2023 സെപ്റ്റംബറിലെ ആദ്യ ആഴ്ച. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും തുർക്കി പ്രസിഡന്റ് തയ്യിപ് എർദൊഗാനും കരിങ്കടൽ തീരത്തുള്ള സോച്ചിയിലെ റിസോർട്ടിൽ ഒരു കൂടിക്കാഴ്ച നടത്തി. ഇതിന് രണ്ടാഴ്ചകൾക്കു ശേഷം നാല് അസർബൈജാൻ സൈനികരും ഏതാനും സാധാരണക്കാരും ലാൻഡ്മൈൻ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടു. ഏറെ ചർച്ചയായ നഗോർണോ-കരാബാകുമായി ബന്ധപ്പെട്ട മേഖലയിലായിരുന്നു ഇത്. ദുബായിയുടെ വലുപ്പമുള്ള ഈ മലമ്പ്രദേശം ഭരിക്കുന്ന അർമീനിയൻ വംശജരായ വിഘടനവാദികളാണ് ഇതിനു പിന്നിലെന്ന് അസർബൈജാൻ ആരോപിച്ചു. മണിക്കൂറുകൾക്കുള്ളിൽ അസർബൈജാൻ പടനീക്കമാരംഭിക്കുകയും ചെയ്തു. കരാബാക് മേഖലയിൽ അസർബൈജാന്റെ ബോംബുകൾ വീണു. അർമീനിയൻ സൈന്യം ഇടപെട്ടില്ല. നഗോർണോ-കരാബാക് എന്ന, ഒരു നൂറ്റാണ്ടോളം പഴക്കമുള്ള തർക്ക പ്രദേശവും കഴിഞ്ഞ മൂന്നു ദശകത്തിലധികമായി അനേകായിരം പേരുടെ ജീവനെടുത്ത നിരന്തര ഏറ്റുമുട്ടലുകൾക്ക് വേദിയുമായ പ്രദേശം അസർബൈജാന്റെ അധീനതയിലായി. റഷ്യയുടെ മധ്യസ്ഥതയിൽ വിഘടനവാദികൾ ആയുധംവച്ച് കീഴടങ്ങി. 80 ശതമാനത്തോളം അർമീനിയൻ വംശജരുള്ള ഇവിടുത്തെ 1.20 ലക്ഷം ജനസംഖ്യയിൽ ഭൂരിഭാഗം പേരും അർമീനിയയിലേക്ക് പലായനം ചെയ്തു. എന്താണ് ഈ യൂറേഷ്യൻ-പശ്ചിമേഷ്യൻ പ്രദേശത്ത് നടക്കുന്ന സംഘർഷം? റഷ്യയ്ക്കും പാശ്ചാത്യ രാജ്യങ്ങൾക്കും എന്താണ് ഇവിടുത്തെ പോരാട്ടത്തിൽ പങ്ക്?

2023 സെപ്റ്റംബറിലെ ആദ്യ ആഴ്ച. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും തുർക്കി പ്രസിഡന്റ് തയ്യിപ് എർദൊഗാനും കരിങ്കടൽ തീരത്തുള്ള സോച്ചിയിലെ റിസോർട്ടിൽ ഒരു കൂടിക്കാഴ്ച നടത്തി. ഇതിന് രണ്ടാഴ്ചകൾക്കു ശേഷം നാല് അസർബൈജാൻ സൈനികരും ഏതാനും സാധാരണക്കാരും ലാൻഡ്മൈൻ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടു. ഏറെ ചർച്ചയായ നഗോർണോ-കരാബാകുമായി ബന്ധപ്പെട്ട മേഖലയിലായിരുന്നു ഇത്. ദുബായിയുടെ വലുപ്പമുള്ള ഈ മലമ്പ്രദേശം ഭരിക്കുന്ന അർമീനിയൻ വംശജരായ വിഘടനവാദികളാണ് ഇതിനു പിന്നിലെന്ന് അസർബൈജാൻ ആരോപിച്ചു. മണിക്കൂറുകൾക്കുള്ളിൽ അസർബൈജാൻ പടനീക്കമാരംഭിക്കുകയും ചെയ്തു. കരാബാക് മേഖലയിൽ അസർബൈജാന്റെ ബോംബുകൾ വീണു. അർമീനിയൻ സൈന്യം ഇടപെട്ടില്ല. നഗോർണോ-കരാബാക് എന്ന, ഒരു നൂറ്റാണ്ടോളം പഴക്കമുള്ള തർക്ക പ്രദേശവും കഴിഞ്ഞ മൂന്നു ദശകത്തിലധികമായി അനേകായിരം പേരുടെ ജീവനെടുത്ത നിരന്തര ഏറ്റുമുട്ടലുകൾക്ക് വേദിയുമായ പ്രദേശം അസർബൈജാന്റെ അധീനതയിലായി. റഷ്യയുടെ മധ്യസ്ഥതയിൽ വിഘടനവാദികൾ ആയുധംവച്ച് കീഴടങ്ങി. 80 ശതമാനത്തോളം അർമീനിയൻ വംശജരുള്ള ഇവിടുത്തെ 1.20 ലക്ഷം ജനസംഖ്യയിൽ ഭൂരിഭാഗം പേരും അർമീനിയയിലേക്ക് പലായനം ചെയ്തു. എന്താണ് ഈ യൂറേഷ്യൻ-പശ്ചിമേഷ്യൻ പ്രദേശത്ത് നടക്കുന്ന സംഘർഷം? റഷ്യയ്ക്കും പാശ്ചാത്യ രാജ്യങ്ങൾക്കും എന്താണ് ഇവിടുത്തെ പോരാട്ടത്തിൽ പങ്ക്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2023 സെപ്റ്റംബറിലെ ആദ്യ ആഴ്ച. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും തുർക്കി പ്രസിഡന്റ് തയ്യിപ് എർദൊഗാനും കരിങ്കടൽ തീരത്തുള്ള സോച്ചിയിലെ റിസോർട്ടിൽ ഒരു കൂടിക്കാഴ്ച നടത്തി. ഇതിന് രണ്ടാഴ്ചകൾക്കു ശേഷം നാല് അസർബൈജാൻ സൈനികരും ഏതാനും സാധാരണക്കാരും ലാൻഡ്മൈൻ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടു. ഏറെ ചർച്ചയായ നഗോർണോ-കരാബാകുമായി ബന്ധപ്പെട്ട മേഖലയിലായിരുന്നു ഇത്. ദുബായിയുടെ വലുപ്പമുള്ള ഈ മലമ്പ്രദേശം ഭരിക്കുന്ന അർമീനിയൻ വംശജരായ വിഘടനവാദികളാണ് ഇതിനു പിന്നിലെന്ന് അസർബൈജാൻ ആരോപിച്ചു. മണിക്കൂറുകൾക്കുള്ളിൽ അസർബൈജാൻ പടനീക്കമാരംഭിക്കുകയും ചെയ്തു. കരാബാക് മേഖലയിൽ അസർബൈജാന്റെ ബോംബുകൾ വീണു. അർമീനിയൻ സൈന്യം ഇടപെട്ടില്ല. നഗോർണോ-കരാബാക് എന്ന, ഒരു നൂറ്റാണ്ടോളം പഴക്കമുള്ള തർക്ക പ്രദേശവും കഴിഞ്ഞ മൂന്നു ദശകത്തിലധികമായി അനേകായിരം പേരുടെ ജീവനെടുത്ത നിരന്തര ഏറ്റുമുട്ടലുകൾക്ക് വേദിയുമായ പ്രദേശം അസർബൈജാന്റെ അധീനതയിലായി. റഷ്യയുടെ മധ്യസ്ഥതയിൽ വിഘടനവാദികൾ ആയുധംവച്ച് കീഴടങ്ങി. 80 ശതമാനത്തോളം അർമീനിയൻ വംശജരുള്ള ഇവിടുത്തെ 1.20 ലക്ഷം ജനസംഖ്യയിൽ ഭൂരിഭാഗം പേരും അർമീനിയയിലേക്ക് പലായനം ചെയ്തു. എന്താണ് ഈ യൂറേഷ്യൻ-പശ്ചിമേഷ്യൻ പ്രദേശത്ത് നടക്കുന്ന സംഘർഷം? റഷ്യയ്ക്കും പാശ്ചാത്യ രാജ്യങ്ങൾക്കും എന്താണ് ഇവിടുത്തെ പോരാട്ടത്തിൽ പങ്ക്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2023 സെപ്റ്റംബറിലെ ആദ്യ ആഴ്ച. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും തുർക്കി പ്രസിഡന്റ് തയ്യിപ് എർദൊഗാനും കരിങ്കടൽ തീരത്തുള്ള സോച്ചിയിലെ റിസോർട്ടിൽ ഒരു കൂടിക്കാഴ്ച നടത്തി. ഇതിന് രണ്ടാഴ്ചകൾക്കു ശേഷം നാല് അസർബൈജാൻ സൈനികരും ഏതാനും സാധാരണക്കാരും ലാൻഡ്മൈൻ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടു. ഏറെ ചർച്ചയായ നഗോർണോ-കരാബാകുമായി ബന്ധപ്പെട്ട മേഖലയിലായിരുന്നു ഇത്. ദുബായിയുടെ വലുപ്പമുള്ള ഈ മലമ്പ്രദേശം ഭരിക്കുന്ന അർമീനിയൻ വംശജരായ വിഘടനവാദികളാണ് ഇതിനു പിന്നിലെന്ന് അസർബൈജാൻ ആരോപിച്ചു. മണിക്കൂറുകൾക്കുള്ളിൽ അസർബൈജാൻ പടനീക്കമാരംഭിക്കുകയും ചെയ്തു. 

 

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും തുർക്കി പ്രസിഡന്റ് തയ്യിപ് എർദൊഗാനും (Photo: Sputnik/Alexander Demyanchuk/Pool via REUTERS)
ADVERTISEMENT

കരാബാക് മേഖലയിൽ അസർബൈജാന്റെ ബോംബുകൾ വീണു. അർമീനിയൻ സൈന്യം ഇടപെട്ടില്ല. നഗോർണോ-കരാബാക് എന്ന, ഒരു നൂറ്റാണ്ടോളം പഴക്കമുള്ള തർക്ക പ്രദേശവും കഴിഞ്ഞ മൂന്നു ദശകത്തിലധികമായി അനേകായിരം പേരുടെ ജീവനെടുത്ത നിരന്തര ഏറ്റുമുട്ടലുകൾക്ക് വേദിയുമായ പ്രദേശം അസർബൈജാന്റെ അധീനതയിലായി. റഷ്യയുടെ മധ്യസ്ഥതയിൽ വിഘടനവാദികൾ ആയുധംവച്ച് കീഴടങ്ങി. 80 ശതമാനത്തോളം അർമീനിയൻ വംശജരുള്ള ഇവിടുത്തെ 1.20 ലക്ഷം ജനസംഖ്യയിൽ ഭൂരിഭാഗം പേരും അർമീനിയയിലേക്ക് പലായനം ചെയ്തു. എന്താണ് ഈ യൂറേഷ്യൻ-പശ്ചിമേഷ്യൻ പ്രദേശത്ത് നടക്കുന്ന സംഘർഷം? റഷ്യയ്ക്കും  പാശ്ചാത്യ രാജ്യങ്ങൾക്കും എന്താണ് ഇവിടുത്തെ പോരാട്ടത്തിൽ പങ്ക്? 

 

∙ പ്രേതനഗരം പോലെ കരാബാക്

ഓസ്ട്രേലിയയിലെ കാൻ‌ബറയിൽ അസർബൈജാൻ എംബസിക്കു മുന്നിൽ പ്രതിഷേധവുമായെത്തിയ അർമീനിയക്കാർ (Photo by Yoann CAMBEFORT / AFP)

 

അർമീനിയൻ വിഘടനവാദികളിൽനിന്ന് അസർബൈജാൻ സൈന്യം പിടിച്ചെടുത്ത ആയുധങ്ങള്‍ (Photo by Emmanuel Dunand / AFP)
ADVERTISEMENT

നഗോർണോ-കരാബാക് മേഖല എന്ന പ്രദേശത്തെ കരാബാക് മേഖല ഇപ്പോൾ പ്രേതനഗരം പോലെയാണ്. ജനം പൂർണമായിത്തന്നെ അർമീനിയയിലേക്ക് പലായനം ചെയ്തിരിക്കുന്നു. കരാബാക് മേഖലയിൽ റഷ്യൻ സൈന്യം കാവൽ നിൽക്കുന്നിടത്ത് എത്തിച്ചേർന്ന ശേഷമാണ് അവിടെനിന്ന് കിട്ടുന്ന വാഹനങ്ങളിൽ ജനങ്ങൾ അർമീനിയയിലേക്ക് പോകുന്നത്. ചിതറിക്കിടക്കുന്ന കസേരകളും തുണികളും ഉൾപ്പെടെയുള്ള വീട്ടുസാധനങ്ങൾ, ഉടമസ്ഥരില്ലാതായിപ്പോയ നായകൾ.. അങ്ങനെയാണ് ഇപ്പോൾ ഇവിടം. 

ഏത് വംശത്തിൽപ്പെട്ടവരാണെങ്കിലും നഗോർണോ–കാരാബാക്കിൽ താമസിക്കുന്നവർ അസർബൈജാന്റെ പൗരന്മാർ തന്നെയാണ്. അവർ ഒന്നുകൊണ്ടും ഭയക്കേണ്ടതില്ല. ഇവിടെ താമസിക്കുന്ന അർമീനിയൻ വംശജരെക്കൂടി ഉൾച്ചേർക്കുന്ന കാര്യങ്ങൾ ഉടൻ പൂർത്തിയാവും.

 

വംശീയ ഉന്മൂലനമാണ് ഇവിടെ നടക്കുന്നത് എന്നാണ് അർമീനിയ ആരോപിക്കുന്നത്. പ്രശ്നത്തിൽ ഇടപെടണമെന്ന് ഐക്യരാഷ്ട്ര സംഘടനയോടും ലോകരാജ്യങ്ങളോടും അർമീനിയ അഭ്യർഥിച്ചിട്ടുണ്ട്. കഴിഞ്ഞ 30 വർഷത്തിനിടെ ആദ്യമായി യുഎൻ ഇവിടേക്ക് സഹായ സംഘങ്ങളെ അയച്ചിട്ടുണ്ട്. എന്നാൽ സ്വന്തം ജനങ്ങളെയും പ്രദേശങ്ങളെയും ഉപേക്ഷിക്കുകയാണ് പ്രധാനമന്ത്രി നിക്കോൾ പഷിന്യാൻ ചെയ്തതെന്നും അദ്ദേഹം രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ട് തലസ്ഥാനമായ യെരെവാനിലും അർമീനിയയുടെ മറ്റു പ്രദേശങ്ങളിലും പ്രതിഷേധങ്ങളും അരങ്ങേറുന്നുണ്ട്. ഇനിയൊരിക്കലും അവിടേക്ക് തിരികെ പോകില്ല എന്നാണ് പലായനം ചെയ്തവർ പറയുന്നത്.

ലാച്ചിൻ ചെക്ക്‌പോയിന്റിൽ അസർബൈജാൻ പതാക (Photo by EMMANUEL DUNAND / AFP)

 

ADVERTISEMENT

എന്നാൽ വംശീയ ഉന്മൂലം നടക്കുന്നു എന്നത് പൂർണമായും തെറ്റാണെന്ന് അസര്‍ബൈജാൻ പറയുന്നു. സാധാരണ ജനങ്ങൾക്കെതിരെ യാതൊരു വിധ അക്രമങ്ങളും ഉണ്ടായതിന് തെളിവില്ല. സൈന്യം അങ്ങേയറ്റം സൂക്ഷ്മതയോടെയാണ് പെരുമാറിയിട്ടുള്ളത്. ഈ മേഖല വികസിപ്പിക്കുമെന്നും ഇവിടെ നിന്ന് വിട്ടുപോയവർ തിരികെ വരണമെന്നും അസർബൈജാൻ പറയുന്നു. ഏത് വംശജരാണെങ്കിലും അവിടെ ജീവിക്കുന്നവർ അസർബൈജാൻ പൗരന്മാരാണ്. അതിനൊപ്പം, 30 വർഷം മുൻപ് കരാബാക്കിൽനിന്ന് പലായനം ചെയ്യേണ്ടി വന്ന അസർബൈജാനികളെയും തിരികെ കൊണ്ടുവരണം. 

നഗോർണോ-കരാബാക് മേഖലയിൽനിന്നുള്ള അഭയാർഥികൾ അർമീനിയയിലെ ഗോറിസ് നഗരത്തിലെത്തിയപ്പോൾ. ഇവിട‍െനിന്ന് വിവിധ നഗരങ്ങളിലേക്ക് ഇവരെ മാറ്റും (Photo by Diego Herrera Carcedo / AFP)

 

അസർബൈജാനെ ആക്രമിക്കാൻ അർമീനിയ ഇവിടേക്ക് ആയുധങ്ങൾ എത്തിച്ചു. ആ ആയുധങ്ങൾ പിടിച്ചെടുക്കുകയും പ്രദേശത്തെ മൈനുകൾ നിർവീര്യമാക്കുകയുമാണ് തങ്ങൾ ചെയ്യുന്നത് എന്നും അസർബൈജാൻ പറയുന്നു. ഇത്ര കാലവും അർമീനിയയുടെ പിന്തുണയോടെ വിഘടനവാദികൾ സ്വന്തമാക്കി വച്ചിരുന്ന പ്രദേശം വീണ്ടും അസർബൈജാനോട് കൂട്ടിച്ചേർക്കുക മാത്രമാണ് ചെയ്തതെന്നും അസർബൈജാൻ പറയുന്നു. ആരെയും പുറത്താക്കുന്നില്ല. എന്നാൽ, അർമീനിയയിലെ രാഷ്ട്രീയക്കാരും സർക്കാരും ചേർന്ന കുപ്രചരണങ്ങളാണ് കരാബാക്കിൽ സംഭവിക്കുന്നത്. അവരോട് സ്ഥലം വിട്ടു പോകാൻ പറയുന്നത് അർമീനിയക്കാർ തന്നെയാണെന്നും അസർബൈജാൻ കുറ്റപ്പെടുത്തുന്നു. 

നഗോർണോ-കരാബാക്കിലെ അസർബൈജാൻ നിയന്ത്രിത മേഖലയുടെ വിദൂരദൃശ്യം (Photo by AFP)

 

∙ നഗോർണോ-കരാബാക് എന്ന തർക്കമേഖല

 

നഗോർണോ-കരാബാക് മേഖലയിലെ റോഡരികിൽ തീപിടിച്ച് നശിച്ചനിലയിൽ കാർ. മേഖലയിൽനിന്ന് ലക്ഷക്കണക്കിനു പേർ പലായനം ചെയ്യപ്പെട്ടതോടെ ഇത്തരം കാഴ്ചകൾ പലയിടത്തുമുണ്ട് (Photo by EMMANUEL DUNAND / AFP)

ശീതയുദ്ധത്തിന്റെ അന്തിമ സമയം. 1991ൽ സോവിയറ്റ് യൂണിയൻ തകർന്നതോടെ സോവിയറ്റ് റിപബ്ലിക്കുകളായ അർമീനിയയും അസർബൈജാനും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. പിന്നാലെ നഗോർണോ-കരാബാക്കിനെ ചൊല്ലിയുള്ള യുദ്ധവും ആരംഭിച്ചു. അർമീനിയൻ സൈന്യത്തിന്റെ സഹായത്തോടെ നഗോർണോ-കരാബാക് മേഖല, വിഘടനവാദികൾ എന്ന് അസർബൈജാൻ വിളിക്കുന്ന അർമീനിയൻ വംശജർ പിടിച്ചെടുത്തു. തങ്ങളുടെ ജന്മഭൂമിയാണ് ഇത് എന്നാണ് അർമീനിയൻ വംശജർ പറയുന്നത്. അതോടെ മൂന്നു ദശകം നീണ്ട സംഘർഷത്തിനും തുടക്കമായി. 

 

അർമീനിയൻ അതിർത്തിയിൽ അസർ‌ബൈജാനുള്ളിൽ സ്ഥിതി ചെയ്യുന്ന മലനിരകൾ നിറഞ്ഞ ഒരു പ്രദേശമാണിത്. പക്ഷേ അര്‍മീനിയൻ വംശജർക്കാണ് ഇവിടെ ആധിപത്യം. 1991 ൽ ഈ പ്രദേശത്തിനുണ്ടായിരുന്ന സ്വയംഭരണം അടക്കം അസർബൈജാൻ എടുത്തു കളഞ്ഞു. എന്നാൽ ഇതിനു മറുപടിയായി നഗോർണോ–കാരബാക്കിലുള്ളവർ അർമീനിയയുടെ പിന്തുണയോടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് റിപബ്ലിക് ഓഫ് ആര്‍ട്സാഖ് എന്ന പേരുമിട്ടു. തുടർന്നുണ്ടായ യുദ്ധം 1994 വരെ നീണ്ടു നിന്നു.

കരാബാക് മേഖലയിൽനിന്ന് അർമീനിയയിലേക്ക് പലായനം ചെയ്യുന്നതിനിടെ ലാച്ചിൻ കോറിഡോറിലെ ചെക് പോയിന്റിൽ കാത്തുനിൽക്കുന്ന കുട്ടി കരയുന്നു. ഇത്തരത്തിൽ ഒട്ടേറെ പേരാണ് സ്വന്തം മണ്ണുവിട്ട് കരാബാക്കിൽനിന്ന് പലായനം ചെയ്തത് (Photo by Emmanuel Dunand / AFP)

 

ഓസ്ട്രേലിയയിലെ കാൻ‌ബറയിൽ അസർബൈജാൻ എംബസിക്കു മുന്നിൽ പ്രതിഷേധവുമായെത്തിയ അർമീനിയക്കാരിലൊരാളുടെ കയ്യിലെ പോസ്റ്റർ. ആർട്സാഖ് അർമീനിയയുടെ സ്വന്തമാണെന്നാണ് പോസ്റ്ററിൽ (Photo by Yoann CAMBEFORT / AFP)

അസർബൈജാൻ–അർമീനിയ ആദ്യ സംഘർഷമുണ്ടായ 1988-1994 സമയത്ത് 30,000 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് കണക്ക്. മൂന്നര ലക്ഷത്തോളം അർമീനിയക്കാർ അസർബൈജാനിൽനിന്നു പലായനം ചെയ്തു. രണ്ടു ലക്ഷത്തിനടത്ത് അസർബൈജാനികൾ അർമീനിയയിൽനിന്നും പലായനം ചെയ്തിട്ടുണ്ട്. 1994ൽ അർമീനിയൻ വംശജർ നഗോർണോ–കരാബാക്ക് പ്രദേശത്ത് ആധിപത്യം സ്ഥാപിച്ചതോടെ ഈ മേഖലയിലുണ്ടായിരുന്ന അര ലക്ഷത്തിലേറെ അസർബൈജാൻ വംശജർ അവിടെനിന്ന് പലായനം ചെയ്തത് ഉൾപ്പെടെയാണിത്. അതിന്റെ മറ്റൊരു പതിപ്പ് എന്ന രീതിയിലാണ് ഇപ്പോഴുള്ള സംഘര്‍ഷവും. നഗോർണോ–കരാബാക്ക് മേഖലയിലെ 1.20 ലക്ഷത്തോളം ജനങ്ങളിൽ ഭൂരിഭാഗവും നിലവിൽ പലായനം ചെയ്തതായാണ് റിപ്പോർട്ടുകൾ.

 

2020 ൽ അസർബൈജാൻ വിഘടനവാദികൾക്കെതിരെ യുദ്ധം ആരംഭിച്ചു. ഇസ്രയേൽ, തുർക്കി എന്നീ രാജ്യങ്ങളുടെ പിന്തുണയോടെയാണ് അസർബൈജാൻ 2020 ൽ തിരിച്ചടിച്ചത്. നഗോർണോ-കരാബാക് മേഖലയുടെ ഒരു ഭാഗവും ഇതിനെ ചുറ്റി അർമീനിയ സ്വന്തമാക്കി വച്ചിരുന്ന ഏഴ് ജില്ലകളും അസർബൈജാൻ പിടിച്ചടുത്തു. ഒടുവിൽ 44 ദിവസത്തിനു ശേഷം യുദ്ധം നിർത്താനും വെടിനിർത്തൽ പാലിക്കാനുമുള്ള കരാറിൽ റഷ്യൻ മധ്യസ്ഥതയിൽ ഒപ്പു വച്ചെങ്കിലും ഇരു രാജ്യങ്ങളും തമ്മിൽ അതിർത്തി മേഖലയിൽ പലപ്പോഴും ഏറ്റുമുട്ടലുണ്ടാവുകയും നിരവധി സൈനികര്‍ കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട്. 

വ്ലാഡിമിർ പുട്ടിൻ (Photo: AFP)

 

അർമീനിയ പ്രസിഡന്റ് നിക്കോൾ പഷിന്യാൻ (Photo courtesy: X/ NikolPashinyan)

2022 സെപ്റ്റംബറിൽ അർമീനിയും അസർബൈജാനും വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് പരസ്പരം ആരോപിച്ച് രംഗത്തെത്തിയിരുന്നു. അന്നുണ്ടായ സംഘർഷത്തിൽ ഇരുന്നൂറോളം സൈനികർ കൊല്ലപ്പെട്ടു. അസർബൈജാൻ തങ്ങളുടെ പ്രദേശങ്ങള്‍ പിടിച്ചെടുക്കുകയാണെന്ന് അർമീനിയ ആരോപിക്കുമ്പോൾ തിരിച്ചാണ് അസർബൈജാന്റെ നിലപാട്. അസർബൈജാന്റെ കീഴിലുള്ളതെന്ന് രാജ്യാന്തര തലത്തിൽതന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ് നഗോർണോ–കാരബാക്ക് മലനിരകൾ. അതിനെ മോചിപ്പിക്കുന്നു എന്ന് അസർബൈജാനും പറയുന്നു.

 

∙ അർമീനിയ-അസർബൈജാൻ, കൊമ്പുകോർത്ത അയൽക്കാർ

 

ജി-20 അധ്യക്ഷപദം ലഭിച്ചതിനു പിന്നാലെ, 2023 ജനുവരിയിൽ ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും വികസ്വര, അവികസിത രാജ്യങ്ങളുടെ കൂട്ടായ്മ ഇന്ത്യ വിളിച്ചു ചേർത്തിരുന്നു. ഈ യോഗത്തിൽ ഉയർന്നു വന്ന പ്രധാനപ്പെട്ട ഒന്നായിരുന്നു അർമീനിയ-അസർബൈജാൻ സംഘർഷം. പശ്ചിമേഷ്യയിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും പൊതുവേ യൂറോപ്പുമായി അടുത്തു നിൽക്കുകയും അനേകം യൂറോപ്യൻ കൂട്ടായ്മകളിൽ അംഗവുമാണ് അർമീനിയ. ക്രൈസ്തവമതം ഔദ്യോഗിക മതമാക്കിയ ലോകത്തെ ആദ്യ രാജ്യം കൂടിയാണിത്. പടിഞ്ഞാറ് തുർക്കി, വടക്ക് ജോർജിയ, കിഴക്ക് അസർബൈജാൻ, ഇറാൻ എന്നിങ്ങനെയാണ് അർമീനിയയുടെ അയൽക്കാർ. വിവിധ രാജ്യങ്ങാൽ വലയം ചെയ്യപ്പെട്ട രാജ്യം. റഷ്യയായിരുന്നു ദശകങ്ങളായി അർമീനിയയുടെ ശക്തി. ഒപ്പം ജോർജിയ, ഇറാൻ എന്നീ രാജ്യങ്ങളുമായും മികച്ച ബന്ധം പുലർത്തുന്നു.

 

അതേസമയം, ഇറാൻ കഴിഞ്ഞാൽ ലോകത്തെ പ്രധാനപ്പെട്ട മറ്റൊരു ഷിയാ മുസ്‌ലിം രാജ്യമാണ് അസർബൈജാൻ. എന്നാൽ ഒരു മതേതര ജനാധിപത്യ രാജ്യമായാണ് ഇത് അറിയപ്പെടുന്നത്. റഷ്യ, ജോർജിയ എന്നിവ വടക്ക്, ഇറാൻ തെക്ക്, അർമീനിയ പടിഞ്ഞാറ്, കാസ്പിയൻ കടൽ കിഴക്ക് എന്നിങ്ങനെയാണ് അസർബൈജാന്റെ അതിർത്തി. ജൂതവംശജർ ഏറ്റവും കൂടുതൽ താമസിക്കുന്ന മുസ്‌ലിം രാജ്യങ്ങളിലൊന്നും ഇതാണ്. ഇസ്രയേലും തുർക്കിയുമാണ് ഏറ്റവുമടുത്ത കൂട്ടാളികൾ. വലിയ തോതിൽ എണ്ണ നിക്ഷേപമുള്ള ഈ രാജ്യം അതിന്റെ ചുവടുപിടിച്ച് വികസിത രാജ്യമായി മാറാനുമുള്ള ശ്രമത്തിലാണ്.  2018 ൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിലൂടെ നേതൃത്വത്തിലേക്ക് ഉയർന്നുവന്ന നിക്കോൾ പഷിന്യാൻ ആണ് നിലവിൽ അർമീനിയൻ പ്രധാനമന്ത്രി. 

 

അതേസമയം, നഗോർണോ-കരാബാക് മേഖലയിൽ അസർബൈജാൻ ഇപ്പോൾ നടത്തിയിട്ടുള്ളത് അധിനിവേശമാണെന്നും വംശീയ ഉന്മൂലനമാണെന്നും ആരോപിക്കുന്നതിനൊപ്പം അർമീനിയ കുറ്റപ്പെടുത്തുന്ന മറ്റൊരു കാര്യമുണ്ട്. അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ് അസർബൈജാനിലെ ഭരണകൂടം എന്നതാണത്. ജനാധിപത്യമെന്ന പേരുണ്ടെങ്കിലും അത് അനുശാസിക്കുന്ന സ്വാതന്ത്ര്യം ജനങ്ങൾക്ക് നൽകുന്നതിൽ അസർബൈജാൻ പിന്നാക്കമാണെന്ന വിമർശനം ശക്തമാണ്. മാധ്യമ സ്വാതന്ത്ര്യം അടിച്ചമർത്തപ്പെടുന്നു, മനുഷ്യാവകാശ ലംഘനങ്ങൾ കൂടുന്നു തുടങ്ങിയവയും അസർബൈജാനെതിരെ ഉയരാറുണ്ട്. 1993 മുതൽ അലിയേവ് കുടുംബമാണ് രാജ്യം ഭരിക്കുന്നത്. പിതാവിന്റെ മരണശേഷം 2003ൽ അധികാരത്തിൽ വന്ന ഇൽഹാം അലിയേവ് തന്നെയാണ് ഇപ്പോഴും പ്രസിഡന്റ്. തിരഞ്ഞെടുപ്പുകൾ കൃത്യമായ സമയങ്ങളിൽ നടക്കാറുണ്ടെങ്കിലും ക്രമക്കേടുകൾ പലപ്പോഴും ആരോപിക്കപ്പെട്ടിട്ടുണ്ട്. 

 

∙ ലാച്ചിൻ കോറിഡോർ എന്ന ജീവനാഡി

 

അർമീനിയയെ നഗോർണോ-കരാബാക് മേഖലയുമായി ബന്ധിപ്പിക്കുന്ന ഏക റോഡായ ലാച്ചിൻ കോറിഡോറിൽ 2020ലെ കരാറനുസരിച്ച് റഷ്യയുടെ സൈന്യമാണ് കാവൽ. എന്നാൽ 2023 ജനുവരി മുതൽ പലവിധ കാര്യങ്ങൾ ആരോപിച്ച് വിവിധ സംഘടനകളും മറ്റും ഈ റോഡ് ഉപരോധിച്ചു തുടങ്ങി. അർമീനിയൻ വംശജർക്ക് സാധനങ്ങൾ എത്തിക്കാനെന്ന വ്യാജേന ആയുധങ്ങൾ എത്തിക്കുന്നു എന്നതായിരുന്നു ആരോപണങ്ങളിൽ ഒന്ന്. മറ്റൊന്ന് അസർബൈജാന്റെ ഉടമസ്ഥതയിലുള്ള ഇവിടെനിന്ന് വലിയ തോതിൽ പ്രകൃതി വിഭവങ്ങൾ കടത്തുന്നു എന്നതായിരുന്നു. സന്നദ്ധ സംഘടനകളും ജനങ്ങളും തുടങ്ങിയ സമരം, പതിയെ സൈന്യം ഏറ്റെടുത്തു. തുടർന്ന് സൈന്യത്തിന്റെ മേൽക്കൈയിലാണ് ഇവിടെ പലപ്പോഴും ഉപരോധം സംഘടിപ്പിക്കപ്പെട്ടത്.

 

അതേസമയം, അർമീനിയൻ സർക്കാർ ഇത്തവണ അസർബൈജാൻ നീക്കം നീക്കം തടുക്കാൻ ശ്രമം നടത്തുക പോലുമുണ്ടായിട്ടില്ലെന്നും ആരോപണമുണ്ട്. നഗോർണോ–കരാബാക് മേഖലയിലേക്കുള്ള ഏക വഴിയായ ലാച്ചിൻ കോറിഡോർ ഉപരോധിക്കപ്പെട്ടിട്ടു പോലും അർമീനിയൻ സർക്കാർ അനങ്ങിയില്ല എന്നാണ് ആരോപണം. കഴിഞ്ഞ ഒരു മാസത്തോളമായി തങ്ങളുടെ നിയന്ത്രണത്തിലുള്ള അതിർത്തി മേഖലകളിൽ അസർബൈജാനും അർമീനിയൻ വിഘടനവാദികളും ഏറ്റുമുട്ടുന്നുണ്ടായിരുന്നു. ഇതിനൊടുവിലാണ് പൂർണ ശക്തിയോടെ അസർബൈജാൻ ആക്രമണത്തിന് തുനിഞ്ഞതും. ഇതോടെ നഗോർണോ–കരാബാക് ഭരിക്കുന്ന വിഘടനവാദി സർക്കാർ ആയുധം താഴെവയ്ക്കാൻ തീരുമാനിക്കുകയും സർക്കാർ പിരിച്ചുവിടുന്നതായി പ്രഖ്യാപിക്കുകയുമായിരുന്നു. എന്തുകൊണ്ട് അർമീനിയൻ സൈന്യം ഇടപെട്ടില്ല എന്ന ചോദ്യം അതുകൊണ്ടുതന്നെ ഇപ്പോഴും ബാക്കിയാണ്. 

 

അസർബൈജാൻ പ്രദേശം പിടിച്ചെടുത്തതോടെ ആർട്സാഖ് എന്ന പ്രദേശം 2024 ജനുവരി 1 മുതൽ ഇല്ലാതാകുമെന്നും മറ്റ് ഭരണഘടനാ സ്ഥാപനങ്ങൾ പിരിച്ചുവിട്ടതായും അറിയിച്ചുകൊണ്ട് ഇക്കഴിഞ്ഞ വ്യാഴാഴ്ച വിഘടനവാദി നേതാവ് സാംവേൽ ഷക്രമന്യൻ ഉത്തരവിറക്കുകയും ചെയ്തു. ആർട്സാഖിന്റെ മുതിർന്ന നേതാക്കളെല്ലാം അസർബൈജാന്റെ കസ്റ്റഡിയിലാണ്. ഇവരെ വിഘടനവാദ കുറ്റങ്ങൾക്ക് വിചാരണ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. നഗോർണോ-കരാബാക് പ്രദേശം പൂർണമായി മോചിപ്പിക്കാതെ പിന്മാറില്ലെന്നും ഇല്ലെങ്കിൽ അർമീനിയൻ സൈന്യം കീഴടങ്ങണമെന്നുമായിരുന്നു അസർബൈജാന്റെ ആവശ്യം. എന്നാൽ അർമീനിയൻ സർക്കാരിന്റെ പ്രതിഷേധം വാക്കുകളിലൊതുങ്ങി. 

 

∙ എന്തുകൊണ്ട് റഷ്യ അനങ്ങിയില്ല?

 

അസർബൈജാനുമായി അടുപ്പം പുലർത്തുന്ന എർദൊഗാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപുതന്നെ അർമീനിയയും റഷ്യയുമായുള്ള സ്വരച്ചേർച്ചയില്ലായ്മ ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചിരുന്നു. ശീതയുദ്ധാനന്തര കാലം മുതൽ അർമീനിയയെ സംരക്ഷിച്ചിരുന്ന രാജ്യമാണ് റഷ്യ. എന്നാൽ നിലവിലെ പ്രസിഡന്റ് പഷിന്യാൻ പതിയെ പാശ്ചാത്യ-നാറ്റോ സഖ്യത്തിലേക്ക് അടുക്കുന്നു എന്ന തോന്നൽ റഷ്യയെ പ്രകോപിപ്പിച്ചതായി ചില റിപ്പോർട്ടുകൾ പറയുന്നു. റഷ്യൻ സൈനികതാവളം സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാന സ്ഥലം കൂടിയാണ് അർമീനിയ. റഷ്യ കൂടുതലായി തുർക്കിയോട് അടുക്കുന്നോ എന്നതും കുർദ് വംശജരുമായി ബന്ധപ്പെട്ട സിറിയ–തുർക്കി സംഘർഷം അവസാനിപ്പിക്കാൻ റഷ്യ അടുത്തിടെ ഇടപെട്ടതും അർമീനിയയുടെ സംശയം ഇരട്ടിപ്പിച്ചിരുന്നു. 

 

ലാച്ചിൻ കോറിഡോറിൽ ഈ വർഷം ആദ്യം ആരംഭിച്ച ഉപരോധം നീക്കുന്നതിൽ റഷ്യ തണുത്ത സമീപനമാണ് കൈക്കൊണ്ടത്. റഷ്യയുടെ രണ്ടായിരത്തോളം സൈനികരാണ് ഇവിടെ കാവൽ നിൽക്കുന്നത്. അസർബൈജാനുള്ളിൽ സ്ഥിതി ചെയ്യുന്ന, എന്നാൽ അർമീനിയക്കാർക്ക് നിയന്ത്രണമുള്ള ഈ പ്രദേശത്ത് വ്യാപകമായ വിധത്തിൽ അനധികൃത ഖനനം നടക്കുന്നുവെന്നും ഇതു രാജ്യത്തെ പരിസ്ഥിതി മേഖലയെ പ്രതികൂലമായി ബാധിക്കുന്നു എന്നും ആരോപിച്ച് അസർബൈജാൻ 'ആക്ടിവിസ്റ്റുകൾ' ലാച്ചിൻ കോറി‍ഡോർ ഉപരോധിച്ചെങ്കിലും റഷ്യ അനങ്ങിയില്ല. ‘അർമീനിയയിലുള്ള റഷ്യൻ സൈന്യത്തിന്റെ സാന്നിധ്യം സുരക്ഷ ഉറപ്പാക്കാൻ പരാജയപ്പെട്ടു എന്നു മാത്രമല്ല, ഇപ്പോഴത് അർമീനിയയ്ക്ക് സുരക്ഷാഭീഷണിയും ഉയർത്തുന്നു’, എന്ന് പഷിന്യാൻ അതിനിടെ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. 

 

മാത്രമല്ല, ഇത്തവണ അസർബൈജാൻ സൈന്യം ‘അന്തിമ’ യുദ്ധത്തിനായി നഗോർണോ-കരാബാക് പ്രദേശത്തേക്ക് നീങ്ങിയിട്ടും ഇത് തടയാനുള്ള ശ്രമങ്ങളൊന്നും റഷ്യൻ ഭാഗത്തുനിന്നുണ്ടായില്ല. കീഴടങ്ങി യുദ്ധം അവസാനിപ്പിക്കാനും അസർബൈജാന്റെ പ്രദേശം അവർക്ക് വിട്ടു നൽകാനുമുള്ള ഒത്തുതീർപ്പാണ് റഷ്യയും നിർദേശിച്ചത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. യുക്രെയ്ൻ യുദ്ധത്തിൽ തലപൂണ്ടിരിക്കുന്ന റഷ്യയ്ക്ക് തങ്ങളുടെ മേഖലയിൽ മറ്റൊരു സംഘർഷം കൂടി അന്തമില്ലാതെ നീളുന്നതിന് താത്പര്യമില്ല എന്നതും കാരണമായി പറയപ്പെടുന്നു.

 

∙ ഇസ്രയേലിന്റെയും തുർക്കിയുടെയും തണലിൽ

 

അസർബൈജാനുമായി വളരെ ശക്തമായ ബന്ധം പുലർത്തുന്ന രാജ്യമാണ് ഇസ്രയേൽ. അറബ് രാജ്യങ്ങൾ ഇസ്രയേലിന് ഉപരോധമേർപ്പെടുത്തിയിരുന്ന കാലത്ത് അസർബൈജാനാണ് അവർക്ക് ആവശ്യത്തിന് ഇന്ധനം നൽകിയിരുന്നത്. ഇറാനുമായുള്ള സംഘർഷം മൂർച്ഛിച്ചു നിൽക്കുന്ന സാഹചര്യത്തിൽ ഇസ്രയേൽ ഇറാന്റെ അയൽരാജ്യമായ അസർബൈജാനുമായി ബന്ധം ഊട്ടിയുറപ്പിക്കുകയാണ് ചെയ്തത്. 2022 ഡിസംബറിൽ അസർബൈജാൻ ഇസ്രയേലിൽ ആദ്യമായി തങ്ങളുടെ എംബസി തുറക്കുകയും ചെയ്തു. അസർബൈജാൻ ഏറ്റവും കൂടുതൽ ആയുധങ്ങൾ വാങ്ങുന്നതും ഇസ്രയേലിൽ നിന്നാണ്. ഇസ്രയേലും തുർക്കിയും നൽകിയ 'ഹരോപ് ലോയിട്ടറിങ് മൂണിഷൻ' എന്നു വിശേഷിപ്പിക്കുന്ന 'ആത്മഹത്യാ ഡ്രോണും' 'ബെയ്റാക്തർ' ഡ്രോണുകളുമാണ് 2020ലെ ഏറ്റുമുട്ടലിൽ അർമീനിയയെ പരാജയപ്പെടുത്താൻ അസർബൈജാനെ പ്രധാനമായും സഹായിച്ച ആയുധങ്ങൾ. 

 

1915–16 ൽ ലക്ഷക്കണക്കിന് അർമീനിയൻ വംശജരെ കൂട്ടക്കൊല നടത്തിയ തുർക്കിയിലെ ഒട്ടോമൻ ഭരണകൂടത്തിന്റെ നടപടിയെ അപലപിക്കണമെന്ന അർമീനിയയുടെ ആവശ്യം ഇസ്രയേൽ ഇതുവരെ അംഗീകരിച്ചിട്ടില്ല. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല എന്നാണ് തുർക്കിയുടെ നിലപാട്. അതേ സമയം, അർമീനിയ ആവട്ടെ, ഒരു ഘട്ടത്തിലും മികച്ച ആയുധശേഷി സംഭരിക്കുന്നതിൽ കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ല എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ഇക്കാര്യത്തിൽ അർമീനിയ സഹായം തേടിയിരുന്നു.

 

English Summary: Nagorno-Karabakh: The War Between Armenia and Azerbaijan Explained