രാമക്ഷേത്രം സമ്മാനിച്ചത് ‘പൊന്നുംവില’യുള്ള ഭാഗ്യം; കണ്ണഞ്ചിപ്പിച്ച് അയോധ്യ; തീർഥാടകർക്കായി ‘ഡബിൾ എൻജിൻ’ വികസനം
1992ൽ ബാബറി മസ്ജിദ് തകർത്ത കേസിൽ സുപ്രീം കോടതിയുടെ അഞ്ചംഗ ഫുൾ ബെഞ്ചിന്റെ വിധി എത്തിയത് 2019 നവംബർ ഒൻപതിനായിരുന്നു. കോടതി മുറികളിൽ വർഷങ്ങൾ നീണ്ടുനിന്ന വ്യവഹാരങ്ങളുടെ അവസാനം കുറിക്കുന്നതായിരുന്നു ആ വിധി. അതോടെ അയോധ്യയിലെ തർക്കഭൂമി രാമക്ഷേത്രം നിർമിക്കാനായി ട്രസ്റ്റിന് കൈമാറാൻ തീരുമാനമായി. മസ്ജിദ് നിർമിക്കാൻ അയോധ്യയിൽത്തന്നെ പ്രധാനസ്ഥാനത്ത് അഞ്ചേക്കർ ഭൂമി നൽകാനും കോടതി ഉത്തരവിട്ടു. പരമോന്നത കോടതിയുടെ അന്തിമതീർപ്പിൽ തർക്കങ്ങൾ സമാധാനപരമായി അലിഞ്ഞില്ലാതായി. ശേഷമാകട്ടെ, അയോധ്യയിൽ കാലം വലിയ മാറ്റങ്ങൾക്കും സാക്ഷിയായി. 2020 ഓഗസ്റ്റ് അഞ്ചിനാണ് അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനു തുടക്കമിടുന്നത്. അന്നത്തെ ഭൂമിപൂജയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു പങ്കെടുത്തു. മൂന്നര വർഷം തികയും മുൻപേ അയോധ്യയിൽ രാമക്ഷേത്ര നിർമാണം പൂർത്തിയായി ജനുവരി 22ന് വിഗ്രഹ പ്രതിഷ്ഠയ്ക്ക് ഒരുങ്ങുകയാണ്. അതിവേഗം ക്ഷേത്രം നിർമിക്കുന്നതിലെ രാഷ്ട്രീയ കാരണമായി 2024ലെ പൊതുതിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങൾ മുന്നോട്ടു വയ്ക്കുന്ന നേതാക്കൾ പ്രതിപക്ഷത്തുണ്ട്. എന്നാൽ അയോധ്യയിൽ കാണാനാവുന്നത് ‘ഡബിൾ എൻജിൻ’ സർക്കാരുകളുടെ വേഗത്തിന്റെ തെളിവുകളാണെന്നു മറുപക്ഷം പറയുന്നു.
1992ൽ ബാബറി മസ്ജിദ് തകർത്ത കേസിൽ സുപ്രീം കോടതിയുടെ അഞ്ചംഗ ഫുൾ ബെഞ്ചിന്റെ വിധി എത്തിയത് 2019 നവംബർ ഒൻപതിനായിരുന്നു. കോടതി മുറികളിൽ വർഷങ്ങൾ നീണ്ടുനിന്ന വ്യവഹാരങ്ങളുടെ അവസാനം കുറിക്കുന്നതായിരുന്നു ആ വിധി. അതോടെ അയോധ്യയിലെ തർക്കഭൂമി രാമക്ഷേത്രം നിർമിക്കാനായി ട്രസ്റ്റിന് കൈമാറാൻ തീരുമാനമായി. മസ്ജിദ് നിർമിക്കാൻ അയോധ്യയിൽത്തന്നെ പ്രധാനസ്ഥാനത്ത് അഞ്ചേക്കർ ഭൂമി നൽകാനും കോടതി ഉത്തരവിട്ടു. പരമോന്നത കോടതിയുടെ അന്തിമതീർപ്പിൽ തർക്കങ്ങൾ സമാധാനപരമായി അലിഞ്ഞില്ലാതായി. ശേഷമാകട്ടെ, അയോധ്യയിൽ കാലം വലിയ മാറ്റങ്ങൾക്കും സാക്ഷിയായി. 2020 ഓഗസ്റ്റ് അഞ്ചിനാണ് അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനു തുടക്കമിടുന്നത്. അന്നത്തെ ഭൂമിപൂജയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു പങ്കെടുത്തു. മൂന്നര വർഷം തികയും മുൻപേ അയോധ്യയിൽ രാമക്ഷേത്ര നിർമാണം പൂർത്തിയായി ജനുവരി 22ന് വിഗ്രഹ പ്രതിഷ്ഠയ്ക്ക് ഒരുങ്ങുകയാണ്. അതിവേഗം ക്ഷേത്രം നിർമിക്കുന്നതിലെ രാഷ്ട്രീയ കാരണമായി 2024ലെ പൊതുതിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങൾ മുന്നോട്ടു വയ്ക്കുന്ന നേതാക്കൾ പ്രതിപക്ഷത്തുണ്ട്. എന്നാൽ അയോധ്യയിൽ കാണാനാവുന്നത് ‘ഡബിൾ എൻജിൻ’ സർക്കാരുകളുടെ വേഗത്തിന്റെ തെളിവുകളാണെന്നു മറുപക്ഷം പറയുന്നു.
1992ൽ ബാബറി മസ്ജിദ് തകർത്ത കേസിൽ സുപ്രീം കോടതിയുടെ അഞ്ചംഗ ഫുൾ ബെഞ്ചിന്റെ വിധി എത്തിയത് 2019 നവംബർ ഒൻപതിനായിരുന്നു. കോടതി മുറികളിൽ വർഷങ്ങൾ നീണ്ടുനിന്ന വ്യവഹാരങ്ങളുടെ അവസാനം കുറിക്കുന്നതായിരുന്നു ആ വിധി. അതോടെ അയോധ്യയിലെ തർക്കഭൂമി രാമക്ഷേത്രം നിർമിക്കാനായി ട്രസ്റ്റിന് കൈമാറാൻ തീരുമാനമായി. മസ്ജിദ് നിർമിക്കാൻ അയോധ്യയിൽത്തന്നെ പ്രധാനസ്ഥാനത്ത് അഞ്ചേക്കർ ഭൂമി നൽകാനും കോടതി ഉത്തരവിട്ടു. പരമോന്നത കോടതിയുടെ അന്തിമതീർപ്പിൽ തർക്കങ്ങൾ സമാധാനപരമായി അലിഞ്ഞില്ലാതായി. ശേഷമാകട്ടെ, അയോധ്യയിൽ കാലം വലിയ മാറ്റങ്ങൾക്കും സാക്ഷിയായി. 2020 ഓഗസ്റ്റ് അഞ്ചിനാണ് അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനു തുടക്കമിടുന്നത്. അന്നത്തെ ഭൂമിപൂജയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു പങ്കെടുത്തു. മൂന്നര വർഷം തികയും മുൻപേ അയോധ്യയിൽ രാമക്ഷേത്ര നിർമാണം പൂർത്തിയായി ജനുവരി 22ന് വിഗ്രഹ പ്രതിഷ്ഠയ്ക്ക് ഒരുങ്ങുകയാണ്. അതിവേഗം ക്ഷേത്രം നിർമിക്കുന്നതിലെ രാഷ്ട്രീയ കാരണമായി 2024ലെ പൊതുതിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങൾ മുന്നോട്ടു വയ്ക്കുന്ന നേതാക്കൾ പ്രതിപക്ഷത്തുണ്ട്. എന്നാൽ അയോധ്യയിൽ കാണാനാവുന്നത് ‘ഡബിൾ എൻജിൻ’ സർക്കാരുകളുടെ വേഗത്തിന്റെ തെളിവുകളാണെന്നു മറുപക്ഷം പറയുന്നു.
1992ൽ ബാബറി മസ്ജിദ് തകർത്ത കേസിൽ സുപ്രീം കോടതിയുടെ അഞ്ചംഗ ഫുൾ ബെഞ്ചിന്റെ വിധി എത്തിയത് 2019 നവംബർ ഒൻപതിനായിരുന്നു. കോടതി മുറികളിൽ വർഷങ്ങൾ നീണ്ടുനിന്ന വ്യവഹാരങ്ങളുടെ അവസാനം കുറിക്കുന്നതായിരുന്നു ആ വിധി. അതോടെ അയോധ്യയിലെ തർക്കഭൂമി രാമക്ഷേത്രം നിർമിക്കാനായി ട്രസ്റ്റിന് കൈമാറാൻ തീരുമാനമായി. മസ്ജിദ് നിർമിക്കാൻ അയോധ്യയിൽത്തന്നെ പ്രധാനസ്ഥാനത്ത് അഞ്ചേക്കർ ഭൂമി നൽകാനും കോടതി ഉത്തരവിട്ടു. പരമോന്നത കോടതിയുടെ അന്തിമതീർപ്പിൽ തർക്കങ്ങൾ സമാധാനപരമായി അലിഞ്ഞില്ലാതായി. ശേഷമാകട്ടെ, അയോധ്യയിൽ കാലം വലിയ മാറ്റങ്ങൾക്കും സാക്ഷിയായി.
2020 ഓഗസ്റ്റ് അഞ്ചിനാണ് അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനു തുടക്കമിടുന്നത്. അന്നത്തെ ഭൂമിപൂജയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു പങ്കെടുത്തു. മൂന്നര വർഷം തികയും മുൻപേ അയോധ്യയിൽ രാമക്ഷേത്ര നിർമാണം പൂർത്തിയായി ജനുവരി 22ന് വിഗ്രഹ പ്രതിഷ്ഠയ്ക്ക് ഒരുങ്ങുകയാണ്. അതിവേഗം ക്ഷേത്രം നിർമിക്കുന്നതിലെ രാഷ്ട്രീയ കാരണമായി 2024ലെ പൊതുതിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങൾ മുന്നോട്ടു വയ്ക്കുന്ന നേതാക്കൾ പ്രതിപക്ഷത്തുണ്ട്. എന്നാൽ അയോധ്യയിൽ കാണാനാവുന്നത് ‘ഡബിൾ എൻജിൻ’ സർക്കാരുകളുടെ വേഗത്തിന്റെ തെളിവുകളാണെന്നു മറുപക്ഷം പറയുന്നു.
കാരണം നാല് വർഷം കൊണ്ട് രാമക്ഷേത്രം മാത്രമല്ല അയോധ്യ സ്വന്തമാക്കിയത്. മെട്രോനഗരങ്ങൾക്കു സമാനമായി, സ്വപ്നം കാണാന്‍ പോലും കഴിയാത്ത നേട്ടങ്ങളാണ് ഈ നഗരത്തിന് സ്വന്തമായത്. എന്തൊക്കെ മാറ്റങ്ങളാണ് ഉത്തർപ്രദേശിലെ അയോധ്യയിൽ ഇക്കാലയളവിൽ ഉണ്ടായത്? എന്തൊക്കെ കാഴ്ചകളാണ് അയോധ്യയിൽ രാമക്ഷേത്രത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്? ആത്മീയ ടൂറിസത്തെ ഇത് എങ്ങനെ സഹായിക്കും? വിശദമായി അറിയാം.
∙ വലുപ്പത്തിലും വികസിച്ച് അയോധ്യ
അയോധ്യ. യുപിയിലെ സരയു നദിയുടെ തീരത്തെ ഒരു പഴക്കമേറിയ നഗരം. രാമായണത്തിലെ കോസല രാജ്യത്തിന്റെ തലസ്ഥാനം. ശ്രീരാമ പട്ടാഭിഷേകത്തിനായി ഒരു മനസ്സോടെ ഒരുക്കങ്ങൾ നടത്തിയ ജനത്തെ കണ്ണീരിലാഴ്ത്തി വനവാസത്തിനായി ശ്രീരാമനും സീതയും ലക്ഷ്മണനും പുറപ്പെട്ട സ്ഥലം. നീണ്ട 14 വർഷം, രാവണ നിഗ്രഹം കഴിഞ്ഞ് സീതയുമായി മടങ്ങിയെത്തിയ ശ്രീരാമനെ കാത്തിരുന്നത് പ്രിയ പ്രജകൾ ഒരുക്കിയ കണ്ണഞ്ചിപ്പിക്കുന്ന ദീപക്കാഴ്ച. ലക്ഷങ്ങൾ പ്രഭ ചൊരിച്ച ആ ദീപങ്ങളാണ് ഇന്നും ഒട്ടേറെ ലോകരാജ്യങ്ങൾ ആഘോഷിക്കുന്ന ദീപാവലിയുടെ ഐതിഹ്യം.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനം താമസിക്കുന്ന ഉത്തർപ്രദേശിൽ 75 ജില്ലകളാണുള്ളത്. 2018 വരെ ഇതിൽ ഒരു ജില്ലയുടെ പേരായിരുന്നു അയോധ്യ. 1992നു ശേഷം സുപ്രീംകോടതിയുടെ ഉത്തരവ് വരുന്നതുവരെ തർക്കഭൂമിയായി നിന്ന ഇടം അയോധ്യ മുനിസിപ്പൽ കോർപറേഷന്റെ പരിധിയിൽ ഉൾപ്പെട്ട സ്ഥലമായിരുന്നു. എന്നാൽ യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായതോടെ ഒരു ജില്ലയ്ക്കപ്പുറം അയോധ്യയുടെ അതിരുകൾ വികസിച്ചു.
ഭരണ സൗകര്യത്തിനായി, വലുപ്പമേറിയ സംസ്ഥാനമായ ഉത്തർപ്രദേശിനെ ഡിവിഷനുകളായിട്ടാണ് തരംതിരിച്ചിട്ടുള്ളത്. ഇത്തരത്തിൽ 18 ഡിവിഷനുകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ ഫൈസാബാദ് ഡിവിഷനിലായിരുന്നു അയോധ്യ ജില്ല ഉൾപ്പെട്ടിരുന്നത.് 2018 നവംബറിൽ യോഗി ആദിത്യനാഥ് ഫൈസാബാദ് ഡിവിഷനെ അയോധ്യ ഡിവിഷൻ എന്ന് പുനർനാമകരണം ചെയ്തു. അയോധ്യ ഉൾപ്പെടെ അഞ്ച് ജില്ലകളാണ് ഈ ഡിവിഷനിൽ ഉൾപ്പെടുന്നത്. അംബേദ്കർ നഗർ, അമേഠി, ബരാബങ്കി, സുൽത്താൻപുർ എന്നിവയാണ് ബാക്കിയുള്ള നാല് ജില്ലകൾ.
∙ ദിവസം 3 ലക്ഷം തീർഥാടകർ, മാസ്റ്റർ പ്ലാൻ തയാർ
അയോധ്യ, മഥുര, ഹരിദ്വാർ, വാരാണസി, കാഞ്ചീപുരം, ഉജ്ജയ്ൻ, ദ്വാരക– ഹിന്ദുമതത്തിലെ സപ്തപുരി എന്നറിയപ്പെടുന്ന ഏഴ് പുണ്യ സ്ഥലങ്ങൾ. ഈ സ്ഥലങ്ങളിൽ സന്ദർശനം നടത്തുവാൻ സ്വദേശികളും വിദേശികളുമായി ലക്ഷക്കണക്കിനാളുകളാണ് എത്താറുള്ളത്. വരുംവർഷങ്ങളിൽ സപ്തപുരിയിൽ ഉൾപ്പെട്ട അയോധ്യയിലേക്ക് തീർഥാടകരുടെയും സഞ്ചാരികളുടെയും വൻ ഒഴുക്കാവും ഉണ്ടാവുക. ദിവസേന 3 ലക്ഷത്തോളം തീർഥാടകർ ഇവിടെ എത്തുമെന്നാണ് കണക്കാക്കുന്നത്. ഇതു മുൻകൂട്ടി കണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് അയോധ്യയിൽ സംസ്ഥാന–കേന്ദ്ര ഭരണകൂടങ്ങൾ മുൻകൈ എടുത്ത് നടത്തുന്നത്.
സർക്കാർ പദ്ധതികൾക്ക് സമാന്തരമായി സ്വകാര്യ മേഖലയിലും വമ്പൻ വികസനങ്ങൾക്ക് അയോധ്യ സാക്ഷ്യം വഹിക്കുന്നു. ഇത് പ്രധാനമായും ഇവിടെ എത്തുന്നവർക്ക് താമസ സൗകര്യം നല്‍കുന്ന സേവന (ഹോസ്പിറ്റാലിറ്റി) മേഖലകളെ കേന്ദ്രീകരിച്ചാണ്. അയോധ്യയെ രാജ്യാന്തര ഹൈന്ദവ തീർഥാടന കേന്ദ്രമാക്കി മാറ്റുവാനുള്ള പദ്ധതികള്‍ക്കാണ് സർക്കാർ മുൻകൈ എടുത്തിട്ടുള്ളത്. ക്ഷേത്ര സമുച്ചയത്തിനൊപ്പം അയോധ്യ നഗരിയുടെ നിർമാണത്തിനായി 85,000 കോടി രൂപയുടെ പദ്ധതികളും നിലവിൽ തീരുമാനിച്ചിട്ടുണ്ട്. 10 വർഷംകൊണ്ട് പൂർത്തിയാക്കുന്ന വിധമാണ് പ്രവൃത്തികളുടെ രൂപകൽപന.
അയോധ്യയുടെ പുനർവികസനത്തിൽ 1200 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഗ്രീൻഫീൽഡ് ടൗൺഷിപ്പാണ് മുഖ്യ ആകര്‍ഷണം. 2200 കോടി രൂപയാണ് ഇതിനായി ചെലവിടുക. 2029നകം ആധുനിക സൗകര്യങ്ങളുള്ള, എന്നാൽ അയോധ്യയുടെ പൗരാണിക തനിമ ചോരാത്ത രീതിയിൽ നഗരം വികസിക്കും. ഗ്രീൻഫീൽഡ് ടൗൺഷിപ്പിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തറക്കല്ലിട്ടത്. അതിഥി മന്ദിരങ്ങൾ, ഹോട്ടലുകൾ, വാണിജ്യ സമുച്ചയങ്ങൾ എന്നിവയടങ്ങുന്നതാണ് ഈ ടൗൺഷിപ്പ്.
ക്ഷേത്രം തീർഥാടകർക്കായി തുറക്കുന്ന ദിവസം പ്രഖ്യാപിച്ചതോടെ ഹോട്ടലുകളിൽ മുറികള്‍ അന്വേഷിച്ചിറങ്ങിയവര്‍ നിരാശപ്പെടുകയാണ്. ഒരു രാത്രിക്ക് 17,000 രൂപ മുതൽ മുക്കാൽ ലക്ഷം വരെ മുറിവാടക നൽകാൻ തയാറായവരുണ്ട്. 73ഓളം വമ്പൻ ഹോട്ടലുകളാണ് മേഖലയിൽ ഉടൻ പ്രവർത്തനം ആരംഭിക്കാനായി തയാറെടുക്കുന്നത്.
2011ലെ സെൻസസ് പ്രകാരം അയോധ്യ നഗരത്തിൽ 55,890 ജനങ്ങളാണ് താമസക്കാരായിട്ടുള്ളത്. എന്നാൽ നിലവിൽ ഇത് 3.5 ലക്ഷമായി ഉയർന്നിട്ടുണ്ടെന്നാണ് രാമക്ഷേത്ര നിർമാണ കമ്മിറ്റിയുടെ ചുമതല വഹിക്കുന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കൂടിയായി നൃപേന്ദ്ര മിശ്ര പറയുന്നത്. ക്ഷേത്ര നിർമാണം പൂർത്തിയാവുന്നതോടെ 5 ലക്ഷം പേർ കൂടി ഇവിടെ താമസിക്കാനായി എത്തുമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു. നഗരത്തിലെ സ്ഥിര താമസക്കാരായുള്ളവരുടെ ശരാശരി എടുത്താൽ ഒരു താമസക്കാരന് 10 സഞ്ചാരികൾ എന്ന രീതിയിൽ ആളുകളെ അയോധ്യ ഉൾക്കൊള്ളേണ്ടി വരും. ഇതനുസരിച്ചുള്ള വികസനമാണ് മാസ്റ്റർ പ്ലാൻ 2031 ലക്ഷ്യംവയ്ക്കുന്നത്.
∙ അതിവേഗം വിമാനത്താവളം, മുഖം മിനുക്കി റെയിൽവേ
രാമക്ഷേത്രം തുറക്കുന്നതിന് മുൻപേ, ഇവിടേക്ക് എത്താൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്കുള്ള ഗതാഗത സംവിധാനങ്ങൾ ഒരുക്കുന്നതിനാണ് ഭരണകൂടം പ്രത്യേകം ശ്രദ്ധ നൽകിയത്. അതു ലക്ഷ്യം കാണുകയും ചെയ്തു. ഒരേ ദിവസം വിമാനത്താവളവും റെയിൽവേ സ്റ്റേഷനും രാജ്യത്തിന് സമർപ്പിക്കുവാൻ ഡിസംബർ 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെത്തിയത് അങ്ങനെയാണ്. ഇതിനൊപ്പം അയോധ്യ ക്ഷേത്രനഗരിയെ ബന്ധിപ്പിക്കുന്ന റോഡുകളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
അയോധ്യയിലെ രാജ്യാന്തര വിമാനത്താവളം മഹർഷി വാൽമീകി വിമാനത്താവളം എന്നാണ് അറിയപ്പെടുന്നത്. രാമക്ഷേത്രത്തിന്റെ മാതൃകയിലാണ് വിമാനത്താവളത്തിന്റെ മുഖ്യ കെട്ടിടത്തിന്റെ നിർമാണം. 1450 കോടി രൂപ ചെലവിലാണ് വിമാനത്താവളത്തിന്റെ ആദ്യഘട്ട നിർമാണം പൂർത്തിയാക്കിയത്. പുതിയ വിമാനത്താവളത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം ദൂരെയാണ് രാമക്ഷേത്രം. ലക്നൗ വിമാനത്താവളമായിരുന്നു അയോധ്യയിലേക്കു പോകാൻ യാത്രക്കാർ ആശ്രയിച്ചിരുന്നത്. 134 കിലോമീറ്റർ ദൂരമാണ് ലക്നൗ വിമാനത്താവളത്തിൽനിന്ന് അയോധ്യയിലേക്ക്. ആ പ്രശ്നം അയോധ്യ വിമാനത്താവളത്തിന്റെ വരവോടെ പരിഹരിക്കപ്പെട്ടു.
വർഷം പത്തുലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ 6500 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള വിമാനത്താവള ടെർമിനലിനു സാധിക്കും. ശ്രീരാമന്റെ ജീവിതത്തെ അടയാളപ്പെടുത്തുന്ന ചുവർചിത്രങ്ങളാലാണ് മഹർഷി വാൽമീകി രാജ്യാന്തര വിമാനത്താവളം അലങ്കരിച്ചിട്ടുള്ളത്. 2024 ജനുവരി 6 മുതൽ യാത്രാവിമാനങ്ങൾ ഇവിടെനിന്ന് സർവീസ് ആരംഭിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വിമാനങ്ങൾ അയോധ്യയിലേക്ക് സർവീസ് നടത്താൻ എയർലൈനുകളും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
വിമാനത്താവളത്തിന് സമാനമായ സൗകര്യങ്ങളോടെയാണ് അയോധ്യയിലെ റെയിൽവേ സ്റ്റേഷനും മോടിപിടിപ്പിച്ചത്. 240 കോടി രൂപ ചെലവിലെ നവീകരണം റെയിൽവേ സ്റ്റേഷന്റെ മുഖച്ഛായ തന്നെ മാറ്റി. ഉദ്ഘാടനത്തിന് മുന്നോടിയായി അയോധ്യ ജംക്‌ഷൻ റെയിൽവേ സ്റ്റേഷന്റെ പേര് ‘അയോധ്യ ധാം ജംക്‌ഷൻ’ എന്നുമാറ്റിയിരുന്നു. മൂന്ന് നിലകളിൽ നിർമാണം പൂർത്തീകരിച്ച റെയിൽവേ സ്റ്റേഷന്റെ മുഖ്യകവാടം ക്ഷേത്രത്തിന്റെ മാതൃകയിലാണ്. വിശ്രമ മുറികൾ, കാത്തിരിപ്പു കേന്ദ്രങ്ങൾ, ഭക്ഷ്യശാലകൾ, വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങി സഞ്ചാരികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ റെയിൽവേ പുതിയതായി ആരംഭിച്ച അമൃത ഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനവും അയോധ്യയിലാണ് പ്രധാനമന്ത്രി നിർവഹിച്ചത്. അയോധ്യ– ദർഭംഗ പാതയിലാണ് ട്രെയിൻ സർവീസ് നടത്തുന്നത്. ഇത്തരത്തിൽ പുതിയ സർവീസുകളും കൂടുതലായി അയോധ്യയിലേക്ക് എത്തിയേക്കാം.
∙ പൊന്നുംവില നൽകിയാലും കിട്ടാനില്ല ഭൂമി
റിയൽ എസ്റ്റേറ്റ് കുതിപ്പിനും അയോധ്യയുടെ മുഖംമാറ്റം സാക്ഷ്യം വഹിച്ചു. റാഡിസൺ, താജ്, മാരിയറ്റ് ഇന്റർനാഷനൽ, ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് ഉള്‍പ്പെടെയുള്ള രാജ്യത്തെ അതികായൻമാരായ ഹോട്ടൽ ശൃഖലകളാണ് അയോധ്യയിൽ പുതിയ പദ്ധതികളുമായി വന്നത്. ഹോട്ടൽ നിര്‍മാണ കമ്പനികളുടെ ആവശ്യം മനസ്സിലാക്കി ഉത്തർപ്രദേശ് ഹൗസിങ് ആൻഡ് ഡവലപ്‌മെന്റ് ബോർഡ് ഓൺലൈനിലൂടെ ഭൂമി ലേലം വരെ നടത്തി. റിയൽ എസ്റ്റേറ്റ് ഏജന്റുമാർ വ്യാപാരകണ്ണുമായി എത്തിയതോടെ ഭൂമി വിലയിൽ പലമടങ്ങാണ് വർധന.
അയോധ്യ നഗരത്തിനുള്ളിൽ മുൻപ് ചതുരശ്ര അടിക്ക് 2000 വരെ ഉണ്ടായിരുന്ന ശരാശരി വില മൂന്നിരട്ടിയായി വർധിച്ച് 6000 രൂപ വരെയായി ഉയർന്നു (ഒരു സെന്റ് ഭൂമി 435.56 ചതുരശ്ര അടിയാണ്). അതായത് ഒരു സെന്റ് ഭൂമിയുടെ വില 26 ലക്ഷം വരെ ഉയർന്നു. 2019ലെ സുപ്രീം കോടതി ഉത്തരവിന് ശേഷമാണ് വിലയിൽ കുതിച്ചു ചാട്ടമുണ്ടായത്. നഗര മേഖലയിൽ ഭൂമിയുടെ വില നാലിരട്ടിയോളമാണ് ഇക്കാലയളവിൽ വർധിച്ചത്. വിമാനത്താവളം തൊട്ടടുത്ത് എത്തിയതും, നഗരത്തെ ബന്ധിപ്പിച്ചുകൊണ്ട് ആധുനിക സൗകര്യങ്ങളോടു കൂടിയ റോഡുകളുടെ നിർമാണവും ഭൂമിയുടെ വില കുത്തനെ വർധിക്കാൻ ഇടയാക്കി.
മൾട്ടി ലെവൽ പാർക്കിങ് സൗകര്യം 35 കോടി രൂപ ചെലവിട്ടാണ് കോർപറേഷൻ നിർമിക്കുന്നത്. ഗതാഗതക്കുരുക്ക് ഇല്ലാതാക്കുവാനായി അയോധ്യയ്ക്ക് ചുറ്റുമുള്ള റോഡുകളുടെ വീതി കൂട്ടിയിട്ടുണ്ട്. ഉത്തർപ്രദേശ് സർക്കാർ 4,684 കോടി രൂപയാണ് നഗരത്തിലെ റോഡ് വികസനത്തിനായി മാത്രം ചെലവഴിച്ചത്.
അയോധ്യയുടെ പ്രാന്തപ്രദേശങ്ങളിൽ പോലും ഭൂമി വിലയിൽ കാര്യമായ വർധനവുണ്ടായിട്ടുണ്ട്. ഇവിടെ ചതുരശ്ര അടിക്ക് 400 രൂപയ്ക്ക് വരെ ഭൂമി ലഭ്യമായിരുന്നു. അത് ഇന്ന് 1500– മുതൽ 3000 വരെയായി ആ തുക ഉയർന്നിരിക്കുന്നു. ക്ഷേത്രത്തിന് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന ഭൂമിയുടെ വില 20 മടങ്ങുവരെ വർധിച്ചതായാണ് റിപ്പോർട്ടുകൾ. ക്ഷേത്രത്തിന്റെ 5-10 കിലോമീറ്റർ ചുറ്റളവിലുള്ള ഭൂമിയുടെ വിലയിലാണ് വലിയ കുതിച്ചുചാട്ടമുണ്ടായത്. ഒരു ചതുരശ്ര അടിക്ക് 18,000 രൂപ വരെ വില കുതിച്ചുയർന്ന ഭൂമിയുണ്ട് ഇവിടെ. സർക്കാർ നൽകുന്ന വിവരം അനുസരിച്ച് 2021-22ൽ മാത്രം നഗരത്തിൽ ഭൂമി റജിസ്‌ട്രേഷൻ നാലിരട്ടി വർധിച്ചു.
∙ മുറികള്‍ കിട്ടാനില്ല, ഹോട്ടലുകൾക്ക് വമ്പൻ നേട്ടം
കഴിഞ്ഞ രണ്ട് വർഷമായി അയോധ്യയിൽ സേവന മേഖലയിലാണ് (ഹോസ്പിറ്റാലിറ്റി) കുതിപ്പ്. ക്ഷേത്ര നിർമാണം നടക്കുന്ന വേളയിൽതന്നെ ഇവിടെ ദൂരദേശങ്ങളിൽനിന്നും സഞ്ചാരികൾ എത്തിയിരുന്നു. ക്ഷേത്രം തീർഥാടകർക്കായി തുറക്കുന്ന ദിവസം പ്രഖ്യാപിച്ചതോടെ ഹോട്ടലുകളിൽ മുറികള്‍ അന്വേഷിച്ചിറങ്ങിയവര്‍ നിരാശപ്പെടുകയാണ്. ഒരു രാത്രിക്ക് 17,000 രൂപ മുതൽ മുക്കാൽ ലക്ഷം വരെ മുറിവാടക നൽകാൻ തയാറായവരുണ്ട്. 73ഓളം വമ്പൻ ഹോട്ടലുകളാണ് മേഖലയിൽ ഉടൻ പ്രവർത്തനം ആരംഭിക്കാനായി തയാറെടുക്കുന്നത്.
പ്രധാനമന്ത്രിയുൾപ്പെടെ പങ്കെടുക്കുന്ന രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ദിവസം തീർഥാടകരെ നിയന്ത്രിച്ചിട്ടുണ്ടെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ ലക്ഷങ്ങളാവും അയോധ്യയിലേക്ക് വണ്ടികയറുക. എന്നാൽ, അയോധ്യയിലെത്തുന്ന എല്ലാ തീർഥാടകരെയും ഉൾക്കൊള്ളാനുള്ള സൗകര്യം ഹോട്ടലുകൾക്ക് നിലവിലെ സാഹചര്യത്തിൽ ഇല്ലെന്ന് പറയാം. ഈ അവസ്ഥ ഹോംസ്റ്റേ പോലുള്ള നവീന ടൂറിസ്റ്റ് ആശയങ്ങൾക്കും പ്രചോദനമാവും. ഇത് അയോധ്യ നിവാസികൾക്ക് പുതിയ വരുമാന മാർഗം തുറന്ന് നൽകും.
നിലവില്‍ ഹോംസ്റ്റേകൾക്കായി പ്രദേശത്തെ വീടുകളിലെ 2500 മുറികൾ തയാറായിട്ടുണ്ട്. ഓൺലൈൻ ആപ്പിലൂടെയാണ് പ്രവേശനം. രാജ്യത്തെ പ്രമുഖ ട്രാവൽ ഏജൻസികൾക്കും വരും നാളുകൾ മികച്ചതാവും. അയോധ്യയെ ബന്ധിപ്പിച്ചുള്ള ഒട്ടേറെ തീർഥാടന പാക്കേജുകളാണ് കമ്പനികൾ മുന്നോട്ടു വയ്ക്കുന്നത്. വാരാണസിയെ അയോധ്യയുമായി കൂട്ടിച്ചേർത്തുള്ള പാക്കേജുകൾക്ക് മികച്ച പിന്തുണയും ലഭിക്കുന്നുണ്ട്. ടൗണ്‍ഷിപ്പുകളെ കേന്ദ്രീകരിച്ച് വമ്പൻ വ്യാപാര സ്ഥാപനങ്ങളും നിർമാണ ഘട്ടത്തിലാണ്. വിനോദ സഞ്ചാരികളുടെ എണ്ണം നാൾക്കുനാൾ വർധിക്കുന്നതിന്റെ ആവേശം ചെറുകിട വ്യാപാരികളിലും കാണാം. രാമക്ഷേത്രത്തിന്റെ ചെറു മാതൃകകൾ വിൽക്കുന്ന തെരുവു കച്ചവടക്കാർക്ക് പോലും ദിവസം മികച്ച വരുമാനം ഇപ്പോൾ ലഭിക്കുന്നു. വരും നാളിൽ ലക്ഷക്കണക്കിന് പേർക്ക് തൊഴിലും അയോധ്യ ഉറപ്പാക്കുന്നുണ്ട്.
∙ മൾട്ടി ലെവൽ പാർക്കിങ് മുതൽ മാലിന്യ സംസ്കരണം വരെ
അയോധ്യയിൽ എത്തുന്നവരെല്ലാം രാമക്ഷേത്രം മാത്രം ലക്ഷ്യമാക്കി വരുന്നവരാവില്ല. ഒട്ടേറെ ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്ന ഇടമാണ് അയോധ്യ. രാമക്ഷേത്രത്തിൽനിന്ന് തൊട്ടടുത്തുള്ള ഹനുമാൻ ഗർഹി ക്ഷേത്രത്തിലേക്കുള്ള യാത്രയാണ് ഇതിൽ പ്രധാനം. ഒപ്പം സരയു നദിയും ഭക്തരെ ആകർഷിക്കും. അതിനാൽ പാർക്കിങ് മുതൽ മാലിന്യ സംസ്കരണം വരെ ഭരണകൂടത്തിന് വെല്ലുവിളിയാണ്. ഇത് നേരത്തേ മനസ്സിലാക്കുന്നതിൽ ഉത്തർപ്രദേശ് സർക്കാർ വിജയിച്ചിട്ടുണ്ട്.
അയോധ്യ മുനിസിപ്പൽ കോർപറേഷനും ജില്ലാ ഭരണകൂടവും ചേർന്ന് ഖര–ദ്രവമാലിന്യ സംസ്‌കരണം, മൾട്ടി ലെവൽ പാർക്കിങ്, റോഡുകളുടെ നവീകരണം തുടങ്ങി ഒട്ടേറെ പദ്ധതികൾ പൂർത്തീകരിച്ചു, പലതും അവസാന ഘട്ടത്തിലുമാണ്. സരയു നദിയിൽനിന്ന് മാലിന്യം നീക്കം ചെയ്യുന്നതിനായി മലിനജല സംസ്കരണ പ്ലാന്റുകളും മുനിസിപ്പൽ കോർപറേഷൻ സ്ഥാപിച്ചിട്ടുണ്ട്. പ്രതിദിനം 1.2 കോടി ലീറ്റർ ശുദ്ധീകരണ ശേഷിയുള്ളതാണ് ഇത്. ഖരമാലിന്യ പ്ലാന്റിന്റെ പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്. നിരത്തുകളിൽ ഓടകളുടെ നിർമാണവും അതിവേഗത്തിൽ പുരോഗമിക്കുന്നു.
മൾട്ടി ലെവൽ പാർക്കിങ് സൗകര്യം 35 കോടി രൂപ ചെലവിട്ടാണ് കോർപറേഷൻ നിർമിക്കുന്നത്. ഗതാഗതക്കുരുക്ക് ഇല്ലാതാക്കുവാനായി അയോധ്യയ്ക്ക് ചുറ്റുമുള്ള റോഡുകളുടെ വീതി കൂട്ടിയിട്ടുണ്ട്. ഉത്തർപ്രദേശ് സർക്കാർ 4,684 കോടി രൂപയാണ് നഗരത്തിലെ റോഡ് വികസനത്തിനായി മാത്രം ചെലവഴിച്ചത്. ഒട്ടേറെ പുതിയ പാലങ്ങളും നിർമിച്ചു. വാരാണസിയുടെ മാതൃകയിൽ സരയു നദിയിലെ വിവിധ കടവുകളെ ബന്ധിപ്പിച്ചുകൊണ്ട് ജലഗതാഗതവും അയോധ്യയിൽ ആരംഭിക്കും. അയോധ്യ ഡവലപ്‌മെന്റ് അതോറിറ്റിയാണ് (എഡിഎ) നഗരത്തിലെ വികസന പ്രവൃത്തികൾക്ക് മേൽനോട്ടം വഹിക്കുന്നത്.
ഉദ്ഘാടനത്തിന് തയാറായ ക്ഷേത്രത്തിന്റെ ചുറ്റിലും കിലോമീറ്ററുകൾ ദൂരത്തിൽ ഒരേസമയം നിർമാണ പ്രവൃത്തികൾ നടക്കുമ്പോൾ, സ്ഥലം ഏറ്റെടുക്കുന്ന വേളയിൽ ഉയർന്ന ചില പ്രതിഷേധങ്ങൾ മാറ്റി നിർത്തിയാൽ, അയോധ്യ ശാന്തമായിരുന്നു. നഗരത്തിനുണ്ടാകുന്ന മാറ്റം അത് സ്വന്തം ജീവതത്തിലും പ്രതിഫലിക്കും എന്ന് ജനത്തിനും മനസ്സിലായിരിക്കുന്നു. രാജ്യത്തെ, ഒരുപക്ഷേ ലോകത്തിന്റെതന്നെ ആത്മീയ ടൂറിസത്തിന്റെ സുപ്രധാന കേന്ദ്രങ്ങളിലൊന്നാവാൻ അയോധ്യ ഒരുങ്ങിക്കഴിഞ്ഞെന്നു ചുരുക്കം.