മെറിറ്റ് ‘ക്വോട്ട’യിൽ മെഡിക്കൽ, എൻജിനീയറിങ് പ്രവേശനം ലക്ഷ്യമിട്ട് വർഷംതോറും രണ്ടര ലക്ഷത്തിലേറെ കുട്ടികളാണ് രാജസ്ഥാനിലെ ‘കോട്ട’യിലേക്ക് എൻട്രൻസ് പരീക്ഷാ പരിശീലനത്തിനു വണ്ടികയറുന്നത്. വിജയാരവത്തിനു കുറവില്ലെങ്കിലും ഇടയ്ക്കിടെ മുഴങ്ങുന്ന മരണമണിയാണ് ഇപ്പോൾ കോട്ടയിൽനിന്നുള്ള പ്രധാന വാർത്ത. പഠനത്തിന്റെയും വീട്ടുകാരുടെ പ്രതീക്ഷയുടെയും ഭാരം താങ്ങാനാവാതെ സെപ്റ്റംബറിൽ മാത്രം രണ്ടു മരണം, സെപ്റ്റംബർ 27ന് ഒരേ ദിവസം രണ്ടു മരണം, 2023ൽ ഒക്ടോബർ നാലു വരെയുള്ള കണക്കെടുത്താൽ 28 മരണം, മരണം മാത്രമല്ല, ജീവനൊടുക്കാൻ ശ്രമിച്ചവരുടെ എണ്ണവും ഭീതിപ്പെടുത്തുന്നതാണ്– 2023 ൽ ഇതുവരെ 45 പേർ! മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷകൾക്ക് (നീറ്റ്, ജെഇഇ) തയാറെടുക്കുന്ന 2 വിദ്യാർഥികൾ ഒറ്റ ദിവസം ജീവനൊടുക്കിയ സാഹചര്യത്തിൽ പരിശീലന പരീക്ഷകൾ (മോക് ടെസ്റ്റ്) രണ്ടു മാസത്തേക്കു നിർത്തിവയ്ക്കാൻ ജില്ലാ കലക്ടർ സ്ഥാപനങ്ങൾക്കു നിർദേശം നൽകിയതോടെയാണ് കോട്ടയിലെ പരിശീലനവും അനുബന്ധസൗകര്യങ്ങളും വീണ്ടും ചർച്ചയിൽ നിറഞ്ഞത്. സർക്കാർ നിയോഗിച്ച പ്രത്യേക സമിതി, 8–ാം ക്ലാസിന്റെ താഴെയുള്ള കുട്ടികൾക്കു പ്രവേശനം നൽകുന്നത് തടയുന്നത് ഉൾപ്പെടെ അടിയന്തര നടപടി നിർദേശങ്ങൾ നൽകിയതിനു പിന്നാലെയാണ് സെപ്റ്റംബർ 17ന് ഒരു വിദ്യാർഥികൂടി ആത്മഹത്യ ചെയ്തത്.

മെറിറ്റ് ‘ക്വോട്ട’യിൽ മെഡിക്കൽ, എൻജിനീയറിങ് പ്രവേശനം ലക്ഷ്യമിട്ട് വർഷംതോറും രണ്ടര ലക്ഷത്തിലേറെ കുട്ടികളാണ് രാജസ്ഥാനിലെ ‘കോട്ട’യിലേക്ക് എൻട്രൻസ് പരീക്ഷാ പരിശീലനത്തിനു വണ്ടികയറുന്നത്. വിജയാരവത്തിനു കുറവില്ലെങ്കിലും ഇടയ്ക്കിടെ മുഴങ്ങുന്ന മരണമണിയാണ് ഇപ്പോൾ കോട്ടയിൽനിന്നുള്ള പ്രധാന വാർത്ത. പഠനത്തിന്റെയും വീട്ടുകാരുടെ പ്രതീക്ഷയുടെയും ഭാരം താങ്ങാനാവാതെ സെപ്റ്റംബറിൽ മാത്രം രണ്ടു മരണം, സെപ്റ്റംബർ 27ന് ഒരേ ദിവസം രണ്ടു മരണം, 2023ൽ ഒക്ടോബർ നാലു വരെയുള്ള കണക്കെടുത്താൽ 28 മരണം, മരണം മാത്രമല്ല, ജീവനൊടുക്കാൻ ശ്രമിച്ചവരുടെ എണ്ണവും ഭീതിപ്പെടുത്തുന്നതാണ്– 2023 ൽ ഇതുവരെ 45 പേർ! മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷകൾക്ക് (നീറ്റ്, ജെഇഇ) തയാറെടുക്കുന്ന 2 വിദ്യാർഥികൾ ഒറ്റ ദിവസം ജീവനൊടുക്കിയ സാഹചര്യത്തിൽ പരിശീലന പരീക്ഷകൾ (മോക് ടെസ്റ്റ്) രണ്ടു മാസത്തേക്കു നിർത്തിവയ്ക്കാൻ ജില്ലാ കലക്ടർ സ്ഥാപനങ്ങൾക്കു നിർദേശം നൽകിയതോടെയാണ് കോട്ടയിലെ പരിശീലനവും അനുബന്ധസൗകര്യങ്ങളും വീണ്ടും ചർച്ചയിൽ നിറഞ്ഞത്. സർക്കാർ നിയോഗിച്ച പ്രത്യേക സമിതി, 8–ാം ക്ലാസിന്റെ താഴെയുള്ള കുട്ടികൾക്കു പ്രവേശനം നൽകുന്നത് തടയുന്നത് ഉൾപ്പെടെ അടിയന്തര നടപടി നിർദേശങ്ങൾ നൽകിയതിനു പിന്നാലെയാണ് സെപ്റ്റംബർ 17ന് ഒരു വിദ്യാർഥികൂടി ആത്മഹത്യ ചെയ്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെറിറ്റ് ‘ക്വോട്ട’യിൽ മെഡിക്കൽ, എൻജിനീയറിങ് പ്രവേശനം ലക്ഷ്യമിട്ട് വർഷംതോറും രണ്ടര ലക്ഷത്തിലേറെ കുട്ടികളാണ് രാജസ്ഥാനിലെ ‘കോട്ട’യിലേക്ക് എൻട്രൻസ് പരീക്ഷാ പരിശീലനത്തിനു വണ്ടികയറുന്നത്. വിജയാരവത്തിനു കുറവില്ലെങ്കിലും ഇടയ്ക്കിടെ മുഴങ്ങുന്ന മരണമണിയാണ് ഇപ്പോൾ കോട്ടയിൽനിന്നുള്ള പ്രധാന വാർത്ത. പഠനത്തിന്റെയും വീട്ടുകാരുടെ പ്രതീക്ഷയുടെയും ഭാരം താങ്ങാനാവാതെ സെപ്റ്റംബറിൽ മാത്രം രണ്ടു മരണം, സെപ്റ്റംബർ 27ന് ഒരേ ദിവസം രണ്ടു മരണം, 2023ൽ ഒക്ടോബർ നാലു വരെയുള്ള കണക്കെടുത്താൽ 28 മരണം, മരണം മാത്രമല്ല, ജീവനൊടുക്കാൻ ശ്രമിച്ചവരുടെ എണ്ണവും ഭീതിപ്പെടുത്തുന്നതാണ്– 2023 ൽ ഇതുവരെ 45 പേർ! മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷകൾക്ക് (നീറ്റ്, ജെഇഇ) തയാറെടുക്കുന്ന 2 വിദ്യാർഥികൾ ഒറ്റ ദിവസം ജീവനൊടുക്കിയ സാഹചര്യത്തിൽ പരിശീലന പരീക്ഷകൾ (മോക് ടെസ്റ്റ്) രണ്ടു മാസത്തേക്കു നിർത്തിവയ്ക്കാൻ ജില്ലാ കലക്ടർ സ്ഥാപനങ്ങൾക്കു നിർദേശം നൽകിയതോടെയാണ് കോട്ടയിലെ പരിശീലനവും അനുബന്ധസൗകര്യങ്ങളും വീണ്ടും ചർച്ചയിൽ നിറഞ്ഞത്. സർക്കാർ നിയോഗിച്ച പ്രത്യേക സമിതി, 8–ാം ക്ലാസിന്റെ താഴെയുള്ള കുട്ടികൾക്കു പ്രവേശനം നൽകുന്നത് തടയുന്നത് ഉൾപ്പെടെ അടിയന്തര നടപടി നിർദേശങ്ങൾ നൽകിയതിനു പിന്നാലെയാണ് സെപ്റ്റംബർ 17ന് ഒരു വിദ്യാർഥികൂടി ആത്മഹത്യ ചെയ്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെറിറ്റ് ‘ക്വോട്ട’യിൽ മെഡിക്കൽ, എൻജിനീയറിങ് പ്രവേശനം ലക്ഷ്യമിട്ട് വർഷംതോറും രണ്ടര ലക്ഷത്തിലേറെ കുട്ടികളാണ് രാജസ്ഥാനിലെ ‘കോട്ട’യിലേക്ക് എൻട്രൻസ് പരീക്ഷാ പരിശീലനത്തിനു വണ്ടികയറുന്നത്. വിജയാരവത്തിനു കുറവില്ലെങ്കിലും ഇടയ്ക്കിടെ മുഴങ്ങുന്ന മരണമണിയാണ് ഇപ്പോൾ കോട്ടയിൽനിന്നുള്ള പ്രധാന വാർത്ത. പഠനത്തിന്റെയും വീട്ടുകാരുടെ പ്രതീക്ഷയുടെയും ഭാരം താങ്ങാനാവാതെ സെപ്റ്റംബറിൽ മാത്രം രണ്ടു മരണം, സെപ്റ്റംബർ 27ന് ഒരേ ദിവസം രണ്ടു മരണം, 2023ൽ ഒക്ടോബർ നാലു വരെയുള്ള കണക്കെടുത്താൽ 28 മരണം, മരണം മാത്രമല്ല, ജീവനൊടുക്കാൻ ശ്രമിച്ചവരുടെ എണ്ണവും ഭീതിപ്പെടുത്തുന്നതാണ്– 2023 ൽ ഇതുവരെ 45 പേർ! 

മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷകൾക്ക് (നീറ്റ്, ജെഇഇ) തയാറെടുക്കുന്ന 2 വിദ്യാർഥികൾ ഒറ്റ ദിവസം ജീവനൊടുക്കിയ സാഹചര്യത്തിൽ പരിശീലന പരീക്ഷകൾ (മോക് ടെസ്റ്റ്) രണ്ടു മാസത്തേക്കു നിർത്തിവയ്ക്കാൻ ജില്ലാ കലക്ടർ സ്ഥാപനങ്ങൾക്കു നിർദേശം നൽകിയതോടെയാണ് കോട്ടയിലെ പരിശീലനവും അനുബന്ധസൗകര്യങ്ങളും വീണ്ടും ചർച്ചയിൽ നിറഞ്ഞത്. സർക്കാർ നിയോഗിച്ച പ്രത്യേക സമിതി, ഒൻപതാം ക്ലാസിനു താഴെയുള്ള കുട്ടികൾക്കു പ്രവേശനം നൽകുന്നത് തടയുന്നത് ഉൾപ്പെടെ അടിയന്തര നടപടി നിർദേശങ്ങൾ നൽകിയതിനു പിന്നാലെയാണ് സെപ്റ്റംബർ 17ന് ഒരു വിദ്യാർഥികൂടി ആത്മഹത്യ ചെയ്തത്. 

ലോക്‌ഡൗൺ നാളുകളിൽ ബിഹാറിലേക്ക് തിരികെ പോകാൻ വാഹനം അനുവദിക്കണെമന്നാവശ്യപ്പെട്ട് കോട്ടയിലെ വിദ്യാർഥികൾ നടത്തിയ പ്രതിഷേധം. ബിഹാറിൽനിന്നാണ് ഏറ്റവുമധികം വിദ്യാർഥികൾ കോട്ടയിലെത്തുന്നത് (Photo by ANI)
ADVERTISEMENT

നീറ്റ് പരിശീലനം നേടിയിരുന്ന യുപി സ്വദേശി പ്രിയാസ് സിങ്ങിനെ(16) വിജ്ഞാൻ നഗർ മേഖലയിലെ ഹോസ്റ്റലിൽ വിഷം ഉള്ളിൽച്ചെന്നു മരിച്ച നിലയിലാണു കണ്ടെത്തിയത്. നീറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്ന റിച്ച സിൻഹ സെപ്റ്റംബർ 12 ന് രാത്രി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയതിന്റെ ഞെട്ടൽ മാറും മുൻപാണ് പ്രിയാസ് സിങ്ങിന്റെ വേർപാട്. ഒക്ടോബർ 4ന് സജ്‌നി സായ്‌നി എന്ന ഇരുപത്തിരണ്ടുകാരി വിദ്യാർഥിനിയും ആത്മഹത്യ ചെയ്തതോടെ കോട്ടയിൽ ഈ വർഷം ജീവനെടുത്തവരുടെ എണ്ണം 28 ആയി. കോട്ട എൻട്രൻസ് കോച്ചിങ് ഹബായി മാറിയ ശേഷമുള്ള കഴിഞ്ഞ 30 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്. 2022നെ അപേക്ഷിച്ച് എണ്ണത്തിലുണ്ടായ വർധനയും ആശങ്കാജനകമാണ്. 2022 ൽ 15 പേ‍രാണു മരിച്ചത്. 

ജാർഖണ്ഡിലെ റാ​ഞ്ചി സ്വദേശിയായ റിച്ച സിൻഹ 6 മാസം മുൻപാണ് കോട്ടയിലെ പരിശീലന സ്ഥാപനത്തി‍ൽ ചേർന്നത്. ഹോസ്റ്റൽ മുറിയിൽ ഒപ്പമുണ്ടായിരുന്ന വിദ്യാർഥിനി ഫോണിൽ സംസാരിക്കാനായി പുറത്തിറങ്ങിയപ്പോൾ റിച്ച മുറി അകത്തുനിന്നു പൂട്ടി ജീവനൊടുക്കുകയായിരുന്നു. ഓഗസ്റ്റ് 27ന് നീറ്റ് മോക് ടെസ്റ്റിനു ശേഷം പുറത്തിറങ്ങിയ മഹാരാഷ്ട്ര സ്വദേശി അവിഷ്കർ ഷാംബാജി കാസ്‌ലെ (17) പരിശീലന സ്ഥാപനത്തിന്റെ ആറാം നിലയിൽനിന്ന് ചാടിയാണ് എല്ലാവരെയും ‘തോൽപ്പിച്ചു’കളഞ്ഞത്. ഇതേ പരീക്ഷയ്ക്ക് ഒരുങ്ങുകയായിരുന്ന ബിഹാർ സ്വദേശി ആദർശ് രാജ് (18) വാടകമുറിയിൽ ഒരു മുഴം കയറിൽ മത്സരലോകത്തുനിന്നു വിടവാങ്ങി. 

പരീക്ഷകളിൽ മാർക്ക് കുറവായിരുന്ന കുട്ടികൾ സമ്മർദത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. 2 വർഷമായി ഇവിടെ പരിശീലന ക്ലാസിൽ ഉണ്ടായിരുന്നവരാണ് ഇരുവരും. ആഴ്ചതോറുമുള്ള പരീക്ഷകൾ വിദ്യാർഥികളുടെ മാനസിക സമ്മർദം വർധിപ്പിക്കുന്നുവെന്നാണു നിഗമനം. സെപ്റ്റംബർ മൂന്നാമത്തെ ആഴ്ചയാണ് യുപിയിലെ മഔ സ്വദേശിയായ പെൺകുട്ടിയെ വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ ഹോസ്റ്റലിൽ കണ്ടെത്തിയത്. കോട്ടയിലെ വിവിധ പരിശീലന കേന്ദ്രങ്ങളിലെത്തുന്ന കോട്ട സ്വദേശികളും മരണത്തിൽ അഭയം തേടുന്നുണ്ട്. സജ്‌നി സായ്നി അത്തരമൊരു പെൺകുട്ടിയായിരുന്നു.

∙ തടയാൻ ഉരുക്കുവലയും സ്പ്രിങ് ഫാനും പോരാ!

ADVERTISEMENT

വിദ്യാർഥികൾ ജീവനൊടുക്കുന്നതു തടയാൻ കോട്ടയിലെ ഫ്ലാറ്റ് ഉടമകൾ സ്വീകരിക്കുന്ന മുൻകരുതൽ നടപടികളും ചർച്ചയായിരുന്നു. മുറിയിൽ സ്പ്രിങ് ഘടിപ്പിച്ച ഫാനും ബാൽക്കണിയിൽ ഉരുക്കുവലയും സജ്ജീകരിക്കുന്നതു സംബന്ധിച്ച വിവരം പുറത്തുവന്നപ്പോൾ ഞെട്ടലോടെയാണ് ലോകം കേട്ടത്. ജനാലകളും വലകെട്ടി അടയ്ക്കും. 20 കിലോയിൽ കൂടുതൽ ഭാരമുള്ള വസ്തു ഫാനിൽ തൂങ്ങിയാൽ, സ്പ്രിങ് വലിയുന്നതിനൊപ്പം അപായ സൈറണും മുഴങ്ങും. കോട്ടയിലെ വിദ്യാർഥികൾ നേരിടുന്ന മാനസിക സംഘർഷം എത്രമാത്രം ഭയാനകമാണെന്ന് ഇത്തരം മുന്നൊരുക്കങ്ങളിൽനിന്നു മനസ്സിലാക്കാം. 

കോട്ടയിലെ കോച്ചിങ് സെന്ററുകളിലെ ഫാനിൽ സ്പ്രിങ് ഘടിപ്പിക്കുന്നു. Photo: @ANI / X_Twitter

പരീക്ഷകൾ മാത്രമല്ല, വിദ്യാഭ്യാസ വായ്പകളുടെ ഭാരവും കുട്ടികളെ സമ്മർദത്തിലാക്കുന്നുണ്ടെന്നു രാജസ്ഥാൻ മന്ത്രി മഹേഷ് ജോഷി അടുത്തിടെ പറഞ്ഞിരുന്നു. മാതാപിതാക്കളിൽനിന്നും ബന്ധുക്കളിൽനിന്നും അകന്നു കഴിയുന്നതും അവരെ ബാധിക്കുന്നുണ്ടെന്ന് മന്ത്രി ഓർമിപ്പിച്ചു. ഇതൊക്കെ ‌മാത്രമാണോ കാരണം എന്നതു സംബന്ധിച്ച വിശദപഠനം തന്നെ ഉന്നത സംഘങ്ങൾ പല ഘട്ടങ്ങളിൽ നടത്തി. നിരന്തരമുള്ള പരീക്ഷകൾ, ഇടവേളകളില്ലാത്ത പഠനം, ഹോസ്റ്റൽ ഭക്ഷണം സംബന്ധിച്ച പരാതികൾ, കായിക– മാനസിക വിനോദങ്ങൾക്കുള്ള ഉപാധികളുടെ അഭാവം തുടങ്ങി കാരണങ്ങൾ പലതു കണ്ടെത്തുകയും ചെയ്തു.

ഇത്തരം പരാതികളെല്ലാം പരിഹരിക്കാനുള്ള നിരന്തര ശ്രമങ്ങളും നടക്കുന്നുണ്ട്. കൗൺസലിങ്ങിനുള്ള സൗകര്യം, പരാതി അറിയിക്കാൻ 24 മണിക്കൂർ ടോൾഫ്രീ നമ്പരുകൾ, ആഴ്ചയിൽ ഒരു ദിവസം പൂർണമായും വിനോദങ്ങൾക്കായി മാറ്റിവയ്ക്കൽ, പ്രത്യേക സംഗീതപരിപാടികൾ, പഠനത്തിന് കൃത്യമായ ഇടവേളകൾ, ഇഷ്ടഭക്ഷണം ലഭ്യമാക്കാനുള്ള സൗകര്യങ്ങൾ തുടങ്ങിയവ പലയിടത്തും ഒരുക്കുന്നുണ്ട്. യോഗയും സംഗീതവും കൗൺസലിങ്ങുമൊക്കെ ടൈംടേബിളിന്റെ ഭാഗമാക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ വകുപ്് ‌തന്നെ വിഷയത്തിൽ നിരന്തരം ഇടപെട്ടു തുടങ്ങിയിട്ടുണ്ട്.

കോട്ടയിലെ പരിശീലന കേന്ദ്രങ്ങളിലൊന്നിലെ കാഴ്ച (File Photo by REUTERS/Ahmad Masood)

∙ മടുത്താൽ പോകാം, ഫീസ് പോകില്ല

ADVERTISEMENT

ഒറ്റദിവസം രണ്ട് ആത്മഹത്യ സംഭവിച്ചതോടെയാണ് കോട്ടയിൽ മോക് ടെസ്റ്റുകൾ നിർത്താൻ നിർദേശമുണ്ടായത്. ആത്മഹത്യ വർധിക്കുന്നതിന്റെ കാരണം കണ്ടെത്താൻ സംസ്ഥാന സർക്കാർ 15 അംഗ ഉന്നതതല സമിതിയെ ഇതിനു മുൻപു തന്നെ നിയോഗിച്ചിരുന്നു. ഇവർ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ഇതു പ്രകാരം ഒൻപതാം ക്ലാസിനു താഴെയുള്ള വിദ്യാർഥികൾക്കു പരിശീലന കേന്ദ്രങ്ങളിൽ പ്രവേശനം നൽകുന്നതു തടയുന്നതുൾപ്പെടെയുള്ള നടപടികൾ സർക്കാർ സ്വീകരിച്ചേക്കും.

ഓഗസ്റ്റ് 17നാണ് രാജസ്ഥാൻ സർക്കാർ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഭിവാനി ദത്തയുടെ നേതൃത്വത്തിൽ 15 അംഗ സമിതിയെ നിയോഗിച്ചത്. പഠനം നിർത്താൻ താൽപര്യമുള്ള വിദ്യാർഥികൾക്ക് ഫീസ് തുക മുഴുവൻ തിരികെ നൽകണമെന്നതുൾപ്പെടെയുള്ള നിർദേശങ്ങൾ സമിതി റിപ്പോർട്ടിലുണ്ട്. വിദ്യാർഥികളെ റാങ്കിന്റെ അടിസ്ഥാനത്തിൽ ക്ലാസില്‍ ഒന്നാം നിര മുതൽ പിന്നിലോട്ട് ഇരുത്തുന്ന രീതിയും ഒഴിവാക്കണം. വിദ്യാർഥികളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിന് സ്കൂളുകളില്‍ പ്രത്യേക സമിതികൾ രൂപീകരിക്കാനും അതിൽ കൗൺസലിങ് വിദഗ്ധരുടെ സേവനം ലഭ്യമാക്കാനും നിർദേശമുണ്ട്. പരിശീലന സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ കൊണ്ടുവരുന്ന ബിൽ സംബന്ധിച്ച കരട് റിപ്പോർട്ട് നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. 

കോട്ടയിലെ വിദ്യാലയങ്ങളിലൊന്നിൽനിന്ന് മടങ്ങുന്ന കുട്ടികൾ (File Photo by REUTERS/Ahmad Masood)

∙ 4000 ഹോസ്റ്റൽ, 40,000 ഹോം സ്റ്റേ

എംബിബിഎ​സ് പ്രവേശനത്തിനുള്ള നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്), ഐഐടികളിലെയും എൻഐടികൾ ഉൾപ്പെടെയുള്ള മുൻനിര സ്ഥാപനങ്ങളിലെയും പ്രവേശനത്തിനുള്ള ജോയിന്റ് എൻട്രൻസ് എക്സാം (ജെഇഇ) എന്നിവയുടെ പരിശീലനത്തിനായി വർഷംതോറും രണ്ടര ലക്ഷത്തിലേറെ വിദ്യാർഥികളാണു രാജസ്ഥാനിലെ കോട്ട ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ എത്തുന്നത്. കോട്ട എൻട്രൻസ് പരിശീലന മികവിന്റെ കേന്ദ്രമായിട്ട് 30 വർഷത്തിലധികമായി. എൻജിനീയറായിരുന്ന വി.കെ.ബൻസൽ 1991ൽ 8 വിദ്യാർഥികളുമായി ആരംഭിച്ച ബൻസൽ കോച്ചിങ് സെന്ററാണ് കോട്ടയെ പരിശീലന സ്ഥാപനങ്ങളുടെ കേന്ദ്രമാക്കി മാറ്റിയത്. 

ഐഐടികളും എംബിബിഎസ് സീറ്റും ലക്ഷ്യമിടുന്ന ഒട്ടേറെപ്പേർ കുട്ടികളെ യുപി തലത്തിൽ തന്നെ കോട്ടയിലെ പരിശീലനകേന്ദ്രങ്ങളിൽ ചേർക്കുന്നുണ്ട്. ബിഹാർ, ഉത്തർ പ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഇവിടെ പ്രവേശനം നേടുന്ന കുട്ടികളിൽ ബഹുഭൂരിപക്ഷവും. 50 ശതമാനം പേരും ബിഹാറിൽനിന്ന് ഉള്ളവരാണ്. 30 ശതമാനം യുപിയിൽനിന്ന്. ബാക്കി മറ്റു സംസ്ഥാനങ്ങളിൽ നിന്നും. 

ബൻസൽ കോച്ചിങ് സെന്ററില്‍ പഠിക്കുന്ന വിദ്യാർഥികൾ (Photo Credit : bansalcoaching2017/facebook)

കോട്ടയിലെ പരിശീലനകേന്ദ്രങ്ങളിലും അനുബന്ധ മേഖലയിലുമായി 10,000 കോടിയിലേറെ രൂപയുടെ ഇടപാടുകൾ പ്രതിവർഷം നടക്കുന്നു. ആത്മഹത്യയും വിദ്യാർഥികളുടെ മാനസിക സംഘർഷവുമൊക്കെ വർധിച്ചതോടെ വീട്ടുകാർ ആരെങ്കിലും ഒപ്പം പോയി കോട്ടയിൽ താമസിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ രക്ഷിതാക്കൾ ശ്രദ്ധ ചെലുത്തുന്നുണ്ട്. കോട്ടയിലെ പരിശീലനകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഏകദേശം 40,000 ഹോംസ്റ്റേകൾ പ്രവർത്തിക്കുണ്ട്. ചെറുതും വലുതുമായ 4000 ഹോസ്റ്റലുകളുമുണ്ട്. പലയിടത്തും രക്ഷിതാവിനു കൂടിയുള്ള താമസസൗകര്യം നൽകുന്നുണ്ട്. 

∙ വ്യത്യസ്തരാണു കുട്ടികൾ; മാർക്കിലും ഉണ്ടാകും വ്യത്യാസം 

പഠനഭാരം താങ്ങാനാകാതെ കുട്ടികൾ പഠനത്തിൽ നിന്നു പിന്മാറുന്നതു സ്വാഭാവികം. അതു ജീവിതത്തിൽനിന്നു തന്നെയുള്ള പിന്മാറ്റം ആകുന്നതിന്റെ ചില ഉദാഹരണങ്ങളാണ് കോട്ടയിൽ നിന്നു കേൾക്കുന്നത് എന്നു പറയുന്നു ശിശുരോഗ വിദഗ്ധനും നാഷനൽ നിയനെറ്റോളജി ഫോറം പ്രസിഡന്റ്ും ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് മുൻ സംസ്ഥാന പ്രസിഡന്റുമായ ഡോ. ടി.പി.ജയരാമൻ.

കോട്ടയിലെ പരിശീലന കേന്ദ്രങ്ങളിലൊന്നിലെ കാഴ്ച (File Photo by REUTERS/Ahmad Masood)

‘‘കുട്ടികളെ പഠനസമ്മർദങ്ങളിലേക്കു തള്ളിവിടുന്നതിൽ രക്ഷിതാക്കൾക്കു മാത്രമല്ല, സമൂഹത്തിനുമുണ്ട് പങ്ക്. പഠനരംഗത്തെ മുന്നേറ്റം മാത്രമാണ് മികവ് എന്ന രീതിയിൽ നമ്മുടെ അധ്യാപകർ പോലും ഇടപെടുന്നു. ചില ജോലിക്കു പ്രത്യേക മഹത്വമുണ്ടെന്നും ആ ജോലി കിട്ടിയാൽ അതാണു ജീവിതത്തിലെ ഏറ്റവു മഹത്തായ കാര്യമെന്നുമുള്ള തെറ്റായ ബോധ്യം സമൂഹത്തിൽ ആഴത്തിൽ പതിഞ്ഞിരിക്കുന്നു. നമ്മുടെ പരീക്ഷാ സമ്പ്രദായത്തിന്റെ പോരായ്മ എല്ലാ കുട്ടികളെയും ഒരേ മാനദണ്ഡപ്രകാരം അളക്കുന്നു എന്നതാണ്. അതേസമയം കുട്ടികൾ ഓരോരുത്തരും വ്യത്യസ്തരാണ്. ശാരീരിക, ബൗദ്ധിക കഴിവുകളും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ മാർക്കും വ്യത്യസ്തമായിരിക്കും. കഴിവും അഭിരുചിയുമൊക്കെ വ്യത്യസ്തമായ വലിയൊരു ഗ്രൂപ്പിനെ ഒരൊറ്റ മാനദണ്ഡംവച്ച് അളക്കുന്നതിന്റെ യുക്തി എന്താണ്?. 

ചുരുങ്ങിയത് 20 വയസ്സെങ്കിലും ആയാൽ മാത്രമേ ഒരു കാര്യത്തി‍ൽ സ്വന്തമായി തീരുമാനത്തിലെത്താനുള്ള പക്വതയുണ്ടാവൂ. നമ്മുടെ വിദ്യാഭ്യാസ രീതി അനുസരിച്ച് 15 വയസ്സിനു മുൻപ് തന്നെ എന്തു പഠിക്കണം, ഏതു ജോലി ചെയ്യണം എന്നൊക്കെ തീരുമാനിക്കേണ്ടി വരുന്നുണ്ട്. അതുകൊണ്ടു തന്നെ കുട്ടികളുടെ അഭിരുചിയും കഴിവുമൊക്കെ തിരിച്ചറിഞ്ഞു വേണം രക്ഷിതാക്കൾ അവരുടെ കോഴ്സുകൾ തീരുമാനിക്കാൻ. കുട്ടികളുടെ ഇഷ്ടങ്ങൾക്കു പ്രാധാന്യംകൊടുക്കണം. കോഴ്സിനു ചേർന്ന ശേഷമാണെങ്കിലും കുട്ടികൾ പറയുന്ന കാര്യങ്ങൾ കേൾക്കാൻ തയാറാകണം. പഠനം മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാത്ത സാഹചര്യമാണെങ്കിൽ പഠനം അവസാനിപ്പിക്കാനുള്ള സ്വാതന്ത്ര്യം നൽകണം. അല്ലാതെ വരുമ്പോഴാണ് ജീവിതം അവസാനിപ്പിക്കാൻ കുട്ടികൾ മുതിരുന്നത് എന്നു വേണം കരുതാൻ. ‘നിങ്ങൾക്ക് എന്തോ പറയാനുണ്ട്, ഞങ്ങൾക്കു കേൾക്കാൻ സമയമുണ്ട്’– എന്ന സമീപനത്തോടെയായിരിക്കണം എപ്പോഴും രക്ഷിതാക്കളുടെയും വീട്ടുകാരുടെയും അധ്യാപകരുടെയുമൊക്കെ ഇടപെടൽ’’, ഡോ. ടി.പി.ജയരാമൻ പറയുന്നു.

∙ സമയനഷ്ടമല്ല ഇടവേള; ഊർജം നിലനിർത്താനുള്ള വേളയാണ്

ഫാനിൽ സ്പ്രിങ് ഘടിപ്പിച്ചും ഇരുമ്പുവല കെട്ടിയും തടയാവുന്നതല്ല ആത്മഹത്യ. അതിലേക്കു നയിക്കുന്ന കാരണങ്ങൾ കണ്ടെത്തി ഉടൻ പരിഹരിക്കുകയാണു വേണ്ടതെന്ന് ചൂണ്ടിക്കാട്ടുന്നു ക്ലിനിക്കൽ സൈക്കോളജിസ്റ്റായ വിജിത പ്രേംസുന്ദർ. ‌‘‘മാർക്ക് കുറഞ്ഞതിന്റെ പേരിൽ ചില കുട്ടികൾ മാത്രം ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുന്നതിനു കാരണം അവർ പരാജയം നേരിടാൻ പ്രാപ്തരല്ല എന്നതാണ്. വിജയം മാത്രം അനുഭവിച്ചിട്ടുള്ളവരായിരിക്കും എൻട്രൻസ് കോച്ചിങ്ങിനു ചേരുന്നവരിൽ ഭൂരിഭാഗവും. പക്ഷേ, അതുവരെ പഠിച്ച സാഹചര്യങ്ങളിൽ നിന്നു വ്യത്യസ്തമായിരിക്കും പഠനാന്തരീക്ഷം. നിരന്തരം പരീക്ഷകളും പരീക്ഷണങ്ങളും നേരിടേണ്ടിവരും. പലർക്കും പഠനത്തിൽ പ്രതീക്ഷിച്ചപോലെ മുന്നേറാൻ കഴിയാതെ വരും. തങ്ങളുടെ പ്രശ്നങ്ങൾ രക്ഷിതാക്കളോടു പോലും പറഞ്ഞിട്ടു കാര്യമില്ല എന്ന തോന്നൽകൂടി ഉണ്ടായാൽ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചേക്കാം.

ജീവൻപോലും ഉപേക്ഷിക്കാൻ സന്നദ്ധമാകുന്ന തരത്തിൽ മനസ്സു പതറിയാൽ എല്ലാം ഉപേക്ഷിച്ച് മടങ്ങിവരാൻ മക്കളോടു പറയാൻ സാധിക്കണം. പണം, വിദ്യാഭ്യാസം എന്നതിലെല്ലാം ഉപരിയാണ് മക്കളുടെ ജീവനെന്ന് ഇടയ്ക്കിടെ അവരെ ചേർത്തു പിടിച്ചു പറയണം. മാതാപിതാക്കളുടെ സ്വപ്നങ്ങൾ നേടിയെടുക്കാനുള്ള ഉപകരണങ്ങളല്ല മക്കൾ എന്നും തിരിച്ചറിയണം. മത്സരപരീക്ഷകളിൽ വിജയിക്കാൻ മാനസികാരോഗ്യം വളരെ പ്രധാനമാണ്. മനസ്സും ശരീരവും ആരോഗ്യത്തോടെ നിലനിർത്താൻ ആവശ്യമായ കാര്യങ്ങൾ പരിശീലന സെന്ററുകളിൽ ഒരുക്കണം. വിനോദത്തിനും സമയം നൽകണം. പഠനത്തിന് ഇടവേളകൾ നൽകണം. ഇടവേള ഒരിക്കലും സമയനഷ്ടമല്ല, ഊർജം നിലനിർത്താനുള്ള വേളകളാണ്. മാതാപിതാക്കളുമായി സംസാരിക്കാനും അവസരം നൽകണം. വിഷാദം, അമിത ഉത്കണ്ഠ തുടങ്ങിയവ ഉള്ള കുട്ടികളെ കണ്ടെത്തി പ്രത്യേക കൗൺസലിങ് നൽകേണ്ടതും അത്യാവശ്യമാണ്’’, വിജിത പ്രേംസുന്ദർ പറയുന്നു.

∙ മാതാപിതാക്കൾ കുട്ടിയെ അറിയണം, കുട്ടികൾ സ്വയം അറിയണം

മാതാപിതാക്കളുടെയോ കുട്ടിയുടെയോ ആഗ്രഹത്തിന് അനുസരിച്ചല്ല, മറിച്ച് കുട്ടിയുടെ കഴിവ്, അഭിരുചി, വ്യക്തിത്വം, ആരോഗ്യം, കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി തുടങ്ങിയ ഘടകങ്ങളെല്ലാം പരിഗണിച്ചു വേണം പത്താം ക്ലാസിനു ശേഷമുള്ള കോഴ്സ് തീരുമാനിക്കാനെന്ന് പറയുന്നു കരിയർ ഗൈഡൻസ് വിദഗ്ധനായ ജലീഷ് പീറ്റർ. ‘‘കുട്ടികളെ അറിഞ്ഞല്ല കരിയർ തീരുമാനിക്കുന്നത് എന്നതുകൊണ്ടാണ് പലപ്പോഴും പഠനം സമ്മർദവും ഭാരവുമൊക്കെയായി മാറുന്നത്. തിരഞ്ഞെടുക്കുന്ന കോഴ്സ് പഠിക്കാനും പഠനം കഴിഞ്ഞാൽ ലഭ്യമാകുന്ന ജോലിചെയ്യാനും ആവശ്യമായ കഴിവ് ഉണ്ടോ എന്നതും വളരെ പ്രധാനമാണ്. രക്തംകണ്ടാൽ തലകറങ്ങുന്നവർ നഴ്സിങ് കോഴ്സിനു ചേർന്നിട്ടു കാര്യമില്ലല്ലോ.

മാതാപിതാക്കൾ കുട്ടിയെ അറിയണം, കുട്ടികൾക്കു സ്വയം തിരിച്ചറിവും വേണം. കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ മാതാപിതാക്കൾ, കുട്ടി, ഇതുവരെ പഠിപ്പിച്ച അധ്യാപകർ എന്നിവർക്കു ചർച്ചചെയ്തു തീരുമാനിക്കാൻ സാധിച്ചാൽ ഗുണം ചെയ്യും. സിലബസ് മാത്രമല്ല സമ്മർദമുണ്ടാക്കുന്നത്. കടം വാങ്ങിയും വായ്പയെടുത്തുമൊക്കെ കുട്ടികളെ കോഴ്സിനു ചേർക്കുമ്പോൾ അതേക്കുറിച്ചുള്ള ആശങ്കകൾ കൂടി കുട്ടികളെ മാനസികമായി പ്രയാസത്തിലാക്കുന്നുണ്ട്. പഠനം മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്നു തിരിച്ചറി‍ഞ്ഞാലും പിന്മാറാൻ കഴിയാത്ത സാഹചര്യം കൂടിയാണ് ഇത്തരം ബാധ്യതകൾ കുട്ടികളിൽ സൃഷ്ടിക്കുന്നത്. ഇഷ്ടപ്പെട്ടു ചേരുന്ന കോഴ്സിൽ തുടരാനുള്ള ഇച്ഛാശക്തിയും ആത്മവിശ്വാസവും കുട്ടിക്കും വേണം. പഠനവും വിജയവും വളരെ എളുപ്പമാണെന്ന ധാരണ വേണ്ട. എങ്കിലും ഒരുതരത്തിലും മുന്നോട്ടുപോകാൻ സാധ്യമല്ലെന്ന് തീർച്ചയായാൽ അവിടെ ഉപേക്ഷിക്കാനുള്ള തന്റേടവും കുട്ടികൾക്കു വേണം. അഡ്ജസ്റ്റ്മെന്റിലൂടെ മുന്നോട്ടുപോകേണ്ടതല്ല പഠനവും ജോലിയും’’, അദ്ദേഹം പറയുന്നു. 

2022ൽ  കേരളത്തിലെ പ്രമുഖ സർക്കാർ മെഡിക്കൽ കോളജിൽ മെറിറ്റിൽ അഡ്മിഷൻ ലഭിച്ച കുട്ടി മൂന്നു മാസം കഴിഞ്ഞപ്പോൾ പഠനം അവസാനിപ്പിക്കുകയും മലപ്പുറം ജില്ലയിലെ എയ്ഡഡ് കോളജിൽ ബിഎ ഇക്കണോമിക്സിനു ചേരുകയും ചെയ്ത സംഭവമുണ്ടായത് ഉദാഹരണമായി ജലീഷ് പീറ്റർ ചൂണ്ടിക്കാട്ടുന്നു. ‘‘കുട്ടിയും രക്ഷിതാക്കളും കരിയർ വിദഗ്ധന്റെ സഹായത്തോടെ ധീരമായ തീരുമാനം കൈക്കൊള്ളുകയായിരുന്നു. എൻട്രൻസ് കോച്ചിങ് കച്ചവടമായി മാറിയതിന്റെ കൂടി ഫലമാണ് കോട്ടയിൽനിന്നു കേൾക്കുന്ന ആത്മഹത്യാ വാർത്തകൾ. കോട്ടയിൽ മാത്രമല്ല, നമ്മുടെ നാട്ടിലെ സ്ഥിതിയും വ്യത്യസ്തമല്ല. എൻട്രൻസ് കോച്ചിങ്ങിനുള്ള സൗകര്യം സ്കൂളുകളിൽ തന്നെ ഒരുക്കുക എന്നതാണ് ഇതിനുള്ള പ്രതിവിധി. കുട്ടികളുടെ സമ്മർദം കുറയ്ക്കാനും പഠനമികവുള്ള എല്ലാ കുട്ടികൾക്കും അവസരമൊരുക്കാനും ഇതിലൂടെ സാധിക്കും’’, ജലീഷ് പീറ്റർ പറയുന്നു. 

English Summary: Authorities Take Steps to Prevent Suicide as 26 students Lost Their Lives This Year. What is Happening in Kota?