പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിയപ്പെട്ട വാക്കാണ് ‘ഗാരന്റി’. 2023 ഡിസംബറിൽ മൂന്നു സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപി ജയിച്ചപ്പോൾ ‘ഹാട്രിക് 2024 ഗാരന്റി ചെയ്യുന്നു’ എന്നാണ് മോദി പറഞ്ഞത്. ജനങ്ങൾ വീണ്ടും താൻ അധികാരത്തിലെത്തണമെന്ന് അഭിലഷിക്കുന്നു എന്നാണ് മോദി അർഥമാക്കിയത്. ലോക്സഭയിൽ മോദി പ്രഖ്യാപിച്ചത് 370 സീറ്റ് സുനിശ്ചിതം എന്നാണ്. ആ ആത്മവിശ്വാസത്തിന്റെ ബലത്തിൽ പ്രതിപക്ഷത്തെ പരിഹസിക്കാനും അദ്ദേഹം തയാറായി. ദീർഘകാലം പ്രതിപക്ഷത്തിരിക്കാൻ സന്നദ്ധരായവരെന്ന് അഭിനന്ദിച്ചു. ബിജെപിയുടെ മൂന്നാം വിജയം സുനിശ്ചിതമെന്നും സീറ്റിന്റെ എണ്ണം മാത്രം നോക്കിയാൽ മതിയെന്നും പ്രവചിക്കുന്നവരുടെ എണ്ണത്തിന് പഞ്ഞമില്ല. 2014ൽ യുപിഎ സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം ബിജെപിയുടെ വിജയത്തിന് സഹായകമായെങ്കിൽ പിന്നീട് മോദിയുടെ നേതൃത്വത്തിൽ വ്യാപിപ്പിച്ച രാഷ്ട്രീയമാണ് വിജയങ്ങൾക്ക് അടിത്തറയായത്. രാജ്യം പരിചയിച്ചുപോന്നതിൽനിന്ന് വ്യത്യസ്തമായ രാഷ്ട്രീയം ബിജെപിയുടെ മൂന്നാംവരവിനും കളമൊരുക്കുമെന്ന് വിലയിരുത്തുന്നവർ കുറവല്ല. അതേസമയം ഏറ്റവും ഒടുവിലുണ്ടായ മൂന്നു സംസ്ഥാനങ്ങളിലെ നിയമസഭാ വിജയമല്ല, ബിജെപിയുടെ ഭാവി വിജയത്തിന്റെ സൂചകമായി താൻ കാണുന്നതെന്ന് തിരഞ്ഞെടുപ്പു വിദഗ്ധൻ പ്രശാന്ത് കിഷോർ വിലയിരുത്തുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിയപ്പെട്ട വാക്കാണ് ‘ഗാരന്റി’. 2023 ഡിസംബറിൽ മൂന്നു സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപി ജയിച്ചപ്പോൾ ‘ഹാട്രിക് 2024 ഗാരന്റി ചെയ്യുന്നു’ എന്നാണ് മോദി പറഞ്ഞത്. ജനങ്ങൾ വീണ്ടും താൻ അധികാരത്തിലെത്തണമെന്ന് അഭിലഷിക്കുന്നു എന്നാണ് മോദി അർഥമാക്കിയത്. ലോക്സഭയിൽ മോദി പ്രഖ്യാപിച്ചത് 370 സീറ്റ് സുനിശ്ചിതം എന്നാണ്. ആ ആത്മവിശ്വാസത്തിന്റെ ബലത്തിൽ പ്രതിപക്ഷത്തെ പരിഹസിക്കാനും അദ്ദേഹം തയാറായി. ദീർഘകാലം പ്രതിപക്ഷത്തിരിക്കാൻ സന്നദ്ധരായവരെന്ന് അഭിനന്ദിച്ചു. ബിജെപിയുടെ മൂന്നാം വിജയം സുനിശ്ചിതമെന്നും സീറ്റിന്റെ എണ്ണം മാത്രം നോക്കിയാൽ മതിയെന്നും പ്രവചിക്കുന്നവരുടെ എണ്ണത്തിന് പഞ്ഞമില്ല. 2014ൽ യുപിഎ സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം ബിജെപിയുടെ വിജയത്തിന് സഹായകമായെങ്കിൽ പിന്നീട് മോദിയുടെ നേതൃത്വത്തിൽ വ്യാപിപ്പിച്ച രാഷ്ട്രീയമാണ് വിജയങ്ങൾക്ക് അടിത്തറയായത്. രാജ്യം പരിചയിച്ചുപോന്നതിൽനിന്ന് വ്യത്യസ്തമായ രാഷ്ട്രീയം ബിജെപിയുടെ മൂന്നാംവരവിനും കളമൊരുക്കുമെന്ന് വിലയിരുത്തുന്നവർ കുറവല്ല. അതേസമയം ഏറ്റവും ഒടുവിലുണ്ടായ മൂന്നു സംസ്ഥാനങ്ങളിലെ നിയമസഭാ വിജയമല്ല, ബിജെപിയുടെ ഭാവി വിജയത്തിന്റെ സൂചകമായി താൻ കാണുന്നതെന്ന് തിരഞ്ഞെടുപ്പു വിദഗ്ധൻ പ്രശാന്ത് കിഷോർ വിലയിരുത്തുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിയപ്പെട്ട വാക്കാണ് ‘ഗാരന്റി’. 2023 ഡിസംബറിൽ മൂന്നു സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപി ജയിച്ചപ്പോൾ ‘ഹാട്രിക് 2024 ഗാരന്റി ചെയ്യുന്നു’ എന്നാണ് മോദി പറഞ്ഞത്. ജനങ്ങൾ വീണ്ടും താൻ അധികാരത്തിലെത്തണമെന്ന് അഭിലഷിക്കുന്നു എന്നാണ് മോദി അർഥമാക്കിയത്. ലോക്സഭയിൽ മോദി പ്രഖ്യാപിച്ചത് 370 സീറ്റ് സുനിശ്ചിതം എന്നാണ്. ആ ആത്മവിശ്വാസത്തിന്റെ ബലത്തിൽ പ്രതിപക്ഷത്തെ പരിഹസിക്കാനും അദ്ദേഹം തയാറായി. ദീർഘകാലം പ്രതിപക്ഷത്തിരിക്കാൻ സന്നദ്ധരായവരെന്ന് അഭിനന്ദിച്ചു. ബിജെപിയുടെ മൂന്നാം വിജയം സുനിശ്ചിതമെന്നും സീറ്റിന്റെ എണ്ണം മാത്രം നോക്കിയാൽ മതിയെന്നും പ്രവചിക്കുന്നവരുടെ എണ്ണത്തിന് പഞ്ഞമില്ല. 2014ൽ യുപിഎ സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം ബിജെപിയുടെ വിജയത്തിന് സഹായകമായെങ്കിൽ പിന്നീട് മോദിയുടെ നേതൃത്വത്തിൽ വ്യാപിപ്പിച്ച രാഷ്ട്രീയമാണ് വിജയങ്ങൾക്ക് അടിത്തറയായത്. രാജ്യം പരിചയിച്ചുപോന്നതിൽനിന്ന് വ്യത്യസ്തമായ രാഷ്ട്രീയം ബിജെപിയുടെ മൂന്നാംവരവിനും കളമൊരുക്കുമെന്ന് വിലയിരുത്തുന്നവർ കുറവല്ല. അതേസമയം ഏറ്റവും ഒടുവിലുണ്ടായ മൂന്നു സംസ്ഥാനങ്ങളിലെ നിയമസഭാ വിജയമല്ല, ബിജെപിയുടെ ഭാവി വിജയത്തിന്റെ സൂചകമായി താൻ കാണുന്നതെന്ന് തിരഞ്ഞെടുപ്പു വിദഗ്ധൻ പ്രശാന്ത് കിഷോർ വിലയിരുത്തുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിയപ്പെട്ട വാക്കാണ് ‘ഗാരന്റി’. 2023 ഡിസംബറിൽ മൂന്നു സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപി ജയിച്ചപ്പോൾ ‘ഹാട്രിക് 2024 ഗാരന്റി ചെയ്യുന്നു’ എന്നാണ് മോദി പറഞ്ഞത്. ജനങ്ങൾ വീണ്ടും താൻ അധികാരത്തിലെത്തണമെന്ന് അഭിലഷിക്കുന്നു എന്നാണ് മോദി അർഥമാക്കിയത്. ലോക്സഭയിൽ മോദി പ്രഖ്യാപിച്ചത് 370 സീറ്റ് സുനിശ്ചിതം എന്നാണ്. ആ ആത്മവിശ്വാസത്തിന്റെ ബലത്തിൽ പ്രതിപക്ഷത്തെ പരിഹസിക്കാനും അദ്ദേഹം തയാറായി. ദീർഘകാലം പ്രതിപക്ഷത്തിരിക്കാൻ സന്നദ്ധരായവരെന്ന് അഭിനന്ദിച്ചു. 

ബിജെപിയുടെ മൂന്നാം വിജയം സുനിശ്ചിതമെന്നും സീറ്റിന്റെ എണ്ണം മാത്രം നോക്കിയാൽ മതിയെന്നും പ്രവചിക്കുന്നവരുടെ എണ്ണത്തിന് പഞ്ഞമില്ല. 2014ൽ യുപിഎ സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം ബിജെപിയുടെ വിജയത്തിന് സഹായകമായെങ്കിൽ പിന്നീട് മോദിയുടെ നേതൃത്വത്തിൽ വ്യാപിപ്പിച്ച രാഷ്ട്രീയമാണ് വിജയങ്ങൾക്ക് അടിത്തറയായത്. രാജ്യം പരിചയിച്ചുപോന്നതിൽനിന്ന് വ്യത്യസ്തമായ രാഷ്ട്രീയം ബിജെപിയുടെ മൂന്നാംവരവിനും കളമൊരുക്കുമെന്ന് വിലയിരുത്തുന്നവർ കുറവല്ല. അതേസമയം ഏറ്റവും ഒടുവിലുണ്ടായ മൂന്നു സംസ്ഥാനങ്ങളിലെ നിയമസഭാ വിജയമല്ല, ബിജെപിയുടെ ഭാവി വിജയത്തിന്റെ സൂചകമായി താൻ കാണുന്നതെന്ന് തിരഞ്ഞെടുപ്പു വിദഗ്ധൻ പ്രശാന്ത് കിഷോർ വിലയിരുത്തുന്നു. 

തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി നടത്തിയ റോഡ് ഷോയിൽ ജനങ്ങളെ അഭിവാദ്യം ചെയ്യുന്ന നരേന്ദ്ര മോദി. (Photo by Noah SEELAM / AFP)
ADVERTISEMENT

2019ൽ അഞ്ചു സംസ്ഥാനങ്ങൾ കൈവിട്ടു പോയതിനു ശേഷവും ലോക്സഭാ തിരഞ്ഞെടുപ്പിൽ വമ്പൻ വിജയമാണല്ലോ ബിജെപിക്കു ലഭിച്ചതെന്ന് പ്രശാന്ത് കിഷോർ ചോദിക്കുന്നു. അന്ന്, രാജസ്ഥാൻ കോൺഗ്രസ് പിടിച്ചതിനു പിന്നാലെ ലോക്സഭാ സീറ്റുകൾ ഏതാണ്ട് മുഴുവൻ (24 സീറ്റ്) ബിജെപി തൂത്തുവാരി. രാഷ്ട്രീയത്തിന്റെ വിവിധ തലങ്ങൾ എടുത്തു പരിശോധിച്ചാൽ എല്ലായിടത്തും ബിജെപി കോൺഗ്രസിനേക്കാൾ മുന്നിലാണെന്നാണ് പ്രശാന്ത് കിഷോർ പറയുന്നത്. അതുകൊണ്ടാണ് താൻ ബിജെപിക്കാണ് വിജയസാധ്യതയെന്നു പറയുന്നതെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കുന്നു. 

∙ ഹിന്ദു ദേശീയതയും മോദിയും

ബിജെപിയുടെ ആത്മവിശ്വാസത്തിന്റെ കാരണമായി നിരീക്ഷകർ കാണുന്നത് ഹിന്ദു ദേശീയതയ്ക്കു ലഭിച്ച ദൃശ്യതയും നരേന്ദ്ര മോദിയുടെ ബഹുജനസമ്മതിയുമാണ്. അതേസമയം, വികസിത ഇന്ത്യ എന്ന മുദ്രാവാക്യമാണ് പ്രധാനമന്ത്രി അടക്കമുള്ളവർ യോഗങ്ങളിൽ ആവർത്തിക്കുന്നത്. 2004ലെ മൻമോഹൻ സിങ്ങിന്റെ കാലം മുതൽ, രണ്ടു പതിറ്റാണ്ടായി, വികസനം ജനങ്ങളുടെ ഇഷ്ടവിഷയമാണ്. തിരിച്ചടികളിൽ തളരാതെ രാജ്യം മുന്നോട്ടുതന്നെ പോകുന്നത് ജനങ്ങൾ സാകൂതം വീക്ഷിക്കുന്നു. ലോകത്തെ മൂന്നാമത്തെ വൻശക്തി എന്ന സ്വപ്നം ജനങ്ങളുടെ മനസ്സിലേക്ക് ബിജെപി കടത്തിവിടുമ്പോൾ അതിന് ആരാധകരേറെയാണ്. 

ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ മുദ്രാവാക്യം വിളിക്കുന്ന പ്രവർത്തക. (Photo by ARUN SANKAR / AFP)

മോദിയുടെ ആരാധകരിൽ വലിയൊരു വിഭാഗം പ്രവാസികളാണെന്നത് ഇതിനു തെളിവാണ്. യുഎസ് പോലുള്ള രാജ്യങ്ങളിൽ മോദിയുടെ സന്ദർശനം ഹിറ്റ് ആകുന്നതിന്റെ പിന്നിലിതാണ്. രാജ്യസുരക്ഷ എന്ന വൈകാരിക വിഷയവും നല്ല രീതിയിൽ പ്രചരിപ്പിക്കാൻ ബിജെപിക്ക് സാധിക്കുന്നു. ‘കരുത്തനായ നേതാവും കരുത്തുള്ള രാജ്യവും’ എന്ന സങ്കൽപ്പം സാക്ഷാൽക്കരിക്കാൻ ബിജെപിക്ക് സാധിക്കും എന്ന് പാർട്ടി വ്യക്തമാക്കുന്നു. 2019ലെ തിരഞ്ഞെടുപ്പിൽ പുൽവാമ സംഭവം ബിജെപിയുടെ വിജയത്തിന് ആക്കം കൂട്ടിയെന്നാണ് പിന്നീട് വിലയിരുത്തലുണ്ടായത്. 

ബിഹാറിൽ നിതീഷ്കുമാറിന്റെ മടങ്ങിവരവ് ആർജെഡി മുന്നണിയുടെ സാധ്യതകൾക്ക് പരുക്കേൽപ്പിക്കുമെന്ന് ആരും കരുതുന്നില്ല. പലവട്ടമുള്ള ചാട്ടങ്ങളിലൂടെ നിതീഷ് വിശ്വാസ്യത കളഞ്ഞുകുളിച്ചു. ജെഡിയുവിനെ ഇപ്പോൾ തന്നെ ബിജെപി വിഴുങ്ങിക്കഴിഞ്ഞു എന്നു കരുതുന്നവരാണേറെ.

ADVERTISEMENT

രാജ്യത്തിന്റെ ചരിത്രത്തിലൊരിക്കലും ഇത്രത്തോളം അധികാര കേന്ദ്രീകരണം ഉണ്ടായിട്ടില്ലെന്നാണ് ബിജെപിയുടെ വിമർശകർ ചൂണ്ടിക്കാട്ടുന്നത്. പ്രതിപക്ഷം ഇക്കാര്യം നിരന്തരം ആവർത്തിക്കുന്നു. അതേസമയം നിലവിൽ ബിജെപി ഉയർത്തുന്ന വെല്ലുവിളിയെ കുറച്ചുകാണാൻ ഒരു പാർട്ടിക്കും സാധിക്കുകയുമില്ല. മോദിയുടെ ജനകീയതയെ അമിതമായി ആശ്രയിക്കുന്നു എന്നതുപോലും വലിയൊരു കുറ്റമായി വിമർശകർക്കു പറയേണ്ടിവരുന്നു! ബിജെപി നിലവിൽ നേരിടുന്ന ‘റിസ്ക്’ മോദിയെ അമിതമായി ആശ്രയിക്കുന്നുവെന്നതാണെന്ന് പ്രശാന്ത് കിഷോറും പറയുന്നു. വിമർശനം എന്തായാലും ‘ഹിന്ദു ഹൃദയസമ്രാട്ടി’നു ചുറ്റും തന്നെയാണ് തൽക്കാലം പാർട്ടി. 

മോദിയുടെ മാസ്ക് ധരിച്ച പ്രവർത്തകയോടൊപ്പം സെൽഫി എടുക്കുന്ന സ്ത്രീ. (Photo by Himanshu SHARMA / AFP)

∙ നാനാ പടേക്കറും പറഞ്ഞു

ബിജെപി 375 സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് നരേന്ദ്ര മോദിക്കു മുൻപേ പറഞ്ഞയാളാണ് നടൻ നാനാ പടേക്കർ. മറ്റൊരു ബദലില്ല എന്നാണ് പ്രമുഖ താരം അതിനു കാരണമായി പറഞ്ഞത്. മുൻപും പലതവണ, നോട്ടുനിരോധനം അടക്കമുള്ള കാര്യങ്ങളിൽ മോദിയെ പിന്തുണച്ചയാളാണ് നാന പടേക്കർ. ഇത്തവണ കേരളത്തിൽ ചലച്ചിത്ര മേളയിൽ അദ്ദേഹത്തെ ക്ഷണിച്ചത് വിവാദമായതും ഈ ബന്ധത്തിന്റെ പേരിലാണ്. സമീപ കാലത്ത് വിവിധ ഏജൻസികൾ നടത്തിയ പ്രവചനങ്ങളും ബിജെപി മുന്നണിക്ക് 300 സീറ്റിനു മുകളിൽ നൽകുന്നു. ഉത്തരേന്ത്യയിലെ മേൽക്കൈ നിലനിർത്തുന്നതിനൊപ്പം ബിഹാർ, പഞ്ചാബ്, മഹാരാഷ്ട്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ ബിജെപിയുടെ സ്ഥിതി മെച്ചപ്പെടുമെന്നാണ് പല ഏജൻസികളും പ്രവചിക്കുന്നത്. 

Show more

അതേസമയം ബിഹാർ, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഇന്ത്യ മുന്നണിക്കായിരിക്കും വിജയമെന്നു പറയുന്നവരും ബിജെപിക്ക് 300 സീറ്റ് പ്രഖ്യാപിക്കുന്നു. ബംഗാളിൽ കഴിഞ്ഞ തവണ നേടിയ 18 സീറ്റിനടുത്ത് ഇത്തവണയും നേടുമെന്നാണ് പല അഭിപ്രായ സർവേകളും പറയുന്നത്. ബിഹാറിൽ നിതീഷ്കുമാറിന്റെ മടങ്ങിവരവ് ആർജെഡി മുന്നണിയുടെ സാധ്യതകൾക്ക് പരുക്കേൽപ്പിക്കുമെന്ന് ആരും കരുതുന്നില്ല. പലവട്ടമുള്ള ചാട്ടങ്ങളിലൂടെ നിതീഷ് വിശ്വാസ്യത കളഞ്ഞുകുളിച്ചു. ജെഡിയുവിനെ ഇപ്പോൾ തന്നെ ബിജെപി വിഴുങ്ങിക്കഴിഞ്ഞു എന്നു കരുതുന്നവരാണേറെ. അപ്പോൾ ഉത്തേരേന്ത്യയിൽനിന്നു തന്നെ മുന്നൂറോളം സീറ്റ് കിട്ടുമെന്നാണ് പ്രവചനക്കാർ പറയുന്നത്.

ADVERTISEMENT

∙ സാധ്യതയുണ്ടോ? 

രാമക്ഷേത്രം യാഥാർഥ്യമാക്കിയത് യുപി, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ ബിജെപിക്ക് നേട്ടം തന്നെയാണ്. എന്നാൽ ബിഹാർ, (കഴിഞ്ഞതവണ 17 സീറ്റ്) മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങൾ ആ ഒഴുക്കിനൊപ്പം ചേരണമെന്നില്ല. അതിനാൽ ബിജെപിക്ക് അങ്കലാപ്പുണ്ട്. അതിനെ പ്രചാരണംകൊണ്ട് മറികടക്കാനാണ് ശ്രമം നടത്തുന്നത്. ടിആർഎസ്, ബിജു ജനതാദൾ, വൈഎസ്ആർ കോൺഗ്രസ് എന്നീ പാർട്ടികൾ വേണ്ടിവന്നാൽ സഹായിക്കും എന്നതിനാൽ ഭരണത്തിലെത്തുമോ എന്ന കാര്യത്തിൽ അവർക്ക് ആശങ്കയില്ല. 

രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്ന ബിജെപി പ്രവർത്തകർ. (Photo by AFP/Deepak Sharma)

മൂന്നിൽ രണ്ട് ഭൂരിപക്ഷം എന്നത് അവകാശവാദം എന്ന നിലയിൽ വകവച്ചുകൊടുക്കുമ്പോൾ തന്നെ നിലവിലുള്ള 303 സീറ്റ് നിലനിർത്താ‍ൻ കഴിഞ്ഞില്ലെങ്കിൽ അതൊരു പോരായ്മയായി അവശേഷിക്കും. കൂടുതൽ സീറ്റുകൾ പിടിക്കാനുള്ള പുതിയ മേച്ചിൽപ്പുറങ്ങളില്ല എന്നതാണ് ബിജെപി നേരിടുന്ന പ്രതിസന്ധി. നിലവിൽ 10 സംസ്ഥാനങ്ങളിലെ അധീശത്വവും 9 സംസ്ഥാനങ്ങളിലെ മേൽക്കൈയും ബിജെപിക്കുണ്ട്. അതിൽ വീഴ്ചകൾ ഉണ്ടായാൽ സീറ്റ് എണ്ണം കുറയും. ഉദാഹരണത്തിന് നിലവിൽ കശ്മീരിലുള്ള 3 സീറ്റ്, പഞ്ചാബിലെ 2 സീറ്റ് എന്നിവ നഷ്ടപ്പെടാനാണ് സാധ്യത. ഡൽഹിയിലെ 7 സീറ്റിൽ കുറവു വരാം. 

ഇത്തവണ 5 സീറ്റ് നേടുമെന്നാണ് കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കർ അറിയിക്കുന്നത്. തൃശൂരിലെ പ്രത്യേക സാഹചര്യത്തിൽ സുരേഷ് ഗോപി കടന്നുകൂടുമോ എന്ന കാര്യത്തിൽ മാത്രമാണ് കേരളത്തിലെ ബിജെപി പ്രവർത്തകർക്ക് ആകാംക്ഷയുള്ളത്.

‌ഉത്തരേന്ത്യയിൽ നഷ്ടമാകുന്ന സീറ്റുകൾ എവിടെനിന്ന് തിരിച്ചുപിടിക്കും എന്നതാണ് ബിജെപിയെ കുഴക്കുന്നത്. കഴിഞ്ഞ തവണ അപ്രതീക്ഷിതമായി 18 സീറ്റ് ബംഗാളിൽനിന്ന് നേടാൻ കഴിഞ്ഞത് ബിജെപിക്ക് നല്ല ആത്മവിശ്വാസമാണ് നൽകിയത്. അതേസമയം, ഇത്തവണ അത്രയും സീറ്റ് നിലനിർത്താൻ കഴിയുമെന്ന് ഉറപ്പു പറയാനുള്ള സാഹചര്യമില്ല. അസമാണ് (കഴിഞ്ഞതവണ 9 സീറ്റ്) പുതുതായി ബിജെപി കീഴടക്കിയ സംസ്ഥാനം. കോൺഗ്രസിന്റെ ശക്തികേന്ദ്രം പിടിച്ചെടുക്കാൻ പാർട്ടിക്കു കഴിഞ്ഞു. 

∙തെക്കേയിന്ത്യ ഗൗനിക്കില്ല

ബിജെപിക്ക് ശക്തമായ സംഘടന തെക്കേയിന്ത്യൻ സംസ്ഥാനങ്ങളിലുണ്ടെങ്കിലും അതൊന്നും സീറ്റായി മാറില്ല എന്നത് യാഥാർഥ്യാണ്. കർണാടകയിൽ കഴിഞ്ഞ തവണത്തെ വിജയം (26ൽ 25 സീറ്റ്) പാർട്ടി പ്രതീക്ഷിക്കുന്നില്ല. തെലങ്കാനയിലെ 4 സീറ്റും നിലനിർത്താൻ പാടുപെടേണ്ടിവരും. തമിഴ്നാടും കേരളവും തൽക്കാലം ബിജെപി പരിഗണിക്കുന്നില്ല. തമിഴ്നാട്ടിൽ നടൻ വിജയ് സജീവമാകുന്നതോടെ ബിജെപിയുടെ ഇടമാണ് ചുരുങ്ങാൻ പോകുന്നത്. വീണ്ടും ദ്രാവിഡ രാഷ്ട്രീയം ശക്തിപ്പെടുമെന്നാണ് സൂചനകൾ. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിണറായി വിജയനും. (ചിത്രം∙മനോരമ)

കേരളത്തിൽ പതിവായി വലിയ അവകാശവാദങ്ങൾ ഓരോ തിരഞ്ഞെടുപ്പിലും ബിജെപി ഉന്നയിക്കാറുണ്ട്. അവ ഒരിക്കലും യാഥാർഥ്യത്തോട് അടുക്കുന്നതിന്റെ സൂചനകൾ പോലും കാണിച്ചിട്ടില്ല. ഇത്തവണ 5 സീറ്റ് നേടുമെന്നാണ് കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കർ അറിയിക്കുന്നത്. തൃശൂരിലെ പ്രത്യേക സാഹചര്യത്തിൽ സുരേഷ് ഗോപി കടന്നുകൂടുമോ എന്ന കാര്യത്തിൽ മാത്രമാണ് കേരളത്തിലെ ബിജെപി പ്രവർത്തകർക്ക് ആകാംക്ഷയുള്ളത്. ഒ. രാജഗോപാലിനു ശേഷം തിരുവനന്തപുരത്തിന് അനുയോജ്യനായ സ്ഥാനാർഥിയെ കണ്ടെത്താൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല. തരൂരിന് എതിരാളികളില്ലെന്ന് ഒ. രാജഗോപാൽതന്നെ പറഞ്ഞു, പിന്നീട് അദ്ദേഹമതു പിൻവലിച്ചെങ്കിലും.

സഹകരണ ബാങ്ക് കൊള്ളയ്ക്കെതിരെ തൃശൂരിൽ സുരേഷ് ഗോപി നയിച്ച സഹകാരി സംരക്ഷണ പദയാത്രയില്‍നിന്ന് (ചിത്രം: മനോരമ)

∙ പ്രതിപക്ഷം ചിതറുമോ?

എതിരാളി ദുർബലനാവുമ്പോൾ യുദ്ധത്തിൽ ജേതാവിന്റെ പ്രഹരശേഷി ഇരട്ടിയാവും. ദക്ഷിണേന്ത്യയും ബംഗാളും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ഒഴിച്ചാൽ പ്രതിപക്ഷം ദുർബലമാണെന്ന ചിത്രം നൽകുന്നു. ഒറ്റയ്ക്കോ സംയുക്തമായോ ബിജെപിക്കെതിരെ ആക്രമണം നടത്താൻ പ്രതിപക്ഷത്തിന് സാധിക്കുന്നില്ല. കോവിഡ് കാലത്തെ കേന്ദ്രസർക്കാരിന്റെ പരാജയങ്ങളെ ഉയർത്തിക്കാട്ടുന്നതിൽ പലപ്പോഴും പ്രതിപക്ഷം പരാജയമായിരുന്നു. അതേസമയം ശക്തമായ പോരാട്ടം നടത്തിയാൽ ബിജെപിയെ തോൽപ്പിക്കാനാവുമെന്നും പലപ്പോഴും തെളിയിക്കുകയും ചെയ്തു. കർണാടക, തെലങ്കാന തിരഞ്ഞെടുപ്പുകൾ അതിന്റെ തെളിവാണ്. അതേസമയം ഒറ്റക്കെട്ടായി ‘ഇന്ത്യ’ മുന്നണി നിൽക്കില്ല എന്നു വന്നാൽ ബിജെപി കരുത്തു തെളിയിക്കും. 

തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിക്കുന്ന കോൺഗ്രസ് പ്രവർത്തകർ. (PTI Photo)

സംസ്ഥാന തിരഞ്ഞെടുപ്പിൽ മറ്റുപാർട്ടികൾക്ക് വോട്ടു ചെയ്യുന്നവർ പോലും ദേശീയ തിരഞ്ഞെടുപ്പിൽ ബിജെപിയെ ശക്തമായി പിന്തുണയ്ക്കുന്ന പാറ്റേൺ കണ്ടെത്താവുന്നതാണ്. ഇതാണ് ബിജെപിയുടെ മറ്റൊരു അനുകൂല ഘടകം. ഡൽഹി നിയമസഭയിലേക്ക് ആംആദ്മി പാർട്ടിയെ പിന്തുണയ്ക്കുന്ന വോട്ടർമാർ കഴിഞ്ഞ രണ്ടുതവണയും ലോക്സഭയിലേക്ക് ബിജെപിയെ ആണ് തിരഞ്ഞെടുത്തത്. നിയമസഭയിൽ മമതയുടെ ഒപ്പം അടിയുറച്ചു നിൽക്കുന്ന ബംഗാളികൾ ബിജെപിയെ തിരഞ്ഞെടുത്തത് കഴിഞ്ഞതവണ കണ്ടതാണ്. രാജസ്ഥാനിലും സമാന സാഹചര്യമുണ്ടായി. പഞ്ചാബ്, തെലങ്കാന പോലുള്ള സംസ്ഥാനങ്ങളിൽ ഈ പാറ്റേൺ വോട്ടിങ് ബിജെപി പ്രതീക്ഷിക്കുന്നു.

∙ കോൺഗ്രസ് ശക്തിപ്പെട്ടു

രാഹുൽ ഗാന്ധി നടത്തുന്ന ന്യായ് യാത്ര ബംഗാളിലെ മുർഷിദാബാദിലെത്തിയപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമിന്റെ നേതൃത്വത്തിൽ സിപിഎം വലിയ സ്വീകരണമാണ് നൽകിയത്. ഇതാണ് മമത ബാനർജിയെ ക്ഷുഭിതയാക്കിയത്. സിപിഎം ശക്തിപ്പെടുന്നത് മമത അംഗീകരിക്കില്ല. ഏതായാലും ഈ സംഭവത്തോടെ ഇന്ത്യ മുന്നണി തകർന്നടിഞ്ഞുവെന്ന പ്രചാരണവും ശക്തിപ്പെട്ടു. അതേസമയം അതേ നാണയത്തിൽ തിരിച്ചടിക്കാനോ മമതയെ തള്ളാനോ കോൺഗ്രസ് ശ്രമിച്ചതേയില്ല എന്നതും ശ്രദ്ധേയം. ആത്മവിശ്വാസത്തോടെ യാത്ര തുടരുകയാണ് രാഹുലും സംഘവും ചെയ്തത്. ഈ ആത്മവിശ്വാസത്തിന് പല കാരണങ്ങളുണ്ട്. 

ഭാരത് ജോഡോ ന്യായ് യാത്ര ബിഹാറിൽ എത്തിയപ്പോൾ ജനങ്ങളോട് സംവദിക്കുന്ന രാഹുൽ ഗാന്ധി. (PTI Photo)

രാഹുൽ ഗാന്ധിയുടെ ജോഡോ യാത്ര, ന്യായ് യാത്ര എന്നിവയുടെ ബലത്തിൽ പല സംസ്ഥാനങ്ങളിലും കോൺഗ്രസിന് തിരിച്ചുവരാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് പാർട്ടിയുടെ ആത്മവിശ്വാസത്തിന് കാരണം. അസം, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് ഇവയിൽ ശ്രദ്ധേയം. ന്യായ് യാത്രയിൽ ഉടനീളം രാഹുലിനെതിരെ നിലവിട്ട ആക്രമണം നടത്താൻ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ശ്രമം നടത്തിയത് ഇക്കാരണത്താലാണ്. ബംഗാളിൽ മമത ബാനർജി ക്രുദ്ധയാകുന്നതിന്റെ പിന്നിലും കോൺഗ്രസിന്റെ വർധിച്ചുവരുന്ന പിന്തുണയാണ്. അഖിലേഷ് യാദവ് അടക്കമുള്ള പ്രാദേശിക ശക്തൻമാരും കോൺഗ്രസ് ശക്തിപ്പെടുന്നത് ഇഷ്ടപ്പെടുന്നില്ല. 

രാമക്ഷേത്രം ബിഹാറിൽ വിലപ്പോവില്ലെന്ന് ബിജെപിക്കു പുറമേ നിതീഷിനും നന്നായറിയാം. അതിനാലാണ് ലവ കുശ യാത്രയുമായി നിതീഷ് രംഗത്തുള്ളത്. കുർമികളുടെ വോട്ട് ഉറപ്പിച്ചുനിർത്തുകയാണ് നിതീഷിന്റെ ലക്ഷ്യം. ഇല്ലെങ്കിൽ തിരഞ്ഞെടുപ്പോടെ നിതീഷിന്റെ സ്ഥാനം തെറിക്കും.

ഞങ്ങളുടെ സംസ്ഥാനങ്ങളിൽനിന്ന് കോൺഗ്രസ് വിട്ടുനിൽക്കണമെന്ന സിദ്ധാന്തം മമതയും അഖിലേഷും കേജ്‌രിവാളും ആവശ്യപ്പെടുന്നത് തട്ടകം സംരക്ഷിക്കാനുള്ള വ്യഗ്രത കൊണ്ടുകൂടിയാണ്. അതിനു വ്യക്തമായ മറുപടി കൊടുക്കാൻ കോൺഗ്രസ് തയാറാവാത്തതും ഇതേ കാരണത്താൽ തന്നെയാണ്. ഇന്ത്യ മുന്നണി ആടിയുലയുന്നത് ഈ വൈരുധ്യം മൂലമാണ്. ആടിയുലയുന്നതുകൊണ്ട് തകരണമെന്നില്ല. വഴങ്ങിക്കൊടുക്കാൻ കോൺഗ്രസ് ഇതേവരെ തയാറായിട്ടില്ല. ഈ പാർട്ടികൾക്കൊന്നും ബിജെപി പക്ഷത്തേക്ക് ചായാൻ കഴിയില്ലെന്ന കാര്യം കോൺഗ്രസ് കണക്കിലെടുക്കുന്നു. 

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ 2019 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ. (PTI Photo)

കർണാടക, തെലങ്കാന, ഒഡീഷ, അസം, മഹാരാഷ്ട്ര, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ സ്ഥിതി മെച്ചപ്പെടുത്താൻ കോൺഗ്രസിന് സാധിക്കുമെന്നാണ് സൂചനകൾ. ബിഹാറിൽ നിതീഷ്കുമാറിന്റെ ചാട്ടം ബിജെപി വലിയതോതിൽ ആഘോഷിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. വിശ്വാസ്യത കളഞ്ഞുകുളിച്ച നിതീഷിന് ജനസമ്മതി കുറയാനും അതിന്റെ നേട്ടം കോൺഗ്രസിന് ലഭിക്കാനും സാധ്യത തെളിയുകയാണ്. രാമക്ഷേത്രം ബിഹാറിൽ വിലപ്പോവില്ലെന്ന് ബിജെപിക്കു പുറമേ നിതീഷിനും നന്നായറിയാം. അതിനാലാണ് ലവ കുശ യാത്രയുമായി നിതീഷ് രംഗത്തുള്ളത്. കുർമികളുടെ വോട്ട് ഉറപ്പിച്ചുനിർത്തുകയാണ് നിതീഷിന്റെ ലക്ഷ്യം. ഇല്ലെങ്കിൽ തിരഞ്ഞെടുപ്പോടെ നിതീഷിന്റെ സ്ഥാനം തെറിക്കും. പുതിയ സാധ്യതകളും അദ്ദേഹത്തിന്റെ മുന്നിലില്ല.

ന്യായ് യാത്ര അസമയത്തായിപ്പോയി എന്ന് കോൺഗ്രസിലെ ഒരു വിഭാഗം പോലും കരുതുന്നു. അതേസമയം വേണ്ടത്ര ചർച്ച നടത്താതെയാണ് തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് രാഹുലും സംഘവും യാത്ര ആസൂത്രണം ചെയ്തതെന്ന് പറയാനാവില്ല. മണിപ്പുർ സംഭവം രാജ്യത്തിന്റെ മുന്നിൽ വീണ്ടും ഉന്നയിക്കാൻ കോൺഗ്രസിന് സാധിച്ചു. ബംഗാൾ, ബിഹാർ, യുപി പോലെ ഇന്ത്യയിലെ ശക്തമായ സംസ്ഥാനങ്ങളിലൂടെയാണ് യാത്ര കടന്നുപോകുന്നത്. മേധാവിത്വം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യം കൂടിയാണ് കോൺഗ്രസിനു മുന്നിലുള്ളത്. മുന്നണിയിലെ പൊട്ടലും ചീറ്റലും ഈ നിഗമനം ശരിയെന്ന് തെളിയിക്കുന്നു. രാജ്യത്താകെ വേരുകളുള്ള ഏക പ്രതിപക്ഷ പാർട്ടി കോൺഗ്രസ് ആണെന്ന് സഖ്യകക്ഷികളെയും ബോധ്യപ്പെടുത്തുകയാണ് ഈ യാത്ര.

English Summary:

The Stage is Set for the Lok Sabha Elections: What are the Expectations of the BJP, Congress, and Other Political Parties?