മധ്യപ്രദേശിൽ ‘സൊറ പറഞ്ഞ്’ കോൺഗ്രസിന് നഷ്ടം അരലക്ഷം വോട്ട്; നോട്ടയ്ക്കും പിന്നിൽ സിപിഎം; ഹിറ്റായി ബിജെപിയുടെ ‘പിഞ്ച് ഹിറ്റർമാർ’
രണ്ടര പതിറ്റാണ്ടു മുൻപുള്ള കഥയാണ്. മലപ്പുറത്ത് സെവൻസ് ഫുട്ബോൾ കത്തി നിൽക്കുന്ന സമയം. അരീക്കോട് ടൗൺ ടീമാണ് അന്നത്തെ സെവൻസിലെ സൂപ്പർ ഹിറ്റ് ടീം. അതിനിടെയാണ് ഫ്രാൻസ് ലോകകപ്പ് വന്നത്. നാൽക്കവലയിൽ ടെലിവിഷൻ സ്ഥാപിച്ച് നാട്ടുകാർ കൂട്ടമായി അർജന്റീന–ഹോളണ്ട് മത്സരം കാണുന്നു. അതുവഴി വന്ന സെവൻസ് ഫുട്ബോൾ ആരാധകൻ ടെലിവിഷനിലേക്കൊന്നെത്തി നോക്കി കമന്റ് പാസാക്കി. ‘‘ആരു കളിച്ചാലും കപ്പ് അരീക്കോട് ടൗൺ ടീമിന് തന്നെ’’. സമീപകാല ഇന്ത്യൻ തിരഞ്ഞെടുപ്പുകൾക്കും ഈ കമന്റ് ചേരും.ആരൊക്കെ മത്സരിച്ചാലും അവസാന വിജയം ബിജെപി കൊണ്ടുപോകും. തിരഞ്ഞെടുപ്പ് കാലത്ത് മധ്യപ്രദേശിൽ സഞ്ചരിച്ചപ്പോൾ ഒരു കാര്യം വ്യക്തമായിരുന്നു. ബിജെപി ഭരണത്തിനെതിരെ ജനങ്ങൾക്കിടയിൽ വികാരമുണ്ട്. ഭോപ്പാലിലും ഗ്വാളിയറിലും ഖണ്ഡ്‌വയിലുമെല്ലാം അതു പ്രകടവുമായിരുന്നു. ആദ്യം അതു തിരിച്ചറിഞ്ഞത് പക്ഷേ, ബിജെപിയായിരുന്നു. അതിനനുസരിച്ച് അവർ തന്ത്രങ്ങൾ മാറ്റി. ആ മാറ്റങ്ങൾ ഭരണമാറ്റമെന്ന ജനകീയ വികാരത്തെ പിടിച്ചു നിർത്താൻ കെൽപ്പുള്ളതായിരുന്നു. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന് അനുകൂലമായി ചിന്തിക്കുന്ന വോട്ട് ബാങ്ക് ‘ഫിക്സഡ് ഡെപ്പോസിറ്റായി’ ബിജെപിക്ക് എല്ലായിടത്തുമുണ്ട്. എന്നാൽ, അസാധ്യമെന്നു തോന്നുന്ന തിരഞ്ഞെടുപ്പുകൾ പോലും പാർട്ടി ജയിക്കുന്നത് അതിന്റെ കരുത്തിൽ മാത്രമല്ല. പഴുതടച്ച, എതിരാളികൾക്ക് സൂചിമുന കുത്താൻ പോലും ഇടം നൽകാത്ത തന്ത്രങ്ങളും തിരഞ്ഞെടുപ്പ് മാനേജ്മെന്റുമാണ് വിസ്മയിപ്പിക്കുന്ന വിജയങ്ങൾക്കു പിന്നിലുള്ളത്.
രണ്ടര പതിറ്റാണ്ടു മുൻപുള്ള കഥയാണ്. മലപ്പുറത്ത് സെവൻസ് ഫുട്ബോൾ കത്തി നിൽക്കുന്ന സമയം. അരീക്കോട് ടൗൺ ടീമാണ് അന്നത്തെ സെവൻസിലെ സൂപ്പർ ഹിറ്റ് ടീം. അതിനിടെയാണ് ഫ്രാൻസ് ലോകകപ്പ് വന്നത്. നാൽക്കവലയിൽ ടെലിവിഷൻ സ്ഥാപിച്ച് നാട്ടുകാർ കൂട്ടമായി അർജന്റീന–ഹോളണ്ട് മത്സരം കാണുന്നു. അതുവഴി വന്ന സെവൻസ് ഫുട്ബോൾ ആരാധകൻ ടെലിവിഷനിലേക്കൊന്നെത്തി നോക്കി കമന്റ് പാസാക്കി. ‘‘ആരു കളിച്ചാലും കപ്പ് അരീക്കോട് ടൗൺ ടീമിന് തന്നെ’’. സമീപകാല ഇന്ത്യൻ തിരഞ്ഞെടുപ്പുകൾക്കും ഈ കമന്റ് ചേരും.ആരൊക്കെ മത്സരിച്ചാലും അവസാന വിജയം ബിജെപി കൊണ്ടുപോകും. തിരഞ്ഞെടുപ്പ് കാലത്ത് മധ്യപ്രദേശിൽ സഞ്ചരിച്ചപ്പോൾ ഒരു കാര്യം വ്യക്തമായിരുന്നു. ബിജെപി ഭരണത്തിനെതിരെ ജനങ്ങൾക്കിടയിൽ വികാരമുണ്ട്. ഭോപ്പാലിലും ഗ്വാളിയറിലും ഖണ്ഡ്‌വയിലുമെല്ലാം അതു പ്രകടവുമായിരുന്നു. ആദ്യം അതു തിരിച്ചറിഞ്ഞത് പക്ഷേ, ബിജെപിയായിരുന്നു. അതിനനുസരിച്ച് അവർ തന്ത്രങ്ങൾ മാറ്റി. ആ മാറ്റങ്ങൾ ഭരണമാറ്റമെന്ന ജനകീയ വികാരത്തെ പിടിച്ചു നിർത്താൻ കെൽപ്പുള്ളതായിരുന്നു. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന് അനുകൂലമായി ചിന്തിക്കുന്ന വോട്ട് ബാങ്ക് ‘ഫിക്സഡ് ഡെപ്പോസിറ്റായി’ ബിജെപിക്ക് എല്ലായിടത്തുമുണ്ട്. എന്നാൽ, അസാധ്യമെന്നു തോന്നുന്ന തിരഞ്ഞെടുപ്പുകൾ പോലും പാർട്ടി ജയിക്കുന്നത് അതിന്റെ കരുത്തിൽ മാത്രമല്ല. പഴുതടച്ച, എതിരാളികൾക്ക് സൂചിമുന കുത്താൻ പോലും ഇടം നൽകാത്ത തന്ത്രങ്ങളും തിരഞ്ഞെടുപ്പ് മാനേജ്മെന്റുമാണ് വിസ്മയിപ്പിക്കുന്ന വിജയങ്ങൾക്കു പിന്നിലുള്ളത്.
രണ്ടര പതിറ്റാണ്ടു മുൻപുള്ള കഥയാണ്. മലപ്പുറത്ത് സെവൻസ് ഫുട്ബോൾ കത്തി നിൽക്കുന്ന സമയം. അരീക്കോട് ടൗൺ ടീമാണ് അന്നത്തെ സെവൻസിലെ സൂപ്പർ ഹിറ്റ് ടീം. അതിനിടെയാണ് ഫ്രാൻസ് ലോകകപ്പ് വന്നത്. നാൽക്കവലയിൽ ടെലിവിഷൻ സ്ഥാപിച്ച് നാട്ടുകാർ കൂട്ടമായി അർജന്റീന–ഹോളണ്ട് മത്സരം കാണുന്നു. അതുവഴി വന്ന സെവൻസ് ഫുട്ബോൾ ആരാധകൻ ടെലിവിഷനിലേക്കൊന്നെത്തി നോക്കി കമന്റ് പാസാക്കി. ‘‘ആരു കളിച്ചാലും കപ്പ് അരീക്കോട് ടൗൺ ടീമിന് തന്നെ’’. സമീപകാല ഇന്ത്യൻ തിരഞ്ഞെടുപ്പുകൾക്കും ഈ കമന്റ് ചേരും.ആരൊക്കെ മത്സരിച്ചാലും അവസാന വിജയം ബിജെപി കൊണ്ടുപോകും. തിരഞ്ഞെടുപ്പ് കാലത്ത് മധ്യപ്രദേശിൽ സഞ്ചരിച്ചപ്പോൾ ഒരു കാര്യം വ്യക്തമായിരുന്നു. ബിജെപി ഭരണത്തിനെതിരെ ജനങ്ങൾക്കിടയിൽ വികാരമുണ്ട്. ഭോപ്പാലിലും ഗ്വാളിയറിലും ഖണ്ഡ്‌വയിലുമെല്ലാം അതു പ്രകടവുമായിരുന്നു. ആദ്യം അതു തിരിച്ചറിഞ്ഞത് പക്ഷേ, ബിജെപിയായിരുന്നു. അതിനനുസരിച്ച് അവർ തന്ത്രങ്ങൾ മാറ്റി. ആ മാറ്റങ്ങൾ ഭരണമാറ്റമെന്ന ജനകീയ വികാരത്തെ പിടിച്ചു നിർത്താൻ കെൽപ്പുള്ളതായിരുന്നു. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന് അനുകൂലമായി ചിന്തിക്കുന്ന വോട്ട് ബാങ്ക് ‘ഫിക്സഡ് ഡെപ്പോസിറ്റായി’ ബിജെപിക്ക് എല്ലായിടത്തുമുണ്ട്. എന്നാൽ, അസാധ്യമെന്നു തോന്നുന്ന തിരഞ്ഞെടുപ്പുകൾ പോലും പാർട്ടി ജയിക്കുന്നത് അതിന്റെ കരുത്തിൽ മാത്രമല്ല. പഴുതടച്ച, എതിരാളികൾക്ക് സൂചിമുന കുത്താൻ പോലും ഇടം നൽകാത്ത തന്ത്രങ്ങളും തിരഞ്ഞെടുപ്പ് മാനേജ്മെന്റുമാണ് വിസ്മയിപ്പിക്കുന്ന വിജയങ്ങൾക്കു പിന്നിലുള്ളത്.
രണ്ടര പതിറ്റാണ്ടു മുൻപുള്ള കഥയാണ്. മലപ്പുറത്ത് സെവൻസ് ഫുട്ബോൾ കത്തി നിൽക്കുന്ന സമയം. അരീക്കോട് ടൗൺ ടീമാണ് അന്നത്തെ സെവൻസിലെ സൂപ്പർ ഹിറ്റ് ടീം. അതിനിടെയാണ് ഫ്രാൻസ് ലോകകപ്പ് വന്നത്. നാൽക്കവലയിൽ ടെലിവിഷൻ സ്ഥാപിച്ച് നാട്ടുകാർ കൂട്ടമായി അർജന്റീന–ഹോളണ്ട് മത്സരം കാണുന്നു. അതുവഴി വന്ന സെവൻസ് ഫുട്ബോൾ ആരാധകൻ ടെലിവിഷനിലേക്കൊന്നെത്തി നോക്കി കമന്റ് പാസാക്കി. ‘‘ആരു കളിച്ചാലും കപ്പ് അരീക്കോട് ടൗൺ ടീമിന് തന്നെ’’. സമീപകാല ഇന്ത്യൻ തിരഞ്ഞെടുപ്പുകൾക്കും ഈ കമന്റ് ചേരും.ആരൊക്കെ മത്സരിച്ചാലും അവസാന വിജയം ബിജെപി കൊണ്ടുപോകും.
തിരഞ്ഞെടുപ്പ് കാലത്ത് മധ്യപ്രദേശിൽ സഞ്ചരിച്ചപ്പോൾ ഒരു കാര്യം വ്യക്തമായിരുന്നു. ബിജെപി ഭരണത്തിനെതിരെ ജനങ്ങൾക്കിടയിൽ വികാരമുണ്ട്. ഭോപ്പാലിലും ഗ്വാളിയറിലും ഖണ്ഡ്‌വയിലുമെല്ലാം അതു പ്രകടവുമായിരുന്നു. ആദ്യം അതു തിരിച്ചറിഞ്ഞത് പക്ഷേ, ബിജെപിയായിരുന്നു. അതിനനുസരിച്ച് അവർ തന്ത്രങ്ങൾ മാറ്റി. ആ മാറ്റങ്ങൾ ഭരണമാറ്റമെന്ന ജനകീയ വികാരത്തെ പിടിച്ചു നിർത്താൻ കെൽപ്പുള്ളതായിരുന്നു. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന് അനുകൂലമായി ചിന്തിക്കുന്ന വോട്ട് ബാങ്ക് ‘ഫിക്സഡ് ഡെപ്പോസിറ്റായി’ ബിജെപിക്ക് എല്ലായിടത്തുമുണ്ട്. എന്നാൽ, അസാധ്യമെന്നു തോന്നുന്ന തിരഞ്ഞെടുപ്പുകൾ പോലും പാർട്ടി ജയിക്കുന്നത് അതിന്റെ കരുത്തിൽ മാത്രമല്ല. പഴുതടച്ച, എതിരാളികൾക്ക് സൂചിമുന കുത്താൻ പോലും ഇടം നൽകാത്ത തന്ത്രങ്ങളും തിരഞ്ഞെടുപ്പ് മാനേജ്മെന്റുമാണ് വിസ്മയിപ്പിക്കുന്ന വിജയങ്ങൾക്കു പിന്നിലുള്ളത്.
ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനെപ്പോലെയാണ് തിരഞ്ഞെടുപ്പ് കളത്തിലെ ബിജെപി. വിജയത്തിനായി എന്തും ചെയ്യും. അവസാന പന്തും എറിഞ്ഞു തീരുന്നതുവരെ തോൽവി സമ്മതിക്കില്ല. ഓരോ സംസ്ഥാനത്തെയും പിച്ചറിഞ്ഞ് കളിയുടെ ശൈലി മാറ്റാനറിയാം. മറുവശത്ത് കോൺഗ്രസ് ഒറ്റ ഗോളിന്റെ ലീഡിൽ പിടിച്ചു തൂങ്ങി, അലസരായി കളിക്കുന്ന ഫുട്ബോൾ ടീമിനെപ്പോലെയായിരുന്നു. പ്രീ പോൾ സർവേകൾ നൽകിയ മുൻതൂക്കത്തിൽ വിജയമുറപ്പിച്ചിരുന്ന പാർട്ടി, യഥാർഥ ഫലം വന്നപ്പോൾ ഒരു കാര്യം തിരിച്ചറിഞ്ഞു– ഇൻജറി ടൈമിൽ ഗോളടിച്ച് ജയിക്കാൻ കെൽപ്പുള്ള പാർട്ടിയായിരുന്നു അപ്പുറത്തുണ്ടായിരുന്നത്.
മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്റെ ജനപ്രിയ പദ്ധതികൾക്ക് സ്ത്രീ വോട്ടർമാർക്കിടയിലുള്ള സ്വീകാര്യത, തിരഞ്ഞെടുപ്പു പ്രചാരകനെന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇനിയും നഷ്ടപ്പെട്ടിട്ടില്ലാത്ത പ്രഭാവം... ബിജെപിയുടെ മധ്യപ്രദേശ് വിജയത്തിന് കാരണങ്ങൾ പലതുണ്ട്. ഒന്നാമതായി എണ്ണേണ്ടത് പക്ഷേ,തിരഞ്ഞെടുപ്പ് തന്ത്രത്തെ അവസാന വോട്ടറിലുമെത്തിക്കാൻ ശേഷിയുള്ള അവരുടെ സംഘടനാ സംവിധാനത്തെയാണ്.
∙ ക്ലിക്കായി പിഞ്ച് ഹിറ്റർമാർ
അപ്രതീക്ഷിതമായി വിക്കറ്റുകൾ വീഴുകയോ റൺ റേറ്റ് താഴ്ന്നു നിൽക്കുകയോ ചെയ്യുമ്പോൾ ഏകദിന ക്രിക്കറ്റിൽ പല ടീമുകളും പിഞ്ച് ഹിറ്റർമാരെ പരീക്ഷിക്കാറുണ്ട്. കൂറ്റൻ അടികളിലൂടെ ടീമിന്റെ റൺ റേറ്റ് ഉയർത്തുകയായിരിക്കും ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം നൽകി എത്തുന്ന പിഞ്ച് ഹിറ്ററുടെ ചുമതല. മധ്യപ്രദേശിൽ വിജയത്തിലേക്കുള്ള റൺ റേറ്റ് കുറവാണെന്ന് ബിജെപി തുടക്കം മുതൽ മനസ്സിലാക്കി. അതു മറികടക്കാൻ പാർട്ടി പയറ്റിയ തന്ത്രങ്ങളിലൊന്ന് പിഞ്ച് ഹിറ്റർമാരെ ഇറക്കിവിടുകയാണ്.
കഴിഞ്ഞ 20 വർഷമായി മധ്യപ്രദേശിൽ ബിജെപിയാണ് ഭരണത്തിൽ. 2018ലെ തിരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസിന്റെ കമൽനാഥ് 15 മാസം മുഖ്യന്ത്രിയായ കാലം മാത്രമാണ് അപവാദം. ജനങ്ങൾക്ക് നേതാക്കളോടും ഭരണത്തോടും മടുപ്പുണ്ടായിരുന്നു. അതു മറികടക്കാൻ 30 ശതമാനം സിറ്റിങ് എംഎൽഎമാരെ മാറ്റുകയാണ് ബിജെപി ആദ്യം ചെയ്തത്. കേന്ദ്രത്തിൽനിന്ന് 7 പിഞ്ച് ഹിറ്റർമാരെ ഇറക്കുകയായിരുന്നു രണ്ടാമത്തെ തന്ത്രം. 3 കേന്ദ്രമന്ത്രിമാർ, 4 എംപിമാർ. ഇതിൽ 2 കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ 5 പേർ മത്സരിച്ചത് കോൺഗ്രസിന്റെ സിറ്റിങ് സീറ്റുകളിലാണ്. 3 പേർ ജയിച്ചു.
മണ്ഡലത്തിന്റെ മണ്ണറിഞ്ഞായിരുന്നു ഇവരെ തിരഞ്ഞെടുത്തത്. ട്വന്റി20 കളിക്കാൻ സുനിൽ ഗാവസ്കറിനെ ഇറക്കിയിട്ട് കാര്യമില്ലല്ലോ. അതിന് സൂര്യകുമാർ യാദവ് തന്നെ വേണം. ചമ്പൽ–ഗ്വാളിയർ മേഖലയിൽ രജപുത്ര വോട്ടുകൾ നിർണായകമാണ്. അവിടെ ആ വിഭാഗത്തിൽനിന്നുള്ള കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമറിനെ ഇറക്കി. ദിമനി മണ്ഡലം കോൺഗ്രസിൽനിന്നു പിടിച്ചെടുത്തതിനൊപ്പം അതുൾപ്പെടുന്ന മൊറേന ജില്ലയിൽ ബിജെപിക്ക് മികച്ച വിജയം സമ്മാനിക്കാൻ തോമറിനായി. മത്സരിച്ച 4 എംപിമാരിൽ 3 പേർ ജയിച്ചു. 3 കേന്ദ്രമന്ത്രിമാരിൽ 2 പേർ ജയിച്ചു. ബിജെപിയുടെ പിഞ്ച് ഹിറ്റർ തന്ത്രം ഹിറ്റായി മാറിയെന്നതിന് ഈ കണക്ക് സാക്ഷി.
∙ ‘അയ്യോ മാമാജി പോകല്ലേ...’
മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉയർത്തിക്കാട്ടാതെ, കൂട്ടായ നേതൃത്വമെന്ന മുദ്രാവാക്യമുയർത്തിയാണ് ബിജെപി മധ്യപ്രദേശിൽ തിരഞ്ഞെടുപ്പിനെ നേരിട്ടത്. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പക്ഷേ, മറ്റെല്ലാ നേതാക്കൾക്കുമുപരിയായി ഒരു മുഖം കൂടുതൽ തിളക്കത്തോടെ നിൽക്കുന്നു– മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്റെ. സ്ത്രീ വോട്ടർമാർക്കിടയിൽ ചൗഹാനുള്ള സ്വീകാര്യത ബിജെപി വിജയത്തിൽ നിർണായകമായതായി കണക്കുകൾ വ്യക്തമാക്കുന്നു. 2018നേക്കാൾ മധ്യപ്രദേശിൽ പോളിങ് ഇത്തവണ 1.52 ശതമാനം വർധിച്ചു. എന്നാൽ, വോട്ടു ചെയ്ത സ്ത്രീകളുടെ എണ്ണത്തിലുള്ള വർധന 2.03 ശതമാനമാണ്.
അനുയായികളുടെ പ്രിയപ്പെട്ട ‘മാമാജി’യോട്, സ്ത്രീ വോട്ടർമാർക്കുള്ള വാത്സല്യത്തിന് പ്രധാന കാരണം ലാഡ്‌ലി ബെഹനാ പദ്ധതിയാണ്. 23 മുതൽ 60 വയസ്സുവരെയുള്ള സ്ത്രീകൾക്ക് മാസം 1250 രൂപ നൽകുന്ന പദ്ധതിയാണിത്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കഴിഞ്ഞ ഏപ്രിലിലാണ് തുടക്കമിട്ടത്. സംസ്ഥാനത്ത് 1.32 കോടി സ്ത്രീകൾക്ക് ഇതിന്റെ ഗുണം ലഭിക്കുന്നു. സംസ്ഥാനത്തെ ആകെ വോട്ടർമാർ 5.04 കോടിയാണ്.
നാലു തവണ മുഖ്യമന്ത്രിയായി, രണ്ടു പതിറ്റാണ്ടായി മധ്യപ്രദേശിലെ ബിജെപിയുടെ മുഖമായ ശിവ്‌രാജ് സിങ് ചൗഹാന് തിരഞ്ഞെടുപ്പ് പ്രചാരണ കാലം അത്ര സുഖകരമായിരുന്നില്ല. ചൗഹാന്റെ നേതൃത്വത്തോട് മടുപ്പ് വന്നുവെന്ന് വിലയിരുത്തിയ ബിജെപി കേന്ദ്ര നേതൃത്വം അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചില്ല. ആദ്യ സ്ഥാനാർഥി പട്ടികയിലും അദ്ദേഹത്തിന്റെ പേരില്ലായിരുന്നു. 13–ാം വയസ്സിൽ സംഘപരിവാറിന്റെ ഭാഗമായ ശിവ‌്‌രാജ് വിട്ടുകൊടുക്കാൻ തയാറല്ലായിരുന്നു. സ്ത്രീ വോട്ടർമാർക്കിടയിൽ തനിക്കുള്ള സ്വാധീനം വൈകാരികമായി ഉപയോഗപ്പെടുത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണം.
‘ഞാൻ അധികാരത്തിൽനിന്നു പോയാൽ നിങ്ങൾ എന്റെ വിലയറിയും’ എന്ന് മാമാജി വൈകാരികമായി പല വേദികളിലും സ്ത്രീ വോട്ടർമാരോട് പറഞ്ഞു. ലാഡ്‌ലി ബെഹനാ പദ്ധതിയുടെ ഫണ്ട് നൽകുന്നതിന്റെ ഉദ്ഘാടനച്ചടങ്ങിൽ രണ്ടു മുതിർന്ന സ്ത്രീകളുടെ കാൽ കഴുകി. സ്വന്തം അമ്മയുമായുണ്ടായിരുന്ന വൈകാരിക ബന്ധം വിവരിച്ച് സ്ത്രീ വോട്ടർമാരുടെ മനം കവർന്നു. സംസ്ഥാനമൊട്ടാകെ പറന്നു നടന്ന്, ഇരുനൂറോളം പ്രചാരണ യോഗങ്ങളിൽ പ്രസംഗിച്ച ശിവ്‌രാജ് സിങ് ചൗഹാന് മുഖ്യമന്ത്രിപദത്തിൽ അഞ്ചാമൂഴം കിട്ടിയാലും ഇല്ലെങ്കിലും ഒരു കാര്യം വ്യക്തം– മധ്യപ്രദേശിലെ ബിജെപി തേരോട്ടത്തിന്റെ പ്രധാന ശിൽപി ചൗഹാൻ തന്നെ.
∙ കളിയറിഞ്ഞ് മാറ്റം, കളം പിടിച്ചു ജയം
നിർണായക സബ്സ്റ്റിറ്റ്യൂഷനുകൾ കളി ജയിപ്പിക്കുന്നത് ഫുട്ബോളിൽ പലപ്പോഴും കണ്ടിട്ടുണ്ട്. കാറ്റിന്റെ ഗതി മനസ്സിലാക്കി കണക്കു കൂട്ടി നടത്തിയ സബ്സ്റ്റിറ്റ്യൂഷനുകൾ കൂടിയാണ് മധ്യപ്രദേശിൽ ബിജെപിയെ ജയിപ്പിച്ചത്. സിദ്ധി മണ്ഡലത്തിലെ കാര്യമെടുക്കാം. കേദാർനാഥ് ശുക്ലയായിരുന്നു ഇവിടെ സിറ്റിങ് എംഎൽഎ. ആദിവാസി യുവാവിന്റെ ദേഹത്ത് മൂത്രമൊഴിച്ച, രാജ്യമാകെ പ്രതിഷേധമുയർന്ന സംഭവം നടന്നത് മണ്ഡലത്തിലുൾപ്പെടുന്ന കരൗൻഡി ഗ്രാമത്തിലാണ്. ശുക്ലയുടെ അടുപ്പക്കാരനായിരുന്നു കേസിലെ കുറ്റാരോപിതൻ. ആദിവാസി വിഭാഗത്തിനിടയിലുണ്ടായ അമർഷം ശമിപ്പിക്കാനായി മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ നേരിട്ടെത്തി അപമാനത്തിനിരയായ ആദിവാസി യുവാവിന്റെ കാൽ കഴുകിയിരുന്നു.
അതിലും നിർത്താതെ ശുക്ലയ്ക്ക് സീറ്റ് നിഷേധിക്കാനും ബിജെപി തയാറായി. പകരമെത്തിയത് മണ്ഡലമുൾപ്പെടുന്ന ലോക്സഭാ സീറ്റിലെ സിറ്റിങ് എംപി റിഥി പഥക്. ശുക്ല വിമതനായി മത്സരിച്ചെങ്കിലും റിഥി പഥക് ജയിച്ചു കയറി. ഇൻഡോറിൽ ബിജെപിയുടെ യുവ നേതാവ് ആകാശ് വിജയ് വർഗിയയ്ക്കു സീറ്റ് നിഷേധിച്ച് പകരം നൽകിയത് പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ വർഗിയയ്ക്കാണ്. സർക്കാർ ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ച കേസിലുൾപ്പെട്ടതാണ് ആകാശിനു പാരയായത്. പകരം വന്ന കൈലാഷ് വൻ ഭൂരിപക്ഷത്തിനു ജയിച്ചു. അങ്ങനെ, ക്ലിക്കായ സബ്സ്റ്റിറ്റ്യൂഷനുകൾ കൂടിയാണ് ബിജെപിക്ക് മിന്നും വിജയം സമ്മാനിച്ചത്.
∙ പല മുഖങ്ങൾ, ഒരേ ലക്ഷ്യം
സിനിമയിൽ അഭിനയിക്കാൻ താൽപര്യമുള്ളവരെ വിളിക്കുന്നു. അവർക്കായി ഒരു സ്ക്രീനിങ് ടെസ്റ്റ് നടത്തുന്നു. നന്നായി അഭിനയിക്കുന്നവർക്ക് നായകനാകാമെന്ന് വാഗ്ദാനം നൽകുന്നു. എല്ലാവരും തകർത്ത് അഭിനയിക്കാതിരിക്കുമോ? മധ്യപ്രദേശിൽ ബിജെപിയും ഈ തന്ത്രംതന്നെയാണ് പയറ്റിയത്. 2008നു ശേഷം മുഖ്യമന്ത്രി സ്ഥാനാർഥിയില്ലാതെ ആദ്യമായി പാർട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാർട്ടിയുടെ മുഖമെന്ന് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി മോഹികളുടെ ഒരു പടയെത്തന്നെ മത്സര രംഗത്തേക്ക് ഇറക്കിവിട്ടു.
പരസ്പരം കുതികാൽവെട്ടാതിരിക്കാൻ കടിഞ്ഞാൺ കൃത്യമായി കേന്ദ്ര നേതൃത്വംതന്നെ നിയന്ത്രിച്ചു. ശിവ്‌രാജ് സിങ് ചൗഹാൻ, നരേന്ദ്ര സിങ് തോമർ, പ്രഹ്ലാദ് പട്ടേൽ, ജ്യോതിരാദിത്യ സിന്ധ്യ, ഫഗൻ സിങ് കുലസ്തെ, റിഥി പഥക് തുടങ്ങി ഓരോ മേഖലയിൽ ചെല്ലുമ്പോഴും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥികൾ പലരായിരുന്നു. ഔദ്യോഗിക പ്രഖ്യാപനമില്ല. പക്ഷേ, അണികൾ കാതോടു കാതോരം പറഞ്ഞു പ്രചരിപ്പിച്ചു. സ്വന്തം ശക്തി തെളിയിക്കേണ്ടത് ഓരോ നേതാവിന്റെയും ബാധ്യതയായി. കുലസ്തെ തോറ്റത് ക്ഷീണമായെങ്കിലും പലരെ മുൻ നിർത്തിയുള്ള ബിജെപി പ്രചാരണം ഭരണ വിരുദ്ധ വികാരത്തിന്റെ തീവ്രത കുറച്ചു.
∙ ധ്രുവീകരണത്തിന്റെ കരിനിഴൽ
ജനപ്രിയ പദ്ധതികൾക്കും തന്ത്രങ്ങൾക്കുമെല്ലാം മാർക്ക് നൽകുമ്പോഴും ബിജെപിയുടെ വിജയത്തിൽ പതിഞ്ഞ ധ്രുവീകരണ രാഷ്ട്രീയത്തിന്റെ മുദ്ര മറച്ചുവയ്ക്കാനാവില്ല. സംസ്ഥാനത്തെ 21 ശതമാനം വരുന്ന ആദിവാസി വിഭാഗങ്ങൾക്കായി 47 സംവരണ മണ്ഡലങ്ങളുണ്ട്. 2018ൽ ഇതിൽ 30 എണ്ണം കോൺഗ്രസാണ് നേടിയത്. ഇത്തവണ 27 സീറ്റ് ബിജെപി നേടി. സംഘപരിവാർ സംഘടനയായ വനവാസി കല്യാൺ ആശ്രമത്തിലൂടെ ആദിവാസികളെ ഹിന്ദുത്വവൽക്കരിക്കാൻ ബിജെപി നടത്തിയ ശ്രമങ്ങൾ ഒരു പരിധിവരെ വിജയം കണ്ടുവെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ ഇതു കൂടുതൽ പ്രകടമാണ്. ആദിവാസികൾ ഏറെയുള്ള ജബൽപുർ ബെൽറ്റിൽ റാണി ദുർഗാപതിക്കായി കൂറ്റൻ പ്രതിമ നിർമിക്കാനുള്ള ബിജെപി നീക്കത്തിനെതിരെയും പല ആദിവാസി സംഘടനകളും രംഗത്തുവന്നിരുന്നു.
റാണി ദുർഗാപതിക്ക് പ്രതിമ സ്ഥാപിക്കുന്നതിലല്ല, ആ മേഖലയിൽനിന്നുതന്നെയുള്ള ആദിവാസികളുടെ വീര പുരുഷന്മാരായ രാജാ ശങ്കർ ഷാ, രഘുനാഥ് ഷാ എന്നിവരെ അവഗണിക്കുന്നതിലാണ് രോഷം. റാണി ദുർഗാപതി മുഗളന്മാർക്കെതിരെ യുദ്ധം ചെയ്ത വീര വനിതയാണ്. രാജാ ശങ്കർ ഷായും രഘുനാഥ് ഷായും യുദ്ധം ചെയ്തത് ബ്രിട്ടിഷുകാർക്കെതിരെയായിരുന്നു. അതു കൊണ്ടാണ് ഈ വിവേചനമെന്ന ആരോപണവുമായി ആദിവാസി പാർട്ടിയായ ഗ്വാണ്ടാന ഗണതന്ത്ര പാർട്ടി ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.
∙ ഇടതുപക്ഷത്തിന് ഭൂതക്കാലക്കുളിർ
മധ്യപ്രദേശ് നിയമസഭയിൽ ഇടതുപക്ഷത്തിന് അവസാനമായി എംഎൽഎയുണ്ടായത് 2003ലാണ്. സംസ്ഥാനത്ത് ബിജെപി ശക്തി പ്രാപിച്ചതോടെ ഇടതുപക്ഷത്തിന്റെ കഷ്ടകാലം തുടങ്ങി. ഇത്തവണ സിപിഎം മത്സരിച്ച 4 സീറ്റുകളിൽ രണ്ടിടത്ത് നോട്ടയ്ക്കും പിന്നിലാണ് സ്ഥാനം. പാർട്ടി രണ്ടു തവണ മത്സരിച്ച റിവ ജില്ലയിലെ സിർമോറിൽ ഇത്തവണ ലഭിച്ചത് 1688 വോട്ട് മാത്രം. 2003ൽ ഇവിടെ നിന്ന് ജയിച്ച രാംലഖൻ ശർമയാണ് സിപിഎമ്മിന്റെ അവസാന എംഎൽഎ.
4 സീറ്റുകളിൽ സിപിഎമ്മിനു ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് പുഷ്പരാജ്ഗഡിലാണ്– 1894 വോട്ട്. ഇവിടെ നോട്ടയ്ക്ക് 3985 വോട്ടുണ്ട്. ഏറ്റവും കുറവ് വോട്ട് ലഭിച്ചത് ഡോ.അംബേദ്ക്കർ നഗറിലാണ്. പാർട്ടിക്ക് 978 വോട്ട്, നോട്ടയ്ക്ക് 1553 വോട്ട്. സബൽഗഡിൽ പാർട്ടി സ്ഥാനാർഥി 1320 വോട്ട് നേടി. ആകെ വോട്ടിന്റെ 0.01% വോട്ടാണ് സിപിഎം നേടിയത്. 11 സീറ്റിൽ മത്സരിച്ച സിപിഐയ്ക്ക് ആകെ ലഭിച്ചത് 0.03% വോട്ട്.
∙ കോൺഗ്രസല്ലാതെ മറ്റാര് ?
മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്ങിന്റെ മകൻ ജയ്‌വർധൻ മത്സരിക്കുന്ന മണ്ഡലമാണ് രാഘോഗഡ്. അതിലുൾപ്പെടുന്ന പ്രദേശമാണ് ആരോൺ. തിരഞ്ഞെടുപ്പ് പ്രചാരണം റിപ്പോർട്ട് ചെയ്യാനായി അവിടെയെത്തിയപ്പോൾ കോൺഗ്രസ് ഓഫിസിൽ പ്രവർത്തകർ സൊറ പറഞ്ഞിരിക്കുന്നു. തിരഞ്ഞെടുപ്പിന് കൃത്യം ഒരാഴ്ച ബാക്കിയുള്ളപ്പോഴാണ്. പ്രചാരണമൊന്നുമില്ലേയെന്ന് ചോദിച്ചപ്പോൾ പ്രവർത്തകർ പറഞ്ഞു– ‘ബാബാ സാഹിബ് (ജയ്‌വർധനെ അങ്ങനെയാണ് നാട്ടുകാർ വിളിക്കുന്നത്) ജയിച്ചു കഴിഞ്ഞു. ഇവിടെ മത്സരമൊന്നുമില്ല’’. ഫലം വന്നപ്പോൾ 4000 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയ്‌വർധൻ കടന്നു കൂടി. കഴിഞ്ഞ തവണ 58,000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന മണ്ഡലമാണെന്നോർക്കണം.
അമിതമായ ഈ ആത്മവിശ്വാസം ആരോണിൽ മാത്രമല്ല, സംസ്ഥാനത്തെങ്ങും കോൺഗ്രസ് നേതാക്കളിലും പ്രവർത്തകരിലും കാണാമായിരുന്നു. പ്രചാരണത്തിന്റെ അവസാന ഘട്ടമെത്തിയപ്പോൾ മുഖ്യമന്ത്രിസ്ഥാനം ലഭിച്ച പോലെയായിരുന്നു കമൽനാഥിന്റെ പ്രസംഗങ്ങൾ. ഖണ്ഡ്‌വ ജില്ലയിലെ ഹർസുദ് മണ്ഡലത്തിൽ അദ്ദേഹം പറഞ്ഞു. ‘‘ഇത്തവണ എന്റെ ഭരണം 2018 പോലെയാകില്ല. അഴിമതി കാണിക്കുന്ന ഉദ്യോഗസ്ഥർക്കും പൊലീസിനുമെതിരെ കർശന നടപടിയുണ്ടാകും’’.
ബിജെപിയുടെ തീവ്ര ഹിന്ദുത്വത്തെ എങ്ങനെ തടയുമെന്ന ആശയക്കുഴപ്പവും കോൺഗ്രസ് ഉൾപ്പെടെയുള്ള മതനിരപേക്ഷ പാർട്ടികൾക്കുണ്ട്. ഇരുതല മൂർച്ചയുള്ള ഈ വാൾ കൈകാര്യം ചെയ്യുമ്പോൾ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾക്ക് പോറലേൽക്കുന്നത് സ്വാഭാവികം. ഹനുമാൻ പ്രതിമ സ്ഥാപിച്ചും രാമ ദർബാർ നടത്തിയുമാണ് കോൺഗ്രസ് ഹിന്ദുവിരുദ്ധ പാർട്ടിയാണെന്ന ബിജെപി പ്രചാരണത്തിനു തടയിടാൻ കമൽനാഥ് ശ്രമിച്ചത്. മറുവശത്ത് പക്ഷേ, കോൺഗ്രസ് മൃദു ഹിന്ദുത്വം പയറ്റുകയാണെന്ന ആരോപണമുയർന്നു. ബുർഹാൻപുർ മണ്ഡലത്തിൽ അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം 33,853 വോട്ടുനേടിയത് ഈ പ്രചാരണം ചെറിയ രീതിയിലെങ്കിലും ഏശിയെന്നതിനു തെളിവാണ്. കോൺഗ്രസ് സ്ഥാനാർഥി ഇതിലും കുറഞ്ഞ ഭൂരിപക്ഷത്തിനാണ് ഇവിടെ തോറ്റത്.
2018 തിരഞ്ഞെടുപ്പിനു ശേഷമുള്ള 15 മാസം മാറ്റി നിർത്തിയാൽ കോൺഗ്രസ് മധ്യപ്രദേശിൽ അധികാരത്തിൽനിന്നു പുറത്തായിട്ട് രണ്ടു പതിറ്റാണ്ടായി. എങ്കിലും, പാർട്ടിയുടെ അടിത്തറ ഭദ്രമാണ്. കനത്ത തോൽവി ഏറ്റുവാങ്ങിയിട്ടും പാർട്ടി ഇത്തവണ 40.43 ശതമാനം വോട്ടുപിടിച്ചു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വോട്ടു കുറഞ്ഞത് ഒരു ശതമാനത്തിൽ താഴെ മാത്രം. സംസ്ഥാനമൊട്ടാകെ സാന്നിധ്യമുള്ളപ്പോഴും സംഘടനാ സംവിധാനം ദുർബലമായതാണ് കോൺഗ്രസിന് തിരിച്ചടിയായത്.
ബിഎസ്പിക്കും എസ്പിക്കും ഗ്വാണ്ടാന ഗണതന്ത്ര പാർട്ടിക്കും എഎപിക്കും സംസ്ഥാനത്തെ ചില മേഖലകളിൽ സ്വാധീനമുണ്ട്. എന്നാൽ, സംസ്ഥാനമൊട്ടാകെ സ്വാധീനമുള്ളത് പ്രതിപക്ഷത്ത് കോൺഗ്രസിന് മാത്രം. ഏതു സമയവും തിരഞ്ഞെടുപ്പിനു സജ്ജമായി നിൽക്കുന്ന ബിജെപിയെപ്പോലൊരു പാർട്ടിയെ നേരിടുമ്പോൾ ഒറ്റ വോട്ടും ചോരാതെ സമാഹരിക്കണമെന്ന പാഠം മറന്നതും കോൺഗ്രസിനു തിരിച്ചടിയായി. ഇന്ത്യ മുന്നണിയുടെ ഭാഗമായ എസ്പിയും എഎപിയും ഇടതു പാർട്ടികളും നേടിയ വോട്ടുകൾ ചേർത്താൽ ചില മണ്ഡലങ്ങളിലെങ്കിലും കോൺഗ്രസിന് ജയിക്കാമായിരുന്നു.
ഹിന്ദി ഹൃദയ ഭൂമിയിലെങ്കിലും ബിജെപിയെ ഒറ്റയ്ക്കു തോൽപിക്കാനാവില്ലെന്ന യാഥാർഥ്യം കോൺഗ്രസിനെ മധ്യപ്രദേശ് ഒരിക്കൽ കൂടി പഠിപ്പിച്ചിരിക്കുന്നു. ഇന്ദിരാ കാലഘട്ടം മുതൽ തലപ്പത്തുള്ള കമൽനാഥ്–ദിഗ്‌വിജയ് സിങ് സഖ്യത്തിനപ്പുറം വോട്ടർമാരിൽ ആവേശവും ഊർജവും നിറക്കാൻ കെൽപ്പുള്ള പുതിയ നേതൃത്വത്തെ കണ്ടെത്താനും പാർട്ടി തയാറാകേണ്ടി വരും. മധ്യപ്രദേശും ഛത്തീസ്ഗഡും വേർപിരിഞ്ഞ ശേഷം ആദ്യ തിരഞ്ഞെടുപ്പ് നടന്നത് 2003ലാണ്. അന്ന് രണ്ടിടത്തും കോൺഗ്രസ് ദയനീയമായി തോറ്റു. തൊട്ടടുത്ത വർഷം, 2004ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പക്ഷേ, കേന്ദ്രത്തിൽ കോൺഗ്രസ് ഭരണത്തിൽ തിരിച്ചെത്തി. രാഷ്ട്രീയമെന്നത് സാധ്യതകളുടെ കല കൂടിയാണല്ലോ...