അവിഭക്ത ആന്ധ്രപ്രദേശിലെ ജഗണ്ണപേട്ടയിലെ സർക്കാർ റെസിഡൻഷ്യൽ സ്കൂളിൽനിന്ന് പത്താം ക്ലാസ് പൂർത്തിയാക്കി നക്സൽ പ്രസ്ഥാനത്തിൽ ചേർന്ന് കാട് കയറുമ്പോൾ ഡി.അനസൂയയ്ക്ക് പ്രായം 14. ആദിവാസികൾ നേരിടുന്ന അനീതിക്ക് എതിരെ പോരാടുകയായിരുന്നു ലക്ഷ്യം. കാലം നാലുപതിറ്റാണ്ടു കടക്കുമ്പോൾ തെലങ്കാന മന്ത്രിസഭയിലെ പഞ്ചായത്ത് രാജ്, ഗ്രാമീണ വികസന, വനിത–ശിശുക്ഷേമ വകുപ്പ് മന്ത്രിയായി അവരുണ്ട്, ഡോ.ഡി.അനസൂയ എന്ന നാട്ടുകാരുടെ സീതക്ക. സത്യപ്രതി‍ജ്‍ഞ ചടങ്ങിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കഴിഞ്ഞാൽ ഏറ്റവുമധികം കയ്യടി വാങ്ങിക്കൂട്ടിയ നേതാവ്. പൊലീസ് വെടിവയ്പിൽ ഒപ്പമുള്ളവരെ രക്ഷിക്കാൻ മുറിവേറ്റ ശരീരവുമായി കിതച്ചോടിയ നക്സൽ കമാൻഡറിൽനിന്ന് മന്ത്രിപദം വരെ സീതക്ക താണ്ടിയ ജീവിതവഴികൾ സിനിമാക്കഥകൾക്കുമപ്പുറമാണ്. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ. ചന്ദ്രശേഖര റാവുവിന്റെ ബിആർഎസിന് (പഴയ ടിആർഎസ്) ഒപ്പം തെലങ്കാന നിന്നപ്പോഴും അനസൂയ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചു കയറി. 2023ലാകട്ടെ കെഎസിആറിനെ വീഴ്ത്താൻ മുന്നിൽ നിന്ന് പോരാടുകയും ചെയ്തു. ഒരു മണ്ഡലത്തിൽ മാത്രം ഒതുങ്ങേണ്ടതല്ല സീതക്കയുടെ പ്രവർത്തനം എന്ന് കോൺഗ്രസിന് ബോധ്യപ്പെട്ടതോടെയാണ് അവർ മന്ത്രിസ്ഥാനത്തേക്ക് വരുന്നത്. മന്ത്രിസഭയിലെ ഏറ്റവുമധികം വിദ്യാഭ്യാസ യോഗ്യതയുള്ളവരിൽ ഒരാൾ കൂടിയാണ് സീതക്ക. ഒരുഘട്ടത്തിൽ, സീതക്കയെ മുഖ്യമന്ത്രിയായിപ്പോലും പരിഗണിക്കാവുന്നതാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറയുകയും ചെയ്തു. എങ്ങനെയാണ് ജഗണ്ണപേട്ടയിലെ അനസൂയ ഒരു നാടിന്റെ സീതക്കയായത്? വെല്ലുവിളികളെല്ലാം മറികടന്ന് സീതക്ക എങ്ങനെയാണ് തെലങ്കാനയിൽ മന്ത്രിയായത്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അവിഭക്ത ആന്ധ്രപ്രദേശിലെ ജഗണ്ണപേട്ടയിലെ സർക്കാർ റെസിഡൻഷ്യൽ സ്കൂളിൽനിന്ന് പത്താം ക്ലാസ് പൂർത്തിയാക്കി നക്സൽ പ്രസ്ഥാനത്തിൽ ചേർന്ന് കാട് കയറുമ്പോൾ ഡി.അനസൂയയ്ക്ക് പ്രായം 14. ആദിവാസികൾ നേരിടുന്ന അനീതിക്ക് എതിരെ പോരാടുകയായിരുന്നു ലക്ഷ്യം. കാലം നാലുപതിറ്റാണ്ടു കടക്കുമ്പോൾ തെലങ്കാന മന്ത്രിസഭയിലെ പഞ്ചായത്ത് രാജ്, ഗ്രാമീണ വികസന, വനിത–ശിശുക്ഷേമ വകുപ്പ് മന്ത്രിയായി അവരുണ്ട്, ഡോ.ഡി.അനസൂയ എന്ന നാട്ടുകാരുടെ സീതക്ക. സത്യപ്രതി‍ജ്‍ഞ ചടങ്ങിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കഴിഞ്ഞാൽ ഏറ്റവുമധികം കയ്യടി വാങ്ങിക്കൂട്ടിയ നേതാവ്.

പൊലീസ് വെടിവയ്പിൽ ഒപ്പമുള്ളവരെ രക്ഷിക്കാൻ മുറിവേറ്റ ശരീരവുമായി കിതച്ചോടിയ നക്സൽ കമാൻഡറിൽനിന്ന് മന്ത്രിപദം വരെ സീതക്ക താണ്ടിയ ജീവിതവഴികൾ സിനിമാക്കഥകൾക്കുമപ്പുറമാണ്. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ. ചന്ദ്രശേഖര റാവുവിന്റെ ബിആർഎസിന് (പഴയ ടിആർഎസ്) ഒപ്പം തെലങ്കാന നിന്നപ്പോഴും അനസൂയ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചു കയറി. 2023ലാകട്ടെ കെഎസിആറിനെ വീഴ്ത്താൻ മുന്നിൽ നിന്ന് പോരാടുകയും ചെയ്തു. 

ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പം സീതക്ക. (Photo Credit: X/Dansari Seethakka)
ADVERTISEMENT

ഒരു മണ്ഡലത്തിൽ മാത്രം ഒതുങ്ങേണ്ടതല്ല സീതക്കയുടെ പ്രവർത്തനം എന്ന് കോൺഗ്രസിന് ബോധ്യപ്പെട്ടതോടെയാണ് അവർ മന്ത്രിസ്ഥാനത്തേക്ക് വരുന്നത്. മന്ത്രിസഭയിലെ ഏറ്റവുമധികം വിദ്യാഭ്യാസ യോഗ്യതയുള്ളവരിൽ ഒരാൾ കൂടിയാണ് സീതക്ക. ഒരുഘട്ടത്തിൽ, സീതക്കയെ മുഖ്യമന്ത്രിയായിപ്പോലും പരിഗണിക്കാവുന്നതാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറയുകയും ചെയ്തു. എങ്ങനെയാണ് ജഗണ്ണപേട്ടയിലെ അനസൂയ ഒരു നാടിന്റെ സീതക്കയായത്? വെല്ലുവിളികളെല്ലാം മറികടന്ന് സീതക്ക എങ്ങനെയാണ് തെലങ്കാനയിൽ മന്ത്രിയായത്?

∙ നക്സലാവുന്നത് പതിനാലാം വയസ്സിൽ

ഛത്തീസ്ഗഡിനോട് അതിർത്തി പങ്കിടുന്ന ജഗണ്ണപേട്ടയിൽ ഒരു സാധാരണ ആദിവാസി കുടുംബത്തിലായിരുന്നു ദൻസരി അനസൂയയുടെ ജനനം. കുടുംബത്തിലെ ഏറ്റവും ഇളയ മകൾ. അനസൂയ ഉൾപ്പെടുന്ന ഗട്ടി കോയ എന്ന ആദിവാസി വിഭാഗം കടുത്ത സാമ്പത്തിക–സാമൂഹിക അവഗണകൾ നേരിടുന്ന എഴുപതുകളിലാണ് അനസൂയയുടെ ബാല്യം കടന്നു പോകുന്നത്. സർക്കാരുകളിൽനിന്നും ഭൂപ്രഭുക്കന്മാരിൽനിന്നും കടുത്ത അവഗണന നേരിടുന്ന ആദിവാസികൾക്കിടയിൽ അക്കാലത്ത് നക്സലൈറ്റ് പ്രസ്ഥാനങ്ങളിൽപ്പെട്ടവർക്ക് വലിയ സ്വാധീനശക്തിയുണ്ടായിരുന്നു. 

അനസൂയ നക്സൽ നാളുകളിൽ (Photo from Archive)

നക്സൽ നേതാക്കന്മാരെ ‘അണ്ണ’ എന്ന് അവർ സ്നേഹത്തോടെ വിളിച്ചു. അണ്ണന്മാർക്കൊപ്പം പ്രവർത്തിക്കുക എന്നതും അവകാശങ്ങൾക്കുവേണ്ടി പോരാടുക എന്നതും അവർക്കിടയിൽ അസ്വാഭാവികവുമായിരുന്നില്ല. മുളുഗു ഗവ.ഗേൾസ് റെസിഡൻഷ്യൽ സ്കൂളിൽനിന്ന് പത്താം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കിയ അനസൂയ നക്സൽ പ്രസ്ഥാനത്തിനൊപ്പം ചേർന്ന് തോക്കെടുക്കുമ്പോൾ പ്രായം 14. ഗുണനിലവാരമുള്ള ഭക്ഷണത്തിനു വേണ്ടി സ്കൂൾ ഹോസ്റ്റലിൽ സമരം ചെയ്ത ചരിത്രമുള്ള അനസൂയയുടെ ആ തീരുമാനം വീട്ടുകാർക്ക് വലിയ അതിശയമൊന്നും ഉണ്ടാക്കിയിരിക്കാൻ ഇടയില്ല. അനസൂയയുടെ സഹോദരൻ ശംഭയ്യ അതിനോടകംതന്നെ നക്സൽ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു.

ADVERTISEMENT

∙ അറസ്റ്റിലാവുമ്പോൾ ഗർഭിണി, ദത്തു കൊടുത്ത മകൻ

അനസൂയയുടെ ബന്ധുവും പിന്നീട് ഭർത്താവുമായ നക്സൽ രാമുവിന്റെ പ്രചോദനം കൂടിയുണ്ടായിരുന്നു ‘ജനശക്തി’ നക്സൽ പ്രസ്ഥാനത്തിന്റെ ഭാഗമാവാനുള്ള തീരുമാനത്തിനു പിന്നിൽ. നക്സൽ കാലത്ത് അപരനാമമിടുമ്പോൾ, രാമുവിന്റെ പേരിനൊപ്പം ചേർന്ന് അനസൂയ സീതയായി മാറി. അക്കയെന്ന വിളി കൂടി ഒപ്പം ചേർന്നപ്പോൾ അനസൂയ എല്ലാവരുടെയും സീതക്കയായി. 1980കളുടെ അവസാനം ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുമ്പോൾ അനസൂയ ഗർഭിണിയാണ്. കുറച്ചുനാളത്തെ ജയിൽവാസത്തിനു ശേഷം കാട്ടിലേക്ക് തന്നെ തിരികെ പോയെങ്കിലും പ്രസ്ഥാനവും കാനനവാസവും കുട്ടിയെ വളർത്തലും ഒന്നിച്ചു കൊണ്ടുപോകാനാവാത്തതിനാൽ അനസൂയയ്ക്ക് മകനെ ദത്തു നൽകേണ്ടി വന്നു.

മുളുഗുവിൽ പ്രചാരണത്തിനിടെ വോട്ടർമാരെ അഭിവാദ്യം ചെയ്യുന്ന സീതക്ക. ചിത്രം: മനോരമ

രണ്ട് മാസമായിരുന്നു അന്ന് മകൻ സൂര്യയുടെ പ്രായം. അനസൂയയ്ക്ക് അന്ന് ഇരുപത് വയസ്സ് ആയിട്ടില്ല. നക്സൽ പ്രസ്ഥാനത്തിന്റെ കരുത്തുള്ള മുഖമായി മാറുമ്പോഴും ഗ്രാമങ്ങളിൽ കുട്ടികളോട് ഇടപഴകാനും പാട്ടുകൾ പാടാനും അനസൂയയ്ക്ക് ഇഷ്ടമായിരുന്നു. മകനെ ദത്തു കൊടുത്തതിന്റെ വേദനയായിരിക്കാം അതിന്റെ പിന്നിലെന്നും ജനശക്തിയുടെ സാംസ്കാരിക വിഭാഗം പ്രവർത്തകനായിരുന്ന ചൈതന്യ തുമ്മല പിൽക്കാലത്ത് മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. പക്ഷേ, ഇത്തരം വൈകാരികതകളൊന്നും സീതക്കയുടെ പ്രവർത്തനത്തിന് വിഘാതമായിരുന്നില്ല. 25–ാം വയസ്സിൽ പൊലീസ് വെടിവയ്പിൽ പരുക്കേറ്റിട്ടും ചോരയൊലിച്ച ശരീരവുമായി, തന്റെ സംഘത്തിൽപ്പെട്ട 10 പേരെയും സുരക്ഷിത തീരത്തെത്തിച്ച നക്സലൈറ്റ് കമാൻഡർ സീതക്ക പ്രസ്ഥാനത്തിന്റെ ഉയിരായിരുന്നു.

∙ ഒടുവിൽ കീഴടങ്ങൽ

ADVERTISEMENT

നക്സൽ പ്രസ്ഥാനത്തിൽ ചേർന്ന് 11 വർഷത്തിനു ശേഷമാണ് 26–ാം വയസ്സിൽ സർക്കാരിന്റെ ‘പൊതുമാപ്പ് പദ്ധതി’യുടെ ഭാഗമായി സീതക്ക കീഴടങ്ങുന്നത്. നക്സൽ പ്രവർത്തനങ്ങളോടുള്ള ആഭിമുഖ്യം നഷ്ടപ്പെട്ടതാണ് കീഴടങ്ങാൻ കാരണമെന്നാണ് ഒരു വിഭാഗത്തിന്റെ വാദമെങ്കിലും പാർട്ടിയിലെ ഭിന്നതകളാണ് ആ തീരുമാനത്തിലേക്ക് എത്തിച്ചതെന്നാണ് സീതക്കയുടെ വിശദീകരണം. പല നേതാക്കളുടെയും നേതൃത്വത്തിൽ പുതിയ പാർട്ടികൾ രൂപീകരിക്കപ്പെടുകയും അംഗസംഖ്യ കുറയുകയും ചെയ്തതോടെ പ്രവർത്തനം ദുഷ്ക്കരമായതാണ് കീഴടങ്ങലിലേക്ക് നയിച്ചത്. ആയുധം ഉപേക്ഷിച്ച് സീതക്ക പുറംലോകത്തേക്ക് വരുമ്പോൾ മകന് 6 വയസ്സായിരുന്നു പ്രായം.

സീതക്ക തന്റെ മണ്ഡലത്തിലെ ജനങ്ങളോടൊപ്പം. (Photo Credit : Instagram/ Seethakka MLA)

പിൽക്കാലത്ത് വേർപിരിഞ്ഞ ഭർത്താവ് രാമു അപ്പോഴും നക്സൽ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. ഭർത്താവിനെയും സഹോദരനെയും പിന്നീടുണ്ടായ പൊലീസ് ഏറ്റുമുട്ടലിൽ അവർക്ക് നഷ്ടപ്പെടുകയും ചെയ്തു. കീഴടങ്ങുമ്പോൾ മൂന്നു മാസത്തെ ജയിൽ വാസമാണ് സീതക്കയ്ക്ക് മുന്നിലുണ്ടായിരുന്നത്. അത് പൂർത്തിയാക്കിയ സീത ആദിവാസികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ‘യാക്ഷി’ എന്ന എൻജിഒയുടെ ഭാഗമായി. 2500 രൂപയായിരുന്നു ആദ്യ ശമ്പളം. പത്താം ക്ലാസിൽ അവസാനിച്ച വിദ്യാഭ്യാസം അക്കാലത്ത് സീത തുടർന്നു. നിയമപഠനവും പൂർത്തിയാക്കി.

കുട്ടിക്കാലത്ത് ഞാനൊരിക്കലും നക്സലൈറ്റാകുമെന്ന് കരുതിയതല്ല. നക്സലൈറ്റായിരിക്കുമ്പോള്‍ അഭിഭാഷകയാകുമെന്നും. അഭിഭാഷകയായിരുന്ന കാലത്ത് എംഎല്‍എയാകുമെന്ന സ്വപ്നവും ഉണ്ടായിരുന്നില്ല. പിന്നീട് പിഎച്ച്ഡി എടുക്കുമെന്നും കരുതിയതല്ല. പക്ഷേ, നിങ്ങള്‍ക്കിനിയെന്നെ ഡോക്ടര്‍ ദനസരി അനസൂയയെന്ന് ധൈര്യമായി വിളിക്കാം.

അഭിഭാഷകയായി ജീവിതം തുടരാനായിരുന്നു ആഗ്രഹം. ആദിവാസികളെ കള്ളക്കേസിൽ കുടുക്കുന്നത് എങ്ങനെയെന്ന് കണ്ടുപരിചയമുള്ള സീത തന്റെ നിയമ ബിരുദം ഉപയോഗിച്ചതും ആദിവാസികളുടെ ക്ഷേമത്തിനു വേണ്ടിയായിരുന്നു. എൻജിഒയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി ആദിവാസി ഊരുകളിൽ അങ്ങോളമിങ്ങോളം സഞ്ചരിക്കുകയും വേണ്ട സഹായങ്ങൾ എത്തിച്ചു കൊടുക്കുകയും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെപ്പറ്റി ബോധവൽക്കരിക്കുകയു ചെയ്തുകൊണ്ട് ആദിവാസികൾക്കു വേണ്ടി ഒരിക്കൽ തോക്കെടുത്ത സീതക്ക അവരുടെ സീതക്കയായിതന്നെ തുടർന്നു. പക്ഷേ, ആദിവാസി സമൂഹത്തിന് നിഷേധിക്കപ്പെടുന്ന പലതും നേടിയെടുക്കാൻ എൻജിഒയുടെ മേൽവിലാസം മാത്രം പോരെന്ന തിരിച്ചറിവാണ് അനസൂയയ്ക്കു രാഷ്ട്രീയത്തിലേക്കുള്ള വഴി തുറക്കുന്നത്.

സീതക്ക ഗ്രാമങ്ങളിലേക്കുള്ള യാത്രയ്ക്കിടെ . (Photo Credit: Instagram/ Seethakka MLA)

∙ ആദ്യം തോൽവി, പിന്നെ സ്വന്തം എംഎൽഎ

2004 ലാണ് തെലുഗു ദേശം പാർട്ടി (ടിഡിപി) ടിക്കറ്റിൽ സീതക്കയുടെ രാഷ്ട്രീയ പ്രവേശം. പട്ടികവർഗ സംവരണ മണ്ഡലമായ മുളുഗുവിൽ കന്നിയങ്കത്തിൽ കോൺഗ്രസിന്റെ സിറ്റിങ് എംഎൽഎ ആയിരുന്ന വീരയ്യയോട് സീതക്ക തോറ്റു. 2003 ൽ തെലുഗു ദേശം പാർട്ടി നേതാവായ ചന്ദ്രബാബു നായിഡുവിനെതിരെ പിപ്പീൾസ് വാർ ഗ്രൂപ്പ് എന്ന നക്സൽ ഗ്രൂപ്പ് നടത്തിയ ആക്രമണവും തിരഞ്ഞെടുപ്പിൽ സീതക്കയ്ക്ക് തിരിച്ചടിയായിരുന്നു. പക്ഷേ, 2009 ൽ വീണ്ടും ടിഡിപി ടിക്കറ്റിൽ മത്സരിച്ച് വീരയ്യയോട് 18,775 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 

2014 ൽ വീണ്ടും ടിഡിപി സ്ഥാനാർഥിയായി അതേ മണ്ഡലത്തിൽ സീതക്ക ജനവിധി തേടി. തെലങ്കാന രൂപീകരണത്തിനു ശേഷമുള്ള ആ തിരഞ്ഞെടുപ്പിൽ തെലങ്കാന രാഷ്ട്രസമിതിക്ക് ഒപ്പമായിരുന്നു ജനം. തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും മുളുഗു മണ്ഡലത്തിലെ ജനങ്ങൾക്കൊപ്പം സീതക്ക ഉണ്ടായിരുന്നു. ഇപ്പോഴത്തെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും സീതക്കയും പിന്നീട് തെലുഗു ദേശം പാർട്ടി വിട്ട് കോൺഗ്രസിലേക്ക് ചേക്കേറുന്നത് ഒരേ കാലത്താണ്. ടിഡിപിയിൽ അർഹിക്കുന്ന പരിഗണന ലഭിക്കാത്തതായിരുന്നു ആ മാറ്റത്തിന് പിന്നിൽ.

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പം സീതക്കയും മാതാപിതാക്കളും. (Photo Credit: X/Dansari Seethakka)

2018 ൽ കോൺഗ്രസ് ടിക്കറ്റിൽ അതേ മണ്ഡലത്തിൽ സീതക്ക വീണ്ടും സ്ഥാനാർഥിയായി. ടിആർസ് 88 സീറ്റുകൾ നേടി വമ്പൻ വിജയം നേടിയ തിരഞ്ഞെടുപ്പായിരുന്നിട്ടും മുളുഗുവിൽ ടിആർഎസിന്റെ സിറ്റിങ് എംഎൽഎയ്ക്ക് എതിരെ 22,671 വോട്ടുകൾക്കായിരുന്നു സീതക്കയുടെ വിജയം. തെലങ്കാനയിലെ ഏറ്റവും വലിയ മണ്ഡലങ്ങളിൽ ഒന്നായ മുളുഗുവിൽ 2023 ൽ ഭൂരിപക്ഷം 33,700 ആയി ഉയർത്തിയാണ് സീതക്ക ജനകീയമുഖം അരക്കിട്ടുറപ്പിച്ചത്. തെലങ്കാനയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പരിഗണിക്കാവുന്ന ആളാണ് സീതക്ക എന്ന് തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് രേവന്ത് റെഡ്ഡി പറഞ്ഞത് വലിയ ചർച്ചയായിരുന്നു. രേവന്തിനെ തള്ളി കോൺഗ്രസ് നേതാക്കൾതന്നെ രംഗത്തുവരികയും ചെയ്തു. പക്ഷേ, പ്രചാരണ സമയത്ത് സീതക്ക മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു, ‘‘കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഞാൻ മന്ത്രിയാവും.’’

മുളുഗുവിൽ പ്രചാരണത്തിനിടെ വോട്ടർമാരെ അഭിവാദ്യം ചെയ്യുന്ന ടി.അനസൂയ (സീതക്ക). ചിത്രം: മനോരമ

∙ ഇനി നിങ്ങൾക്കെന്നെ വിളിക്കാം, ഡോ.അനസൂയ

ഒസ്മാനിയ സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ 51–ാം വയസ്സിൽ ഡോക്ടറേറ്റ് നേടി, പഠനത്തിന് പ്രായമൊരു തടസ്സമല്ല എന്ന മാതൃക കൂടി സീതക്ക കാട്ടിക്കൊടുത്തു. താൻ കൂടി ഉൾപ്പെടുന്ന ഗൊട്ടി കോയ ആദിവാസി വിഭാഗത്തിന്റെ സാമൂഹിക പിന്നാക്കവസ്ഥായിരുന്നു സീതക്കയുടെ ഗവേഷണ വിഷയം. സർക്കാരുകൾ പൂർണമായി അവഗണിച്ച, ഒരാനുകൂല്യവും ലഭിക്കാത്ത വിഭാഗമാണ് ഇവരെന്നും സാമൂഹിക പിന്നാക്കാവസ്ഥ സംബന്ധിച്ച പഠനം പുസ്തകമാക്കി സംസ്ഥാന സർക്കാരിനും പ്രസിഡന്റിനും സമർപ്പിക്കുമെന്നും സീതക്ക അന്ന് പറഞ്ഞിരുന്നു. 2012 മുതൽ ഗവേഷണം ഒരു മോഹമായിരുന്നെങ്കിലും എംഎൽഎ എന്ന തിരക്കുകൾ കാരണം നീണ്ടുപോകുകയായിരുന്നു.

തെലങ്കാനയിൽ കോൺഗ്രസ് നടത്തിയ വിജയഭേരി യാത്രയുടെ വേദിയിൽ സോണിയ ഗാന്ധിക്കൊപ്പം സീതക്ക. (Photo credit: X/INC Telangana)

‘‘കുട്ടിക്കാലത്ത് ഞാനൊരിക്കലും നക്സലൈറ്റാകുമെന്ന് കരുതിയതല്ല. നക്സലൈറ്റായിരിക്കുമ്പോള്‍ അഭിഭാഷകയാകുമെന്നും. അഭിഭാഷകയായിരുന്ന കാലത്ത് എംഎല്‍എയാകുമെന്നും സ്വപ്നവും ഉണ്ടായിരുന്നില്ല. പിന്നീട് പിഎച്ച്ഡി എടുക്കുമെന്നും കരുതിയതല്ല. പക്ഷേ, നിങ്ങള്‍ക്കിനിയെന്നെ ഡോക്ടര്‍ ദനസരി അനസൂയയെന്ന് ധൈര്യമായി വിളിക്കാം’’ എത്രയോ പേർക്ക് പ്രചോദനമാകാൻ, ചരിത്രത്തിലേക്ക് എഴുതിച്ചേർത്ത ആ ദിവസത്തിൽ സീതക്ക സമൂഹമാധ്യമത്തില്‍ കുറിച്ചതങ്ങനെയായിരുന്നു. ഒരിക്കൽ ആദിവാസികൾക്കു വേണ്ടി തോക്കെടുക്കുകയാണ് ചെയ്തതെങ്കിൽ പിന്നീട് പ്രശ്നങ്ങൾ പഠിച്ച് അവതരിപ്പിക്കുകയും പരിഹാരമുണ്ടാക്കുകയും ചെയ്ത ജനകീയ നേതാവിലേക്കുള്ള യാത്ര മുഴുവൻ കാച്ചിക്കുറുക്കിയ വാക്കുകൾ. ഒസ്മാനിയ സർവകലാശാലയ്ക്കു മുന്നിൽ നിന്ന് സീതക്കയ്ക്കൊപ്പം നാലു പൊലീസുകാർ പോസ് ചെയ്ത ചിത്രം അന്ന് ഏറെ ചർച്ചയാവുകയും ചെയ്തു.

∙ അന്ന് അവർ എന്റെ വിശപ്പകറ്റി, ഇന്ന് ഞാനും

കോവിഡ്‌കാലത്ത് രാജ്യമൊട്ടാകെ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ആദിവാസി ഊരുകളുടെ വിശപ്പകറ്റാൻ സീതക്ക 40 ദിവസത്തിലധികം തുടർച്ചയായി നടന്നു തീർത്തത് ആയിരത്തോളം കിലോമീറ്ററുകളാണ്. തെലങ്കാനയിലെ 42 ഡിഗ്രി പൊള്ളുന്ന ചൂടിൽ മണ്ഡലത്തിലെ 356 ആദിവാസി ഗ്രാമങ്ങളിലും കുടിലുകളിലും സീതക്കയുടെ നേതൃത്വത്തിൽ ഭക്ഷണവസ്തുക്കളെത്തിച്ചു. തലയിൽ തോർത്ത് കെട്ടി, സാരി മടക്കിക്കുത്തി വലിയ ചാക്ക് നിറയെ പലചരക്ക് വസ്തുക്കൾ തോളിലേറ്റി കാടും മലയും നടന്നു കയറുന്ന സീതക്കയുടെ ചിത്രങ്ങളും വിഡിയോകളും വലിയ ശ്രദ്ധ നേടിയിരുന്നു. ഗതാഗതം നിലച്ചതിനാൽ പലയിടത്തേക്കും ചെന്നെത്താൽ കാളവണ്ടികൾ മാത്രമായിരുന്നു ആശ്രയം.

കോവിഡ് കാലത്ത് തന്റെ മണ്ഡലത്തിലെ ഉൾപ്രദേശങ്ങളിലേക്ക് ഭക്ഷ്യവസ്തുക്കളുമായി നടന്നു നീങ്ങുന്ന സീതക്ക. (Photo Credit: Instagram/seethakka MLA)

‘‘അന്ന് ഒളിച്ചുകഴിയേണ്ടി വന്ന നക്സൽ കാലത്ത് ആദിവാസി ഗ്രാമങ്ങൾ എന്റെ വിശപ്പകറ്റി, ഇന്ന് ഞാനത് തിരികെ നൽകുകയാണ്’’ എന്നാണ് സീതക്ക അക്കാലത്തൊരിക്കൽ സമൂഹമാധ്യമത്തിൽ കുറിച്ചത്. മുതിർന്ന കോൺഗ്രസ് നേതാവ് ദി‌ഗ്‌വിജയ് സിങ് ഉൾപ്പെടെയുള്ളവർ സീതക്കയുെട വിഡിയോകൾ പങ്കുവച്ച് അഭിനന്ദനം രേഖപ്പെടുത്തിയിരുന്നു. കോവിഡ്‌കാലത്തെ ഈ പ്രവർത്തനങ്ങൾ ശ്രദ്ധ കിട്ടാനാണെന്ന വിമർശനം ഉയർന്നപ്പോൾ ചിത്രങ്ങൾ പുറത്തുവരുന്നതിനു മുൻപും ഇതു തന്നെയാണ് തന്റെ ശൈലി എന്നായിരുന്നു അവരുടെ മറുപടി. എല്ലാ ദിവസവും രാവിലെ ജനങ്ങളെ കാണാനും പരാതികൾ കേൾക്കാനും സമയം മാറ്റിവയ്ക്കുക, പാർട്ടി ഓഫിസിൽ അൽപ സമയം ചെലവഴിക്കുക, അതിനുശേഷം എല്ലാ ഗ്രാമങ്ങളും സന്ദർശിക്കുക എന്നതാണ് സീതക്കയുടെ രീതി.

∙ കെസിആറിനെതിരെ കോടതിയിൽ

രാഷ്ട്രീയത്തിൽ തന്റെ ശത്രു കെസിആർ ആണെന്നാണ് സീതക്ക പല തവണ ആവർത്തിച്ചിട്ടുള്ളത്. ആദിവാസിമേഖലയിലെ ജനക്ഷേമ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് തടഞ്ഞുവയ്ക്കുന്നു എന്നതാണ് പ്രധാന കാരണങ്ങളിലൊന്ന്. പലതവണ ഇതൊരു രാഷ്ട്രീയ പ്രശ്നമായി ഉയർത്തിക്കൊണ്ടുവന്നിട്ടും പരിഹാരമുണ്ടാവാഞ്ഞപ്പോൾ സീതക്ക ഒടുവിൽ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചാണ് തന്റെ മേഖലയിലേക്ക് ലഭിക്കേണ്ട ഫണ്ടിന്റെ കാര്യത്തിൽ തീരുമാനമുണ്ടാക്കിയത്. 2023 ലെ തിരഞ്ഞെടുപ്പിൽ തന്നെ തോൽപിക്കാനായി കോടികളാണ് മുളുഗു മണ്ഡലത്തിൽ ബിആർഎസ് മുടക്കിയതെന്നും വെട്ടുക്കിളികളെപ്പോലെ സാധാരണ ജനങ്ങളുടെ അടുത്തുകൂടി ആനുകൂല്യങ്ങൾക്ക് കമ്മിഷൻ വാങ്ങി അവരെ കൊള്ളയടിക്കുകയാണെന്നും കൂടി ആരോപണമുന്നയിച്ചിരുന്നു.

സീതക്ക തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ. (Photo credit: X/Dansari Seethakka)

2018 ൽ ആദിവാസി മേഖലയിൽ മുളുഗു അടക്കം രണ്ട് സീറ്റാണ് കോൺഗ്രസിന് ലഭിച്ചത്. ഭൂപൽപ്പള്ളിയിൽ നിന്നു ജയിച്ച വെങ്കട്ടരാമന റെഡ്ഡി പിന്നീട് ബിആർഎസിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഇവിടുത്തെ കോൺഗ്രസിന്റെ അനിഷേധ്യ നേതാവായി സീതക്ക മാറുകയും ചെയ്തു. ടിഡിപിയിൽ നിന്നെത്തി കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച സീതക്കയോട് അനിഷ്ടമുള്ള കോൺഗ്രസ് നേതാക്കളും ഈ മേഖലയിലുണ്ട്. ഇത് മുതലെടുക്കുകയായിരുന്നു ഇക്കുറി ബിആർഎസിന്റെ ലക്ഷ്യം. ‘ഓപറേഷൻ ആകർഷ്’ എന്ന പേരിൽ ബിആർഎസ് കൊണ്ടുവന്ന ആ തന്ത്രത്തെ, സീതക്ക തോൽപിച്ചത് കെഎസിആറിനെ വീഴ്ത്താൻ മുന്നിൽ നിന്നു കൊണ്ടാണ്.

നക്സൽ പാരമ്പര്യമുള്ള എതിർ സ്ഥാനാർഥിയെ നിർത്തി സീതക്കയെ വീഴ്ത്തുക എന്നതായിരുന്നു ഇക്കുറി ബിആർഎസിന്റെ തന്ത്രം. പക്ഷേ, ഭൂരിപക്ഷം ഉയർത്തിത്തന്നെ സീതക്ക വിജയിച്ചു.

∙ മത്സരം നക്സലൈറ്റുകൾ തമ്മിൽ

മുളുഗു മണ്ഡലത്തിൽ ഇക്കുറി ബിആർഎസിന്റെ സ്ഥാനാർഥി ഇരുപത്തിയാറുകാരിയായ ബഡേ നാഗജ്യോതി ആയിരുന്നു. പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നക്സലൈറ്റ് നേതാവ് നാഗേശ്വർ റാവു എന്ന ‘പ്രഭാകരൻ അണ്ണ’യുടെ മകൾ. പീപ്പിൾസ് വാർ ഗ്രൂപ്പ് എന്ന നക്സൽ പ്രസ്ഥാനത്തിന്റെ അമരക്കാരായിരുന്ന നാഗജ്യോതിയുടെ അച്ഛൻ മുളുഗുവിലെ ജനങ്ങൾക്ക് പരിചിതരായിരുന്നു. ‘‘അനസൂയ ആളുകളെ കൊന്നിട്ടുണ്ട്. എന്റെ അച്ഛൻ ആരെയും കൊന്നിട്ടില്ല, തെറ്റായ പാതയിൽ പോയവർക്ക് താക്കീത് നൽകുക മാത്രമാണ് ചെയ്തത്’’ എന്നായിരുന്നു നാഗജ്യോതി തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം പറഞ്ഞത്. നാഗജ്യോതിയുടെ അമ്മാവൻ ഇപ്പോഴും മാവോയിസ്റ്റ് പ്രവർത്തകനാണ്.

ഗൊട്ടി കോയ വിഭാഗത്തിലെ നക്സൽ പാരമ്പര്യമുള്ള രണ്ട് പേരുടെ പോരാട്ടത്തിനാണ് ഇക്കുറി മുളുഗു സാക്ഷ്യം വഹിച്ചത്. പക്ഷേ, മൂന്നു പതിറ്റാണ്ടിലധികം മുളുഗുവിൽ പ്രവർത്തിച്ച സീതക്കയെ ഒരു നക്സൽ നേതാവിന്റെ മകളെ മുൻനിർത്തി തോൽപ്പിക്കാമെന്ന ബിആർഎസിന്റെ മോഹം വെറുതെയായി. തെലങ്കാന മന്ത്രിസഭയുടെ സത്യപ്രതിഞ്ജ ചടങ്ങിൽ രേവന്ത് റെഡ്ഡി കഴിഞ്ഞാൽ ഏറ്റവുമധികം കയ്യടി കിട്ടിയ് ഡി.അനസൂയ എന്ന സീതക്കയ്ക്കാണ്. കൂട്ടത്തിലൊരാളായി ഒപ്പം നിന്ന്, കൈ പിടിച്ച് നേടിയെടുത്ത പിന്തുണയാണത്. നക്സലിസത്തോട് വിടപറഞ്ഞിട്ട് കാൽ നൂറ്റാണ്ടിലധികം കടന്നു പോയിട്ടും ഡോ.ദൻസരി അനസൂയ ഇപ്പോഴും സീതക്കയായി തന്നെ തുടരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിലുണ്ട് അതിന്റെ ഉത്തരം. 14 വയസ്സിൽ നക്സലൈറ്റാവുമ്പോഴും 52 വയസ്സിൽ വനിത ശിശുവികസന വകുപ്പ് മന്ത്രിയാകുമ്പോഴും സീതക്ക പോരാടുന്നത് ഒരേ ആവശ്യങ്ങൾക്കാണ്. 

English Summary:

From Naxal to Telangana Minister, Inspiring Life Journey of Seethakka

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT