സനാതനധർമം ഉന്മൂലനം ചെയ്യപ്പെടേണ്ടതോ? ഈയടുത്ത നാളുകളിൽ ഏറെ ചർച്ച ചെയ്യപ്പെടുകയാണ് ഈ ചോദ്യം. സനാതനധർമത്തെ അനുകൂലിച്ചും എതിർത്തും പണ്ടും ചർച്ചകളും വാദപ്രതിവാദങ്ങളുമൊക്കെ നടന്നിട്ടുണ്ടെങ്കിലും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനും അവിടുത്തെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശത്തെത്തുടർന്നാണ് അടുത്തിടെ ഈ വിഷയം വീണ്ടും ചൂടുപിടിച്ചത്. സനാതനധർമം പകർച്ച വ്യാധിയെപ്പോലെയാണെന്നും അത് എന്നെന്നേക്കുമായി ഉന്മൂലനം ചെയ്യപ്പെടേണ്ടതാണെന്നും ആയിരുന്നുവല്ലോ ഉദയനിധി സ്റ്റാലിന്റെ പരാമർശം. തമിഴ്നാട്ടിലെ ഡിഎംകെ യുവനേതാവിൽ നിന്നുണ്ടായ ഈ പരാമർശം വലിയ രാഷ്ട്രീയവിവാദമായി മാറിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ സനാതനധർമം എന്നാൽ എന്ത് എന്നു ചിന്തിക്കുന്നതു പ്രസക്തമാണ്. എന്താണ് സനാതന ധർമം? ആ പേരിന്റെ അർഥം എന്താണ്? മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ രവീന്ദ്രൻ കളരിക്കൽ വിശദീകരിക്കുന്നു...

സനാതനധർമം ഉന്മൂലനം ചെയ്യപ്പെടേണ്ടതോ? ഈയടുത്ത നാളുകളിൽ ഏറെ ചർച്ച ചെയ്യപ്പെടുകയാണ് ഈ ചോദ്യം. സനാതനധർമത്തെ അനുകൂലിച്ചും എതിർത്തും പണ്ടും ചർച്ചകളും വാദപ്രതിവാദങ്ങളുമൊക്കെ നടന്നിട്ടുണ്ടെങ്കിലും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനും അവിടുത്തെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശത്തെത്തുടർന്നാണ് അടുത്തിടെ ഈ വിഷയം വീണ്ടും ചൂടുപിടിച്ചത്. സനാതനധർമം പകർച്ച വ്യാധിയെപ്പോലെയാണെന്നും അത് എന്നെന്നേക്കുമായി ഉന്മൂലനം ചെയ്യപ്പെടേണ്ടതാണെന്നും ആയിരുന്നുവല്ലോ ഉദയനിധി സ്റ്റാലിന്റെ പരാമർശം. തമിഴ്നാട്ടിലെ ഡിഎംകെ യുവനേതാവിൽ നിന്നുണ്ടായ ഈ പരാമർശം വലിയ രാഷ്ട്രീയവിവാദമായി മാറിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ സനാതനധർമം എന്നാൽ എന്ത് എന്നു ചിന്തിക്കുന്നതു പ്രസക്തമാണ്. എന്താണ് സനാതന ധർമം? ആ പേരിന്റെ അർഥം എന്താണ്? മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ രവീന്ദ്രൻ കളരിക്കൽ വിശദീകരിക്കുന്നു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സനാതനധർമം ഉന്മൂലനം ചെയ്യപ്പെടേണ്ടതോ? ഈയടുത്ത നാളുകളിൽ ഏറെ ചർച്ച ചെയ്യപ്പെടുകയാണ് ഈ ചോദ്യം. സനാതനധർമത്തെ അനുകൂലിച്ചും എതിർത്തും പണ്ടും ചർച്ചകളും വാദപ്രതിവാദങ്ങളുമൊക്കെ നടന്നിട്ടുണ്ടെങ്കിലും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനും അവിടുത്തെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശത്തെത്തുടർന്നാണ് അടുത്തിടെ ഈ വിഷയം വീണ്ടും ചൂടുപിടിച്ചത്. സനാതനധർമം പകർച്ച വ്യാധിയെപ്പോലെയാണെന്നും അത് എന്നെന്നേക്കുമായി ഉന്മൂലനം ചെയ്യപ്പെടേണ്ടതാണെന്നും ആയിരുന്നുവല്ലോ ഉദയനിധി സ്റ്റാലിന്റെ പരാമർശം. തമിഴ്നാട്ടിലെ ഡിഎംകെ യുവനേതാവിൽ നിന്നുണ്ടായ ഈ പരാമർശം വലിയ രാഷ്ട്രീയവിവാദമായി മാറിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ സനാതനധർമം എന്നാൽ എന്ത് എന്നു ചിന്തിക്കുന്നതു പ്രസക്തമാണ്. എന്താണ് സനാതന ധർമം? ആ പേരിന്റെ അർഥം എന്താണ്? മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ രവീന്ദ്രൻ കളരിക്കൽ വിശദീകരിക്കുന്നു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സനാതനധർമം ഉന്മൂലനം ചെയ്യപ്പെടേണ്ടതോ? ഈയടുത്ത നാളുകളിൽ ഏറെ ചർച്ച ചെയ്യപ്പെടുകയാണ് ഈ ചോദ്യം. സനാതനധർമത്തെ അനുകൂലിച്ചും എതിർത്തും പണ്ടും ചർച്ചകളും വാദപ്രതിവാദങ്ങളുമൊക്കെ നടന്നിട്ടുണ്ടെങ്കിലും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനും അവിടുത്തെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശത്തെത്തുടർന്നാണ് അടുത്തിടെ ഈ വിഷയം വീണ്ടും ചൂടുപിടിച്ചത്. സനാതനധർമം പകർച്ച വ്യാധിയെപ്പോലെയാണെന്നും അത് എന്നെന്നേക്കുമായി ഉന്മൂലനം ചെയ്യപ്പെടേണ്ടതാണെന്നും ആയിരുന്നുവല്ലോ ഉദയനിധി സ്റ്റാലിന്റെ പരാമർശം.

 

ADVERTISEMENT

തമിഴ്നാട്ടിലെ ഡിഎംകെ യുവനേതാവിൽ നിന്നുണ്ടായ ഈ പരാമർശം വലിയ രാഷ്ട്രീയവിവാദമായി മാറിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ സനാതനധർമം എന്നാൽ എന്ത് എന്നു ചിന്തിക്കുന്നതു പ്രസക്തമാണ്. എന്താണ് സനാതന ധർമം? ആ പേരിന്റെ അർഥം എന്താണ്? മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ രവീന്ദ്രൻ കളരിക്കൽ വിശദീകരിക്കുന്നു...

 

(Representative image by t:styf22/istockphoto)

∙ എന്താണ് സനാതനധർമം? 

 

ADVERTISEMENT

സനാതനധർമം എന്താണെന്ന് ഇക്കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിതന്നെ വിശദീകരിച്ചു. ഹൈന്ദവർ പാലിക്കേണ്ട ചില കടമകളാണു സനാതനധർമത്തിന്റെ കാതൽ എന്നാണു മദ്രാസ് ഹൈക്കോടതി അഭിപ്രായപ്പെട്ടത്. ജാതീയതയെയും തൊട്ടുകൂടായ്മയെയും പ്രോത്സാഹിപ്പിക്കുന്നതാണു സനാതനധർമം എന്നതു തെറ്റിദ്ധാരണയാണെന്നും ഹൈക്കോടതി വിലയിരുത്തുന്നു. സനാതനധർമത്തിന്റെ നിർദേശങ്ങളിൽ എവിടെയെങ്കിലും ജാതി വേർതിരിവിനെയോ തൊട്ടുകൂടായ്മയെയോ അനുകൂലിക്കുന്ന പരാമർശങ്ങൾ ഉണ്ടെങ്കിൽ അവ ഭരണഘടനാവിരുദ്ധമാണെന്നും അനുവദിക്കാവുന്നതല്ലെന്നും കൂടി മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് എൻ.ശേഷസായി വിശദീകരിക്കുന്നു.

 

(Representative image by RavindraJoisa/istockphoto)

വളരെ വ്യക്തമായാണ് സനാതനധർമത്തെ മദ്രാസ് ഹൈക്കോടതി വിശദീകരിച്ചത്. സനാതനധർമം ഉന്മൂലനം ചെയ്യപ്പെടേണ്ടതോ എന്ന ചോദ്യത്തെക്കുറിച്ചു ചർച്ച ചെയ്യുമ്പോൾ എന്താണു സനാതനധർമമെന്നു ചിന്തിക്കണം. അതിന് ‘സനാതനധർമം’ എന്ന വാക്കിന്റെ അർഥം എന്താണെന്ന് ആദ്യം അറിയണം. സനാതനധർമം എന്നതിൽ ‘സനാതനം’ എന്നും ‘ധർമം’ എന്നുമുള്ള രണ്ടു വാക്കുകളാണുള്ളത്. ഇതിൽ ആദ്യത്തെ വാക്കായ സനാതനം എന്നതിൽ ‘സനാ’ എന്നും ‘തനം’ എന്നും രണ്ടു ഭാഗങ്ങളുണ്ട്. ഇതിൽ ഓരോ വാക്കിന്റെയും അർഥം മനസ്സിലാക്കിയാലേ മൊത്തത്തിലുള്ള അർഥത്തിലേക്കു ചെന്നെത്താൻ കഴിയൂ.

 

ADVERTISEMENT

∙ നിത്യമായി ഉണ്ടായത്, ഉപനിഷത്തുകളുടെ കാലം മുതൽ ഉപയോഗത്തിൽ 

 

സനാ എന്നത് സംസ്കൃതഭാഷയിലെ ഒരു അവ്യയമാണ്- നിത്യം എന്നർഥം. തന എന്ന വാക്കിന് ‘ഉണ്ടായത്’ എന്നർഥം. അപ്പോൾ സനാതനം എന്ന വാക്കിന് ‘നിത്യമായി ഉണ്ടായത്’ എന്നർഥം. പുരാതനം, ചിരന്തനം, സായന്തനം, പ്രാക്തനം പോലെയൊരു വാക്കുതന്നെ സനാതനം. ഇവയിൽ തനം എന്നതിനു മുന്നിലുള്ള വാക്കിന്റെ അർഥം മാറുന്നതനുസരിച്ച് ആ വാക്കിന്റെ മൊത്തത്തിലുള്ള അർഥവും മാറുന്നു എന്നു മാത്രം. അങ്ങനെ സനാതനം എന്നതിനു നിത്യമായത്, ശാശ്വതമായത് എന്നൊക്കെ അർഥം ലഭിക്കുന്നു. സനാതനം എന്നത് അടുത്ത കാലത്ത് ഉണ്ടായ വാക്കൊന്നുമല്ല. ഉപനിഷത്തുക്കളിലും സ്മൃതിഗ്രന്ഥങ്ങളിലും പുരാണങ്ങളിലും മഹാഭാരതത്തിലുമൊക്കെ ഈ വാക്ക് പലതവണ ഉപയോഗിച്ചിട്ടുണ്ട്. കഠോപനിഷത്തിൽ ഒന്നാമധ്യായത്തിലെ മൂന്നാം വല്ലിയിലെ പതിനാറാം ശ്ലോകം ഇങ്ങനെ:

(Representative image by worldwidephotoweb/istockphoto)

 

“നാചികേതമുപാഖ്യാനം
മൃത്യുപ്രോക്തം സനാതനം
ഉക്ത്വാ ശ്രുത്വാ ച മേധാവീ
ബ്രഹ്മലോകേ മഹീയതേ.”

 

(Representative image by Muralinath/istockphoto)

ധർമദേവൻ നചികേതസ്സിന് ഉപദേശിച്ചുകൊടുത്ത സനാതനമായ ഉപാഖ്യാനം ചൊല്ലിപ്പഠിക്കുകയും കേട്ടുപഠിക്കുകയും ചെയ്താൽ, ബുദ്ധിമാനായ വ്യക്തി ഈശ്വരന്റെ (അറിവിന്റെ) ലോകത്തെ മഹത്തായ സ്ഥാനത്ത് എത്തുന്നു. അതായത്, ബ്രഹ്മം എന്ന പരമമായ അറിവാകുന്ന ഈശ്വരനിലേക്ക് എത്താനുള്ള വഴിയാണ് സനാതനമായ ഉപാഖ്യാനം എന്നാണ് കഠോപനിഷത്തിൽ പറയുന്നത്. മഹാഭാരതം ഉദ്യോഗപർവത്തിൽ ‘സനത്സുജാതീയം’ എന്ന പേരിൽക്കൂടി അറിയപ്പെടുന്ന ഭാഗത്ത് വളരെ വിശദമായിട്ടാണ് സനാതനം എന്ന വാക്ക് ചർച്ച ചെയ്യപ്പെടുന്നത്.

 

“യോഗിനസ്തം പ്രപശ്യന്തി ഭഗവന്തം സനാതനം” എന്നാണ് സനത്സുജാതീയത്തിലെ ആദ്യഭാഗത്ത് ഓരോ ശ്ലോകവും അവസാനിക്കുന്നത്. ‘അങ്ങനെയുള്ള യോഗിമാർ സനാതന ഭഗവത്ചൈതന്യത്തെ അറിയുന്നു’ എന്ന്. ‘എങ്ങനെയുള്ള യോഗിമാർ’ എന്ന് അതിലെ ഓരോ ശ്ലോകത്തിലും വിശദമാക്കുന്നുണ്ട്. ഭാഗവതപുരാണത്തിലും മനുസ്മൃതിയിലുമെല്ലാം ‘സനാതനം’ കടന്നുവരുന്നു.

 

∙ കടമയാകാം, മൂല്യമാകാം, അറിഞ്ഞു ധരിക്കാം ആ ധർമത്തെ

 

ധർമം എന്ന വാക്കിന്റെ അർഥം കൂടി നോക്കാം. ധരിക്കുക എന്ന അർഥത്തിലുള്ള ധൃഞ് (ധൃഞ് ധാരണേ) ധാതുവിൽ നിന്നാണു ധർമം എന്ന വാക്ക് ഉണ്ടാകുന്നത്. ‘ധാര്യതേ അനേന ഇതി ധർമഃ’ എന്നാണ് സംസ്കൃതത്തിൽ ഇതിന്റെ വിഗ്രഹാർഥം പറയുന്നത്. എന്തുകൊണ്ടാണോ ധരിക്കപ്പെടുന്നത് അത് എന്നർഥം. ഈ വാക്കിന്റെ അർഥത്തെ സ്മൃതികളും ശ്രുതികളും പുരാണങ്ങളും ഇതിഹാസങ്ങളുമടക്കം വിവിധ ഗ്രന്ഥങ്ങളിൽ വളരെ വിപുലമായി വ്യാഖ്യാനിച്ചിട്ടുണ്ട്. മഹാഭാരതത്തിലെ കർണപർവത്തിൽ, ധർമം എന്നാൽ എന്തെന്നു ചോദിക്കുന്ന യുധിഷ്ഠിരനോടു ഭീഷ്മാചാര്യൻ പറയുകയാണ്.

 

“ധാരണാദ്ധർമമിത്യാഹുർ-
ധർമേണ വിധൃതാഃ പ്രജാഃ
യഃ സ്യാദ്ധാരണസംയുക്തഃ
സ ധർമ ഇതി നിശ്ചയഃ”

(‘ധരിക്കുന്നു എന്നതിൽനിന്നാണ് ധർമം എന്ന വാക്ക് ഉണ്ടാകുന്നത്. ധർമത്താൽ വിശേഷമായി ധരിക്കപ്പെട്ടവരാണു ജനങ്ങൾ. ധാരണത്തോടു കൂടി ചേരുന്ന സ്വഭാവവിശേഷം തന്നെ ധർമം’ എന്ന്.)

 

ന്യൂഡൽഹിയിലെ ഒരു ക്ഷേത്രത്തിൽനിന്നുള്ള ദൃശ്യം (Photo by Arun SANKAR / AFP)

ധർമം എന്ന പദത്തെ അത്യുന്നതമായ അർഥതലങ്ങളിലേക്കാണു മഹാഭാരതത്തിൽ ഭീഷ്മാചാര്യൻ കൊണ്ടുപോകുന്നത്.  പല ആചാര്യന്മാരും ധർമം എന്ന വാക്കിനെ വ്യാഖ്യാനിച്ചിട്ടുണ്ട്. ‘യതോഭ്യുദയ-നിശ്ശ്രേയസ-സിദ്ധിഃ സ ധർമഃ’ എന്നാണ് വൈശേഷിക ദർശനത്തിന്റെ ആചാര്യനായ കണാദമഹർഷി ധർമത്തെ വിശദീകരിച്ചത്. അഭ്യുദയത്തിന്റെയും നിശ്ശ്രേയസ്സിന്റെയും സിദ്ധി എന്തിൽ നിന്നാണോ അതാണു ധർമം എന്ന്.

 

മീമാംസാകാരനായ ജൈമിനിമഹർഷി ധർമത്തിനു നൽകുന്ന നിർവചനം ‘ചോദനാലക്ഷണോ അർഥഃ ധർമഃ’ എന്നാണ്. ധർമം എന്നാൽ ചോദനാലക്ഷണമായ അർഥമാണ് എന്നു സാരം. ഇന്ദ്രിയങ്ങൾ കൊണ്ട് അറിയുന്ന പുറംലോകത്തെക്കുറിച്ചുള്ള ആഗ്രഹത്തിൽ നിന്നുണ്ടാകുന്ന പ്രവൃത്തിയല്ല ധർമം. അത് ഉള്ളിന്റെ ഉള്ളിൽ നിന്നുള്ള ചോദനയുടെ പ്രവൃത്തിയാണ് എന്നാണു ജൈമിനി മഹർഷി ധർമത്തെക്കുറിച്ചു പറഞ്ഞത്. ‘ധർമോ ഹി നിശ്ശ്രേയസസാധനം’ എന്നു വിശിഷ്ടാദ്വൈത വക്താവായ രാമാനുജാചാര്യൻ വിവരിക്കുന്നു. ധർമം എന്നത് പരമമായ മോക്ഷത്തിനുള്ള ഉപായമാണെന്ന്.

(Representative image by reddees/istockphoto)

 

ഏതായാലും ധർമം എന്ന വാക്കിനു മൂല്യം, കടമ എന്നൊക്കെ പൊതുവായി അർഥം പറയാം. സനാതനം എന്നതിനു ശാശ്വതം എന്നും ധർമം എന്നതിനു മൂല്യം എന്നുമാണു പൊതുവേ അർഥം സ്വീകരിക്കേണ്ടതെങ്കിൽ സനാതനധർമം എന്ന വാക്കിന് ശാശ്വതമൂല്യം എന്നല്ലാതെ മറ്റെന്താണ് അർഥം? അപ്പോൾ സനാതനധർമം ഉന്മൂലനം ചെയ്യപ്പെടേണ്ടതാണെന്നു പറഞ്ഞാൽ അതിനർഥം, ശാശ്വതമൂല്യങ്ങൾ പിഴുതെറിയപ്പെടേണ്ടവയാണ് എന്നാകും. നമ്മുടെ ജീവിതത്തെ മുന്നോട്ടു നയിക്കേണ്ട ശാശ്വതമായ മൂല്യങ്ങളെ ഉന്മൂലനം ചെയ്താൽ പിന്നെയെങ്ങനെ ജീവിതം സാധ്യമാകും?

 

∙ ഭാരതീയപാരമ്പര്യവും ശാശ്വതമൂല്യങ്ങളും

 

പരമമായ അറിവിനെ ഈശ്വരനായി കാണുന്നതാണു ഭാരതീയപാരമ്പര്യം. വേദങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ആ പാരമ്പര്യം. വേദം എന്ന വാക്കിന് അറിവ് എന്നു തന്നെ അർഥം. ലോകത്തെ മറ്റു രാജ്യങ്ങളെക്കാൾ മഹത്തായി ഭാരതത്തെ നിലനിർത്തുന്നത് അറിവിന്റെ സഞ്ചയം തന്നെ. ആ വിജ്ഞാനസഞ്ചയത്തിലേക്കൊന്ന് എത്തിനോക്കിയാൽത്തന്നെ നാം വിസ്മയപ്പെടും. അത്രയ്ക്കേറെയാണ് അതിന്റെ വ്യാപ്തി. ഭാരതീയമായ വിജ്ഞാനസഞ്ചയത്തെ ചുരുക്കിപ്പറഞ്ഞാൽ വേദങ്ങളും ഉപവേദങ്ങളും വേദാംഗങ്ങളും ശ്രുതി എന്ന പേരിൽക്കൂടി അറിയപ്പെടുന്ന വേദങ്ങളുടെ ഭാഗങ്ങളും കൂടിച്ചേരുന്നതാണ് അത്.

 

വേദമന്ത്രങ്ങളും പ്രാർഥനകളും അടങ്ങുന്നതാണു സംഹിതകൾ. യാഗങ്ങൾ ഉൾപ്പെടെയുള്ള ചടങ്ങുകളെക്കുറിച്ചു പറയുന്ന ബ്രാഹ്മണങ്ങൾ ഏറെയുണ്ട്. അതിൽ ഐതരേയബ്രാഹ്മണം, കൌഷീതകീബ്രാഹ്മണം, മൈത്രായനീബ്രാഹ്മണം, ശതപഥബ്രാഹ്മണം തുടങ്ങി 19 എണ്ണം പ്രധാനം. വാനപ്രസ്ഥജീവിതവുമായി ബന്ധപ്പെട്ട ആചാരങ്ങളുടെ വ്യാഖ്യാനങ്ങൾ ആരണ്യകങ്ങളിലുണ്ട്.

 

∙ ഉപനിഷത് ദർഷനം, ആ മഹാവാക്യങ്ങൾ 

 

ഭാരതീയതത്വചിന്തയും ആത്മീയവിജ്ഞാനവും ഉൾക്കൊള്ളുന്ന ജ്ഞാനകാണ്ഡമാണ് ഉപനിഷത്തുകൾ. ആയിരത്തിലേറെ ഉപനിഷത്തുകളുണ്ട്. ഇതിൽ ദശോപനിഷത്ത് എന്നറിയപ്പെടുന്ന പത്തെണ്ണം പ്രധാനം. ഈശാവാസ്യം, കേനം, കഠം, പ്രശ്നം, മുണ്ഡകം, മാണ്ഡൂക്യം, ഐതരേയം, തൈത്തിരീയം, ഛാന്ദോഗ്യം, ബൃഹദാരണ്യകം എന്നിവയാണു പ്രധാനപ്പെട്ട 10 ഉപനിഷത്തുകൾ. അറിവാണു ബ്രഹ്മം അഥവാ പരമമായ ഈശ്വരനെന്നും അതു ഞാനും നീയും ഈ ആത്മാവുമൊക്കെത്തന്നെയാണെന്നുമുള്ള അതിവിശാലമായ സങ്കൽപമാണ് ഈ മഹാവാക്യങ്ങൾ ലോകത്തിനു മുന്നിൽ വച്ചത്.

 

∙ ഓരോ കാലത്തിന്റെയും നിയമങ്ങൾ പകർന്ന് ശ്രുതിയും സ്മൃതിയും 

 

ശ്രുതി എന്ന വേദഭാഗങ്ങൾക്കു പുറമേ സ്മൃതികൾ എന്ന വിഭാഗം. ഗൗതമസ്മൃതി, പരാശരസ്മൃതി, യാജ്ഞവല്ക്യസ്മൃതി, ജാബാലസ്മൃതി, മനുസ്മൃതി തുടങ്ങി 18 സ്മൃതികളാണു പ്രധാനപ്പെട്ടവ. 18 ഉപസ്മൃതികളുമുണ്ട്. ഈ സ്മൃതികളിൽ ഓരോ കാലഘട്ടത്തേക്കുള്ള നിയമങ്ങളെക്കുറിച്ചു പറയുന്നു. മനുസ്മൃതി ഉൾപ്പെടെയുള്ള സ്മൃതിഗ്രന്ഥങ്ങളിൽ പലതിലും പ്രക്ഷിപ്തം എന്ന നിലയിലുള്ള കൂട്ടിച്ചേർക്കലുകൾ ധാരാളം ഉണ്ടായിട്ടുണ്ട്. ഇതിൽ ഇന്നത്തെ ലോകത്തു സ്വീകാര്യമല്ലെന്നു തോന്നുന്ന കൂട്ടിച്ചേർക്കലുകളും പെടും.

 

ശ്രുതിസ്മൃതികൾക്കു ശേഷം വരുന്ന വിഭാഗമാണു പുരാണങ്ങൾ. വിഷ്ണുപുരാണം, ശിവപുരാണം, പത്മപുരാണം, മത്സ്യപുരാണം, വാമനപുരാണം തുടങ്ങി 18 പുരാണങ്ങൾ പ്രധാനപ്പെട്ടതായി പരിഗണിക്കപ്പെടുന്നു.18 ഉപപുരാണങ്ങളുമുണ്ട്. ഭാരതത്തിന്റെ അഭിമാനമായ 2 ഇതിഹാസങ്ങൾ അറിവിന്റെ അക്ഷയഖനികൾ തന്നെ. രാമായണവും മഹാഭാരതവും. അടുത്ത വിഭാഗമാണ് 6 ദർശനങ്ങൾ. ന്യായം, വൈശേഷികം, സാംഖ്യം, യോഗം, മീമാംസ, വേദാന്തം എന്നീ 6 ദർശനങ്ങൾ വ്യത്യസ്ത തലങ്ങളിൽ നിന്നുകൊണ്ട് ഭാരതീയവിജ്ഞാനത്തിന്റെ വൈവിധ്യത്തെ വിളിച്ചറിയിക്കുന്നു. ആസ്തികവും നാസ്തികവുമായ ദർശനങ്ങൾ ഒരേ തത്വശാസ്ത്രത്തിന്റെ രണ്ടു പുറങ്ങളായി പരിലസിക്കുന്നു. കർമകാണ്ഡവും ജ്ഞാനകാണ്ഡവും വ്യത്യസ്ത ചേരികളിൽ നിന്നുകൊണ്ട് ഒരേ ലക്ഷ്യത്തിലേക്കു നമ്മെ നയിക്കുന്നു.

 

∙ കാലത്തിനനുസരിച്ച് മാറാം, വിമർശനത്തിനും വിധേയം

 

ഇത്രയേറെ വിപുലവും വൈവിധ്യമാർന്നതുമായ അറിവുകൾ ഉൾക്കൊള്ളുന്നതാണു ഭാരതീയവിജ്ഞാനസഞ്ചയം. ആ വിജ്ഞാനഖനികളിൽ വേരുറപ്പിച്ചുനിൽക്കുന്നതാണു സനാതനധർമം. അല്ലാതെ സാന്ദർഭികമായ ഏതെങ്കിലുമൊരു സ്മൃതിവചനത്തിലോ പുരാണകഥയിലോ മാത്രമായി ഒതുങ്ങിനിൽക്കുന്നതല്ല ഈ ശാശ്വതമൂല്യം. സ്മൃതിഗ്രന്ഥങ്ങളിൽ വേദവിരുദ്ധമായി എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ അതു തള്ളിക്കളയണമെന്നും വേദോക്തമായതു തന്നെ സ്വീകരിക്കണമെന്നും സ്മൃതികളിൽത്തന്നെ പറയുന്നു:
“ശ്രുതിസ്മൃതിവിരോധേ തു
ശ്രുതിരേവ ഗരീയസീ” എന്ന്. 

 

സനാതനം എന്നാൽ മാറ്റങ്ങൾക്കു വഴങ്ങാത്തത് എന്നർഥമില്ല. കാലത്തിന് അനുയോജ്യമായ മാറ്റങ്ങൾ ഉൾക്കൊണ്ട് നിത്യമായി നിലനിൽക്കുന്ന മൂല്യങ്ങളാണ് സനാതനധർമം എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുന്നത്. ആര്യ-ദ്രാവിഡ ഭേദമോ വൈഷ്ണവ-ശൈവ-ശാക്തേയ ഭേദമോ ഇല്ലാതെ അത്തരം വൈവിധ്യങ്ങളെ മുഴുവൻ ഉൾക്കൊണ്ട് ഒരൊറ്റ തത്വശാസ്ത്രമായി ഭാരതീയചിന്താധാരയെ നിലനിർത്തുന്നു, ഈ സനാതനധർമം. സനാതനധർമം മുന്നോട്ടു വയ്ക്കുന്ന മൂല്യങ്ങളെ വിമർശനാത്മകമായി പഠിച്ച് സ്വയം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. ഭഗവദ്ഗീതയിൽ അർജുനനു ഗീതോപദേശം നൽകിക്കഴിഞ്ഞതിനു ശേഷം കൃഷ്ണൻ പറയുന്നതിങ്ങനെ;

 

“ഇതി തേ ജ്ഞാനമാഖ്യാതം
ഗുഹ്യാത് ഗുഹ്യതരം മയാ
വിമൃശ്യൈതദശേഷേണ
യഥേച്ഛസി തഥാ കുരു”.

 

‘അതിരഹസ്യമായ അറിവിനെ ഞാൻ നിനക്ക് ഉപദേശിച്ചു. അതിനെ വിമർശനാത്മകമായി ചിന്തിച്ച് ഇഷ്ടം പോലെ ചെയ്യൂ’ എന്ന്. സ്വന്തം ബുദ്ധിയും ചിന്തയും പണയപ്പെടുത്താനല്ല, വിമർശനാത്മകമായി ചിന്തിച്ച് സ്വന്തം ഇഷ്ടമനുസരിച്ചു ചെയ്യാനാണു സനാതനധർമം ഉപദേശിക്കുന്നത്. അതുതന്നെ അതിന്റെ മഹത്വവും.

 

∙ ജാതിവ്യവസ്ഥയുടെ ഭാഗമല്ല

 

സനാതനധർമം ജാതിവ്യവസ്ഥയെയും അയിത്തം, തൊട്ടുകൂടായ്മ തുടങ്ങിയവയെയും ഊട്ടിയുറപ്പിക്കുന്നതാണ് എന്നാണ് ഒരു വാദം. എന്നാൽ, ആധുനിക ലോകത്ത് ഉച്ചനീചത്വങ്ങളോടെ നിലനിൽക്കുന്ന ജാതിവ്യവസ്ഥ സനാതനധർമത്തിന്റെ തുടർച്ചയല്ല. ചാതുർവർണ്യം എന്ന സങ്കൽപവും ആധുനികകാല ജാതിവ്യവസ്ഥയും തികച്ചും രണ്ടാണ്. സമൂഹത്തിൽ ഉച്ചനീചത്വം ഉണ്ടാക്കുന്ന ഒരു വ്യവസ്ഥയെയും പുരോഗമന സമൂഹത്തിന് അംഗീകരിക്കാനാവില്ല. 

 

വ്യക്തിയുടെ ഗുണ-കർമങ്ങളുടെ അടിസ്ഥാനത്തിൽ സങ്കൽപിക്കപ്പെട്ട ചാതുർവർണ്യം ജന്മത്തിന്റെ അടിസ്ഥാനത്തിലാക്കാൻ പിൽക്കാലത്ത് ശ്രമം ഉണ്ടായപ്പോൾ അതിനെക്കാൾ ഉയരത്തിൽ വളർന്ന മൂല്യസംഹിതയാണ് സനാതനധർമം. അതുകൊണ്ടുതന്നെ, സമൂഹത്തിലെ എല്ലാവരെയും ഉച്ചനീചത്വമില്ലാതെ ഉൾക്കൊള്ളാൻ സനാതനധർമത്തിനു കഴിയും.

 

English Summary : What is the Concept of Sanatana Dharma? Explained