'സുരേഷ് ഗോപി കയറിയത് പിന്നോട്ടു നടക്കുന്ന കുതിരപ്പുറത്ത്; ഇത്തവണ 'സ്നേഹക്കട' വേണ്ട, ന്യായ് യാത്രയ്ക്ക് വേണ്ടത് രാഷ്ട്രീയ മുദ്രാവാക്യം'
മൂന്നാം മോദി സർക്കാരിനായി ബിജെപിയും ഏതുവിധേനയും ബിജെപിയുടെ തേരോട്ടം തടഞ്ഞ് ഭരണം പിടിക്കാൻ പ്രതിപക്ഷ കക്ഷികളുടെ 'ഇന്ത്യ' മുന്നണിയും അരയും തലയും മുറുക്കിയിറങ്ങിയതോടെ രാജ്യത്ത് തിരഞ്ഞെടുപ്പ് ചൂടേറി. തൃശൂരിൽ, നടനും മുൻ എംപിയുമായ സുരേഷ് ഗോപിയെ മുൻനിർത്തി ദക്ഷിണേന്ത്യയിൽ അക്കൗണ്ട് തുറക്കാനുള്ള ശ്രമത്തിലാണ് ബിജെപി. പ്രധാനമന്ത്രിയെ വരെയെത്തിച്ചാണ് അവരുടെ കരുനീക്കം. ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി 'തൃശൂരങ്ങെടുക്കുമോ'? ബിജെപിയെ തടയാനുള്ള ഇന്ത്യ മുന്നണിയുടെ തന്ത്രങ്ങളെന്താണ്, അതിൽ കോൺഗ്രസിന്റെ പങ്ക് എന്താണ്? യുഡിഎഫ് സെക്രട്ടറിയും സിഎംപി ജനറൽ സെക്രട്ടറിയുമായ സി.പി. ജോൺ മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സു തുറക്കുന്നു
മൂന്നാം മോദി സർക്കാരിനായി ബിജെപിയും ഏതുവിധേനയും ബിജെപിയുടെ തേരോട്ടം തടഞ്ഞ് ഭരണം പിടിക്കാൻ പ്രതിപക്ഷ കക്ഷികളുടെ 'ഇന്ത്യ' മുന്നണിയും അരയും തലയും മുറുക്കിയിറങ്ങിയതോടെ രാജ്യത്ത് തിരഞ്ഞെടുപ്പ് ചൂടേറി. തൃശൂരിൽ, നടനും മുൻ എംപിയുമായ സുരേഷ് ഗോപിയെ മുൻനിർത്തി ദക്ഷിണേന്ത്യയിൽ അക്കൗണ്ട് തുറക്കാനുള്ള ശ്രമത്തിലാണ് ബിജെപി. പ്രധാനമന്ത്രിയെ വരെയെത്തിച്ചാണ് അവരുടെ കരുനീക്കം. ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി 'തൃശൂരങ്ങെടുക്കുമോ'? ബിജെപിയെ തടയാനുള്ള ഇന്ത്യ മുന്നണിയുടെ തന്ത്രങ്ങളെന്താണ്, അതിൽ കോൺഗ്രസിന്റെ പങ്ക് എന്താണ്? യുഡിഎഫ് സെക്രട്ടറിയും സിഎംപി ജനറൽ സെക്രട്ടറിയുമായ സി.പി. ജോൺ മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സു തുറക്കുന്നു
മൂന്നാം മോദി സർക്കാരിനായി ബിജെപിയും ഏതുവിധേനയും ബിജെപിയുടെ തേരോട്ടം തടഞ്ഞ് ഭരണം പിടിക്കാൻ പ്രതിപക്ഷ കക്ഷികളുടെ 'ഇന്ത്യ' മുന്നണിയും അരയും തലയും മുറുക്കിയിറങ്ങിയതോടെ രാജ്യത്ത് തിരഞ്ഞെടുപ്പ് ചൂടേറി. തൃശൂരിൽ, നടനും മുൻ എംപിയുമായ സുരേഷ് ഗോപിയെ മുൻനിർത്തി ദക്ഷിണേന്ത്യയിൽ അക്കൗണ്ട് തുറക്കാനുള്ള ശ്രമത്തിലാണ് ബിജെപി. പ്രധാനമന്ത്രിയെ വരെയെത്തിച്ചാണ് അവരുടെ കരുനീക്കം. ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി 'തൃശൂരങ്ങെടുക്കുമോ'? ബിജെപിയെ തടയാനുള്ള ഇന്ത്യ മുന്നണിയുടെ തന്ത്രങ്ങളെന്താണ്, അതിൽ കോൺഗ്രസിന്റെ പങ്ക് എന്താണ്? യുഡിഎഫ് സെക്രട്ടറിയും സിഎംപി ജനറൽ സെക്രട്ടറിയുമായ സി.പി. ജോൺ മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സു തുറക്കുന്നു
മൂന്നാം മോദി സർക്കാരിനായി ബിജെപിയും ഏതുവിധേനയും ബിജെപിയുടെ തേരോട്ടം തടഞ്ഞ് ഭരണം പിടിക്കാൻ പ്രതിപക്ഷ കക്ഷികളുടെ 'ഇന്ത്യ' മുന്നണിയും അരയും തലയും മുറുക്കിയിറങ്ങിയതോടെ രാജ്യത്ത് തിരഞ്ഞെടുപ്പ് ചൂടേറി. തൃശൂരിൽ, നടനും മുൻ എംപിയുമായ സുരേഷ് ഗോപിയെ മുൻനിർത്തി ദക്ഷിണേന്ത്യയിൽ അക്കൗണ്ട് തുറക്കാനുള്ള ശ്രമത്തിലാണ് ബിജെപി. പ്രധാനമന്ത്രിയെ വരെയെത്തിച്ചാണ് അവരുടെ കരുനീക്കം. ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി 'തൃശൂരങ്ങെടുക്കുമോ'? ബിജെപിയെ തടയാനുള്ള ഇന്ത്യ മുന്നണിയുടെ തന്ത്രങ്ങളെന്താണ്, അതിൽ കോൺഗ്രസിന്റെ പങ്ക് എന്താണ്? യുഡിഎഫ് സെക്രട്ടറിയും സിഎംപി ജനറൽ സെക്രട്ടറിയുമായ സി.പി. ജോൺ മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സു തുറക്കുന്നു...
? കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചർച്ച തുടങ്ങിയിരിക്കുന്നത് ബിജെപി വലിയ പ്രതീക്ഷയോടെ കാണുന്ന തൃശൂരിൽ നിന്നാണ്. കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടുന്നതും ഇവിടെ നിന്നു തന്നെ. വരുന്ന തിരഞ്ഞെടുപ്പിൽ എത്രത്തോളം നിർണായകമാണ് തൃശൂർ.
∙ തൃശൂരിൽ ജനിച്ചുവളർന്ന് പൊതുപ്രവർത്തനം ആരംഭിച്ച രാഷ്ട്രീയപ്രവർത്തകൻ എന്ന നിലയ്ക്കും അവിടെ രണ്ടുതവണ മത്സരിച്ച സ്ഥാനാർഥി എന്ന നിലയ്ക്കും തൃശൂരുമായി അടുത്ത ബന്ധമുള്ള ആളാണ് ഞാൻ. 2006 മുതൽ 2021 വരെ തൃശൂരിൽ വോട്ടുവിഹിതം വർധിപ്പിക്കാൻ ബിജെപിക്കായിട്ടുണ്ട്. എന്നാൽ അവരുടെ നല്ല സമയം കഴിഞ്ഞുവെന്നാണ് എന്റെ കണക്കുകൂട്ടൽ. 2016 ലായിരുന്നു അവരുടെ ഏറ്റവും മികച്ച സമയം. 2021 ആകുമ്പോഴേക്കും പ്രകടനം താഴേക്ക് പോയിത്തുടങ്ങിയെന്ന് തിരഞ്ഞെടുപ്പ് കണക്കുകളിലൂടെ മനസ്സിലാകും.
2011–16 വരെയുള്ള വർഷങ്ങളിൽ അഞ്ചിരട്ടി വോട്ടുകളുടെ വർധന ബിജെപിക്കുണ്ടായിരുന്നു. ഉദാഹരണത്തിന്, 5000 വോട്ട് കിട്ടിയ ഇടങ്ങളിൽ അത് 25,000 ആയി ഉയർന്നു. ബിജെപിക്ക് പരമാവധി സമാഹരിക്കാനാകുന്ന വോട്ടുകൾ കിട്ടിക്കഴിഞ്ഞു. ഇതിൽക്കൂടുതൽ ഇനി കിട്ടില്ല. ഇപ്പോൾ കിട്ടിയ വോട്ടുകൊണ്ട് വിജയിക്കാനും പോകുന്നില്ല.
? തൃശൂരിലെ സാമുദായിക സമവാക്യം ബിജെപിയെ തുണയ്ക്കില്ലെന്നാണോ
∙ എസ്എൻഡിപിക്കും ഈഴവ സമുദായത്തിനും നിർണായക സ്വാധീനമുള്ള സ്ഥലമാണ് തൃശൂർ. എസ്എൻഡിപിയുടെ കീഴ്ഘടകങ്ങളിലും മറ്റും ബിജെപിക്ക് നുഴഞ്ഞുകയറാനായിട്ടുണ്ട്. 2012–21ൽ ബിഡിജെഎസിന്റെ സാന്നിധ്യവുമുണ്ടായിരുന്നു. എന്നാൽ ഇന്ന് എസ്എൻഡിപിയും ബിഡിജെഎസുമെല്ലാം പിന്നോട്ടാണ്. പിന്നോട്ടു നടക്കുന്ന കുതിരയാണ് ബിജെപി. അതിന്റെ പുറത്താണ് സുരേഷ് ഗോപി കയറിയിരിക്കുന്നത്. സുരേഷ് ഗോപിയും നരേന്ദ്രമോദിയും ഷോ നടത്തുന്നതൊക്കെ കൊള്ളാം. എന്നാൽ ജയിക്കാൻ അതൊന്നും പോരാ.
തൃശൂരിൽ സുരേഷ് ഗോപി ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നത് യുഡിഎഫിന് എളുപ്പത്തിൽ ജയിക്കാനുള്ള അവസരമാകും. ടി.എൻ. പ്രതാപൻ സ്ഥാനാർഥിയാകുന്ന സാഹചര്യമാണെന്നു കരുതുക, ബിജെപിയെ ശക്തമാക്കിയ സമുദായങ്ങളുടെയെല്ലാം ജീവസ്സുറ്റ പ്രതിനിധി തന്നെയാണ് അദ്ദേഹവും. ഇടപെടലുകളും പാർലമെന്റിനു പുറത്തുള്ള പെരുമാറ്റവും വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നടപടികളുമെല്ലാംകൊണ്ട് ന്യൂനപക്ഷങ്ങൾക്കും വളരെ സ്വീകാര്യനാണ് അദ്ദേഹം. തൃശൂരിലെ ഭൂരിപക്ഷ സമുദായങ്ങളും പ്രതാപനോട് അകലം പാലിക്കുന്നില്ല. വിദ്യാർഥിനേതാവായി വളർന്നയാളെന്ന നിലയ്ക്കും പ്രതാപൻ സർവ സ്വീകാര്യനാണ്. തൃശൂർ എടുക്കുമെന്ന് സുരേഷ് ഗോപി പറയും. പക്ഷേ സുരേഷ് ഗോപിയെടുത്താൽ തൃശൂർ പൊന്തില്ല. കെ.കരുണാകരനടക്കമുള്ള മഹാരഥന്മാർ കാലിടറി വീണ സ്ഥലമാണ് തൃശൂർ. ആനയും പൂരവുമെല്ലാം ഞങ്ങൾക്ക് വലിയ ഇഷ്ടമാണെങ്കിലും രാഷ്ട്രീയത്തിൽ യാഥാർഥ്യങ്ങൾ മനസ്സിലാക്കുന്നവരാണ്.
? കേരളത്തിൽ തൃശൂരല്ലാതെ വേറെ ഏതെങ്കിലും മണ്ഡലത്തിൽ സാന്നിധ്യമറിയിക്കാൻ ബിജെപിക്ക് സാധിക്കുമെന്ന് കരുതുന്നുണ്ടോ.
∙ ബിജെപിക്ക് ഏറ്റവും പ്രധാനപ്പെട്ട മണ്ഡലം തിരുവനന്തപുരം ആയിരുന്നല്ലോ. പക്ഷേ തിരുവനന്തപുരം നിരന്തരമായി അവരെ കൈവിട്ടതോടെ അവിടെ ഒരു സ്ഥാനാർഥി പോലും ഇല്ലാതായി. ബിജെപിക്കായി ആരു നിന്നാലും ജയിക്കില്ലെന്ന് ഉറപ്പുള്ള മണ്ഡലമായി തിരുവനന്തപുരം മാറിക്കഴിഞ്ഞു. പിന്നെയുള്ളത് പത്തനംതിട്ടയാണ്. അവിടെയും ഒന്നും നടന്നില്ല. ഈ ലോക്സഭാ തിരഞ്ഞെടുപ്പിലും കേരളത്തിൽ അവർക്ക് ഒരു സീറ്റും കിട്ടാൻ പോകുന്നില്ല.
ബിജെപിയുടെ സ്ഥാപക മുദ്രാവാക്യം ഗാന്ധിയൻ സോഷ്യലിസമാണ്. ജനതാ പാർട്ടിയാണ് ബിജെപി. എന്നാലിപ്പോൾ അവർ അതിലെ 'ജനതാ പാർട്ടി കണ്ടന്റ്' മറന്നുപോവുകയാണ്. തൃശൂരിന്റെ കാര്യം പറഞ്ഞതു പോലെ, ബിജെപി അതിന്റെ ഏറ്റവും ഉയർച്ചയിലെത്തി. ഒരുപാട് നടന്നാൽ കാടിന് നടുക്കെത്തും, വീണ്ടും നടന്നാലെത്തുക കാടിന് പുറത്തേക്കാണ്. അവർ പുറത്തേക്ക് നടക്കുകയാണെന്ന് തോന്നുന്നു.
? 28 പ്രതിപക്ഷ പാർട്ടികളെ ഒന്നിച്ചു നിർത്തി ബിജെപിയെ പരാജയപ്പെടുത്താൻ രൂപവൽക്കരിച്ച മുന്നണിയാണ് 'ഇന്ത്യ'. ഓരോ ഘടകകക്ഷികളുടെയും താൽപര്യങ്ങളെ സംരക്ഷിച്ചുകൊണ്ട് ഇന്ത്യയെ മുന്നോട്ട് നയിക്കുകയെന്നത് കോൺഗ്രസിന് എത്രത്തോളം വെല്ലുവിളിയാണ്
∙ അതൊരു വലിയ ചോദ്യമാണ്. ഈ മുന്നണി എന്തിന്? ഇത് അവരവർക്ക് രക്ഷപ്പെടാനുള്ള മുന്നണിയാണോ, ജനങ്ങളെ രക്ഷിക്കാനുള്ള മുന്നണിയാണോ? അതാണ് ചോദിക്കേണ്ട ചോദ്യം. അടിയന്തരമായി ഇന്ത്യ മുന്നണി ഒരു പ്രകടന പത്രിക തയാറാക്കണം. കോൺഗ്രസിന്റെ പത്രിക വരുന്നുണ്ട്; അതിൽ പറയുന്ന കാര്യങ്ങൾ നടപ്പാക്കാൻ ജനങ്ങൾ വോട്ടുചെയ്യും. ഇന്ദിരാഗാന്ധി മുന്നണി ഉണ്ടാക്കിയിരുന്നില്ല. പകരം 'ഗരീബി ഹഠാവോ' എന്ന രണ്ടുവാക്ക് മാത്രമാണ് പറഞ്ഞത്.
? പക്ഷേ ഇന്ദിരയെപ്പോലെ ശക്തയായ ഒരു സ്ഥാനാർഥി ഇന്നുണ്ടോ
∙ നേതാവുണ്ടായത് മുദ്രാവാക്യങ്ങളിൽ കൂടിയാണ്. ഇന്ദിര ഗാന്ധിയെ പാവക്കുട്ടി എന്ന് വിളിച്ചവരുണ്ട്. അവരെങ്ങനെയാണ് ശക്തയായത്? അവരെ പിന്തുണച്ചിരുന്നവർക്കുപോലും അവരുടെ പല തീരുമാനങ്ങളോടും യോജിക്കാനായിരുന്നില്ല. അടിയന്തരാവസ്ഥയ്ക്ക് ഞാൻ അന്നും ഇന്നും എതിരാണ്.
എഐസിസിപ്രസിഡന്റായി ജഗ് ജീവൻ റാമിനെയാണ് ഇന്ദിര നിയോഗിച്ചത്. ‘ജഗ് ജീവൻ റാം അധ്യക്ഷനായ കോൺഗ്രസിന്റെ സ്ഥാനാർഥി ഇന്ദിരാഗാന്ധി വിജയിച്ചു’ എന്ന റേഡിയോ വാർത്ത ഞാൻ ഇന്നും ഓർക്കുന്നുണ്ട്. ‘നിജലിംഗപ്പ അധ്യക്ഷനായ കോൺഗ്രസ് സ്ഥാനാർഥി തോറ്റു’വെന്ന മറ്റൊരു വാർത്തയും ഓർമയിലുണ്ട്. രണ്ടും കോൺഗ്രസല്ലേ, കോൺഗ്രസിനെ ഇന്ദിര പിളർത്തി. അതിനവർ പ്രോത്സാഹനം നൽകി. മുപ്പത്തിനാലുകാരനായ ദലിത് നേതാവ് സഞ്ജീവയ്യയെ എഐസിസി പ്രസിഡന്റാക്കിയതും ഇന്ദിരയാണ്.
എഐസിസി സ്ഥാനത്തിരുന്ന് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ കൃത്യമായി ജോലി ചെയ്തപ്പോൾ കർണാടകയിൽ ബിജെപിയെ കടപുഴക്കാനായി. എന്നാൽ ഉത്തരേന്ത്യയിൽ ചില ഭിന്നിപ്പുകൾ കാരണം അതിന് സാധിച്ചില്ല. ഇന്ത്യ മുന്നണിയെ നയിക്കുന്നത് കോൺഗ്രസാണ്. അതിൽ ഒട്ടേറെ കക്ഷികളുണ്ട്. അവർ പൊതു മിനിമം പദ്ധതി (കൂട്ടുകക്ഷി സർക്കാരിന്റെ ലക്ഷ്യങ്ങൾ വിവരിക്കുന്ന രേഖ) പ്രഖ്യാപിക്കണം. യുപിഎ ഉണ്ടാക്കിയപ്പോൾ സോണിയ ഗാന്ധി നേതാവായത് പൊതുമിനിമം പദ്ധതിയിലൂടെയാണ്. സോണിയ ഗാന്ധിക്ക് വോട്ട് ചെയ്യാനല്ല പകരം പൊതു മിനിമം പദ്ധതിക്കായി വോട്ടുചെയ്യണമെന്നാണു പറഞ്ഞത്.
പിന്നെ ഞങ്ങളെ പോലുള്ള പാർട്ടികളുടെ കാര്യം. 2023 സെപ്റ്റബംർ 29ന് ഞങ്ങൾ അൻപതോളം ചെറുകക്ഷികൾ ചേർന്ന് ഒരു മുന്നണി ഉണ്ടാക്കിയിരുന്നു. ഞങ്ങൾ ഇന്ത്യ മുന്നണിക്ക് പിന്നിൽ ഒരു നേർരേഖയിൽ നടക്കുന്നവരല്ല, ഇന്ത്യ മുന്നണി എന്ന വൃത്തത്തിന് പുറത്തുള്ള മറ്റൊരു വൃത്തമാണ്. അതിനുംപുറമേ രാഷ്ട്രീയ അജൻഡയില്ലാത്ത, എന്നാൽ ബിജെപി മാറണമെന്നാഗ്രഹിക്കുന്ന പരിസ്ഥിതി, വനിതാ, സാമൂഹിക ക്ഷേമപ്രവർത്തകരുടെയും സംഘടനകളുടെയും മൂന്നാമത്തെ വൃത്തം കൂടിയുണ്ട്. വ്യക്തികൾ അത് കഴിഞ്ഞാൽ സാമൂഹിക സംഘടനകൾ. അതിന് കേന്ദ്ര ബിന്ദുവായി ഇന്ത്യ മുന്നണി. ഇങ്ങനെയുള്ള പൊളിറ്റിക്കൽ ജ്യോമെട്രിയാണ് സിഎംപി മുന്നോട്ട് വയ്ക്കുന്നത്. രാഹുലിന്റെ ജോഡോ യാത്രയിലും ഞങ്ങളുണ്ട്. വലിയ ശക്തിയായിട്ടല്ല. പക്ഷേ സിംഹത്തിന്റെ വല മുറിച്ചത് ഒരു എലിയാണ് എന്നുള്ള കാര്യം മറക്കരുത്.
? പ്രധാനമന്ത്രി സ്ഥാനാർഥിയെ മുൻനിർത്തിയായിരിക്കില്ലേ ഇന്ത്യ മുന്നണി തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ആരംഭിക്കുക
∙ ഇന്ത്യ മുന്നണിക്ക് പ്രധാനമന്ത്രി സ്ഥാനാർഥി വേണം. അതാണ് ബിജെപിയുടെ തുറുപ്പ് ചീട്ട്. ആരാകും പ്രധാനമന്ത്രി എന്ന സൂചന കൊടുക്കാതെ ഇന്ത്യ മുന്നണി തിരഞ്ഞെടുപ്പിന് പോകരുത് എന്നാണ് എന്റെ അഭിപ്രായം.
? തിരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ടാമത്തെ ഭാരത് ജോഡോ ന്യായ് യാത്രയിലാണ് രാഹുൽ ഗാന്ധി. ഇത് തിരഞ്ഞെടുപ്പിൽ മേൽക്കൈ നേടാൻ എത്രത്തോളം സഹായകമാകുമെന്നാണ് കരുതുന്നത്
∙ മുദ്രാവാക്യത്തിൽ അധിഷ്ഠിതമായിരിക്കണം ഇത്തവണത്തെ യാത്രയെന്നാണ് എന്റെ അഭിപ്രായം. 'വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹക്കട' എന്ന പൊതു സന്ദേശമായിരുന്നു ജോഡോ യാത്രയുടേത്. ഇത് തിരഞ്ഞെടുപ്പാണ്. ഇത്തവണ ഒരു രാഷ്ട്രീയ മുദ്രാവാക്യമുണ്ടാകണം. പ്രകടന പത്രികയിലെ മൗലികമായ കാര്യങ്ങൾ ഉയർത്തിപ്പിടിച്ചായിരിക്കണം യാത്ര. 'എല്ലാവർക്കും വീട്' എന്ന മുദ്രാവാക്യമാണ് മുന്നോട്ടുവയ്ക്കുന്നതെന്ന് കരുതൂ. സംഗതി എല്ലാവർക്കും മനസ്സിലാകും. ആളുകൾ വോട്ടുചെയ്യും. അതുപോലെ കുട്ടികളുടെ പഠനത്തിന് പലിശരഹിത വായ്പ. വാണിജ്യ ബാങ്കിൽനിന്നല്ല ദേശീയ വിദ്യാഭ്യാസ ബാങ്ക് വഴി നബാർഡ് മാതൃകയിൽ വായ്പ സ്കോളർഷിപ്പുകൾ. ഇത്തരത്തിൽ ജനങ്ങൾക്ക് പെട്ടെന്ന് മനസ്സിലാകുന്ന കാര്യങ്ങൾ അവതരിപ്പിക്കണം. 'നോ ബിൽ ഹോസ്പിറ്റൽ' എന്ന് യുഡിഎഫിന് ഒരു മുദ്രാവാക്യമുണ്ടായിരുന്നു. സായി ബാബ നടത്തുന്നില്ലേ, പിന്നെന്താണ് ഇന്ത്യൻ സർക്കാരിന് നടത്തിയാൽ.
? ജാതി സെൻസസ് എന്ന ചർച്ചയോടെയാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ചർച്ചകൾ ഇത്തവണ ചൂടുപിടിച്ചത്. പക്ഷേ തിരഞ്ഞെടുപ്പ് അടുത്തതോടെ അത്തരം ചർച്ചകൾ എവിടെയുമില്ല...
∙ ജാതി സെൻസസ് തിരിച്ചടിയിലേക്ക് പോവുകയാണെന്നാണ് എന്റെ അഭിപ്രായം. ഞങ്ങൾ അതിനെ സോഷ്യൽ സെൻസസ് എന്നാണ് പറയുന്നത്. സോഷ്യൽ സെൻസസ് എടുക്കണം. ഈഴവ സമുദായമെല്ലാം ഏറെ മുന്നോട്ടുവന്നിട്ടുണ്ടെന്ന് പറയുന്നു. നോക്കാമല്ലോ?
? ഇത്തവണ കേരളത്തിലെ സ്ഥാനാർഥി നിർണയത്തിൽ എന്താണ് നിർണായകം
∙ കോൺഗ്രസ് എല്ലായ്പ്പോഴും സ്ഥാനാർഥി നിർണയത്തിൽ കാണുന്നത് സിറ്റിങ് സീറ്റുകളാണ്. ആലപ്പുഴ ഒഴികെ കോൺഗ്രസിന്റെ എല്ലാ സ്ഥാനാർഥികളും ജയിച്ച് നിൽക്കുകയാണ്. നിശ്ചയമായും നിലനിൽക്കുന്ന സ്ഥാനാർഥികളെ പരിഗണിച്ചതിന് ശേഷം, അവരുടെ അഭിപ്രായങ്ങളും ജനങ്ങളുടെ അഭിപ്രായവും കേട്ടതിന് ശേഷം മാത്രമേ എന്തെങ്കിലും മാറ്റം വരുത്തൂ. സിറ്റിങ് സീറ്റില്ലാത്തിടത്ത് അവർ ആരെ നിശ്ചയിക്കുമെന്ന് എനിക്കറിയില്ല. ഈ തിരഞ്ഞെടുപ്പിലും സീറ്റുകൾ നിലനിർത്താനാകുമെന്ന വിശ്വാസമുണ്ട്.
? വനിതാ സംവരണ ബില്ലിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണ്. പ്രാബല്യത്തിൽ ആയിട്ടില്ലെങ്കിൽക്കൂടി 33% സംവരണം ഉറപ്പുവരുത്തുമെന്ന് ബിജെപി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇക്കാര്യത്തിൽ കോൺഗ്രസിന്റെ നിലപാട് എന്താണ്
∙ കേരളത്തിൽ ഇക്കാര്യത്തിൽ നിഷ്പക്ഷ സമീപനമാണെന്ന് കോൺഗ്രസ് നേരത്തേ പറഞ്ഞിരുന്നല്ലോ. എല്ലാവരും അതിനൊപ്പം തന്നെയാണ്. സിഎംപി മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം 21 വയസ്സിൽ മത്സരിക്കാൻ സാധിക്കണം എന്നുള്ളതാണ്. സ്ത്രീസംവരണം എന്നുപറഞ്ഞാലും മത്സരിക്കാൻ 25 വയസ്സുവരെ കാത്തിരിക്കണം. 21 വയസ്സിൽ ആര്യ രാജേന്ദ്രന് മേയറാകാമെങ്കിൽ, 18 വയസ്സിൽ പാർലമെന്റ് മെംബർ ആരാകണമെന്ന് തീരുമാനിക്കാമെങ്കിൽ 21ൽ മത്സരിച്ച് പാർലമെന്റിൽ എത്താനും സാധിക്കണം.
ഇത്തരത്തിലുള്ള ക്രിയാത്മകമായ മുദ്രാവാക്യങ്ങളായിരിക്കണം ഉയരേണ്ടത്. അത്തരം മുദ്രാവാക്യങ്ങൾക്ക് വോട്ട് കിട്ടും. അതു മുന്നോട്ട് വയ്ക്കുമ്പോൾ യുവാക്കൾ മുന്നോട്ടുവരും. 23 വയസ്സിൽ എംഎ പാസ്സാകുന്നുണ്ട്. മത്സരിക്കാൻ പിന്നെയും രണ്ടുവർഷം കഴിയണം. പ്രായം കുറച്ചാൽ ചെറുപ്പക്കാർ ഭരണരംഗത്ത് വരും.
? കേരളത്തിൽ മത്സരം എൽഡിഎഫും യുഎഡിഎഫും തമ്മിലാകുമല്ലോ. രാഹുൽ വയനാട്ടിലല്ല മത്സരിക്കേണ്ടതെന്നൊരു പ്രസ്താവനയും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയിരുന്നു...
∙ ഇന്ത്യയിൽ ആരാണ് ബിജെപിയെ തോൽപിക്കുക എന്നാണ് മതേതര ശക്തികൾ നോക്കുന്നത്. ഇവിടെ 90 ശതമാനം പേരും മതേതര രാഷ്ട്രീയത്തിന്റെ കൂടെയാണ്. അതുകൊണ്ടുതന്നെ കോൺഗ്രസ് നയിക്കുന്ന മുന്നണിക്ക് തന്നെയാണ് സാധ്യത. കേരളത്തിലെ ജനങ്ങള്‍ക്കുള്ള രാഷ്ട്രീയ ആഡംബരമാണ് കോൺഗ്രസ് അല്ലെങ്കിൽ ബിജെപി എന്നതിൽനിന്ന് മറിച്ചൊരു ചോയ്സ് കൂടി അവർക്ക് മുന്നിലുള്ളത്. രാഹുൽ ഗാന്ധിക്ക് കേരളത്തിൽ നിൽക്കണമെങ്കിൽ തിരുവനന്തപുരത്ത് നിന്നാലും ജയിക്കും. ഉറപ്പുള്ള സീറ്റിൽ മത്സരിക്കുന്നതിൽ എന്താണ് തെറ്റ്? അതൊന്നും ഒരു പ്രശ്നമല്ല