സാധാരണയായി കേൾക്കുന്ന കേന്ദ്ര പദ്ധതികളോട് സാമ്യമുള്ള പേര്– ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്. പക്ഷേ, ആധാറും പാന്‍ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതു പോലെ നിയമസഭ തിരഞ്ഞെടുപ്പിനെ ലോക്സഭ തിരഞ്ഞെടുപ്പുമായി ‘ബന്ധിപ്പിക്കാനു’ള്ള കേന്ദ്ര നീക്കം വലിയ പ്രതിഷേധത്തിലേക്കാണു നീങ്ങുന്നത്. ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ വിഷയം വർഷങ്ങളായി ഇടയ്ക്കിടെ ഉയർന്നുവരാറുണ്ടെങ്കിലും ഇപ്പോൾ അപ്രതീക്ഷിതമായി നരേന്ദ്ര മോദി സർക്കാർ പാർലമെന്റ് സമ്മേളനം വിളിച്ചു ചേർത്തതോടെയാണ് രാജ്യം ഈ വിഷയം ഗൗരവത്തോടെ ചർച്ച ചെയ്യാൻ ആരംഭിച്ചത്. സെപ്റ്റംബർ 18ലെ പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിച്ചില്ലെങ്കിൽപോലും കേന്ദ്രത്തിന്റെ മുഖ്യ അജൻഡകളിൽ മുൻനിരയിൽത്തന്നെയാണ് ഇതിന്റെ സ്ഥാനം. ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ നടപ്പാക്കുന്നതിന്റെ സാധ്യതകളും വെല്ലുവിളികളും പഠിക്കാനായി മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ് അധ്യക്ഷനായി എട്ടംഗ സമിതിയെയും നിയോഗിച്ചു കഴിഞ്ഞു കേന്ദ്ര സർക്കാർ. 2014ൽ മോദി അധികാരത്തിലേറിയപ്പോൾ മുതൽ രാജ്യത്ത് ഒറ്റ തിരഞ്ഞെടുപ്പ് രീതി നടപ്പാക്കുമെന്ന വാഗ്ദാനം ബിജെപി ജനങ്ങൾക്ക് മുൻപിൽ വയ്ക്കുന്നുണ്ട്. 2019ൽ വീണ്ടും അധികാരം ലഭിച്ചതോടെയാണ് ബിജെപിയുടെ കരുനീക്കങ്ങൾക്ക് വേഗം കൈവന്നത്.

സാധാരണയായി കേൾക്കുന്ന കേന്ദ്ര പദ്ധതികളോട് സാമ്യമുള്ള പേര്– ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്. പക്ഷേ, ആധാറും പാന്‍ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതു പോലെ നിയമസഭ തിരഞ്ഞെടുപ്പിനെ ലോക്സഭ തിരഞ്ഞെടുപ്പുമായി ‘ബന്ധിപ്പിക്കാനു’ള്ള കേന്ദ്ര നീക്കം വലിയ പ്രതിഷേധത്തിലേക്കാണു നീങ്ങുന്നത്. ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ വിഷയം വർഷങ്ങളായി ഇടയ്ക്കിടെ ഉയർന്നുവരാറുണ്ടെങ്കിലും ഇപ്പോൾ അപ്രതീക്ഷിതമായി നരേന്ദ്ര മോദി സർക്കാർ പാർലമെന്റ് സമ്മേളനം വിളിച്ചു ചേർത്തതോടെയാണ് രാജ്യം ഈ വിഷയം ഗൗരവത്തോടെ ചർച്ച ചെയ്യാൻ ആരംഭിച്ചത്. സെപ്റ്റംബർ 18ലെ പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിച്ചില്ലെങ്കിൽപോലും കേന്ദ്രത്തിന്റെ മുഖ്യ അജൻഡകളിൽ മുൻനിരയിൽത്തന്നെയാണ് ഇതിന്റെ സ്ഥാനം. ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ നടപ്പാക്കുന്നതിന്റെ സാധ്യതകളും വെല്ലുവിളികളും പഠിക്കാനായി മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ് അധ്യക്ഷനായി എട്ടംഗ സമിതിയെയും നിയോഗിച്ചു കഴിഞ്ഞു കേന്ദ്ര സർക്കാർ. 2014ൽ മോദി അധികാരത്തിലേറിയപ്പോൾ മുതൽ രാജ്യത്ത് ഒറ്റ തിരഞ്ഞെടുപ്പ് രീതി നടപ്പാക്കുമെന്ന വാഗ്ദാനം ബിജെപി ജനങ്ങൾക്ക് മുൻപിൽ വയ്ക്കുന്നുണ്ട്. 2019ൽ വീണ്ടും അധികാരം ലഭിച്ചതോടെയാണ് ബിജെപിയുടെ കരുനീക്കങ്ങൾക്ക് വേഗം കൈവന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാധാരണയായി കേൾക്കുന്ന കേന്ദ്ര പദ്ധതികളോട് സാമ്യമുള്ള പേര്– ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്. പക്ഷേ, ആധാറും പാന്‍ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതു പോലെ നിയമസഭ തിരഞ്ഞെടുപ്പിനെ ലോക്സഭ തിരഞ്ഞെടുപ്പുമായി ‘ബന്ധിപ്പിക്കാനു’ള്ള കേന്ദ്ര നീക്കം വലിയ പ്രതിഷേധത്തിലേക്കാണു നീങ്ങുന്നത്. ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ വിഷയം വർഷങ്ങളായി ഇടയ്ക്കിടെ ഉയർന്നുവരാറുണ്ടെങ്കിലും ഇപ്പോൾ അപ്രതീക്ഷിതമായി നരേന്ദ്ര മോദി സർക്കാർ പാർലമെന്റ് സമ്മേളനം വിളിച്ചു ചേർത്തതോടെയാണ് രാജ്യം ഈ വിഷയം ഗൗരവത്തോടെ ചർച്ച ചെയ്യാൻ ആരംഭിച്ചത്. സെപ്റ്റംബർ 18ലെ പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിച്ചില്ലെങ്കിൽപോലും കേന്ദ്രത്തിന്റെ മുഖ്യ അജൻഡകളിൽ മുൻനിരയിൽത്തന്നെയാണ് ഇതിന്റെ സ്ഥാനം. ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ നടപ്പാക്കുന്നതിന്റെ സാധ്യതകളും വെല്ലുവിളികളും പഠിക്കാനായി മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ് അധ്യക്ഷനായി എട്ടംഗ സമിതിയെയും നിയോഗിച്ചു കഴിഞ്ഞു കേന്ദ്ര സർക്കാർ. 2014ൽ മോദി അധികാരത്തിലേറിയപ്പോൾ മുതൽ രാജ്യത്ത് ഒറ്റ തിരഞ്ഞെടുപ്പ് രീതി നടപ്പാക്കുമെന്ന വാഗ്ദാനം ബിജെപി ജനങ്ങൾക്ക് മുൻപിൽ വയ്ക്കുന്നുണ്ട്. 2019ൽ വീണ്ടും അധികാരം ലഭിച്ചതോടെയാണ് ബിജെപിയുടെ കരുനീക്കങ്ങൾക്ക് വേഗം കൈവന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാധാരണയായി കേൾക്കുന്ന കേന്ദ്ര പദ്ധതികളോട് സാമ്യമുള്ള പേര്– ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’. പക്ഷേ, ആധാറും പാന്‍ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതു പോലെ നിയമസഭ തിരഞ്ഞെടുപ്പിനെ ലോക്സഭ തിരഞ്ഞെടുപ്പുമായി ‘ബന്ധിപ്പിക്കാനു’ള്ള കേന്ദ്ര നീക്കം വലിയ പ്രതിഷേധത്തിലേക്കാണു നീങ്ങുന്നത്. ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ വിഷയം വർഷങ്ങളായി ഇടക്കിടെ ഉയർന്നുവരാറുണ്ടെങ്കിലും ഇപ്പോൾ അപ്രതീക്ഷിതമായി നരേന്ദ്ര മോദി സർക്കാർ പാർലമെന്റ് സമ്മേളനം വിളിച്ചു ചേർത്തതോടെയാണ് രാജ്യം ഈ വിഷയം ഗൗരവത്തോടെ ചർച്ച ചെയ്യാൻ ആരംഭിച്ചത്. സെപ്റ്റംബർ 18ന് തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിച്ചില്ലെങ്കിൽ പോലും കേന്ദ്രത്തിന്റെ മുഖ്യ അജൻഡകളിൽ മുൻനിരയിൽത്തന്നെയാണ് ഇതിന്റെ സ്ഥാനം. ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ നടപ്പാക്കുന്നതിന്റെ സാധ്യതകളും വെല്ലുവിളികളും പഠിക്കാനായി മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ് അധ്യക്ഷനായി എട്ടംഗ സമിതിയെയും നിയോഗിച്ചു കഴിഞ്ഞു കേന്ദ്ര സർക്കാർ.

2014ൽ മോദി അധികാരത്തിലേറിയപ്പോൾ മുതൽ രാജ്യത്ത് ഒറ്റ തിരഞ്ഞെടുപ്പ് രീതി നടപ്പാക്കുമെന്ന വാഗ്ദാനം ബിജെപി ജനങ്ങൾക്ക് മുൻപിൽ വയ്ക്കുന്നുണ്ട്. 2019 ൽ വീണ്ടും അധികാരം ലഭിച്ചതോടെയാണ് ബിജെപിയുടെ കരുനീക്കങ്ങൾക്ക് വേഗം കൈവന്നത്. ‘ഇന്ത്യ’ മുന്നണിയുമായി പ്രതിപക്ഷ പാർട്ടികൾ കൈകോർക്കുന്ന അവസരത്തിൽ, ഈ ഐക്യം തകർക്കാൻ കെൽപ്പുള്ള ഒരായുധമാണ് ബിജെപി തേടുന്നത്. അത്തരമൊരു ആയുധമാണോ ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’? ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കവേ ഈ തന്ത്രം ബിജെപി മുന്നോട്ട് വയ്ക്കുന്നത് എന്തിനാവും? മിക്ക പ്രതിപക്ഷ പാർ‍ട്ടികളും ഈ തിരഞ്ഞെടുപ്പ് രീതിയെ കണ്ണുമടച്ച് എതിർക്കുന്നത് എന്തുകൊണ്ടാണ്? പ്രത്യേക പാർലമെന്റ് സമ്മേളനത്തിന്റെ അജൻഡയുടെ സാധ്യതാ പട്ടികയിൽ ഇല്ലെങ്കിൽപ്പോലും അപ്രതീക്ഷിതമായി ഈ ബിൽ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ തയാറാകുമോ? വിശദമായി പരിശോധിക്കാം. 

ഇന്ത്യയിൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ നിൽക്കുന്നവർ (Photo Courtesy: Election Commission of India)
ADVERTISEMENT

∙ എന്താണ് 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്'

2024 ല്‍ രാജ്യം പൊതു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കുകയാണ്. ലോക്‌സഭാ എംപിമാരെ തിരഞ്ഞെടുക്കാൻ രാജ്യമെമ്പാടുമുള്ള പൗരൻമാർ പോളിങ് സ്റ്റേഷനിലേക്ക് എത്തുമ്പോൾ അവരുടെ സംസ്ഥാന സർക്കാരിനെക്കൂടി തിരഞ്ഞെടുക്കാൻ അവസരം നൽകുന്നതാണ് 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്'. അതായത് രാജ്യത്ത് ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്തുന്ന രീതി.

100 ദിവസത്തിലധികം നീണ്ടുനിന്ന ആഘോഷമായിരുന്നു സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ തിരഞ്ഞെടുപ്പ്. 1951 ഒക്‌ടോബർ 25ന് തുടങ്ങിയ തിരഞ്ഞെടുപ്പ് നടപടികള്‍ അവസാനിച്ചത് അടുത്തവർഷം ഫെബ്രുവരി 21ന്. ലോക്സഭയ്ക്കൊപ്പം നിയമസഭകളിലേക്കും ഒരുമിച്ചായിരുന്നു തിരഞ്ഞെടുപ്പ്. പിന്നാലെ 1957, 1962, 1967 എന്നീ വർഷങ്ങളിൽ ഒറ്റ തിരഞ്ഞെടുപ്പുകൾക്ക് രാജ്യം സാക്ഷ്യം വഹിച്ചു. എന്നാൽ പിന്നീട് ഈ രീതി പിന്തുടരാൻ തിരഞ്ഞെടുപ്പ് കമ്മിഷന് കഴിയാതെ പോയി. അതിനുള്ള നിമിത്തമായതോ കേരളവും.

കണ്ണൂരിലെ പോളിങ് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ ആൾക്കൊപ്പം വന്ന കുട്ടി തിരിച്ചറിയൽ കാർഡ് ഉയർത്തിക്കാട്ടുന്നു. (ഫയൽ ചിത്രം∙മനോരമ)

രാജ്യമെമ്പാടുമുള്ള ഒറ്റ തിരഞ്ഞെടുപ്പിലൂടെയാണ് 1957 ൽ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കേരളത്തിൽ ആദ്യ സർക്കാർ രൂപീകരിക്കപ്പെട്ടത്. എന്നാൽ ഭരണഘടനയുടെ 356-ാം അനുച്ഛേദം ഉപയോഗിച്ച് കേന്ദ്രം 1959 ജൂലൈയിൽ ഇഎംഎസ് സർക്കാരിനെ പിരിച്ചുവിട്ടു. തുടർന്ന് 1960 ൽ കേരളം വീണ്ടും നിയമസഭയിലേക്ക് മാത്രമായി വിധിയെഴുതി. ഇതോടെ 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' രീതി രാജ്യത്ത് ആദ്യമായി ഭേദിക്കപ്പെട്ടു. വരും വർഷങ്ങളിൽ കാലാവധി തികയ്ക്കാൻ കഴിയാത്ത ഇഎംഎസ് സർക്കാരിനുണ്ടായ ദുര്യോഗം മറ്റിടങ്ങളിലും ആവർത്തിക്കപ്പെട്ടതോടെ 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പി'ന്റെ താളം തുടർച്ചയായി തെറ്റി.

ADVERTISEMENT

തമിഴ്നാട്, പശ്ചിമ ബംഗാൾ, ബിഹാർ, യുപി, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളുടെ ഭരണം കോൺഗ്രസിന് നഷ്ടമായി. കോൺഗ്രസ് ഇതര സർക്കാരുകൾ വിവിധ സംസ്ഥാനങ്ങളിൽ രൂപീകരിക്കപ്പെട്ടു. ഈ സർക്കാരുകളിൽ മിക്കവയും അവയുടെ കാലാവധി തികയ്ക്കും മുൻപേ അധികാരത്തിൽനിന്നു പുറത്താക്കപ്പെട്ടു. 1970 ൽ ലോക്‌സഭ പിരിച്ചുവിടുകയും തൊട്ടടുത്ത വര്‍ഷം പുതിയ തിരഞ്ഞെടുപ്പ് നടക്കുകയും ചെയ്തു. ഇതോടെ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുക എന്നത് പ്രായോഗികമല്ലാതായി.

ഇതിനു പുറമേ പുതിയ സംസ്ഥാനങ്ങൾ രൂപം കൊണ്ടതും ഒരു കാരണമായി. നീണ്ട ഇടവേളയ്ക്ക് ശേഷം 1983ലാണ് വീണ്ടും തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമസഭ–ലോക്‌സഭ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കണമെന്ന ആവശ്യം ഉയർത്തിയത്. എന്നാൽ അന്നത്തെ കേന്ദ്ര സർക്കാർ ഈ ആവശ്യം അംഗീകരിച്ചില്ല. പിന്നീട് ബിജെപി കേന്ദ്ര ഭരണത്തിൽ പിടിമുറുക്കിയപ്പോഴാണ് തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനുള്ള കരുക്കൾ നീക്കിയത്.

2014 ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ശേഷം പോളിങ് ബൂത്തിൽ നിന്നിറങ്ങി വരുന്ന സ്ത്രീ മഷി പുരട്ടിയ വിരൽ ഉയർത്തിക്കാണിക്കുന്നു. സിക്കിമിൽ നിന്നുള്ള ദൃശ്യം. (Photo by DIPTENDU DUTTA / AFP)

ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ പൂർണ സജ്ജമാണെന്ന് 2022 ൽ അന്നത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുശീൽ ചന്ദ്ര പറഞ്ഞതോടെ നടപടികൾക്ക് വേഗം കൈവന്നു. നിലവിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ മൂന്ന് തിരഞ്ഞെടുപ്പുകളാണ് നടത്താറുള്ളത്. ഇതിൽ ലോക്സഭ, നിയമസഭ എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തിയാൽ ഗുണങ്ങളേറെയുണ്ടെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. ഈ പരിഷ്കാരത്തെ എതിർക്കുന്നവരാകട്ടെ ഒട്ടേറെ പോരായ്മകൾ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. എന്താണ് മറ്റു വാദങ്ങളും മറുവാദങ്ങളും?

∙ പ്രധാന കാരണം ചെലവ്

ADVERTISEMENT

തിരഞ്ഞെടുപ്പിന്റെ ചെലവ് കുറയ്ക്കാനാവും എന്നതാണ് പ്രധാനമായും 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' നടപ്പിലാക്കണം എന്ന് വാദിക്കുന്നവർ ഉയർത്തിക്കാട്ടു‌ന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ തിരഞ്ഞെടുപ്പായിരുന്നു 2019ലെ പൊതു തിരഞ്ഞെടുപ്പ്. രാജ്യത്ത് ഈ തിരഞ്ഞെടുപ്പിനായി 60,000 കോടി രൂപ ചെലവഴിച്ചെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തിരഞ്ഞെടുപ്പിനു വേണ്ട സജ്ജീകരണങ്ങൾ ഒരുക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷനും പ്രചാരണങ്ങൾക്കായി വിവിധ രാഷ്ട്രീയ പാർട്ടികളും ചെലവഴിച്ച തുകയാണ് 60,000 കോടി. ഇതില്‍ 4,500 കോടി രൂപയുടെ ചെലവ് തിരഞ്ഞെടുപ്പ് കമ്മിഷനു മാത്രമായുണ്ടായി. 2014ലെ തിര‍‍ഞ്ഞെടുപ്പിൽ ഇത് 3870 കോടിയായിരുന്നു.

പൊതുതിരഞ്ഞെടുപ്പിനൊപ്പം സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പും നടത്താൻ കഴിഞ്ഞാൽ അതിന് പ്രത്യേകിച്ച് പണം കണ്ടെത്തേണ്ടി വരില്ലെന്നാണ് ഇതിനായി വാദിക്കുന്നവർ പറയുന്നത്. 2015ലെ ബിഹാർ തിരഞ്ഞെടുപ്പിന്റെ നടത്തിപ്പിന് മാത്രം 300 കോടി രൂപ ചെലവായതായി കണക്കാക്കുന്നു. ഒരുമിച്ച് തിരഞ്ഞെടുപ്പു നടത്തിയാൽ ചെലവ് കുറയും എന്ന അവകാശവാദത്തെ എതിർക്കുന്നവരുമുണ്ട്. ഒരുമിച്ച് നടത്താൻ കൂടുതൽ വോട്ടിങ് യന്ത്രങ്ങൾ വേണ്ടിവരുമെന്നും ഇത് ചെലവ് വർധിപ്പിക്കുമെന്നുമാണ് പ്രധാന ആക്ഷേപം. 

കഴിഞ്ഞ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് തലേന്ന് പോളിങ് സാമഗ്രികളുമായി പോകുന്ന ഉദ്യോഗസ്ഥർ. File (Photo by Manjunath KIRAN / AFP)

∙ ഭരണം സ്തംഭിക്കില്ല, ഉദ്യോഗസ്ഥർക്ക് സമയം ലാഭം

തിരഞ്ഞെടുപ്പിന് മുന്നോടിയായി മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതോടെ വികസന പ്രവർത്തനങ്ങൾ താൽക്കാലികമായി മരവിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇതുമൂലം ജനങ്ങൾക്ക് ബുദ്ധിമുട്ടേറെയുണ്ടാവാറുണ്ട്. ഇതിനൊപ്പം ഉദ്യോഗസ്ഥൻമാരിൽ നല്ലൊരു പങ്കും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികളിലേക്ക് നിയോഗിക്കപ്പെടും. തിരഞ്ഞെടുപ്പിന് മാസങ്ങൾ മുൻപേ ഇവർക്കുള്ള പരിശീലന പ്രവർത്തനങ്ങൾ ആരംഭിക്കാറുണ്ട്. ഉദ്യോഗസ്ഥർ ഇത്തരം കർത്തവ്യങ്ങളിലേക്ക് മാറ്റപ്പെടുമ്പോൾ ഓഫിസിലെ ജോലികൾ തടസ്സപ്പെടുന്നതും പതിവാണ്. ഒരേസമയം വോട്ടെടുപ്പു നടന്നാൽ സർക്കാർ ഓഫിസുകളുടെ പ്രവർത്തനം സ്തംഭിപ്പിക്കുന്നത് കുറയ്ക്കാനാവും.

∙ വോട്ടിങ് ശതമാനവും വർധിക്കും

സാധാരണ ഗതിയിൽ നിയമസഭ തിരഞ്ഞെടുപ്പിലെ വീറും വാശിയും മിക്കയിടങ്ങളിലും ലോക്സഭ തിരഞ്ഞെടുപ്പിൽ കാണാറില്ല. എംപിയെക്കാളും കൂടുതൽ ജനങ്ങളോട് അടുത്ത് ഇടപഴകേണ്ട ആൾ എംഎൽഎ ആണ് എന്നതു തന്നെയാണ് നിയമസഭ തിരഞ്ഞെടുപ്പിനെ കൂടുതൽ ജനകീയമാക്കുന്നതും. വോട്ടിങ് ശതമാനം പരിശോധിച്ചാലും ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാളും ഉയർന്ന വോട്ടിങ് ശതമാനം എപ്പോഴും രേഖപ്പെടുത്തുക നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിലാവും. രാജ്യത്തിന്റെ ഭരണമാറ്റംതന്നെ തീരുമാനിക്കപ്പെടുന്ന ലോക്സഭ തിരഞ്ഞെടുപ്പിന്റെ ജനകീയതയും വോട്ടിങ് ശതമാനവും ഉയർത്തേണ്ടതുണ്ട് എന്നാണ് ഒറ്റ തിരഞ്ഞെടുപ്പിനെ അനുകൂലിക്കുന്നവർ പറയുന്നത്.

പോളിങ് ബൂത്തുകളിലേക്ക് സാമഗ്രികളുമായി പോകുന്ന ഉദ്യോഗസ്ഥർ. ബെംഗളൂരുവിൽ നിന്നുള്ള ദൃശ്യം. (Photo by Manjunath KIRAN / AFP)

∙ വേണം ഭരണഘടനാ ഭേദഗതി

പറയുംപോലെ വേഗത്തിൽ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന രീതി നടപ്പിലാക്കാനാവില്ല. ഇതിനായി ജനപ്രാതിനിധ്യ നിയമത്തിലടക്കം ഒട്ടേറെ ഭരണഘടനാ ഭേദഗതികൾ ആവശ്യമായി വരും. ഭരണഘടനയിലെ 83, 85, 172, 174, 356 എന്നീ അനുച്ഛേദങ്ങളാണ് മാറ്റിയെഴുതേണ്ടത്. ജനപ്രാതിനിധ്യ നിയമത്തിനൊപ്പം പാർലമെന്റിന്റെ കാലാവധി, സംസ്ഥാന നിയമസഭകളുടെ കാലാവധി, ലോക്‌സഭയും സംസ്ഥാനനിയമസഭകളും പിരിച്ചുവിടുന്നത് സംബന്ധിച്ച അനുച്ഛേദം, രാഷ്ട്രപതിഭരണം സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം തുടങ്ങിയവ ഭേദഗതി ചെയ്യണം.

പാർലമെന്റിലെ ഇരു സഭകൾക്കും പുറമേ, പകുതിയിലധികം സംസ്ഥാനങ്ങളുടെ സമ്മതവും ഭേദഗതിക്ക് ആവശ്യമായി വരും. അതിനാൽ, വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ പൂർണമായി ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് രീതിയിലേക്ക് മാറാൻ കഴിയുകയില്ലെന്ന് വേണം കരുതാൻ. 

∙ നെഞ്ചിടിപ്പ് കൂടുതൽ പ്രാദേശിക പാർട്ടികൾക്ക്

നാനാത്വത്തില്‍ ഏകത്വം എന്ന മഹത്തരമായ കാഴ്ച കൂടുതൽ അനുഭവിക്കാനാവുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിലാണ്. വിവിധ സംസ്ഥാനങ്ങളിൽ നിറഞ്ഞു നിൽക്കുന്ന പ്രാദേശിക പാർട്ടികൾ ദേശീയ രാഷ്ട്രീയത്തിലെത്തുമ്പോൾ കൈകൊടുക്കുന്ന കാഴ്ച. കേവലഭൂരിപക്ഷം എന്ന മാജിക് നമ്പർ പിടിക്കാനും ൈകമോശം വരാതിരിക്കാനും പ്രാദേശിക പാർട്ടികളുടെ വിലപേശലുകൾക്കും ദേശീയ രാഷ്ട്രീയം പലപ്പോഴായി സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാൽ 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' രീതിയിലേക്ക് മാറിയാൽ പ്രാദേശിക പാർട്ടികൾക്ക് അവയുടെ പ്രാധാന്യം നഷ്ടമായാലോ? 

കർണാടക നിയമസഭ തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ ബെംഗളൂരുവിലെ ഹൈവേകളിലൊന്നിൽ വാഹനങ്ങൾ പരിശോധിക്കുന്ന തിര‍ഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളും പൊലീസും (Photo by Manjunath KIRAN / AFP)

ഒരേസമയം തിരഞ്ഞെടുപ്പ് നടക്കുമ്പോൾ അവിടെ ചർച്ചയാവുന്ന രാഷ്ട്രീയ വിഷയങ്ങളിൽ സ്വാഭാവികമായും ദേശീയ താൽപര്യമുള്ളവയാവും ആധിപത്യം നേടുക. പ്രാദേശിക പാർട്ടികൾ ഉയർത്തുന്ന വിഷയങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകാനിടയുണ്ട്. ഒരുമിച്ച് തിരഞ്ഞെടുപ്പ് നടന്നാൽ ദേശീയ പാർട്ടികളുടെ പണക്കൊഴുപ്പിനും പ്രചാരണ തന്ത്രങ്ങൾക്കും മുന്നിൽ പിടിച്ച് നിൽക്കാൻ കഴിയുമോ എന്ന സംശയവും പ്രാദേശിക പാർട്ടികൾക്കുണ്ട്.

ലോക്സഭയിലേക്കും നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് നടക്കുമ്പോൾ വോട്ടർമാർ രണ്ടിടത്തായി രണ്ട് പാർട്ടികൾക്ക് വോട്ട് ചെയ്യാൻ സാധ്യത കുറവാണ്. 2015ൽ ഐഡിഎഫ്സി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. 77 ശതമാനം വോട്ടർമാരും അവരുടെ വോട്ടുകൾ നിയമസഭയിലും ലോക്‌സഭയിലും മത്സരിക്കുന്ന ഒരു പാർട്ടിയുടെ സ്ഥാനാർഥികൾക്ക് നൽകാനാണ് സാധ്യത എന്നാണ് പഠന ഫലം.

∙ തിരഞ്ഞെടുപ്പ് ഒരുമിപ്പിക്കാൻ ആവേശം ബിജെപിക്ക്

നിയമസഭ–ലോക്സഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുമെന്ന് പ്രകടന പത്രികയിലൂടെ ജനങ്ങൾക്ക് വാഗ്ദാനം നൽകിയ പാർട്ടിയാണ് ബിജെപി. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയിലായിരുന്നു ഇത്. സംസ്ഥാന സർക്കാരുകൾക്ക് സ്ഥിരത ഉറപ്പാക്കാൻ ഇതിലൂടെ കഴിയുമെന്നാണ് ബിജെപിയുടെ അവകാശം. എന്നാൽ ഈ വാഗ്ദാനം നടപ്പാക്കാതെയാണ് 2019 ൽ ബിജെപി വീണ്ടും ജനവിധി തേടിയത്. പക്ഷേ അതിനുള്ള ശ്രമങ്ങൾ ബിജെപി തുടങ്ങിയിരുന്നു.

വോട്ട് രേഖപ്പെടുത്താനെത്തിയ സ്ത്രീക്ക് പോളിങ് ഉദ്യോഗസ്ഥ വിരലിൽ മഷി പുരട്ടി നൽകുന്നു. (Photo by Manjunath KIRAN / AFP)

ഒന്നാം മോദി സർക്കാരിന്റെ കാലത്ത് തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനുള്ള പഠന റിപ്പോർട്ട് നിതി ആയോഗ് തയാറാക്കി. ഈ ആവശ്യം നടപ്പിലാക്കുന്നതിനായി അഞ്ചിലേറെ ഭരണഘടനാ ഭേദഗതികൾ ആവശ്യമാണെന്ന് നിയമ കമ്മിഷൻ 2018 ൽ കണ്ടെത്തി. 2019 ൽ വീണ്ടും അധികാരത്തിൽ എത്തിയ നരേന്ദ്ര മോദി സർക്കാർ, കേവലം ഒരു മാസത്തിനകം നിയമസഭ–ലോക്സഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനുള്ള ശ്രമങ്ങൾക്ക് ചലനം വയ്പ്പിച്ചു. ഇതിനായി വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളെ ചർച്ചയ്ക്ക് ക്ഷണിച്ചു. എന്നാൽ ആം ആദ്മി പാർട്ടി, തെലുങ്ക് ദേശം പാർട്ടി, ഭാരത് രാഷ്ട്ര സമിതി തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾ മാത്രമാണ് ഇതിൽ പങ്കെടുത്തത്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ബഹുജൻ സമാജ് പാർട്ടി, സമാജ്‌വാദി പാർട്ടി, ഡിഎംകെ തുടങ്ങിയ ദേശീയ, പ്രാദേശിക പാർട്ടികളൊന്നും പ്രധാനമന്ത്രി വിളിച്ച യോഗത്തിന് എത്തിയില്ല.

∙ പ്രതിഷേധവുമായി  പ്രതിപക്ഷം

പാർലമെന്റിന്റെ പ്രത്യേക സമ്മേളനം 2023 സെപ്റ്റംബർ 18 മുതൽ 22 വരെ അപ്രതീക്ഷിതമായി വിളിച്ചു ചേർത്തതോടെയാണ് 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' ചർച്ച വീണ്ടും ഉയർന്നത്. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയാണ് പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ഉൾപ്പെടെ ബിജെപി ഏറെ നാളായി ഉയർത്തിക്കാട്ടുന്ന ബില്ലുകൾ അവതരിപ്പിക്കാൻ സർക്കാർ ശ്രമിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’, രാജ്യത്തിന്റെ പേര് ‘ഇന്ത്യ’ക്ക് പകരം ‘ഭാരത്’ എന്നാക്കുക, ഏക സിവിൽ കോഡ്, വനിതാ സംവരണം തുടങ്ങിയവയിൽ ഏതെങ്കിലും മുമ്പ് പലപ്പോഴും നടപ്പാക്കിയിട്ടുള്ളതുപോലെ ‘സർജിക്കൽ സ്ട്രൈക്കാ’യി കേന്ദ്രം അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്ന് തന്നെയാണ് പ്രതിപക്ഷം കരുതുന്നത്. 

ത്രിപുരയിലെ അഗർത്തലയിൽ കോൺഗ്രസ്–സിപിഎം പ്രവർത്തകർ നടത്തിയ സംയുക്ത റാലി– PTI Photo

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് വിഷയം ഉയർന്നു വന്നപ്പോൾ തന്നെ പ്രതിപക്ഷം തങ്ങളുടെ എതിർപ്പ് വ്യക്തമാക്കിയിരുന്നു. പ്രാദേശിക പാർട്ടികളാണ് പ്രതിഷേധം കടുപ്പിച്ചത്. തിരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തിയാല്‍ നിയമസഭ തിരഞ്ഞെടുപ്പുകളി‍ലേക്ക് പതിവുപോലെ പ്രാദേശിക വിഷയങ്ങളിൽ ശ്രദ്ധ പതിപ്പിച്ച് പ്രചാരണം കടുപ്പിക്കാനാവില്ലെന്ന തോന്നലാവാം എതിർപ്പിന് കാരണം. ദേശീയ വിഷയങ്ങളുയർത്തി ദേശീയ പാർട്ടികൾ തങ്ങളുടെ അവസരങ്ങൾ നഷ്ടമാക്കുമോ എന്ന ഭയവും അവർക്കുണ്ട്. ഒറ്റ തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ മൂല്യങ്ങൾക്ക് എതിരാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

∙ മുൻ രാഷ്ട്രപതി തലവനായി കമ്മിറ്റി! അസാധാരണ നീക്കം

പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാൻ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പി'ലേക്കുള്ള ചുവടുറപ്പിക്കുന്നതിനായി മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചത്. മുൻ രാഷ്ട്രപതിയെ ഈ ചുമതല ഏൽപ്പിച്ചതുപോലും ഏറെ കൗതുകകരമാണ്. ഒരു പക്ഷേ 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്ന ആശയത്തിനോട് യോജിപ്പുള്ള വ്യക്തി എന്ന നിലയ്ക്കാവും അദ്ദേഹത്തിന് ചുമതല നൽകിയത്. തിരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തുന്നതിന് ആവശ്യമായ നിയമ നിർമാണം നടത്തുന്നതിനെ കുറിച്ച് പഠിക്കുക, ഈ വിഷയത്തില്‍ മറ്റു പാർട്ടികളുമായി കൂടിയാലോചനകള്‍ നടത്തുക തുടങ്ങിയവയാണ് കമ്മിറ്റി പരിശോധിക്കുന്നത്.

2014 ലെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കേരളത്തിലെത്തിയ നരേന്ദ്ര മോദി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. (ഫയൽ ചിത്രം∙മനോരമ)

∙ ആവേശം ബിജെപിക്ക്? പലതുണ്ട് കാരണങ്ങൾ

രാഷ്ട്രീയ പാർട്ടികളുടെ സമീപനം പരിശോധിച്ചാൽ ബിജെപി വലിയ ആവേശത്തിലാണ്. ഒറ്റ തിരഞ്ഞെടുപ്പ് നടത്തിയാൽ തിരഞ്ഞെടുപ്പ് ചെലവ് കുറയ്ക്കാനാകുമെന്നും നാടിന്റെ വികസന പ്രവർത്തനങ്ങളുടെ വേഗം തിരഞ്ഞെടുപ്പു ചട്ടങ്ങളുടെ പേരിൽ ഇടയ്ക്കിടെ നിലയ്ക്കുന്നത് തടയാനാവുമെന്നും അവർ വാദിക്കുന്നു. എന്നാൽ രാജ്യം മുഴുവൻ ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തിയാൽ ബിജെപി കാണുന്ന മറ്റു ചില മേന്മകളുണ്ട്. ചെലവിൽ മാത്രം ഒതുങ്ങുന്നതല്ല അത്. ദേശീയ പാർട്ടിയെന്ന നിലയിൽ തിരഞ്ഞെടുപ്പിൽ പണമൊഴുക്കാൻ ആവോളം കരുത്തുള്ള പാർട്ടിയാണ് ബിജെപി. ഇന്ത്യയിലെ ദേശീയ പാർട്ടികളിൽ ഏറ്റവും കൂടുതൽ വരുമാനവും ബിജെപിക്കാണ്. 2021–22ലെ കണക്കു പ്രകാരം 1,917.12 കോടി രൂപ.

ഇക്കാര്യത്തിൽ മറ്റു പാർട്ടികളുടെ ചെലവു ചുരുക്കാനായി ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തി സഹായിക്കേണ്ട ആവശ്യവും ബിജെപിക്കില്ല. എന്നാല്‍ പല സംസ്ഥാനങ്ങളിലും കേന്ദ്ര നേതാക്കളെ തിരഞ്ഞെടുപ്പ് പ്രചരണത്തിനു വേണ്ടി ബിജെപിക്ക് അമിതമായി ഉപയോഗിക്കേണ്ടി വരാറുണ്ട്. മോദി തരംഗത്തിൽ ഉത്തരേന്ത്യയിലെ ഒട്ടേറെ സംസ്ഥാനങ്ങളിൽ ബിജെപി ജയച്ചു കയറിയ ചരിത്രവുമുണ്ട്. നിയമസഭ, ലോക്സഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തിയാൽ പ്രചാരണത്തിന് കൂടുതൽ ഫലപ്രാപ്തിയുണ്ടാക്കാൻ ബിജെപിക്ക് കഴിയും. മാധ്യമ ശ്രദ്ധയും തങ്ങളിലേക്ക് കൂടുതലായി കൊണ്ടുവരാന്‍ അവർക്ക് കഴിയും.

∙ മേൽക്കൈ നേടുന്ന ദേശീയ വിഷയങ്ങൾ

തിരഞ്ഞെടുപ്പുകളിൽ ചർച്ച ചെയ്യുന്ന വിഷയങ്ങളും ബിജെപി ഉറ്റു നോക്കുന്നുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുന്നത് പലപ്പോഴും പ്രാദേശിക വികാരങ്ങളാവും. നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതോടെ ചർച്ചയാവുന്ന വിഷയങ്ങളിലും മാറ്റമുണ്ടാകും. ദേശീയത, പ്രതിരോധം എന്നിവയിൽ തുടങ്ങി മതവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വരെ ചർച്ചയാക്കാൻ ആഗ്രഹിക്കുന്ന പാർട്ടിയാണ് ബിജെപി. തിരഞ്ഞെടുപ്പ് ഒരുമിക്കുന്നതോടെ പ്രാദേശിക വിഷയങ്ങളുടെ പ്രാധാന്യം കുറയ്ക്കാനും കഴിയും. ‌അതേസമയം പ്രാദേശിക തലത്തിലുണ്ടാവുന്ന അനുകൂല വിഷയങ്ങൾ ദേശീയതലത്തിലേക്ക് കൊണ്ടുവന്ന് ചർച്ചയാക്കാൻ അവസരമുണ്ടാവുകയും ചെയ്യും.

മുംബൈയിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിനു ശേഷം നേതാക്കൾ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ. (PTI Photo)

∙ പ്രതിപക്ഷ ഐക്യം തകർക്കാൻ

പ്രതിപക്ഷ പാർട്ടികൾ ഒരുമിക്കുന്ന 'ഇന്ത്യ’ മുന്നണി തങ്ങളുടെ വരവ് വിളംബരം ചെയ്തതിനു ശേഷമാണ് ബിജെപി പുതുതന്ത്രങ്ങൾക്കു രൂപം നൽകിയിരിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ട ഒന്നാവും 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്'. പ്രതിപക്ഷം രൂപം നൽകിയ ‘ഇന്ത്യ’ മുന്നണിയിൽ കൂടുതലും പ്രാദേശിക പാർട്ടികളാണ്. പലപ്പോഴും എതിർ ചേരിയിലുള്ള കോൺഗ്രസ് അടക്കമുള്ള ദേശീയ പാർട്ടികളെക്കാളും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് വെല്ലുവിളിയുയർത്തുന്നത് 'ഇന്ത്യ’ മുന്നണിയിലുള്ള പ്രാദേശിക പാർട്ടികളാണ്.

നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചു വന്നാൽ പ്രാദേശിക പാർട്ടികൾ നിയമസഭ തിരഞ്ഞെടുപ്പുകൾക്കാവും അമിത പ്രാധാന്യം നൽകുക. ഇതിനൊപ്പം ഇന്ത്യ മുന്നണിയായി പ്രതിപക്ഷം ഒരുമിച്ച് മത്സരിക്കുമ്പോൾ സീറ്റ് വിഭജനത്തിലടക്കം ഉണ്ടാവുന്ന അസ്വാരസ്യങ്ങളും മുതലെടുക്കാനാവുമെന്ന് ബിജെപി കരുതുന്നു. ദേശീയ തലത്തിൽ ഒരുമിക്കുന്ന പ്രതിപക്ഷ മുന്നണിക്ക് നിയമസഭാ തിരഞ്ഞെടുപ്പിലും മുന്നണിയായി നിൽക്കേണ്ടി വരുമെന്നതാണ് കാരണം. 

ഭരണഘടനയിലെ അഞ്ചോളം അനുച്ഛേദങ്ങൾ ഭേദഗതി ചെയ്ത് നിയമ പരിരക്ഷയോടെ ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തിയാൽ ചില ചോദ്യങ്ങളും അവശേഷിക്കുന്നുണ്ട്. രാജ്യത്തെ ഫെഡറൽ കാഴ്ചപ്പാടിനെ നശിപ്പിക്കുന്ന തരത്തിലേക്ക് 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' മാറില്ലേ എന്നതാണ് ആദ്യത്തെ സംശയം. ഇത്രയും പ്രധാനപ്പെട്ട ഒരു വിഷയം വേണ്ട വിധത്തിൽ പൊതുസമൂഹത്തിൽ ചർച്ച ചെയ്യാതെ, തിടുക്കപ്പെട്ട് പാർലമെന്റിൽ അവതരിപ്പിക്കാൻ കേന്ദ്രം തുനിയുമോ എന്നതും കണ്ടറിയേണ്ട കാര്യമാണ്.

English Summary: Advantages and Challenges of 'One Nation, One Election': Why is the BJP so fixated on it?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT