തുടക്കം മണിപ്പൂരിലെ കനലിൽനിന്ന്; ജനമനസ്സുകളിൽ ആളിക്കത്തുമോ രാഹുലിന്റെ ഭാരത് ന്യായ് യാത്ര?
എഐസിസി ആസ്ഥാനത്ത് ഡിസംബർ 21ന് നടന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ രാഹുൽ ഗാന്ധി അസ്വസ്ഥനായിരുന്നു. പലരും പലതും പറഞ്ഞെങ്കിലും തിരിച്ചു ചോദിക്കാനും പറയാനും ചില ചോദ്യങ്ങൾ രാഹുലിനുണ്ടായിരുന്നു. അഞ്ചിൽ നാലു തിരഞ്ഞെടുപ്പിലെയും തോൽവി നൽകിയ ഭാരം രാഹുലിന്റെ വാക്കുകളിൽ നിറഞ്ഞുനിന്നു. തന്നിഷ്ടപ്രകാരം കാര്യങ്ങൾ നടത്തി തോൽവി ഇരന്നുവാങ്ങിയ മുതിർന്ന നേതാക്കളുടെ നിലപാടിൽ അദ്ദേഹം ക്ഷുഭിതനായി. താഴേത്തട്ടിലുള്ള വോട്ടർമാരുടെ ചിന്താഗതികൾ തിരിച്ചറിയാതെ കാട്ടിയ അമിത ആത്മവിശ്വാസത്തെ ചോദ്യം ചെയ്തു. പാർട്ടിയുടെ യഥാർഥ സ്ഥിതിയെക്കുറിച്ച് നേതാക്കൾ തങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് വിമർശിച്ചു. ഇതേ യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധിക്കു മുന്നിൽ ഒരു നിർദേശം വച്ചു: ‘ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപായി രാഹുൽ ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പു തുടങ്ങണം’ - രാഹുൽ മറുപടി പറഞ്ഞില്ല. പ്രവർത്തക സമിതി യോഗത്തിൽ സംസാരിച്ച നേതാക്കളും രാഹുൽ തന്റെ യാത്ര തുടങ്ങേണ്ട നേരമായെന്നു തന്നെ അഭിപ്രായപ്പെട്ടു. ഇതിനിടെ, ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് രാഹുൽ ദീർഘമായ യാത്ര നടത്തുന്നത് പാർട്ടിയുടെ സ്ഥാനാർഥി നിർണയം മുതൽ പ്രചാരണത്തെ വരെ ബാധിക്കുമെന്ന് പ്രവർത്തക സമിതിയിലെ ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി. - അതിനോടും രാഹുൽ പ്രതികരിച്ചില്ല.

എഐസിസി ആസ്ഥാനത്ത് ഡിസംബർ 21ന് നടന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ രാഹുൽ ഗാന്ധി അസ്വസ്ഥനായിരുന്നു. പലരും പലതും പറഞ്ഞെങ്കിലും തിരിച്ചു ചോദിക്കാനും പറയാനും ചില ചോദ്യങ്ങൾ രാഹുലിനുണ്ടായിരുന്നു. അഞ്ചിൽ നാലു തിരഞ്ഞെടുപ്പിലെയും തോൽവി നൽകിയ ഭാരം രാഹുലിന്റെ വാക്കുകളിൽ നിറഞ്ഞുനിന്നു.
തന്നിഷ്ടപ്രകാരം കാര്യങ്ങൾ നടത്തി തോൽവി ഇരന്നുവാങ്ങിയ മുതിർന്ന നേതാക്കളുടെ നിലപാടിൽ അദ്ദേഹം ക്ഷുഭിതനായി. താഴേത്തട്ടിലുള്ള വോട്ടർമാരുടെ ചിന്താഗതികൾ തിരിച്ചറിയാതെ കാട്ടിയ അമിത ആത്മവിശ്വാസത്തെ ചോദ്യം ചെയ്തു. പാർട്ടിയുടെ യഥാർഥ സ്ഥിതിയെക്കുറിച്ച് നേതാക്കൾ തങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് വിമർശിച്ചു. ഇതേ യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധിക്കു മുന്നിൽ ഒരു നിർദേശം വച്ചു:
‘ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപായി രാഹുൽ ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പു തുടങ്ങണം’ - രാഹുൽ മറുപടി പറഞ്ഞില്ല. പ്രവർത്തക സമിതി യോഗത്തിൽ സംസാരിച്ച നേതാക്കളും രാഹുൽ തന്റെ യാത്ര തുടങ്ങേണ്ട നേരമായെന്നു തന്നെ അഭിപ്രായപ്പെട്ടു. ഇതിനിടെ, ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് രാഹുൽ ദീർഘമായ യാത്ര നടത്തുന്നത് പാർട്ടിയുടെ സ്ഥാനാർഥി നിർണയം മുതൽ പ്രചാരണത്തെ വരെ ബാധിക്കുമെന്ന് പ്രവർത്തക സമിതിയിലെ ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി. - അതിനോടും രാഹുൽ പ്രതികരിച്ചില്ല.
അഞ്ചു ദിവസത്തിനുള്ളിൽ കോൺഗ്രസിന്റെ സംഘടനാ ജനറൽ സെക്രട്ടറി രാഹുൽ പ്രവർത്തക സമിതിയിൽ പറയാതെ പോയ മറുപടിയുമായി എഐസിസി ആസ്ഥാനത്ത് മാധ്യമങ്ങളെ കണ്ടു: രാഹുൽ യാത്രയ്ക്ക് സമ്മതിച്ചിരിക്കുന്നു. ഭാരത് ജോഡോ യാത്രയ്ക്കു പകരം ഭാരത് ന്യായ് യാത്ര.
∙ ഭാരത് ന്യായ് യാത്ര
വിജയകരമായെന്ന് കോൺഗ്രസ് പാർട്ടി ഒന്നാകെ വിശ്വസിക്കുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഭാഗമെന്ന നിലയിലാണ് ഭാരത് ന്യായ് യാത്ര സംഘടിപ്പിക്കുന്നത്. മൂന്നു ഘടകങ്ങൾ ഇതിൽ പ്രധാനമാണ്.
∙ ഒന്ന്, യാത്രയുടെ സന്ദേശം
രാജ്യത്തെ ജനങ്ങൾക്ക് സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ നീതി ഉറപ്പാക്കുന്നതിനാണ് യാത്രയെന്ന സന്ദേശം. ദിവസങ്ങൾക്ക് മുൻപ് നടന്ന പാർലമെന്റ് ആക്രമണ കേസിൽ പങ്കാളിയായ യുവാക്കൾ ഉയർത്തിയ വിഷയം തൊഴിലില്ലായ്മ ആയിരുന്നു. രാജ്യത്തെ യുവാക്കളെ ഇത്രമേൽ അസ്വസ്ഥരാക്കുന്ന വിഷയം വേറെയില്ലെന്ന് കോൺഗ്രസ് വിശ്വസിക്കുന്നു. രാജ്യത്തെ യുവാക്കളെയും നിർധനരെയും സ്വാധീനിക്കാനും ഇതു സഹായിക്കുമെന്നാണ് പാർട്ടിയുടെ കണക്കുക്കൂട്ടൽ.
ഭാരത് ജോഡോ യാത്രയിൽ സാമ്പത്തിക അസമത്വം, വർഗീയ ധ്രുവീകരണം, സ്വേച്ഛാധിപത്യം എന്നിവ ഉയർത്തിയപ്പോൾ ന്യായ് യാത്ര രാജ്യത്തെ ജനങ്ങൾക്ക് സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി ഉറപ്പാക്കുക എന്നതിന് ഊന്നൽ നൽകിയുള്ളതാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി.
∙ രണ്ട്, ചുവടുവയ്പ് മണിപ്പുരിൽനിന്ന്
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന് യാത്ര തുടങ്ങുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതിന് മണിപ്പുർതന്നെ തിരഞ്ഞെടുത്തതിനു രാഷ്ട്രീയ മാനങ്ങൾ ഏറെയാണ്. ഒന്ന്, കലാപത്തിന്റെ മുറിവുകൾ ഇപ്പോഴും പേറുന്ന സംസ്ഥാനം കേവലം വടക്കു കിഴക്കിന്റെ മാത്രം പ്രശ്നമല്ല. മണിപ്പുർ വിഷയം രാജ്യത്താകെ ചർച്ചയാണെന്ന് കോൺഗ്രസിനു ബോധ്യമുണ്ട്.
നരേന്ദ്ര മോദി ഇപ്പോഴും മണിപ്പുരിനെ അവഗണിക്കുന്നുവെന്നതും അവിടേക്ക് പോയിട്ടില്ലെന്നതും ആയുധമാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. മണിപ്പുരിലേക്ക് എത്തി അവിടെ ഇരുഭാഗത്തുമുള്ളവർക്ക് ആശ്വാസം നൽകാനും ഒപ്പമുണ്ടെന്ന് വ്യക്തമാക്കാനും രാഹുൽ നേരത്തേതന്നെ ശ്രമിക്കുകയും ചെയ്തിരുന്നു. മണിപ്പുരിന്റെ മുറിവുണക്കാൻ കോൺഗ്രസ് നടത്തുന്ന ശ്രമമാണ് യാത്രയെന്ന് കെ.സി. വേണുഗോപാൽ വ്യക്തമാക്കുകയും ചെയ്തു.
∙ മൂന്ന്, ഇന്ത്യ മുന്നണിക്ക് കരുത്തു പകരൽ
ഇന്ത്യ മുന്നണിയിൽ നിർണായകമായ രാഷ്ട്രീയ പാർട്ടികളുടെ ശക്തികേന്ദ്രങ്ങളിൽ രാഹുൽ നടത്തുന്ന യാത്ര; ഇന്ത്യ കക്ഷികളെ കൂടുതൽ അടുപ്പിക്കാനും രാഹുൽ എന്ന പേരിന് കൂടുതൽ സ്വീകാര്യത മുന്നണിയിൽ കൊണ്ടുവരാനും ഇതിലൂടെ കോൺഗ്രസിനു കഴിയും. രാഷ്ട്രീയലക്ഷ്യത്തോടെയല്ല യാത്രയെന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞെങ്കിലും കോൺഗ്രസ് ഉന്നമിടുന്നത് രാഷ്ട്രീയ നേട്ടംതന്നെയെന്നു വ്യക്തം.
∙ 66 ദിനം, 6200 കിലോ മീറ്റർ
2024 ജനുവരി 14 മുതൽ മാർച്ച് 20 വരെ 66 ദിനങ്ങൾക്കിടയിലാണ് രാഹുലിന്റെ രണ്ടാം ഭാരത പര്യടനം. കിഴക്കു നിന്ന് പടിഞ്ഞാറേക്ക്. ഇംഫാലിൽ മല്ലികാർജുൻ ഖർഗെ ഫ്ലാഗ് ഓഫ് ചെയ്യുന്ന യാത്ര, മുംബൈയിൽ സമാപിക്കും. 6200 കിലോ മീറ്റർ ദൂരം പിന്നിടും. 14 സംസ്ഥാനങ്ങളിലെ 85 ജില്ലകൾ കടന്നുള്ള യാത്രയ്ക്കായി പ്രത്യേക ബസ് ഒരുക്കും.
മണിപ്പുർ, നാഗാലാൻഡ്, അസം, മേഘാലയ, പശ്ചിമ ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് രാഹുലിന്റെ യാത്ര കടന്നുപോവുക. വഴിയിലെ ജനാവലിയെ മുഴുവൻ കാണാവുന്ന തരത്തിൽ സുതാര്യമായ യാത്രയ്ക്കാണ് പാർട്ടി തയാറെടുക്കുന്നത്. ആൾക്കൂട്ടമെത്തുന്ന ഇടദൂരങ്ങളിൽ രാഹുൽ നടക്കും. ഇടവേളകൾ ഒരുക്കി സംഘടനാപ്രശ്നങ്ങളും തിരഞ്ഞെടുപ്പ് ഒരുക്കവും ചർച്ച ചെയ്യും.
∙ കർണാടകയും തെലങ്കാനയും
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ രാഹുൽ ഒരു ബ്രാൻഡ് ആയി ഇപ്പോഴും ഉയർന്നിട്ടില്ലെന്നതും എന്നാൽ രാഹുൽ മൂല്യം മുൻപത്തേക്കാളും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഉയർന്നുവെന്നു തെളിയിക്കുന്നതുമാണ് ഭാരത് ജോഡോ യാത്രയ്ക്കു ശേഷം വന്ന തിരഞ്ഞെടുപ്പു ഫലങ്ങൾ. കർണാടകയിലും തെലങ്കാനയിലും പാർട്ടി നേടിയ വമ്പൻ വിജയങ്ങളിൽ ഒരു പങ്ക് രാഹുലിനും ഭാരത് ജോഡോ യാത്രയ്ക്കും അവകാശപ്പെടാം.
ഇതിനിടെ ഹിമാചലും കോൺഗ്രസിനു തുണ നിന്നു. ഹിന്ദി ഹൃദയഭൂമിയിൽ രാഹുലിന്റെ യാത്രകൾക്കു വലിയ സ്വീകാര്യത ലഭിച്ചെങ്കിലും വോട്ടായി മാറുന്ന സ്വാധീനം സൃഷ്ടിച്ചെടുക്കാൻ ഇതിനു കഴിഞ്ഞില്ലെന്ന് രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പ് ഫലങ്ങളിൽ വ്യക്തം. ഇതു മാറ്റിയെടുക്കുക എളുപ്പമല്ലെന്ന് കോൺഗ്രസും തിരിച്ചറിയുന്നു.
∙ തോറ്റ് പിന്മാറാത്ത രാഹുൽ
പല തവണ പരാജയം വന്നാലും തോറ്റു പിന്മാറില്ലെന്ന നിശ്ചയദാർഢ്യം രാഹുലിൽ പലതവണ കണ്ടിട്ടുള്ളതാണ്. ആ ആത്മവിശ്വാസത്തിന്റെ അടിത്തറയിൽ നിന്നാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം കിട്ടുന്ന രണ്ടാം യാത്രയ്ക്ക് രാഹുൽ ഒരുങ്ങുന്നത്. ഒരുകാലത്തു കോൺഗ്രസിന്റെ കോട്ടകളായിരുന്ന ഈ സംസ്ഥാനങ്ങളിൽ പാർട്ടിക്ക് അടിത്തറയുണ്ടാക്കുകയെന്ന ദൗത്യം കൂടി രാഹുലിന്റെ യാത്രയ്ക്കുണ്ടാകും. ഉടൻ ലക്ഷ്യം കണ്ടില്ലെങ്കിലും ദീർഘദൂര ഫലം ഉണ്ടാകുമെന്ന പ്രതീക്ഷ പാർട്ടി പങ്കുവയ്ക്കുന്നു.
ബിജെപിയെ നേരിടുകയെന്ന ഉടൻ ലക്ഷ്യത്തിന് ഈ സംസ്ഥാനങ്ങളിലെ പ്രാദേശിക, എന്നാൽ വമ്പൻ പാർട്ടികളെ അരികിൽ നിർത്തിയുള്ള ശ്രമമായാണ് രാഹുൽ കാണുന്നത്. തിരഞ്ഞെടുപ്പ് അവലോകനത്തിന് കഴിഞ്ഞദിവസം എഐസിസി വിളിച്ച യോഗങ്ങളിൽ സംസ്ഥാനങ്ങളിൽനിന്നെത്തിയ നേതാക്കളോട് രാഹുൽ നടത്തിയ പ്രതികരണത്തിൽതന്നെ ഇതു വ്യക്തവുമാണ്. കൂടുതൽ സീറ്റ് ചോദിച്ചു വാങ്ങണമെന്ന് ചൂണ്ടിക്കാട്ടിയ ബിഹാറിലെ കോൺഗ്രസ് നേതാക്കളോട് അവിടെ കോൺഗ്രസിന് നിലവിൽ എത്ര സംഘടനാബലമുണ്ടെന്ന മറുചോദ്യമാണ് രാഹുൽ ഉയർത്തിയത്.
∙ രാഹുലിനൊപ്പം ഫലം മാറുമോ?
തിരഞ്ഞെടുപ്പു വിജയങ്ങൾ ഉണ്ടായാലും ഇല്ലെങ്കിലും രാഹുൽ ഗാന്ധിയെന്ന രാഷ്ട്രീയ നേതാവിന്റെ രീതികളിൽ വിപ്ലവകരമായ മാറ്റത്തിനു സാക്ഷി നിന്നാണ് ഭാരത് ജോഡോ യാത്ര കശ്മീരിൽ അവസാനിച്ചത്. വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കടതുറക്കാനുള്ള ശ്രമമാണ് തന്റേതെന്ന് ആവർത്തിച്ചായിരുന്നു വെയിലും മഴയും താണ്ടി രാഹുൽ കന്യാകുമാരി മുതൽ ശ്രീനഗർ വരെയും നടന്നത്.
യാത്ര അവസാനിപ്പിച്ച് ശ്രീനഗറിൽ നടത്തിയ പ്രസംഗത്തിലും രാഹുൽ വേറിട്ടു നിന്നു. രാഷ്ട്രീയ മുനയുള്ള ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ തന്നെ, സ്നേഹത്തിന്റെ ഭാഷ കൈവിടാതെ സംസാരിക്കാൻ രാഹുൽ ശ്രദ്ധിച്ചു. സമയമായിരിക്കുന്നു. രാഹുൽ തീരുമാനമെടുത്തിരിക്കുന്നു. അനിശ്ചിതത്വങ്ങൾ പതിവുള്ള രാഹുലിന്റെ രാഷ്ട്രീയ ജീവിതത്തിൽ പുതിയ യാത്ര എന്തു മാറ്റമുണ്ടാക്കുമെന്നതു മാത്രമാണ് ചോദ്യം. അതും യാത്ര തീരുന്നിടത്തുനിന്ന് ലോക്സഭാ തിരഞ്ഞെടുപ്പ് തുടങ്ങുമ്പോൾ.