ഒരു വർഷത്തിലേറെയായി പുകഞ്ഞു കൊണ്ടിരുന്ന എൻ‍ഡിഎ സഖ്യം പൊട്ടിത്തെറിച്ചതോടെ രാഷ്ട്രീയ നാടകങ്ങളുടെ വേദിയായ തമിഴകത്ത് ഇനി പുതിയൊരു പോർക്കളം കൂടി തയാറായിക്കഴിഞ്ഞു. പിരിഞ്ഞ ഇരു പാർട്ടികളുടെയും മൂർച്ച പരിശോധിക്കാനുള്ള ആദ്യ വേദിയാവുക വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പായിരിക്കും. ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേട്ര കഴകം (എഐഎഡിഎംകെ) ജനറൽ സെക്രട്ടറി സ്ഥാനത്തെത്തിയ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റിൽ വിജയം എന്നത് എടപ്പാടി പളനിസാമി ലക്ഷ്യമാക്കുമ്പോൾ അമിത് ഷാ പ്രഖ്യാപിച്ച 25 സീറ്റ് വിജയമാണ് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈയ്ക്കു മുന്നിലുള്ള വെല്ലുവിളി. എന്താണ് തമിഴ്നാട്ടിലെ എൻഡിഎ സഖ്യത്തിൽ പൊട്ടിത്തെറി ഉണ്ടാവാനുള്ള കാരണം?

ഒരു വർഷത്തിലേറെയായി പുകഞ്ഞു കൊണ്ടിരുന്ന എൻ‍ഡിഎ സഖ്യം പൊട്ടിത്തെറിച്ചതോടെ രാഷ്ട്രീയ നാടകങ്ങളുടെ വേദിയായ തമിഴകത്ത് ഇനി പുതിയൊരു പോർക്കളം കൂടി തയാറായിക്കഴിഞ്ഞു. പിരിഞ്ഞ ഇരു പാർട്ടികളുടെയും മൂർച്ച പരിശോധിക്കാനുള്ള ആദ്യ വേദിയാവുക വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പായിരിക്കും. ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേട്ര കഴകം (എഐഎഡിഎംകെ) ജനറൽ സെക്രട്ടറി സ്ഥാനത്തെത്തിയ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റിൽ വിജയം എന്നത് എടപ്പാടി പളനിസാമി ലക്ഷ്യമാക്കുമ്പോൾ അമിത് ഷാ പ്രഖ്യാപിച്ച 25 സീറ്റ് വിജയമാണ് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈയ്ക്കു മുന്നിലുള്ള വെല്ലുവിളി. എന്താണ് തമിഴ്നാട്ടിലെ എൻഡിഎ സഖ്യത്തിൽ പൊട്ടിത്തെറി ഉണ്ടാവാനുള്ള കാരണം?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു വർഷത്തിലേറെയായി പുകഞ്ഞു കൊണ്ടിരുന്ന എൻ‍ഡിഎ സഖ്യം പൊട്ടിത്തെറിച്ചതോടെ രാഷ്ട്രീയ നാടകങ്ങളുടെ വേദിയായ തമിഴകത്ത് ഇനി പുതിയൊരു പോർക്കളം കൂടി തയാറായിക്കഴിഞ്ഞു. പിരിഞ്ഞ ഇരു പാർട്ടികളുടെയും മൂർച്ച പരിശോധിക്കാനുള്ള ആദ്യ വേദിയാവുക വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പായിരിക്കും. ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേട്ര കഴകം (എഐഎഡിഎംകെ) ജനറൽ സെക്രട്ടറി സ്ഥാനത്തെത്തിയ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റിൽ വിജയം എന്നത് എടപ്പാടി പളനിസാമി ലക്ഷ്യമാക്കുമ്പോൾ അമിത് ഷാ പ്രഖ്യാപിച്ച 25 സീറ്റ് വിജയമാണ് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈയ്ക്കു മുന്നിലുള്ള വെല്ലുവിളി. എന്താണ് തമിഴ്നാട്ടിലെ എൻഡിഎ സഖ്യത്തിൽ പൊട്ടിത്തെറി ഉണ്ടാവാനുള്ള കാരണം?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു വർഷത്തിലേറെയായി പുകഞ്ഞു കൊണ്ടിരുന്ന എൻ‍ഡിഎ സഖ്യം പൊട്ടിത്തെറിച്ചതോടെ രാഷ്ട്രീയ നാടകങ്ങളുടെ വേദിയായ തമിഴകത്ത് ഇനി പുതിയൊരു പോർക്കളം കൂടി തയാറായിക്കഴിഞ്ഞു. പിരിഞ്ഞ ഇരു പാർട്ടികളുടെയും മൂർച്ച പരിശോധിക്കാനുള്ള ആദ്യ വേദിയാവുക വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പായിരിക്കും. ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേട്ര കഴകം (എഐഎഡിഎംകെ) ജനറൽ സെക്രട്ടറി സ്ഥാനത്തെത്തിയ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റിൽ വിജയം എന്നത് എടപ്പാടി പളനിസാമി ലക്ഷ്യമാക്കുമ്പോൾ അമിത് ഷാ പ്രഖ്യാപിച്ച 25 സീറ്റ് വിജയമാണ് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈയ്ക്കു മുന്നിലുള്ള വെല്ലുവിളി. എന്താണ് തമിഴ്നാട്ടിലെ എൻഡിഎ സഖ്യത്തിൽ പൊട്ടിത്തെറി ഉണ്ടാവാനുള്ള കാരണം? അണ്ണാമലൈ ഒഴികെയുള്ള തമിഴ്നാട് ബിജെപി നേതാക്കൾ പരിഭ്രാന്തരാണോ? ആർക്കാണ് ഈ നീക്കം കൊണ്ട് നേട്ടമുണ്ടാവുക? പരിശോധിക്കാം.

∙ പുകഞ്ഞതെപ്പോൾ 

ADVERTISEMENT

2021 ജൂലൈയിൽ കെ.അണ്ണാമലൈ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതു മുതൽ അതുവരെ കാണാത്ത തരത്തിൽ എഐഎഡിഎംകെയെ കടന്നാക്രമിച്ചുള്ള രാഷ്ട്രീയ നീക്കങ്ങളാണു ബിജെപിയുടെ ഭാഗത്തു നിന്നുണ്ടായത്. സഖ്യകക്ഷിയാണെന്ന പരിഗണന പലപ്പോഴും മനഃപൂർവം അണ്ണാഡിഎംകെയ്ക്കു നൽകാതെയായിരുന്നു അണ്ണാമലൈ മുന്നോട്ടു പോയത്. തദ്ദേശ തിരഞ്ഞെടുപ്പിൽ സഖ്യം വിട്ട് ഒറ്റയ്ക്കു മൽസരിക്കാൻ ബിജെപി തീരുമാനിച്ചതും ഇതേ നയത്തിന്റെ ഭാഗമായിരുന്നു. ചെന്നൈ കോർപറേഷനിൽ അടക്കം അക്കൗണ്ട് തുറന്നതോടെ അണ്ണാമലൈ ആവേശത്തിലായി. 

എടപ്പാടി പളനിസാമിയും നരേന്ദ്ര മോദിയും (ഫയൽ ചിത്രം)

ഡിഎംകെ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള പാർട്ടിയാണ് അണ്ണാഡിഎംകെയെന്നത് അവഗണിച്ച് മുഖ്യപ്രതിപക്ഷ കക്ഷിയെന്ന നിലയിലേക്ക് ബിജെപിയെ ഉയർത്തിക്കാട്ടാനും ശ്രമിച്ചത് മുതൽ ഇരുകക്ഷികളും ഉരസൽ തുടങ്ങിയിരുന്നു. കഴിഞ്ഞ മാർച്ചിൽ ബിജെപി ഐടി വിഭാഗം തലവനായിരുന്ന സി.ടി.നിർമൽ കുമാർ പാർട്ടി വിട്ട് അണ്ണാഡിഎംകെയിലേക്കെത്തിയത് ബിജെപിയെ ഞെട്ടിച്ചു. പിന്നാലെ, കുറേയേറെ നേതാക്കൾക്കൂടി ബിജെപി വിട്ട് എഐഎഡിഎംകെയിലെത്തി. ഇതോടെ, കലഹം മൂത്തു. 

∙ ഫയൽസിനു പിന്നിലെ ഭൂതം 

ഏപ്രിലിൽ ‘ഡിഎംകെ ഫയൽസ്’ എന്ന പേരിൽ ഡിഎംകെ നേതാക്കൾക്കെതിരെയുള്ള അഴിമതി രേഖകൾ പുറത്തു വിട്ട അണ്ണാമലൈ പിന്നാലെ, അണ്ണാഡിഎംകെ നേതാക്കളുടെ അഴിമതിക്കഥകളും പുറത്തു വിടുമെന്ന് പ്രഖ്യാപിച്ചത് നേതൃത്വത്തെ ചൊടിപ്പിച്ചു. അണ്ണാമലൈ പക്വതയില്ലാത്ത നേതാവാണെന്ന് മറുപടി അർഹിക്കുന്നില്ലെന്നും അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി തുറന്നടിച്ചതു ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വരെ ശ്രദ്ധയിലെത്തി. പിന്നാലെ, ഡൽഹിയിൽ നിന്നു വിളിവന്നു. ഇരുവിഭാഗത്തെയും ഇരുവശങ്ങളിലായി ഇരുത്തി അമിത് ഷായുടെ നേതൃത്വത്തിൽ ചർച്ച. ഡിഎംകെയെ നേരിടാൻ നിർദേശവും നൽകി. ഇതോടെ താൽക്കാലിക വെടിനിർത്തലായി. 

ADVERTISEMENT

എന്നാൽ, ആഴ്ചകൾ കഴിഞ്ഞതോടെ അണ്ണാഡിഎംകെയുടെ പുരട്ചി തലൈവി ജെ.ജയലളിത അഴിമതിക്കാരിയായിരുന്നെന്ന് അണ്ണാമലൈ പറഞ്ഞത് വീണ്ടും വിവാദമായി. മധുരയിൽ നടന്ന ജൂബിലി സമ്മേളനത്തെയും എടപ്പാടിയെയും അടക്കം പരിഹസിച്ചതോടെ പാർട്ടി ബിജെപിക്കു മുന്നറിയിപ്പു നൽകി. ഇത് തീർത്തും അവഗണിച്ച അണ്ണാമലൈ തന്നെ എപ്പോഴും വെള്ളിവെളിച്ചത്തിൽ നിർത്തുന്ന പ്രസ്താവനകൾ തുടർന്നു. ഏറ്റവും ഒടുവിൽ ഹൈന്ദവ ദൈവങ്ങളെക്കുറിച്ചുള്ള പരാമർശത്തിൽ മുൻമുഖ്യമന്ത്രി സി.എൻ.അണ്ണാദുരൈ പരസ്യമായി മാപ്പു പറഞ്ഞ ആളാണെന്ന പരാമർശമാണ് തീ ആളിക്കത്തിച്ചത്. അണ്ണാമലൈയെ നീക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാഡിഎംകെ നേതാക്കൾ ഡൽഹിയിലെത്തിയെങ്കിലും ഗുണമുണ്ടായില്ല. 

എടപ്പാടി പളനിസ്വാമി, എം.കെ.സ്റ്റാലിൻ (ഫയൽ ചിത്രം)

ഇതിനിടെ ഇരു പാർട്ടികളും തമ്മിൽ സീറ്റ് വിഭജനത്തെച്ചൊല്ലിയും രൂക്ഷമായ തർക്കമുണ്ടായി. ആകെയുള്ള 39 ലോക്സഭാ സീറ്റുകളിൽ ബിജെപി 20 സീറ്റുകൾ ആവശ്യപ്പെട്ടതും മുൻ മുഖ്യമന്ത്രി ഒ.പനീർശെൽവത്തെയും എഎംഎംകെ ജനറൽ സെക്രട്ടറി ടി.ടി.വി.ദിനകരനെയും സഖ്യത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതും പളനിസാമി നിരാകരിച്ചിരുന്നു. ഇത്തരത്തിൽ‌ പുകഞ്ഞുകൊണ്ടിരുന്ന ബന്ധത്തിന്റെ ഫലസമാപ്തി എന്ന നിലയിലാണ് സഖ്യം വേണ്ടെന്ന നിർണായക തീരുമാനത്തിലേക്കെ് എഐഎഡിഎംകെ എത്തിയത്. 

∙ പിടിതരാതെ അണ്ണാമലൈ 

തമിഴ്നാടിന് യോജിച്ച രാഷ്ട്രീയമോ സ്വഭാവമോ അല്ല മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ കൂടിയായ കെ.അണ്ണാമലൈയുടേതെന്ന പരാതിയാണ് ബിജെപി സംസ്ഥാന നേതൃത്വത്തിലെ മറ്റ് അംഗങ്ങൾക്കുള്ളത്. ഇതിനിടെ തമിഴ്നാട് ബിജെപിയിൽ നിന്ന് കൂട്ടരാജിയുണ്ടായി. ഐടി, സമൂഹമാധ്യമ വിഭാഗം പ്രസിഡന്റ് സി.ടി.ആർ.നിർമൽ കുമാർ പാർട്ടിയിൽ നിന്നു രാജിവച്ച് അണ്ണാഡിഎംകെയിൽ ചേർന്നു. അണ്ണാമലൈയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണു പാർട്ടി വിടാനുള്ള കാരണമായി പറഞ്ഞത്. പാർട്ടി പ്രവർത്തകരെ അണ്ണാമലൈ മോശമായ രീതിയിലാണു കൈകാര്യം ചെയ്തതെന്നും സ്വകാര്യ നേട്ടങ്ങൾക്കു വേണ്ടി തങ്ങളെ വഞ്ചിച്ചതായും രാജിവിവരം പ്രഖ്യാപിക്കുന്ന സമൂഹമാധ്യമ പോസ്റ്റിൽ നിർമൽ കുമാർ ആരോപിച്ചു. പ്രവർത്തകരുടെ ക്ഷേമമോ വളർച്ചയോ കണക്കാക്കാതെയുള്ള അണ്ണാമലൈയുടെ വൺമാൻ ഷോ കാരണം ദുരന്തത്തിലേക്കാണു പാർട്ടി നീങ്ങുന്നതെന്നും 2019നെ അപേക്ഷിച്ച് പാർട്ടിയുടെ സംഘടനാ സംവിധാനം വളരെ മോശം നിലയിലാണെന്നും തുറന്നടിച്ചു. 

കെ.അണ്ണാമലൈ (PTI Photo/Shailendra Bhojak)
ADVERTISEMENT

അണ്ണാമലൈയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്നു പാർട്ടി വിടുകയാണെന്ന് തൊട്ടടുത്ത ദിവസം പാർട്ടി സംസ്ഥാന സെക്രട്ടറി ദിലീപ് കണ്ണനും പ്രഖ്യാപിച്ചു. ജില്ലാ നേതാക്കളെയും സംസ്ഥാന ഭാരവാഹികളെയും തന്റെ മുറിയിൽ വിളിച്ചുവരുത്തി പൊലീസ് മുറയിൽ അധിക്ഷേപിക്കുന്നുവെന്നും മുതിർന്ന നേതാക്കൾക്കു പോലും ബഹുമാനം നൽകുന്നില്ലെന്നും ബിജെപി കന്യാകുമാരി സോണിന്റെ ഐടി, സോഷ്യൽ മീഡിയ വിഭാഗം ഭാരവാഹി കൂടിയായ ദിലീപ് ആരോപിച്ചു. ദിലീപും അണ്ണാഡിഎംകെയിലെത്തി. മണിക്കൂറുകൾക്കുള്ളിൽ 4 സംസ്ഥാന നേതൃനിര അംഗങ്ങളും പാർട്ടി വിട്ട് അണ്ണാഡിഎംകെയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷന് ധാർമികതയേ ഇല്ലെന്നും പാർട്ടി പ്രവർത്തകരോടു മോശമായി പെരുമാറുകയാണെന്നും ആരോപണം ഉയർന്നു. പ്രവർത്തകരുടെയും അണികളുടെയും മനോവീര്യം കെടുത്തുന്ന അഹംഭാവവും പക്വതയില്ലാത്ത പ്രവർത്തന ശൈലിയും പാർട്ടിയെ നാശത്തിലേക്കു നയിക്കുകയാണെന്നും രാജിവച്ചവർ ആരോപിച്ചു. ഇപ്പോൾ അണ്ണാഡിഎംകെ മുന്നണി വിടാനുള്ള കാരണക്കാരനായി ബിജെപിയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നതും അണ്ണാമലൈയെ തന്നെ. 

∙ സഖ്യത്തിൽ പോര്; അണ്ണാമലൈയാര്?

തമിഴ്നാട്ടിൽ വേരുപിടിക്കണമെങ്കിൽ ഒരു ദ്രാവിഡ കക്ഷിയുടെ കൂട്ട് വേണമെന്ന കാര്യത്തിൽ സംശയമില്ലായിരുന്നു ബിജെപിക്ക്. അങ്ങനെ അണ്ണാഡിഎംകെയുമായി സഖ്യം ചേർന്നു. എന്നാൽ, അണ്ണാഡിഎംകെ ഇല്ലാതെ ഒറ്റയ്ക്കു തമിഴ്നാട്ടിൽ ജയിക്കാനാകുമെന്ന ‘അധിക’ ആത്മവിശ്വാസത്തിലാണ് അണ്ണാമലൈ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സഖ്യം ഉപേക്ഷിച്ച് മൽസരിച്ചത്. പ്രതീക്ഷിച്ച നേട്ടമുണ്ടായില്ലെന്നു മാത്രമല്ല, പലയിടത്തും നിലംതൊടാനായില്ല. തിരിച്ചടി കിട്ടിയിട്ടും വീണ്ടും അണ്ണാഡിഎംകെയുമായുള്ള പോര് തുടരുന്നതും സഖ്യം വേണ്ടെന്നു പറയുന്നതും പാർട്ടി ഭാരവാഹികൾക്കുള്ളിൽ പോലും ആശയക്കുഴപ്പമുണ്ടാക്കി.‌ സഖ്യത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന അണ്ണാമലൈയുടെ പിടിവാശിക്ക് പിന്നിൽ എന്താണെന്ന് ബിജെപി സംസ്ഥാന ഘടകത്തിന് പോലും അറിയില്ല. 

കേന്ദ്രമന്ത്രി അമിത് ഷായെ സ്വീകരിക്കുന്ന കെ.അണ്ണാമലൈ (ഫയൽ ചിത്രം)

എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള പാർട്ടിക്കെതിരെ അഴിമതിക്കും വോട്ടർമാർക്ക് കൈക്കൂലി നൽകിയതു പോലുള്ള വിഷയങ്ങളിലും ആഞ്ഞടിച്ച അണ്ണാമലൈ, ഇത് സഹിക്കാനല്ല താൻ രാഷ്ട്രീയത്തിൽ ചേരുന്നതെന്നും അണ്ണാഡിഎംകെയുമായുള്ള ബിജെപി ബന്ധം വിച്ഛേദിച്ചില്ലെങ്കിൽ രാജിവക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്തുകൊണ്ടാണ് അണ്ണാമലൈയെ ഇത്ര സ്വതന്ത്രമായി പ്രവർത്തിക്കാൻ ബിജെപി നേതൃത്വം അനുവദിക്കുന്നത് എന്ന ആശയക്കുഴപ്പത്തിലാണ് പല മുതിർന്ന ബിജെപി നേതാക്കളും. മറ്റേതെങ്കിലും നേതാവായിരുന്നെങ്കിൽ അദ്ദേഹത്തെ എന്നേ ഡൽഹി നേതൃത്വം തെറുപ്പിച്ചേനെ എന്നാണ് അവർ അടക്കം പറയുന്നത്. 

∙ അന്ന് ജയയുടെ കൈപ്പിടിയിൽ; ഇന്നോ?

തമിഴകത്തി‍ൽ ആദ്യം ഡിഎംകെയുമായി സഖ്യത്തിലായിരുന്ന ബിജെപി പിന്നീട് ജയലളിതയുടെ കാലത്ത് അണ്ണാഡിഎംകെയുമായി സഖ്യം ചേർന്നു. എന്നാൽ, കടുപ്പക്കാരിയായിരുന്ന ജയയ്ക്കു മുന്നിൽ ബിജെപി വെറും ചെറുകിട പാർട്ടി മാത്രമായിരുന്നു. അതുകൊണ്ടു തന്നെ അനിഷ്ടം തോന്നുമ്പോഴെല്ലാം സഖ്യത്തിൽ നിന്നു പിൻമാറാനും ജയ മടിച്ചിരുന്നില്ല. എന്നാൽ, 2016ൽ ജയയുടെ മരണത്തിനു പിന്നാലെ പാർട്ടിയിൽ ചേരിപ്പോരു തുടങ്ങി. ഇതോടെ നിലനിൽപ്പിനു വേണ്ടി എൻഡിഎയ്ക്കൊപ്പം അണ്ണാഡിഎംകെ ചേർന്നു. 

ഒ.പനീർസെൽവം, എടപ്പാടി പളനിസാമി (ഫയൽ ചിത്രം)

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും തമിഴ്‌നാട്ടിൽ അണ്ണാഡിഎംകെയുമായി ബിജെപി സഖ്യമുണ്ടാക്കിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ–കോൺഗ്രസ്–ഇടതു സഖ്യം 38 സീറ്റുകൾ നേടിയപ്പോൾ എൻഡിഎ വിജയിച്ചത് കേവലം ഒരു സീറ്റിലാണ്. നിയമസഭാ തിരഞ്ഞെടുപ്പിലാകട്ടെ, ഡിഎംകെ സഖ്യം 159 സീറ്റുകള്‍ നേടി വൻ നേട്ടം കൊയ്തപ്പോൾ എൻഡിഎ സഖ്യത്തിന് ലഭിച്ചത് 75 സീറ്റുകളാണ്. എഐഎഡ‍ിഎംകെ 66 സീറ്റിൽ വിജയിച്ചപ്പോൾ 4 സീറ്റാണ് ബിജെപിക്ക് ലഭിച്ചത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും സഖ്യം തുടരുമെന്ന് ഇരു പാർട്ടികളും പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണ് പൊട്ടിത്തെറിയുണ്ടാകുന്നതും എഐഎഎഡിഎംകെ സഖ്യം അവസാനിപ്പിക്കുന്നതും. പട്ടാളി മക്കൾ കക്ഷി, തമിഴ് മാനില കോൺ‍ഗ്രസ്, പുതിയ തമിഴകം, ഇന്ത്യ ജനനായക കക്ഷി എന്നിവരാണ് നിലവിൽ അണ്ണാഡിഎംകെയെ കൂടാതെ തമിഴ്നാട്ടിൽ നിന്ന് എൻഡിഎ സഖ്യത്തിലുള്ള പാർട്ടികൾ. 

∙ വരുമോ ഇഡി?

അണ്ണാഡിഎംകെ സഖ്യം വിട്ടെങ്കിലും എൻഡിഎയിലുള്ള ഭൂരിഭാഗം ചെറുപാർട്ടികളും ബിജെപിക്കൊപ്പം തന്നെ തുടരുന്ന സ്ഥിതിയാണു നിലവിലുള്ളത്. ഡിഎംകെയ്ക്ക് തങ്ങളുടെ സഖ്യകക്ഷികളെ നിലനിർത്താൻ സാധിച്ചാൽ അതു പാർട്ടിക്കു വെല്ലുവിളിയാകുമെന്നും അണ്ണാഡിഎംകെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതേ സമയം, സഖ്യം വിടാനുള്ള തീരുമാനത്തോട് ബിജെപി ഏതു തരത്തിൽ പ്രതികരിക്കുമെന്നു കാത്തിരിക്കുകയാണ് അണ്ണാഡിഎംകെ. ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി ഉൾപ്പെടെ 6 പ്രമുഖ നേതാക്കൾക്കെതിരെയുള്ള വിവിധ കേസുകളിൽ ഇനി നടപടി വേഗത്തിലാകാനും തുടർച്ചയായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി വകുപ്പ് റെയ്ഡുകളും മറ്റുമുണ്ടായേക്കാമെന്ന മുന്നറിയിപ്പും പാർട്ടി നേതൃത്വം നൽകിക്കഴിഞ്ഞു. 

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ.ജയലളിതയുടെ ചിത്രം പതിച്ച മതിലിന് മുൻപിലൂടെ പോകുന്ന സൈക്കിൾ യാത്രക്കാരൻ (Photo by Arun SANKAR / AFP)

ഇതിനിടെ, അണ്ണാഡിഎംകെയിൽ നിന്നു പുറത്തായ ഒ.പനീർസെൽവം വിഭാഗം എൻഡിഎയ്ക്കു പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, സംസ്ഥാനത്തെ മുഖ്യ പ്രതിക്ഷകക്ഷിയായ അണ്ണാഡിഎംകെയുടെ പിൻമാറ്റം എൻഡിഎ സഖ്യത്തിനു കാര്യമായ ക്ഷീണം സംസ്ഥാനത്തുണ്ടാക്കുമെന്നു തന്നെയാണു വിലയിരുത്തൽ. 

 

English Summary: What Caused the Split Between the BJP and AIADMK in Tamil Nadu? Who will Benefit?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT