ഇല്ലാതായ ‘നരേന്ദ്ര മണ്ഡലം’; പഴയ പാർലമെന്റിൽ ചേർന്ന സുപ്രീംകോടതി; പുരുഷന്മാർ മാത്രം വോട്ട് ചെയ്ത കാലവും!
1921 ൽ തറക്കല്ലിട്ട ഇന്ത്യൻ പാർലമെന്റ് മന്ദിരം ഇന്ത്യയെ സംബന്ധിച്ച് സഭ സമ്മേളിക്കുന്ന വെറുമൊരു കെട്ടിടം മാത്രമല്ല. സ്വാതന്ത്ര്യപ്പിറവിക്കും റിപബ്ലിക് രൂപീകരണത്തിനുമെല്ലാം നേർസാക്ഷിയായ പ്രൗഢോജ്വലമായ പഴയ പാർലമെന്റ് മന്ദിരത്തിന്റെ ചരിത്രം ഒരർഥത്തിൽ ഇന്ത്യയുടെ ജനാധിപത്യത്തിന്റെ കൂടി ചരിത്രമാണ്. 6 വർഷമെടുത്ത് പണി പൂർത്തിയാക്കിയ പഴയ പാർലമെന്റ് മന്ദിരത്തിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ പരിണാമ ചരിത്രത്തിൽ ഇടം നേടിയ ഏഴ് നിയമനിർമാണ സഭകളാണ് പ്രവർത്തിച്ചിരുന്നത്. ഇവ കൂടാതെ നാട്ടുരാജാക്കന്മാരുടെ സമിതിയായ ‘നരേന്ദ്രമണ്ഡലം’ (ചേംബർ ഓഫ് പ്രിൻസസ്) സമ്മേളിച്ചിരുന്നതും ഇവിടെത്തന്നെ. പരമോന്നത നീതിന്യായ കോടതിയുടെ ഉദ്ഘാടനം നടന്നതും ആദ്യത്തെ 20 വർഷങ്ങൾ പ്രവർത്തിച്ചിരുന്നതും ഇതേ കെട്ടിടത്തിലായിരുന്നു.
1921 ൽ തറക്കല്ലിട്ട ഇന്ത്യൻ പാർലമെന്റ് മന്ദിരം ഇന്ത്യയെ സംബന്ധിച്ച് സഭ സമ്മേളിക്കുന്ന വെറുമൊരു കെട്ടിടം മാത്രമല്ല. സ്വാതന്ത്ര്യപ്പിറവിക്കും റിപബ്ലിക് രൂപീകരണത്തിനുമെല്ലാം നേർസാക്ഷിയായ പ്രൗഢോജ്വലമായ പഴയ പാർലമെന്റ് മന്ദിരത്തിന്റെ ചരിത്രം ഒരർഥത്തിൽ ഇന്ത്യയുടെ ജനാധിപത്യത്തിന്റെ കൂടി ചരിത്രമാണ്. 6 വർഷമെടുത്ത് പണി പൂർത്തിയാക്കിയ പഴയ പാർലമെന്റ് മന്ദിരത്തിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ പരിണാമ ചരിത്രത്തിൽ ഇടം നേടിയ ഏഴ് നിയമനിർമാണ സഭകളാണ് പ്രവർത്തിച്ചിരുന്നത്. ഇവ കൂടാതെ നാട്ടുരാജാക്കന്മാരുടെ സമിതിയായ ‘നരേന്ദ്രമണ്ഡലം’ (ചേംബർ ഓഫ് പ്രിൻസസ്) സമ്മേളിച്ചിരുന്നതും ഇവിടെത്തന്നെ. പരമോന്നത നീതിന്യായ കോടതിയുടെ ഉദ്ഘാടനം നടന്നതും ആദ്യത്തെ 20 വർഷങ്ങൾ പ്രവർത്തിച്ചിരുന്നതും ഇതേ കെട്ടിടത്തിലായിരുന്നു.
1921 ൽ തറക്കല്ലിട്ട ഇന്ത്യൻ പാർലമെന്റ് മന്ദിരം ഇന്ത്യയെ സംബന്ധിച്ച് സഭ സമ്മേളിക്കുന്ന വെറുമൊരു കെട്ടിടം മാത്രമല്ല. സ്വാതന്ത്ര്യപ്പിറവിക്കും റിപബ്ലിക് രൂപീകരണത്തിനുമെല്ലാം നേർസാക്ഷിയായ പ്രൗഢോജ്വലമായ പഴയ പാർലമെന്റ് മന്ദിരത്തിന്റെ ചരിത്രം ഒരർഥത്തിൽ ഇന്ത്യയുടെ ജനാധിപത്യത്തിന്റെ കൂടി ചരിത്രമാണ്. 6 വർഷമെടുത്ത് പണി പൂർത്തിയാക്കിയ പഴയ പാർലമെന്റ് മന്ദിരത്തിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ പരിണാമ ചരിത്രത്തിൽ ഇടം നേടിയ ഏഴ് നിയമനിർമാണ സഭകളാണ് പ്രവർത്തിച്ചിരുന്നത്. ഇവ കൂടാതെ നാട്ടുരാജാക്കന്മാരുടെ സമിതിയായ ‘നരേന്ദ്രമണ്ഡലം’ (ചേംബർ ഓഫ് പ്രിൻസസ്) സമ്മേളിച്ചിരുന്നതും ഇവിടെത്തന്നെ. പരമോന്നത നീതിന്യായ കോടതിയുടെ ഉദ്ഘാടനം നടന്നതും ആദ്യത്തെ 20 വർഷങ്ങൾ പ്രവർത്തിച്ചിരുന്നതും ഇതേ കെട്ടിടത്തിലായിരുന്നു.
1921 ൽ തറക്കല്ലിട്ട ഇന്ത്യൻ പാർലമെന്റ് മന്ദിരം ഇന്ത്യയെ സംബന്ധിച്ച് സഭ സമ്മേളിക്കുന്ന വെറുമൊരു കെട്ടിടം മാത്രമല്ല. സ്വാതന്ത്ര്യപ്പിറവിക്കും റിപബ്ലിക് രൂപീകരണത്തിനുമെല്ലാം നേർസാക്ഷിയായ പ്രൗഢോജ്വലമായ പഴയ പാർലമെന്റ് മന്ദിരത്തിന്റെ ചരിത്രം ഒരർഥത്തിൽ ഇന്ത്യയുടെ ജനാധിപത്യത്തിന്റെ കൂടി ചരിത്രമാണ്. 6 വർഷമെടുത്ത് പണി പൂർത്തിയാക്കിയ പഴയ പാർലമെന്റ് മന്ദിരത്തിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ പരിണാമ ചരിത്രത്തിൽ ഇടം നേടിയ ഏഴ് നിയമനിർമാണ സഭകളാണ് പ്രവർത്തിച്ചിരുന്നത്. ഇവ കൂടാതെ നാട്ടുരാജാക്കന്മാരുടെ സമിതിയായ ‘നരേന്ദ്ര മണ്ഡലം’ (ചേംബർ ഓഫ് പ്രിൻസസ്) സമ്മേളിച്ചിരുന്നതും ഇവിടെത്തന്നെ. പരമോന്നത നീതിന്യായ കോടതിയുടെ ഉദ്ഘാടനം നടന്നതും ആദ്യത്തെ 20 വർഷങ്ങൾ പ്രവർത്തിച്ചിരുന്നതും ഇതേ കെട്ടിടത്തിലായിരുന്നു.
കാലപ്പഴക്കം ബാധിച്ചു തുടങ്ങിയ പഴയ പാർലമെന്റ് മന്ദിരത്തിനു പകരം പുതിയത് നിർമിക്കാൻ മോദി സർക്കാർ തറക്കല്ലിട്ടത് 2020 ലാണ്. അടുത്ത പൊതുതിരഞ്ഞെടുപ്പിന് ഒരു വർഷം ശേഷിക്കേ 2023 മേയിൽ അതിന്റെ നിർമാണവും പൂർത്തിയായി. വൃത്താകൃതിയിലായിരുന്നു പഴയ മന്ദിരമെങ്കിൽ കൂടുതൽ സൗകര്യങ്ങളുള്ള പുതിയ മന്ദിരം ത്രികോണാകൃതിയിലാണ്. 2023 സെപ്റ്റംബർ 18 ലെ പാർലമെന്റ് സമ്മേളനം പഴയ മന്ദിരത്തിലെ അവസാന സമ്മേളനമായി ചരിത്രം അടയാളപ്പെടുത്തും. കൂടുതൽ സൗകര്യങ്ങളുള്ള മന്ദിരം അനിവാര്യമായിരുന്നെങ്കിലും പഴയ പാർലമെന്റ് മന്ദിരത്തെ അത്രവേഗം ഇന്ത്യയ്ക്ക് മറക്കാനാവില്ല. പഴയ പാർലമെന്റിൽ സമ്മേളിച്ചിരുന്നത് ഏതൊക്കെ സഭകളാണ്? എങ്ങനെയായിരുന്നു അവയുടെ രൂപീകരണം? ഇന്നു കാണുന്ന രാജ്യസഭയിലേക്കും ലോക്സഭയിലേക്കും നമ്മളെത്തിയത് എങ്ങനെയാണ്? വിശദമായി വായിക്കാം...
∙ ചരിത്രത്തിന്റെ തുടക്കം
ഇന്ത്യയിലെ നിയമനിർമാണ സമിതികളുടെ ചരിത്രത്തിന് 1773 ലെ റെഗുലേറ്റിങ് ആക്‌ട് വരെ പഴക്കമുണ്ട്. 1833ലെയും 1853ലെയും ചാർട്ടർ ആക്‌ട് ഇതു പരിഷ്‌കരിച്ചു. 1861ലെയും 1892ലെയും ഇന്ത്യൻ കൗൺസിൽസ് ആക്‌ട് ഇന്ത്യയിലെ നിയമനിർമാണ സമിതികളുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകളാണ്. 1909ലെ ഇന്ത്യൻ കൗൺസിൽസ് ആക്‌ട് (മിന്റോ– മോർലി പരിഷ്‌കാരം) പ്രകാരമാണ് നേരിട്ടല്ലാത്തതാണെങ്കിലും ആദ്യ തിരഞ്ഞെടുപ്പു നടന്നത്. ഗവർണർ ജനറലിന്റെ െലജിസ്ലേറ്റിവ് കൗൺസിലിലെ അനുബന്ധ അംഗങ്ങളുടെ എണ്ണം ഇതോടെ പരമാവധി 60 ആയി. ഇതിൽ പരോക്ഷ തിരഞ്ഞെടുപ്പിലൂടെ വരുന്ന അംഗങ്ങളുടെ എണ്ണം 27 ആയിരുന്നു.
∙ കൗൺസിൽ ഓഫ് സ്‌റ്റേറ്റ് & ലെജിസ്ലേറ്റിവ് അസംബ്ലി (1921-1947)
1919 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്‌ട് (മൊണ്ടേഗു–ചെംസ്ഫോഡ് പരിഷ്‌കാരം) അനുസരിച്ചാണ് ദ്വിമണ്ഡല സംവിധാനം നിലവിൽ വന്നത്. ഇതുപ്രകാരം കൗൺസിൽ ഓഫ് സ്‌റ്റേറ്റിൽ 60 പേരും ലെജിസ്ലേറ്റിവ് അസംബ്ലിയിൽ 145 പേരും അംഗങ്ങളായിരുന്നു. നാമനിർദേശം ചെയ്യപ്പെട്ടവർ ഉൾപ്പെടെയുള്ള കണക്കാണിത്. കൗൺസിൽ ഓഫ് സ്റ്റേറ്റിലേക്ക് 33 പേരെയും ലെജിസ്ലേറ്റിവ് അസംബ്ലിയിലേക്ക് 104 പേരെയുമാണ് തിരഞ്ഞെടുത്തിരുന്നത്. ഇരു സഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് നേരിട്ടു തന്നെയാണ് നടത്തിയിരുന്നത്. വിവിധ തരത്തിലുള്ള നിയോജകമണ്ഡലങ്ങളിൽനിന്ന് അംഗങ്ങളെ തിരഞ്ഞെടുത്തിരുന്നു. ലെജിസ്ലേറ്റീവ് അസംബ്ലി ‘കേന്ദ്രനിയമസഭ’, ‘സാമ്രാജ്യ നിയമനിർമാണ സഭ’ എന്നൊക്കെ അറിയപ്പെട്ടിരുന്നു. അംഗങ്ങളെ ‘എംഎൽഎ’ എന്നാണ് വിളിച്ചിരുന്നത്.
1920 അവസാന കാലത്ത് ആദ്യ തിരഞ്ഞെടുപ്പ് നടന്നു. ‘നിശ്ചിതയോഗ്യതയുള്ള’ പുരുഷന്മാർക്ക് മാത്രമായിരുന്നു വോട്ടവകാശം. കൗൺസിലിലേക്ക് 17,644 പേർക്കും അസംബ്ലിയിലേക്ക് 9,04,746 പേർക്കും മാത്രമാണ് വോട്ടവകാശം അനുവദിച്ചത്. 1921 ഫെബ്രുവരി 3–ന് ഇരു സഭകളുടെയും പ്രഥമ സമ്മേളനവും 9 ന് ഉദ്ഘാടനവും നടന്നു. ഡൽഹിയിലും ഷിംലയിലുമായിരുന്നു പിന്നീടുള്ള സമ്മേളനങ്ങൾ. 1921–1926 കാലത്ത് ഇന്നത്തെ ഡൽഹി നിയമസഭാ (പഴയ സെക്രട്ടറിയേറ്റ്) മന്ദിരത്തിലും ഷിംലയിലെ വിധാൻസഭാ മന്ദിരത്തിലുമാണ് സമ്മേളങ്ങൾ നടന്നിരുന്നത്.
സമ്മേളനം ചേരുന്ന മന്ദിരം ഭാവിയിൽ അപര്യാപ്തമാണെന്ന് മനസ്സിലാക്കിയാണ് പുതിയ മന്ദിരം (കൗൺസിൽ ഹൗസ്) നിർമിച്ചത്. 1921 ഫെബ്രുവരി 21 ന് കൊണാട്ട് പ്രഭു തറക്കല്ലിട്ടു. 1927 ജനുവരി 18ന് ഗവർണർ ജനറൽ ഇർവിൻ പ്രഭു മന്ദിരം ഉദ്ഘാടനം ചെയ്തു. മൂന്നു ചേംബറുകളും (കൗൺസിൽ, അസംബ്ലി, പ്രിൻസസ്) മധ്യത്തിൽ സെൻട്രൽ ഹാളും (ലൈബ്രറി) ഇവയെ വൃത്താകൃതിയിൽ ചുറ്റി ഓഫിസ് മുറികളും ആണ് നിർമിച്ചത്. കൗൺസിലിന്റെ അവസാന സമ്മേളനം 1946 നവംബർ 20–നും അസംബ്ലിയുടെ അവസാന സമ്മേളനം 1947 ഏപ്രിൽ 12 നുമാണ് ചേർന്നത്. ഇരുസഭകളും സ്വാതന്ത്ര്യത്തലേന്നു (1947 ഓഗസ്റ്റ് 14) വരെ ഔദ്യോഗികമായി നിലനിന്നിരുന്നു.
അസംബ്ലിയിലേക്ക് ആറു പ്രാവശ്യവും (1920,1923,1926,1930,1934,1945) കൗൺസിലിലേക്ക് നാലു പ്രാവശ്യവും (1920,1925,1930,1936) തിരഞ്ഞെടുപ്പുകൾ നടന്നിട്ടുണ്ട്. ഫെഡറൽ കൗൺസിൽ ഓഫ് സ്‌റ്റേറ്റിൽ പരമാവധി 260 അംഗങ്ങളും ഫെഡറൽ അസംബ്ലിയിൽ പരമാവധി 375 അംഗങ്ങളും ഉണ്ടായിരിക്കണമെന്നാണ് 1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്‌ട് വ്യവസ്ഥ ചെയ്തിരുന്നതെങ്കിലും ഇതു നടപ്പായില്ല. എന്നാൽ പ്രവിശ്യാതലത്തിലുള്ള പരിഷ്കരങ്ങൾ നടപ്പായി.
∙ നരേന്ദ്ര മണ്ഡലം (1921 -1947)
കൗൺസിലിലോ അസംബ്ലിയിലോ നാട്ടുരാജ്യ പ്രതിനിധികൾ ഇല്ലാതിരുന്നതിനാൽ (മൊണ്ടേഗു–ചെംസ്ഫോഡ് പരിഷ്കാരങ്ങളനുസരിച്ച്) അവർക്കുവേണ്ടി 1920ൽ രൂപീകരിച്ചതാണ് നരേന്ദ്ര മണ്ഡലം (ചേംബർ ഓഫ് പ്രിൻസസ്). തിരുവിതാംകൂർ, കൊച്ചി, പുതുക്കോട്ട, ബറോഡ, ഗ്വാളിയർ, ഹൈദരാബാദ്, കശ്മീർ, മൈസൂർ, ആൽവാർ, പട്യാല തുടങ്ങിയ 108 നാട്ടുരാജ്യങ്ങളുടെ പ്രാതിനിധ്യം വഹിച്ച ഒരു സമിതിയാണിത്. 1921 ഫെബ്രുവരി 8–നാണ് ആദ്യമായി സമ്മേളിച്ചത്.
വർഷത്തിലൊരിക്കൽ വൈസ്രോയിയുടെ അധ്യക്ഷതയിൽ നരേന്ദ്ര മണ്ഡലം കൂടിയിരുന്നു. ആ യോഗത്തിൽ ഒരു ചാൻസലറെയും ഒരു സ്റ്റാൻഡിങ് കമ്മിറ്റിയെയും തിരഞ്ഞെടുക്കുകയും ചെയ്തുപോന്നു. ഈ സ്റ്റാൻഡിങ് കമ്മറ്റി വർഷത്തിൽ രണ്ടുമൂന്നു തവണ കൂടിയിരുന്നു. നാട്ടുരാജ്യങ്ങൾക്ക് ബാധകമായ കാര്യങ്ങളെപ്പറ്റി വൈസ്രോയിയും രാഷ്ട്രീയവകുപ്പും പ്രസ്തുത കമ്മിറ്റിയോട് ആലോചിച്ചാണ് കാര്യങ്ങൾ നിർവഹിച്ചിരുന്നത്.
∙ ഭരണഘടന അസംബ്ലിയും ഡൊമിനിയൻ പാർലമെന്റും (1946- 1950)
ബ്രിട്ടിഷ് കാബിനറ്റ് മിഷൻ (1946) ഭരണഘടനാ നിർമാണ സഭയായി നിർദേശിച്ചതനുസരിച്ചാണ് ഭരണഘടന അസംബ്ലിയുടെ (1946–1950) രൂപീകരണം. 1946 ജൂലൈ മാസത്തിൽ പ്രവിശ്യാ നിയമസഭകൾ അംഗങ്ങളെ തിരഞ്ഞെടുത്തു. നാട്ടുരാജ്യങ്ങളിൽ നിന്ന് നാമനിർദേശം ചെയ്യപ്പെട്ടവരുമുണ്ടായിരുന്നു. 1946 ഡിസംബർ 9–ന് ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ഹാളിൽ (പഴയ പാർലമെന്റ് ഹൗസിലെ സെൻട്രൽ ഹാൾ) പ്രഥമ സമ്മേളനം ചേർന്നു. സ്വാതന്ത്ര്യലബ്ധി മുതൽ നിയമനിർമാണ സഭയായും (ഡൊമിനിയൻ അസംബ്ലി) പ്രവർത്തിച്ചു. ഫലത്തിൽ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പരമാധികാര നിയമസഭ അഥവാ പാർലമെന്റ് ആയിരുന്നു ഇത്.
ഈ സഭയുടെ ഭരണഘടനാ നിർമാണപരമായ ചുമതലകൾ ഡൊമിനിയൻ നിയമനിർമാണ സഭയുടെ ചുമതലകളിൽനിന്ന് വ്യക്തമായും വേർതിരിക്കണമെന്ന് 1947 ഓഗസ്റ്റ് 29ന് ഭരണഘടന അസംബ്ലി തീരുമാനിച്ചു. നിയമനിർമാണസഭ എന്ന നിലയ്ക്കു പ്രവർത്തിക്കുമ്പോൾ അധ്യക്ഷത വഹിക്കാനായി ഒരു സ്പീക്കർ ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥ ചെയ്തു. ഔദ്യോഗികമായി ‘കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി – ലെജിസ്ലേറ്റീവ്’ എന്നും പൊതുവായി ‘ഡൊമിനിയൻ പാർലമെന്റ്’ എന്നും ഈ സഭ അറിയപ്പെട്ടു. 1947 നവംബർ 17ന് ഭരണഘടന അസംബ്ലി പ്രസിഡന്റ് ഡോ.രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ച ആദ്യ സമ്മേളനത്തിൽ ജി.വി.മവലങ്കർ സ്പീക്കർ ആയി തിരഞ്ഞെടുക്കപ്പെട്ടു. അവസാന സമ്മേളനം 1949 ഡിസംബർ 24നായിരുന്നു.
ഭരണഘടനാ നിർമാണ സഭയുടെ തുടക്കത്തിൽ 389 അംഗങ്ങൾ ഉണ്ടായിരുന്നു. ഇന്ത്യാ വിഭജനത്തോടെ അത് 299 ആയി. മൂന്നു മലയാളികൾ ഉൾപ്പെടെ ആകെ 17 വനിതകൾ പലപ്പോഴായി അംഗങ്ങളായി. 1949 നവംബർ 26 ന് അംഗീകരിക്കപ്പെട്ട ഭരണഘടന 1950 ജനുവരി 26 ന് പ്രാബല്യത്തിലായി; ജനുവരി 24നാണ് അംഗങ്ങൾ ഭരണഘടനയിൽ ഒപ്പുവയ്ക്കുന്നത്. ആകെ 18 മലയാളികൾ പലപ്പോഴായി അംഗങ്ങളായെങ്കിലും ഭരണഘടനയിൽ ഒപ്പു വയ്ക്കാൻ നിയോഗം ലഭിച്ചത് 13 പേർക്കു മാത്രം. ഇരുസഭകളും ഇന്ത്യ റിപബ്ലിക് ആകുന്ന 1950 ജനുവരി 26 വരെ നിലവിലിരുന്നു.
∙ ഇടക്കാല പാർലമെന്റ് (1950–1952)
ഇന്ത്യ റിപബ്ലിക്കായതോടെ ‘കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി–ലെജിസ്ലേറ്റീവി’ന്റെ തുടർച്ചയായി ഇടക്കാല പാർലമെന്റ് (Provisional Parliament) നിലവിൽ വന്നു. ഇന്ത്യയുടെ നിയമനിർമാണ സഭകളുടെ ചരിത്രത്തിൽ ‘ഇന്ത്യൻ പാർലമെന്റ്’ (Parliament of India) എന്ന് ഔദ്യോഗികമായി അറിയപ്പെട്ട ആദ്യ സ്ഥാപനം. പാർലമെന്റിലും പ്രവിശ്യാ നിയമസഭയിലും ഒരേ സമയം അംഗമായിരിക്കാൻ പാടില്ലെന്ന് പുതിയ ഭരണഘടന വ്യവസ്ഥ ചെയ്തതു മൂലം കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിലെ പല അംഗങ്ങൾക്കും ഇടക്കാല പാർലമെന്റിൽ അംഗത്വം ലഭിച്ചില്ല.
ഇരട്ട അംഗത്വമുള്ള പകുതിയോളം പേർക്ക് 1950 ജനുവരി 26ന് അംഗത്വം നഷ്ടമാകുന്നതുകൊണ്ട് ഈ സ്ഥാനത്തേക്ക് ജനുവരി 15നു മുൻപായി പ്രവിശ്യാ നിയമസഭകൾ പുതിയ തിരഞ്ഞെടുപ്പു നടത്തി. തിരുവിതാംകൂർ–കൊച്ചിയുടെ 7 പ്രതിനിധികളും മദ്രാസിൽനിന്നും മറ്റുമായി 6 മലയാളികളും ഇതിലുണ്ടായിരുന്നു. 1950 ജനുവരി 26 മുതൽ 1952 ഏപ്രിൽ 17 വരെ നിലനിന്ന ഈ സഭയിൽ ആരംഭത്തിൽ 296 പേരും അവസാനം 313 പേരും അംഗങ്ങളായി. ആദ്യ സമ്മേളനം 1950 ജനുവരി 28നും അവസാന സമ്മേളനം 1952 മാർച്ച് 5നുമായിരുന്നു.
∙ രാജ്യസഭയും ലോക്സഭയും
പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്‌ഥാനത്തിൽ സ്വതന്ത്ര ഭാരതത്തിലെ പ്രഥമ പൊതുതിരഞ്ഞെടുപ്പിനു (1951–52) ശേഷം രാഷ്ട്രപതിയും രാജ്യസഭയും ലോക്സഭയും അടങ്ങുന്ന ഇപ്പോഴത്തെ പാർലമെന്റ് നിലവിൽ വന്നു. ഇരു സഭകളുടെയും പ്രഥമ സമ്മേളനം 1952 മേയ് 13ന് ആരംഭിച്ചു. 1952 ഏപ്രിൽ 3നു രൂപീകരിച്ച ‘കൗൺസിൽ ഓഫ് സ്‌റ്റേറ്റ്‌സ്’ എന്നറിയപ്പെട്ടിരുന്ന ഉപരിസഭ 1954 ഓഗസ്‌റ്റ് 23 നാണ് ‘രാജ്യസഭ’ എന്നു പേരു മാറ്റിയത്. ‘രാഷ്‌ട്രസഭ’ എന്ന പേരും നിർദേശിക്കപ്പെട്ടിരുന്നു.
1952 ഏപ്രിൽ 17നു രൂപീകരിച്ച ‘ഹൗസ് ഓഫ് ദ് പീപ്പിൾ’ എന്നറിയപ്പെട്ടിരുന്ന അധോസഭ, 1954 മേയ് 14 നാണ് ‘ലോക്‌സഭ’ എന്നു പേരു മാറ്റിയത്. തുടക്കത്തിൽ അംഗങ്ങളുടെ എണ്ണം 216 ഉം 499 ഉം ആയിരുന്നു. പിന്നീട് രാജ്യസഭയിലെ അംഗസംഖ്യ 245 വരെയും ലോക്സഭയിലേത് 545 വരെയും ഉയർന്നു. 2020ൽ ആംഗ്ലോ–ഇന്ത്യൻ നോമിനേഷൻ നിർത്തലാക്കിയതോടെ ലോക്സഭയിലെ അംഗസംഖ്യ 543 ആയി കുറഞ്ഞു. ലോക്സഭയിലേക്ക് ഇതുവരെ 17 പൊതുതിരഞ്ഞെടുപ്പുകളാണ് നടന്നിട്ടുള്ളത്.
∙ ഫെഡറൽ കോടതി & സുപ്രീം കോടതി (1937–1958)
1950 ജനുവരി 26ന് നിലവിൽ വന്ന സുപ്രീം കോടതി ഉദ്ഘാടനം ചെയ്യപ്പെട്ടതും 1958 ഓഗസ്റ്റ് 4 ന് ഇപ്പോഴത്തെ മന്ദിരം ഉദ്ഘാടനം ചെയ്യുന്നതു വരെ പ്രവർത്തിച്ചിരുന്നതും പാർലമെന്റ് ഹൗസിലെ ചേംബർ ഓഫ് പ്രിൻസസിലാണ് (ആദ്യം നരേന്ദ്രമണ്ഡലം; പിന്നീട് ലൈബ്രറി ഹാൾ). സുപ്രീം കോടതിയുടെ പൂർവരൂപമായ ‘ഫെഡറൽ കോർട്ട് ഓഫ് ഇന്ത്യ’ (1937–1950) പ്രവർത്തിച്ചിരുന്നതും ഇവിടെത്തന്നെ. 1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ നിയമപ്രകാരമാണ് 1937 ഒക്ടോബർ ഒന്നിന് ഇന്ത്യയിൽ ഫെഡറൽ കോടതി സ്ഥാപിതമായത്.
English Summary: History of Old Parliament House in India