മധ്യപ്രദേശിലെ മുഖ്യമന്ത്രി പദത്തിൽ ഒരു തലമുറമാറ്റം ഏറക്കുറെ എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണ്. താൻ ഇനി മുഖ്യമന്ത്രി പദത്തിലേക്ക് ഉണ്ടാവില്ലെന്ന സൂചന ശിവരാജ് സിങ് ചൗഹാനും നൽകിയിരുന്നു. എന്നാൽ ദക്ഷിണ ഉജ്ജയിൻ മണ്ഡലത്തിൽ നിന്നുള്ള 58 വയസ്സുകാരനും വിവാദ നായകനുമായ മോഹൻ യാദവിനെ മുഖ്യമന്ത്രി പദമേൽപ്പിച്ച നടപടി പലരെയും അത്ഭുതപ്പെടുത്തിയ ഒന്നാണ്. എന്നാൽ ഒബിസി വിഭാഗത്തിന് മേൽക്കൈയുള്ള മധ്യപ്രദേശിൽ ഒബിസി യാദവ വിഭാഗത്തിൽ നിന്നുള്ള ഒരാളെ ബിജെപി തിരഞ്ഞെടുത്തതിനു പിന്നിൽ രാഷ്ട്രീയമായ ഒട്ടേറെ കാര്യങ്ങളുണ്ട്. അതുപോലെ എബിവിപിയിലൂടെ കടന്നു വന്ന ആർഎസ്എസ് പ്രവർത്തകൻ എന്ന നിലയിൽ യാദവ് സംഘടനാ പ്രവർത്തനങ്ങളിൽ പ്രകടിപ്പിച്ച മികവും തിരഞ്ഞെടുപ്പിന് കാരണമാണ്. ആരാണ് മധ്യപ്രദേശിലെ പുതിയ മുഖ്യമന്ത്രി മോഹൻ യാദവ്? എന്തുകൊണ്ടാണ് യാദവിന്റെ തിരഞ്ഞെടുപ്പ് പ്രത്യേകതകൾ നിറഞ്ഞതാകുന്നത്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ ശിവരാജ് സിങ് ചൗഹാൻ ഇറങ്ങി, ഇനി യാദവിന്റെ കാലം

ADVERTISEMENT

ശിവരാജ് സിങ് ചൗഹാൻ മുഖ്യമന്ത്രി പദത്തിൽ നിന്ന് ഇറങ്ങുമ്പോൾ തങ്ങളുടെ പ്രധാന വോട്ട് ബാങ്കുകളിലൊന്നായ പിന്നാക്ക വിഭാഗങ്ങളെ പിണക്കുക ബിജെപിക്ക് സാധ്യമല്ല. അതുകൊണ്ടു തന്നെ ശിവരാജ് സിങ് ചൗഹാൻ പ്രതിനിധീകരിച്ചിരുന്ന കാര്യങ്ങളിൽ അധികം ഉടവു തട്ടാതെയുള്ള തിരഞ്ഞെടുപ്പാണ് യാദവിലൂടെ നടത്തിയിരിക്കുന്നത്. രണ്ടുപേർക്കും ആർഎസ്എസ് പശ്ചാത്തലം, ഇരുവരും സംഘപരിവാറിന് വലിയ സ്വാധീനമുള്ള മാൽവ മേഖലയിൽ നിന്നുള്ളവരാണ്, അതിലുപരി ഇരുവരും ഒബിസി സമുദായക്കാരുമാണ്.

തിരഞ്ഞെടുപ്പ് ജയത്തിന് ശേഷം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനിൽ നിന്നും മധുരം സ്വീകരിക്കുന്ന മോഹൻ യാദവ് (Photo Credit: DrMohanYadav51/X)

ഒബിസി വിഭാഗക്കാരനായ മോഹൻ യാദവിനെ മുഖ്യമന്ത്രി ആക്കിയപ്പോൾ ദലിത് വിഭാഗത്തിൽ നിന്നുള്ള ജഗ്ദീഷ് ദേവ്‍ദയും ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള രാജേന്ദ്ര ശുക്ലയുമാണ് ഉപമുഖ്യമന്ത്രിമാരാകുക. രജപുത്ര വിഭാഗക്കാരനും കേന്ദ്രമന്ത്രിയുമായ നരേന്ദ്ര സിങ് തോമറിനെ നിയമസഭാ സ്പീക്കറാക്കാനുമാണ് ബിജെപി തീരുമാനിച്ചത്. പ്രബല വിഭാഗങ്ങൾക്കെല്ലാം പ്രാധാന്യം നൽകിക്കൊണ്ടുള്ള ഈ തിരഞ്ഞെടുപ്പിൽ ഏറെ പ്രധാനം മോഹൻ യാദവിന്റെ തിരഞ്ഞെടുപ്പ് തന്നെയാണ്. കാരണം, അത്ര വലിയ പ്രതിച്ഛായയോ ആൾക്കൂട്ടത്തെ ആകർഷിക്കാനുള്ള കഴിവോ ഒന്നുമില്ലാത്ത നേതാവാണ് മോഹൻ യാദവ്. പ്രസ്താവനകളിലൂടെയും മറ്റും നിരന്തരം വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. ഉജ്ജയിൻ സൗത്തിൽ നിന്ന് തുടർച്ചയായ മൂന്നാം തവണയാണ് മോഹൻ യാദവ് തിരഞ്ഞെടുക്കപ്പെട്ടത്.

∙ വിദ്യാർഥി നേതാവ്, പടിപടിയായുള്ള ഉയർച്ച

ഉജ്ജയിനിൽ 1965ൽ ജനിച്ച യാദവ്  മാധവ് സയൻസ് കോളജിൽ നിന്ന് എംഎയും പിഎച്ച്ഡിയും പൂർത്തിയാക്കിയെന്നാണ് അദ്ദേഹത്തെക്കുറിച്ച് നിയമസഭാ വെബ്സൈറ്റിലുള്ള വിവരങ്ങൾ. 1980കളിൽ എബിവിപിയിലൂടെ വിദ്യാർഥി രാഷ്ട്രീയത്തിലാണ് യാദവിന്റെ തുടക്കം.1986 മുതൽ 1997 വരെയുള്ള കാലത്ത് എബിവിപിയിലൂടെ ഉയരങ്ങളിലെത്തി. 1997ൽ യുവമോർച്ചയുടെ സംസ്ഥാന എക്സിക്യൂട്ടീവിൽ ഉൾപ്പെടുത്തി. 2000–2003 സമയത്ത് ഉജ്ജയിനിൽ ബിജെപി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. വൈകാതെ പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവിലും അംഗമായി. 2004–2010 സമയത്ത് ഉജ്ജയിൻ ഡവലപ്മെന്റ് അതോറിറ്റി ചെയർമാനായും 2011–2013ൽ സംസ്ഥാന ടൂറിസം വികസന കോർപറേഷൻ പ്രസിഡന്റായും പ്രവർത്തിച്ചു. ഇത്തരത്തിൽ പടിപടിയായി നേതൃത്വത്തിലേക്ക് ഉയർന്നു വന്ന ‘സീസൺഡ്’ രാഷ്ട്രീയക്കാരനാണ് യാദവ്.

ADVERTISEMENT

2013ൽ ദക്ഷിണ ഉജ്ജയിനിൽ നിന്ന് നിയമസഭയിലേക്ക് ആദ്യ വിജയം. 2018 ലും 2023ലും ഇതേ മണ്ഡലത്തിൽ തന്നെ വിജയവും യാദവിനെ തേടിയെത്തി. 2020ൽ കമൽനാഥ് സർക്കാരിനെ താഴെയിറക്കി ശിവരാജ് സിങ് ചൗഹാൻ വീണ്ടും മുഖ്യമന്ത്രി ആയതോടെ മോഹൻ യാദവിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ലഭിച്ചത്. മധ്യപ്രദേശ് ഗുസ്തി അസോസിയേഷൻ പ്രസിഡന്റ്, മധ്യപ്രദേശ് ഒളിംപിക് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികളും യാദവ് വഹിച്ചിരുന്നു. വിവ‌ാഹിതനും മൂന്നു മക്കളുടെ പിതാവുമാണ്.

∙ എന്നും വിവാദങ്ങൾ, കോൺ‌ഗ്രസുമായി നിരന്തര ഏറ്റുമുട്ടൽ

രാഷ്ട്രീയ എതിരാളികളെ അവഹേളിക്കുന്നതു മുതൽ ഒട്ടേറെ പ്രസ്തവനകളിലൂടെയും മറ്റും വിവാദത്തിൽ സ്ഥിരമായി ഇടംപിടിക്കുന്ന ആളു കൂടിയാണ് യാദവ്. 2020ൽ നടന്ന ഒരു ഉപതിരഞ്ഞെടുപ്പിൽ ‘മര്യാദയുടെ എല്ലാ അതിർത്തികളും ലംഘിച്ചുള്ള ഭാഷാപ്രയോഗ’ത്തിന്റെ പേരിൽ തിരഞ്ഞെടുപ്പു കമ്മിഷൻ യാദവിന് ഒരു ദിവസത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തും യാദവ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് പരാതി നൽകിയിരുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ മോഹൻ യാദവ് (Photo Credit: DrMohanYadav51/X)

ഏറ്റവും വിവാദ പ്രസ്താവനകളിൽ ഒന്നുണ്ടായത് രാമായണവുമായി ബന്ധപ്പെട്ടായിരുന്നുവെന്ന് അന്ന് കുറ്റപ്പെടുത്തലുണ്ടായിരുന്നു. യാദവിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ശേഷം കമൽനാഥിന്റെ മാധ്യമ ഉപദേശകൻ പീയൂഷ് ബാബേലി ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തു. 2022ൽ സംസ്ഥാന ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരിക്കെ, റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു. ഇതിനെതിരെ വ്യാപകമായ പരാതി ഉയരുകയും യാദവിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. യാദവിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് മാധ്യമവിഭാഗം മേധാവി ജയ്റാം രമേശും രംഗത്തെത്തി.

ADVERTISEMENT

ഉജ്ജയിൻ മാസ്റ്റർ പ്ലാൻ മോഹൻ യാദവിന് ഗുണകരമാകുന്ന വിധത്തിൽ ഭൂമിയുടെ തരംമാറ്റത്തിൽ വ്യാപക കൃത്രിമത്വം നടന്നു എന്നാണ് ജയറാം രമേശ് ആരോപിച്ചത്. ‘യാദവ് മറ്റുള്ളവരെ അവഹേളിക്കുകയും അപഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഒട്ടേറെ വിഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ഇതാണോ മധ്യപ്രദേശിന് നൽകുന്ന ‘മോദി ഗ്യാരണ്ടി’’, ജയറാം രമേശ് ‘എക്സി’ൽ കുറിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കൊപ്പം മോഹൻ യാദവ് (Photo Credit: DrMohanYadav51/X)

‘കഠിനാധ്വാനം ചെയ്യുന്ന സഹപ്രവർത്തകൻ’ എന്നാണ് മുഖ്യമന്ത്രി പദമൊഴിഞ്ഞ ശിവരാജ് സിങ് ചൗഹാൻ മോഹൻ യാദവിനെ വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാർഗനിർദേശത്തിൽ താങ്കൾ മധ്യപ്രദേശിനെ പുരോഗതിയുടെ പുതിയ ഉയരങ്ങളിൽ എത്തിക്കുമെന്നും പൊതുജനങ്ങളുടെ ക്ഷേമം സംരക്ഷിക്കുമെന്നും എനിക്ക് പൂർണ വിശ്വാസമുണ്ട്’, എന്നായിരുന്നു ‘എക്സി’ൽ ചൗഹാൻ ആശംസിച്ചത്. ‘ഒരു സാധാരണ പ്രവർത്തകൻ’ എന്നാണ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മോഹൻ യാദവ് സ്വയം വിശേഷിപ്പിച്ചത്. കേന്ദ്ര നേതാക്കൾക്കും ശിവരാജ് സിങ് ചൗഹാനും നന്ദി പറഞ്ഞതിനു ശേഷം യാദവ് പറഞ്ഞത്, ‘ബിജെപിയിൽ മാത്രമാണ് ഇത്തരത്തിലൊരു സാധാരണ പ്രവർത്തകന് മുഖ്യമന്ത്രി സ്ഥാനത്തെത്താൻ പറ്റൂ’ എന്നാണ്.

∙ രണ്ടു ദശകത്തിനു ശേഷമുള്ള നേതൃമാറ്റം, പിന്നിൽ ‘യാദവ’ രാഷ്ട്രീയം

ഒട്ടേറെ ഗ്രൂപ്പുകളുള്ള മധ്യപ്രദേശ് ബിജെപിയിൽ രണ്ടു ദശകത്തിനു ശേഷമാണ് നേതൃമാറ്റം സംഭവിക്കുന്നത്. ശിവരാജ് സിങ് ചൗഹാൻ ഹിന്ദുത്വ രാഷ്ട്രീയം മിതമായ രീതിയിൽ പറഞ്ഞിരുന്ന ആളാണെങ്കിൽ തീവ്രരാഷ്ട്രീയം പറയുന്ന ആളാണ് മോഹൻ യാദവ്. മാത്രമല്ല, മധ്യപ്രദേശിന്റെ തൊട്ടടുത്തു കിടക്കുന്ന രണ്ടു സംസ്ഥാനങ്ങളായ ഉത്തർ പ്രദേശിലും ബിഹാറിലും ബിജെപിയുടെ മുഖ്യ എതിരാളികൾ സമാജ്‍വാദി പാർട്ടിയും രാഷ്ട്രീയ ജനതാ ദളുമാണ്. രണ്ടും യാദവ വിഭാഗത്തെ അടിസ്ഥാനപ്പെടുത്തിയുള്ള രാഷ്ട്രീയ പാർട്ടികൾ. ഉത്തരേന്ത്യയിൽ മുന്നാക്ക, പിന്നാക്ക വിഭാഗങ്ങളിലെ നല്ലൊരു ശതമാനത്തെയും ദലിത്, ആദിവാസി സമൂഹത്തിലെ ഒരു വിഭാഗത്തെയും തങ്ങളുടെ കീഴിലേക്ക് കൊണ്ടുവരാൻ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഉത്തർ പ്രദേശിലും ബിഹാറിലും വലിയ സാന്നിധ്യമായ യാദവ സമൂഹം ഇന്നും ബിജെപിക്കൊപ്പമ‌ല്ല. മോഹൻ യാദവിന്റെ തിരഞ്ഞെടുപ്പിലൂടെ ഇതിനൊരു മാറ്റം വരുത്തുക എന്നതാണ് ബിജെപി മുന്നിൽ കാണുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ മോഹൻ യാദവിനെ പൂക്കൾ നൽകി സ്വീകരിക്കുന്ന സ്ത്രീ വോട്ടർമാർ (Photo Credit: DrMohanYadav51/X)

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മോഹൻ യാദവിനെ ഉപയോഗിച്ചു യുപിയിലും ബിഹാറിലും കുറെയൊക്കെ നേട്ടം കൊയ്യാമെന്ന ആലോചനയും ബിജെപിയുടെ തിരഞ്ഞെടുപ്പിനു പിന്നിലുണ്ട്. ഈ സംസ്ഥാനങ്ങളിലെ യാദവ വോട്ടിൽ ചെറിയ ശതമാനം വോട്ടുകൾ മറിഞ്ഞാൽ പോലും വലിയ മാറ്റങ്ങൾ വരുമെന്നാണ് ബിജെപി നേതാക്കളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നത്. അതുപോലെ മധ്യപ്രദേശിൽ ഒബിസിക്കാരനായ മുഖ്യമന്ത്രിയെ നിയമിച്ചുകൊണ്ട് കോൺഗ്രസിന്റെ ജാതി സെൻസസ്–ഒബിസി ക്വാട്ട പ്രചരണത്തെ നേരിടാനും കൂടി ബിജെപിക്ക് കഴിയുന്നു. ഛത്തീസ്ഗഡിൽ ഒരു ഉപമുഖ്യമന്ത്രിയും ഒബിസിക്കാരനാണ്.

തൽക്കാലം മോഹൻ യാദവ് സർക്കാരിനും ഭീഷണികളൊന്നുമില്ല. 230ൽ 163 സീറ്റും 48.55% വോട്ട് വിഹിതവും ബിജെപിക്കുണ്ട്. കോൺഗ്രസിന് 66 സീറ്റുകളും 40.40% വോട്ടുകളും ലഭിച്ചു. മാത്രമല്ല, 77ഉം 76ഉം വയസ്സായ കമൽനാഥും ദിഗ്‍വിജയ് സിങ്ങുമാണ് മധ്യപ്രദേശ് കോൺഗ്രസിനെ ഇപ്പോഴും നയിക്കുന്നത്. പുതുതലമുറ നേതൃത്വത്തിനാകട്ടെ കാര്യമായ പ്രാധാന്യം ലഭിച്ചിട്ടുമില്ല. പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയുള്ളതിനാൽ ബിജെപിക്കുള്ളിലും കുറെക്കാലത്തേക്ക് യാദവിന് ഭീഷണികളൊന്നും നേരിടേണ്ടി വരില്ല. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ 29 സീറ്റുകളും ബിജെപിക്ക് ഉറപ്പിക്കുക എന്നതു തന്നെയായിരിക്കും അദ്ദേഹത്തിനു മുൻപിലുള്ള പ്രധാന കടമ്പ.

English Summary:

The BJP's'surprise move Mohan Yadav, the new Madhya Pradesh chief minister