മൃതദേഹം സൂക്ഷിക്കാൻ പ്രത്യേകം ഫ്രിജ്; പൊലീസിന്റെ കണ്ണുവെട്ടിച്ചത് 20 വർഷം; ഒടുവിൽ തെളിവായി ആ കത്ത്
‘എന്റേത് ലോലഹൃദയമാണ്’ ലാവോ റോങ്ചി എന്ന നാൽപത്തൊൻപതുകാരി കണ്ണുനീർ പൊഴിച്ചുകൊണ്ട് പറഞ്ഞു. മൂന്നു വയസ്സുള്ള കുഞ്ഞടക്കം ഏഴു പേരുടെ കൊലപാതകത്തിനും കവർച്ചയ്ക്കും നിയമവിരുദ്ധമായി തടങ്കലിൽ വച്ചതിനും ചൈനയിലെ നാൻഷാങ് ഇന്റർമീഡിയറ്റ് പീപ്പിൾസ് കോർട്ടിൽ വിചാരണ നേരിടുമ്പോഴായിരുന്നു ഈ അവകാശവാദം! അഞ്ചുപേരുടെ കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തതായും രണ്ടു കൊലപാതകങ്ങളിൽ പങ്കുള്ളതായും കണ്ടെത്തി കോടതി കഴിഞ്ഞ മാസം വധശിക്ഷ നടപ്പാക്കിയ റോങ്ചിയുടെ ജീവിതം ഇതേ പോലെ ഒരുപാട് വൈരുധ്യങ്ങൾ നിറഞ്ഞതാണ്. മിടുക്കിയായിരുന്നു റോങ്ചി. സ്കൂൾ കാലത്ത് പരീക്ഷകളിൽ മികച്ച ഗ്രേഡ്, അവാർഡുകൾ... നല്ല ഭാവിയുള്ളവൾ എന്ന് പ്രിയപ്പെട്ടവർ അഭിമാനിച്ചു. ചൈനയിലെ ജ്യാങ്ഷി പ്രവിശ്യയിലെ ജൂജാങ്ങിൽ ഒരു പ്രൈമറി സ്കൂളിൽ റോങ്ചി അധ്യാപികയായി. ആയിടയ്ക്കാണ് ഒരു വിവാഹത്തിനിടെ ഫാ സിയിങ്ങിനെ കണ്ടുമുട്ടുന്നത്. ഇരുപത്തൊൻപതുകാരനായ സിയിങ് വിവാഹിതനും ഒരു പെൺകുഞ്ഞിന്റെ അച്ഛനുമായിരുന്നു. ആദ്യ കണ്ടുമുട്ടലിൽ തന്നെ ഇരുവരും പ്രണയത്തിലായി. കവർച്ചക്കേസിൽ 8 വർഷം ജയിൽശിക്ഷ അനുഭവിച്ച സിയിങ് അനീതിക്കെതിരെ പോരാടുന്നവനും പാവങ്ങളെ സഹായിക്കുന്നവനുമായി തന്നെ പരിചയപ്പെടുത്തി. സിയിങ്ങിനൊപ്പം റോങ്ചി ജീവിതം ആരംഭിച്ചു. പല കുടുംബങ്ങളുടെ ജീവിതം തകർത്ത കൂട്ടുകെട്ടിന്റെ തുടക്കമായിരുന്നു അത്.
‘എന്റേത് ലോലഹൃദയമാണ്’ ലാവോ റോങ്ചി എന്ന നാൽപത്തൊൻപതുകാരി കണ്ണുനീർ പൊഴിച്ചുകൊണ്ട് പറഞ്ഞു. മൂന്നു വയസ്സുള്ള കുഞ്ഞടക്കം ഏഴു പേരുടെ കൊലപാതകത്തിനും കവർച്ചയ്ക്കും നിയമവിരുദ്ധമായി തടങ്കലിൽ വച്ചതിനും ചൈനയിലെ നാൻഷാങ് ഇന്റർമീഡിയറ്റ് പീപ്പിൾസ് കോർട്ടിൽ വിചാരണ നേരിടുമ്പോഴായിരുന്നു ഈ അവകാശവാദം! അഞ്ചുപേരുടെ കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തതായും രണ്ടു കൊലപാതകങ്ങളിൽ പങ്കുള്ളതായും കണ്ടെത്തി കോടതി കഴിഞ്ഞ മാസം വധശിക്ഷ നടപ്പാക്കിയ റോങ്ചിയുടെ ജീവിതം ഇതേ പോലെ ഒരുപാട് വൈരുധ്യങ്ങൾ നിറഞ്ഞതാണ്. മിടുക്കിയായിരുന്നു റോങ്ചി. സ്കൂൾ കാലത്ത് പരീക്ഷകളിൽ മികച്ച ഗ്രേഡ്, അവാർഡുകൾ... നല്ല ഭാവിയുള്ളവൾ എന്ന് പ്രിയപ്പെട്ടവർ അഭിമാനിച്ചു. ചൈനയിലെ ജ്യാങ്ഷി പ്രവിശ്യയിലെ ജൂജാങ്ങിൽ ഒരു പ്രൈമറി സ്കൂളിൽ റോങ്ചി അധ്യാപികയായി. ആയിടയ്ക്കാണ് ഒരു വിവാഹത്തിനിടെ ഫാ സിയിങ്ങിനെ കണ്ടുമുട്ടുന്നത്. ഇരുപത്തൊൻപതുകാരനായ സിയിങ് വിവാഹിതനും ഒരു പെൺകുഞ്ഞിന്റെ അച്ഛനുമായിരുന്നു. ആദ്യ കണ്ടുമുട്ടലിൽ തന്നെ ഇരുവരും പ്രണയത്തിലായി. കവർച്ചക്കേസിൽ 8 വർഷം ജയിൽശിക്ഷ അനുഭവിച്ച സിയിങ് അനീതിക്കെതിരെ പോരാടുന്നവനും പാവങ്ങളെ സഹായിക്കുന്നവനുമായി തന്നെ പരിചയപ്പെടുത്തി. സിയിങ്ങിനൊപ്പം റോങ്ചി ജീവിതം ആരംഭിച്ചു. പല കുടുംബങ്ങളുടെ ജീവിതം തകർത്ത കൂട്ടുകെട്ടിന്റെ തുടക്കമായിരുന്നു അത്.
‘എന്റേത് ലോലഹൃദയമാണ്’ ലാവോ റോങ്ചി എന്ന നാൽപത്തൊൻപതുകാരി കണ്ണുനീർ പൊഴിച്ചുകൊണ്ട് പറഞ്ഞു. മൂന്നു വയസ്സുള്ള കുഞ്ഞടക്കം ഏഴു പേരുടെ കൊലപാതകത്തിനും കവർച്ചയ്ക്കും നിയമവിരുദ്ധമായി തടങ്കലിൽ വച്ചതിനും ചൈനയിലെ നാൻഷാങ് ഇന്റർമീഡിയറ്റ് പീപ്പിൾസ് കോർട്ടിൽ വിചാരണ നേരിടുമ്പോഴായിരുന്നു ഈ അവകാശവാദം! അഞ്ചുപേരുടെ കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തതായും രണ്ടു കൊലപാതകങ്ങളിൽ പങ്കുള്ളതായും കണ്ടെത്തി കോടതി കഴിഞ്ഞ മാസം വധശിക്ഷ നടപ്പാക്കിയ റോങ്ചിയുടെ ജീവിതം ഇതേ പോലെ ഒരുപാട് വൈരുധ്യങ്ങൾ നിറഞ്ഞതാണ്. മിടുക്കിയായിരുന്നു റോങ്ചി. സ്കൂൾ കാലത്ത് പരീക്ഷകളിൽ മികച്ച ഗ്രേഡ്, അവാർഡുകൾ... നല്ല ഭാവിയുള്ളവൾ എന്ന് പ്രിയപ്പെട്ടവർ അഭിമാനിച്ചു. ചൈനയിലെ ജ്യാങ്ഷി പ്രവിശ്യയിലെ ജൂജാങ്ങിൽ ഒരു പ്രൈമറി സ്കൂളിൽ റോങ്ചി അധ്യാപികയായി. ആയിടയ്ക്കാണ് ഒരു വിവാഹത്തിനിടെ ഫാ സിയിങ്ങിനെ കണ്ടുമുട്ടുന്നത്. ഇരുപത്തൊൻപതുകാരനായ സിയിങ് വിവാഹിതനും ഒരു പെൺകുഞ്ഞിന്റെ അച്ഛനുമായിരുന്നു. ആദ്യ കണ്ടുമുട്ടലിൽ തന്നെ ഇരുവരും പ്രണയത്തിലായി. കവർച്ചക്കേസിൽ 8 വർഷം ജയിൽശിക്ഷ അനുഭവിച്ച സിയിങ് അനീതിക്കെതിരെ പോരാടുന്നവനും പാവങ്ങളെ സഹായിക്കുന്നവനുമായി തന്നെ പരിചയപ്പെടുത്തി. സിയിങ്ങിനൊപ്പം റോങ്ചി ജീവിതം ആരംഭിച്ചു. പല കുടുംബങ്ങളുടെ ജീവിതം തകർത്ത കൂട്ടുകെട്ടിന്റെ തുടക്കമായിരുന്നു അത്.
‘എന്റേത് ലോലഹൃദയമാണ്’ ലാവോ റോങ്ചി എന്ന 49 വയസ്സുകാരി കണ്ണുനീർ പൊഴിച്ചുകൊണ്ട് പറഞ്ഞു. മൂന്നു വയസ്സുള്ള കുഞ്ഞടക്കം ഏഴു പേരുടെ കൊലപാതകത്തിനും കവർച്ചയ്ക്കും നിയമവിരുദ്ധമായി തടങ്കലിൽ വച്ചതിനും ചൈനയിലെ നാൻഷാങ് ഇന്റർമീഡിയറ്റ് പീപ്പിൾസ് കോർട്ടിൽ വിചാരണ നേരിടുമ്പോഴായിരുന്നു ഈ അവകാശവാദം! അഞ്ചു പേരുടെ കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തതായും രണ്ടു കൊലപാതകങ്ങളിൽ പങ്കുള്ളതായും കണ്ടെത്തി കോടതി കഴിഞ്ഞ മാസം വധശിക്ഷ നടപ്പാക്കിയ റോങ്ചിയുടെ ജീവിതം ഇതുപോലെ ഒരുപാട് വൈരുധ്യങ്ങൾ നിറഞ്ഞതാണ്.
മിടുക്കിയായിരുന്നു റോങ്ചി. സ്കൂൾ കാലത്ത് പരീക്ഷകളിൽ മികച്ച ഗ്രേഡ്, അവാർഡുകൾ... നല്ല ഭാവിയുള്ളവൾ എന്ന് പ്രിയപ്പെട്ടവർ അഭിമാനിച്ചു. ചൈനയിലെ ജ്യാങ്ഷി പ്രവിശ്യയിലെ ജൂജാങ്ങിൽ ഒരു പ്രൈമറി സ്കൂളിൽ റോങ്ചി അധ്യാപികയായി. ആയിടയ്ക്കാണ് ഒരു വിവാഹത്തിനിടെ ഫാ സിയിങ്ങിനെ കണ്ടുമുട്ടുന്നത്. ഇരുപത്തൊൻപതുകാരനായ സിയിങ് വിവാഹിതനും ഒരു പെൺകുഞ്ഞിന്റെ അച്ഛനുമായിരുന്നു. ആദ്യ കണ്ടുമുട്ടലിൽ തന്നെ ഇരുവരും പ്രണയത്തിലായി. കവർച്ചക്കേസിൽ 8 വർഷം ജയിൽശിക്ഷ അനുഭവിച്ച സിയിങ് അനീതിക്കെതിരെ പോരാടുന്നവനും പാവങ്ങളെ സഹായിക്കുന്നവനുമായി തന്നെ പരിചയപ്പെടുത്തി. സിയിങ്ങിനൊപ്പം റോങ്ചി ജീവിതം ആരംഭിച്ചു. പല കുടുംബങ്ങളുടെ ജീവിതം തകർത്ത കൂട്ടുകെട്ടിന്റെ തുടക്കമായിരുന്നു അത്.
∙ ബ്യൂട്ടി ആൻഡ് ദ് ബീസ്റ്റ്
സിയിങ്ങിന്റെ പതിനഞ്ചാം വയസ്സിൽ അച്ഛൻ ഒരു അപകടത്തിൽ മരിച്ചു. പിന്നാലെ അമ്മയും. ശാസിക്കാനും കരുതാനും ആരുമില്ലാതെ വന്നതോടെ സിയിങ് തെറ്റുകളിൽനിന്ന് തെറ്റുകളിലേക്ക് സഞ്ചരിച്ചു. പതിനഞ്ചാം വയസ്സിൽ ലൈംഗികാതിക്രമത്തിനും കവർച്ചയ്ക്കും അയാൾ ജയിൽ ശിക്ഷ അനുഭവിച്ചു. പുറത്തിറങ്ങി അധികം വൈകാതെ വീണ്ടും ജയിൽവാസം. ഇതിനിടെ അധോലോകവുമായി അയാൾ ബന്ധം സ്ഥാപിച്ചിരുന്നു. ഈ ഇടപാടുകൾ വഴി ഒരുപാടു പണം സിയിങ് സമ്പാദിക്കുന്നുണ്ടായിരുന്നു. പ്രൈമറി സ്കൂൾ അധ്യാപികയ്ക്കു ലഭിക്കുന്ന ശമ്പളത്തിന്റെ പത്തിരട്ടിയായിരുന്നു ഓരോ മാസവും റോങ്ചി ചെലവിട്ടിരുന്നത്. ബ്യൂട്ടി ആൻഡ് ദ് ബീസ്റ്റ് എന്നായിരുന്നു ഈ ദമ്പതികളെ അയൽക്കാർ വിശേഷിപ്പിച്ചിരുന്നത്.
റോങ്ചി നീളൻ മുടിയുള്ള ശാലീന സുന്ദരി. എപ്പോഴും ഭംഗിയുള്ള വേഷം ധരിക്കാൻ ഇഷ്ടപ്പെടുന്നവൾ. സിയിങ്ങിനെ കണ്ടാൽ തന്നെ പേടിയാകുമത്രേ. സിയിങ്ങിന്റെയും റോങ്ചിയുടെയും ആഡംബര ജീവിതത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. 1996ൽ സിയിങ് ഒരാളെ കുത്തിപ്പരുക്കേൽപിച്ചു. വേറെ വഴിയില്ലാതെ സിയിങ്ങും റോങ്ചിയും നാടുവിടാൻ തീരുമാനിച്ചു. റോങ്ചി ജോലി രാജിവച്ചു. കയ്യിൽകിട്ടിയ പണവുമായി നാൻഷാങ് നഗരത്തിലേക്ക് അവർ കടന്നു. അവിടെ ഒരു അപ്പാർട്മെന്റ് വാടകയ്ക്കെടുത്ത് ജീവിതം. ധാരാളിത്തം ശീലിച്ച അവരുടെ പണം മുഴുവൻ ഒറ്റ മാസം കൊണ്ട് തീർന്നു. ഇനിയെന്തു ചെയ്യും? റോങ്ചിയുടെ സൗന്ദര്യം പണം സമ്പാദിക്കാനുള്ള മാർഗമായി കണ്ടു സിയിങ്.
∙ നാലു ബാഗുകളിൽ ആ ശരീരം
റോങ്ചി ഒരു നൈറ്റ് ക്ലബ്ബിൽ ജോലിക്കു കയറി. ധനികരെ വലവീശിപ്പിടിക്കുകയായിരുന്നു റോങ്ചിയുടെ ദൗത്യം. 1996 ജൂലൈ 28ന് ഷിയോങ് എന്നയാളെ റോങ്ചി തന്റെ താമസസ്ഥലത്തേക്ക് ക്ഷണിച്ചു. അപകടമറിയാതെ അപ്പാർട്മെന്റിലെത്തിയ ഷിയോങ്ങിനെ സിയിങ് കീഴ്പ്പെടുത്തി. ആഭരണങ്ങൾ മോഷ്ടിച്ച ശേഷം ഇയാളിൽനിന്ന് വീട്ടുവിലാസവും ചോദിച്ചറിഞ്ഞു. പിന്നീട് ഇയാളെ ശ്വാസംമുട്ടിച്ചു കൊന്നു. ഷിയോങ്ങിന്റെ ശരീരം വെട്ടിമുറിച്ച് നാലു ബാഗുകളിലാക്കി ഉപേക്ഷിച്ച ശേഷം സിയിങ്ങും റോങ്ചിയും ആ രാത്രി തന്നെ അയാളുടെ വീട്ടിലേക്കു തിരിച്ചു.
ഷിയോങ്ങിന്റെ ശരീരത്തിൽനിന്ന് കൈവശപ്പെടുത്തിയ താക്കോൽ ഉപയോഗിച്ച് വീടിന്റെ വാതിൽതുറന്ന് അകത്തുകടന്നു. ഷിയോങ്ങിന്റെ ഭാര്യയും മൂന്നു വയസ്സുള്ള മകളും നല്ല ഉറക്കത്തിലായിരുന്നു. ഭാര്യയെ ബന്ധനസ്ഥയാക്കി ആഭരണവും പണവും കവർന്നു. ഏകദേശം 23 ലക്ഷം രൂപയുടെ വസ്തുക്കളാണ് അവർ തട്ടിയെടുത്തത്. ശേഷം ഷിയോങ്ങിന്റെ ഭാര്യയെയും മകളെയും കൊന്ന് സിയിങ്ങും റോങ്ചിയും മറ്റൊരു നഗരത്തിലേക്ക് കടന്നു.
∙ രണ്ടാം നഗരത്തിലെ ഇരട്ടക്കൊല
വെൻജോ എന്ന നഗരത്തിൽ സിയിങ്ങും റോങ്ചിയും താമസം തുടങ്ങി.1997 ഒക്ടോബറിൽ ഒരു നൈറ്റ് ക്ലബ്ബിൽവച്ച് ലിയാങ് എന്ന സ്ത്രീയെ റോങ്ചി കണ്ടു. അവരുടെ കയ്യിലെ വിലകൂടിയ വാച്ച് ശ്രദ്ധിച്ച റോങ്ചി ഇവർ തന്നെ അടുത്ത ഇരയെന്നുറപ്പിച്ചു. അപ്പാർട്മെന്റ് വാടകയ്ക്കെടുക്കുന്നതിനെക്കുറിച്ച് സംസാരിക്കാനാണെന്നു പറഞ്ഞ് സിയിങ്ങും റോങ്ചിയും രാത്രി അവരുടെ താമസസ്ഥലത്തെത്തി. ലിയാങ്ങിനെ കെട്ടിയിട്ട് ഭീഷണിപ്പെടുത്തി.
റോങ്ചിയെക്കുറിച്ച് മാത്രമാണ് അയാൾ പൊലീസിനോട് ചോദിച്ചത്. റോങ്ചി രക്ഷപ്പെട്ടോ ഇല്ലയോ എന്ന് അയാൾക്ക് അറിയണമായിരുന്നു. സ്വന്തം ഭാര്യയെക്കുറിച്ചോ മകളെക്കുറിച്ചോ അയാൾ അന്വേഷിച്ചതേയില്ല.
ലിയാങ്ങിന്റെ കൈവശം വിലപിടിപ്പുള്ളതായി ആ വാച്ച് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ധനികരായ ഏതെങ്കിലും സുഹൃത്തിനെ ക്ഷണിച്ചുവരുത്താൻ ലിയാങ്ങിനെ അവർ ഭീഷണിപ്പെടുത്തി. ലിയാങ് മേലധികാരിയായ ലിയൂ എന്ന സ്ത്രീയെ ഫോണിൽവിളിച്ച് തനിക്ക് വയറുവേദനയാണെന്നും സഹായിക്കാൻ വരണമെന്നും ആവശ്യപ്പെട്ടു. വീട്ടിലെത്തിയ ലിയൂവിനെ ആക്രമിച്ച് അവരുടെ പണവും ആഭരണങ്ങളും സിയിങ്ങും റോങ്ചിയും തട്ടിയെടുത്തു. ശേഷം ലിയൂവിനെയും ലിയാങ്ങിനെയും ശ്വാസം മുട്ടിച്ചു കൊന്നു.
∙ തെളിവായ ആ കത്ത്!
ഹെഫേ എന്ന നഗരത്തിലെത്തിയ സിയിങ്ങും റോങ്ചിയും അടുത്ത ഇരയ്ക്കായി വലയൊരുക്കി കാത്തിരുന്നു. ലിയു എന്നയാളുമായി ബന്ധം സ്ഥാപിച്ച റോങ്ചി അയാളെ തന്റെ താമസസ്ഥലത്തെത്തിച്ചു. പതിവുപോലെ, സിയിങ് ഇരയെ ആക്രമിച്ച് പരുക്കേൽപിച്ചു. കയ്യിൽ പണമില്ലെന്ന് ലിയു പറഞ്ഞതോടെ ഭാര്യയെ വിളിക്കാൻ ആവശ്യപ്പെട്ടു സിയിങ്. ഭർത്താവിന്റെ ജീവൻ രക്ഷിക്കാനായി പണവുമായി ഭാര്യ സിയിങ്ങിന്റെയും റോങ്ചിയുടെയും താമസസ്ഥലത്തെത്തി. പണം തട്ടിയെടുത്ത ശേഷം ഇവരെ കൊലപ്പെടുത്താൻ ശ്രമിച്ച സിയിങ്ങിനോടും റോങ്ചിയോടും ലിയുവിന്റെ ഭാര്യ ജീവനു വേണ്ടി കെഞ്ചി. ദയ തോന്നിയിട്ടോ എന്തോ, ഇരുവരെയും സിയിങ്ങും റോങ്ചിയും വെറുതേവിട്ടു. ഇവരുടെ കയ്യിൽപെട്ട ശേഷം ജീവനോടെ രക്ഷപ്പെട്ടത് ലിയു ദമ്പതികൾ മാത്രം!
1999 ജൂണിൽ നൈറ്റ് ക്ലബ്ബിൽ ഒരാൾ ധാരാളം പണം ചെലവഴിക്കുന്നത് റോങ്ചി ശ്രദ്ധിച്ചു. യിൻ എന്ന ഇയാളെ റോങ്ചി വശീകരിച്ച് അവരുടെ താമസസ്ഥലത്തെത്തിച്ചു. സിയിങ് ഇയാളെ കീഴ്പ്പെടുത്തി ഇരുമ്പുകൂട്ടിലടച്ചു. പക്ഷേ എത്ര ഭീഷണിപ്പെടുത്തിയിട്ടും യിൻ ഇവർക്ക് പണം കൈമാറാൻ തയാറായില്ല. യിന്നിനെ തങ്ങളുടെ വഴിക്കു കൊണ്ടുവരാനായി സിയിങ് കണ്ടെത്തിയ മാർഗം അതിക്രൂരമായിരുന്നു. ലു എന്ന ഒരു ആശാരിയെ സിയിങ് ജനൽ നന്നാക്കാനാണെന്നു പറഞ്ഞ് തന്റെ താമസസ്ഥലത്തേക്ക് വിളിച്ചു. വീട്ടിലെത്തിയ ലൂവിനെ യിന്നിന്റെ മുന്നിൽവച്ച് കൊലപ്പെടുത്തി. അതോടെ ഭയന്നുപോയ യിൻ പണം കൊടുക്കാമെന്നു സമ്മതിച്ചു. ഏകദേശം 34 ലക്ഷം രൂപ ഇയാളിൽനിന്ന് സിയിങ്ങും റോങ്ചിയും തട്ടിയെടുത്തു. വീണ്ടും പണം ആവശ്യപ്പെട്ടതോടെ യിൻ ഭാര്യയ്ക്ക് കത്തെഴുതാമെന്ന് സമ്മതിച്ചു.
ഇതുമായി വരുന്ന ആൾക്ക് പണം കൊടുക്കണമെന്നായിരുന്നു കത്തിൽ. കത്തുമായി സിയിങ് യിന്നിന്റെ വീട്ടിലേക്കു പോയി. കത്തു കണ്ട ഭാര്യയ്ക്ക് യിൻ എന്തോ അപകടത്തിൽപെട്ടെന്ന് മനസ്സിലായി. ഇപ്പോൾ കൈവശം പണമില്ലെന്നും കുടുംബത്തോട് ചോദിക്കട്ടെയെന്നും പറഞ്ഞ് പുറത്തേക്കു പോയ ഭാര്യ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് ഉടനെയെത്തി യിന്നിന്റെ വീട് വളഞ്ഞു. സിയിങ്ങിന് താൻ കെണിയിൽപെട്ടെന്നു ബോധ്യമായി. അയാളുടെ കൈവശം തോക്കുണ്ടായിരുന്നതു കൊണ്ട് പൊലീസ് അയാളെ സമാധാനപൂർവം കീഴടങ്ങാൻ നിർബന്ധിച്ചു. താനൊരു സാധാരണ മനുഷ്യനല്ലെന്നായിരുന്നു സിയിങ്ങിന്റെ മറുപടി. സംഭവങ്ങളെല്ലാം ചിത്രീകരിക്കുന്ന ക്യാമറമാനോട് സിയിങ് കുശലമന്വേഷിച്ചു. ‘നിന്നെ കണ്ടാൽ അത്ര ബലവാനാണെന്ന് തോന്നുന്നില്ലല്ലോ. ഇങ്ങനെയുള്ള അപകടം നിറഞ്ഞ സ്ഥലത്ത് എന്തിന് വരുന്നു? അടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന് നിനക്കറിയാമോ?’ ശേഷം തോക്കെടുത്ത് നിറയൊഴിച്ചു!
ഒഴിഞ്ഞുമാറിയ പൊലീസ് സംഘം തിരിച്ചടിച്ചു. തുടയിൽ വെടിയേറ്റ സിയിങ് പിടിയിലായി. റോങ്ചിക്ക് രക്ഷപ്പെടാനുള്ള അവസരമൊരുക്കാനായി പിന്നെ സിയിങ്ങിന്റെ ശ്രമം. യിൻ ജീവനോടെ ഉണ്ടെന്നും ഇല്ലെന്നും മാറ്റിമാറ്റിപ്പറഞ്ഞ് പൊലീസിനെ ഇയാൾ ആശയക്കുഴപ്പത്തിലാക്കി. റോങ്ചിയെക്കുറിച്ച് ഇയാൾ വെളിപ്പെടുത്തിയതേ ഇല്ല. ഇതിനകം റോങ്ചി അപകടം മണത്തിരുന്നു. സിയിങ് മടങ്ങിയെത്താത്തത് അയാൾ എന്തോ കെണിയിൽപെട്ടതുകൊണ്ടു തന്നെ എന്നുറപ്പിച്ചു റോങ്ചി. ‘ഞാൻ നിന്നെ സ്നേഹിക്കുന്നു, നിന്നെ കാത്തിരിക്കുന്നു’ എന്ന് കത്തെഴുതി വച്ച് റോങ്ചി ഹെഫേ വിട്ടു.
∙ റോങ്ചിയെ ഒറ്റുകൊടുക്കാതെ സിയിങ്
ഈ സമയം പൊലീസ് ഇരുട്ടിൽതപ്പുകയായിരുന്നു. ഒടുവിൽ, അടുത്ത വീട്ടിൽനിന്ന് വല്ലാത്ത ദുർഗന്ധം എന്ന് ഒരാൾ പരാതിപ്പെട്ടതിനെത്തുടർന്ന് സിയിങ്ങിന്റെയും റോങ്ചിയുടെയും വീട്ടിലെത്തിയപ്പോഴാണ് പൊലീസ് യിന്നിനെ കണ്ടെത്തുന്നത്. അയാളുടെ മൃതദേഹം അഴുകിയിരുന്നു. റോങ്ചി അയാളെ കൊന്നോ അതോ യിൻ പട്ടിണി കിടന്ന് മരിച്ചതാണോ എന്ന് ഉറപ്പില്ല. സ്വന്തം ജീവനോ മറ്റുള്ളവരുടെ ജീവനോ വിലപ്പെട്ടതായി സിയിങ് കണ്ടിരുന്നില്ലെന്നാണ് പൊലീസ് വിലയിരുത്തിയത്. അയാൾക്ക് വിലപ്പെട്ടത് റോങ്ചി മാത്രമായിരുന്നു.
റോങ്ചിയെക്കുറിച്ച് മാത്രമാണ് അയാൾ പൊലീസിനോട് ചോദിച്ചത്. റോങ്ചി രക്ഷപ്പെട്ടോ ഇല്ലയോ എന്ന് അയാൾക്ക് അറിയണമായിരുന്നു. സ്വന്തം ഭാര്യയെക്കുറിച്ചോ മകളെക്കുറിച്ചോ അയാൾ അന്വേഷിച്ചതേയില്ല. കൊലപാതകങ്ങൾ നടത്തിയതായി സിയിങ് പൊലീസിനോട് സമ്മതിച്ചു. കൊല്ലുമ്പോൾ കിട്ടുന്ന സന്തോഷത്തിനു വേണ്ടിയല്ല, പണത്തിനു വേണ്ടിയാണ് താനിത് ചെയ്തത് എന്നാണ് സിയിങ് പൊലീസിനോട് പറഞ്ഞത്. പണത്തിനു വേണ്ടി താനെന്തും ചെയ്യുമെന്നും പറഞ്ഞു. സിയിങ്ങിന് വധശിക്ഷയാണ് ലഭിച്ചത്. 1999 ഡിസംബർ 28ന് ശിക്ഷ നടപ്പാക്കപ്പെട്ടു.
∙ 20 വർഷത്തെ ഒളിവുജീവിതം
ഹെഫേയിൽനിന്ന് രക്ഷപ്പെട്ട റോങ്ചി പല നഗരങ്ങളിൽ, പല പേരുകളിൽ ജീവിതം ചെലവഴിച്ചു. കൊക്കൂണിൽനിന്ന് പുറത്തുവന്ന ശലഭത്തെപ്പോലെയായിരുന്നു റോങ്ചി. പെയിന്റിങ് പഠിച്ചു, നൃത്തം പഠിച്ചു, സുഹൃത്തുക്കളെ സമ്പാദിച്ചു, ഒരാളെ പ്രണയിച്ചു... ജീവിതം പൂർണമായി ആസ്വദിച്ചു. ബാറിൽ വെയിട്രസ്സായും കാർ സെയിൽസ് വുമണായും റോങ്ചി പല പല ജോലികൾ ചെയ്തു. 2019 നവംബർ 28 വരെ റോങ്ചിയുടെ ഒളിവുജീവിതം നീണ്ടു. ഒടുവിൽ ഷിയാമെൻ നഗരത്തിലെ ഒരു മാളിൽ വാച്ച് കടയിൽ ഷോപ്പിങ് അസിസ്റ്റന്റായ സ്ത്രീയെ പൊടുന്നനെ പൊലീസ് പിടികൂടി.
റോങ്ചിയുടെ കയ്യിൽനിന്ന് രക്ഷപ്പെട്ട ലിയു ദമ്പതികളും മൊഴി നൽകി– റോങ്ചിയും സിയിങ്ങും തമ്മിൽ അദ്ഭുതകരമായ സഹകരണമായിരുന്നു. സിയിങ് പറയാതെ തന്നെ അയാളുടെ മനസ്സിലെന്തെന്ന് അറിഞ്ഞു ചെയ്യുമായിരുന്നു റോങ്ചി. മൃതദേഹങ്ങൾ സൂക്ഷിക്കാൻ മാത്രമായി ഒരു ഫ്രിജ് വാങ്ങിയത് റോങ്ചിയാണെന്നും തെളിഞ്ഞു.
ലാവോ റോങ്ചി എന്നയാളെ തനിക്കറിയില്ലെന്ന് ആ സ്ത്രീ പൊലീസിനോട് ആവർത്തിച്ചു. ഡിഎൻഎ പരിശോധനയിൽ സത്യം പുറത്തുവന്നു. ആ സ്ത്രീ റോങ്ചി തന്നെ. റോങ്ചിയുടെ കാമുകൻ ലുവോ തന്റെ എല്ലാ സമ്പത്തും ചെലവഴിച്ചും റോങ്ചിക്കു വേണ്ടി നിയമപോരാട്ടം നടത്തുമെന്ന് പ്രഖ്യാപിച്ചു. റോങ്ചിയുടെ ബന്ധുക്കളോട് അയാൾ പറഞ്ഞു– റോങ്ചിയെ കാണുമ്പോൾ പറയണം. ഞാൻ അവളെ ഒറ്റയ്ക്കാക്കില്ല.
∙ ഞാൻ ലജ്ജാലുവാണ്!
പൊലീസിന്റെ ചോദ്യം ചെയ്യലിൽ റോങ്ചി താൻ കവർച്ച നടത്തിയതായും സിയിങ്ങിനോട് ഒരു ഇരയുടെ വീടിന് തീവയ്ക്കാൻ ആവശ്യപ്പെട്ടതായും സമ്മതിച്ചു. പക്ഷേ കൊലപാതകങ്ങളിൽ തനിക്ക് പങ്കില്ലെന്ന് ഉറപ്പിച്ചുപറഞ്ഞു. കോടതിയിലെത്തിയതോടെ ഇതെല്ലാം റോങ്ചി മാറ്റിപ്പറഞ്ഞു. താൻ ശരിക്കും മൃദുസ്വഭാവമുള്ളവളും ലജ്ജാലുവുമാണ്. സിയിങ് തന്നെ ഭീഷണിപ്പെടുത്തിയാണ് ഓരോന്ന് ചെയ്യിപ്പിച്ചത്. ശരിക്കും താൻ ഇരയാണ്. യിന്നിനെ താൻ കൊന്നിട്ടില്ല. സിയിങ് പൈശാചികമായ കൃത്യങ്ങൾ ചെയ്തവനാണ്. അങ്ങനെ ഒരുത്തനു വേണ്ടി താൻ യിന്നിനെ എന്തിന് കൊല്ലണം?
ഇരയുടെ വീടിന് തീയിടാൻ ആവശ്യപ്പെട്ടു എന്നു പറഞ്ഞത് പൊലീസിന്റെ ശല്യപ്പെടുത്തൽ സഹിക്കാൻ വയ്യാതെ ആണ്. അടുത്തിടെയുണ്ടായ ഒരു തീവയ്ക്കൽ സംഭവത്തെക്കുറിച്ചുള്ള വാർത്ത കണ്ട്, വെറുതേ ഉണ്ടാക്കിപ്പറഞ്ഞതാണ്. വൃത്തികെട്ട രീതിയിൽ സമ്പാദിച്ച പണം തനിക്കു വേണ്ട. സിയിങ് തന്നെ നിരന്തരം പീഡിപ്പിച്ചു. മർദിക്കുകയും ശ്വാസം മുട്ടിക്കുകയും ചെയ്തു. എങ്ങനെയെങ്കിലും ജീവൻ നിലനിർത്തണം എന്നു മാത്രമേ തനിക്കുണ്ടായിരുന്നുള്ളൂ. സിയിങ്ങിന്, ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നു പറഞ്ഞ് കത്തെഴുതിയത് താൻ ഒളിച്ചോടിപ്പോയെന്ന് വിചാരിച്ച് അയാൾ തന്റെ കുടുംബത്തെ ഉപദ്രവിക്കാതിരിക്കാനാണ്.
കുടുംബത്തെ സംരക്ഷിക്കാനാണ് താൻ അയാളുടെ പക്കൽനിന്ന് രക്ഷപ്പെടാതിരുന്നത്. രണ്ടു തവണ അയാളുമായുള്ള ബന്ധം ഉപേക്ഷിക്കാൻ ശ്രമിച്ചെങ്കിലും സിയിങ് തന്നെ മർദിച്ചു. 4 തവണ തനിക്ക് ഗർഭഛിദ്രം ചെയ്യേണ്ടി വന്നു. തന്റെ ശരീരം നിറയെ മുറിവുകളായിരുന്നു... ഇതൊക്കെയായിരുന്നു റോങ്ചിയുടെ അവകാശവാദങ്ങൾ. ഇരകളുടെ ബന്ധുക്കളോട് റോങ്ചി മാപ്പു പറഞ്ഞു. അവർക്ക് നഷ്ടപരിഹാരം നൽകാൻ താൻ തയാറാണ്. പക്ഷേ തന്റെ ബാങ്ക് അക്കൗണ്ടിൽ 30,000 രൂപ മാത്രമേ ഉള്ളൂ!
കൊലപാതക സ്ഥലത്തുനിന്ന് നേരിട്ട് വധശിക്ഷ നടപ്പിലാക്കുന്ന ഇടത്തേക്ക്... ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ മരിക്കുകയെന്ന ചിലരുടെ സ്വപ്നം പോലെ സിയിങ്ങും ആഗ്രഹിച്ചിരുന്നുവത്രേ!
∙ അവൾ ഭാവിയുള്ളവളായിരുന്നു
റോങ്ചിക്കെതിരായിരുന്നു തെളിവുകളെല്ലാം. ഇരകളുടെ അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കാൻ റോങ്ചി ഒറ്റയ്ക്കാണ് പോയത്. സിയിങ്ങിൽനിന്ന് അപ്പോൾ എന്തു കൊണ്ട് രക്ഷപ്പെട്ടില്ല? സിയിങ് റോങ്ചിക്കു വേണ്ടി പാചകം ചെയ്തു, അവളുടെ ആവശ്യങ്ങളെല്ലാം കണ്ടറിഞ്ഞ് ചെയ്തുകൊടുത്തു, റോങ്ചിയെ സംരക്ഷിക്കാൻ ശ്രമിച്ചു. അവർ പ്രണയിതാക്കളായിരുന്നു. അല്ലാതെ, ഒരാൾ മറ്റൊരാളെ ഭയപ്പെടുത്തി അനുസരിപ്പിക്കുന്ന ബന്ധമായിരുന്നില്ലെന്ന് കോടതിയിൽ സ്ഥാപിക്കപ്പെട്ടു. റോങ്ചിയുടെ കയ്യിൽനിന്ന് രക്ഷപ്പെട്ട ലിയു ദമ്പതികളും മൊഴി നൽകി– റോങ്ചിയും സിയിങ്ങും തമ്മിൽ അദ്ഭുതകരമായ സഹകരണമായിരുന്നു. സിയിങ് പറയാതെ തന്നെ അയാളുടെ മനസ്സിലെന്തെന്ന് അറിഞ്ഞു ചെയ്യുമായിരുന്നു റോങ്ചി. മൃതദേഹങ്ങൾ സൂക്ഷിക്കാൻ മാത്രമായി ഒരു ഫ്രിജ് വാങ്ങിയത് റോങ്ചിയാണെന്നും തെളിഞ്ഞു.
സിയിങ്ങിനും റോങ്ചിക്കും ഈ കൊലപാതകങ്ങളിൽ തുല്യ പങ്കാണെന്ന് കോടതി പറഞ്ഞു. കോടതി 2021 സെപ്റ്റംബറിൽ റോങ്ചിക്ക് വധശിക്ഷ വിധിച്ചു. റോങ്ചി അപ്പീൽ നൽകിയെങ്കിലും ജ്യാങ്ഷി ഹൈ പീപ്പിൾസ് കോർട്ട് നവംബർ 2022ൽ ഈ ശിക്ഷ ശരിവച്ചു. സുപ്രീം പീപ്പിൾസ് കോർട്ട് വധശിക്ഷ അംഗീകരിച്ചാലേ അതു നടപ്പാക്കാൻ പറ്റൂ. കോടതി അംഗീകരിച്ചതോടെ 2023 ഡിസംബർ 18ന് വധശിക്ഷ നടപ്പിലാക്കി. സിയിങ്ങിന്റെ വക്കീൽ ഇതിനിടെ ചില കാര്യങ്ങൾ വെളിപ്പെടുത്തി– റോങ്ചിയെ രക്ഷിക്കണമെന്നു മാത്രമായിരുന്നു സിയിങ്ങിന്റെ ആഗ്രഹം. മൂന്നു വയസ്സുള്ള കുട്ടിയെ കൊന്നതു മാത്രമാണ് തനിക്ക് ഒരു പാപമായി തോന്നിയതെന്നാണ് സിയിങ് പറഞ്ഞത്.
കൊലപാതക സ്ഥലത്തുനിന്ന് നേരിട്ട് വധശിക്ഷ നടപ്പിലാക്കുന്ന ഇടത്തേക്ക്... ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ മരിക്കുകയെന്ന ചിലരുടെ സ്വപ്നം പോലെ സിയിങ്ങും ആഗ്രഹിച്ചിരുന്നുവത്രേ! റോങ്ചിയും സിയിങ്ങും കൊലപ്പെടുത്തിയ ആശാരി ലൂവിന്റെ ഭാര്യ കോടതിവിധി കേൾക്കാനെത്തിയിരുന്നു. 20 വർഷങ്ങളായി നീതിക്കുവേണ്ടി കാത്തിരിക്കുകയായിരുന്നുവെന്ന് അവർ പറഞ്ഞു. ലൂ മരിച്ചതോടെ ആത്മഹത്യ ചെയ്യാൻ അവർ ശ്രമിച്ചിരുന്നു. ഭർത്താവ് പോയി. മൂന്നു കുഞ്ഞുങ്ങളെ വളർത്തണം, പഠിപ്പിക്കണം. എന്തു ചെയ്യും? ആത്മഹത്യ ശ്രമം വിജയിക്കാതിരുന്നതു കൊണ്ടു മാത്രം അവർ ജീവിച്ചു. നന്നായി പഠിച്ചിരുന്ന മൂന്നു മക്കൾക്കും പഠനം ചെറുപ്രായത്തിലേ നിർത്തേണ്ടി വന്നു.
റോങ്ചിയും സിയിങ്ങും കരുണ കാണിച്ചിരുന്നെങ്കിൽ തന്റെ കുടുംബത്തിന്റെ വിധി ഇതാകുമായിരുന്നില്ല. റോങ്ചിയുടെ വധശിക്ഷ തനിക്ക് ഒടുവിൽ സമാധാനം തിരികെത്തന്നെന്നും ലൂവിന്റെ ഭാര്യ പറഞ്ഞു. റോങ്ചിയുടെ കുടുംബം അപ്പോഴും വിധി അംഗീകരിക്കാൻ തയാറായിരുന്നില്ല– ‘അഞ്ചു മക്കളിൽ ഏറ്റവും ഇളയവൾ, ഞങ്ങളുടെ റോങ്ചിക്ക് ഇങ്ങനെയൊന്നും ചെയ്യാനാകില്ല. അവൾ നല്ല ഭാവിയുള്ളവളായിരുന്നു!’