2016 പാഠമായോ? ജനത്തെ ബുദ്ധിമുട്ടിക്കാതെ 2,000 രൂപ മാറ്റിയെടുപ്പിച്ച് റിസർവ് ബാങ്ക്; ഇനി ഒളിഞ്ഞിരിക്കുന്നത് 24,000 കോടി!
കാടടച്ചുള്ള വെടിവെയ്പ്പും നിശബ്ദമായ വേട്ടയും. ഒരേ ലക്ഷ്യമാണെങ്കിലും ഇതു രണ്ടും ഏൽപ്പിക്കുന്ന ആഘാതം വ്യത്യസ്തമായിരിക്കും. 2016ലെ നോട്ടുനിരോധനം ഒരു തരത്തിൽ കാടടച്ചുള്ള വെടിവയ്പ്പായിരുന്നു. പ്രധാനമന്ത്രി രാജ്യത്തെ മുഴുവൻ അക്ഷരാർഥത്തത്തിൽ ഒരു നിമിഷം കൊണ്ടു ഞെട്ടിച്ച അഭിസംബോധന. തുടർന്ന് അർധരാത്രി മുതൽ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ രാജ്യത്ത് നിരോധിച്ചു.
കാടടച്ചുള്ള വെടിവെയ്പ്പും നിശബ്ദമായ വേട്ടയും. ഒരേ ലക്ഷ്യമാണെങ്കിലും ഇതു രണ്ടും ഏൽപ്പിക്കുന്ന ആഘാതം വ്യത്യസ്തമായിരിക്കും. 2016ലെ നോട്ടുനിരോധനം ഒരു തരത്തിൽ കാടടച്ചുള്ള വെടിവയ്പ്പായിരുന്നു. പ്രധാനമന്ത്രി രാജ്യത്തെ മുഴുവൻ അക്ഷരാർഥത്തത്തിൽ ഒരു നിമിഷം കൊണ്ടു ഞെട്ടിച്ച അഭിസംബോധന. തുടർന്ന് അർധരാത്രി മുതൽ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ രാജ്യത്ത് നിരോധിച്ചു.
കാടടച്ചുള്ള വെടിവെയ്പ്പും നിശബ്ദമായ വേട്ടയും. ഒരേ ലക്ഷ്യമാണെങ്കിലും ഇതു രണ്ടും ഏൽപ്പിക്കുന്ന ആഘാതം വ്യത്യസ്തമായിരിക്കും. 2016ലെ നോട്ടുനിരോധനം ഒരു തരത്തിൽ കാടടച്ചുള്ള വെടിവയ്പ്പായിരുന്നു. പ്രധാനമന്ത്രി രാജ്യത്തെ മുഴുവൻ അക്ഷരാർഥത്തത്തിൽ ഒരു നിമിഷം കൊണ്ടു ഞെട്ടിച്ച അഭിസംബോധന. തുടർന്ന് അർധരാത്രി മുതൽ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ രാജ്യത്ത് നിരോധിച്ചു.
കാടടച്ചുള്ള വെടിവെയ്പ്പും നിശബ്ദമായ വേട്ടയും. ഒരേ ലക്ഷ്യമാണെങ്കിലും ഇതു രണ്ടും ഏൽപ്പിക്കുന്ന ആഘാതം വ്യത്യസ്തമായിരിക്കും. 2016ലെ നോട്ടുനിരോധനം ഒരു തരത്തിൽ കാടടച്ചുള്ള വെടിവയ്പ്പായിരുന്നു. രാജ്യത്തെ മുഴുവൻ അക്ഷരാർഥത്തത്തിൽ ഒരു നിമിഷം കൊണ്ടു ഞെട്ടിച്ച പ്രധാനമന്ത്രിയുടെ അഭിസംബോധന. തുടർന്ന് അർധരാത്രി മുതൽ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾക്ക് രാജ്യത്ത് നിരോധിനം. കള്ളപ്പണം സൂക്ഷിച്ചവർ മാത്രമല്ല, സാധാരണക്കാരും ഏറെ ബുദ്ധിമുട്ടി. നോട്ടുകൾ മാറ്റാൻ വേണ്ടി ബാങ്കുകൾക്കു മുന്നിൽ മണിക്കൂറുകൾ ക്യൂ നിന്ന നൂറോളം പേരാണ് മരിച്ചത്.
ഇതിൽ നിന്നുമുള്ള പാഠം ഉൾക്കൊണ്ടുകൊണ്ടാവണം, ഇത്തവണ നിശബ്ദമായ വേട്ടയ്ക്കാണ് റിസർവ് ബാങ്ക് നേരിട്ടിറങ്ങിയത്. നിരോധനം എന്ന വാക്കുപോലും ഉപയോഗിച്ചില്ല. പകരം 2000 രൂപയുടെ നോട്ടുകൾ മാറ്റിയെടുക്കുക എന്ന സന്ദേശമാണ് നൽകിയത്. സെപ്റ്റംബർ 30 വരെയാണ് 2000–ത്തിന്റെ നോട്ടുകൾ മാറ്റിയെടുക്കാൻ റിസർവ് ബാങ്ക് സമയം അനുവദിച്ചിരിക്കുന്നത്. ആദ്യ ദിനങ്ങളിൽ ഈ കറൻസികള്‍ കൈയിലുള്ളവർ കുറച്ച് പരിഭ്രാന്തരായെങ്കിലും കൃത്യമായ ബോധവത്കരണത്തിലൂടെ റിസർവ് ബാങ്ക് അവരുടെ സംശയങ്ങൾ ദൂരീകരിച്ചു. ഓരോ മാസവും തിരിച്ചെത്തിയ 2000 രൂപാ നോട്ടുകളുടെ കണക്കും ബാങ്കുകൾ പുറത്തുവിട്ടിരുന്നു.
ഓഗസ്റ്റ് മാസത്തിലെ കണക്കു പ്രകാരം രാജ്യത്ത് പ്രചാരത്തിലുള്ള 2000 രൂപയുടെ നോട്ടുകളിൽ 93 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയെന്നാണ് വ്യക്തമാവുന്നത്. കേവലം 7% മാത്രമാണ് ഇനി എത്താനുള്ളത്. എന്നാൽ ഇതൊരു ചെറിയ തുകയാണെന്ന് കരുേതണ്ട. 24,000 കോടി രൂപയുടെ 2000 രൂപ നോട്ടുകളാണ് ഈ 7% എന്നതു കൊണ്ട് അർഥമാക്കുന്നത്. എന്തുകൊണ്ടാവും ഇത്രയും മൂല്യമേറിയ നോട്ടുകൾ പുറത്തിറക്കാൻ ഉടമകൾ മടി കാട്ടുന്നത്? സെപ്റ്റംബർ 30 കഴിഞ്ഞാൽ 2000 രൂപയുടെ നോട്ടുകൾക്ക് എന്താവും സംഭവിക്കുക? വിശദമായി പരിശോധിക്കാം.
∙ രക്ഷകൻ ഭാരമായപ്പോൾ തീരുമാനമെടുത്ത് റിസർവ് ബാങ്ക്
2023 മേയ് 19നാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതായ റിസർവ് ബാങ്ക് അറിയിപ്പു വന്നത്. കുറച്ചു നാളുകളായി ഇതു സംബന്ധിച്ച അഭ്യൂഹങ്ങൾ അന്തരീക്ഷത്തിലുണ്ടായിരുന്നു. എന്നാൽ അന്നൊന്നും ഈ വിഷയത്തിൽ വ്യക്തമായ അഭിപ്രായം പറയാതിരുന്ന അധികാരികൾ രാജ്യം പൊതുതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കവേയാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കാൻ തീരുമാനിച്ചത്. 2000 രൂപ നോട്ടുകൾക്ക് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു രക്ഷകന്റെ പരിവേഷമായിരുന്നു ഉണ്ടായിരുന്നത്. കാരണം 2016ൽ 500, 1000 രൂപ മൂല്യമുള്ള നോട്ടുകൾ നിരോധിച്ചപ്പോൾ മൂല്യത്തിന്റെ കാര്യത്തിൽ അവയുണ്ടാക്കിയ വലിയ ശൂന്യത നികത്തിയത് 2000 രൂപ നോട്ടുകളാണ്.
ഇന്ത്യയിൽ പ്രചാരത്തിലിരുന്ന കറൻസിയുടെ 86 ശതമാനമാണ് 2016ലെ നിരോധനത്തിലൂടെ ഒറ്റ രാത്രികൊണ്ട് അസാധുവായി മാറിയത്. റിസർവ് ബാങ്കിനെ സംബന്ധിച്ചിടത്തോളം 2000 രൂപയെന്നത് 2016ലെ നോട്ടുനിരോധനത്തിന്റെ ആഘാതം ലഘൂകരിക്കാനുള്ള ഒരു മാർഗമായിരുന്നു. അതേസമയം ഇപ്പോൾ ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ആ 2000ത്തിന്റെ നോട്ടുകള്‍ പിൻവലിക്കാനും റിസർവ് ബാങ്കിനായി.
2016ൽ രക്ഷകനായി അവതരിച്ച 2000ത്തിന്റെ നോട്ടുകൾ പക്ഷേ, പിന്നീട് റിസർവ് ബാങ്കിന് തന്നെ ഭാരമായി. 2000ത്തിന്റെ കള്ളനോട്ടുകൾ വ്യാപകമായതും മൂല്യമേറിയ നോട്ടുകൾ സൂക്ഷിക്കാൻ കള്ളപ്പണക്കാർക്ക് കൂടുതൽ സഹായകരമാവുന്നതുമായിരുന്നു കാരണം. അതുകൊണ്ടു തന്നെ ഇതിൽ നിന്നുള്ള ഒരു മാറ്റത്തിന് വേഗം കളമൊരുക്കി. ഇതിനായുള്ള ശ്രമങ്ങൾ ഏതാനും വർഷം മുൻപേ റിസർവ് ബാങ്ക് തുടങ്ങിയിരുന്നു.
∙ ആദ്യം അച്ചടി നിർത്തി, ആസൂത്രണം അതിഗംഭീരം
മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകൾ മതിയായ അളവിൽ ലഭ്യമായതോടെ 2018-19 സാമ്പത്തിക വർഷമെത്തിയപ്പോള്‍ തന്നെ 2000 രൂപ നോട്ടുകളുടെ അച്ചടി റിസർവ് ബാങ്ക് നിർത്തിവച്ചിരുന്നു. 2017 മാർച്ചിലെ കണക്കുപ്രകാരം പ്രചാരത്തിലുള്ള കറൻസിയുടെ മൊത്തം മൂല്യത്തിന്റെ പകുതിയും (50.2%) 2000ത്തിന്റെ നോട്ടുകളായിരുന്നു. എന്നാൽ അച്ചടി നിർത്തിയതോടെ 2020 മാർച്ച് 31ന് 2000 രൂപ നോട്ടുകളുടെ മൂല്യം പ്രചാരത്തിലുള്ള നോട്ടുകളുടെ മൂല്യത്തിന്റെ 22.6% ആയി താഴ്ന്നു.
2022 മാർച്ച് 31ലെ മൂല്യക്കണക്കിൽ 2000ത്തിന്റെ വിഹിതം 13.8% ആയി വീണ്ടും കുറഞ്ഞു. 2023ൽ പിൻവലിക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചപ്പോഴാവട്ടെ ആകെ മൂല്യത്തിന്റെ 10.8% മാത്രമാണ് 2000ത്തിന്‍റെ നോട്ടുകൾ എന്ന സ്ഥിതിയിലെത്തി. 2016 ലേതു പോലെ ഒറ്റയടിക്ക് നിരോധനത്തിലേക്ക് പോകാൻ റിസർവ് ബാങ്ക് തുനിഞ്ഞില്ല എന്നതും ശ്രദ്ധേയം.
2000 രൂപ മൂല്യമുള്ള നോട്ടുകളുടെ പിൻവലിക്കൽ ജനങ്ങളെ ബുദ്ധിമുട്ടാക്കുന്ന തീരുമാനമാവില്ലെന്ന് ആദ്യം മുതൽക്കേ റിസർവ് ബാങ്ക് ഉറപ്പ് നൽകിയിരുന്നു. ബാങ്കിൽ നിന്നും മാറ്റിയെടുക്കാനായി ആറ് മാസത്തോളം സമയം നൽകി.
അതിനൊപ്പം ജനങ്ങൾക്ക് നോട്ടുകളുടെ ക്രയവിക്രയത്തിനുള്ള അവസരവും ഒരുക്കി. 2000 രൂപ സ്വീകരിക്കാൻ മടികാട്ടേണ്ടതില്ലെന്ന് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി. രേഖകളൊന്നും നൽകാതെ തന്നെ ബാങ്കിൽ നിന്നും കറൻസി മാറ്റാമെന്നും വ്യക്തമാക്കിയതോടെ ജനത്തിന് ആശ്വാസമായി. 2000 രൂപ നോട്ടുകൾ സെപ്റ്റംബർ 30നകം ബാങ്കുകളിലൂടെ ജനത്തിന് മാറ്റിയെടുക്കാമെന്നാണ് റിസർവ് ബാങ്ക് പറഞ്ഞിരുന്നത്. മേയ് 19നു ശേഷം ബാങ്കുകൾ അവർക്ക് ലഭിച്ച 2000ത്തിന്റെ നോട്ടുവിവരങ്ങൾ പുറത്തുവിടുകയും ചെയ്തിരുന്നു.
∙ മൂന്നാഴ്ചയ്ക്കകം 50 ശതമാനവും തിരിച്ചെത്തി
2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതിനെ കുറിച്ച് റിസർവ് ബാങ്ക് അറിയിപ്പു വന്ന് മൂന്നാഴ്ചയ്ക്കകം പ്രചാരത്തിലുണ്ടായിരുന്ന നോട്ടുകളിൽ പകുതിയും തിരികെ എത്തിയെന്ന് കണക്കുകൾ. 1.8 ലക്ഷം കോടി രൂപയുടെ 2000 രൂപാ നോട്ടുകളാണ് തിരിച്ചെത്തിയതെന്നാണ് റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ. 2023 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് 3.62 ലക്ഷം കോടി രൂപയുടെ 2000 രൂപ നോട്ടുകൾ പ്രചാരത്തിലുണ്ടായിരുന്നു. നോട്ട് പിൻവലിക്കുന്നതിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തു വന്നപ്പോൾ ജനത്തിനുണ്ടായ ആശയക്കുഴപ്പമാവാം മാറ്റിയെടുക്കാൻ മാസങ്ങളുണ്ടായിരുന്നെങ്കിലും 2000ത്തിന്റെ നോട്ടുകൾ മൂന്നാഴ്ചയ്ക്കകം 50 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്താൻ കാരണം.
ജൂൺ മാസം അവസാനിക്കുന്നതിന് മുന്‍പ് 2000 രൂപ നോട്ടുകളുടെ മൂന്നിൽ രണ്ടു ഭാഗവും തിരിച്ചെത്തിയതായും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞിരുന്നു. 2,000 രൂപയുടെ കറൻസി പിൻവലിക്കുന്നതു സംബന്ധിച്ച് മേയ് 19ന് റിസർവ് ബാങ്ക് അറിയിപ്പ് നൽകിയെങ്കിലും ആ മാസം 23 മുതലായിരുന്നു ബാങ്കുകളിലെത്തി പണം മാറ്റിയെടുക്കാൻ ജനത്തിന് അവസരമൊരുക്കിയിരുന്നത്. ഒരു മാസത്തിനകം വിനിമയത്തിലുള്ള 2000 രൂപ നോട്ടുകളുടെ മൂന്നിൽ രണ്ടു ഭാഗവും എത്തിയെന്ന കണക്കും റിസർവ് ബാങ്ക് പുറത്തുവിട്ടു.
∙ ജൂൺ അവസാനിച്ചപ്പോൾ തിരിച്ചെത്തിയത് 76%
രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 2000ത്തിന്റെ നോട്ടുകളില്‍ 76 ശതമാനവും തിരിച്ചെത്തിയതായി ജൂലൈ ആദ്യ വാരത്തോടെ റിസർവ് ബാങ്ക് വ്യക്തമാക്കി. ജൂൺ 30 വരെയുള്ള കണക്കുകൾ പരിശോധിച്ച ശേഷമായിരുന്നു കണക്കുകൾ പുറത്ത് വിട്ടത്. ഇതുപ്രകാരം 2.72 ലക്ഷം കോടി രൂപയുടെ 2000 രൂപ നോട്ടുകൾ തിരികെ എത്തിയതായി റിസർവ് ബാങ്ക് സ്ഥിരീകരിച്ചു. ഇനി തിരികെ എത്താനായി ബാക്കിയുള്ളത് 84,000 കോടി രൂപയുടെ മൂല്യമുള്ള 2000 രൂപ നോട്ടുകളാണെന്നും കണക്കാക്കി.
2000ത്തിന്റെ നോട്ടുകൾ പിൻവലിച്ച്, മാറ്റിയെടുക്കാനുള്ള സമയം രണ്ട് മാസം പിന്നിട്ടപ്പോൾ 88% നോട്ടുകളും തിരികെ വന്നതായി റിസർവ് ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ജൂലൈ 31–ഓടെ 3.14 ലക്ഷം കോടി മൂല്യമുള്ള 2000 രൂപ നോട്ടുകളാണ് ബാങ്കുകൾക്ക് തിരികെ ലഭിച്ചത്.
∙ വേഗം കുറഞ്ഞു, ഓഗസ്റ്റിൽ എത്തിയത് 5%
രാജ്യത്ത് പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളിൽ 93 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയതായിട്ടാണ് ഓഗസ്റ്റ് മാസാവസാനം പുറത്തു വിട്ട കണക്കിലൂടെ റിസർവ് ബാങ്ക് പറയുന്നത്. "ബാങ്കുകളിൽ നിന്ന് ലഭിച്ച കണക്കുകൾ പ്രകാരം, 2023 ഓഗസ്റ്റ് 31 വരെ തിരികെ ലഭിച്ച 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.32 ലക്ഷം കോടി രൂപയാണ്. 2023 മേയ് 19 വരെ പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളിൽ 93 ശതമാനവും തിരിച്ചെത്തി". റിസർവ് ബാങ്ക് പ്രസ്താവനയിലൂടെ അറിയിച്ചത് ഇങ്ങനെ.
2000 രൂപയുടെ നോട്ടുകൾ ബാങ്കുകളിൽ തിരികെ എത്തിയ വേഗം മാസങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചാൽ ചില കാര്യങ്ങൾ വ്യക്തമാവും. ആദ്യ ആഴ്ചകളിൽ ബാങ്കുകളിലേക്ക് 2000 നോട്ടുകളുടെ ഒഴുക്കു ദൃശ്യമായിരുന്നു. അതായത് മൂന്ന് ആഴ്ചയ്ക്കകം രാജ്യത്ത് വിനിമയത്തിലുള്ള 2000ത്തിന്റെ നോട്ടുകളില്‍ പകുതിയും തിരികെ എത്തി. ജൂൺ 30 ആയപ്പോഴേക്കും ഇത് 76% ആയി.
ജൂലൈ അവസാനമായപ്പോൾ 88 ശതമാനമായും പണമൊഴുക്ക് ഉയർന്നു. നോട്ട് മാറ്റിയെടുക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കവേയാണ് ഓഗസ്റ്റ് മാസത്തെ കണക്കുകൾ റിസർവ് ബാങ്ക് പുറത്തുവിട്ടത്. ഇത് പ്രകാരം 93 ശതമാനവും തിരിച്ചെത്തി. 93 ശതമാനവും ബാങ്കുകളിൽ എത്തിച്ചത് ആരായിരുന്നു? ഈ തുകയിലെത്ര നിക്ഷേപിക്കപ്പെട്ടു?
∙ ആരാണ് ബാങ്കിൽ നോട്ടുകൾ മാറ്റിയെടുക്കാനെത്തിയത്?
2000 രൂപ നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനം റിസർവ് ബാങ്ക് പുറത്ത് വിട്ടതിന് പിന്നാലെ ജനങ്ങളുടെ ഇടയിൽ സർവേ നടത്തിയിരുന്നു. ഇതിൽ രാജ്യത്തെ മൂന്നിൽ രണ്ട് പേരുടെ കയ്യിലും 2000ത്തിന്റെ ഒരു നോട്ടുപോലും ഇല്ലെന്നാണ് കണ്ടെത്തിയത്. ഇത് ശരിവയ്ക്കുന്ന കണക്കാണ് ഓഗസ്റ്റ് മാസത്തിൽ ബാങ്കുകളിൽ നിന്നും പുറത്തുവന്നത്. വ്യാപാര സ്ഥാപനങ്ങൾ വഴിയാണ് ബാങ്കുകളിലേക്ക് മാറ്റിയെടുക്കാനെത്തിയ 2000ത്തിന്റെ നോട്ടുകളിൽ സിംഹഭാഗവും എത്തിയതെന്ന് കണ്ടെത്തി. ചെറുകിട വ്യാപാരികളാണ് മാറ്റിവാങ്ങാനെത്തിയവരിൽ കൂടുതലും. സാധാരണക്കാർ നോട്ടുകൾ ബാങ്കുകളിൽ നേരിട്ടെത്തിക്കാതെ സാധനങ്ങൾ വാങ്ങാനാവും വിനിയോഗിച്ചത്. ഈ പണം ശേഖരിച്ച് വ്യാപാരികൾ ബാങ്കുകളിൽ എത്തിക്കുകയായിരുന്നു.
∙ 2000 മാറ്റിയെടുത്തവരിൽ തിരികെ കൊണ്ടുപോയവർ കുറവ്
പ്രചാരത്തിലുള്ള 2000 രൂപയുടെ നോട്ടുകളിൽ 93% തിരികെ വന്നു എന്ന കണക്ക് റിസർവ് ബാങ്ക് പുറത്തുവിടുമ്പോൾ അതിൽ ശ്രദ്ധേയമായ ഒരു വസ്തുത കൂടിയുണ്ട്. പണം മാറ്റിയെടുക്കാനെത്തിയവരിൽ നല്ലൊരു പങ്കും ഈ തുക ബാങ്കുകളിൽ നിക്ഷേപിക്കാനാണ് തീരുമാനിച്ചത്. അതായത് തിരികെ എത്തിയ മൂല്യത്തിന്റെ 87 ശതമാനവും ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ടു. ബാക്കി തുക മാത്രമാണ് മറ്റു നോട്ടുകളുടെ രൂപത്തിൽ ഇടപാടുകാർ തിരികെ വാങ്ങിയത്. ഇടപാടുകാരെ ആകർഷിക്കുന്നതിനായി ബാങ്കുകൾ സ്ഥിരനിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നതും കാണാനായി.
മേയ് മാസത്തിൽ 2000ത്തിന്റെ നോട്ട് പിൻവലിക്കാൻ തീരുമാനിച്ചപ്പോൾ മാറ്റി നൽകുവാനായി മറ്റു മൂല്യങ്ങളിലുള്ള കറൻസികളുടെ ശേഖരം റിസർവ് ബാങ്ക് കരുതിയിരുന്നു. എങ്കിലും ഭൂരിഭാഗം പേരും പണം ബാങ്കിൽ നിക്ഷേപിക്കാനാണ് തീരുമാനിച്ചത്. 2000 രൂപ നോട്ടിനെ ക്രയവിക്രയം ചെയ്യുന്നതിലും ഉപരിയായി സുരക്ഷിതമായി സൂക്ഷിച്ച് വയ്ക്കാനുള്ള പണമായിട്ടാവും ആളുകൾ കണ്ടിട്ടുണ്ടാവുക എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.
∙ സെപ്റ്റംബർ 30 കഴിഞ്ഞാൽ 2000ത്തിന്റെ നോട്ടിന് എന്തു സംഭവിക്കും?
2000ത്തിന്റെ നോട്ടുകൾ ബാങ്കുകള്‍ മുഖേന മാറ്റിയെടുക്കാനുള്ള കാലാവധി സെപ്റ്റംബർ മാസം 30ന് അവസാനിക്കുകയാണ്. സെപ്റ്റംബർ 30ന് ശേഷം കൈവശമുള്ള 2000 രൂപയ്ക്ക് എന്ത് സംഭവിക്കുമെന്നതാണ് ഇനി അറിയേണ്ടത്. 2016ൽ നോട്ടു നിരോധനമുണ്ടായപ്പോൾ ബാങ്കുകളിൽ സമർപ്പിക്കേണ്ട സമയത്തിന് ശേഷം അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ കൈവശം സൂക്ഷിക്കുന്നത് ശിക്ഷാർഹമായിരുന്നു. അതേസമയം 2000 രൂപ നോട്ടുകളുടെ സ്ഥിതി സെപ്റ്റംബർ 30 കഴിഞ്ഞാൽ എന്താവും എന്ന് റിസർവ് ബാങ്ക് ഇനിയും വ്യക്തമാക്കിയിട്ടില്ല. സെപ്റ്റംബർ 30ന് ശേഷവും പണം മാറ്റിയെടുക്കാൻ അനുവദിക്കുമെന്നും എന്നാൽ ഇതിന് പിഴയായി തുക ഈടാക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
നോട്ടു നിരോധനം, നോട്ടു പിൻവലിക്കൽ എന്നൊക്കെ കേൾക്കുമ്പോൾ കള്ളപ്പണക്കാരുടെ ചങ്കിലാവും ആദ്യം ഞെട്ടലുണ്ടാവുക. 2016ലെ നോട്ടുനിരോധനം കള്ളപ്പണ വേട്ടയ്ക്കെന്നായിരുന്നു സർക്കാരുമായി ചേർന്നു നിൽക്കുന്നവർ പ്രചാരണം നടത്തിയത്. എന്നാൽ 2000ത്തിന്റെ നോട്ടുകൾ മാറ്റിയെടുക്കാനുള്ള ശ്രമങ്ങളെ എന്തുകൊണ്ടോ ഈ കളത്തിൽ നിർത്താൻ അവർ തയാറല്ല. 'ക്ലീൻ നോട്ട് പോളിസി'യുടെ ഭാഗമായിട്ടാണ് 2000 രൂപ മൂല്യമുള്ള നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിക്കാൻ തീരുമാനിച്ചതെന്നാണ് ആർബിഐ പറയുന്നത്.
അതേസമയം സെപ്റ്റംബർ 30 അവസാനിക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ ഇനി തിരികെ എത്തേണ്ട 2000 രൂപ നോട്ടുകൾ വരുമോ? ആ 24,000 കോടിക്ക് എന്ത് സംഭവിക്കും? 2016ലെ കാടിളക്കിയുള്ള വേട്ടയേക്കാൾ റിസർവ് ബാങ്ക് നേരിട്ട് നടത്തിയ നിശബ്ദ വേട്ട ഫലം ചെയ്യുമോ? കാത്തിരിക്കാം.
English Summary: Crores of 2,000 Rupee Notes have Not been Returned to Banks, Even with Only a Few Days Left Before They Expire