‘എങ്ങോട്ടാ ഈ പോക്ക് എന്റെ പൊന്നേ!’ അടിക്കടി കയറുന്ന സ്വർണവില കണ്ട് മലയാളി തലയിൽ കൈവച്ചു ചോദിക്കുന്ന ചോദ്യമാണിത്. ഒരു പവൻ സ്വർണത്തിന് 52,000 രൂപയും കടന്നു കുതിക്കുകയാണ് സ്വർണവില. ഏപ്രിൽ 6ന് സ്വർണ നിരക്ക് ഗ്രാമിന് 6535 രൂപയും പവന് 52,280 രൂപയുമായിരുന്നു. ഏപ്രിൽ 8ന് ഗ്രാമിന് 6565 രൂപയായിരിക്കുന്നു, പവന് 52,520 രൂപയും. എന്തുകൊണ്ടാണ് സ്വർണത്തിന് പെട്ടെന്ന് ഇത്രയും കുതിപ്പ്? രാജ്യാന്തര വിപണിയിൽ സ്വർണവിലയിലുണ്ടാകുന്ന വർധനയാണ് അതിനു കാരണമായി പറയുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണവില ട്രോയ് ഔൺസിന് 2328 ഡോളറിൽ എത്തിയപ്പോഴാണ് കേരളത്തിൽ പവന് 52,000 രൂപ കടന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ സ്വർണവിലയിൽ 17% വർധനയാണുണ്ടായത്. 2023 ഏപ്രിൽ 6ന് ഗ്രാമിന് 5590 രൂപയും പവന് 44,720 രൂപയുമായിരുന്നു. ഒരു വർഷത്തിനിടെ വർധിച്ചത് പവന് 7560 രൂപയും ഗ്രാമിന് 945 രൂപയും. രാജ്യാന്തര സ്വർണവിലയിൽ ഇക്കാലയളവിൽ 350 ഡോളറിലധികം വർധനയുണ്ടായി. രൂപയുടെ വിനിമയ നിരക്കിലും ഒരു രൂപയ്ക്കടുത്ത് ഇടിവുണ്ടായി. എല്ലാ തരത്തിലും സുരക്ഷിത നിക്ഷേപമായി മാറുകയാണോ സ്വർണം? വില എത്ര വരെ കൂടാനാണ് സാധ്യത?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘എങ്ങോട്ടാ ഈ പോക്ക് എന്റെ പൊന്നേ!’

അടിക്കടി കയറുന്ന സ്വർണവില കണ്ട് മലയാളി തലയിൽ കൈവച്ചു ചോദിക്കുന്ന ചോദ്യമാണിത്. ഒരു പവൻ സ്വർണത്തിന് 52,000 രൂപയും കടന്നു കുതിക്കുകയാണ് സ്വർണവില. ഏപ്രിൽ 6ന് സ്വർണ നിരക്ക് ഗ്രാമിന് 6535 രൂപയും പവന് 52,280 രൂപയുമായിരുന്നു. ഏപ്രിൽ 8ന് ഗ്രാമിന് 6565 രൂപയായിരിക്കുന്നു, പവന് 52,520 രൂപയും. എന്തുകൊണ്ടാണ് സ്വർണത്തിന് പെട്ടെന്ന് ഇത്രയും കുതിപ്പ്? രാജ്യാന്തര വിപണിയിൽ സ്വർണവിലയിലുണ്ടാകുന്ന വർധനയാണ് അതിനു കാരണമായി പറയുന്നത്.

ADVERTISEMENT

രാജ്യാന്തര വിപണിയിൽ സ്വർണവില ട്രോയ് ഔൺസിന് 2328 ഡോളറിൽ എത്തിയപ്പോഴാണ് കേരളത്തിൽ പവന് 52,000 രൂപ കടന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ സ്വർണവിലയിൽ 17% വർധനയാണുണ്ടായത്. 2023 ഏപ്രിൽ 6ന് ഗ്രാമിന് 5590 രൂപയും പവന് 44,720 രൂപയുമായിരുന്നു. ഒരു വർഷത്തിനിടെ വർധിച്ചത് പവന് 7560 രൂപയും ഗ്രാമിന് 945 രൂപയും. രാജ്യാന്തര സ്വർണവിലയിൽ ഇക്കാലയളവിൽ 350 ഡോളറിലധികം വർധനയുണ്ടായി. രൂപയുടെ വിനിമയ നിരക്കിലും ഒരു രൂപയ്ക്കടുത്ത് ഇടിവുണ്ടായി. എല്ലാ തരത്തിലും സുരക്ഷിത നിക്ഷേപമായി മാറുകയാണോ സ്വർണം? വില എത്ര വരെ കൂടാനാണ് സാധ്യത?

അമൃത്‌സറിലെ ഒരു ജ്വല്ലറിയില്‍നിന്നുള്ള ദൃശ്യം (Photo by Narinder NANU / AFP)

∙ ഇന്ത്യൻ വീടുകളിൽ 25,000 ടൺ സ്വർണം

വീട്ടിൽ ഏകദേശം 25,000 ടൺ സ്വർണം വച്ചിട്ടാണ് ഇന്ത്യക്കാർ സ്വർണവിലയെ കുറിച്ച് ആകുലപ്പെടുന്നത്! വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകൾ പ്രകാരം ഇന്ത്യക്കാരുടെ വീടുകളിലാണ് ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം കൈവശമുള്ളത്. ഇപ്പോഴത്തെ വില അനുസരിച്ച് ഇതിന്റെ ഏകദേശ മൂല്യം ഒന്നരലക്ഷം കോടി രൂപയ്ക്കു മുകളിൽ വരും. സ്വർണത്തിൽ ഏറ്റവും കൂടുതൽ കരുതൽ നിക്ഷേപമുള്ള യുഎസിന്റെ സെൻട്രൽ ബാങ്കിന്റെ പക്കലുള്ളത് 8133.46 ടൺ സ്വർണമാണ്.

∙ വില ഇനിയും ഉയരും

ADVERTISEMENT

സ്വർണത്തിന് ഇനിയും വില കൂടുമോ എന്നാണ് മലയാളികൾ ഉറ്റുനോക്കുന്നത്. നിലവിലെ സാഹചര്യത്തിൽ വില കൂടാൻ തന്നെയാണു സാധ്യത. യുഎസ് ഫെഡറൽ റിസർവ് ജൂണിൽ പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകളെ തുടർന്ന് നിക്ഷേപകർ സ്ഥിരനിക്ഷേപങ്ങളും കടപ്പത്രങ്ങളും പിൻവലിച്ച് സ്വർണത്തിൽ മുടക്കാൻ തുടങ്ങിയതാണ് വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകം. ഇസ്രയേൽ–പലസ്തീൻ യുദ്ധവും, റഷ്യ–യുക്രെയ്ൻ സംഘർഷങ്ങളും വിലയെ സ്വാധീനിക്കുന്നു. സ്വർണ വില യുഎസ് ഡോളറുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാൽ ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന ഇടിവും വളർച്ചയും സ്വർണവിലയേയും ബാധിക്കും.

വെസ്റ്റ് ബാങ്കിൽനിന്നുള്ള 2023 ഒക്ടോബറിലെ ചിത്രം (Photo by HAZEM BADER / AFP)

കൂടാതെ കരുതൽ നിക്ഷേപമെന്ന നിലയിൽ കേന്ദ്രബാങ്കുകൾ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുകയാണ്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കു പ്രകാരം സെൻട്രൽ ബാങ്കുകൾ 2022ൽ വാങ്ങിയത് 1082 ടൺ സ്വർണവും 2023ൽ 1037 ടണ്ണുമാണ്. 2,12,582 ടൺ സ്വർണം ഇതുവരെ ഖനനം ചെയ്തിട്ടുണ്ട്. സെൻട്രൽ ബാങ്കുകളുടെ കണക്കെടുത്താൽ ഏറ്റവും കൂടുതൽ സ്വർണ നിക്ഷേപമുള്ളത് യുഎസിനാണ്– 8133.46 ടൺ. ഇതിനു പിന്നാലെ ജർമനിയാണ്– 3352.65 ടൺ. തൊട്ടു പിന്നാലെ ഇറ്റലിയും ഫ്രാൻസുമുണ്ട്. യഥാക്രമം 2451.84, 2436.88 ടൺ. റഷ്യയുടെ കയ്യിൽ 2332.74 ടൺ സ്വർണമുണ്ട്. പട്ടികയിൽ ഒൻപതാം സംസ്ഥാനത്തുള്ള ഇന്ത്യയുടെ കൈവശം 800.78 ടൺ സ്വർണമുണ്ട്. ഇന്ത്യ കഴിഞ്ഞ വർഷം വാങ്ങിയത് 16.22 ടൺ സ്വർണമാണ്.

ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയിലെ ഫോഷാനിലുള്ള ഒരു ജ്വല്ലറിയിൽ പ്രദർശനത്തിനു വച്ചിരിക്കുന്ന സ്വർണക്കപ്പലിന്റെ മാതൃക (Photo by Jade GAO / AFP)

ചൈനയുടെ കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന 2023ൽ വാങ്ങിയത് റെക്കോർഡ് സ്വർണമാണ്, 225 ടൺ. 2023ൽ ഏറ്റവും കൂടുതൽ സ്വർണം വാങ്ങിയ കേന്ദ്ര ബാങ്കും പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയാണ്. ആറാമതാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്തിന്റെ കറൻസി‌ മൂല്യം നിലനിർത്തുന്നതിൽ കരുതൽ സ്വർണശേഖരത്തിനു വലിയ പങ്കുണ്ട്. സാമ്പത്തിക അസ്ഥിരതയുടെ സമയത്ത് ആശ്രയിക്കാവുന്ന സ്വത്ത് എന്നതും സ്വർണത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. രാജ്യത്തിന്റെ കയറ്റുമതി– ഇറക്കുമതികളിലുള്ള ഏറ്റക്കുറച്ചിലുകൾ പരിഹരിക്കാനും വായ്പയ്ക്കുള്ള ഈടായും കരുതൽ സ്വർണത്തെ ഉപയോഗപ്പെടുത്താം.

∙ 10 വർഷം; വർധന 28,000 രൂപയിലധികം

ADVERTISEMENT

കഴിഞ്ഞ 10 വർഷത്തിനിടെ സ്വർണത്തിന്റെ വിലയിൽ പവന് ഏകദേശം 28,000 രൂപയിലധികം വർധനയാണ് ഉണ്ടായിട്ടുള്ളത്. 2014 മാർച്ച് 31ന് ഗ്രാമിന് 2685 രൂപയും പവന് 21,480 രൂപയുമായിരുന്നു. 2010നു ശേഷമാണ് സ്വർണവില വൻതോതിൽ കുതിച്ചുകയറാൻ തുടങ്ങിയത്. 2000ലെ 3212 എന്ന നിരക്കിൽ നിന്ന് പവന് 11,077 രൂപയാകുന്നത് 2009ൽ ആണ്. 9 വർഷം കൊണ്ട് 7865 രൂപയുടെ വർ‍ധന. എന്നാൽ 2010ൽ 12,280 രൂപ ആയിരുന്ന ഒരു പവൻ സ്വർണത്തിന്റെ വില 2011ൽ 15,560 രൂപയും, 2012ൽ 20,880 രൂപയുമായി. 2020ലെ 32,000 എന്ന നിരക്കിൽ‌ നിന്ന് ഇപ്പോഴത്തെ എന്ന 52,280 നിരക്കിലെത്താൻ വേണ്ടി വന്നത് വെറും 4 വർഷം– 20,280 രൂപയുടെ വ്യത്യാസം.

Show more

∙ ആരാണ് സ്വർണവില നിശ്ചയിക്കുന്നത്?

ഓരോ ദിവസത്തെയും ഡോളർ വില, രൂപയുടെ വിനിമയ നിരക്ക്, രാജ്യാന്തര വിലയ്ക്കനുസരിച്ച് ഇന്ത്യയിൽ 24 കാരറ്റ് സ്വർണത്തിന്റെ ബാങ്ക് നിരക്ക്, അതനുസരിച്ച് മുംബൈയിൽ ലഭ്യമാകുന്ന നിരക്കുകൾ ഇതെല്ലാം അവലോകനം ചെയ്താണ് ഓരോ ദിവസത്തെയും സ്വർണവില രാവിലെ നിശ്ചയിക്കുന്നത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള മൂന്ന് അംഗ കമ്മിറ്റിയാണ് സംസ്ഥാനത്ത് വില നിശ്ചയിക്കുന്നത്.

ചെന്നൈയിൽ ഒരു സ്വർണപ്പണിശാലയിൽനിന്നുള്ള ദൃശ്യം (Photo by AFP / Arun SANKAR)

സ്വർണ വ്യാപാരികളുടെ സംഘടനയായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ദിവസേന നിശ്ചയിക്കുന്ന വിലയാണ് കേരളത്തിലെ 95% സ്വർണ വ്യാപാരികളും പിന്തുടരുന്നത്. ഓരോ സംസ്ഥാനത്തും സ്വർണവിലയിൽ ചെറിയ ഏറ്റക്കുറച്ചിലുകളുണ്ട്. ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലെയും അസോസിയേഷനുകൾ എകെജിഎസ്എംഎ നിശ്ചയിക്കുന്ന വിലയുടെ ചുവടുപിടിച്ചാണ് അവിടങ്ങളിലെ വില തീരുമാനിക്കുന്നത്.

സ്വർണവിലയിൽ വൻ വർധന കണ്ട മാസമാണ് 2024 മാർച്ച്. ഏറ്റവും കൂടുതൽ റെക്കോർഡുകളും പിറന്ന മാസം. മാർച്ചിൽ 8 തവണയാണ് സ്വർണവില റെക്കോർഡ് നിരക്ക് പുതുക്കിയത്.

24 കാരറ്റിന്റെ സ്വർണ വില ജിഎസ്ടി അടക്കം ഒരു ഗ്രാമിന് 7273 രൂപയുള്ളപ്പോൾ ജിഎസ്ടി ഇല്ലാതെയുള്ള വിലയായ 7061.17 രൂപയെ 916 കൊണ്ട് ഗുണിച്ച് ലഭിക്കുന്ന തുകയെ 995 കൊണ്ട് ഹരിക്കുമ്പോൾ 6500.53 രൂപ കിട്ടും. ഇതോടൊപ്പം 35 രൂപ ലാഭവിഹിതം ചേർത്താണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ അന്നേ ദിവസത്തെ വില 6535 രൂപയാകുന്നത് (ഏപ്രിൽ 6ലെ നിരക്ക്). 7061.17 X 916 / 995= 6500.53 +3 5 = 6535 (റൗണ്ട് ചെയ്യുന്നു) ഓരോ ദിവസത്തെയും ഡിമാൻഡ് അനുസരിച്ചാണ് ലാഭവിഹിതം തീരുമാനിക്കുന്നത്. ചില സമയങ്ങളിൽ ലാഭവിഹിതം ഇല്ലാതെയും ദിവസേനയുള്ള നിരക്ക് നിശ്ചയിക്കാറുണ്ട്. വിൽക്കുമ്പോൾ മൂന്ന് ശതമാനം ജിഎസ്ടിയും കൂടാതെ സ്വർണാഭരണത്തിന് പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ഈടാക്കും.

Show more

∙ ‘മിന്നിയ’ മാർച്ച്

സ്വർണവിലയിൽ വൻ വർധന കണ്ട മാസമാണ് 2024 മാർച്ച്. ഏറ്റവും കൂടുതൽ റെക്കോർഡുകളും പിറന്ന മാസം. മാർച്ചിൽ 8 തവണയാണ് സ്വർണവില റെക്കോർഡ് നിരക്ക് പുതുക്കിയത്. 2023 ഡിസംബർ 12ലെ ഗ്രാമിന് 5890, പവന് 47,120 രൂപ എന്ന റെക്കോർഡ് നിരക്ക് മറികടന്ന് 2024ലെ പുതിയ റെക്കോർഡ് പിറന്നത് മാർച്ച് 5നാണ്– ഗ്രാമിന് 5945, പവന് 47,560 രൂപ. 

Show more

തുടർച്ചയായ അഞ്ചു ദിവസത്തെ റെക്കോർഡ് നിരക്കിനു ശേഷം 19നും 21നും 29നും സ്വർണ നിരക്ക് റെക്കോർഡ് തൊട്ടു. ഫെബ്രുവരി 29ന് ഗ്രാമിന് 5760 രൂപയും പവന് 46,080 രൂപയുമായിരുന്നു. ഒരു മാസം കൊണ്ട് പവന് 4120 രൂപയും ഗ്രാമിന് 515 രൂപയുമാണ് വർധിച്ചത്.

English Summary:

What Factors are Contributing to the Rapid Increase in Gold Rates in Kerala? Who Holds the Authority to Determine These Prices?