ശ്രദ്ധാകേന്ദ്രമെങ്കിൽ ദേശീയ തലത്തിൽ അത് ഉത്തർപ്രദേശിലെ ഘോസിയായിരുന്നു. പ്രതിപക്ഷത്തിന്റെ ‘ഇന്ത്യ’ മുന്നണിയും ഭരണപക്ഷത്തിന്റെ ‘എൻഡിഎ’യും നേരിട്ട് ഏറ്റുമുട്ടുന്ന പ്രധാന മണ്ഡലമായതാണ് ഘോസിയെ ശ്രദ്ധാകേന്ദ്രമാക്കിയത്. ഇവയ്ക്കൊപ്പം തിരഞ്ഞെടുപ്പ് നടന്ന 5 മണ്ഡലങ്ങളും ഏറെ പ്രധാനപ്പെട്ടതാണ്. ‘ഇന്ത്യ’ മുന്നണി ഭാവിയാത്ര എങ്ങനെ വേണമെന്ന് ഈ നിയമസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് വിധിയെഴുതി.
ഇന്ത്യ മുന്നണിയിൽ ചില മണ്ഡലങ്ങളിൽ ഒത്തൊരുമയും മറ്റിടങ്ങളിൽ മേഖലകളിൽ പടലപ്പിണക്കങ്ങളും നിലനിന്നു. പ്രതിപക്ഷ ഐക്യത്തെ എങ്ങനെ നേരിടണമെന്ന് ഈ വിധിയെഴുത്ത് ബിജെപിക്കും ഏറെ പാഠങ്ങൾ നൽകി. അവസാനവട്ട ഫലങ്ങൾ വരുമ്പോൾ ഇന്ത്യ മുന്നണി എൻഡിഎയേക്കാള്‍ മുന്നിലാണ്. അതായത്, തിരഞ്ഞെടുപ്പ് നടന്ന 7 മണ്ഡലങ്ങളിൽ നാലെണ്ണം പ്രതിപക്ഷത്തിന്റെ ‘ഇന്ത്യ’ക്കൊപ്പവും മൂന്നെണ്ണം ബിജെപിക്കുമാണ്.
അവയുടെ വിശദാംശങ്ങളിലേക്ക്. പുതുപ്പള്ളിക്കു പുറമെ ജാർഖണ്ഡിലെ ധുമ്രി, ത്രിപുരയിലെ ബോക്സാനഗർ, ധൻപുർ, ഉത്തരാഖണ്ഡിലെ ബാഗേശ്വർ, ഉത്തർപ്രദേശിലെ ഘോസി, ബംഗാളിലെ ധുപ്ഗിരി എന്നിവിടങ്ങളിലായിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ ബാഗേശ്വർ, ധുപ്ഗുരി, ധൻപുർ എന്നിവയായിരുന്നു ബിജെപിയുടെ സിറ്റിങ് സീറ്റുകൾ. ബോക്സാനഗർ ഇടതിന്റെയും ധുമ്രി ജാർഖണ്ഡ് മുക്തി മോർച്ചയുടെയും സീറ്റുകളായിരുന്നു. ഘോസിയാകട്ടെ ഏറെ ചരിത്രം പറയേണ്ട മണ്ഡലവും.
∙ ഘോസി ചതിച്ചാശാനെ, ദാരാസിങ്ങിനെ കൈവിട്ട രാഷ്ട്രീയം
രാഷ്ട്രീയക്കാറ്റിന് അനുസരിച്ച് പാർട്ടികൾ മാറുന്ന യുപിയിലെ പ്രധാന ഒബിസി നേതാക്കളിലൊരാളായ ദാരാ സിങ് ചൗഹാന് പിഴച്ച തിരഞ്ഞെടുപ്പാണിത്. ഘോസിയിലെ എല്ലാ വോട്ടും എണ്ണിത്തീർന്നപ്പോൾ 42,759 വോട്ടിന് ചൗഹാന്റെ എതിരാളി സുധാകർ സിങ് വിജയിച്ചു. വോട്ടെണ്ണലിന്റെ തുടക്കം മുതൽ ചൗഹാൻ പിന്നിലായിരുന്നു താനും. ഇത്തവണ ചൗഹാൻ കാരണമാണ് കിഴക്കൻ യുപിയിലെ ഘോസിയിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
ഇത്തവണ വിജയിച്ചിരുന്നെങ്കിൽ ചൗഹാനെ കാത്തിരുന്നത് ഉത്തർപ്രദേശ് സർക്കാരിൽ ഒരു മന്ത്രിസ്ഥാനമായിരുന്നു. സമാജ്‍വാദി പാര്‍ട്ടിയിലൂടെയാണ് ചൗഹാൻ തന്റെ സജീവരാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നത്. എസ്പി ടിക്കറ്റിൽ ആദ്യമായി രാജ്യസഭയിലെത്തി. 1996 മുതൽ 2006 വരെ അദ്ദേഹം രാജ്യസഭാംഗമായിരുന്നു. എസ്പിയെ പരാജയപ്പെടുത്തി മായാവതി മുഖ്യമന്ത്രിയായതോടെ 2007ൽ ചൗഹാൻ ബിഎസ്പിയിലെത്തി. 2009 ൽ എസ്പി സ്ഥാനാർഥിയെ പരാജയപ്പെടുത്തി ആദ്യമായി ലോക്സഭയിലെത്തി.
2015ൽ ബിഎസ്പി വിട്ട് ബിജെപി അംഗമായി. 2017ൽ മധുബൻ മണ്ഡലത്തിൽ നിന്ന് ബിജെപി ടിക്കറ്റിൽ മത്സരിച്ചു ജയിച്ചു. ബിജെപി ആദ്യമായിട്ടാണ് ഈ മണ്ഡലത്തിൽ വിജയിക്കുന്നത്. വിജയശ്രീലാളിതനായ ചൗഹാനെ കാത്തിരുന്നത് യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ അംഗത്വവും. എന്നാൽ 2022 ജനുവരിയിൽ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് ചൗഹാൻ ബിജെപി വിട്ടു. സീറ്റ് ലഭിച്ചേക്കില്ലെന്ന് അറിഞ്ഞതു കൊണ്ടാണ് ചൗഹാൻ പാർട്ടി വിട്ടതെന്ന അഭ്യൂഹങ്ങൾ ആ സമയത്ത് പ്രചരിച്ചിരുന്നു.
വീണ്ടും എസ്പിയിലെത്തിയ ചൗഹാനെ പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഘോസിയിൽ മത്സരിപ്പിക്കുകയും വിജയിക്കുകയും ചെയ്തു. എന്നാൽ ഇക്കഴിഞ്ഞ ജൂലൈയിൽ എംഎൽഎ സ്ഥാനവും എസ്പി അംഗത്വവും രാജി വച്ച് ചൗഹാൻ വീണ്ടും ബിജെപിയിൽ അംഗമായി. അങ്ങനെ ചൗഹാൻ രാജിവച്ചതിനാലാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ചൗഹാനെ തന്നെ ബിജെപി ഘോസിയിൽ മത്സരത്തിനിറക്കുകയും ചെയ്തു. എന്നാൽ എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചുകൊണ്ട് സമാജ്‍വാദി പാർട്ടിയുടെ സുധാകർ സിങ് ചൗഹാന്റെ പ്രതീക്ഷകൾ അവസാനിപ്പിച്ചു.
∙ ഘോസി തിരുത്തിയത് സംവരണ രാഷ്ട്രീയമോ
ഇത്തവണ വിജയിച്ചിരുന്നു എങ്കിൽ ചൗഹാന്റെ മാത്രമല്ല, മറ്റ് ഒട്ടേറെ ചെറുകിട പാർട്ടികളുടേയും തലവര മാറുമായിരുന്നു. തിരഞ്ഞെടുപ്പിനു ശേഷം യോഗി മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്നും വിജയിച്ചാൽ ചൗഹാനെ വീണ്ടും മന്ത്രിയാക്കുമെന്നും ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനു പുറമെ, 2022 ലെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ എസിപി സഖ്യം ഉപേക്ഷിച്ച് ഇക്കഴിഞ്ഞ ജൂലൈയിൽ എൻഡിഎയിൽ ഭാഗമാവുകയും യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ ചേരാനൊരുങ്ങിയിരിക്കുന്ന സുഹെൽദേവിനും ഭാരതീയ സമാജ് പാർട്ടി (എസ്ബിഎസ്പി)ക്കും ഈ തിരഞ്ഞെടുപ്പ് നിർണായകമായിരുന്നു.
നേരത്തെ യോഗി മന്ത്രിസഭയിൽ അംഗമായിരുന്നു എസ്ബിഎസ്പി നേതാവ് ഓം പ്രകാശ് രാജ്ഭർ. എന്നാൽ 2019 ൽ രാജ്ഭറിലെ മുന്നണിയിൽ നിന്ന് പുറത്താക്കിയതോടെയാണ് അദ്ദേഹം എസ്പിയുമായി കൂട്ടു ചേർന്നത്. 2022 തിരഞ്ഞെടുപ്പിൽ 17 സീറ്റിൽ മത്സരിച്ചെങ്കിലും രാജ്ഭർ ഉൾപ്പെടെ 6 പേർ മാത്രം വിജയിച്ചു. തുടർന്നാണ് എസ്പി വിട്ട് വീണ്ടും ബിജെപിയോട് അടുക്കാൻ തുടങ്ങിയതതും കഴിഞ്ഞ ജൂലൈയിൽ എൻഡിഎയിൽ അംഗമായതും. എസ്പിയുടെ അടിത്തറ ഒബിസിക്കാരായ യാദവ സമുദായമാണ്. എന്നാൽ യാദവ ഇതര ഒബിസി വിഭാഗങ്ങളെ ഒന്നിച്ചു ചേർത്താണ് ബിജെപി യുപിയിൽ നിര്‍ണായക ശക്തിയായത്.
ദാരാ സിങ് ചൗഹാൻ പ്രധാനപ്പെട്ട ഒബിസി നേതാക്കളിലൊരാളാണ്. അതുപോലെ അസംഗഡ് ഉൾപ്പെടെയുള്ള കിഴക്കൻ യുപി മേഖലയിലെ പ്രധാന ഒബിസി വിഭാഗങ്ങളിലൊന്നാണ് രാജ്ഭറുകൾ. ആ വിഭാഗത്തിന്റെ നേതാവു കൂടിയാണ് ഒ.പി രാജ്ഭർ. ഇത്തവണ ഘോസി തിരഞ്ഞെടുപ്പിൽ ചൗഹാനെ വിജയിപ്പിക്കാനായി അരയും തലയും മുറുക്കി മുമ്പിലുണ്ടായിരുന്നത് രാജ്ഭറായിരുന്നു. രാജ്ഭർ സമുദായത്തെ പട്ടികവർഗ പട്ടികയിൽ ഉൾപ്പെടുത്താൻ യുപി സർക്കാർ ആലോചിക്കുന്നു എന്ന വാർത്തകൾ പുറത്തു വന്നതും അടുത്തിടെയാണ്. രാജ്ഭർ ഉടൻ യോഗി മന്ത്രിസഭയിൽ അംഗമായേക്കുമെന്നും ശ്രുതികളുണ്ടായിരുന്നു. എന്നാൽ ഘോസിയിലെ കനത്ത പരാജയം ഈ നീക്കങ്ങളെ എങ്ങനെ ബാധിക്കും എന്നാണ് കണ്ടറിയേണ്ടത്.
∙ ഘോസി പറയുന്നു, കൂട്ടായ്മയുടെ വിജയം, ‘ഇന്ത്യയ്ക്ക്’ വഴികാട്ടി
ചൗഹാന്റെ രാഷ്ട്രീയ പ്രതീക്ഷകൾ തകർത്ത സുധാകർ സിങ് രാഷ്ട്രീയത്തിലെ പുതുമുഖമല്ല താനും. രണ്ടു തവണ സമാജ്‍വാദി പാർട്ടി ടിക്കറ്റിൽ നിയമസഭയിലേക്ക് വിജയിച്ചിട്ടുള്ള ആളാണ് സുധാകർ സിങ്. ഘോസി എംഎൽഎ ആയിരുന്ന ഫഗു ചൗഹാനെ ബിഹാർ ഗവർണറാക്കിയതോടെ 2019 ൽ ഘോസി മണ്ഡലത്തിൽ വീണ്ടും തിരഞ്ഞെടുപ്പ് നടന്നു. ഈ തിരഞ്ഞെടുപ്പിൽ സുധാകർ സിങ് സ്വതന്ത്രനായി മത്സരിച്ചെങ്കിലും ബിജെപിയുടെ വിജയ് രാജ്ഭറിനോട് പരാജയപ്പെട്ടു.
ഒരു കാലത്ത് ചൗഹാന്റെ സുഹൃത്ത് കൂടിയായിരുന്ന സുധാകർ സിങ്ങിന് ഇത്തവണ വീണ്ടും നറുക്കുവീണു. അതാകട്ടെ, വലിയ വിജയത്തിലേക്കാണ് അദ്ദേഹത്തെ നയിച്ചത്. തുടക്കം മുതൽ ആത്മവിശ്വാസത്തോടെയാണ് സമാജ്‍വാദി പാർട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടത്. അന്തരിച്ച മുലായം സിങ് യാദവിന്റെ സഹോദരനും പാർട്ടി ജനറൽ സെക്രട്ടറിയുമായ ശിവപാൽ സിങ് യാദവിനെയാണ് അഖിലേഷ് യാദവ് തിരഞ്ഞെടുപ്പ് ചുമതല ഏൽപ്പിച്ചത്. മണ്ഡലത്തിൽ തന്നെ തമ്പടിച്ച് ശിവ്പാൽ എസ്പിയെ വിജയത്തിലെത്തിക്കുകയും ചെയ്തു.
ഇന്ത്യ മുന്നണിയാണോ ഘോസിയിൽ വിജയിച്ചത്? എസ്പിക്ക് വ്യക്തമായ സ്വാധീനമുള്ള മണ്ഡലമാണെങ്കിലും ഇന്ത്യ മുന്നണിക്ക് ഈ വിജയത്തിൽ പങ്കുണ്ടോ എന്ന് അറിയണമെങ്കിൽ പരിശോധിക്കേണ്ടത്, 2022 നിയമസഭാ തിരഞ്ഞെടുപ്പിലെ ഘോസി ഫലമാണ്. അന്ന് സമാജ്‍വാദി പാർട്ടി ചിഹ്നത്തില്‍ മത്സരിച്ച ദാരാ സിങ് ചൗഹാൻ തോൽപ്പിച്ചത് ബിജെപിയുടെ വിജയ് രാജ്ഭറിനെ – 22,216 വോട്ടുകൾക്ക്. ആ തിരഞ്ഞെടുപ്പിൽ 1.08 ലക്ഷം വോട്ടുകൾ ചൗഹാനും 86,214 വോട്ടുകള്‍ രാജ്ഭറിനുമായിരുന്നു. ഇനി ശ്രദ്ധിക്കേണ്ടത് മറ്റു പാർട്ടികൾ ആ തിരഞ്ഞെടുപ്പിൽ പിടിച്ച വോട്ടുകളാണ്. ബിഎസ്പി സ്ഥാനാർഥി വസിം ഇഖ്ബാൽ – 54,248, കോൺഗ്രസിന്റെ പ്രിഹങ്ക യാദവ് – 2,012.
ഇത്തവണ പക്ഷേ, ബിഎസ്പിയോ കോൺഗ്രസോ സ്ഥാനാർഥികളെ നിർത്തിയില്ല.
∙ ജാർഖണ്ഡിലെ കാറ്റ് എങ്ങോട്ടെന്ന് ധൂമ്രി
ജാർഖണ്ഡിൽ തുടക്കം മുതൽ അപ്രതീക്ഷിത തിരിച്ചടി ‘ഇന്ത്യ’ മുന്നണി നേരിടുന്നു എന്ന ചിത്രത്തിൽ നിന്നാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. ഭരണകക്ഷിയായ ജാർഖണ്ഡ് മുക്തി മോർച്ചയുടെ ബേബി ദേവി എൻഡിഎ മുന്നണിയിലെ ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയൻ (എജെഎസ്‍യു) പാർട്ടിയിലെ യശോദ ദേവിയെ പരാജയപ്പെടുത്തി. ഓൾ ഇന്ത്യ മജ്‍ലിസ്–ഇ–ഇത്തേഹാദുൾ മുസ്‍ലിമീൻ (എഐഎംഐഎം) പാർട്ടിയുടെ അബ്ദുൽ റിസ്‍വിയും മത്സരത്തിൽ ചേർന്നതോടെ ത്രികോണ മത്സരമെന്ന പ്രതീതി ഉണ്ടായെങ്കിലും 3472 വോട്ടുകൾ നേടാനേ റിസ്‍വിക്ക് കഴിഞ്ഞുള്ളൂ.
കോൺഗ്രസ്, ആർജെഡി പിന്തുണയോടെയാണ് ബേബി ദേവി മത്സരിച്ചത്. എജെഎസ്‍യുവിനെ ബിജെപിയും പിന്തുണച്ചു. മുൻ വിദ്യാഭ്യാസ മന്ത്രി ജഗന്നാഥ് മഹതോ അന്തരിച്ചതിനെ തുടർന്നാണ് ധുമ്രി മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. 2005 മുതൽ അദ്ദേഹമാണ് ഈ മണ്ഡലത്തിലെ എംഎൽഎ. അദ്ദേഹത്തിന്റെ ഭാര്യയാണ് ബേബി ദേവി. ഭർത്താവിന്റെ മരണത്തെ തുടർന്ന് ബേബി ദേവിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരുന്നു. 2019ലെ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്ത് എത്തിയതാണ് യശോദ ദേവി. അന്ന് 34,000 വോട്ടിനായിരുന്നു ജെഎംഎം സ്ഥാനാർഥിയുടെ വിജയം.
ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം, അന്ന് വെവ്വേറെ മത്സരിച്ച എജെഎസ്‍യുവിനും ബിജെപിക്കും ഏകദേശം ഒരേ വോട്ടുകളാണ് ലഭിച്ചത് – 19 %. ബിജെപി പക്ഷേ ഇത്തവണ മത്സരിക്കുന്നതിനു പകരം കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ എജെഎസ്‍യു സ്ഥാനാർഥിയെ പിന്തുണയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. ബിജെപി വോട്ടു കൂടി കിട്ടുന്നതോടെ ഇത്തവണ വിജയം ഉറപ്പിച്ചായിരുന്നു യശോദ ദേവി കളത്തിലിറങ്ങിയത്. 12 % വോട്ടുകളാണ് (24,000) എഐഎംഐഎം സ്ഥാനാർഥിക്ക് കഴിഞ്ഞ തവണ ലഭിച്ചത്. എന്നാൽ ഇത്തവണ അത് വെറും 3472 ആയി കൂപ്പുകുത്തുകയും ചെയ്തു. റിസ്‍വിയുടെ ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രചാരണം ഇതിനിടെ വിവാദത്തിലും ഉൾപ്പെട്ടു.
പാർട്ടി തലവൻ അസദുദ്ദീൻ ഒവൈസി പ്രചരണത്തിന് മണ്ഡലത്തിലെത്തിയപ്പോൾ റിസ്‍വി പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കി എന്നായിരുന്നു ആരോപണം. തുടർന്ന് റിസ്‍വിക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഈ സീറ്റ് പിടിച്ചെടുക്കാൻ വലിയ തോതിലുള്ള പ്രചാരണമാണ് എൻഡിഎ അഴിച്ചുവിട്ടത്. കേന്ദ്രമന്ത്രിമാരായ അർജുൻ മുണ്ട, അന്നപൂർണ ദേവി, മുൻ മുഖ്യമന്ത്രിമാരായ ബാബുലാൽ മറാൻഡി, രഘുബർ ദാസ് തുടങ്ങിയവർ മണ്ഡലം കേന്ദ്രീകരിച്ച് പ്രചാരണം നടത്തുകയും ചെയ്തു. എന്നാൽ മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ നേതൃത്വത്തിൽ ജെഎംഎം ബിജെപി–എജെഎസ്‍യു ഭീഷണിയെ അതിജീവിക്കുകയായിരുന്നു.
∙ ധുപ്ഗിരി ചോദിക്കുന്നു, ഇന്ത്യക്ക് ഒന്നിച്ചു നിൽക്കാൻ കഴിയില്ലേ
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ബിഷ്ണുപാദ റോയ് തൃണമൂൽ കോൺഗ്രസിന്റെ മിതാലി റോയിയെ 4355 വോട്ടുകൾക്ക് തോല്‍പ്പിച്ച മണ്ഡലമാണിത്. വടക്കൻ ബംഗാളില്‍ ബിജെപിക്ക് സ്വാധീനമുള്ള ജൽപായ്ഗുഡി ലോക്സഭാ മണ്ഡലത്തിന്റെ ഭാഗം. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ചിത്രം പക്ഷേ, മാറിമറിഞ്ഞു. തൃണമൂൽ സ്ഥാനാർഥി നിർമൽ ചന്ദ്ര റോയ് 4309 വോട്ടുകൾക്ക് ബിജെപിയുടെ താപസി റോയിയെ തറപറ്റിച്ച് മണ്ഡലം പിടിച്ചെടുത്തു.
ഇതോടെ വടക്കൻ ബംഗാൾ പൂർണമായി തങ്ങളുടെ കൈയിലായെന്ന് മുഖ്യമന്ത്രിയും തൃണമൂൽ അധ്യക്ഷയുമായ മമത ബാനർജി പ്രതികരിച്ചു. സിപിഎം സ്ഥാനാർഥി ഈശ്വർ ചന്ദ്ര റോയി ഇവിടെ 13,758 വോട്ടു നേടി. ഫലം മാറിമറിഞ്ഞ മത്സരത്തിൽ അവസാന റൗണ്ടുകളിലാണ് നിർമൽ ചന്ദ്ര റോയ് ഭൂരിപക്ഷം നിലനിർത്തുന്നതും വിജയിക്കുന്നതും. പ്രതിപക്ഷത്തിന്റെ ഇന്ത്യ കൂട്ടായ്മയിലെ പ്രധാനപ്പെട്ട പാർട്ടി കൂടിയാണ് തൃണമൂൽ. എന്നാൽ ഇത്തവണയും ഇടതുപാർട്ടികളും കോൺഗ്രസും ഒരുമിച്ചും തൃണമൂൽ ഒറ്റയ്ക്കുമാണ് മത്സരിച്ചത്.
കടുത്ത ശത്രുതയുള്ള തൃണമൂലും ഇടതുപാർട്ടികളുമായുള്ള സഹകരണം ഏറെക്കുറെ അസാധ്യമാണെങ്കിലും ഒരുമിച്ചാൽ വലിയ നേട്ടമാണ് ഇന്ത്യ മുന്നണിയെ കാത്തിരിക്കുന്നത് എന്നതാണ് തൃണമൂലിന് കിട്ടിയ വോട്ടും ഇടത്–കോൺഗ്രസ് വോട്ടും തെളിയിക്കുന്നത്. ഇത്തവണ പക്ഷേ, ഇടത്–കോൺഗ്രസ് വോട്ടില്ലാതെ തന്നെ ബിജെപിയെ പരാജയപ്പെടുത്താൻ തനിക്ക് കഴിയുമെന്നാണ് മമത തെളിയിച്ചത്.
∙ ത്രിപുരയിൽ ബിജെപിയുടെ ജൈത്രയാത്ര
മറ്റു പരാജയങ്ങളെയൊക്കെ കവച്ചുവയ്ക്കുന്ന രീതിയിലുള്ള വിജയമാണ് ബിജെപി ത്രിപുരയിൽ നേടിയത്. തങ്ങളുടെ സിറ്റിങ് സീറ്റ് നിലനിർത്തിയതിനു പുറമെ സിപിഎമ്മിന്റെ കൈവശമുണ്ടായിരുന്ന സീറ്റ് വലിയ ഭൂരിപക്ഷത്തിന് പിടിച്ചെടുക്കുകയും ചെയ്തു. ഇടതുപക്ഷത്തിനാകട്ടെ, കനത്ത തിരിച്ചടിയും. കോൺഗ്രസിന്റെ പിന്തുണയോടെയായിരുന്നു ഇടത് മത്സരം. ആറു മാസം മുമ്പാണ് ബിജെപി രണ്ടാം തവണയും തിരഞ്ഞെടുപ്പിൽ വിജയിച്ച് സർക്കാർ രൂപീകരിക്കുന്നത്. അന്ന് സഖ്യകക്ഷികള്‍ക്ക് ഉൾപ്പെടെ 33 സീറ്റാണ് 60 അംഗ നിയമസഭയിൽ ലഭിച്ചത്.
ഇപ്പോഴത്തെ ഇരട്ട വിജയത്തോടെ 33 അംഗങ്ങളുടെ പിന്തുണയോടെ എൻഡിഎ സർക്കാരിന് ഉറപ്പു നൽകാനും ബിജെപിക്കായി. ബിജെപിയുടെ മുതിർന്ന നേതാവ് പ്രതിമ ഭൗമിക്കിനെ കേന്ദ്ര സഹമന്ത്രിയാക്കിയതോടെ അവർ രാജി വച്ച ഒഴിവിലാണ് ത്രിപുരയിലെ ധൻപുർ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. അതേ സമയം, സിപിഎം എംഎൽഎ ആയിരുന്ന ഷംസുൾ ഹഖ് അന്തരിച്ചതാണ് ബോക്സാനഗർ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിനിടയാക്കിയത്.
രണ്ടര ദശാബ്ദക്കാലം ത്രിപുരയെ നയിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ മണിക് സർക്കാരിന്റെ മണ്ഡലമായിരുന്നു ധൻപുർ. കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് ബിജെപി ആദ്യമായി ഈ സീറ്റ് പിടിച്ചെടുക്കുന്നത്. കഴിഞ്ഞ തവണ 3500 വോട്ടുകള്‍ക്കായിരുന്നു ബിജെപി വിജയമെങ്കിൽ ഇത്തവണ അത് 18,871 വോട്ടുകൾക്കാണ്. പ്രാദേശിക ഗോത്രവർഗ സംഘടനയായ തിപ്ര മോതയുടെ സാന്നിധ്യമാണ് ഇവിടെ കഴിഞ്ഞ തവണ സിപിഎമ്മിനെ തറപറ്റിച്ചത്.
തിപ്ര സ്ഥാനാർഥി 8671 വോട്ടുകൾ നേടിയതോടെ ബിജെപി സ്ഥാനാർഥി 3500 വോട്ടിന് ജയിക്കുകയായിരുന്നു. ഇത്തവണ പക്ഷേ, തിപ്ര ആർക്കെങ്കിലും പിന്തുണ പ്രഖ്യാപിക്കുകയോ സ്ഥാനാർഥികളെ നിർത്തുകയോ ചെയ്തില്ല. തിപ്ര മേധാവിയും മുൻ രാജകുടുംബാംഗവുമായ പ്രദ്യോത് മാണിക്യ ദേബ് ബർമനാകട്ടെ, ബിജെപിയുമായുള്ള ബന്ധം നാൾക്കുനാൾ മെച്ചപ്പെടുത്തുന്നുമുണ്ട്. അതുകൊണ്ടു തന്നെ ഇത്തവണ ഗോത്രവർഗ വോട്ടുകളിൽ നല്ലൊരു പങ്ക് ബിജെപി സ്ഥാനാർഥിയായ ബിന്ദു ദേബ്നാഥിന് ലഭിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്.
∙ ‘ഇന്ത്യ’ ഒന്നിച്ചു നിന്നിട്ടും പ്രതിരോധിച്ച് ബിജെപി
ഇതിനേക്കാൾ വലിയ പരാജയമാണ് സിറ്റിങ് സീറ്റായ ബോക്സാനഗറിൽ സിപിഎം നേരിട്ടിരിക്കുന്നത്. വോട്ടർമാരിൽ ഭൂരിഭാഗവും ന്യൂനപക്ഷ, ഗോത്രവർഗ വിഭാഗങ്ങളിൽ നിന്നുള്ള ഈ മണ്ഡലത്തിൽ സിപിഎമ്മും ബിജെപിയും മുസ്‍ലിം സമുദായക്കാരെയാണ് സ്ഥാനാർഥിയാക്കിയത്. സിറ്റിങ് എംഎൽഎ ആയിരിക്കെ അന്തരിച്ച ഷംസുൾ ഹഖിന്റെ മകൻ മുഹമ്മദ് മിജാൻ ഹുസൈനെ സിപിഎം സ്ഥാനാർഥിയാക്കി. എന്നാൽ വോട്ടെടുപ്പ് ദിവസം മാത്രമാണ് മിജാൻ ഹുസൈന് മണ്ഡലത്തിൽ എത്താനായത് എന്ന് ചില റിപ്പോർട്ടുകൾ പറയുന്നു.
മിജാൻ ഹുസൈന്റെ ജീവന് ഭീഷണി ഉണ്ടായിരുന്നതിനാൽ മണ്ഡലത്തിൽ പോകുന്നതിൽ നിന്ന് തങ്ങൾ തടയുകയായിരുന്നു എന്നാണ് സിപിഎം വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നത്. പൊലീസ് അകമ്പടി ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല എന്നും സിപിഎം ആരോപിച്ചു. സ്ഥാനാർഥി പ്രഖ്യാപന സമയത്തു തന്നെ തങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് സിപിഎം നേതാക്കൾ ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഓഫിസ് തുറക്കാൻ പോലും അനുവദിക്കുന്നില്ലെന്നും മണ്ഡലത്തിൽ കേന്ദ്ര സേനയെ വിന്യസിക്കണമെന്നും ത്രിപുര ഇടതുമുന്നണി കൺവീനർ നാരായൺ കർ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇത്തവണ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ശേഷവും വലിയ അട്ടിമറിയാണ് തിരഞ്ഞെടുപ്പിൽ നടന്നത് എന്നാണ് സിപിഎം ആരോപിച്ചിട്ടുള്ളത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 4849 വോട്ടുകൾക്കാണ് ഷംസുൾ ഹഖ് ബിജെപിയുടെ തഫജ്ജൽ ഹുസൈനെ തോൽപ്പിച്ചത്. ഹുസൈനെ തന്നെ ബിജെപി ഇത്തവണയും സ്ഥാനാർഥിയാക്കി. ആരോപണ, പ്രത്യാരോപണങ്ങൾക്കിടയിൽ മിജാൻ ഹുസൈനെ 34,146 വോട്ടുകൾക്ക് ഹുസൈൻ തോൽപ്പിച്ചത്.
ത്രിപുരയിൽ ബിജെപിയുടെ ആദ്യ മുസ്‍ലിം എംഎൽഎയാണ് ഹുസൈൻ. ത്രിപുരയിൽ കമ്യൂണിസ്റ്റുകളുടെ കാലം അവസാനിച്ചു എന്നാണ് ബിജെപി തിരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിച്ചത്. രണ്ടു മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ഇടതുപാർട്ടികളും ഒന്നിച്ചാണ് ത്രിപുരയിൽ മത്സരിച്ചത്. കോൺഗ്രസും ഇടതും ഒരുമിച്ചാലും ഗോത്രവർഗ സംഘടനകളുടെ പിന്തുണയോടെയല്ലാതെ ‘ഇന്ത്യ മുന്നണി’ക്ക് ത്രിപുരയിൽ നേട്ടം കൊയ്യുക ബുദ്ധിമുട്ടാണെന്ന സാഹചര്യമാണ് നിലവിൽ തെളിയുന്നത്. ബിജെപിയെ സംബന്ധിച്ചിടത്തോളം സംസ്ഥാനത്ത് തങ്ങളുടെ അടിത്തറ ഭദ്രമാക്കിയെന്ന ആത്മവിശ്വാസവും കൂടി.
∙ ഐക്യം പാളിയ ബാഗേശ്വർ
ഇന്ത്യ മുന്നണിയുടെ നേട്ടവും പ്രതിസന്ധിയും പ്രതിഫലിപ്പിച്ച മണ്ഡലങ്ങളാണ് ഉത്തർപ്രദേശിലെ ഘോസിയും ഉത്തരാഖണ്ഡിലെ ബാഗേശ്വറും. ഘോസിയിൽ ‘ഇന്ത്യ’ മുന്നണിയായി മത്സരിച്ച സമാജ്‍വാദി പാർട്ടിയും കോൺഗ്രസും പക്ഷേ ഉത്തരാഖണ്ഡിൽ യോജിപ്പിന്റെ പാതയിലായിരുന്നില്ല. ഘോസിയിൽ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തുന്നതിനു പകരം എസ്‌പി സ്ഥാനാർഥിക്ക് പിന്തുണ കൊടുക്കുകയായിരുന്നു. എന്നാൽ ബാഗേശ്വറിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് പിന്തുണ കൊടുക്കാൻ എസ്‍പി തയാറായില്ല എന്നതാണ് ശ്രദ്ധേയം.
ബിജെപിയുടെ പാർവതി ദാസ് കോൺഗ്രസിന്റെ ബസന്ത് കുമാറിനെ 2405 വോട്ടുകൾക്ക് ഇവിടെ തോൽപ്പിച്ചു. ബിജെപി എംഎൽഎ ചന്ദൻ റാം ദാസിന്റെ മരണത്തെ തുടർന്നാണ് ബാഗേശ്വറിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. അദ്ദേഹത്തിന്റെ ഭാര്യ പാർവതി ദാസിനെ മണ്ഡലം നിലനിർത്താനായി ബിജെപി ചുമതലയേൽപ്പിക്കുകയായിരുന്നു. 2022 ൽ ഇതേ മണ്ഡലത്തിൽ ആം ആദ്മി പാർട്ടി സ്ഥാനാർഥിയായിരുന്ന ബസന്ത് കുമാറിനെയാണ് കോണ്‍ഗ്രസ് ഇവിടെ സ്ഥാനാർഥിയാക്കിയത്. പത്രിക കൊടുക്കുന്നതിന് തൊട്ടു മുമ്പ് ബസന്ത് കുമാർ ആം ആദ്മി പാർട്ടിയിൽ നിന്ന് രാജിവച്ച് കോൺഗ്രസിൽ ചേരുകയായിരുന്നു.
2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച കർഷകനായ ഭഗവതി പ്രസാദ് ത്രിക്കോട്ടിയെ എസ്‍പിയും സ്ഥാനാർഥിയാക്കി. എസ്‍പി ഇവിടെ സ്ഥാനാർഥിയെ നിർത്തില്ല എന്നായിരുന്നു കോൺഗ്രസ് പ്രതീക്ഷ. എന്നാൽ എസ്‍പി സ്ഥാനാർഥി പത്രിക നൽകി. ഇത് പിൻവലിപ്പിക്കാനും കോൺഗ്രസ് ശ്രമിച്ചിരുന്നു. എന്നാൽ സ്ഥാനാർഥിയെ പിൻവലിക്കില്ല എന്ന ഉറച്ച തീരുമാനത്തിലായിരുന്നു എസ്‍പി സംസ്ഥാന ഘടകം. ഇന്ത്യ മുന്നണിക്ക് പ്രശ്നമൊന്നുമില്ലെന്നും എന്നാൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബാഗേശ്വറിൽ മത്സരിക്കും എന്നുമാണ് സംസ്ഥാന ഘടകം നിലപാടെടുത്തത്. 2022 നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ രഞ്ജിത് ദാസിനെ പരാജയപ്പെടുത്തിയാണ് ചന്ദൻ റാം ദാസ് വിജയിച്ചത്. 43.14 ശതമാനം വോട്ടാണ് അന്ന് ദാസ് നേടിയത്. 508 വോട്ടായിരുന്നു എസ്പി സമ്പാദ്യം.
പലപ്പോഴും പ്രാദേശികമായുണ്ടാകുന്ന സമ്മർദ്ദങ്ങളെ അവഗണിക്കാൻ പാർട്ടി നേതൃത്വത്തിന് കഴിയാതെ പോകുന്നതു കൊണ്ടു കൂടിയാണ് മുന്നണിയായി മത്സരിക്കുന്നതിന് വിഘാതം വരുന്നത്. പാര്‍ട്ടികള്‍ക്കിടയിൽ പരിഹരിക്കേണ്ട ഒരു പ്രധാന വിഷയമായി തന്നെയാണ് മുന്നണിക്ക് മുമ്പാകെ ഈ വ്യത്യാസം നിലനിൽക്കുന്നതും. സീറ്റ് വിഭജനം തന്നെയായിരിക്കും ഇന്ത്യ മുന്നണിയെ കാത്തിരിക്കുന്ന വലിയ പ്രതിബന്ധമെന്നതിന്റെ തെളിവ് കൂടിയാണ് ഈ രണ്ടു മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ്.
English Summary: What is The Destiny of National Politics as Determined From The Results of 7 Byelections?