മകളുടെ കല്യാണത്തിന് ജയിലിൽനിന്ന്; ‘നിങ്ങളുടെ അന്ത്യം ഞാൻ കാണും’: കെസിആറിനോട് മീശ പിരിച്ച് പകവീട്ടാൻ ‘മുഖ്യൻ’ രേവന്ത്?
മന്ത്രിയാകാൻ താൽപര്യമുണ്ടോ എന്നു ചോദിച്ചാൽ ഇല്ല ഞാനില്ലെന്നു പറയുന്നയാളാണ് രേവന്ത് റെഡ്ഡി. ആകുന്നെങ്കിൽ എനിക്കു മുഖ്യമന്ത്രിയാകാനാണ് താൽപര്യമെന്നു തുടർന്നും തുറന്നും പറയാൻ മടിയില്ലാത്തയാളുമാണ്. പരാജയവും തിരിച്ചടികളും വന്നാലും ഇളകാത്ത ആത്മവിശ്വാസത്തിന്റെ പേരു കൂടിയാണ് തെലങ്കാന രാഷ്ട്രീയത്തിന്റെ വരുംനാളുകൾ നിർണയിക്കുന്ന ഈ അൻപത്തിനാലുകാരൻ; തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രി. ഒരിക്കൽപോലും മന്ത്രിയാകാതെ മുഖ്യമന്ത്രിക്കസേരയിലെത്തുന്ന രേവന്ത് തെലങ്കാന രാഷ്ട്രീയത്തിൽ തന്റെ കസേര വലിച്ചിട്ടിരിക്കുമ്പോൾ മുൻഗാമിയും രാഷ്ട്രീയ എതിരാളിയുമായ കെ. ചന്ദ്രശേഖർ റാവുവെന്ന കെസിആറിന് ആധി കൂടും. രേവന്തിന്റെ രാഷ്ട്രീയ വളർച്ചയ്ക്കു പോലും കാരണമായ ആ പകയുടെ കഥയോട് ഇഴചേർന്നു കിടക്കുന്നു രേവന്തിന്റെ രാഷ്ട്രീയ ജീവിതവും. എങ്ങനെയാണ് രേവന്ത് രാഷ്ട്രീയത്തിലേക്ക് എത്തിയത്? അതിനു മുൻപ് എന്തായിരുന്നു അദ്ദേഹത്തിന്റെ ജോലി? തെലങ്കാനയുടെ രൂപീകരണവുമായി രേവന്തിന്റെ രാഷ്ട്രീയ നീക്കങ്ങൾ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? കെസിആറിനോടുള്ള അടങ്ങാത്ത പക സൂക്ഷിക്കുന്ന രേവന്ത് മുഖ്യമന്ത്രിയാകുമ്പോൾ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) പാർട്ടിക്ക് നെഞ്ചിടിക്കുന്നത് എന്തുകൊണ്ടാണ്? കോളജിൽ എബിവിപിക്കാരനായിരുന്ന രേവന്ത് എങ്ങനെ വർഷങ്ങൾക്കിപ്പുറം കോൺഗ്രസിന്റെ മുഖ്യമന്ത്രിയായി? തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം സഞ്ചരിച്ച ന്യൂഡൽഹി ബ്യൂറോയിലെ ചീഫ് റിപ്പോർട്ടർ റൂബിൻ ജോസഫ് എഴുതുന്നു...

മന്ത്രിയാകാൻ താൽപര്യമുണ്ടോ എന്നു ചോദിച്ചാൽ ഇല്ല ഞാനില്ലെന്നു പറയുന്നയാളാണ് രേവന്ത് റെഡ്ഡി. ആകുന്നെങ്കിൽ എനിക്കു മുഖ്യമന്ത്രിയാകാനാണ് താൽപര്യമെന്നു തുടർന്നും തുറന്നും പറയാൻ മടിയില്ലാത്തയാളുമാണ്. പരാജയവും തിരിച്ചടികളും വന്നാലും ഇളകാത്ത ആത്മവിശ്വാസത്തിന്റെ പേരു കൂടിയാണ് തെലങ്കാന രാഷ്ട്രീയത്തിന്റെ വരുംനാളുകൾ നിർണയിക്കുന്ന ഈ അൻപത്തിനാലുകാരൻ; തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രി. ഒരിക്കൽപോലും മന്ത്രിയാകാതെ മുഖ്യമന്ത്രിക്കസേരയിലെത്തുന്ന രേവന്ത് തെലങ്കാന രാഷ്ട്രീയത്തിൽ തന്റെ കസേര വലിച്ചിട്ടിരിക്കുമ്പോൾ മുൻഗാമിയും രാഷ്ട്രീയ എതിരാളിയുമായ കെ. ചന്ദ്രശേഖർ റാവുവെന്ന കെസിആറിന് ആധി കൂടും. രേവന്തിന്റെ രാഷ്ട്രീയ വളർച്ചയ്ക്കു പോലും കാരണമായ ആ പകയുടെ കഥയോട് ഇഴചേർന്നു കിടക്കുന്നു രേവന്തിന്റെ രാഷ്ട്രീയ ജീവിതവും.
എങ്ങനെയാണ് രേവന്ത് രാഷ്ട്രീയത്തിലേക്ക് എത്തിയത്? അതിനു മുൻപ് എന്തായിരുന്നു അദ്ദേഹത്തിന്റെ ജോലി? തെലങ്കാനയുടെ രൂപീകരണവുമായി രേവന്തിന്റെ രാഷ്ട്രീയ നീക്കങ്ങൾ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? കെസിആറിനോടുള്ള അടങ്ങാത്ത പക സൂക്ഷിക്കുന്ന രേവന്ത് മുഖ്യമന്ത്രിയാകുമ്പോൾ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) പാർട്ടിക്ക് നെഞ്ചിടിക്കുന്നത് എന്തുകൊണ്ടാണ്? കോളജിൽ എബിവിപിക്കാരനായിരുന്ന രേവന്ത് എങ്ങനെ വർഷങ്ങൾക്കിപ്പുറം കോൺഗ്രസിന്റെ മുഖ്യമന്ത്രിയായി? തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം സഞ്ചരിച്ച ന്യൂഡൽഹി ബ്യൂറോയിലെ ചീഫ് റിപ്പോർട്ടർ റൂബിൻ ജോസഫ് എഴുതുന്നു...
∙ രേവന്തിന്റെ വരവ്
‘ഞങ്ങളവതരിപ്പിക്കുന്ന പുതിയ താരം’ എന്ന അനൗൺസ്മെന്റ് കേട്ട് ആകാംക്ഷയോടെ കാത്തിരിക്കുന്നവരുടെ ഇടയിലേക്ക് വിനയപുരസരം കയറിവരുന്നൊരു തെലുങ്ക് സൂപ്പർ സ്റ്റാറാണ് രേവന്ത്. നേരത്തേ, ലോക്സഭയിലെ പ്രസ് ഗാലറിയിലിരുന്ന് അദ്ദേഹത്തിന്റെ പ്രകടനങ്ങൾ പലതവണ കണ്ടതാണ്. കഴിഞ്ഞ ഓഗസ്റ്റിൽ അവിശ്വാസപ്രമേയ ചർച്ചയ്ക്കിടെ ലോക്സഭയിലും ആവേശത്തോടെ സംസാരിച്ചു. അന്ന് പ്രസംഗംകൊണ്ട് അമിത് ഷായെ ചൂടുപിടിപ്പിച്ചു. മദ്യനയ അഴിമതി ഉന്നമിട്ട് ബിആർഎസിനെ (മുൻപ് തെലങ്കാന രാഷ്ട്ര സമിതി) ‘ലിക്വർ പാർട്ടി’യെന്ന് അധിക്ഷേപിച്ചു. സഭയിൽ തന്റെ മോശം ഹിന്ദിയെ പരിഹസിച്ച ധനമന്ത്രി നിർമലാ സീതാരാമനെതിരെ അതിരൂക്ഷമായ ഭാഷയിൽ തിരിച്ചടിച്ച ചരിത്രവും രേവന്തിനുണ്ട്. നടുത്തളത്തിലുള്ള കോൺഗ്രസിന്റെ പ്രതിഷേധത്തിലും അദ്ദേഹം മുന്നിൽ നിന്നു.
അറസ്റ്റ് ചെയ്ത് ജീപ്പിൽ കയറ്റുമ്പോൾ മീശപിരിച്ച രേവന്ത് ഉച്ചത്തിൽ വിളിച്ചു പറഞ്ഞതിനെക്കുറിച്ച് അന്നത്തെ പത്രവാർത്തകളുണ്ട്: ‘‘നിങ്ങളുടെ അന്ത്യം ഞാൻ കാണും, എന്റെ സമയം വരും’’ എന്നായിരുന്നത്രേ കെസിആറിനെതിരായ രേവന്തിന്റെ വെല്ലുവിളി.
തിരഞ്ഞെടുപ്പു പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെ അദ്ദേഹത്തെ നേരിൽക്കണ്ടിരുന്നു. തെലങ്കാന പത്രപ്രവർത്തക യൂണിയന്റെ മുഖാമുഖം പരിപാടിക്കിടെ എത്തിയപ്പോൾ യൂണിയന്റെ ഓഫിസ് മുറിയിൽ വച്ചായിരുന്നു അത്. കേരളത്തിലെ മാധ്യമപ്രവർത്തകനെന്നു പരിചയപ്പെടുത്തി സമീപിക്കുമ്പോൾ സുരക്ഷാ പൊലീസ് വിലങ്ങു നിന്നെങ്കിലും അദ്ദേഹം ശ്രദ്ധിച്ചു. അടുത്തേക്കുവിളിച്ചിരുത്തി. കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയത്തിൽ പിന്നാക്കക്കാർക്ക് അതൃപ്തിയുണ്ടല്ലോ എന്ന വിമർശനാത്മക ചോദ്യത്തോട് മുഖംതിരിക്കാതെ വിശദമായിത്തന്നെ മറുപടിയും നൽകി. പക്ഷേ, മുഖാമുഖം പരിപാടിയുടെ സംഘാടർ ഇടപെട്ടു. അദ്ദേഹത്തിനു പോകേണ്ടി വന്നു. സെക്രട്ടറിയെ വിളിച്ചു പരിചയപ്പെടുത്തി ഫോൺ നമ്പർ നൽകാനും ബാക്കി ഫോണിൽ സംസാരിക്കാമെന്നും വ്യക്തമാക്കി. എല്ലാവരെയും പരിഗണിക്കുകയെന്ന രാഷ്ട്രീയത്തിലെ പ്രാഥമിക പാഠം തിരിച്ചറിഞ്ഞുള്ള പെരുമാറ്റം നേരിട്ടറിഞ്ഞാണ് രേവന്തിനെക്കുറിച്ചു മനസ്സിലാക്കാൻ ശ്രമിച്ചത്.
സമീപകാല രാഷ്ട്രീയത്തിൽ മഹാറാലികളുടെ മാനേജരായാണ് രേവന്ത് അറിയപ്പെട്ടത്. കടൽപോലെ ആൾക്കൂട്ടമെത്തിയ അദ്ദേഹത്തിന്റെ റാലികളിൽ കണ്ട ആവേശം കോൺഗ്രസിന്റെ തിരഞ്ഞെടുപ്പുഫലത്തിലുണ്ടാകില്ലെന്നായിരുന്നു ഈ തിരഞ്ഞെടുപ്പുഫലം വരുന്നതു വരെ അദ്ദേഹം നേരിട്ട ഏറ്റവും വലിയ പഴി. പണമുള്ളതുകൊണ്ട് ആളെ കൂട്ടുന്നുവെന്നും അല്ലാതെ ഒന്നും നടക്കാൻ പോകുന്നില്ലെന്നും സ്വന്തം പാർട്ടിക്കാർ പോലും രേവന്തിനെ വിലയിരുത്തി. പക്ഷേ, അപ്പോഴും കെസിആറിനെതിരെ നിരന്തരം ഉയർന്നുകേട്ട ഒരേയൊരു ശബ്ദം രേവന്തിന്റേതായിരുന്നു. രേവന്തിന്റെ വിജയകഥ അറിയുന്നവർക്കറിയാം, കെസിആറിനോടുള്ള രാഷ്ട്രീയവിരോധം കൂടിയാണ് അദ്ദേഹത്തെ തകർച്ചയിലേക്കും ഇപ്പോൾ ഉയർച്ചയിലേക്കും നയിച്ചതെന്ന്.
∙ അണ്ണാ... ആരാകണം ?
കോളജിൽ എബിവിപിക്കാരനായിരുന്ന രേവന്തിന് പഠനം പൂർത്തിയാക്കി കോളജിൽ നിന്നിറങ്ങുമ്പോൾ രാഷ്ട്രീയ പാർട്ടിയില്ലായിരുന്നു. പക്ഷേ, എന്നും രാഷ്ട്രീയം മനസ്സിൽ സൂക്ഷിച്ച രേവന്ത് താനൊരിക്കൽ മുഖ്യമന്ത്രിയാകുമെന്ന് സുഹൃത്തുക്കളോട് തമാശ പറയുമായിരുന്നു. വരുമാനത്തിനു വേറെ വഴികൾ അദ്ദേഹം കണ്ടെത്തി. ഒസ്മാനിയ സർവകലാശാലയ്ക്കു കീഴിലെ എവി കോളജിൽനിന്ന് ബിഎ ഫൈൻ ആർട്സിൽ ബിരുദം നേടിയ രേവന്ത് ആദ്യം സ്വന്തമായി പ്രസ് തുടങ്ങി. പിന്നീടതു ഡിസൈൻ–പരസ്യ കമ്പനിയാക്കി. ഒപ്പം റിയൽ എസ്റ്റേറ്റ് രംഗത്തും ഇറങ്ങി. ഐടി രംഗത്ത് ഹൈദരാബാദ് നഗരം സ്വന്തം കുതിപ്പു തുടങ്ങിയ ആ കാലം രേവന്തിന്റെ നില മെച്ചപ്പെടുത്തി. തെലങ്കുരാഷ്ട്രീയത്തിൽ വളരാൻ പണമാണ് ബലമെന്ന് തിരിച്ചറിഞ്ഞതു പോലുള്ള കളമൊരുക്കൽ.
വേണ്ടത്ര രാഷ്ട്രീയ അടിത്തറയില്ലാത്ത കുടുംബത്തിൽനിന്നു വരുമ്പോൾ അങ്ങനെ ചില നിലമൊരുക്കൽ ഇല്ലാതെ പറ്റില്ലെന്ന കാലമായിരുന്നു അത്. 1969 ൽ കൊണ്ടറെഡ്ഡിപ്പള്ളിയിലെ കർഷക കുടുംബത്തിലായിരുന്നു ജനനം. നരസിംഹറെഡ്ഡിയുടെയും രാമചന്ദ്രാമ്മയുടെയും ഏഴുമക്കളിൽ ഒരാൾ. രാഷ്ട്രീയ പശ്ചാത്തലമുള്ള ആരും കുടുംബത്തിൽ ഇല്ല. പക്ഷേ, ചെറുപ്പത്തിലേ ജീവിതസഖിയാക്കിയ ഗീത റെഡ്ഡിക്ക് ആവോളം രാഷ്ട്രീയ പിൻബലമുണ്ടായിരുന്നു. കേന്ദ്രമന്ത്രിയും കോൺഗ്രസിലെ മുൻനിര നേതാക്കളിൽ ഒരാളുമായിരുന്ന എസ്. ജയ്പാൽ റെഡ്ഡിയുടെ അനന്തരവളും തെലങ്കാനയിലെ രാഷ്ട്രീയ–ബിസിനസ് രംഗത്തെ സജീവസാന്നിധ്യവുമായിരുന്ന സുധിനി പത്മ റെഡ്ഡിയുടെ മകളുമായിരുന്നു ഗീത റെഡ്ഡി.
പക്ഷേ, അതൊന്നും കോൺഗ്രസ് രാഷ്ട്രീയത്തിലേക്കു തിരിയാൻ രേവന്തിനു കാരണമായില്ല. എന്നുമാത്രമല്ല, വിലാസത്തിൽ വെറും ‘പ്രസ് ഉടമയും ‘റിയൽ എസ്റ്റേറ്റ് ബ്രോക്കറുമായ’ രേവന്തിനെ സ്വീകരിക്കാൻ കുടുംബത്തിന് ആദ്യം വൈമുഖ്യവും ഉണ്ടായിരുന്നു. എന്നാൽ, കൃത്യമായ രാഷ്ട്രീയാസൂത്രണവും വഴിയിടറിയാലും അവിടേക്കു തിരിച്ചെത്തി മുന്നോട്ടു പോകാനുള്ള നിശ്ചയദാർഢ്യവും രേവന്തിന്റെ ജീവിതരേഖ പരിശോധിച്ചാൽ ഉടനീളം കാണാം. ഹൈദരാബാദ് നഗരത്തിലെ ഏറ്റവും പ്രധാന ഇടങ്ങളിലൊന്നായ ജൂബിലി ഹിൽസിൽ സഹകരണ ഹൗസിങ് സൊസൈറ്റിയിൽ ഡയറക്ട് ബോർഡംഗമായി ജയിച്ചതു മുതലാണ് രേവന്തിന്റെ രാഷ്ട്രീയ ഗ്രാഫ് തുടങ്ങുന്നത്. ബിസിനസും രാഷ്ട്രീയവും ഒരുമിച്ചുകൊണ്ടുപോയ നാളുകളിൽ രേവന്ത് പച്ചപിടിച്ചു തുടങ്ങി.
∙ കെസിആറിനൊപ്പം
പ്രത്യേക സംസ്ഥാനത്തിനു വേണ്ടിയുള്ള സമരം തുടരുമ്പോഴും അതു ശക്തിപ്പെടുന്നതും പുതിയ ദിശ ലഭിക്കുന്നതും തൊണ്ണൂറുകളുടെ അവസാനവും രണ്ടായിരത്തിന്റെ തുടക്കത്തിലുമാണ്. അന്നതിന്റെ മുൻനിരയിലുണ്ടായിരുന്ന കെ. ചന്ദ്രശേഖർ റാവുവിനൊപ്പം യുവാവായ രേവന്തും ചേർന്നിരുന്നു. വളരെ പെട്ടെന്ന് ഇരുവരും സുഹൃത്തുക്കളാകുകയും ചെയ്തു. കെസിആറിനോട് അടുത്തുപ്രവർത്തിച്ച രേവന്ത് സ്വന്തം ഗ്രാമം ഉൾപ്പെടുന്ന കൽവാകുർത്തി നിയമസഭാമണ്ഡലം അപ്പോഴേ മനസ്സിൽ കണ്ടു . 2004 ൽ അവിടേക്കുള്ള നിയമസഭാ ടിക്കറ്റ് കെസിആർ നൽകുമെന്ന് കരുതി. കെസിആർ അന്ന് കോൺഗ്രസുമായി സഖ്യത്തിലായിരുന്നു. ജയ്പാൽ റെഡ്ഡിയുടെ അടുത്ത അനുയായിക്കു വേണ്ടി കൽവാകുരുത്തി മണ്ഡലം ടിആർഎസ് വിട്ടുകൊടുത്തു. അതുണ്ടായിരുന്നില്ലെങ്കിൽ രേവന്തിന്റെ രാഷ്ട്രീയഭാവി മറ്റൊന്നായേനെ.
ഈ സംഭവത്തോടെ കെസിആറുമായി അകന്ന രേവന്ത് സ്വന്തം നിലയിൽ രാഷ്ട്രീയ അടിത്തറയുണ്ടാക്കുന്നത് രാഷ്ട്രീയ ഡിമാൻഡ് വർധിപ്പിക്കുമെന്നു കണക്കുകൂട്ടി. അതിനേറ്റവും നല്ലത് അടിസ്ഥാനതലത്തിൽ പ്രവർത്തിക്കുകയാണെന്ന് മനസ്സിലാക്കി. ജില്ലാ പരിഷത്തിലേക്കുള്ള മത്സരം അങ്ങനെയായിരുന്നു. 2006ൽ ജില്ലാ ഡിവിഷനിലേക്കു സ്വതന്ത്രനായി തിരഞ്ഞെടുക്കപ്പെട്ട രേവന്ത് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മറ്റൊരു എളുപ്പവഴി കൂടി കണ്ടെത്തി, നിയമസഭയിലേക്ക് പോകാൻ കഴിയാത്തതിന്റെ വിഷമവും തീർത്തു. തദ്ദേശസ്ഥാപന പ്രതിനിധികൾക്കുള്ള ക്വോട്ട വഴി ലെജിസ്ലേറ്റിവ് കൗൺസിലിൽ മഹുബുബ്നഗറിൽ നിന്നു ജയിച്ചു. അതും സ്വതന്ത്രനായി. രേവന്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ ഇതു വഴിത്തിരിവായി.
∙ കോൺഗ്രസ് വിളിച്ചിട്ടും...
ആന്ധ്രയിലെ കോൺഗ്രസ് മാത്രമല്ല, നേതാവ് വൈ.എസ്. രാജശേഖര റെഡ്ഡിയും പ്രതാപത്തോടെ നിൽക്കുന്ന കാലത്ത് പാർട്ടിയിലേക്കു ക്ഷണം കിട്ടിയ ആളാണ് രേവന്ത്. അന്നദ്ദേഹം പാർട്ടിയോട് ‘നോ’ പറഞ്ഞു. അതിനദ്ദേഹം കരുതിയ കാരണം എക്കാലത്തും രേവന്തിന്റെ രാഷ്ട്രീയതത്വശാസ്ത്രമാണ്. വെല്ലുവിളികളിൽനിന്ന് ഉദിച്ചുയരുക. കോൺഗ്രസിനു പകരം അന്നു രേവന്ത് തിരഞ്ഞെടുത്തത് തെലുങ്കുദേശം പാർട്ടിയെന്ന ടിഡിപിയെയാണ്. ആന്ധ്ര പാർട്ടിയായ ടിഡിപിയിലെ തെലങ്കാന മുഖമായി രേവന്ത് വളരെ പെട്ടെന്ന് ഉയർന്നു. പ്രാദേശിക ഭാഷാവഴക്കത്തോടെയുള്ള സംസാരശൈലിയിൽ അദ്ദേഹം ആളുകളെ അണിചേർത്തു.
ടിഡിപി അധ്യക്ഷനും അക്കാലത്തു പ്രതാപിയുമായിരുന്ന എൻ. ചന്ദ്രബാബു നായിഡുവിന്റെ വിശ്വസ്തരുടെ പട്ടികയിൽ കയറിപ്പറ്റി. ആഗ്രഹിച്ചിരുന്നതു പോലെ സീറ്റും കിട്ടി. 2009ൽ കോടങ്കൽ മണ്ഡലത്തിൽ കോൺഗ്രസിലെ വമ്പനായ ഗുരുനാഥ് റെഡ്ഡിക്കെതിരെ സ്ഥാനാർഥിയാകുമ്പോൾ ബിആർഎസും ഇടതുപാർട്ടികളും വരെ ടിഡിപിക്കൊപ്പമാണ്. ആറായിരത്തിൽപരം വോട്ടുകൾക്കു ജയിച്ച രേവന്ത് നിയമസഭയ്ക്കുള്ളിലും പുറത്തും പാർട്ടിക്കും പ്രത്യേക തെലങ്കാനയ്ക്കും വേണ്ടി ശബ്ദമുയർത്തി. 2014 ൽ നടന്ന തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ഇരട്ടിയിലേറെയാക്കിയാണ് രേവന്ത് വിജയിച്ചത്. വളരെ പെട്ടന്ന് ടിഡിപിയുടെ വർക്കിങ് പ്രസിഡന്റ് പദവിയിലും രേവന്ത് എത്തി.
∙ രാഷ്ട്രീയവീഴ്ചയിലും മീശ പിരിച്ചു
തെലങ്കാനയെ പ്രത്യേക സംസ്ഥാനമാക്കിയതോടെ ഈ മേഖലയിൽ ചന്ദ്രബാബു നായിഡുവിന് ഇളക്കം തട്ടിയെങ്കിലും വേരറ്റു തുടങ്ങിയത് ‘വോട്ടിനു പകരം പണം’ വിവാദത്തോടെയായിരുന്നു. ആ കഥയിൽ നായകനും പ്രതിനായകനും രേവന്തായിരുന്നു. 2015 ൽ തെലങ്കാന ലെജിസ്‍ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ ടിഡിപിക്കു വോട്ടു ചെയ്യാൻ പണം വാഗ്ദാനം ചെയ്തുവെന്ന നോമിനേറ്റഡ് എംഎൽഎ എൽവിസ് സ്റ്റീഫൻസന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എംഎൽഎയായിരുന്ന രേവന്ത് റെഡ്‍ഡി ഉൾപ്പെടെ അറസ്റ്റിലായത്. എൽവിസിന് രേവന്തും സംഘവും 50 ലക്ഷം രൂപ കൈമാറാൻ ശ്രമിക്കുന്നതിന്റെ വിഡിയോ ഉൾപ്പെടെ പുറത്തു വന്നു. രേവന്തിനെ അറസ്റ്റ് ചെയ്യാൻ കെ. ചന്ദ്രശേഖർ റാവു സംസ്ഥാനത്തെ അഴിമതി വിരുദ്ധ ബ്യൂറോ ഉദ്യോഗസ്ഥരെ വിട്ടു. അറസ്റ്റ് ചെയ്ത് ജീപ്പിൽ കയറ്റുമ്പോൾ മീശപിരിച്ച രേവന്ത് ഉച്ചത്തിൽ വിളിച്ചു പറഞ്ഞതിനെക്കുറിച്ച് അന്നത്തെ പത്രവാർത്തകളുണ്ട്: ‘‘നിങ്ങളുടെ അന്ത്യം ഞാൻ കാണും, എന്റെ സമയം വരും’’ എന്നായിരുന്നത്രേ കെസിആറിനെതിരായ രേവന്തിന്റെ വെല്ലുവിളി.
∙ മകളുടെ കല്യാണം
കോഴക്കേസിൽ അറസ്റ്റിലായി കസ്റ്റഡിയിൽ കഴിയുമ്പോഴാണ് രേവന്തിന്റെ മകൾ നൈമിഷയുടെ വിവാഹനിശ്ചയം. ചടങ്ങിനെത്തുന്ന നേതാക്കളോട് ഉൾപ്പെടെ സംസാരിക്കരുതെന്നതടക്കം ഉപാധികളോടെ ജാമ്യം അനുവദിച്ച കോടതി, ഒന്നു കൂടി പറഞ്ഞു. ജാമ്യം 12 മണിക്കൂർ നേരത്തേക്കു മാത്രം. രാവിലെ 6 മുതൽ വൈകിട്ട് 6 വരെ. അതു കഴിഞ്ഞാൽ തിരികെ ജയിലിലെത്തണം. രാവിലെ വീട്ടിലെത്തിയ രേവന്ത് 9 മണിയോടെ ചടങ്ങ് നടന്ന കൺവെൻഷൻ സെന്ററിലെത്തി. പൊലീസ് ചുറ്റിലും നിൽക്കെ ചിരിയും സങ്കടവും കാട്ടാതെ അദ്ദേഹം മകൾക്കരികിൽ നിന്നു.
അന്ന് ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡും കുടുംബവും ആന്ധ്രയിലെ മന്ത്രിസഭ ഒന്നടങ്കവും ചടങ്ങിനെത്തി. ആരോടും അധികം മിണ്ടാൻ രേവന്ത് കൂട്ടാക്കിയില്ല. എല്ലാവർക്കുമൊപ്പം ഫോട്ടോയ്ക്കു നിന്നു. ചടങ്ങിനു പക്ഷേ, തെലങ്കാനയിലെ ഭരണകക്ഷിയായ ടിആർഎസിൽനിന്ന് ആരും വന്നില്ല. രേവന്തിനെ ജയിലിൽ അടച്ചത് മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ വൈരാഗ്യരാഷ്ട്രീയമാണെന്ന് ഒപ്പമുള്ളവർ പറഞ്ഞെങ്കിലും രേവന്ത് മിണ്ടിയില്ല. ജാമ്യ വ്യവസ്ഥകളിൽ വീഴ്ച വരരുതെന്ന് നിർബന്ധമുള്ളതുകൊണ്ട് അനുവദിച്ചു കിട്ടിയ സമയം തികയും വരെ കാത്തുനിൽക്കാതെ വൈകിട്ട് നാലിനു രേവന്ത് മടങ്ങി. ആ വേദന എക്കാലവും രേവന്തിനുണ്ടെന്ന് അദ്ദേഹത്തോട് അടുത്ത വ്യക്തികൾ പറയും.
∙ പുതിയ പാർട്ടി, പുതിയ തുടക്കം
2014ലെ തെലങ്കാന രൂപീകരണത്തോടെ ആ മേഖലയിലെ ടിഡിപിക്കാർക്കു പലർക്കും ടിആർഎസ് അഭയം നൽകിയിരുന്നു. എന്നാൽ, അവിടെയും ടിആർഎസ് എന്ന സുരക്ഷിത ഇടം വേണ്ടെന്ന നിലപാടായിരുന്നു രേവന്തിന്. 2017ൽ കോൺഗ്രസിൽ ചേർന്ന രേവന്ത് പെട്ടെന്നു പാർട്ടിയുടെ വർക്കിങ് പ്രസിഡന്റായി. സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേട് ആരോപിച്ച് ഇഡി അന്വേഷിച്ചെത്തി. പാർട്ടിയും രേവന്തും അടിപതറിയ തിരഞ്ഞെടുപ്പായിരുന്നു പിന്നീട്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിആർസ് നേടിയത് 88 സീറ്റുകളുടെ കൂറ്റൻ ജയം. രേവന്ത് ഉൾപ്പെടെ പ്രമുഖർ പലരും തോറ്റു.
എന്നാൽ, അടുത്തവർഷം ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യയിലെതന്നെ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള മൽകജ്ഗിരി മണ്ഡലത്തിലെ മിന്നുംജയവുമായി രേവന്ത് വീണ്ടും നേതൃത്വത്തിനു മുന്നിൽ തലയുയർത്തി നിന്നു. പാർട്ടിയിൽ താരതമ്യേന ജൂനിയറായിട്ടും തെലങ്കാനയിലെ കോൺഗ്രസിനെ രേവന്തിന്റെ കൈകളിൽ ഏൽപ്പിക്കാൻ ഹൈക്കമാൻഡും മടിച്ചില്ല. 2021ൽ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനാക്കി. തുടർന്നിങ്ങോട്ട് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഒരുക്കത്തിലായിരുന്നു രേവന്തെന്ന് വ്യക്തം. വലിയ ആൾക്കൂട്ടങ്ങളെ അണിനിരത്തി കോൺഗ്രസിനു വലിയ മുന്നേറ്റമെന്ന പ്രതീതി സൃഷ്ടിച്ചു. രാഹുൽ ഗാന്ധിയുടെയും ഹൈക്കമാൻഡിന്റെയും വിശ്വസ്തനായി. വമ്പൻറാലികളിലൂടെ ‘ക്രൗഡ് പുള്ളർ’ പരിവേഷം ലഭിച്ചു.
ബിആർഎസ് സർക്കാരിനെതിരെ ഭരണവിരുദ്ധവികാരം ആളിക്കത്തിച്ച രേവന്ത് വിജയഭേരി യാത്ര വഴി കോൺഗ്രസിനു കളമൊരുക്കി. ഹെലികോപ്റ്ററിൽ പറന്നു സംസ്ഥാനമെമ്പാടും പ്രചാരണം നടത്തി. പരാജയപ്പെട്ടെങ്കിലും കെസിആറിനെ കാമറെഡ്ഡിയിൽ നേരിടാൻ ഇറങ്ങിയതിലൂടെ നേതാവ് താനാണെന്ന് അടിവരയിട്ടു. ഒടുവിൽ, സംസ്ഥാനത്ത് ആദ്യമായി കോൺഗ്രസിന് ഭൂരിപക്ഷം. മന്ത്രിയാകണോ എന്ന് പാർട്ടിയിലാരും രേവന്തിനോട് ചോദിച്ചില്ല. രേവന്താണ് മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന് എല്ലാവർക്കും അറിയാം. മറ്റു ചിലരും മോഹിച്ചെങ്കിലും തെലങ്കാനയുടെ മുഖ്യമന്ത്രിപദത്തിൽ കോൺഗ്രസിന് രേവന്തിനെക്കാൾ നല്ലൊരു പേര് ഇല്ലെന്ന് ഹൈക്കമാൻഡും തിരിച്ചറിഞ്ഞതിന്റെ ഫലമാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയുള്ള പ്രഖ്യാപനം.