കാശെറിഞ്ഞു, ഖലിസ്ഥാൻ ഭീകരൻ വീണു; സിഖ് ഭീകരതയെ അന്നു തകർത്തത് റോയുടെ ബ്ലൂ സ്കൈ; ‘ജസ്റ്റ്– ഇൻ’ ട്രൂഡോ, കാണാൻ ഇനിയുമേറെ?
യുഎസ് തലസ്ഥാനമായ വാഷിങ്ടൻ ഡിസിയിൽനിന്ന് ഏതാനും കിലോമീറ്റർ മാത്രമകലെ ജോർജ് ടൗൺ എന്ന പതിനേഴാം നൂറ്റാണ്ടിലെ പുരാതന പട്ടണം. പോട്ടോമാക് നദിക്കരയിൽ ചതുരക്കല്ലുകൾ പാകിയ തെരുവുകളും ജോർജ് ടൗൺ സർവകലാശാലയിലെ വിദ്യാർഥികൾ ബീയർ കുടിക്കുന്ന പഴയ ടാവേണുകളും നിറഞ്ഞയിടം. അവിടെ ഒരു ടാവേണിൽ സന്ധിക്കാൻ പോവുകയാണ് ഇന്ത്യൻ ചാര ഏജൻസി റോയുടെ ഏജന്റും ഖലിസ്ഥാൻ ഭീകരനും. കാണണം എന്ന് ആവശ്യപ്പെട്ടിരിക്കുന്നത് ഭീകരനായ സച്ചാ സിങ്. എന്തിനെന്ന് പിടികിട്ടുന്നില്ല. റോയിലെ തന്നെ മറ്റൊരു ഓപറേറ്റിവ് സർതാജ് സിങ്ങിനോടാണ് സച്ചാ സിങ് വാഷിങ്ടനിലെ റോ മേധാവി ദിനേഷ് മാഥൂറിനെ കാണണം എന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
യുഎസ് തലസ്ഥാനമായ വാഷിങ്ടൻ ഡിസിയിൽനിന്ന് ഏതാനും കിലോമീറ്റർ മാത്രമകലെ ജോർജ് ടൗൺ എന്ന പതിനേഴാം നൂറ്റാണ്ടിലെ പുരാതന പട്ടണം. പോട്ടോമാക് നദിക്കരയിൽ ചതുരക്കല്ലുകൾ പാകിയ തെരുവുകളും ജോർജ് ടൗൺ സർവകലാശാലയിലെ വിദ്യാർഥികൾ ബീയർ കുടിക്കുന്ന പഴയ ടാവേണുകളും നിറഞ്ഞയിടം. അവിടെ ഒരു ടാവേണിൽ സന്ധിക്കാൻ പോവുകയാണ് ഇന്ത്യൻ ചാര ഏജൻസി റോയുടെ ഏജന്റും ഖലിസ്ഥാൻ ഭീകരനും. കാണണം എന്ന് ആവശ്യപ്പെട്ടിരിക്കുന്നത് ഭീകരനായ സച്ചാ സിങ്. എന്തിനെന്ന് പിടികിട്ടുന്നില്ല. റോയിലെ തന്നെ മറ്റൊരു ഓപറേറ്റിവ് സർതാജ് സിങ്ങിനോടാണ് സച്ചാ സിങ് വാഷിങ്ടനിലെ റോ മേധാവി ദിനേഷ് മാഥൂറിനെ കാണണം എന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
യുഎസ് തലസ്ഥാനമായ വാഷിങ്ടൻ ഡിസിയിൽനിന്ന് ഏതാനും കിലോമീറ്റർ മാത്രമകലെ ജോർജ് ടൗൺ എന്ന പതിനേഴാം നൂറ്റാണ്ടിലെ പുരാതന പട്ടണം. പോട്ടോമാക് നദിക്കരയിൽ ചതുരക്കല്ലുകൾ പാകിയ തെരുവുകളും ജോർജ് ടൗൺ സർവകലാശാലയിലെ വിദ്യാർഥികൾ ബീയർ കുടിക്കുന്ന പഴയ ടാവേണുകളും നിറഞ്ഞയിടം. അവിടെ ഒരു ടാവേണിൽ സന്ധിക്കാൻ പോവുകയാണ് ഇന്ത്യൻ ചാര ഏജൻസി റോയുടെ ഏജന്റും ഖലിസ്ഥാൻ ഭീകരനും. കാണണം എന്ന് ആവശ്യപ്പെട്ടിരിക്കുന്നത് ഭീകരനായ സച്ചാ സിങ്. എന്തിനെന്ന് പിടികിട്ടുന്നില്ല. റോയിലെ തന്നെ മറ്റൊരു ഓപറേറ്റിവ് സർതാജ് സിങ്ങിനോടാണ് സച്ചാ സിങ് വാഷിങ്ടനിലെ റോ മേധാവി ദിനേഷ് മാഥൂറിനെ കാണണം എന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
യുഎസ് തലസ്ഥാനമായ വാഷിങ്ടൻ ഡിസിയിൽനിന്ന് ഏതാനും കിലോമീറ്റർ മാത്രമകലെ ജോർജ് ടൗൺ എന്ന പതിനേഴാം നൂറ്റാണ്ടിലെ പുരാതന പട്ടണം. പോട്ടോമാക് നദിക്കരയിൽ ചതുരക്കല്ലുകൾ പാകിയ തെരുവുകളും ജോർജ് ടൗൺ സർവകലാശാലയിലെ വിദ്യാർഥികൾ ബീയർ കുടിക്കുന്ന പഴയ ടാവേണുകളും (പബിന് സമാനം) നിറഞ്ഞയിടം. അവിടെ ഒരു ടാവേണിൽ സന്ധിക്കാൻ പോവുകയാണ് ഇന്ത്യൻ ചാര ഏജൻസി റോയുടെ ഏജന്റും ഖലിസ്ഥാൻ ഭീകരനും. കാണണം എന്ന് ആവശ്യപ്പെട്ടിരിക്കുന്നത് ഭീകരനായ സച്ചാ സിങ്. എന്തിനെന്ന് പിടികിട്ടുന്നില്ല. റോയിലെ തന്നെ മറ്റൊരു ഓപറേറ്റിവ് സർതാജ് സിങ്ങിനോടാണ് സച്ചാ സിങ് വാഷിങ്ടനിലെ റോ മേധാവി ദിനേഷ് മാഥൂറിനെ കാണണം എന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
എൺപതുകളുടെ അവസാനം. രാജീവ്ഗാന്ധി പ്രധാനമന്ത്രി. പഞ്ചാബിൽ സിഖ് ഭീകരത കൊല്ലും കൊലയുമായി വാഴുന്ന കാലം. എന്നും പഞ്ചാബിലും ഡൽഹിയിലും മറ്റും ഭീകരാക്രമണങ്ങളും ബോംബ് സ്ഫോടനങ്ങളും. അതിനിടെയാണ് മാർട്ടിൻസ് ടാവേണിൽ ലഞ്ചിനായി മാഥൂറും സർതാജും എത്തിയത്. സച്ചാ സിങ് കനേഡിയൻ പൗരത്വമുള്ള ഇന്ത്യക്കാരനായിരുന്നു. തന്റെ നേരേ നടന്നടുക്കുന്ന സച്ചാ സിങ്ങിനെ കണ്ടമാത്രയിൽ മാഥൂർ അന്തംവിട്ടു. ഏതാനും മാസം മുൻപ്, സിഖ് ഭീകരത നയിക്കുന്ന ജഗജിത് സിങ് കോഹനുമായി രഹസ്യസമാഗമം നടത്തുമ്പോൾ കോഹന്റെ കൂട്ടാളിയും സെക്യൂരിറ്റിയുമായിരുന്ന അതേ യുവാവ്! ഇയാൾ എന്തിന് എന്നെ കാണാൻ വരുന്നു...!! മാഥൂർ അമ്പരപ്പ് പുറത്തു കാണിക്കാതെ ചിരിച്ചു.
∙ ഫ്ലാഷ്ബാക്ക്: കോഹനുമായി മുൻ സമാഗമം
വെസ്‌ലി ഹൈറ്റ്സിലെ മെഥോഡിസ്റ്റ് പള്ളിയിൽ വച്ചായിരുന്നു ആ കൂടിക്കാഴ്ച. മാഥൂറിന് പ്രായം 38 വയസ്സ് മാത്രം. 10 കൊല്ലമായി റോയിൽ ചാരക്കളികൾ നടത്തി മിടുക്കനെന്നു പേരെടുത്തു. വിദേശ രാജ്യങ്ങളിലെ യാതൊരു പരിചയവുമില്ലാത്ത ഇടങ്ങളിൽ പോയി, ഒളിവിൽ കഴിയുന്ന ഭീകരൻമാരെ കണ്ടെത്തി ട്രാക്ക് ചെയ്യുന്നതിൽ സമർഥൻ. വാഷിങ്ടനിൽ പോസ്റ്റിങ് കിട്ടിയതുതന്നെ ഈ കഴിവുകൾ പരിഗണിച്ചാണ്. ജഗജിത് സിങ് കോഹനെ പിടികൂടുകയാണ് പ്രധാന ചുമതല. അതിന്റെ തുടക്കമായിട്ടാണ് മെഥോഡിസ്റ്റ് പള്ളിയിലേക്കുള്ള വരവ്.
കോഹനെ നേരിട്ടു കാണണമെന്ന് മാഥൂർ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ സർതാജ് ഞെട്ടിപ്പോയി. രഹസ്യമായി റോയുടെ ആളാണെങ്കിലും സിഖുകാർക്കിടയിൽ സർതാജിന് ബന്ധങ്ങളുണ്ട്. സർതാജ് കണ്ണിൽ ചോരയില്ലാത്ത മനുഷ്യനാണ്. പതിറ്റാണ്ടുകളായി വാഷിങ്ടനിൽനിന്ന് ഖലിസ്ഥാൻ പ്രസ്ഥാനം നേരിട്ടു നടത്തുന്നു. പഞ്ചാബിൽനിന്നു രക്ഷപ്പെടുന്ന ഭീകരർ അഭയം പ്രാപിക്കുന്നത് വാഷിങ്ടനിലായിരുന്നു. മാഥൂർ എത്തുമ്പോൾ ഒരു മൂലയിലെ സോഫയിൽ യന്ത്രത്തോക്കുകൾ പിടിച്ച അംഗരക്ഷകരുമായി ഇരിക്കുകയാണ് ജഗജിത് സിങ് കോഹൻ.
‘‘കാക്കാ, ഇതാണ് ദിനേഷ് മാഥൂർ’’– ബഹുമാനത്തോടെ വിളിച്ച് സർതാജ് പരിചയപ്പെടുത്തി.
‘‘നിങ്ങൾ എന്ന കാണുന്നതെന്തിനെന്നു മനസ്സിലാകുന്നില്ല. ഞാൻ നിങ്ങളുടെ രാജ്യത്തിന്റെ ഒന്നാം നമ്പർ ശത്രുവല്ലേ...???’’ അൻപത്തിയൊൻപതുകാരനും പയറ്റിത്തെളിഞ്ഞ ഭീകരനുമായ കോഹന്റെ ചോദ്യം.
മാഥൂറിന്റെ മറുപടി– ‘‘നിങ്ങളുടെ രാജ്യം കൂടിയാണ് സർ.’’
‘‘ഇന്ത്യ എന്റെ രാജ്യമല്ല. ഒരു വർഷത്തിനകം ഞങ്ങൾക്ക് സ്വതന്ത്ര ഖലിസ്ഥാൻ ഉണ്ടാകും. ഞങ്ങൾ നിങ്ങളെ പരാജയപ്പെടുത്തും.’’
മാഥൂർ അനുനയം നോക്കി– ‘‘ഇന്ത്യയിൽ അക്രമ പ്രവർത്തനം നിർത്തണമെന്ന് അഭ്യർഥിക്കാനാണ് ഞാൻ വന്നിരിക്കുന്നത്. പാക്കിസ്ഥാൻ നിങ്ങളുടെ സുഹൃത്തല്ല. അവർ നിങ്ങളെ ഉപയോഗിച്ച് ആവശ്യം കഴിയുമ്പോൾ ഉപേക്ഷിക്കും...’’
ഇങ്ങനെ പോയ സംഭാഷണം, പഞ്ചാബിൽ 1986 ൽ ഡിജിപി ജൂലിയോ ഫ്രാൻസിസ് റിബൈറോയെ കൊല്ലാനുള്ള ശ്രമത്തിലേക്കു വരെ നീണ്ടു. അന്ന് പഞ്ചാബ് പൊലീസിന്റെ വേഷത്തിലെത്തിയ ആറു ഭീകരരായിരുന്നു വധിക്കാൻ ശ്രമം നടത്തിയത്. എന്തായാലും ആ കൂടിക്കാഴ്ചയിൽനിന്ന് മാഥൂർ ഒരു കാര്യം മനസ്സിലാക്കി. മാധ്യമങ്ങളും മറ്റും കരുതും പോലെ കോഹൻ കൊടുംഭീകരനല്ല. സാധാരണ മനുഷ്യൻ. ഭീകര ഇമേജ് ഉണ്ടെന്നു മാത്രം. ശ്രമിച്ചാൽ മനസ്സു മാറ്റാം. പരസ്പരം ഫോൺ നമ്പരുകൾ നൽകിയിട്ടാണ് അവർ അന്ന് പിരിഞ്ഞത്.
ഒരാഴ്ച കഴിഞ്ഞ് കോഹൻ വിളിച്ചു. അർജന്റായി കാണണം!!
ഇത്തവണ മാഥൂറിന്റെ വാഷിങ്ടനിലെ റോ ടീമിലുള്ള രാകേഷ് നഗർ ആകെ വിരണ്ടുപോയി. വിളിച്ചു വരുത്തി തട്ടിക്കൊണ്ടു പോകാനായിരിക്കും. രണ്ട് സെക്യൂരിറ്റിക്കാരുമായി മാത്രമേ കോഹനെ കാണാവൂ എന്ന് ഉപദേശിച്ചു. പക്ഷേ മാഥൂർ കേൾക്കാൻ കൂട്ടാക്കിയില്ല. വീണ്ടും ഒറ്റയ്ക്കു പോയി.
‘‘ഞങ്ങൾ ഡൽഹി കൊണാട്ട് പ്ലേസിൽ ആക്രമണം നടത്താൻ പോവുകയാണ്’’–കോഹൻ പറഞ്ഞു. താൻ ഇത്തരം രഹസ്യം ചോർത്താനല്ല വന്നതെന്ന് മാഥൂർ പറഞ്ഞു നോക്കി. ഇത്തവണയും കോഹന്റെ മനസ്സു മാറ്റാൻ ശ്രമിച്ചാണ് യോഗം പിരിഞ്ഞത്. വിവരം ഡൽഹിയിലെത്തിച്ചതിനെ തുടർന്ന് ചില ഭീകരരെ അറസ്റ്റ് ചെയ്ത് കൊണാട്ട് പ്ലേസിനെ ലക്ഷ്യമിട്ടിരുന്ന ആക്രമണം പൊളിച്ചു. അപ്പോൾ കോഹൻ തന്നത് യഥാർഥ വിവരമായിരുന്നു.
അതിന് ഒരു മാസം കഴിഞ്ഞപ്പോഴായിരുന്നു സച്ചാ സിങ്ങിന്റെ വിളി.
∙ സച്ചാ സിങ്: കാലിൽ ചുറ്റിയ വള്ളി
ആ സച്ചാ സിങ്ങാണ് ജോർജ് ടൗണിലെ ടാവേണിൽ മുന്നിൽ ഇരിക്കുന്നത്. ഭക്ഷണം ഓർഡർ ചെയ്ത ഉടൻ സച്ചാ സിങ് പറഞ്ഞു– ‘‘ഖലിസ്ഥാൻ പ്രസ്ഥാനത്തിൽ ചേർന്നത് അബദ്ധമായിപ്പോയി. കാനഡയിലെ വാൻകൂവറിൽ സിവിൽ എൻജിനീയറായിരുന്നു. ഓപറേഷൻ ബ്ലൂ സ്റ്റാറിൽ അനേകം സിഖുകാരെ കൊലപ്പെടുത്തിയതതു കണ്ടപ്പോഴാണ് ജോലി വിട്ട് ഇതിൽ ചേർന്നത്... 1985 മുതൽ 88 വരെ പഞ്ചാബിൽ നിരവധി ഭീകര ഓപറേഷനുകൾ പ്ലാൻ ചെയ്തു നടപ്പാക്കി’’–കുമ്പസാരം പോലെ സച്ചാ സിങ് പറഞ്ഞു.
‘‘മാഥൂർ സാബ് ഞാൻ വെറുതെ കാണാൻ വന്നതല്ല. എനിക്ക് അങ്ങേയ്ക്കു വേണ്ടി പ്രവർത്തിക്കണം. എന്നെ വിശ്വസിക്കണം.’’
എങ്ങനെ വിശ്വസിക്കും? ചതിക്കാനുള്ള പദ്ധതിയുടെ ഭാഗമാണോ?
‘‘നിങ്ങളുടെ കയ്യിൽ എന്തു വിവരമുണ്ട്? ഈ മാസം ആരൊക്കെ ഭീകരാക്രമണം നടപ്പാക്കാൻ ഇന്ത്യയിലേക്ക് പോകുന്നു എന്നറിയാമോ?’’
‘‘എനിക്ക് 2 ദിവസത്തെ സമയം തരൂ. ഞാൻ മുഴുവൻ വിവരവും തരാം.’’–സച്ചാ സിങ് പറഞ്ഞു.
കൃത്യം 2 ദിവസം കഴിഞ്ഞ് വീണ്ടുമൊരു മീറ്റിങ്ങിന് സച്ചാ സിങ് വിളിച്ചു. ഒരു കവർ നൽകി. ആ മാസം ഇന്ത്യയിലേക്ക് പോകുന്ന സകല ഭീകരരുടെയും പേരുകളും പാസ്പോർട്ട് നമ്പരും ഫോട്ടോകളും ഉണ്ടായിരുന്നു ആ കവറിൽ!!! ആ മാസം വിവിധ വിമാനത്താവളങ്ങളിൽ വന്നിറങ്ങിയ 6 ഭീകരരെ പിടികൂടി. സൗത്ത് ഡൽഹിയിലെ രഹസ്യ കേന്ദ്രത്തിൽ വച്ച് ചോദ്യം ചെയ്തു. മാഥൂർ, നിങ്ങൾക്ക് കിട്ടിയ അസറ്റ് (ചാരൻ) തനിത്തങ്കമാണെന്ന് റോയുടെ ആസ്ഥാനത്തുനിന്ന് അറിയിപ്പ് വന്നു.
സച്ചാ സിങ്ങിന് ഒരു കോഡ് പേര് നൽകി– ബ്ലൂ സ്കൈ!
∙ രഹസ്യങ്ങളുടെ സ്വർണഖനി– ബ്ലൂ സ്കൈ!
പിന്നെ രഹസ്യങ്ങളുടെ കുത്തൊഴുക്കായിരുന്നു. യുഎസിലും കാനഡയിലും ആരൊക്കെ ഖലിസ്ഥാൻ ഭീകരരുണ്ട്! അവരെ ഏകോപിപ്പിക്കുന്ന ഐഎസ്ഐ ഏജന്റ് ആര്? ഇതെല്ലാം കിട്ടി. അക്കാലത്തെ ഐഎസ്ഐ മേധാവി ഹമിദ് ഗുള്ളുമായി ആ ഐഎസ്ഐ ഏജന്റിന് ഹോട്ട്‌ലൈൻ ബന്ധമുണ്ടെന്നതു വരെ പുറത്തായി. ഐഎസ്ഐ പഞ്ചാബ് ഭീകരതയ്ക്ക് എത്ര പ്രധാന്യം നൽകിയെന്നതിനു തെളിവ്.
പഞ്ചാബ് രൂപികരിച്ച 1966 മുതൽ ഖലിസ്ഥാൻ വാദമുണ്ട്. 1971 മുതൽ ജഗജിത് സിങ് കോഹൻ വിഘടന വാദം ഉയർത്തുന്നുമുണ്ട്. ഖാലിസ്ഥാന്റെ തലസ്ഥാനം പാക്കിസ്ഥാനിലെ നൻകാന സാഹിബ് ആണെന്നതാണ് ഏറെ കൗതുകം. പക്ഷേ എൺപതുകളിൽ ഭിന്ദ്രൻവാലെ വന്ന ശേഷമാണ് വിഘടനവാദം ചൂടു പിടിച്ചത്. ഓപറേഷൻ ബ്ലൂസ്റ്റാറിൽ അതു ചെന്നെത്തി. 1985 ജൂൺ 23 ന് ടൊറൊന്റോയിൽനിന്ന് ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ കനിഷ്ക ജംബോ ജറ്റ് വിമാനത്തിൽ ബോംബ് വച്ച് 329 പേരുടെ കൊലയിൽ കലാശിക്കുന്നതാണ് വിഘടനവാദത്തിന്റെ പാരമ്യം. ഇന്നത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പിതാവ് പിയറി ട്രൂഡോ കാനഡ പ്രധാനമന്ത്രിയായിരുന്നു. കനിഷ്ക്ക ദുരന്തത്തിനു കാരണക്കാരനായ തൽവിന്ദർ സിങ് പാർമറെ പിയറി ട്രൂഡോ സംരക്ഷിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. ആ പാരമ്പര്യമാണോ ജസ്റ്റിൻ ട്രൂഡോ ഇന്നു കാണിക്കുന്നത്? ഇതൊക്കെ ചരിത്രം.
∙ ദേ വരുന്നു മറ്റൊരു ഏജന്റ് ഛത്തർ
സർതാജ് ആണ് ഛത്തർ എന്ന മറ്റൊരു സിഖ് നേതാവുണ്ടെന്ന വിവരവുമായെത്തിയത്. സിഖ് ഭീകരതെയെക്കുറിച്ച് എല്ലാമറിയാവുന്നയാൾ. അന്നപൊലിസിലാണു താമസിക്കുന്നത്. ഡിസംബറിലെ കൊടുംതണുപ്പിലായിരുന്നു കാർ യാത്ര. ഛത്തറിന്റെ വീടിന്റെ മുന്നിൽ കാർ നിന്നു. കുശലപ്രശ്നങ്ങൾക്കു ശേഷം ഛത്തർ പെട്ടെന്ന് ലൈറ്റിട്ടു. മേശപ്പുറം നിറയെ ആധുനിക യന്ത്രത്തോക്കുകളും ഗ്രനേഡുകളും ബോംബുകളും. മാഥൂർ ഒരു തോക്ക് എടുത്ത് നോക്കി. ‘‘നിങ്ങളുടെ ഇന്ത്യൻ പട്ടാളത്തിന്റെ പൊട്ടാത്ത തോക്കു പോലല്ല ഇത്. അത്യാധുനിക സാധനങ്ങളാണ്. ഇവയെല്ലാം താമസിയാതെ പഞ്ചാബിലെത്തും’’–ഛത്തർ പറഞ്ഞു.
‘‘ഞങ്ങളുടെ ആക്രമണങ്ങൾ ഒരിക്കലും അവസാനിക്കാൻ പോകുന്നില്ല. ഖലിസ്ഥാൻ പോരാളികൾ ഡൽഹിയെ ബോംബിട്ടു തകർക്കാൻ പോവുകയാണെന്ന് പോയി പറയൂ’’– ഛത്തർ വെല്ലുവിളിച്ചു. തിരികെ ഓഫിസിലെത്തി ഛത്തറുമായുള്ള തന്റെ കൂടിക്കാഴ്ചയെക്കുറിച്ച് റോ ആസ്ഥാനത്തേക്ക് അദ്ദേഹം വിശദമായ കുറിപ്പ് അയച്ചു. രണ്ടാമത് ഛത്തറിനെ കാണാൻ ചെല്ലുമ്പോൾ മാഥൂറിനോട് അയാൾ ചോദിച്ചു– ‘‘നിങ്ങൾക്ക് എന്താണു വേണ്ടത്?’’
‘‘ഭീകരരുടെയും അവർക്ക് സാമ്പത്തിക സഹായം നൽകുന്നവരുടെയും പേരുകൾ വേണം’’.
ഒരു മണിക്കൂർ ഛത്തറിനെ ബ്രെയിൻവാഷ് ചെയ്യാൻ മാഥൂർ ശ്രമിച്ചു. ഒടുവിൽ 10,000 ഡോളറിന്റെ ഒരു കവർ മേശപ്പുറത്തു വച്ചു. ഛത്തർ അതെടുത്ത് സൈഡ് ടേബിളിലേക്കു വച്ചു. ഓപ്പറേഷൻ സക്സസ്ഫുൾ.
ഭീകരൻ പണം കൈപ്പറ്റിയിരിക്കുന്നു.!
നമ്മുടെ ഏജന്റായി!
‘‘ക്രിസ്മസിന് എന്നെ വന്നു കാണ്. അപ്പോൾ വിവരം തരാം’’–ഛത്തർ പറഞ്ഞു.
∙ തിരുമാലികളാണ് ബെസ്റ്റ് ചാരന്മാർ!
നിങ്ങൾക്ക് ചാരനെ വേണോ? സൽസ്വഭാവികളെ അന്വേഷിക്കരുത്. തല്ലിപ്പൊളികളാണ് ഇതിന് ബെസ്റ്റ്! കള്ളക്കടത്തുകാർ, കൊലപാതകികൾ, ഗുണ്ടകൾ, മയക്കുമരുന്ന് അടിമകൾ, ഗാങ്സ്റ്റർമാർ... സകലമാന സാമൂഹിക വിരുദ്ധരും ചാരനാകാൻ പഷ്ടാണെന്ന് മാഥൂർ പറയുന്നു. ഇവർക്ക് സർവ അഭ്യാസങ്ങളും അറിയാം. ധൈര്യത്തിനൊരു കുറവും ഇല്ല. കാശ് കണ്ടാൽ കമഴ്ന്ന് വീഴും. ഛത്തർ ഇത്തരമൊരു മദം പൊട്ടിയ ആനയാണെന്ന് മാഥൂർ മനസ്സിലാക്കി.
ക്രിസ്മസ് സായാഹ്നത്തിൽ കാണുമ്പോൾ, ‘‘എന്ത് അറിയണം, ചോദിക്കൂ’’ എന്നായി ഛത്തർ. ഒരു മണിക്കൂറോളം ചോദ്യവും മറുപടികളും നീണ്ടു. നാടൻ ഭാഷയിൽ പറഞ്ഞാൽ തത്ത പറയും പോലെ എല്ലാം പറഞ്ഞു. കാനഡയിലെ സിഖ് ഭീകരരുടെ പേരുവിവരം, അമൃത്‌സറിലെയും ഫിറോസ്പുരിലേയും ഭീകരരുടെ പേരുകൾ, അവരുടെ ലൊക്കേഷൻ, അവർ പ്ലാൻ ചെയ്യുന്ന ഓപറേഷനുകൾ, അവർക്ക് എങ്ങനെ ധനസഹായം കിട്ടുന്നു, പാക്ക് ഐഎസ്ഐയിൽനിന്ന് ആര് അവരെ നിയന്ത്രിക്കുന്നു...!!
ഇന്ത്യൻ സ്പെഷൽ ഫോഴ്സസിന്റെ ഓപറേഷൻ ആരംഭിച്ചത് 1989 ജനുവരിയിലാണ്. സകല ഗ്രാമങ്ങളിലും റെയ്ഡ്. ഭീകരരെ മുഴുവൻ പിടികൂടുകയോ പലരെയും ഏറ്റുമുട്ടലുകളിലൂടെ കൊലപ്പെടുത്തുകയോ ചെയ്തു. ഐഎസ്ഐ ഓഫിസർമാരും വെടിയേറ്റു മരിച്ചു. നൂറു കണക്കിന് ഭീകരർ അറസ്റ്റിലായി. ബബർ ഖൽസ, ഖാലിസ്ഥാൻ ലിബറൽ ഓർഗനൈസേഷൻ, ഭിന്ദ്രൻവാല ടൈഗർ ഫോഴ്സ്... എല്ലാം തകർന്നു. പഞ്ചാബ് ഭീകരതതന്നെ അതോടെ ഇല്ലാതായി. പഞ്ചാബ് ഭീകരക്കളിയിൽ ഇന്ത്യ ജയിച്ചു, പാക്കിസ്ഥാൻ തോറ്റു.
ആ കളി വീണ്ടും കാനഡയിൽ ആരംഭിച്ചിരിക്കുന്നു. ഇത്തവണയും തോൽക്കും. ജസ്റ്റിൻ ട്രൂഡോയും തോൽക്കും. അന്ന് ശത്രുക്കളെ അന്യ നാട്ടിൽ പോയി തട്ടാൻ നമുക്ക് കഴിവുണ്ടായിരുന്നില്ല. ഇന്നതുണ്ട്. ‘റോ’ ദേ ഇസ്രയേലിന്റെ മൊസാദിനെപ്പോലെയായി എന്നു പലരും അഭിപ്രായപ്പെടുന്നത് വെറുതെയല്ല.
ജസ്റ്റിൻ ഈ കളിയിൽ ‘ജസ്റ്റ് ഇൻ’ മാത്രം. ജസ്റ്റ് വാച്ച്....!!
English Summary: How the Indian Agents Defeated the Khalistan Movement from Canada in its Peak Time