ഹരിയാനയിലെ കർണാലിൽ 2021ൽ രൂപീകൃതമായൊരു കമ്പനി. പേര് ഡ്രോൺ ഇമേജിങ് ആൻഡ് ഇൻഫർമേഷൻ സർവീസ് ഓഫ് ഹരിയാന ലിമിറ്റഡ് (ദൃശ്യ). കാർഷിക വിളകളും കൃഷിസ്ഥലങ്ങളും നിരീക്ഷിക്കുക, അടിസ്ഥാന വികസന പദ്ധതികളുമായി ബന്ധപ്പെട്ട സർവേ ജോലികൾ പൂർത്തിയാക്കുക, സുരക്ഷാ മേഖലകളിൽ നിരീക്ഷണം നടത്തുക എന്നിവയ്ക്കു വേണ്ടി ഡ്രോണുകൾ നിർമിക്കാൻ രൂപീകരിച്ചതായിരുന്നു കമ്പനി. കർഷകരെ സഹായിക്കാനുള്ളതാണെങ്കിലും ഇവരുടെ ഡ്രോണുകൾക്കു കഴിഞ്ഞ ഏതാനും ദിവസമായി മറ്റൊരു ജോലിയും ലഭിച്ചു. ‘ദില്ലി ചലോ’ മാർച്ചിനു വേണ്ടി പഞ്ചാബിൽനിന്നും മറ്റും യാത്ര ചെയ്തെത്തുന്ന കർഷകർക്കു നേരെ ടിയർ ഗ്യാസുകൾ (കണ്ണീർ വാതക ഷെല്ലുകൾ) വർഷിക്കുക. ആളില്ലാ ആകാശവാഹനങ്ങളെ (അൺമാൻഡ് ഏരിയൽ വെഹിക്കിൾ–യുഎവി) ടിയർ ഗ്യാസുകൾ വിതറാൻ ഉപയോഗിച്ച രാജ്യത്തെ ആദ്യ പൊലീസ് സംഘവുമായി അങ്ങനെ ഹരിയാന പൊലീസ്!

ഹരിയാനയിലെ കർണാലിൽ 2021ൽ രൂപീകൃതമായൊരു കമ്പനി. പേര് ഡ്രോൺ ഇമേജിങ് ആൻഡ് ഇൻഫർമേഷൻ സർവീസ് ഓഫ് ഹരിയാന ലിമിറ്റഡ് (ദൃശ്യ). കാർഷിക വിളകളും കൃഷിസ്ഥലങ്ങളും നിരീക്ഷിക്കുക, അടിസ്ഥാന വികസന പദ്ധതികളുമായി ബന്ധപ്പെട്ട സർവേ ജോലികൾ പൂർത്തിയാക്കുക, സുരക്ഷാ മേഖലകളിൽ നിരീക്ഷണം നടത്തുക എന്നിവയ്ക്കു വേണ്ടി ഡ്രോണുകൾ നിർമിക്കാൻ രൂപീകരിച്ചതായിരുന്നു കമ്പനി. കർഷകരെ സഹായിക്കാനുള്ളതാണെങ്കിലും ഇവരുടെ ഡ്രോണുകൾക്കു കഴിഞ്ഞ ഏതാനും ദിവസമായി മറ്റൊരു ജോലിയും ലഭിച്ചു. ‘ദില്ലി ചലോ’ മാർച്ചിനു വേണ്ടി പഞ്ചാബിൽനിന്നും മറ്റും യാത്ര ചെയ്തെത്തുന്ന കർഷകർക്കു നേരെ ടിയർ ഗ്യാസുകൾ (കണ്ണീർ വാതക ഷെല്ലുകൾ) വർഷിക്കുക. ആളില്ലാ ആകാശവാഹനങ്ങളെ (അൺമാൻഡ് ഏരിയൽ വെഹിക്കിൾ–യുഎവി) ടിയർ ഗ്യാസുകൾ വിതറാൻ ഉപയോഗിച്ച രാജ്യത്തെ ആദ്യ പൊലീസ് സംഘവുമായി അങ്ങനെ ഹരിയാന പൊലീസ്!

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹരിയാനയിലെ കർണാലിൽ 2021ൽ രൂപീകൃതമായൊരു കമ്പനി. പേര് ഡ്രോൺ ഇമേജിങ് ആൻഡ് ഇൻഫർമേഷൻ സർവീസ് ഓഫ് ഹരിയാന ലിമിറ്റഡ് (ദൃശ്യ). കാർഷിക വിളകളും കൃഷിസ്ഥലങ്ങളും നിരീക്ഷിക്കുക, അടിസ്ഥാന വികസന പദ്ധതികളുമായി ബന്ധപ്പെട്ട സർവേ ജോലികൾ പൂർത്തിയാക്കുക, സുരക്ഷാ മേഖലകളിൽ നിരീക്ഷണം നടത്തുക എന്നിവയ്ക്കു വേണ്ടി ഡ്രോണുകൾ നിർമിക്കാൻ രൂപീകരിച്ചതായിരുന്നു കമ്പനി. കർഷകരെ സഹായിക്കാനുള്ളതാണെങ്കിലും ഇവരുടെ ഡ്രോണുകൾക്കു കഴിഞ്ഞ ഏതാനും ദിവസമായി മറ്റൊരു ജോലിയും ലഭിച്ചു. ‘ദില്ലി ചലോ’ മാർച്ചിനു വേണ്ടി പഞ്ചാബിൽനിന്നും മറ്റും യാത്ര ചെയ്തെത്തുന്ന കർഷകർക്കു നേരെ ടിയർ ഗ്യാസുകൾ (കണ്ണീർ വാതക ഷെല്ലുകൾ) വർഷിക്കുക. ആളില്ലാ ആകാശവാഹനങ്ങളെ (അൺമാൻഡ് ഏരിയൽ വെഹിക്കിൾ–യുഎവി) ടിയർ ഗ്യാസുകൾ വിതറാൻ ഉപയോഗിച്ച രാജ്യത്തെ ആദ്യ പൊലീസ് സംഘവുമായി അങ്ങനെ ഹരിയാന പൊലീസ്!

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹരിയാനയിലെ കർണാലിൽ 2021ൽ രൂപീകൃതമായൊരു കമ്പനി. പേര് ഡ്രോൺ ഇമേജിങ് ആൻഡ് ഇൻഫർമേഷൻ സർവീസ് ഓഫ് ഹരിയാന ലിമിറ്റഡ് (ദൃശ്യ). കാർഷിക വിളകളും കൃഷിസ്ഥലങ്ങളും നിരീക്ഷിക്കുക, അടിസ്ഥാന വികസന പദ്ധതികളുമായി ബന്ധപ്പെട്ട സർവേ ജോലികൾ പൂർത്തിയാക്കുക, സുരക്ഷാ മേഖലകളിൽ നിരീക്ഷണം നടത്തുക എന്നിവയ്ക്കു വേണ്ടി ഡ്രോണുകൾ നിർമിക്കാൻ രൂപീകരിച്ചതായിരുന്നു കമ്പനി. 

കർഷകരെ സഹായിക്കാനുള്ളതാണെങ്കിലും ഇവരുടെ ഡ്രോണുകൾക്കു കഴിഞ്ഞ ഏതാനും ദിവസമായി മറ്റൊരു ജോലിയും ലഭിച്ചു. ‘ദില്ലി ചലോ’ മാർച്ചിനു വേണ്ടി പഞ്ചാബിൽനിന്നും മറ്റും യാത്ര ചെയ്തെത്തുന്ന കർഷകർക്കു നേരെ ടിയർ ഗ്യാസുകൾ (കണ്ണീർ വാതക ഷെല്ലുകൾ) വർഷിക്കുക. ആളില്ലാ ആകാശവാഹനങ്ങളെ (അൺമാൻഡ് ഏരിയൽ വെഹിക്കിൾ–യുഎവി) ടിയർ ഗ്യാസുകൾ വിതറാൻ ഉപയോഗിച്ച രാജ്യത്തെ ആദ്യ പൊലീസ് സംഘവുമായി അങ്ങനെ ഹരിയാന പൊലീസ്!

ഡൽഹി– ഹരിയാന അതിർത്തിയിൽ കർഷക സമരത്തെ നേരിടാൻ നിൽക്കുന്ന ദ്രുതകർമ സേനാംഗങ്ങളുടെ നെഞ്ചിൽ തൂക്കിയിട്ടിരിക്കുന്ന പ്രത്യേക തരം മാസ്കുകൾ. കണ്ണീർ വാതക സെല്ലുകളടക്കം പ്രയോഗിക്കുമ്പോൾ ഇത് ഉപകാരപ്രദമാണ്. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
ADVERTISEMENT

2020–21 കാലഘട്ടത്തിൽ ഒരു കർഷക സമരം രാജ്യം കണ്ടതാണ്. വിവാദ കർഷക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി നടന്ന സമരത്തിന്റെ തുടർച്ചയായിട്ടാണ് ഇപ്പോൾ വീണ്ടും ദില്ലി ചലോ മാർച്ചിന് ആഹ്വാനം ചെയ്തത്. താങ്ങുവില വർധന ആവശ്യം വർഷങ്ങളായുണ്ട്. കർഷകർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുമെന്നതു കഴിഞ്ഞ സമരകാലത്തു നൽകിയ വാഗ്ദാനമാണ്. ഇങ്ങനെ പാലിക്കപ്പെടാത്ത ആവശ്യങ്ങൾ ഒട്ടേറെ. 

പഞ്ചാബിലും യുപിയിലും ഹരിയാനയിലുമെല്ലാം കർഷകർ പല കാര്യങ്ങൾക്കു വേണ്ടി സമരത്തിലുണ്ട്. ഫെബ്രുവരി എട്ടിനും 12നും കേന്ദ്രവുമായി നടന്ന ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ദില്ലി ചാലോയിലേക്ക് കർഷകർ നീങ്ങിയത്. ഫെബ്രുവരി 15നു നടന്ന ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞു. അടുത്ത ചർച്ച ഫെബ്രുവരി 18നു നടക്കും. അപ്പോഴും സമരത്തിലേക്കു തന്നെയെന്നുറപ്പിച്ച് കർഷകരുടെ യാത്ര തുടരുകയാണ്...

ഡൽഹി– ഹരിയാന അതിർത്തിയിൽ ദേശീയപാത 44 പൂർണമായും അടച്ചപ്പോൾ വാഹനമിറങ്ങി നടന്ന് എത്തിയ യാത്രക്കാരിയെ പൊലീസ് സ്ഥാപിച്ച കോൺക്രീറ്റ് സ്ലാബുകൾക്കു മുകളിലൂടെ കടക്കാൻ സഹായിക്കുന്ന കൂട്ടുകാരി. കർഷക സമരം എത്തുന്നതിനു മുന്നോടിയായി ഈ പാത പൂർണമായി അടച്ചിരുന്നു. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

∙ ലോകമെങ്ങും സമരം

2024ന്റെ തുടക്കംതന്നെ കർഷകരുടെ സമരം കണ്ടാണ്. ഇവിടെയല്ല, അങ്ങു യൂറോപ്പിൽ. ബെൽജിയം, ബൾഗേറിയ, ഫ്രാൻസ്, ജർമനി, ഹംഗറി, ഇറ്റലി, പോളണ്ട്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലെല്ലാം കർഷകർ ട്രാക്ടറുകളുമായി നിരത്തിലിറങ്ങി.റോഡിൽ ടയറുകൾ കത്തിച്ചു. കാർഷിക വിളകൾ വഴിയിൽ വലിച്ചെറിഞ്ഞു. സൂപ്പർമാർക്കറ്റുകളിൽ റെയ്ഡ് നടത്തി, തുറമുഖങ്ങളിലേക്കുള്ള വഴിയടച്ചു, ഹൈവേകളും നഗരഹൃദയങ്ങളും സ്തംഭിപ്പിച്ചു. യൂറോപ്പിലെ സമരത്തിനും ഇന്ത്യയിലെ സമരങ്ങൾക്കും പിന്നിൽ പല സാമ്യങ്ങളുമുണ്ട്. കർഷകർക്ക് വിളകൾക്ക് അടിസ്ഥാന വില ലഭിക്കുന്നില്ല, സാമ്പത്തിക വളർച്ചയുണ്ടാകുന്നില്ല. യൂറോപ്പിൽ സബ്സിഡികൾ വെട്ടിക്കുറച്ചതു വലിയ പ്രതിസന്ധിയായിരുന്നു. ഒപ്പം ഉയർന്ന ഊർജനിരക്കും കർഷകരെ വലച്ചു. 

ഇറ്റലിയിലെ റോമിൽ കർഷകർ വിവിധ ആവശ്യങ്ങളുന്നയിച്ച് ട്രാക്ടറുമായെത്തി നടത്തിയ സമരം. ഫെബ്രുവരി 9ലെ ദൃശ്യം (Photo by Andreas SOLARO / AFP)
ADVERTISEMENT

യുക്രെയ്നിൽനിന്നു ധാന്യങ്ങൾ വളരെ കുറഞ്ഞ നിരക്കിൽ ലഭിച്ചതോടെ പലയിടത്തും വിലയിടിഞ്ഞു. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള ബീഫ് ഇറക്കുമതി മാംസ വിപണിയേയും ബാധിച്ചു. കാലാവസ്ഥാ വ്യതിയാനവും രാസവളങ്ങളുടെ ഉപയോഗം കുറച്ചതുമെല്ലാം പല തരത്തിൽ കർഷകരെ ബാധിച്ചു. കൃഷിക്കു വലിയ തുക മുടക്കേണ്ടി വന്നുവെങ്കിലും ഉൽപന്നങ്ങൾക്കു വില ലഭിക്കാതായി. ലാഭമില്ലാതെ നഷ്ടം മാത്രം കയ്യിലെത്തിയതോടെ കർഷകർ നിരത്തിലിറങ്ങി. സമരങ്ങൾക്കു പലയിടത്തും ഫലം കണ്ടു. ഫ്രാൻസിൽ കർഷകർക്ക് ഇന്ധനത്തിനു നൽകിയിരുന്ന സബ്സിഡിയിൽ കുറവു വരുത്തിയതു പിൻവലിച്ചു, കീടനാശിനികളുടെ ഉപയോഗം ഗണ്യമായി കുറയ്ക്കാനുള്ള നിർദേശം താൽക്കാലികമായി മരവിപ്പിച്ചു. ഇന്ധന സബ്സിഡി കുറയ്ക്കുന്നതു ഘട്ടംഘട്ടമായി മാത്രമേ നടപ്പാക്കൂവെന്നു ജർമനി വ്യക്തമാക്കി. 

∙ ഇന്ത്യൻ ട്രാക്ടറുകൾ മുരണ്ടു തുടങ്ങുന്നു...

യൂറോപ്പിലെ സമരങ്ങൾക്ക് അൽപം ശമനം വന്നപ്പോഴാണ് ഇന്ത്യയിൽ ട്രാക്ടറുകൾ ഡൽഹി ലക്ഷ്യം വച്ചു യാത്ര തുടങ്ങിയത്. ചെറിയ കർഷക സമരങ്ങൾ അതിനു മുൻപുതന്നെ പലയിടത്തും ആരംഭിച്ചിരുന്നുവെന്നതാണു യാഥാർഥ്യം. ഉത്തർപ്രദേശിലെ 100 കർഷക ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് ആദ്യം ഡൽഹിയിലെ അതിർത്തിയിലെത്തിയത്. ഫെബ്രുവരി ആദ്യം. ഭാരതീയ കിസാൻ പരിഷത്തായിരുന്നു നേതൃനിരയിൽ. സംസ്ഥാനത്തെ വികസന പദ്ധതികൾക്കായി ഗ്രേറ്റർ നോയിഡ വികസന അതോറിറ്റി ഏറ്റെടുത്ത ഭൂമിക്കു പകരമായി നൽകുന്ന നഷ്ടപരിഹാരവും ഭൂമിയും വർധിപ്പിക്കണമെന്നാവശ്യപ്പെട്ടു 2023 ‍ഡിസംബറിൽ ആരംഭിച്ച സമരത്തിന്റെ തുടർച്ചയായിരുന്നു ഇത്. ഫെബ്രുവരി 8നു ഡൽഹിയിലേക്കു മാർച്ച് ചെയ്തെത്തിയ കർഷകരെ നോയിഡ അതിർത്തിയിൽ പൊലീസ് തടഞ്ഞു. 

ഹരിയാന–ഡൽഹി അതിർത്തിയിലെ സിംഗുവില്‍ കർഷകരെ തടയാൻ സ്ഥാപിച്ച മുള്ളുവേലിക്കരികിൽ കാവൽനിൽക്കുന്ന ദ്രുതകർമ സേനാംഗം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

അന്നുണ്ടായ ജനപിന്തുണയും 2020–21 കാലത്തെ സമരത്തിന്റെ പാഠങ്ങളും കാരണം ‘ദില്ലി ചലോ’ മാർച്ചിനു മുൻപുതന്നെ ഡൽഹിയിലും ഹരിയാനയിലും പൊലീസ് പ്രതിരോധം തീർത്തിരുന്നു. റോഡിൽ ബാരിക്കേഡുകൾ കോൺക്രീറ്റ് ചെയ്തു സ്ഥാപിച്ചു. മുള്ളുവേലികളും ഇരുമ്പുമതിലുകളും മൂന്നും നാലും നിര നിരന്നു. വിവാദ കർഷക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി 2020 നവംബർ മുതൽ 2021 ഡിസംബർ വരെ നടന്ന സമരത്തിന്റെ തുടർച്ചയാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്ന പ്രക്ഷോഭമെന്നു കർഷക സംഘടനാ നേതാക്കൾ പറയുന്നു. അന്ന് ഉയർത്തിയിരുന്ന താങ്ങുവില വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ നടപ്പാക്കാതെ വന്നതോടെയാണു കർഷകർക്കു വീണ്ടും തെരുവിലേക്കിറങ്ങേണ്ടി വന്നത്. അതേസമയം 2020–21 കാലഘട്ടത്തിൽ നടന്ന സമരവുമായി പല വ്യത്യാസങ്ങളും ഇപ്പോഴത്തെ സമരത്തിനുണ്ട്.

12 ആവശ്യങ്ങളുമായാണ് കർഷകർ വീണ്ടും സമരരംഗത്തുള്ളത്. അവയിങ്ങനെ:

1) എം.എസ്. സ്വാമിനാഥൻ കമ്മിഷന്റെ റിപ്പോർട്ട് അനുസരിച്ചുള്ള താങ്ങുവില ഉറപ്പാക്കുക.

2) കർഷകരുടെയും കർഷക തൊഴിലാളികളുടെയും മുഴുവൻ കടങ്ങളും എഴുതിത്തള്ളുക.

3) 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം പുന:സ്ഥാപിക്കുക.

4) 2021 ഒക്ടോബറിൽ നടന്ന ലഖിംപുർ ഖേരി അതിക്രമത്തിലെ എല്ലാ പ്രതികളെയും ശിക്ഷിക്കുക. കേസിലെ പ്രധാന പ്രതി ആശിഷ് മിശ്ര ഇടക്കാല ജാമ്യം ലഭിച്ചു ജയിലിനു പുറത്താണ്. 2021 ഒക്ടോബർ 3നു കർഷക പ്രക്ഷോഭത്തിനിടെ 5 കർഷകരെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയാണ് ആശിഷ് മിശ്ര. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ.

5)  മുൻപു നടന്ന ഡൽഹി സമരത്തിൽ മരിച്ച കർഷകർക്കു നഷ്ടപരിഹാരവും ഒരു കുടുംബാംഗത്തിനു സർക്കാർ ജോലിയും അനുവദിക്കുക. അന്നു റജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുക. 

6) ലോക വ്യാപാരസംഘടനയുമായി ഉൾ‌പ്പെടെയുള്ള സ്വതന്ത്ര വ്യാപാര കരാറിൽ നിന്ന് ഇന്ത്യ പിൻമാറുക.

7) കർഷകർക്കും തൊഴിലാളികൾക്കും പെൻഷൻ ഏർപ്പെടുത്തുക.

8) വൈദ്യുതി വിതരണ മേഖലയിൽ സ്വകാര്യവൽക്കരണത്തിനു വഴിവയ്ക്കുന്ന 2020ലെ ഭേദഗതി ബിൽ പിൻവലിക്കുക.

9)  ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കു വർഷത്തിൽ 200 തൊഴിൽ ദിനങ്ങൾ ഉറപ്പാക്കുകയും വേതനം 700 രൂപയായി ഉയർത്തുകയും ചെയ്യുക

10) വ്യാജ വിത്തുകളും കീടനാശിനിയും നിർമിക്കുന്ന കമ്പനികൾക്കു കനത്ത ശിക്ഷ നൽകുക.

11) മുളക്, മഞ്ഞൾ തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾക്കു ദേശീയ കമ്മിഷൻ രൂപീകരിക്കുക.

12) വെള്ളം, വനം, ഭൂമി എന്നിവയിൽ തദ്ദേശീയർക്കുള്ള അവകാശം ഉറപ്പാക്കുക.

ADVERTISEMENT

∙ സമരത്തിനു പിന്നിൽ...

150 കർഷക സംഘടനകൾ അണിനിരക്കുന്ന സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതരം) എന്ന സംഘടനയും 250ലേറെ കർഷക യൂണിയനുകൾ ഉൾപ്പെടുന്ന കിസാൻ മസ്ദൂർ മോർച്ചയും (കെഎംഎം) ഒരുമിച്ചാണ് ഇക്കുറി സമരരംഗത്തുള്ളത്. ഫലത്തിൽ ചെറുതും വലുതുമായ 400ലേറെ സംഘടനകൾ സമരത്തിനുണ്ട്. പഞ്ചാബിൽനിന്നാണ് സമരത്തിന്റെ ഏകോപനം. 2020–21 കാലത്തെ സമരത്തിനു നേതൃത്വം നൽകിയിരുന്ന യഥാർഥ സംയുക്ത കിസാൻ മോർച്ച (എസ്കെഎം) 2022 ജൂലൈയിൽ പിളർന്നിരുന്നു. 

കർഷകർക്ക് അനുകൂലമായി നിൽക്കുന്ന പഞ്ചാബ് സർക്കാർ ഇന്റർനെറ്റ് നിരോധിക്കില്ലെന്ന് വ്യക്തമായി അറിയാമായിരുന്ന കേന്ദ്ര ആഭ്യന്തര വകുപ്പ് 1885ലെ ഇന്ത്യൻ ടെലിഗ്രാഫ് നിയമത്തിലെ 2017ൽ കൊണ്ടുവന്ന ഭേദഗതി പ്രയോഗിച്ചു. ബിജെപി സർക്കാർ ആദ്യമായിട്ടാണു ഡൽഹിക്കു പുറത്ത് ഈ നിയമം പ്രയോഗിക്കുന്നത്.

രാഷ്ട്രീയമില്ലാത്ത എസ്കെഎമ്മാണ് ഇപ്പോൾ സമരരംഗത്തുള്ളത്. പഞ്ചാബ് സിദ്ധുപുരിലെ കർഷക യൂണിയൻ ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവ് ജഗ്ജിത് സിങ് ദല്ലേവാളാണ് ഇപ്പോൾ സംഘത്തിലെ പ്രധാനി. പഞ്ചാബിലെ കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി (കെഎംഎസ്‌സി) കൺവീനർ സർവാൻ സിങ് പന്ധേറാണു കെഎംഎമ്മിന്റെ നേതാവ്. കഴിഞ്ഞ കർഷകസമരത്തിൽ മുൻനിരയിലുണ്ടായിരുന്ന സംയുക്ത കിസാൻ മോർച്ച ഇക്കുറി സമരരംഗത്തില്ല. എന്നാൽ സമരക്കാരുടെ ആവശ്യങ്ങളോട് ഇവരും പിന്തുണ അറിയിച്ചിട്ടുണ്ട്. 

∙  ബ്രിട്ടിഷ്‌കാല നിയമങ്ങൾ ഉപയോഗിച്ച് കേന്ദ്ര പ്രതിരോധം

സമരത്തിന്റെ പശ്ചാത്തലത്തിൽ ഹരിയാന സർക്കാർ സംസ്ഥാനത്തെ 7 ജില്ലകളിൽ ഇന്റർനെറ്റ് സംവിധാനം നിരോധിച്ചിരുന്നു. കേന്ദ്രസർക്കാരും ഒരു പടി കടന്ന് ഇടപെട്ടു. പഞ്ചാബിലെ ഏഴു ജില്ലകളിലെ–പട്യാല, എസ്എഎസ് നഗർ, ഭട്ടിൻഡ, ശ്രീമുക്തസാർ സാഹിബ്, മൻസ, സംഗ്രൂർ, ഫത്തേബാഗ് സാഗിബ്– 20 പൊലീസ് സ്റ്റേഷൻ പരിധിയിൽ 6 ദിവസത്തേക്ക് ഇന്റർനെറ്റ് നിരോധിച്ചത് കേന്ദ്രസർക്കാരാണ്. ഓർക്കണം ക്രമസമാധാനം സംസ്ഥാന സർക്കാരിന്റെ വിഷയമാണ്.

ഹരിയാന അതിർത്തിയിലെ സോനിപത്ത് കുണ്ട‌്‌ലിയിലെ സംസ്ഥാന അതിർത്തിയിൽ ദേശീയപാത 44 ന് കുറുകെ ഡൽഹിയിലേക്ക് സ്വാഗതം എന്നെഴുതി സ്ഥാപിച്ചിരുന്ന കൂറ്റൻ ബോർഡ് താഴെയിറക്കുന്നു. ഡൽഹി ലക്ഷ്യമാക്കിയെത്തുന്ന കർഷക സമരക്കാരെ നേരിടാൻ പിന്നിൽക്കാണുന്ന മേൽപാലത്തിൽ നിന്നു കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുമ്പോൾ ഈ ബോർഡിൽ തട്ടി വീഴാൻ സാധ്യതയുള്ളതിനാലാണ് മുന്നോടിയായി നിലത്തിറക്കിയത്. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ

പഞ്ചാബ് ഭരിക്കുന്നത് ആം ആദ്മി പാർട്ടിയും. കർഷകർക്ക് അനുകൂലമായി നിൽക്കുന്ന സംസ്ഥാന സർക്കാർ ഇന്റർനെറ്റ് നിരോധിക്കില്ലെന്ന് വ്യക്തമായി അറിയാമായിരുന്ന കേന്ദ്ര ആഭ്യന്തര വകുപ്പ് 1885ലെ ഇന്ത്യൻ ടെലിഗ്രാഫ് നിയമത്തിലെ 2017ൽ കൊണ്ടുവന്ന ഭേദഗതി പ്രയോഗിച്ചു. ബിജെപി സർക്കാർ ആദ്യമായിട്ടാണു ഡൽഹിക്കു പുറത്ത് ഈ നിയമം പ്രയോഗിക്കുന്നതെന്നു ബന്ധപ്പെട്ടവർ പറയുന്നു. കേന്ദ്രം ഇത്തരമൊരു ഇടപെടൽ നടത്തുമ്പോൾ എതിർപ്പുയർത്താൻ സംസ്ഥാനത്തിനും സാധിക്കില്ല. 

ഇനി അൽപപം ഡ്രോൺ വിശേഷം കൂടി പറയാം. കലാപസമാന സാഹചര്യങ്ങളും അക്രമാന്തരീക്ഷവും നേരിടാൻ ഡ്രോണുകളിൽനിന്ന് ഉപയോഗിക്കാവുന്ന കണ്ണീർ വാതക ഷെല്ലുകൾ അതിർത്തി രക്ഷാസേനയുടെ (ബിഎസ്എഫ്) ടിയർ സ്മോക്ക് യൂണിറ്റ്( ടിഎസ്‌യു) 2022ൽ തയാറാക്കിയിരുന്നു. എന്നാൽ ഇത് ഒരു സംസ്ഥാന പൊലീസ് സേനകൾക്കും ഇതുവരെ കൈമാറിയിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം ഹരിയാനയിൽ ഡ്രോണുകളിൽനിന്ന് പ്രയോഗിച്ച കണ്ണീർ വാതക ഷെല്ലുകൾ മധ്യപ്രദേശിലെ തേഖൻപുരിലെ ടിഎസ്‌യു വിഭാഗം നിർമിച്ചതാണ്. 

ഡൽഹി, ഹരിയാന അതിർത്തിയിലെ ദേശീയപാതയിൽ മുള്ളുവേലികൾ സ്ഥാപിച്ചിരിക്കുന്നു. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

സമരക്കാർക്ക് ഇപ്പോഴും പഞ്ചാബ്–ഹരിയാന അതിർത്തി കടക്കാൻ സാധിച്ചിട്ടില്ല. ഡൽഹി അതിർത്തിയിലാകട്ടെ പൊലീസ് ഒരുക്കിയിരിക്കുന്നത് അതിശക്തമായ പ്രതിരോധവും. ഈ ബാരിക്കേഡുകളെ മറികടന്നു കർഷകർ ഡൽഹിയിൽ എത്തുമോയെന്നതാണ് ഇനി കാണേണ്ടത്. കർഷകർ ഡൽഹിയിലെത്തിയാലും അതു മുൻപു നടന്നതു പോലുള്ള സമരമാകില്ലെന്നും തീർച്ച.

English Summary:

What is the Reason Behind the BJP Government's Strong Determination to Halt the Dilli Chalo Farmers' Protest March?