ചോദിച്ചില്ലെങ്കിലും വായ്പ, ‘അവർ ഫോട്ടോ മോർഫ് ചെയ്യട്ടെ, ആത്മഹത്യയല്ല വഴി’; ‘ആപ്പി’ൽ അകപ്പെട്ട കേരളത്തോട് പറയാനുള്ളത്
എറണാകുളം സ്വദേശി ഒരു വർഷം മുൻപ് ആപ്പിലൂടെ ലോണെടുത്തു. തുക അടച്ചെങ്കിലും വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണി സന്ദേശങ്ങളെത്തി. മകളുടെ വിവാഹം നിശ്ചയിച്ച സമയമായിരുന്നു. ലോണെടുത്ത സമയത്ത് ഫോണിലെ ഗ്യാലറിയിൽ പ്രവേശിക്കാൻ അനുമതി നൽകിയിരുന്നു. ഗ്യാലറിയിൽനിന്ന് മകളുടെ വിവാഹക്ഷണക്കത്ത് തട്ടിപ്പുകാർക്ക് ലഭിച്ചു. വരന്റെ വീട്ടുകാരുടെ ഫോൺ നമ്പരിൽ ബന്ധപ്പെട്ട് വധുവിനെക്കുറിച്ചും പിതാവിനെക്കുറിച്ചും മോശമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചു.
എറണാകുളം സ്വദേശി ഒരു വർഷം മുൻപ് ആപ്പിലൂടെ ലോണെടുത്തു. തുക അടച്ചെങ്കിലും വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണി സന്ദേശങ്ങളെത്തി. മകളുടെ വിവാഹം നിശ്ചയിച്ച സമയമായിരുന്നു. ലോണെടുത്ത സമയത്ത് ഫോണിലെ ഗ്യാലറിയിൽ പ്രവേശിക്കാൻ അനുമതി നൽകിയിരുന്നു. ഗ്യാലറിയിൽനിന്ന് മകളുടെ വിവാഹക്ഷണക്കത്ത് തട്ടിപ്പുകാർക്ക് ലഭിച്ചു. വരന്റെ വീട്ടുകാരുടെ ഫോൺ നമ്പരിൽ ബന്ധപ്പെട്ട് വധുവിനെക്കുറിച്ചും പിതാവിനെക്കുറിച്ചും മോശമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചു.
എറണാകുളം സ്വദേശി ഒരു വർഷം മുൻപ് ആപ്പിലൂടെ ലോണെടുത്തു. തുക അടച്ചെങ്കിലും വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണി സന്ദേശങ്ങളെത്തി. മകളുടെ വിവാഹം നിശ്ചയിച്ച സമയമായിരുന്നു. ലോണെടുത്ത സമയത്ത് ഫോണിലെ ഗ്യാലറിയിൽ പ്രവേശിക്കാൻ അനുമതി നൽകിയിരുന്നു. ഗ്യാലറിയിൽനിന്ന് മകളുടെ വിവാഹക്ഷണക്കത്ത് തട്ടിപ്പുകാർക്ക് ലഭിച്ചു. വരന്റെ വീട്ടുകാരുടെ ഫോൺ നമ്പരിൽ ബന്ധപ്പെട്ട് വധുവിനെക്കുറിച്ചും പിതാവിനെക്കുറിച്ചും മോശമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചു.
എറണാകുളം സ്വദേശി ഒരു വർഷം മുൻപ് ആപ്പിലൂടെ ലോണെടുത്തു. തുക അടച്ചെങ്കിലും വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണി സന്ദേശങ്ങളെത്തി. മകളുടെ വിവാഹം നിശ്ചയിച്ച സമയമായിരുന്നു. ലോണെടുത്ത സമയത്ത് ഫോണിലെ ഗ്യാലറിയിൽ പ്രവേശിക്കാൻ അനുമതി നൽകിയിരുന്നു. ഗ്യാലറിയിൽനിന്ന് മകളുടെ വിവാഹക്ഷണക്കത്ത് തട്ടിപ്പുകാർക്ക് ലഭിച്ചു. വരന്റെ വീട്ടുകാരുടെ ഫോൺ നമ്പരിൽ ബന്ധപ്പെട്ട് വധുവിനെക്കുറിച്ചും പിതാവിനെക്കുറിച്ചും മോശമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചു. പരസ്പരം അറിയാവുന്ന കുടുംബങ്ങളായതിനാൽ പ്രശ്നങ്ങളുണ്ടായില്ല. എന്നാൽ, എല്ലാവരുടെയും സ്ഥിതി ഇതല്ല. ഏഴും അഞ്ചും വയസുള്ള കുട്ടികളെ കൊലപ്പെടുത്തിയശേഷം കൊച്ചി കടമക്കുടിയിൽ ദമ്പതികൾ ആത്മഹത്യ ചെയ്തത് ലോൺ ആപ്പ് തട്ടിപ്പുകാരുടെ സമ്മർദം കാരണമാണെന്നാണ് പൊലീസ് പറയുന്നത്.
ആപ്പിലാക്കുക എന്നാൽ മലയാളത്തിൽ ബുദ്ധിമുട്ടിലാക്കുക, പ്രശ്നത്തിലാക്കുക എന്നൊക്കെയാണ് അർഥം. ആപ്പിലൂടെ (ആപ്ലിക്കേഷൻ) മലയാളികളെ അക്ഷരാർത്ഥത്തിൽ ആപ്പിലാക്കിയിരിക്കുകയാണ് ഹരിയാനക്കാരും ബിഹാറികളും അടങ്ങുന്ന ഇതര സംസ്ഥാന തട്ടിപ്പ് ലോബി. ലോൺ ആപ്പ് ഡൗൺലോഡ് ചെയ്താൽ തുച്ഛമായ തുക രേഖകളില്ലാതെ അനുവദിക്കും. പണം അടച്ചാലും വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തും. പണം നൽകിയില്ലെങ്കിൽ ലോണ്‍ എടുത്ത ആളിന്റെ ഫോണിൽനിന്ന് ശേഖരിച്ച ഫോട്ടോകൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയയ്ക്കും. നാണക്കേട് ഭയന്ന് ചിലർ ആത്മഹത്യ ചെയ്യും. കേരളത്തിൽ ഇത്തരത്തിൽ ഒട്ടേറെ കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ എങ്ങനെയാണ് തട്ടിപ്പുകാരുടെ പിടിയിൽ അകപ്പെടാതിരിക്കാനുള്ള മാർഗങ്ങൾ? തട്ടിപ്പിനിരയായാൽ എന്തു ചെയ്യണം? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.
∙ ആപ്പ് ആപ്പിലാക്കുന്ന വഴികൾ
രണ്ടു വർഷം മുൻപേ തുടങ്ങിയ പ്രശ്നമാണെങ്കിലും ആത്മഹത്യകളും കേസുകളും വർധിച്ചതോടെ വിഷയം വാർത്താശ്രദ്ധ നേടിത്തുടങ്ങി. തുടക്കത്തിൽ വിദേശത്തുനിന്നുള്ള ആളുകൾ ഇന്ത്യയിലെ ചെറുകിട ധനകാര്യ സ്ഥാപനങ്ങളെ വാങ്ങിയാണ് ഇത്തരം തട്ടിപ്പുകൾ നടത്തിയിരുന്നത്. ഡൽഹിയിലെ ചില ഗ്രൂപ്പുകൾ ഇത്തരം സ്ഥാപനങ്ങൾ (നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനി) വിൽക്കാൻ വച്ചിരുന്നു. അത് വാങ്ങിയവർ ഇന്റർനെറ്റിൽ വ്യാപകമായ പരസ്യങ്ങൾ നൽകി ജനശ്രദ്ധ പിടിച്ചുപറ്റി. ആയിരക്കണക്കിന് ലോൺ ആപ്പുകൾ ഇങ്ങനെ അവതരിച്ചു. ഒരു ലക്ഷത്തിനു മുകളിൽ ഡൗൺലോഡുകൾ ഉണ്ടായ ആപ്പുകളുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
പണം ആവശ്യമായി വരുന്ന സാഹചര്യത്തിൽ ഉപഭോക്താവിന് ഏത് ആപ്പും വിശ്വസനീയമായി തോന്നും. സാധാരണക്കാരുടെ പ്രാരാബ്ദത്തെയാണ് ആപ്പ് തട്ടിപ്പുകാർ മുതലാക്കുന്നത്. പല പ്ലാറ്റ്ഫോമുകളിലും ഓൺലൈൻ ഇടപാടുകൾക്കായി ഫോൺ നമ്പർ നൽകുന്നതിനാൽ തട്ടിപ്പുകാർക്ക് അനായാസം ആളുകളുടെ ഫോൺ നമ്പർ ലഭിക്കും. ലോൺ ലഭിക്കാൻ ഇടനില നിൽക്കുന്നവരും തട്ടിപ്പുകാർക്ക് വ്യക്തികളുടെ വിവരങ്ങൾ കൈമാറുന്നുണ്ട്. ഡാറ്റാ കച്ചവടം നടത്തുവരിൽനിന്നും വ്യക്തിവിവരങ്ങൾ ലഭിക്കും.
സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടിലുള്ളവരെയാണ് ലോൺ ആപ്പ് തട്ടിപ്പുകാർ കൂടുതലായും ഇരകളാക്കുന്നത്. 10,000 രൂപയിൽ താഴെയായിരിക്കും പലപ്പോഴും ലോണായി നൽകുക. ഇന്റനെറ്റിലെ വിവിധ പ്ലാറ്റ്ഫോമുകളിൽ പരസ്യം നൽകിയും മൊബൈലുകളിലേക്ക് എസ്എംഎസോ വാട്സ്ആപ്പ് വഴി ലിങ്കുകൾ അയച്ചോ ആണ് തട്ടിപ്പുകാർ ഉപഭോക്താക്കളെ തേടുന്നത്. ലോണിൽ താൽപര്യം പ്രകടിപ്പിച്ചാൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടും. ഉപഭോക്താവിന്റെ ഫോണിലെ വിവിധ സൗകര്യങ്ങൾ ഉപയോഗിക്കാൻ അനുമതി ചോദിക്കും. ഗ്യാലറി, ക്യാമറ, കോണ്ടാക്ട് ലിസ്റ്റ് ഇങ്ങനെയുള്ള അനുമതികളാണ് ആവശ്യപ്പെടുന്നത്. അനുമതി നൽകിയില്ലെങ്കിൽ ലോൺ ലഭിക്കില്ല. അനുമതി നൽകുന്നതോടെ ഫോണിലെ വിവരങ്ങളെല്ലാം തട്ടിപ്പുകാർക്ക് ലഭിക്കും.
∙ വേഗത്തിൽ ലോൺ, വേഗത്തിൽ കുഴിയിൽ
ആപ്പ് ഡൗൺലോഡ് ചെയ്യുന്നതോടെ വേഗത്തിൽ തുക അക്കൗണ്ടിലെത്തും. പലപ്പോഴും ആധാർ കാർഡിന്റെ കോപ്പി മാത്രമാകും ചോദിക്കുക. ചിലപ്പോൾ പരിചയത്തിലുള്ള ചിലരുടെ ഫോൺ നമ്പരുകൾ നൽകാൻ ആവശ്യപ്പെടും. പണം വേഗത്തിൽ കിട്ടുന്നതും രേഖകൾ അധികം വേണ്ടാത്തതും ഉപഭോക്താക്കളെ ആകർഷിക്കും. പലിശയെക്കുറിച്ച് ആരും അന്വേഷിക്കില്ല. അന്വേഷിച്ചാലും തെറ്റായ മറുപടികളാകും ലഭിക്കുക. ഫോണിൽ നാം നൽകുന്ന അനുമതികളാണ് ലോണിന്റെ ജാമ്യം. പണത്തിന് അത്യാവശ്യമായതിനാൽ പലരും ലിങ്കുകൾ ശ്രദ്ധിക്കില്ല. വലിയ ധനകാര്യ സ്ഥാപനങ്ങളുടെ പേരിന് സമാനമായ രീതിയിൽ ലിങ്കുകൾ രൂപീകരിച്ചും തട്ടിപ്പ് നടത്താറുണ്ട്.
മാനന്തവാടി സർവീസ് സഹകരണ ബാങ്കിന്റെ പേരിലും ഒരു ആപ്പ് ഇറക്കി. 3000 രൂപയ്ക്ക് 56 ശതമാനം വരെ പലിശ ഈടാക്കുന്ന ആപ്പുകളുണ്ട്. തുക തിരിച്ചടച്ചാലും വീണ്ടും വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി പണം ആവശ്യപ്പെടും. അടച്ചാലും അടച്ചാലും തീരാത്ത സാഹചര്യമുണ്ടാക്കും. അടവ് മുടങ്ങിയാൽ തട്ടിപ്പുകാർ മറ്റൊരു ആപ്പ് പരിചയപ്പെടുത്തും. അത് ഡൗൺലോഡ് ചെയ്താൽ കൂടുതൽ പണം കിട്ടുമെന്ന് ഉപഭോക്താവിനെ ബോധ്യപ്പെടുത്തും. ആ പണം ഉപയോഗിച്ച് പഴയ ലോൺ ക്ലോസ് ചെയ്യാൻ പറയും. ഇങ്ങനെ പല ആപ്പുകൾ ഡൗൺലോഡ് ചെയ്തു കൂടുതൽ തുക എടുക്കുന്ന സാഹചര്യത്തിലേക്ക് നയിക്കും. ലോൺ ക്ലോസ് ചെയ്യാമെന്ന് പറഞ്ഞാലും വലിയ പിഴ പലിശ ഉണ്ടെന്നു പറയും. അടവ് മുടങ്ങുന്നതോടെ ഭീഷണികൾ എത്തിത്തുടങ്ങും. പിന്നാലെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയയ്ക്കും.
തട്ടിപ്പിനെതിരെ അന്വേഷണം വ്യാപകമായതോടെ ഇന്ത്യൻ നമ്പർ തട്ടിപ്പുകാർ ഇപ്പോൾ സാധാരണ ഉപയോഗിക്കാറില്ല. പാകിസ്ഥാൻ, യുഎസ് അടക്കമുള്ള രാജ്യങ്ങളിലെ നമ്പറുകൾ ഉപയോഗിച്ചാണ് തട്ടിപ്പ്. ഈ നമ്പരുകൾ ഇന്ത്യയിൽ നിന്ന് ഉപയോഗിക്കാൻ കഴിയും. ചില ആപ്പുകൾ ഡൗണ്‍ലോഡ് ചെയ്ത് പണമടച്ചാൽ നിശ്ചിത എണ്ണം വിദേശ ഫോൺ നമ്പരുകൾ ലഭിക്കും.
∙ ‘തട്ടിപ്പുകാര്‍ക്ക് നിങ്ങളെ ഒന്നും ചെയ്യാൻ കഴിയില്ല’
മുൻപ് വിദേശത്തുനിന്നാണ് തട്ടിപ്പ് നടത്തിയിരുന്നതെങ്കിൽ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ ഇത്തരം തട്ടിപ്പു സംഘങ്ങൾ സജീവമാണ്. ഒരു ആപ്പ് നിരോധിച്ചാൽ പേരുമാറ്റി അതേ തട്ടിപ്പുകാർ പുതിയ ആപ്പുമായി രംഗത്തെത്തും. കേരളത്തിൽ നടക്കുന്ന തട്ടിപ്പിന് ബിഹാറിലെയും ഹരിയാനയിലെയും ഗ്രാമങ്ങളിൽപ്പോയി കേസ് അന്വേഷിക്കുന്നതിനു പരിമിതികളുണ്ട്. എല്ലാ സംസ്ഥാനങ്ങളും പരസ്പരം സഹകരിച്ചാൽ മാത്രമേ തട്ടിപ്പ് നിയന്ത്രിക്കാൻ കഴിയൂ എന്ന് പൊലീസ് പറയുന്നു. നാണക്കേട് ഭയന്ന് പലരും പൊലീസിൽ പരാതിപ്പെടാത്തതും തട്ടിപ്പുകാർക്ക് അനുഗ്രഹമാണ്.
രേഖയില്ലാതെ ലോൺ തന്നാൽ തട്ടിപ്പാണെന്ന് മനസിലാക്കണമെന്നും ആർബിഐ അംഗീകാരമുള്ള പണമിടപാട് സ്ഥാപനങ്ങളിൽനിന്ന് ലോൺ എടുക്കാൻ ശ്രദ്ധിക്കണമെന്നും സൈബർ വിദഗ്ധനായ നന്ദകിഷോർ ഹരികുമാർ പറയുന്നു. ‘‘എല്ലാ ആപ്പുകളും ഡൗൺലോഡ് ചെയ്ത് ഫോണിൽ വിവിധ അനുമതികൾ കൊടുക്കാതിരിക്കുക. വയനാട്ടിൽ മരിച്ച ആളുടെ ഫോണിൽ 32 ആപ്പുകള്‍ ഡൗൺലോഡ് ചെയ്തിരുന്നതായാണ് പൊലീസ് പറയുന്നത്. ആപ്പ് ഡൗൺലോഡ് ചെയ്താൽ പണം കിട്ടും എന്ന തരത്തിലുള്ള സന്ദേശങ്ങളെ അവഗണിക്കുക. തട്ടിപ്പ് സന്ദേശങ്ങൾ ലഭിക്കുകയോ തട്ടിപ്പിന് ഇരയാകുകയോ ചെയ്താൽ ഉടനെ പൊലീസിൽ അറിയിക്കുക. ആപ്പുകാർ ആവശ്യപ്പെടുന്ന പൈസ കൊടുക്കരുത്. നമുക്കെതിരെ നിയമ നടപടിയെടുക്കാൻ ആപ്പുകൾക്ക് കഴിയില്ല. നമ്മുടെ ഫോട്ടോ മോർഫ് ചെയ്താണ് ഇടുന്നത് എന്ന് നമ്മൾ തന്നെ സുഹൃത്തുക്കളോട് തുറന്നു പറയുക. ഫോണിലെ ഫോട്ടോ ഉപയോഗിച്ച് നാണം കെടുത്താനേ തട്ടിപ്പൂകാർക്ക് കഴിയൂ. വീട്ടിലേക്ക് ആളെ വിടാനോ സിബിൽ സ്കോറിനെ ബാധിക്കുന്ന തരത്തിൽ നടപടിയെടുക്കാനോ കഴിയില്ല’’, നന്ദകിഷോർ ഹരികുമാർ പറയുന്നു.
∙ ‘തട്ടിപ്പുകാർക്ക് കീഴടങ്ങാതെ വിവരം ഞങ്ങളെ അറിയിക്കുക’
ഇത്തരം തട്ടിപ്പുകളിൽ അന്വേഷണത്തിന് ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് പൊലീസ് പറയുന്നു. വിവിധ സംസ്ഥാനങ്ങളിലായി വ്യാജപ്പേരുകളിലാണ് തട്ടിപ്പ് നടത്തുന്നത് എന്നതിനാൽ ഇത് ആസൂത്രണം ചെയ്യുന്നവരെ പിടികൂടാൻ പ്രയാസമാണ്. മറ്റു സംസ്ഥാനങ്ങളിലെ പൊലീസിന്റെ സഹകരണം എല്ലായ്പോഴും ലഭിക്കണമെന്നുമില്ല. അംഗീകൃത ബാങ്കുകളിൽനിന്നും പണമിടപാട് സ്ഥാപനങ്ങളിൽനിന്നും ലോൺ എടുക്കുന്നതാണ് സുരക്ഷിതമായ മാർഗമെന്ന് പൊലീസ് പറയുന്നു.
രേഖകളില്ലാതെ ലോൺ വാഗ്ദാനം ചെയാൽ സ്വീകരിക്കരുതെന്നും തട്ടിപ്പിനിരയായാൽ ഉടനെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ സൈബർ പൊലീസിലോ വിവരം അറിയക്കണമെന്നും തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷൻ ഡിവൈഎസ്പി കരുണാകരൻ പറയുന്നു. ‘‘പലരും നാണക്കേട് കാരണം ചോദിക്കുന്ന പണം നൽകും. അങ്ങനെ പണം നൽകിയാൽ കൂടുതൽ കുരുക്കിലേക്കാണ് പോകുന്നത്. തട്ടിപ്പിനിരയായ വിവരം പൊലീസിനെ അറിയിക്കുന്നതിനൊപ്പം അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കണം. മറ്റുള്ളവരുമായി വിവരം പങ്കുവയ്ക്കുന്നത് സമ്മർദം കുറയ്ക്കാൻ സഹായിക്കും. സമ്മർദത്തിലാകുമ്പോഴാണ് പലരും തെറ്റായ തീരുമാനമെടുക്കുന്നത്’’, ഡിവൈഎസ്പി കരുണാകരൻ പറയുന്നു.
∙ സഹായത്തിന് ഹെൽപ്പ്‍ലൈൻ, വാട്സ്ആപ് നമ്പരുകൾ
തട്ടിപ്പ് അറിയിക്കാനുള്ള സൈബർ പൊലീസ് ഹെൽപ്പ് ലൈൻ നമ്പർ–1930. അതുപോലെ ലോൺ ആപ്പ് തട്ടിപ്പിനിരയായാൽ സഹായത്തിന് പുതിയ വാട്സ്ആപ് സേവനവും കേരള പൊലീസ് ആരംഭിച്ചിട്ടുണ്ട്. 94979 80900 ആണ് വാട്സ്ആപ് നമ്പർ. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, ശബ്ദസന്ദേശം എന്നിവ വഴിയായിരിക്കണം പരാതി അറിയിക്കേണ്ടത്. ബന്ധപ്പെടുന്നയാളെ ആവശ്യമുണ്ടെങ്കിൽ പൊലീസ് തിരിച്ചു ബന്ധപ്പെടും. 24 മണിക്കൂറും ഈ സേവനം ലഭ്യമാണ്. എന്നാൽ ഈ നമ്പരിലേക്ക് വിളിക്കാൻ കഴിയില്ല.
∙ നിയമനിർമാണം വേണം, തട്ടിപ്പു തടയാനും കഴിയും
തട്ടിപ്പുകൾ വ്യാപകമായതോടെ, കഴിഞ്ഞ ദിവസം മാത്രം ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് 75 വ്യാജവായ്പാ ആപ്പുകൾ അധികൃതർ നീക്കം ചെയ്തിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം നീക്കം ചെയ്തത് ഇത്തരത്തിലുള്ള 134 ആപ്പുകൾ. ഇനിയും 50–ലേറെ വ്യാജ ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിലുണ്ട്. ഇതിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഈ നീക്കം ചെയ്ത ആപ്പുകളിൽ 12 എണ്ണത്തിന്് ഒരു ലക്ഷത്തിലേറെയും 14 ആപ്പുകൾക്ക് അര ലക്ഷത്തിലേറെയും ഡൗൺലോഡുകൾ ഉണ്ടായിരുന്നു എന്നതാണ്. അതായത്, വഞ്ചിക്കപ്പെട്ടവരുടെ എണ്ണം എത്രയോ അധികമായിരിക്കും എന്നാലോചിക്കുക. 266 എണ്ണം ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും 103 എണ്ണം ആപ്പിൾ ആപ് സ്റ്റോറിൽ നിന്നുമായി ജൂലൈയ്ക്കു ശേഷം ഇതുവരെ 369 ആപ്പുകളാണ് നീക്കം ചെയ്യപ്പെട്ടിട്ടുള്ളത്.
എന്നാൽ ഇവ നിരോധിച്ചാൽ മറ്റൊരു പേരിലെത്തും എന്നതാണ് യാഥാർഥ്യം. യഥാർഥ സ്ഥാപനങ്ങളുടെ പേര് അനധികൃതമായി ഉപയോഗിച്ചും തട്ടിപ്പ് നടത്തുന്നുണ്ട്. ശക്തമായ നിയമനിർമാണത്തിലൂടെയും നടപടികളിലൂടെയും മാത്രമേ തട്ടിപ്പ് തടയാൻ കഴിയൂ. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്ത് അയയ്ക്കാൻ ഒരുങ്ങുകയാണ്. വ്യാജ ആപ്പുകളും വെബ്സൈറ്റുകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള പൊലീസ് കഴിഞ്ഞയാഴ്ച ഗൂഗിളിനും മറ്റും കത്തു നൽകിയിരുന്നു. അതുപോലെ, അംഗീകാരമില്ലാത്ത ലോൺ ആപ്പുകൾ പ്രവർത്തിക്കുന്ന 72 വെബ്സൈറ്റുകൾ നിരോധിക്കാൻ കേരള പൊലീസിന്റെ സൈബർ ഓപ്പറേഷൻ വിഭാഗവും നോട്ടീസ് നൽകിയിട്ടുണ്ട്. വിപുലമായ ബോധവൽക്കരണവും അധികൃതർ ആലോചിക്കുന്നുണ്ട്.
‘‘നിക്ഷേപം സ്വീകരിക്കാനായി ബഡ്സ് പോലുള്ള നിയമങ്ങളുണ്ട്. വായ്പ കൊടുക്കാനായി ക്രമീകരണമില്ല, നിയമവും ഇല്ല. അതാണ് അടിസ്ഥാനപരമായി ഏറ്റവും വലിയ പോരായ്മ. ആർക്കും കമ്പനി രൂപീകരിച്ച് വായ്പ നൽകാം. ആപ്പിലൂടെ ഒരു നിയന്ത്രണവുമില്ലാതെയാണ് വായ്പ കൊടുക്കുന്നത്. ആപ്പിലൂടെ വായ്പ നൽകുന്നതിൽ ആർബിഐ നിയന്ത്രണമോ ഫിൻ ടെക്കുകളുടെ സ്വയം നിയന്ത്രണമോ ഇല്ല. ആപ്പുകളിലൂടെ വായ്പ തട്ടിപ്പ് നടത്തുന്നവരെ അറസ്റ്റു ചെയ്യാൻ കഴിയും. രൂപ വഴിയാണ് ഇടപാട് നടത്തുന്നത്. പണം അയയ്ക്കുന്ന അക്കൗണ്ട് ഏത് ബാങ്കിലേതാണെന്ന് കണ്ടെത്താന്‍ കഴിയും. ആരാണ് അക്കൗണ്ടിന്റെ ഉടമ എന്ന് കണ്ടെത്താൻ പറ്റും. വ്യാജരേഖകള്‍ ഉപയോഗിച്ചാണ് അക്കൗണ്ട് എടുത്തതെങ്കിൽ ബന്ധപ്പെട്ട ബാങ്ക് ഉത്തരവാദിയാവും’’, സാമ്പത്തിക വിദഗ്ധനായ എസ്.ആദികേശവൻ പറയുന്നു.
English Summary: As Several People Commit Suicide and Complaints Arise over Loan App Fraud, Kerala Police and Experts Warn Caution