കേരളത്തിൽ അത് ട്രോളായിരിക്കാം, ഉത്തരേന്ത്യയിൽ വനിതകളുടെ അഭിമാനപ്രശ്നം; ‘മോദി ഗാരന്റി’യും ‘നാരീശക്തി’യും വോട്ടായതെങ്ങനെ?
ഭരണവിരുദ്ധ വികാരമെന്ന ഒന്നില്ല എന്ന് പാർലമെന്റിന്റെ മുറ്റത്തു നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് മൂന്നു സംസ്ഥാനങ്ങളിലെ വിജയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. നീണ്ട ഭരണത്തിന്റെ മടുപ്പിനെപ്പോലും വോട്ടാക്കാനുള്ള ബിജെപിയുടെ സംഘടനാ ശേഷിയും താരതമ്യേന ഭരണവിരുദ്ധ വികാരമില്ലാതിരുന്നിട്ടും അധികാരം കൈവിട്ടു പോയ കോൺഗ്രസിന്റെ ദൗർബല്യവും വെളിവാക്കിയ സംസ്ഥാന തിരഞ്ഞെടുപ്പു ഫലങ്ങൾ വന്നതിനു ശേഷം ഇനിയങ്ങോട്ട് പോസിറ്റീവ് രാഷ്ട്രീയത്തിനാണു പ്രസക്തിയെന്നായിരുന്നു മോദിയുടെ പ്രഭാഷണത്തിന്റെ പൊരുൾ. ഗുജറാത്തിലും ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ഭരണം നിലനിർത്തിയ അതേ തന്ത്രങ്ങൾ ഹിമാചലിലും കർണാടകയിലും മാത്രമാണ് അടുത്തിടെ ബിജെപിക്കു മേൽ തിരിച്ചടിച്ചത്. ക്ഷേമപദ്ധതികൾ വാരിക്കോരി നൽകിയിട്ടും എന്തുകൊണ്ട് കോൺഗ്രസിന് അത് മുതലെടുക്കാനാകാതെ പോയി എന്നും ബിജെപി എങ്ങനെ അതേ പദ്ധതികളിലൂടെ അധികാരത്തിലെത്തുന്നുവെന്നതിനും രണ്ടു കാരണങ്ങളാണ് പ്രധാനമായുള്ളത്. ഒന്ന് സംഘടനാ ശേഷി. രണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തുടരുന്ന ജനപ്രീതി. ഇവ രണ്ടും എങ്ങനെയാണ് ബിജെപിക്ക് തിരഞ്ഞെടുപ്പിൽ ഗുണം ചെയ്തത്? ഹിന്ദി ഹൃദയഭൂമിയിൽ തിരിച്ചടിയേൽക്കുമെന്ന് കരുതിയിരുന്നയിടത്തുനിന്ന് ബിജെപി തിരികെയെത്തിയത് എങ്ങനെയാണ്? അതിൽ വനിതാവോട്ടുകളുടെ പ്രസക്തി എന്താണ്?

ഭരണവിരുദ്ധ വികാരമെന്ന ഒന്നില്ല എന്ന് പാർലമെന്റിന്റെ മുറ്റത്തു നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് മൂന്നു സംസ്ഥാനങ്ങളിലെ വിജയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. നീണ്ട ഭരണത്തിന്റെ മടുപ്പിനെപ്പോലും വോട്ടാക്കാനുള്ള ബിജെപിയുടെ സംഘടനാ ശേഷിയും താരതമ്യേന ഭരണവിരുദ്ധ വികാരമില്ലാതിരുന്നിട്ടും അധികാരം കൈവിട്ടു പോയ കോൺഗ്രസിന്റെ ദൗർബല്യവും വെളിവാക്കിയ സംസ്ഥാന തിരഞ്ഞെടുപ്പു ഫലങ്ങൾ വന്നതിനു ശേഷം ഇനിയങ്ങോട്ട് പോസിറ്റീവ് രാഷ്ട്രീയത്തിനാണു പ്രസക്തിയെന്നായിരുന്നു മോദിയുടെ പ്രഭാഷണത്തിന്റെ പൊരുൾ.
ഗുജറാത്തിലും ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ഭരണം നിലനിർത്തിയ അതേ തന്ത്രങ്ങൾ ഹിമാചലിലും കർണാടകയിലും മാത്രമാണ് അടുത്തിടെ ബിജെപിക്കു മേൽ തിരിച്ചടിച്ചത്. ക്ഷേമപദ്ധതികൾ വാരിക്കോരി നൽകിയിട്ടും എന്തുകൊണ്ട് കോൺഗ്രസിന് അത് മുതലെടുക്കാനാകാതെ പോയി എന്നും ബിജെപി എങ്ങനെ അതേ പദ്ധതികളിലൂടെ അധികാരത്തിലെത്തുന്നുവെന്നതിനും രണ്ടു കാരണങ്ങളാണ് പ്രധാനമായുള്ളത്. ഒന്ന് സംഘടനാ ശേഷി. രണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തുടരുന്ന ജനപ്രീതി. ഇവ രണ്ടും എങ്ങനെയാണ് ബിജെപിക്ക് തിരഞ്ഞെടുപ്പിൽ ഗുണം ചെയ്തത്? ഹിന്ദി ഹൃദയഭൂമിയിൽ തിരിച്ചടിയേൽക്കുമെന്ന് കരുതിയിരുന്നയിടത്തുനിന്ന് ബിജെപി തിരികെയെത്തിയത് എങ്ങനെയാണ്? അതിൽ വനിതാവോട്ടുകളുടെ പ്രസക്തി എന്താണ്?
∙ ‘നിങ്ങളിലൊരാളാണ് ഞാൻ’
സംസ്ഥാനത്ത് ബിജെപി സർക്കാരിനു വോട്ടു ചെയ്തില്ലെങ്കിലും ലോക്സഭയിൽ മോദിക്കു വോട്ട് എന്നു പറയുന്ന ഒട്ടേറെപ്പേരെ തിരഞ്ഞെടുപ്പു നടന്ന സംസ്ഥാനങ്ങളിൽ കണ്ടു. മോദി എന്ന ‘സത്യസന്ധനായ’ നേതാവും ‘അഴിമതിക്കാരായ’ മറ്റു പാർട്ടിക്കാരും എന്ന ബിജെപിയുടെ അവതരണം സ്ത്രീ വോട്ടർമാർക്കും സാധാരണക്കാർക്കുമിടയിൽ ക്ലിക്ക് ചെയ്തു. ബിജെപി സർക്കാരുകൾ പുരോഗതിയിൽ ശ്രദ്ധിക്കുമ്പോൾ മറ്റുള്ളവർ അവരുടെ കുടുംബത്തെ നോക്കുന്നു എന്നത് മറ്റൊരു പ്രചാരണമായിരുന്നു. ‘നിങ്ങളിലൊരാളാണ് ഞാൻ’ എന്ന മോദിയുടെ പ്രചാരണം പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ വലിയ ചലനമുണ്ടാക്കിയിട്ടുണ്ടെന്നത് വാസ്തവമാണെന്ന് രാഷ്ട്രീയ നിരീക്ഷകരും പറയുന്നു.
‘‘ലാഡ്‌ലി ബെഹ്ന യോജനയിൽ എന്റെ കുടുംബത്തിന് ഗുണം കിട്ടുന്നുണ്ട്. എന്തു പറഞ്ഞാലും ഇവിടെ ബിജെപി തിരിച്ചു വരും’’ മധ്യപ്രദേശിലെ തിരഞ്ഞെടുപ്പു റിപ്പോർട്ടിങ്ങിന്റെ ഭാഗമായി ഭോപാലിലൂടെ സഞ്ചരിക്കുമ്പോൾ കൂടെ വന്ന ആരിഫ് ഖാൻ എന്ന ഡ്രൈവറുടെ പ്രതികരണമാണിത്. ഭരണവിരുദ്ധ വികാരത്തിന്റെ തിരത്തള്ളലിൽ ബിജെപി കൈവിടുമെന്നു പറഞ്ഞിരുന്ന മധ്യപ്രദേശടക്കമുള്ള ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങൾ ബിജെപി പിടിച്ചെടുത്തത് എങ്ങനെയാണെന്നതിന്റെ ഏകദേശ രൂപം ആരിഫ് ഖാന്റെ അഭിപ്രായത്തിലുണ്ടായിരുന്നു.
മറ്റു പാർട്ടികൾ സൗജന്യങ്ങൾ നൽകുന്നതിനെ എതിർക്കുന്ന ബിജെപിയും പ്രധാനമന്ത്രി മോദിയും ബിജെപിയുടെ പദ്ധതികളെ ‘ശാക്തീകരണ’മെന്നാണ് ഓമനപ്പേരിട്ടു വിളിക്കുന്നത്. മറുഭാഗത്ത് കോൺഗ്രസിനും പദ്ധതികളുണ്ടായിരുന്നെങ്കിലും അത് കൃത്യമായി ജനങ്ങളിലേക്കെത്തിക്കുന്നതിൽ പരാജയപ്പെട്ടു.
ഭോപാലിലെ സാധാരണ ടാക്സി ഡ്രൈവറാണ് ആരിഫ് ഖാൻ. ചെറിയ കമ്മിഷനെടുത്ത് ടാക്സി ഏർപ്പാടാക്കുന്ന ബിസിനസുമുണ്ട്. തന്നെപ്പോലുള്ളവർക്ക് ഗുണകരമായിരുന്നു രണ്ടു പതിറ്റാണ്ടോളം നീണ്ട ബിജെപി ഭരണമെന്ന ആരിഫ്ഖാന്റെ വാദത്തോട് എതിർപ്പുള്ളവരും ഭോപാലിലുണ്ട്. എങ്കിലും പാർട്ടിക്കാരല്ലാത്തവരെപ്പോലും കൂടെ നിർത്തുന്ന ബിജെപിയുടെ ക്ഷേമതന്ത്രം ആരിഫിന്റെ വാക്കുകളിൽ പ്രതിഫലിക്കുന്നു.
∙ പദ്ധതിയുണ്ട്, പക്ഷേ ആരെത്തിക്കും?
മധ്യപ്രദേശിൽ ഇത്തവണ ഭരണവിരുദ്ധ വികാരമുണ്ടെന്നതു വ്യക്തമായിരുന്നു. ജനം സ്നേഹത്തോടെ ‘മാമ’ എന്നു വിളിക്കുന്ന ശിവ്‌രാജ് സിങ് ചൗഹാനോട് വെറുപ്പൊന്നുമില്ലെങ്കിലും മാറ്റം വേണമെന്ന് കടുത്ത ബിജെപിക്കാരല്ലാതെ ആരും പറഞ്ഞിരുന്നുമില്ല. അതിൽനിന്ന് 163 സീറ്റുകളോടെ, വോട്ടു ശതമാനത്തിൽ 7 ശതമാനം വർധനയോടെ 20 വർഷത്തിനു ശേഷവും അധികാരം നിലനിർത്തുകയെന്നത് ചെറിയ കാര്യമല്ല.
ഭരണമാറ്റമുറപ്പിച്ച് ആലസ്യത്തിലാണ്ട കോൺഗ്രസിനേക്കാൾ സംഘടനാ ശേഷിയുണ്ടായതു മാത്രമല്ല അതിനു പിന്നിൽ. സ്ത്രീവോട്ടർമാരെ കൂട്ടത്തോടെ പാർട്ടിക്കൊപ്പം നിർത്താനുള്ള കൃത്യമായ ആസൂത്രണത്തിനും അതിൽ വലിയ പങ്കുണ്ട്. അതിലൊന്നായിരുന്നു പ്രതിമാസം 1250 രൂപ പാവപ്പെട്ട സ്ത്രീകൾക്കു നൽകുന്ന ലാഡ്‌ലി ബെഹ്ന യോജന. അതോടൊപ്പം പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസമടക്കമുള്ള നിരവധി പദ്ധതികൾ. അതോടൊപ്പം ഹിന്ദുത്വ അജൻഡ കൂടി ചേർത്തപ്പോൾ അത് മറികടക്കാൻ കോൺഗ്രസിന് മൃദു ഹിന്ദുത്വത്തെ ആശ്രയിക്കേണ്ടി വന്നു. അത് തിരിച്ചടിക്കുകയും ചെയ്തു.
മറ്റു പാർട്ടികൾ സൗജന്യങ്ങൾ നൽകുന്നതിനെ എതിർക്കുന്ന ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയുടെ പദ്ധതികളെ ‘ശാക്തീകരണ’മെന്ന് ഓമനപ്പേരിട്ടു വിളിച്ചു. മറുഭാഗത്ത് കോൺഗ്രസിനും പദ്ധതികളുണ്ടായിരുന്നെങ്കിലും അത് കൃത്യമായി ജനങ്ങളിലേക്കെത്തിക്കുന്നതിൽ പരാജയപ്പെട്ടു. മൂന്നിടത്തും അത് കോൺഗ്രസിനു തോൽവി നൽകി. കോൺഗ്രസ് ജയിച്ച തെലങ്കാനയിൽ കഴിഞ്ഞ തവണ ഒരു സീറ്റുമാത്രമുണ്ടായിരുന്ന ബിജെപി അത് 8 ആക്കി വർധിപ്പിച്ചു. അതൊരു തുടക്കമാണ്.
∙ ‘നാരീശക്തി’യുടെ വോട്ടിൽ...
2019 പൊതു തിരഞ്ഞെടുപ്പിൽ ബിജെപി വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തിയതിനു പിന്നിലെ കാരണങ്ങളിലൊന്ന് ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ വനിതകൾ ബഹുഭൂരിഭാഗവും പിന്തുണച്ചതായിരുന്നു. കേരളത്തിൽ ഏറെ ട്രോൾ ചെയ്യപ്പെട്ട ശൗചാലയങ്ങൾ അവർക്ക് അഭിമാനപ്രശ്നമായിരുന്നു. അതടക്കം സ്ത്രീകളുടെ പുരോഗതി ലക്ഷ്യമിട്ടുള്ള പല പദ്ധതികളും വോട്ടാക്കി മാറ്റിയാണ് ബിജെപി ഉത്തരേന്ത്യയിൽ തിരഞ്ഞെടുപ്പു ജയിക്കുന്നത്. രാജസ്ഥാനിലെ കാര്യമെടുക്കാം. അവിടെ പുരുഷന്മാരേക്കാൾ സ്ത്രീ വോട്ടർമാരുള്ള 88 മണ്ഡലങ്ങളുണ്ടായിരുന്നു. അതിൽ 50ലും വിജയം ബിജെപിക്കായിരുന്നു.
2019ൽ തിരഞ്ഞെടുപ്പു ജയം ആഘോഷിക്കാൻ ന്യൂഡൽഹി ദീൻദയാൽ ഉപാധ്യായ മാർഗിലെ ദേശീയ ആസ്ഥാനത്ത് തടിച്ചു കൂടിയ പ്രവർത്തകരോട് പ്രധാനമന്ത്രിപദം രണ്ടാമതും ഏറ്റെടുക്കാനൊരുങ്ങുന്ന നരേന്ദ്രമോദി പറഞ്ഞത് ‘നാരീശക്തി’യെക്കുറിച്ചായിരുന്നു. വനിതകളെ പ്രത്യേക വോട്ടുബാങ്കായി കണ്ടു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയാണ് മോദി അന്നു വിശദീകരിച്ചത്. ഹിന്ദുത്വ നിലപാടിനൊപ്പം സ്ത്രീകളെയും ദുർബല ജനവിഭാഗങ്ങളെയും ലക്ഷ്യമിട്ടുള്ള പ്രവർത്തനം കൂടിയാണ് ഹിന്ദി ഹൃദയഭൂമിയിൽ മോദി പറയുന്നിടത്ത് ജനങ്ങൾ വോട്ടു ചെയ്യുന്നതിന്റെ ഒരു കാരണം.
ആരു മുഖ്യമന്ത്രിയാകുമെന്നോ രാഷ്ട്രീയമെന്താകുമെന്നോ ഒന്നും ചിന്തിക്കാതെയുള്ള വോട്ടിങ് പാറ്റേണാണ് കണ്ടു വരുന്നത്. കടുത്ത മത്സരം അനുകൂലമായി തിരിക്കാൻ സ്ത്രീകളുടെ, പ്രത്യേകിച്ച് പിന്നാക്ക വിഭാഗത്തിൽ നിന്നുള്ളവരുടെ കൂട്ടത്തോടെയുള്ള വോട്ടുകൾ ഉപകരിക്കുമെന്നു തിരിച്ചറിഞ്ഞതാണ് യുപിയിലടക്കം പരീക്ഷിച്ചു വിജയിച്ചത്. 2014ൽ ചെങ്കോട്ടയിലെ ആദ്യ പ്രസംഗത്തിലാണ് മോദി ശൗചാലയങ്ങൾ വനിതകളുടെ അഭിമാനത്തിന്റെ പ്രതീകമാണെന്നു പറഞ്ഞത്. കേരളം പോലെ ശുചിത്വത്തിൽ മുൻപിലുള്ളയിടത്ത് അത് തമാശയായിരുന്നെങ്കിലും വെളിക്കിറങ്ങാൻ രാത്രിയാകുന്നതു വരെ കാത്തിരിക്കേണ്ടി വരുന്ന ഉത്തരേന്ത്യൻ ഗ്രാമങ്ങൾക്കത് വലിയ മാറ്റമായിരുന്നു. സുരക്ഷയുടെയും ആരോഗ്യത്തിന്റെയും കൂടി പ്രതീകമായി അതിനെ മാറ്റിയെടുക്കാൻ ബിജെപിയുടെ പ്രചാരണ സംവിധാനങ്ങൾക്കും കഴിഞ്ഞു.
∙ വിശ്വസിച്ചു, ‘മോദിയുടെ ഗാരന്റി’യെ
സ്ത്രീകൾക്ക് ഗുണകരമായ പദ്ധതികൾ ഏറെ നൽകിയ ഛത്തീസ്ഗഡിലെയും രാജസ്ഥാനിലെയും കോൺഗ്രസ് സർക്കാരുകൾക്കില്ലാത്ത സംഘടനാശേഷി ബിജെപിക്കും ആർഎസ്എസിനുമുണ്ടായിരുന്നു. വിവാഹിതരായ സ്ത്രീകൾക്ക് പ്രതിമാസം 10,000 രൂപ നൽകുന്ന മഹാതരി ബന്ധൻ യോജന ഛത്തീസ്ഗഡിലെ ആദിവാസി മേഖലകളിൽ വനിതകൾ ബിജെപിക്കൊപ്പം നിൽക്കാനിടയാക്കി. കണക്കുകളിൽ കോൺഗ്രസിനാണ് കൂടുതൽ പദ്ധതികളുണ്ടായിരുന്നതെങ്കിലും ജനങ്ങൾ ‘മോദിയുടെ ഗാരന്റി’യെ വിശ്വസിച്ചു.
കൃത്യസമയത്ത് അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കോൺഗ്രസിനും ഭൂപേഷ് ബാഗേലിനും അഴിമതി പ്രതിഛായ ഉണ്ടാക്കിയതും മറ്റൊരു തന്ത്രമായിരുന്നു. അതിന്റെ ഫലമോ? കഴിഞ്ഞ തവണ ഗോത്രമേഖലകളിൽ 27 സീറ്റു നേടിയ കോൺഗ്രസിന് കിട്ടിയത് 11 സീറ്റ്. രാജസ്ഥാനിൽ വനിതകൾക്കെതിരെയുണ്ടായ അതിക്രമങ്ങളെ വലിയ പ്രശ്നമായി സ്ത്രീകൾക്കിടയിൽ അവതരിപ്പിച്ചതും ചലനമുണ്ടാക്കി. അതോടൊപ്പം കോൺഗ്രസിലെ പടല പിണക്കങ്ങളെയും പ്രചാരണത്തിന്റെ ഭാഗമാക്കി വിമർശിച്ചു. അതിനേക്കാൾ വലിയ ഗ്രൂപ്പ് പോര് രാജസ്ഥാനിൽ പാർട്ടിയിലുണ്ടായിട്ടും പ്രചാരണം ബിജെപിക്കു ഗുണം ചെയ്തു.
സമൂഹം വിലക്കയറ്റത്തിന്റെ രൂക്ഷതകളെല്ലാം അനുഭവിക്കുമ്പോഴും 450 രൂപയുടെ ഗ്യാസ് സിലിണ്ടറും സൗജന്യ റേഷനും മറ്റു സൗജന്യങ്ങളും ബിജെപിയോടു ക്ഷമിക്കാൻ വനിതാ വോട്ടർമാരെ പ്രേരിപ്പിക്കുകയായിരുന്നു.
ആളും അർഥവും സംഘടനാ ശേഷിയുമുണ്ടെങ്കിലും വനിതകളെയും ദുർബല വിഭാഗങ്ങളെയും കൂടെ നിർത്താനുള്ള നീക്കങ്ങളാണ് അപ്രതീക്ഷിത നേട്ടങ്ങളുണ്ടാക്കിത്തന്നതെന്ന് മധ്യപ്രദേശിൽ ബിജെപിയുടെ തിരഞ്ഞെടുപ്പു ചുമതല വഹിച്ചിരുന്ന മുതിർന്ന നേതാക്കളിലൊരാൾ പറയുന്നു. ജാതി സെൻസസ് എന്ന രാഹുൽഗാന്ധിയുടെ നീക്കത്തിൽ ബിജെപി അൽപം പകച്ചിരുന്നു. പക്ഷേ സംസ്ഥാന തിരഞ്ഞെടുപ്പിൽ, ഹിന്ദി ഹൃദയഭൂമിയിൽ അത് അധികം ഏശാതെ പോയതിനും കാരണമായത് സ്ത്രീകളുടെ പിന്തുണയാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. സമൂഹം വിലക്കയറ്റത്തിന്റെ രൂക്ഷതകളെല്ലാം അനുഭവിക്കുമ്പോഴും 450 രൂപയുടെ ഗ്യാസ് സിലിണ്ടറും സൗജന്യ റേഷനും മറ്റു സൗജന്യങ്ങളും ബിജെപിയോടു പൊറുത്തു കൊടുക്കാൻ വനിതാ വോട്ടർമാരെ പ്രേരിപ്പിച്ചു. വനിതാ സംവരണ ബിൽ പാസാക്കിയതും രാഷ്ട്രീയനേട്ടമാക്കി മാറ്റിയെടുക്കുന്നതിൽ ബിജെപി വിജയിച്ചു.
2024 ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള അരങ്ങൊരുക്കലാണ് ഇപ്പോൾ നടന്നിരിക്കുന്നത്. അപ്രതീക്ഷിതമായ രാഷ്ട്രീയ നീക്കങ്ങളുണ്ടാകുന്നില്ലെങ്കിൽ എങ്ങനെയാവും 2024നെ ബിജെപി നേരിടുകയെന്നതിന്റെ പല സൂചനകളും ഇപ്പോഴത്തെ തിരഞ്ഞെടുപ്പുഫലങ്ങൾ കാണിച്ചു തരുന്നുണ്ട്. അയോധ്യയിലെ രാമക്ഷേത്രം 2024 ജനുവരി 22ന് തുറന്നു കൊടുക്കുക കൂടിയാവുമ്പോൾ പൊതുതിരഞ്ഞെടുപ്പിനുള്ള കേളികൊട്ടുമുയർന്നേക്കാം.