ജൂണിൽ ‘ദളപതി’ക്ക് 50; ലക്ഷ്യം ആ 20–30% വോട്ട്? പരാജയമാകുമോ വിജയ്? രാഷ്ട്രീയത്തിൽ ‘തിരക്കഥ’ മുഖ്യം ബിഗിലേ!
തമിഴ്നാട്ടിലെ ചലച്ചിത്ര–രാഷ്ട്രീയ ബന്ധം ഒരു സിനിമയാക്കിയാൽ അതൊരു മൾട്ടി സ്റ്റാർ ചിത്രമായിരിക്കും. എംജിആർ മുതൽ ശിവാജി ഗണേശൻ വരെയും ജയലളിത മുതൽ ഖുഷ്ബുവരെയും അതിൽ കഥാപാത്രങ്ങളായി വരും. അതിൽ ചിലർ വെള്ളിത്തിരയിലെ സൂപ്പർ പരിവേഷം രാഷ്ട്രീയ തട്ടകത്തിലും നിലനിർത്തിയപ്പോൾ മറ്റു ചിലർ സഹ നടന്മാരുടെ റോളിലേക്ക് ഒതുങ്ങി. ജൂനിയർ ആർട്ടിസ്റ്റ് വേഷംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നവരുമുണ്ട്. തമിഴകത്ത് സിനിമയും രാഷ്ട്രീയവും തമ്മിലുള്ള ഈ പാമ്പും കോണിയും കളിയിലേക്കാണ് ജോസഫ് ചന്ദ്രശേഖർ വിജയ് എന്ന ആരാധകരുടെ ദളപതി റിലീസാകുന്നത്. തമിഴക വെട്രി കഴകം എന്ന പാർട്ടി പ്രഖ്യാപിച്ച് വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും അതുമായി ബന്ധപ്പെട്ട തുടർ ചലനങ്ങൾ തമിഴ്നാട്ടിൽ നിലച്ചിട്ടില്ല. മരുതൂർ ഗോപാലൻ രാമചന്ദ്രൻ എന്ന എംജിആറിനെപ്പോലെ രാഷ്ട്രീയത്തിരയിലും സൂപ്പർ നായകനാകാൻ വിജയ്‌ക്കു കഴിയുമോ? അതോ രാഷ്ട്രീയ പരീക്ഷണത്തിനിറങ്ങിയ നൂറായിരം സിനിമാക്കാരിലൊരാളായി മാത്രം ദളപതിയുടെ ശ്രമവും അവസാനിക്കുമോ?. തമിഴക രാഷ്ട്രീയം ഫ്ലാഷ് ബാക്കടിക്കുമ്പോൾ രണ്ടിനുമുള്ള സാധ്യതകളും തെളിഞ്ഞുവരുന്നുണ്ട്.
തമിഴ്നാട്ടിലെ ചലച്ചിത്ര–രാഷ്ട്രീയ ബന്ധം ഒരു സിനിമയാക്കിയാൽ അതൊരു മൾട്ടി സ്റ്റാർ ചിത്രമായിരിക്കും. എംജിആർ മുതൽ ശിവാജി ഗണേശൻ വരെയും ജയലളിത മുതൽ ഖുഷ്ബുവരെയും അതിൽ കഥാപാത്രങ്ങളായി വരും. അതിൽ ചിലർ വെള്ളിത്തിരയിലെ സൂപ്പർ പരിവേഷം രാഷ്ട്രീയ തട്ടകത്തിലും നിലനിർത്തിയപ്പോൾ മറ്റു ചിലർ സഹ നടന്മാരുടെ റോളിലേക്ക് ഒതുങ്ങി. ജൂനിയർ ആർട്ടിസ്റ്റ് വേഷംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നവരുമുണ്ട്. തമിഴകത്ത് സിനിമയും രാഷ്ട്രീയവും തമ്മിലുള്ള ഈ പാമ്പും കോണിയും കളിയിലേക്കാണ് ജോസഫ് ചന്ദ്രശേഖർ വിജയ് എന്ന ആരാധകരുടെ ദളപതി റിലീസാകുന്നത്. തമിഴക വെട്രി കഴകം എന്ന പാർട്ടി പ്രഖ്യാപിച്ച് വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും അതുമായി ബന്ധപ്പെട്ട തുടർ ചലനങ്ങൾ തമിഴ്നാട്ടിൽ നിലച്ചിട്ടില്ല. മരുതൂർ ഗോപാലൻ രാമചന്ദ്രൻ എന്ന എംജിആറിനെപ്പോലെ രാഷ്ട്രീയത്തിരയിലും സൂപ്പർ നായകനാകാൻ വിജയ്‌ക്കു കഴിയുമോ? അതോ രാഷ്ട്രീയ പരീക്ഷണത്തിനിറങ്ങിയ നൂറായിരം സിനിമാക്കാരിലൊരാളായി മാത്രം ദളപതിയുടെ ശ്രമവും അവസാനിക്കുമോ?. തമിഴക രാഷ്ട്രീയം ഫ്ലാഷ് ബാക്കടിക്കുമ്പോൾ രണ്ടിനുമുള്ള സാധ്യതകളും തെളിഞ്ഞുവരുന്നുണ്ട്.
തമിഴ്നാട്ടിലെ ചലച്ചിത്ര–രാഷ്ട്രീയ ബന്ധം ഒരു സിനിമയാക്കിയാൽ അതൊരു മൾട്ടി സ്റ്റാർ ചിത്രമായിരിക്കും. എംജിആർ മുതൽ ശിവാജി ഗണേശൻ വരെയും ജയലളിത മുതൽ ഖുഷ്ബുവരെയും അതിൽ കഥാപാത്രങ്ങളായി വരും. അതിൽ ചിലർ വെള്ളിത്തിരയിലെ സൂപ്പർ പരിവേഷം രാഷ്ട്രീയ തട്ടകത്തിലും നിലനിർത്തിയപ്പോൾ മറ്റു ചിലർ സഹ നടന്മാരുടെ റോളിലേക്ക് ഒതുങ്ങി. ജൂനിയർ ആർട്ടിസ്റ്റ് വേഷംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നവരുമുണ്ട്. തമിഴകത്ത് സിനിമയും രാഷ്ട്രീയവും തമ്മിലുള്ള ഈ പാമ്പും കോണിയും കളിയിലേക്കാണ് ജോസഫ് ചന്ദ്രശേഖർ വിജയ് എന്ന ആരാധകരുടെ ദളപതി റിലീസാകുന്നത്. തമിഴക വെട്രി കഴകം എന്ന പാർട്ടി പ്രഖ്യാപിച്ച് വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും അതുമായി ബന്ധപ്പെട്ട തുടർ ചലനങ്ങൾ തമിഴ്നാട്ടിൽ നിലച്ചിട്ടില്ല. മരുതൂർ ഗോപാലൻ രാമചന്ദ്രൻ എന്ന എംജിആറിനെപ്പോലെ രാഷ്ട്രീയത്തിരയിലും സൂപ്പർ നായകനാകാൻ വിജയ്‌ക്കു കഴിയുമോ? അതോ രാഷ്ട്രീയ പരീക്ഷണത്തിനിറങ്ങിയ നൂറായിരം സിനിമാക്കാരിലൊരാളായി മാത്രം ദളപതിയുടെ ശ്രമവും അവസാനിക്കുമോ?. തമിഴക രാഷ്ട്രീയം ഫ്ലാഷ് ബാക്കടിക്കുമ്പോൾ രണ്ടിനുമുള്ള സാധ്യതകളും തെളിഞ്ഞുവരുന്നുണ്ട്.
തമിഴ്നാട്ടിലെ ചലച്ചിത്ര–രാഷ്ട്രീയ ബന്ധം ഒരു സിനിമയാക്കിയാൽ അതൊരു മൾട്ടി സ്റ്റാർ ചിത്രമായിരിക്കും. എംജിആർ മുതൽ ശിവാജി ഗണേശൻ വരെയും ജയലളിത മുതൽ ഖുഷ്ബുവരെയും അതിൽ കഥാപാത്രങ്ങളായി വരും. അതിൽ ചിലർ വെള്ളിത്തിരയിലെ സൂപ്പർ പരിവേഷം രാഷ്ട്രീയ തട്ടകത്തിലും നിലനിർത്തിയപ്പോൾ മറ്റു ചിലർ സഹ നടന്മാരുടെ റോളിലേക്ക് ഒതുങ്ങി. ജൂനിയർ ആർട്ടിസ്റ്റ് വേഷംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നവരുമുണ്ട്. തമിഴകത്ത് സിനിമയും രാഷ്ട്രീയവും തമ്മിലുള്ള ഈ പാമ്പും കോണിയും കളിയിലേക്കാണ് ജോസഫ് ചന്ദ്രശേഖർ വിജയ് എന്ന ആരാധകരുടെ ദളപതി റിലീസാകുന്നത്.
തമിഴക വെട്രി കഴകം എന്ന പാർട്ടി പ്രഖ്യാപിച്ച് വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും അതുമായി ബന്ധപ്പെട്ട തുടർ ചലനങ്ങൾ തമിഴ്നാട്ടിൽ നിലച്ചിട്ടില്ല. മരുതൂർ ഗോപാലൻ രാമചന്ദ്രൻ എന്ന എംജിആറിനെപ്പോലെ രാഷ്ട്രീയത്തിരയിലും സൂപ്പർ നായകനാകാൻ വിജയ്‌ക്കു കഴിയുമോ? അതോ രാഷ്ട്രീയ പരീക്ഷണത്തിനിറങ്ങിയ നൂറായിരം സിനിമാക്കാരിലൊരാളായി മാത്രം ദളപതിയുടെ ശ്രമവും അവസാനിക്കുമോ?.
തമിഴക രാഷ്ട്രീയം ഫ്ലാഷ് ബാക്കടിക്കുമ്പോൾ രണ്ടിനുമുള്ള സാധ്യതകളും തെളിഞ്ഞുവരുന്നുണ്ട്. ‘നാൻ എപ്പ വരുവേൻ, എപ്പടി വരുവേന്ന് യാർക്കും തെരിയാത്. ആനാ വരവേണ്ടിയ നേരത്തിൽ കറക്ടാ വരുവേൻ’ എന്ന ഡയലോഗ് വെള്ളിത്തിരയിൽ പറഞ്ഞത് സ്റ്റൈൽ മന്നൻ രജനീകാന്താണ്. രാഷ്ട്രീയ പ്രവേശനത്തിൽ പക്ഷേ, വരവേണ്ടിയ സമയത്ത് കറക്ടാ വന്നത്’ വിജയ്‌യാണ്. റിലീസ് അനന്തമായി നീട്ടിവച്ച സിനിമ പോലെ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ചർച്ചകൾ അവസാനിച്ചു.
എന്നാൽ, 2024 ജൂണിൽ 50 വയസ്സ് തികയുന്ന വിജയ്, പ്രായം മാനദണ്ഡമാക്കിയാൽ ഏറ്റവും അനുയോജ്യമായ സമയത്താണ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതെന്ന് എല്ലാവരും സമ്മതിക്കും. വിജയ് രാഷ്ട്രീയത്തിലും സൂപ്പർ താരമാകുമെന്ന് പ്രവചിക്കുന്നവർ ചൂണ്ടിക്കാട്ടുന്ന പ്രധാന ഘടകവും ഓടി നടന്ന് പ്രവർത്തിക്കാൻ അനുയോജ്യമായ ഈ പ്രായത്തിന്റെ ആനുകൂല്യമാണ്. ഇരുമ്പ് കാന്തത്തിലേയ്ക്കെന്ന പോലെ സിനിമാക്കാരിലേയ്ക്ക് ആകർഷിക്കപ്പെടുന്ന തമിഴ്നാട് ജനതയുടെ മനഃശാസ്ത്രത്തിൽ വന്ന മാറ്റമാണ്, വിജയ് രാഷ്ട്രീയ പരാജയമാകുമെന്ന് വിലയിരുത്തപ്പെടുന്നവർ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.
1987ൽ, എഴുപതാം വയസ്സിൽ എംജിആർ മരിക്കുമ്പോൾ തമിഴകമൊട്ടാകെ നൂറിലേറെ പേരാണ് ജീവനൊടുക്കിയത്. 2016ൽ, 68–ാം വയസ്സിൽ ജയലളിത മരിച്ചപ്പോൾ പക്ഷേ, പത്തിൽ താഴെ ആത്മാഹുതികളാണ് സംസ്ഥാനമൊട്ടാകെ റിപ്പോർട്ട് ചെയ്തത്. സിനിമാ താരങ്ങളോടുള്ള അതിവൈകാരിക സമീപനത്തിൽ മാറ്റം വന്നുവെന്നു വ്യക്തം. അത്തരമൊരു മണ്ണിൽ രാഷ്ട്രീയത്തിൽ വെന്നിക്കൊടി പാറിക്കാൻ വിജയ്ക്കാകുമോയെന്ന് കണ്ടു തന്നെ അറിയണം.
∙ ലേറ്റാകാതെ ലേറ്റസ്റ്റ്...
തമിഴ്നാട്ടിൽ തിരയിൽ നിന്നെത്തി അരശിയലിൽ (രാഷ്ട്രീയം) ബ്ലോക്ക് ബസ്റ്റർ വിജയം നേടിയവരിൽ ഒന്നാമൻ എംജിആറാണ്. ‘ഏഴൈതോഴനു’ ശേഷം തിരശ്ശീലയിലെ വേഷപ്പകർച്ചകളിലൂടെ തമിഴകത്തിന്റെ കണ്ണും കരളുമായി മാറിയ താരം രജനീകാന്താണ്. രജനീകാന്ത് രാഷ്ട്രീയത്തിലേയ്ക്ക് വരുന്നെന്ന പറച്ചിലുകൾ തൊണ്ണൂറുകൾ മുതൽ തമിഴ്നാട്ടിൽ മുഴങ്ങിക്കേൾക്കാൻ തുടങ്ങിയതാണ്. രജനിയുടെ മാസ് എൻട്രിയെന്ന് വിശേഷിപ്പിക്കപ്പെട്ട ഒരു സീനും അക്കാലത്ത് അരങ്ങേറി. അന്നത്തെ മുഖ്യമന്ത്രി ജയലളിതയും രജനീകാന്തും ചെന്നൈയിലെ പോയസ് ഗാർഡൻ സ്ട്രീറ്റിലാണ് താമസിക്കുന്നത്. ജയലളിത വരുന്ന വഴിയിൽ ഈച്ചയെപ്പോലും വിടാതെ സുരക്ഷയൊരുക്കുന്ന കാലമാണ്. വീട്ടിൽനിന്ന് പുറത്തുപോകുകയായിരുന്ന രജനിയും ഒരിക്കൽ ആ പഴുതടച്ച സുരക്ഷയുടെ രുചിയറിഞ്ഞു.
ഒട്ടേറെ നേരം കാത്തു നിന്ന ശേഷം താരം കാറിൽ നിന്നിറങ്ങി തെരുവിലൂടെ നടന്നു. ജനം ഓടിക്കൂടി. സുരക്ഷാ ഉദ്യോഗസ്ഥർ ഏറെ പണിപ്പെട്ടാണ് അദ്ദേഹത്തെ കാറിൽ കയറ്റിയത്. ജയലളിതയുമായി ഉടക്കിയ രജനി 1996 തിരഞ്ഞെടുപ്പിന് മുൻപ് സിനിമാ ഡയലോഗുകളെ വെല്ലുന്ന മാസ് കമന്റ് പാസാക്കി. ‘ഇനിയും ജയലളിത അധികാരത്തിലേറിയാൽ ദൈവത്തിനു പോലും തമിഴ്നാടിനെ രക്ഷിക്കാനാവില്ല’. ജയലളിത സർക്കാരിനെതിരായ അഴിമതി ആരോപണങ്ങൾക്കൊപ്പം രജനിയുടെ ഡയലോഗും തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. ഡിഎംകെ സഖ്യം 221 സീറ്റ് തൂത്തുവാരി. അണ്ണാഡിഎംകെ 4 സീറ്റിലൊതുങ്ങി. പിന്നീട് പലവട്ടം രജനിയുടെ രാഷ്ട്രീയ എൻട്രിയുടെ ട്രെയിലറും പ്രഖ്യാപനവുമൊക്കെ വന്നു. എന്നാൽ, റിലീസ് മാത്രം നടന്നില്ല. ഒടുവിൽ, എഴുപതു വയസ്സു പിന്നിട്ട ശേഷം, ആരോഗ്യപ്രശ്നങ്ങൾ അലട്ടാൻ തുടങ്ങിയതിനു പിന്നാലെയാണ് രജനി നാടകീയമായി രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്.
എന്നാൽ, റിലീസിനു മുൻപേ സിനിമ പിൻവലിച്ചു. രാഷ്ട്രീയം തനിക്കു പറ്റിയ പണിയല്ലെന്ന് രജനി തീരുമാനിച്ചു. രാഷ്ട്രീയ പ്രവേശനത്തിനു തിരഞ്ഞെടുത്ത മുഹൂർത്തത്തിൽ രജനീകാന്തിനേക്കാൾ ഔചിത്യം വിജയ് കാണിച്ചിട്ടുണ്ട്. ജൂണിലാണ് 50 വയസ്സ് തികയുന്നത്. കണ്ണെത്തുന്നിടത്ത് മെയ്യെത്തുന്ന പ്രായമാണ്. സംസ്ഥാനമൊട്ടാകെ ഓടി നടക്കാം.
ആരാധകബലംകൊണ്ടും വെള്ളിത്തിരയിലെ കഥാപാത്രങ്ങളിലൂടെ വളർത്തിയെടുത്ത വീര പരിവേഷം കൊണ്ടും എംജിആർ, രജനീകാന്ത് ശ്രേണിയിൽ വരുന്ന താരമാണ് വിജയ്. അതുകൊണ്ട് സിനിമയിൽനിന്ന് രാഷ്ട്രീയത്തിലെത്തിയ ആയിരത്തിൽ ഒരുവനല്ല വിജയ്. സിനിമയുടെ ഗ്ലാമറിൽ രാഷ്ട്രീയ ഉയരങ്ങളിലേക്ക് പോകാനുള്ള വഴി ഇനിയും തമിഴ്നാട്ടിലുണ്ടെങ്കിൽ അതു തുറന്നെടുക്കാൻ പ്രാപ്തിയുള്ള താരമാണ്.
∙ എംജിആറിന്റെ കഴുത്തും ഡിഎംകെ സർക്കാരും
ഡിഎംകെയുടെ അധികാര ആരോഹണവും എംജിആറിന്റെ കഴുത്തും തമ്മിലുള്ള ബന്ധം തമിഴക രാഷ്ട്രീയ ചരിത്രത്തിലെ നിർണായകമായൊരു ഏടാണ്. സിനിമയും താരങ്ങളും തമിഴ്നാട് രാഷ്ട്രീയത്തെ എത്രമാത്രം സ്വാധീനിച്ചിരുന്നുവെന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ സംഭവം. സിനിമയെ അധികാര വഴിയിലേയ്ക്കുള്ള ആയുധമായി ഉപയോഗിക്കാമെന്ന് ആദ്യം തിരിച്ചറിഞ്ഞത് ദ്രാവിഡ പാർട്ടികളാണ്. ഡിഎംകെ സ്ഥാപകൻ അണ്ണാദുരൈ അറിയപ്പെടുന്ന നാടക രചയിതാവായിരുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയെപ്പോലെ നാടകവും സംഗീതവും കലയുമെല്ലാം തമിഴ്നാട്ടിൽ ഫലപ്രദമായി ഉപയോഗിച്ചത് ഡിഎംകെയായിരുന്നു. കരുണാനിധി തിരക്കഥയെഴുതി, എംജിആർ തകർത്തഭിനയിച്ച ഒട്ടേറെ ചിത്രങ്ങളിലൂടെ ദ്രാവിഡ ആശയങ്ങൾ ജനഹൃദയങ്ങളിലേയ്ക്ക് കുടിയേറി.
1967ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ കോൺഗ്രസിന് ശക്തമായ വെല്ലുവിളിയുയർത്തുമെന്ന് ഉറപ്പായിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പിന് തൊട്ടുമുൻപുണ്ടായ ഒരു സംഭവം തമിഴ്നാട് രാഷ്ട്രീയത്തിന്റെ ജാതകം മാറ്റിവരച്ചു. വീട്ടിലെ സിനിമാ ചർച്ചയ്ക്കിടെ ഹാസ്യനടനായ എം.ആർ.രാധ എംജിആറിനു നേർക്ക് വെടിയുതിർത്തു. കഴുത്തിനു മുറിവേറ്റ് ഗുരുതരാവസ്ഥയിലായ എംജിആറിനെ ആശുപത്രിയിലാക്കി. ശബ്ദപേശികളെ ജീവിത കാലത്തേയ്ക്കു മുഴുവൻ തകരാറിലാക്കിയെങ്കിലും അപകടം എംജിആർ അതിജീവിച്ചു. ‘ഏഴൈ തോഴൻ’ കഴുത്തിൽ പ്ലാസ്റ്ററിട്ട് ആശുപത്രിയിൽ കിടക്കുന്ന ചിത്രങ്ങൾ തമിഴകത്തെ ചുമരായ ചുമരിലെല്ലാം നിറഞ്ഞു. ജനം കണ്ണീർ വാർത്തു. സംഭവത്തിന്റെ ചൂടാറും മുൻപേ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും അത് പ്രതിഫലിച്ചു. കോൺഗ്രസിനെ പടിക്കു പുറത്താക്കി ഡിഎംകെ അധികാരം പിടിച്ചു. അതിനു ശേഷം ദ്രാവിഡ പാർട്ടികളല്ലാതെ തമിഴകം ഭരിച്ചിട്ടില്ല.
∙ വിജയ് എന്ന യൂണിവേഴ്സൽ സ്റ്റാർ
തമിഴ്നാട്ടിൽ രാഷ്ട്രീയ പരീക്ഷണത്തിനിറങ്ങിയ താരങ്ങളെ പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും. എല്ലാ വിഭാഗങ്ങൾക്കും സ്വീകാര്യരായവർ ചുരുക്കമായിരുന്നു. വിജയകാന്ത് ബി, സി ക്ലാസ് തിയറ്ററുകളുടെ നായകനായിരുന്നു. സമൂഹത്തിലെ പാവപ്പെട്ടവരായിരുന്നു അദ്ദേഹത്തിന്റെ ആരാധകർ. ‘ക്യാപ്റ്റനു’ വേണ്ടി തിരയിലും തിരഞ്ഞെടുപ്പിലും ചങ്കു പറിച്ചു നൽകാൻ അവർ ഒരുക്കമായിരുന്നു. മക്കൾ നീതി മയ്യവുമായെത്തിയ ഉലക നായകൻ കമലഹാസൻ മൾട്ടിപ്ലക്സുകളുടെ നായകനാണ്. അദ്ദേഹത്തിന് ആരാധക അടിത്തറയുള്ളതും പാർട്ടിക്ക് ഒരു പരിധിവരെ പിടിച്ചു നിൽക്കാനായതും നഗര മേഖലകളിലാണ്.
എംജിആർ പക്ഷേ, വ്യത്യസ്തനായിരുന്നു. നഗരവും ഗ്രാമവും ഒരുപോലെ അദ്ദേഹത്തിനു വേണ്ടി ആർത്തുവിളിച്ചു. വെള്ളിത്തിരയിൽ കെട്ടിയാടിയ രക്ഷക വേഷങ്ങളിലാണ് ആ പ്രതിച്ഛായ വളർത്തിയെടുക്കുന്നതിൽ അദ്ദേഹം വലിയ പങ്ക് വഹിച്ചത്. എംജിആറിനെപ്പോലെ മൾട്ടിപ്ലക്സിലും ബി, സി തീയറ്ററുകളിലും ഒരുപോലെ ആരാധകരുള്ള താരമാണ് വിജയ്. അഭിനയ മികവിൽ കമൽഹാസന്റെ നാലയലത്തു പോലും വിജയ്ക്ക് നിൽക്കാനായില്ലെങ്കിലും രാഷ്ട്രീയ വിജയ സാധ്യതയിൽ കമലിന്റെ തട്ടിനേക്കാൾ അൽപം തൂക്കക്കൂടുതലുണ്ട് വിജയ്ക്ക്.
പാവപ്പെട്ടവർക്കു വേണ്ടി നിലകൊള്ളാൻ ചേരിയിൽ നിന്നുയർന്നുവന്ന നായകന്മാരാണ് വിജയ്‌യുടെ സൂപ്പർ ഹിറ്റായ നായകരിൽ കൂടുതലും. പോക്കിരി സിനിമയിൽ ‘തീപ്പന്തം എടുത്തു, തീണ്ടാമൈ കൊളുത്തു’ (തീപ്പന്തമെടുക്കൂ, തൊട്ടുകൂടായ്മയെന്ന അനാചാരത്തിന് തീയിടൂ) എന്നു പാടുന്ന വിജയ് കഥാപാത്രം പാവപ്പെട്ടവന്റെ മനസ്സിൽ എന്നേ ചേക്കേറിക്കഴിഞ്ഞു. സമൂഹത്തിന്റെ വിവിധ തട്ടുകളിലുള്ളവർക്ക് സ്വീകാര്യനാണെന്നത് രാഷ്ട്രീയ ചതുരംഗക്കളിയിൽ വിജയ്ക്ക് മുൻതൂക്കം നൽകുന്നുണ്ട്. തമിഴകത്തെ പ്രബല ജാതി വിഭാഗത്തിൽപ്പെടുന്നില്ലെന്നതു പ്ലസ് പോയിന്റാണ്. മറ്റു പ്രബല ജാതികൾ എതിർ ചേരിയിൽ കരുക്കൾ നീക്കുമെന്ന ആശങ്ക വേണ്ട.
∙ എംജിആറെന്ന ഹിറ്റ്, ശിവാജിയെന്ന ഫ്ലോപ്പ്: തിരക്കഥ മുഖ്യം ബിഗിലേ!
സിനിമാ ഭ്രമം വോട്ടിനെ സ്വാധീനിക്കുമെന്നു പറയുമെങ്കിലും ആശയ അടിത്തറിയില്ലാതെ കളത്തിലിറങ്ങിയ താരങ്ങളെയൊന്നും തമിഴ് ജനത നെഞ്ചേറ്റിയിട്ടില്ല. എംജിആർ അണ്ണാഡിഎംകെ സ്ഥാപിക്കുന്നതിനു മുൻപ് ഡിഎംകെ ട്രഷറർ സ്ഥാനവും എംഎൽഎ പദവിയും വഹിച്ചിട്ടുണ്ട്. ആദ്യം കറകളഞ്ഞ കോൺഗ്രസുകാരനായിരുന്ന എംജിആറിനെ കരുണാനിധിയുമുള്ള സൗഹൃദമാണ് ദ്രാവിഡ രാഷ്ട്രീയത്തിലേയ്ക്ക് അടുപ്പിച്ചത്. അണ്ണാഡിഎംകെ പ്രചാരണ വിഭാഗത്തിന്റെ ചുമതല വഹിച്ച ശേഷമാണ് ജയലളിത അണ്ണാഡിഎംകെയുടെ കണ്ണും കരളുമായത്. എന്നാൽ, ആശയ അടിത്തറയില്ലാതെ സിനിമാ ഗ്ലാമർ മാത്രം കൈമുതലാക്കി രാഷ്ട്രീയത്തിലേയ്ക്ക് എടുത്തു ചാടിയവർക്കെല്ലാം പിഴച്ചിട്ടുണ്ട്.
ആശയമെന്താണ്? ദ്രാവിഡമാണോ, ദേശീയമാണോ? എന്താണ് പാർട്ടി പരിപാടി? ഈ ചോദ്യങ്ങൾക്കൊന്നും വിജയ് മറുപടി നൽകിയിട്ടില്ല. മുൻകാല രാഷ്ട്രീയ നിലപാട് നോക്കി വിലയിരുത്താൻ അങ്ങനെയൊരു പാരമ്പര്യവുമില്ല. വിജയ് ജനങ്ങൾക്കു മുന്നിൽ വയ്ക്കുന്ന ആശയങ്ങൾ കൂടിയാണ് ജയപരാജയങ്ങൾ നിർണയിക്കുക. തമിഴ് രാഷ്ട്രീയത്തിലിറങ്ങിയ സിനിമാക്കാരിൽ ഏറ്റവും വലിയ വിജയം നേടിയവർ എംജിആറും ജയലളിതയുമാണ്. തമിഴ്നാട്ടിൽ ആഴത്തിൽ വേരോട്ടമുള്ള ദ്രാവിഡ ആശയം മുൻ നിർത്തിയുള്ള രാഷ്ട്രീയമാണ് ആ മഹാവിജയത്തിന് ഒരു കാരണം. അഭിനയത്തികവിൽ എംജിആറിനെ കടത്തിവെട്ടിയിരുന്ന, തലയെടുപ്പിൽ അദ്ദേഹത്തോടൊപ്പം നിന്നിരുന്ന നടികർ തിലകം ശിവാജി ഗണേശൻ രാഷ്ട്രീയത്തിൽ പക്ഷേ, വലിയ പരാജയമായിരുന്നു.
ഡിഎംകെയിൽ തുടങ്ങി തമിഴ് നാഷനൽ പാർട്ടിയിലും കോൺഗ്രസിലും അദ്ദേഹം രാഷ്ട്രീയ വേഷമിട്ടു. തമിഴക മുന്നേറ്റ കഴകമെന്ന സ്വന്തം പാർട്ടി തുടങ്ങി. പാർട്ടിയുടെ ആശയ പ്രചാരണത്തിനായി ‘എൻ തമിഴ്, എൻ മക്കൾ’ എന്ന സിനിമ പിടിച്ചു. എംജിആറിന്റെ മരണശേഷം നടന്ന 1989ലെ തിരഞ്ഞെടുപ്പിൽ, ശിവാജി ഗണേശനുൾപ്പെടെ പാർട്ടിയുടെ മത്സരിച്ച സ്ഥാനാർഥികളെല്ലാം തോറ്റു. തിരുവായരു സീറ്റിൽ ശിവാജി ഡിഎംകെയുടെ ദുരൈ ചന്ദ്രശേഖറോട് തോറ്റത് 10,000 വോട്ടിനാണ്. ജയലളിത അണ്ണാഡിഎംകെയുടെ അനിഷേധ്യ നേതാവായി ഉയർന്നുവന്നതും ആ തിരഞ്ഞെടുപ്പിലാണ്.
∙ ആരുടെ ‘കലക്‌ഷൻ’ പിടിക്കും വിജയ്?
പുതിയ വോട്ടു കണക്കുകൾ പ്രകാരവും തമിഴ്നാട്ടിൽ ദ്രാവിഡ പാർട്ടികളുടെ അടിത്തറ ഭദ്രമാണ്. ഡിഎംകെയും അണ്ണാഡിഎംകെയും ചേർന്നാൽ 70–80 ശതമാനം വോട്ടായി. ബാക്കിയുള്ള 20–30 ശതമാനം വോട്ടാണ് നിലവിലെ പാർട്ടികളുടെയും പുതുതായി കടന്നുവരുന്നവരുടെയും പ്രധാന ഉന്നം. വിജയ് വരുന്നത് ബിജെപിക്ക് ഗുണം ചെയ്യുമെന്ന പ്രചാരണത്തിനാണ് നിലവിൽ തമിഴകത്ത് മുൻകൈ. വിജയ് ദ്രാവിഡ വോട്ടുകൾ ആകർഷിച്ച് ഡിഎംകെയുടെയും അണ്ണാഡിഎംകെയുടെയും അക്കൗണ്ടിൽ വിള്ളൽ വീഴ്ത്തുമെന്നും ഇതു ബിജെപിക്കു ഗുണം ചെയ്യുമെന്നുമാണ് വാദം. വിജയ്‌ക്കെതിരെ നടന്ന ഐടി റെയ്ഡുകളുടെ സ്വാധീനവും പാർട്ടി രൂപീകരണത്തിന് പിന്നിൽ കാണുന്നവരുണ്ട്.
കേരളത്തിലെ സിപിഎമ്മിനെപ്പോലെ തമിഴ്നാട്ടിലെ കേഡർ പാർട്ടി ഡിഎംകെയാണ്. അര നൂറ്റാണ്ടുകാലമായി ഡിഎംകെയും ഡിഎംകെ വിരുദ്ധരുമെന്നതാണ് തമിഴകത്തെ രാഷ്ട്രീയം. തുടക്കത്തിൽ ഡിഎംകെയുടെ എതിരാളി കോൺഗ്രസായിരുന്നു. എംജിആർ ഡിഎംകെ വിട്ട് അണ്ണാഡിഎംകെ രൂപീകരിച്ചപ്പോൾ, ഡിഎംകെ വിരുദ്ധ വോട്ടുകൾ അങ്ങോട്ടു മാറി. കോൺഗ്രസ് തീർത്തും ദുർബലമായി. പിന്നീട് ഡിഎംകെയും അണ്ണാഡിഎംകെയും തമ്മിലുള്ള ദ്വന്ദ യുദ്ധമായി തമിഴ് രാഷ്ട്രീയം മാറി. അതിനിടയിൽ കയറിക്കളിക്കാൻ പല പാർട്ടികളും വന്നെങ്കിലും ആർക്കും പച്ചതൊടാനായില്ല.
ഡിഎംകെ വിരുദ്ധ വോട്ടുകൾ കേന്ദ്രീകരിക്കുന്ന അണ്ണാഡിഎംകെ നിലവിൽ ദുർബലമാണെന്നതു വിജയ്ക്കു മുന്നിലുള്ള വലിയ സാധ്യതയായി കാണുന്ന രാഷ്ട്രീയ നിരീക്ഷകരുണ്ട്. ഡിഎംകെ കേഡർ പാർട്ടിയാണെങ്കിൽ നേതാവിനു ചുറ്റും കറങ്ങുന്ന ആൾക്കൂട്ടമാണ് അണ്ണാഡിഎംകെ. എംജിആർ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹമായിരുന്നു പാർട്ടിയുടെ അച്ചുതണ്ട്. അദ്ദേഹത്തിന്റെ മരണ ശേഷം ജയലളിത ആ സ്ഥാനത്തേയ്ക്കു വന്നു. ജയയുടെ മരണശേഷം അണ്ണാഡിഎംകെയുടെ നേതൃസ്ഥാനത്തുണ്ടായ വിടവ് ഇനിയും നികത്തിയിട്ടില്ല. ശശികലയും ദിനകരനും എടപ്പാടി കെ.പളനി സാമിയും ഒ.പനീർസെൽവവുമെല്ലാം ചെങ്കോലിനും കിരീടത്തിനുമായി മത്സരിച്ചെങ്കിലും സ്ഥാനമുറപ്പിക്കാൻ ആർക്കുമായിട്ടില്ല.
നിലവിൽ എടപ്പാടിയാണ് പാർട്ടി ജനറൽ സെക്രട്ടറി. എംജിആറും ജയലളിതയുമായി താരതമ്യം ചെയ്യുമ്പോൾ എടപ്പാടിയുടെ കാലം ഒരു ‘ലോ ബജറ്റ്’ ചിത്രം മാത്രം. ഡിഎംകെയാകട്ടെ എം.കെ.സ്റ്റാലിനു കീഴിൽ അതിന്റെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുംവിധം ശക്തമാണ്. സംഘപരിവാറിനെതിരായ ശക്തമായ നിലപാടുകളിലൂടെ ഉദയനിധി സ്റ്റാലിൻ പാർട്ടിയുടെ തലപ്പത്തേയ്ക്കുള്ള വരവറിയിച്ചിരിക്കുന്നു. അതിശക്തമായി ഡിഎംകെയെ വെല്ലുവിളിക്കാനുള്ള കരുത്ത് വിജയ്‌ക്കുണ്ടെന്ന് തെളിഞ്ഞാൽ ഡിഎംകെ വിരുദ്ധ വോട്ടുകൾ അദ്ദേഹത്തിലേക്കു പോകും. അങ്ങനെയെങ്കിൽ, എംജിആറിന്റെ വരവോടെ കോൺഗ്രസ് ദുർബലമായതു പോലെ അണ്ണാഡിഎംകെ അപ്രസക്തമാകും.വിജയ്–കമൽ സഖ്യത്തിലൂടെ തമിഴകത്തൊരു പുതിയ രാഷ്ട്രീയ ബദലിനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല.
∙ പിന്നിലാരുണ്ട്, അതിലറിയാം തലവര
രാഷ്ട്രീയ കരുനീക്കങ്ങളുമായി പിന്നണിയിലാരുണ്ട് എന്നതും വിജയ്‌യുടെ രാഷ്ട്രീയ ജീവിതത്തിന്റെ ഗതി നിർണയിക്കും. ഡിഎംകെ വിട്ട് അണ്ണാഡിഎംകെ രൂപീകരിച്ചപ്പോൾ എംജിആറിനു കരുത്തായി ആർ.എം.വീരപ്പനെന്ന കിടയറ്റ രാഷ്ട്രീയ ചാണക്യനുണ്ടായിരുന്നു. എംജിആർ രസികർ മൻട്രങ്ങളെ പാർട്ടി ഘടകങ്ങളാക്കി മാറ്റുന്നതിലും സംഘടന കെട്ടിപ്പടുക്കുന്നതിനും വീരപ്പൻ വഹിച്ച പങ്ക് വളരെ വലുതാണ്. കരുണാനിധിക്കൊപ്പം ഡിഎംകെയുടെ നേതൃനിരയിലുണ്ടായിരുന്ന വലിയ സംഘം നേതാക്കളും എംജിആറിനു വഴിയൊരുക്കാൻ കൂടെയുണ്ടായിരുന്നു.
എംജിആറിനൊപ്പം പ്രവർത്തിച്ച ഒരു നിര നേതാക്കളാണ് രാഷ്ട്രീയ ജീവിതത്തിന്റെ ആദ്യ കാലത്ത് ജയലളിതയ്ക്ക് തുണയായി നിന്നത്. പിന്നീട് തോഴിയായെത്തിയ ശശികലയുടെ മണ്ണാർകുടി കുടുംബം പിന്നണിയിലിരുന്ന് ജയയ്ക്കായി ചരടുവലിച്ചു. ഒട്ടേറെ ചീത്തപ്പേരുണ്ടാക്കിയെങ്കിലും അണ്ണാഡിഎംകെയുടെ സംഘടനാ സംവിധാനത്തെ ഏറെക്കാലം ചലിപ്പിച്ചത് ശശികലയുടെ കുടുംബമായിരുന്നു. ശശികലയുടെ ഭർത്താവ് നടരാജന്റെ ചാണക്യ ബുദ്ധിയും ജയലളിതയ്ക്ക് രാഷ്ട്രീയത്തിലെ ചുഴികളും മലരുകളും കടക്കാൻ തുണയായി.
എംജിആറിനും ജയലളിതയ്ക്കും ശേഷം ഒരു പരിധിവരെ രാഷ്ട്രീയത്തിൽ വിജയിച്ച സിനിമാ താരം വിജയകാന്താണ്. നിയമസഭയിലെ പ്രതിപക്ഷ നേതൃപദവി വരെയെത്താൻ അദ്ദേഹത്തിനായി. വിജയകാന്ത് ഡിഎംഡികെ രൂപീകരിക്കുമ്പോൾ കൂട്ടിന് മുൻ മന്ത്രി പൻറുട്ടി എസ്.രാമചന്ദ്രൻ ഉൾപ്പെടെയുള്ളവരുണ്ടായിരുന്നു. എംജിആർ രസികർ മൻട്രത്തെ പോലെ വിജയ്ക്ക് വിജയ് മക്കൾ ഇയക്കമുണ്ട്. ഡിഎംകെയിൽ ദീർഘകാലം പ്രവർത്തിച്ച അനുഭവ സമ്പത്തും പരിചയ സമ്പന്നരായ നേതാക്കളും രസികർ മൻട്രത്തെ രാഷ്ട്രീയ പാർട്ടിയാക്കി മാറ്റിയെടുക്കാൻ എംജിആറിനെ സഹായിച്ചിരുന്നു. തമിഴ്നാട്ടിലാകെ വേരുകളുള്ള വിജയ് മക്കൾ ഇയക്കത്തെ രാഷ്ട്രീയ പാർട്ടിയുടെ ചിട്ടവട്ടത്തിലേക്കു കൊണ്ടുവരാനുള്ള ശ്രമം വിജയിക്കുമോയെന്നു പക്ഷേ കാലം തെളിയിക്കും.
∙ അന്തർമുഖനിൽനിന്ന് ആൾക്കൂട്ടത്തിലേയ്ക്ക്...
സ്ക്രീനിൽ അടിച്ചമർത്തപ്പെട്ടവന്റെ നായകനായി നിറഞ്ഞു നിൽക്കുന്ന വിജയ് ജീവിതത്തിൽ നാണം കുണുങ്ങിയായ, തന്നിലേക്കു ചുരുങ്ങാൻ ശ്രമിക്കുന്ന അന്തർമുഖനാണ്. എംജിആറിന്റെയോ ജയലളിതയുടെയും കമൽഹാസന്റെയോ വ്യക്തിപ്രഭാവം വിജയ്ക്ക് അവകാശപ്പെടാനില്ല. ആൾക്കൂട്ടങ്ങളെ ഇളക്കി മറിക്കുന്ന തലൈവരാകാൻ വിജയ്‌ക്ക് എത്രമാത്രം കഴിയുമെന്ന ചോദ്യം ഇപ്പോൾതന്നെ ഉയർന്നു തുടങ്ങിയിട്ടുണ്ട്. എന്നാൽ, ഏഴൈ തോഴനായിരുന്ന എംജിആറിനെപ്പോലെ, സ്ക്രീനിനു പുറത്തും കാരുണ്യവാനായ നായകന്റെ പ്രതിച്ഛായയുണ്ട് വിജയ്ക്ക്.
1973ൽ ഡിണ്ടിഗൽ ലോക്സഭാ സീറ്റിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പ് തമിഴ്നാട് രാഷ്ട്രീയത്തിലെ നിർണായക വഴിത്തിരിവാണ്. അണ്ണാഡിഎംകെ രണ്ടില ചിഹ്നത്തിൽ മത്സരിച്ച ആദ്യ തിരഞ്ഞെടുപ്പ്. ഡിഎംകെയുടെ സിറ്റിങ് സ്ഥാനാർഥി അന്തരിച്ച ഒഴിവിലേയ്ക്കായിരുന്നു ഉപതിരഞ്ഞെുപ്പ്. എംജിആർ വെറും സിനിമാക്കാരനാണെന്നും തിരയിലെ വേലയൊന്നും രാഷ്ട്രീയത്തിൽ ചെലവാകില്ലെന്നുമായിരുന്നു ഡിഎംകെ പ്രചാരണം. വോട്ടെണ്ണിത്തുടങ്ങി ആദ്യഘട്ടം മുതൽ അണ്ണാഡിഎംകെ സ്ഥാനാർഥി മായാ തേവർ മുന്നിട്ടു നിന്നു. ഒരു ഘട്ടമെത്തിയപ്പോൾ അണ്ണാഡിഎംകെ വിജയം ഉറപ്പിച്ചു.
വോട്ടെണ്ണൽ കേന്ദ്രത്തിൽനിന്ന് നിരാശനായി ഇറങ്ങിവന്ന ഡിഎംകെ നേതാവ് മുരശൊലി മാരനോട് പ്രവർത്തകരിലൊരാൾ ചോദിച്ചു. ‘‘വോട്ടെണ്ണൽ എന്താകും?’’.അധികം വൈകാതെ ജയലളിത തമിഴ്നാടിന്റെ മുഖ്യമന്ത്രിയാകുമെന്നായിരുന്നു നീരസത്തോടെയുള്ള മാരന്റെ മറുപടി. എംജിആറിന്റെ പാർട്ടിക്ക് ജനം നൽകിയ അംഗീകാരത്തെ പരിഹസിക്കാനാണ് മാരൻ ഉദ്ദേശിച്ചതെങ്കിലും അധികം വൈകാതെ ആ പറച്ചിൽ സത്യമായി. അതുകൊണ്ട്, തമിഴ്നാടാണ് ദേശം, രാഷ്ട്രീയമാണ് കളി, സിനിമയാണ് ആയുധം. ഒന്നുമേ ശൊല്ല മുടിയാത്.